Friday, 30 September 2011

'പ്ലീസ്, എന്നെ എല്ലാവരും കൂടി 'ഇങ്ങനെ' ബഹുമാനിക്കല്ലേ !'

ഞാൻ ഇനി കുറെ കുട്ടിക്കാലത്തിലേക്കു പോകാം, വളരെ ചെറുപ്പത്തിലെ കാര്യങ്ങൾ.
ഞങ്ങൾക്ക് ഒരു ചായപ്പീടിക ഉണ്ടായിരുന്നു. ഇപ്പഴത്തെ സിനിമകളിൽ കാണുന്ന പോലെ ആളുകളുടെ നുണപറച്ചിലോടെയുള്ള പത്രപാരായണമൊന്നുമില്ലെങ്കിലും, വെടിപറച്ചിലിന് ഒരു കുറവുമില്ല. അങ്ങനെ എന്റെ അച്ചനോട് പറ്റ് എഴുതിയും, അച്ചനെ പറ്റിച്ചും ഒരുപാട് പേർ അവിടെ വന്നു ചായ കുടിച്ച്,വയറ് നിറയെ കഴിച്ച് പോകുമായിരുന്നു. അഛന്റെ ചായ പാരലും, രുചികരമായ വെള്ളപ്പം,പുട്ട്,ദോശ,ഇഡ്ഢലി തുടങ്ങിയ പലഹാരങ്ങളും ആ കടയെ വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയിരുന്നു. ആ കടയിൽ നിന്ന് ചായ കുടിക്കാനും ദോശ, പുട്ട്,വെള്ളപ്പം,നെയ്യപ്പം തുടങ്ങിയ കഴിച്ച് അഛനോട് പറ്റു പറഞ്ഞു പോകാനും ഒരുപാട് പേർ അവിടേക്ക് വരുമായിരുന്നു.

പക്ഷെ അമ്മ പറഞ്ഞ്, ഞാൻ കേട്ട കഥ ഇതൊന്നുമല്ല. അവിടെ ഒരു കക്ഷി വരാമായിരുന്നത്രെ. അദ്ദേഹം വന്നാൽ ആദ്യം കൈകൾ മുന്നിലൂടെ വീശി എല്ലാവരോടും ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ' ന്ന് എല്ലാരോടും പറയും.
സത്യത്തിൽ, ചായ കുടി കഴിഞ്ഞ് വീട്ടിൽ പോകാനല്ലാതെ ബഞ്ചിൽ നിന്ന് ആരും ഇളകിയിട്ടുണ്ടാവില്ല. പക്ഷെ എന്നാലും, എല്ലാ വരവിനും ആൾ 'ഇരിക്കിൻ മക്കളേ, ഇരിക്കിൻ മക്കളേ'.എന്ന ഡയലോഗ് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങനെ നാട്ടിലെ എല്ലാവരുടെ ഇടയിലും ,'കൂനാറത്തെ മമ്മ്യാക്ക പറയും പോലെ' എന്ന ഒരു ഒരു ചൊല്ല് തന്നേയുണ്ട്. ഞാൻ പറയാൻ പോകുന്ന കഥ ഇതൊന്നുമല്ല. എല്ലാ നാട്ടിലും ഇതുപോലെ ചില കഥാപാത്രങ്ങൾ ഉണ്ടാവും,'എല്ലാവരും തന്നെ ബഹുമാനിക്കുന്നുണ്ട്(?) നാട്ടുകാർക്കൊക്കെ താൻ വളരെ(?) വേണ്ടപ്പെട്ടവനാണ് ' എന്ന് സ്വയം ചിന്തിക്കുന്ന ഒരു കൂട്ടർ. അവരറിയില്ല എങ്കിലും അവർ അന്നാട്ടുകാർക്കിടയിൽ ഒരു അടിപൊളി കോമഡി കഥാപാത്രമായിരിയ്ക്കും.എല്ലായിടത്തും ഉള്ള പോലെ ഞങ്ങളുടെ നാട്ടിലുമുണ്ട് ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ

എന്റെ ആക്സിഡന്റ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം, മുതുതല വല്ല്യമ്മയുടെ വീട്ടിൽ ഒന്നു പോകാൻ എനിക്ക് ആഗ്രഹം തോന്നി. ആക്സിഡന്റ് പറ്റിയിട്ട് ആകെ ഒരുതവണ ഒന്നു വീട്ടിലേക്ക് വന്നിട്ടേ ഉള്ളൂ, എങ്കിലും എനിക്കൊരു ആഗ്രഹം(അമ്മയ്ക്കും) മുതുതലയിലേക്ക് ഒന്നു പോയി വല്ല്യമ്മയെ കാണാൻ. അവിടേക്ക് പോകാൻ വേണ്ടി എട്ടൻ ഒരു ഓട്ടോറിക്ഷ ഉള്ള ചേട്ടനെ വിളിച്ച് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. ആ ഓട്ടോ അപ്പോൾ വീടിന് ഏകദേശം മുന്നിലുള്ള പഞ്ചായത്ത് റോഡിലൂടെ വരികയായിരുന്നു. വീടിന് മുൻപിൽ ഒരു മുപ്പത് മീറ്റർ ഇടവഴിയും, അത് കഴിഞ്ഞാൽ പഞ്ചായത്ത് റോഡുമാണ്. ഓട്ടോക്കാരൻ മണിയേട്ടൻ, എല്ലാവരും റോഡു വരെ വന്നോളാൻ, ഏട്ടനോട് ഫോണിൽ പറഞ്ഞു. ഏട്ടൻ ഞങ്ങളോട് വരാൻ പറഞ്ഞിട്ട് മുൻപിൽ നടന്നു, ഞാൻ അമ്മയുടെ കൈ പിടിച്ച് പുറകെ പോകുന്നു. അപ്പോൾ റോഡിൽ 'സഖാവ് ' കുഞ്ഞേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം, ഞാൻ നേരത്തെ പറഞ്ഞ തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു. ഞങ്ങൾ നടന്ന് റോഡിനടുത്തു വരെ എത്തി. ഇനി ഓട്ടോയിലേക്ക് ഇടവഴിയുടെ മുൻപിൽ നിന്ന് കഷ്ടി അഞ്ച് മീറ്റർ വരുന്ന ദൂരമേയുള്ളൂ.അവിടെ ഓട്ടോയുമായി മണിയേട്ടൻ നിൽക്കുന്നുണ്ട്. കുഞ്ഞേട്ടൻ എന്തെല്ലാമോ മണിയേട്ടനോട് പറയുന്നുണ്ട്.


എനിക്ക് നമ്മുടെ കുഞ്ഞേട്ടനോട് ദേഷ്യം ഒന്നുമില്ല, പക്ഷെ എനിക്ക് അപകടം പറ്റിയിട്ട് ഇതുവരെ ഹോസ്പിറ്റലിലോ വീട്ടിലോ ഒന്നും കാണാൻ വരാത്തതിലുള്ള ചെറിയ ഒരു സങ്കടം എന്റെ ഉള്ളിലുണ്ട്. അമ്മ എന്നോട് 'നീ അങ്ങോട്ട് വന്നോളില്ലേ?' എന്ന് ചോദിച്ച് എന്നെ വിട്ട് ഓട്ടോയിൽ കയറി ഇരുന്നു. അദ്ദേഹത്തോട് ഒന്നു ചിരിച്ചു എന്നു വരുത്തിയിട്ടു, ഞാൻ ഓട്ടോയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി. കുഞ്ഞേട്ടൻ ഓട്ടോയുടെ അടുത്തു നിൽക്കുകയാണ്.ഓട്ടോയിൽ ഏട്ടനും അമ്മയും ഇരിക്കുന്നുണ്ട്. മണിയേട്ടൻ എന്നെ കണ്ടതും, പോകാൻ വേണ്ടി, ഓട്ടോ സ്റ്റാർട്ട് ചെയ്തു. അതു കണ്ടതും ഞാൻ ഓട്ടോയുടെ അടുത്തേക്ക് വേഗത്തിൽ നടക്കുകയാണ്. ഇത് കണ്ട കുഞ്ഞേട്ടൻ വിചാരിച്ചത്, വയ്യാതിരിക്കുന്ന ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഓടി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലുകയാണെന്നാണ്. പിന്നെ താമസിച്ചില്ല, അദ്ദേഹത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച, ആ 'ബഹുമാന വികാരം' ഉണർന്നു. വയ്യാതിരിക്കുന്ന ഇവൻ പോലും എന്നെകണ്ടപ്പോൾ സന്തോഷത്തോടെ ഓടി അടുത്ത് വരികയാണെന്ന് വിചാരിച്ച പാവം ശ്രീമാൻ സഖാവ് കുഞ്ഞേട്ടൻ അവിടുന്ന് എന്നോട് വലത് കൈ ഉയർത്തി കാണിച്ച് വിളിച്ച് പറഞ്ഞു.
'വേണ്ട വേണ്ട അവടെ നിന്നോ, വയ്യാത്തതല്ലേ എന്റടുത്തേക്ക് ഒറ്റക്ക് വരണ്ട'. ഒരു രണ്ട് മൂന്ന് തവണ അദ്ദേഹം അതുതന്നെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. അദ്ദേഹം പിന്നേയും എന്നോട് കൈ വീശി 'വരണ്ട,വരണ്ട..' ന്നു പറഞ്ഞു
അപ്പോൾ മണിയേട്ടൻ പറഞ്ഞു. 'ഇങ്ങടെ അടുത്തേക്കൊന്നും അല്ല ഓൻ വര്ണ്, ഈ ഓട്ടോയില് കേറാനാ, ഇങ്ങളിങ്ങ്ട് വഴീന്ന് മാറും, ഓനിങ്ങ്ട് കേറിക്കോട്ടെ', ഇത് കൂടി കേട്ടതും കുഞ്ഞേട്ടൻ ആകെ മിഴ്ങ്ങസ്യ പറഞ്ഞോണ്ട് അവിടത്തന്നെ നിന്നു. അപ്പോഴും പാവം കുഞ്ഞേട്ടന്റെ ചിന്ത മായാവിലെ സലീംകുമാറിന്റെ ചിന്ത പോലെ ആയിരുന്നു.
'ഈ നാട്ടുകാര് മുഴുവനും എന്നെ സ്നേഹിക്ക്വാണോ ? അതോ ഞാൻ ഈ നാട്ടുകാരെ മുഴുവനും സ്നേഹിക്ക്വാണോ ?

23 comments:

 1. രചനയില്‍ വളരെയേറെ ക്ളിഷ്ടത യുണ്ട്. തുടക്കം നന്നായി. തുടര്‍ന്നങ്ങോട്ട് കാര്യങ്ങളെ കൂടുതല്‍ സ്ധൂലീകരിക്കാന്‍ തുടങ്ങി.
  ആശംസകള്‍ ......

  ReplyDelete
 2. ഹഹഹ് .അത് കൊള്ളാം !! അവസാന പാന്‍ജൂ അടി പൊളി !!

  ReplyDelete
 3. നല്ല എഡിറ്റിങ്ങും കൃത്യമായ വാക്കുകളും കൊണ്ട് പോസ്റ്റ്‌ വായിക്കാന്‍ സുഖമുണ്ട്.
  ആഴ്ചയില്‍ ഒന്നോ മാസത്തില്‍ രണ്ടോ പോസ്റ്റ്‌ട്ടാല്‍ വരുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സുഖം പരമസുഖം.

  ReplyDelete
 4. :) പോസ്റ്റ് രസായിട്ടുണ്ട്.

  ReplyDelete
 5. ഹ ഹ .. ഇതുപോലുള്ള ആളുകളെ നമ്മള്‍ എല്ലാ നാടുകളിലും കാണും..... അവര്‍ ഒന്ന് കാലു തെന്നി വീണാലും പറയുന്നത് ഇങ്ങനെ ആയിരിക്കും "ആരും പെടികണ്ട എനിക്ക് ഒന്നും പറ്റിയിട്ടില്ല" (മറ്റുളവര്‍ അത് ശ്രദ്ധിച്ചിട്ട് പോലും ഉണ്ടാവില്ല )

  ReplyDelete
 6. നുമ്മ വായിച്ചാര്‍ന്നു കട്ടാ... പോളപ്പനായിട്ടുണ്ട് ...

  ReplyDelete
 7. vaikiyanenkilum chodikkatte moopparkku ippozhum neram velichayille................ aa maniyettan nammude subhasree alle

  ReplyDelete
 8. ഇവിടെ വന്ന് എന്റെ ചെറിയ തമാശയനുഭവം വായിച്ചുകമന്റിയ എല്ലാ സഹൃദയർക്കും ഒരായിരം നന്ദി. ഉപദേശങ്ങൾ എല്ലാം എന്റെ നന്മക്കാണെന്ന് എനിക്കറിയാം,അതെല്ലാം ഞാൻ ഉൾക്കൊള്ളും എന്ന് ഞാൻ വാക്ക് തരുന്നു.

  ReplyDelete
 9. ഇങ്ങനെ ഓരോ ആള്‍ക്കാര്‍ വിവിധ രൂപത്തില്‍ വിവിധ വേഷത്തില്‍ ഓരോ സ്ഥലത്തും കാണും...
  ഓരോ നാടിലൂം അവര്‍ അറിയപ്പെടുന്നത് വ്യത്യസ്ത പേരിലാണന്നു മാത്രം
  നിങ്ങളുടെ നാട്ടില്‍ ",'കൂനാറത്തെ മമ്മ്യാക്ക പറയും പോലെ' മറ്റൊരു സ്ഥലത്ത് "വട്ടം മമ്മി".....
  പാവം ശ്രീമാൻ സഖാവ് കുഞ്ഞേട്ടനു ഓട്ടോയില്‍ കയറും മുമ്പ് ഒന്നു കൈ കൊടുക്കാമായിരുന്നു.....!!
  അവതരണം നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 10. "'വേണ്ട വേണ്ട അവടെ നിന്നോ, വയ്യാത്തതല്ലേ എന്റടുത്തേക്ക് ഒറ്റക്ക് വരണ്ട'. ഒരു രണ്ട് മൂന്ന് തവണ അദ്ദേഹം അതുതന്നെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. അദ്ദേഹം പിന്നേയും എന്നോട് കൈ വീശി 'വരണ്ട,വരണ്ട..' ന്നു പറഞ്ഞു
  അപ്പോൾ മണിയേട്ടൻ പറഞ്ഞു. 'ഇങ്ങടെ അടുത്തേക്കൊന്നും അല്ല ഓൻ വര്ണ്, ഈ ഓട്ടോയില് കേറാനാ, ഇങ്ങളിങ്ങ്ട് വഴീന്ന് മാറും, ഓനിങ്ങ്ട് കേറിക്കോട്ടെ', "
  ...
  ...

  ഹ ..ഹ..മന്വാ..സംഭവം എന്നെ ചിരിപ്പിച്ചു ട്ടോ..ഒരിത്തിരിയെ നീ എഴുതിയെങ്കിലും ഓര്‍ത്ത്‌ ചിരിക്കാനുള്ള നല്ല വകുപ്പ് ഉണ്ട് ഇതില്‍..ഇത് പോലെ ഉള്ള കുറെ സംഭവങ്ങള്‍ എനിക്കിപ്പോള്‍ ഓരോരോന്നായി ഓര്‍മ വരുന്നുണ്ട്..ആ ഓര്‍മ തിരിച്ചു തന്നതിനും, എന്നെ ചിരിപ്പിച്ചതിനും നന്ദി..ഹി ഹി..എനിക്കിപ്പോഴും അതാലോചിച്ചിട്ടു , ആ ചായക്കടയിലെ ബഹുമാനപെട്ട അമ്മാവനെ എനിക്കൊന്നു പരിചയപ്പെടാന്‍ തോന്നുന്നു..ഈ കുഞ്ഞേട്ടന്റെ അമ്മയല്ലേ അന്ന് മരിച്ചത് ?

  ഹോ..കുഞ്ഞേട്ടന്റെ അപ്പോളത്തെ അവസ്ഥ എന്‍റെ മനസ്സില്‍ നിന്നു പോകുന്നില്ല ട്ടോ..

  നിന്റെ എല്ലാ വയ്യായ്മകളും മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...ഇനീം ഒരുപാട് എഴുതുക..എല്ലാവരെയും ചിരിപ്പിക്കുക, ചിന്തിപ്പികുക..ഒരു മനുഷ്യന് ചെയ്യാവുന്ന കുറെ നല്ല കാര്യങ്ങളില്‍ ഒന്നാണ് അത്....

  ReplyDelete
 11. ഇത് കൊള്ളാം, ഞാനും ചിരിച്ചു, ആ കുഞ്ഞേട്ടന്റെ മുഖം മനസ്സില്‍ കണ്ടപ്പോള്‍.

  ReplyDelete
 12. അവസാനത്തെ ആ വിളി കലക്കി , ചിരിക്കാന്‍ വക നല്‍കി

  ReplyDelete
 13. ഹാ..ഹാ...നല്ല മനുഷ്യരെ വെറുതെ ആസാക്കരുത് ... കുഞ്ഞെട്ടനെ ഇനീ കാണുമ്പോള്‍ ഒരു ചായ വാങ്ങി കൊടുത്തേക്ക് ...:))))

  ReplyDelete
 14. ഹി ഹി കൊള്ളാം ആശംസകള്‍ .....

  ReplyDelete