Sunday 18 September 2011

ലൈലയ്ക്ക് മജ്നുവിന്റെ ഒരു തുറന്ന കത്ത്. (അപ്രകാശിതം)

കത്തയക്കാനുള്ള കഥാസന്ദർഭം: ഇതിലെ ലൈലയും മജ്നുവും നമ്മൾ കേട്ട പഴയ കഥയിലെ നായികാനായകന്മാരല്ല. ഈ കാലഘട്ടത്തിലെ കോളേജ് പ്രണയത്തിന്റെ വക്താക്കളായ ലൈലയേയും മജ്നുവിനേയുമാണ് ഞാൻ ഇവിടെ പുനരാവിഷ്കരിക്കുന്നത്. ലൈലയും മജ്നുവും പ്രണയപരവശരായി അങ്ങിനെ നടക്കുന്ന സമയത്ത്, മജ്നു കാൽ വഴുതി ഒരു ചെളിക്കുണ്ടിൽ (വൃത്തികെട്ട സ്വഭാവങ്ങളുടെ ഉറവിടം) വീണു. അവിടെ നിന്നു മുകളിലേക്കു നോക്കി പ്രാണരക്ഷാർത്ഥം എന്തെല്ലാമോ വിളിച്ച് പറഞ്ഞ മജ്നു, അവിടെ നിന്ന് കയറി വന്നപ്പോഴേക്കും ലൈല അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് മജ്നു അറിയുന്നത്, താൻ ആ ചെളിക്കുണ്ടിൽ നിന്ന് വിളിച്ച് പറഞ്ഞത് തന്റെ പ്രാണപ്രേയസിയായ ലൈലയ്ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു എന്ന്. തന്റെ പ്രിയതമ തന്നെ ഉപേക്ഷിച്ച് പോയതിൽ മനം നൊന്ത് മജ്നു ലൈലയ്ക്ക് ഒരു കത്തെഴുതുന്നു.



എന്റെ സ്വർണ്ണമേ,തങ്കക്കുടമെ എന്നൊക്കെ വെറുതെ വാക്കുകളിൽ കപടമാധുര്യം നിറച്ച് വിളിക്കാൻ എനിക്കറിയില്ല. ഞാൻ ആവിധ ഉപചാരവാക്കുകളിൽ കടിച്ച് തൂങ്ങാതെ എല്ലാ മാധുര്യങ്ങളും ഒരു വാക്കിൽ ഒതുക്കി ഞാൻ വിളിക്കുകകയാണ്.അങ്ങിനെ എന്റെ ഈ കത്ത് ആരംഭിക്കട്ടെ.

എന്റെ മോളൂ,
                    നീ ഒരുപാട് മാസങ്ങൾക്ക് മുൻപേ പിണങ്ങിപോയതിന് ശേഷം, ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമം വാക്കുകളിൽ നിറയ്ക്കാവുന്നതല്ല.സത്യം പറഞ്ഞാൽ കഴിഞ്ഞു പോയ മാസങ്ങളിലെ ഓരോ നിമിഷങ്ങളും എന്നിൽ സങ്കടത്തിന്റെ തിരമാലകൾ സൃഷ്ടിച്ചാണ് കടന്ന്പോയിട്ടുള്ളത്. നീ എന്നെ പിരിഞ്ഞുപോയ നാൾ മുതൽ ഇതുവരെ ഞാൻ അനുഭവിച്ച സങ്കടത്തിന്റെ ആഴം നിന്നെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കാരണം സ്നേഹിച്ചിരുന്ന കാലത്ത് ഒരേ അളവിൽ പരസ്പരം സ്നേഹം കൈമാറിയിരുന്ന നമ്മൾ പിരിഞ്ഞ് കഴിച്ചുകൂട്ടിയ സമയങ്ങളിലും, അതേ തീവ്രതയോടെ ഗാഢമായ ദു:ഖവും അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ബിരുദങ്ങൾ ഒരുപാട് വാരിക്കൂട്ടേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഇനി അതിന്റെ ആവശ്യമുണ്ട് എന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, അതിൽ ഒരുപാട് ബിരുദങ്ങൾ ഞാൻ സ്വന്തമാക്കിയിട്ടുണ്ട് എന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് നിനക്കാണല്ലോ ?

നീ പിണങ്ങിപ്പോയ അന്നു മുതൽ അതിനുള്ള കാരണങ്ങൾ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
എനിക്ക്, നീ പോയി ഇത്രകാലമായിട്ടും,നീ എന്നെ പിരിഞ്ഞ് പോകാനുള്ള  കാരണങ്ങൾ കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. എനിക്ക്, ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം നീയാണ് തന്നത്. എനിക്ക് പലവിധത്തിലുള്ള സ്നേഹങ്ങളും പല ഇടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. പക്ഷെ അതിനെല്ലാം ഉപരി എന്നെ മാത്രം സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം എനിക്ക്, നീ എന്നെ സ്നേഹിച്ചിരുന്ന കാലങ്ങളിലാണ് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ നിന്ന് നീ പിന്തിരിയുമ്പോൾ ഞാൻ അനുഭവിച്ച ശൂന്യത (പ്രണയത്തിൽ മാത്രമല്ല,ജീവിതത്തിൽ ഉടനീളം) എന്താണെന്ന്,എന്റെ പോലെ നീയും അനുഭവിക്കുകയാണല്ലോ ? ഞാൻ പലസമയങ്ങളിലായി പല തരം തിരിച്ചടികൾ ജീവിതത്തിൽ നിന്ന് നേരിട്ടതാണെന്ന് നിനക്കറിയാവുന്നതാണല്ലോ ? ആ തിരിച്ചടികളെ അതിജീവിക്കാൻ എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്ന നീ, തുടർന്നും അതേ സ്നേഹത്തോടെ എന്റെ കൂടെയുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരിച്ചടികൾ നേരിട്ട് മൃതകോശങ്ങളുമായി ജീവനെ കാത്ത് കിടന്ന എനിക്ക്, എന്റെ മൃതകോശങ്ങളിൽ ജീവൻ പകർന്ന് തന്ന് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീ എന്നും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരു പ്രണയിനിയും പെട്ടെന്ന് പൊറുത്ത് തരാവുന്ന തെറ്റുകൾ അല്ല എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. പക്ഷെ നീ ഒരു സധാരണ പ്രണയിനി അല്ല അങ്ങിനെ ആവരുത് എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ നീ മറ്റുള്ള സധാരണ പ്രണയിനികളെ പോലെ വീണ്ടും ഒരേ കാര്യങ്ങൾ തന്നെ ആലോചിച്ച്, ഞാൻ മുൻപ് ചെയ്തുപോയ വലിയ തെറ്റുകളെ മുൻനിർത്തി ഒരു അവസാന തീരുമാനമെടുക്കരുതെന്ന് എനിക്ക് അപേക്ഷയുണ്ട്. അങ്ങനെ ഒരു തീരുമാനത്തിന്, എന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്ന നീ മുതിരില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്. ഞാൻ ഇത്ര തീവ്രതയോടെയും,ആഗ്രഹത്തോടേയും മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല എന്ന സത്യം നിനക്കല്ലാതെ മറ്റാർക്ക് അറിയാൻ ? അതുകൊണ്ട് തന്നെ നിന്റെ സ്നേഹം എനിക്ക് വളരെ വളരെ അതാവശ്യമാണ്. എനിയ്ക്ക് നിന്നോടുള്ള സ്നേഹമാണോ ,അതോ നിനക്ക് എന്നോടുള്ള സ്നേഹമാണോ കൂടുതൽ എന്ന് എല്ലാവരിലും സംശയമുളവാക്കും വിധം മത്സരിച്ച് സ്നേഹിച്ചിരുന്ന ആ കാലം ഇനിയും വരട്ടേയെന്ന് ഞാൻ ആത്മാത്ഥമായി ആഗ്രഹിക്കുന്നു.

നീ എന്നെ ആദ്യമായി വിട്ടു പോയ അന്നുമതൽ ഞാൻ, എന്റെ ഭാഗങ്ങൾ ന്യായീകരിച്ച് നിന്നോട് വിശദീകരിക്കാനുള്ള വിഫലശ്രമങ്ങൾ നടത്തി. അതെല്ലാം ഒരു വലിയ പരാജയങ്ങൾ ആയപ്പോൾ, ഞാൻ എന്റെ അത്തരം ശ്രമങ്ങൾ അവിടെ അവസാനിപ്പിച്ചു. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു, ഞാൻ ഇതുവരെ അനുഭവിച്ച എല്ലാ ദു:ഖങ്ങളും നിന്നെ അറിയിക്കാൻ 'സർവ്വശക്തൻ' എനിക്കൊരു അവസരം തരുമെന്ന്. എന്നെ അറിയുന്ന എല്ലാവരും എന്നെ സ്നേഹിക്കുന്ന ഈ വേളയിലെങ്കിലും നീയും എന്നെ പഴയതിലുപരിയായി സ്നേഹിക്കുമെന്നും,വിശ്വസിക്കുമെന്നും എനിയ്ക്ക് പ്രതീക്ഷയുണ്ട്. നിനക്ക് ദോഷകരമായി ഭവിക്കാൻ സാധ്യതയുള്ള, നിന്റെ സ്വന്തമായ ഒരു അടയാളങ്ങളും ഞാൻ എവിടേയും അവശേഷിപ്പിച്ചിട്ടില്ല. കാരണം ഞാൻ നിന്നെ അത്രക്ക് സ്നേഹിക്കുന്നു.

മനുഷ്യരുടെ മുഴുവൻ സ്നേഹത്തിന്റെ പ്രതീകമായി ഈ കത്ത് എന്നെന്നും നിലനൽക്കുമെന്ന് ഞാൻ തീവ്രമായി വിശ്വസിക്കുന്നു, അതിലുപരി ആഗ്രഹിക്കുന്നു.
                                                                                                    ഒരുപാട് സ്നേഹത്തോടെ,
                                                                                                           നിന്റെ സ്വന്തം,
                                                                                                                  മജ്നു

8 comments:

  1. കഥകളിക്കുമുന്‍പ് കഥാ സന്ദര്‍ഭം വിവരിക്കാറുണ്ട്..
    കഥയില്‍ ആദ്യായിട്ടു കാണുകയാ..

    പൊന്നു മജ്നൂ..ലവള് പൊയെങ്കില്‍ പോട്ടേന്നേ..! വേറേ എത്ര ലൈലാമുലൈലാ..തേരാ പാരാ നടക്കണ്..! ഡോണ്ട് വേസ്റ്റ് ടൈം..!
    ആശംസകളോടെ..പുലരി

    ReplyDelete
  2. ഒരു പ്രതീക്ഷ അതങ്ങനെ നില നില്‍ക്കുന്നതാണ് നല്ലത്? ഞാന്‍ നേരെത്തെ പറഞ്ഞ പരിഹാസം മറ്റു പലതിലും കാണുന്നുണ്ട്..ഇതൊഴിവാക്കാവുന്നതല്ലേ? ജീവിതം മായക്കാഴ്ചയല്ല എന്ന്‍ പറഞ്ഞല്ലോ..ബുദ്ധ കഥയിലെ തേന്‍തുള്ളി എന്ന പ്രയോഗം കേട്ടിട്ടുണ്ടോ? അതാണ് ജീവിതം?? ആ കഥ കേള്‍ക്കുക..സ്നേഹ പൂര്‍വം ...ബിപിന്‍..

    ReplyDelete
  3. നിന്റെ സ്വന്തമായ ഒരു അടയാളങളും ഞാൻ എവിടേയും അവശേഷിപിച്ചിട്ടില്ല...?ഈ എഫ് ബി യിലൂടെ ലൊകം മുഴുവൻ അറിഞ്ഞില്ലെ മണ്ടൂസേ...ഹി ഹി ഹ്ഹീ!!

    ReplyDelete
  4. എന്‍റെ മനേഷേ..സത്യം പറയാല്ലോ..എനിക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ഈ ലൈല മജ്നു ഇതിവൃത്തം എന്തിനു വേണ്ടി തിരഞ്ഞെടുത്തു .. ? എഴുതിയത് മുഴുവന്‍ നിന്റെ മനസ്സില്‍ രൂപപ്പെട്ട ചില രോഷം കൊള്ളുന്ന ചിന്തകള്‍ , പിന്നെ ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ , പിന്നെ കുറെ തിരിച്ചറിയാതെ പോയ സത്യങ്ങളും..അതെല്ലാം നന്നായിരുന്നു..പക്ഷെ, കാര്യങ്ങള്‍ സിംബോളിക് ആയി പറഞ്ഞത് എല്ലാവര്‍ക്കും വേണ്ട പോലെ ദഹിച്ചോ എന്നത് സംശയം.. കാമുകിയെ സത്യം പറഞ്ഞു ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു നിരാശാകാമുകന്റെ മുഖച്ഛായ എവിടെയോ കണ്ടു.

    ഈ എഴുത്ത് എഴുതാന്‍ ഉണ്ടായ ഒരു പ്രധാന കാരണം എന്താണെന്ന് ഒന്ന് പറഞ്ഞു തരണം..

    ആശംസകള്‍..വീണ്ടും കാണാം..

    ReplyDelete
  5. എനിക്കൊന്നും പറയാനില്ല.
    യാതൊരു പ്രകോപനവുമില്ലാതെ ഒരാള്‍ നടുമുറ്റത്ത് നിന്ന്....
    അല്ലെങ്കില്‍ വേണ്ട....

    ReplyDelete
  6. മജ്നുവിന്റെ ഈ കത്ത് ലൈല കണ്ടുവെന്നും വീണ്ടു വിചാരം ഉണ്ടായി തിരികെ വന്നുകാണട്ടെയെന്നും പ്രതീക്ഷിക്കുന്നു. (ചെളിക്കുണ്ടില്‍ വീണ മജ്നുവിനെ കരകയറ്റാന്‍ നോക്കുന്നതിനു പകരം ലൈല ഈ അക്രമം കാണിക്കേണ്ടിയിരുന്നില്ല )

    ReplyDelete