Friday, 9 September 2011

ത്സാൻസീ റാണി(നാക്ക് വാളാണെങ്കിൽ മാത്രം)!

എന്റെ പ്രിയ സുഹൃത്തുക്കളെ ഞാൻ ഇനി നാട്ടിലെ ഒരു സംഭവം പറയാം. ഇതിലെ കഥാപാത്രങ്ങൾ എനിക്കു വളരെ അടുത്ത് താമസിക്കുന്നതാണു. അതു കൊണ്ട് ഇതിനെപറ്റി പറഞ്ഞ് പറഞ്ഞ് ഒരു 'പബ്ലിക്കിറ്റി' ആക്കരുത്.

ഞ്ഞങ്ങൾ കളിക്കുന്ന പാടത്തിന്റെ മേൽഭാഗത്തായി കുറച്ച് സ്ഥലം(പാടം), ഞൻ മുൻ പോസ്റ്റുകളിൽ വിവരിച്ചു പറഞ്ഞ നമ്മുടെ സുരേട്ടന്റെ വകയാണു. അവിടെ ഇടക്കിടെ സുരേട്ടന്റെ അഛൻ ചിന്നക്കുട്ടേട്ടൻ വന്ന് കണ്ട് പോവാറുണ്ട്. ഞങ്ങളുടെ കളി വളരെ നന്നായി പുരോഗമിക്കുമ്പോഴായിരുന്നു, അന്ന് ചിന്നക്കുട്ടേട്ടന്റെ വരവ്. അദ്ദേഹത്തിന്റെ പാടത്തിനടുത്ത് രണ്ട് വീടുകളുണ്ട്. ഒന്ന് ഞങ്ങളുടെ കൂടെ കളിക്കുന്ന എന്റെ സുഹൃത്തുക്കളായ സനുവിന്റേയും, അനുജൻ പ്രമോദിന്റേയും വീട്, മറ്റേത് കളിക്കാനൊന്നും മക്കളെ വിടാത്ത മാളു ഉമ്മയുടെ വീട്.

അങ്ങനെ അന്നും ചിന്നകുട്ടേട്ടൻ പാടത്തേക്ക് വന്നു. പാടങ്ങൾ വിശദമായി പരിശോധിക്കുന്ന നേരത്താണു അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. താൻ പശുക്കൾക്ക് വേണ്ടി അരിയാൻ കാത്തുവച്ച പുല്ല് ആരൊ അരിഞ്ഞെടുത്തിരിക്കുന്നു. അങ്ങേർക്കു സശയമൊന്നും ഇല്ലായിരുന്നു അത് എടുത്തത്  ആരാണെന്നു ?കാരണം അതിന്റെ ആവശ്യകാർ അടുത്ത വീട്ടിലെ മാളുമ്മ ആയിരുന്നു.
ഉമ്മയുടെ വീട്ടിൽ ആടുകൾ ഉണ്ടായിരുന്നു.

ചിന്നകുട്ടേട്ടൻ നേരം കളയാതെ മാളുമ്മയെ വിളിച്ച് കാര്യം തിരക്കി. 'ഇതാരാ മാള്ഓ ഈ പുല്ലൊക്കെ അരിഞ്ഞെ' ?
മാളുമ്മയുടെ മറുപടി കുറച്ചു ധാർഷ്ട്യത്തിൽ ആയിരുന്നു. 'ആരായാ ന്താ ?
ങ്ങളു പുല്ലല്ലല്ലോ തിന്നണത് '!
അപ്പോളും ചിന്നകുട്ടേട്ടൻ മാന്യത വിട്ടില്ല. ഇങ്ങനെ ചോദിച്ചു. 'ന്നാലും യ്യ് ഇന്റെ പാടത്ത് ന്ന് പുല്ലരിയുമ്പോ ന്നോടൊന്ന് ചോയിക്കണ്ടെ?'
ഇത് കേട്ടതൊടെ മാളുമ്മയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു. ആയിരം ആളുകൾ ഒരുമിച്ച് വന്നാലും പൊരുതി നിൽക്കാൻ മാളുമ്മയെ സഹായിക്കുന്ന തന്റെ ഉടവാൾ ഉറയിൽ നിന്ന് വലിച്ചൂരി അത് ചിന്നക്കുട്ടേട്ടന്റെ നേർക്ക് വീശി.
'ആരുക്കും വേണ്ടാണ്ട നിക്കണ പുല്ലരിയാൻ അന്നോട് ചോയിക്കാൻ ഇക്ക് വയ്യ'.
&*%$#@$%^&***&^%$$##@#$%^^&*&*^%$#@$%%
^%$#@$#%^&**&^%%$###$%$%
യ്യന്റെ പണി നോക്കി പോട മൊട്ടേ അവ്ട്ന്ന് '.
സംഭവങ്ങൾ ഇത്രത്തോളം ആയപ്പൊ ഞങ്ങൾ കളി നിർത്തി. ഒരു വാക്പയറ്റിനു ചെവിയോർത്തു. പക്ഷെ ചിന്നകുട്ടേട്ടന്റെ ഒരു തണുപ്പൻ ക്ഷമ കാരണം ഒരു വാക്പയറ്റ് ഞങ്ങൾക്ക് മിസ്സ് ആയി. മാളുമ്മയോട് ഒന്നും പറയാതെ ചിന്നകുട്ടേട്ടൻ തിരിച്ചു നടന്നു. ഒരു വാക്പയറ്റ് നഷ്ടമായതിൽ ഞങ്ങൾക്ക് നല്ല നിരാശ തോന്നി. പക്ഷെ തിരിഞ്ഞു പോവുമ്പോൾ ചിന്നകുട്ടേട്ടൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.'യ്യതോക്കെ പറയും മാള്ഓ, യ്യതോക്കെ പറയും'. 

11 comments:

 1. ഓണാശംസകൾ.............!

  ReplyDelete
 2. താങ്കളുടെ ബ്ലോഗ് കണ്ടു. ഇഷ്ടപ്പെട്ടു. കുറച്ചുകഥകള്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതു കൂടുതല്‍ പേരെ കൊണ്ട് വായിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളും ബ്ലോഗ് വായിച്ച് അഭിപ്രായം പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  എന്റെ ബ്ലോഗ് URL : http://sahithyasadhas.blogspot.com/ താങ്കളുടെ സുഹൃത്തുക്കളെയും ഈ ബ്ലോഗ് വായിക്കാന്‍ പ്രേരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  എന്ന് ശ്രീജിത്ത് മൂത്തേടത്ത്.

  ReplyDelete
 3. older postukaliloodeyum kadannu poyi ketto.ezhuthaan kazhiyunnath daivanugrahamaanu.ella aashamsakalum.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ആശംസകള്‍..ഇതില്‍ ഗോളടിച്ച്ചത് മാളു ഉമ്മ അല്ലല്ലോ.. ചിന്നക്കുട്ടേട്ടൻ അല്ലെ.. :)

  ReplyDelete
 6. കൊള്ളാം... രണ്ടാളും കൊള്ളാം... ഇങ്ങനെത്തെ പെണ്ണുങ്ങളെ എനിക്കറിയാം...

  ReplyDelete
 7. ആ മാളുമ്മ പറഞ്ഞതാ കാര്യം.
  പിന്നെ ആ കുട്ടേട്ടന്‍ പറഞ്ഞതിലും കാര്യം ഇല്ലാതില്ല.
  പിന്നെ, മണ്ടൂസന്‍ ഇവിടെ പറഞ്ഞത്....
  അതിപ്പോ ഞാന്‍ പറേണില്ല....

  ReplyDelete
 8. ഹ..ഹ..അത് കലക്കി ട്ടോ. ഞാന്‍ ചിരിച്ചു പോയ ഭാഗം മാളുവമ്മ ചിന്ന കുട്ടെട്ടനോട്" ങ്ങള് പുല്ലല്ലോ തിന്നുന്നത് എന്ന് ചോദിച്ച " ഭാഗമാണ് ട്ടോ. കുറച്ചും കൂടി കഥ നീണ്ടു പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.

  പിന്നെ അവസാന ഭാഗം വായിക്കുമ്പോള്‍ ജഗദീഷിനെ ഓര്‍മ വന്നു. ധൈര്യമുണ്ടെങ്കില്‍ എന്‍റെ മൂക്കില്‍ തൊടാടാ എന്ന് വെല്ലു വിളിക്കുകയും മറ്റെയാള്‍ മൂക്കില്‍ തൊടുകയും ചെയ്യുമ്പോള്‍ ജഗദീഷ് പറയും " നീയൊക്കെ തൊടുമെടാ തോടും..നീയൊക്കെ അതാ സൈസ് .."

  എന്തായാലും നിന്റെ കഥകളിലെ ഈ കഥാ പാത്രങ്ങള്‍ മുഴുവന്‍ കണ്ടു പരിചയമുള്ള ആളുകളോടുള്ള ഒരു അടുപ്പത്തോട് കൂടി മനസ്സില്‍ എന്നും ഓര്‍ക്കാന്‍ കാരണം നിന്റെ ഈ പ്രത്യേക ഭാഷാ ചുവയുള്ള എഴുത്ത് ശൈലി തന്നെയാണ്. അതിനു ഒരായിരം അഭിനന്ദനങ്ങള്‍..ആശംസകള്‍ ..

  ReplyDelete
 9. sambhamavam nannaayi paranju
  facebook notification kandu
  vannathaanu
  yezhuthuka
  ariyikkuka
  philip

  ReplyDelete
 10. പ്രിയ മനീഷ്, നല്ല എഴുത്ത്‌ , ഈ തരത്തിലുള്ള ആശയങ്ങളും എഴുത്തും ഒന്നും നഷ്ടപ്പെടുത്തതിരിക്കൂ...

  ReplyDelete
  Replies
  1. ഓ..ങ്ഹ്..
   ഹരീഷ് ജീ...
   കമന്റും ഇട്ടുല്ല്ലേ ? സന്തോഷം, നന്ദി.

   Delete