എന്റെ ഒരു പ്രിയ സുഹൃത്ത് കഴിഞ്ഞ പോസ്റ്റ് വായിച്ച് എന്നോട് പറഞ്ഞു "മനേഷേ നീ പോസ്റ്റിലെ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കണം"എന്ന്. പക്ഷെ സുഹൃത്തേ ഒരു കാര്യം,
ഞാൻ സ്നേഹത്തെ കുറിച്ചാണല്ലോ എഴുതുന്നത്. അപ്പോൾ അതെങ്ങനെ എനിക്ക് ആവർത്തിക്കാതിരിക്കാൻ കഴിയും ? നിങ്ങളുടെ അടുത്തു നിന്നൊക്കെ ഒരു കടലോളം സ്നേഹം കിട്ടുന്ന എനിക്ക് എങ്ങിനെ ബ്ലോഗ്ഗിൽ സ്നേഹത്തെ കുറിച്ച് ചുരുക്കി എഴുതാൻ കഴിയും ? എനിക്കുറപ്പ് ഉണ്ട് നീ ഇതു എന്നോട് ക്ഷമിക്കുമെന്ന്. എനിക്ക് കിട്ടുന്ന സ്നേഹത്തിനെ കുറിച്ചു എഴുതുവാൻ ഈ ബ്ലോഗുകൾ ഒന്നും തികയില്ല!
ഒരു കടലോളം സ്നേഹം അനുഭവിക്കേണ്ടി വന്ന എനിക്ക് ഒരു കുളം പോലുള്ള ചെറിയ അളവിലുള്ള സ്നേഹമെങ്കിലും നിങ്ങൾക്കൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിൽ അതു ഞാൻ എന്നെ തന്നെ വഞ്ചിക്കുന്നതിനു സമമാകും. ഒരു താമര, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സായ സൂര്യനിൽ നിന്നും നേരിട്ട് ഊർജ്ജം സ്വീകരിക്കുന്നു. അതു പോലെ സ്നേഹത്തിന്റെ സവകലാശാലയായ തിരുവനന്തപുരം ശാന്തിഗിരി എന്ന ആശ്രമത്തിലെ കൂറ്റൻ വെണ്ണക്കൽ താമര സൂര്യനിൽ നിന്ന് നേരിട്ട് ഊർജ്ജം സ്വീകരിച്ച് അതിനകത്തു വരുന്നവർക്ക് എല്ലാവർക്കും നൽകുന്നു. ആ വെണ്ണക്കൽ താമരയുടെ ഊർജ്ജം സ്വീകരിക്കാൻ നമ്മുടെ വംശമോ, കുലമോ, ഗോത്രമോ ഒന്നും ഒരു തടസ്സമല്ല.സ്നേഹം അതിന്റെ ശരിയായ രൂപത്തിൽ അവിടുന്ന് നമുക്ക് ലഭിക്കുന്നു.നമ്മൾ എന്ത് ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിച്ചാലും കുഴപ്പമില്ല, അവിടെ എത്തിയാൽ നമുക്ക് ശരിയായ സ്നേഹം എന്താണെന്നും അത് എങ്ങിനെയാണെന്നും മനസ്സിലാകും.
ആഹാരം,വസ്ത്രം,പാർപ്പിടം എന്നിവയാണു നമ്മൾ പഠിച്ച, മനുഷ്യന് വേണ്ട പ്രാഥമിക ആവശ്യങ്ങൾ. ഇതിൽ വസ്ത്രമില്ലാതെയും,പാർപ്പിടമില്ലാതെയും നമുക്ക് ജീവിക്കാം. പക്ഷെ ആഹാരമില്ലാതെ നമുക്കു ജീവിക്കുക അസാധ്യം.ഇതിനെല്ലാം ഉപരി സ്നേഹമില്ലാതെ ഒരു മനുഷ്യനു, ഈ ലോകത്ത്, നമുക്കിടയിൽ ജീവിക്കുക വളരെ പ്രയാസം. അങ്ങിനെ വരുമ്പോൾ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ ആഹാരം,സ്നേഹം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നു. ഇങ്ങനേയുള്ള പ്രാഥമിക ആവശ്യങ്ങൾ നടത്തിത്തരുന്ന സ്ഥലത്തെ നമ്മൾ എങ്ങിനെ കാണും ? പുണ്യ സ്ഥലമോ അതോ ക്ഷേത്രമോ ? അതുകൊണ്ടാണു ഞാൻ ശാന്തിഗിരിയെ 'സ്നേഹത്തിന്റെ സർവകലാശാല' എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നത്. നമ്മുടെ രാഷ്ടൃപതി വെണ്ണക്കൽ താമര ഉദ്ഘാടനത്തിനു വന്നപ്പോൾ പറയുകയുണ്ടായി 'ശാന്തിഗിരി' ഒരിക്കൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും എന്ന്. ആ കാലം വിദൂരത്തല്ലെന്ന് തെളിയിക്കുംവിധമാണു ശാന്തിഗിരിയുടെ ഇപ്പോഴത്തെ പോക്ക്. എല്ലാവർക്കും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം,സ്നേഹം എന്നിവ കൊടുക്കുക എന്ന ഗുരുവിന്റെ ആഗ്രഹത്തിലൂടെ മാത്രം നീങ്ങുകയാണെങ്കിൽ ശാന്തിഗിരി അധികം വൈകാതെ തന്നെ ഈ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകും എന്നുറപ്പാണു.
എന്റെ പ്രിയ സുഹൃത്തുക്കളേ എന്റെ ജീവിത വർഷ,ശിശിര,ഗ്രീഷ്മ,വസന്ത കാലങ്ങളിൽ ധാരാളം തമാശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഈ ബ്ലോഗിൽ വരും പോസ്റ്റുകളിൽ പ്രതീക്ഷിക്കാം.സന്തോഷകരമായ എന്റെ പോളി കാലഘട്ടം, അതിനു ശേഷം വന്ന എനിക്ക് മറക്കാനാവാത്ത ട്രൈൻ യാത്രാ കാലം,പിന്നീട് വന്ന എന്റെ പാലക്കാട് ആദ്യ ജോലി അനുഭവങ്ങൾ, അതിനു ശേഷമുള്ള എറണാംകുളം ജോലി അനുഭവങ്ങൾ അങ്ങനേയങ്ങനെ എനിക്കു ഓർത്തു സന്തോഷിക്കാൻ നിരവധി ഓർമകൾ ഉണ്ട്. അതിലൂടെയെല്ലാം നല്ല ഒരു യാത്ര നമുക്കു വരും പോസ്റ്റുകൾ വഴി നടത്താം. ആദ്യത്തെ രണ്ടു പോസ്റ്റുകളിൽ, എന്റെ ആക്സിഡന്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയങ്ങളിൽ എന്റെ മനസ്സിനെ സ്പർശിച്ചുകൊണ്ട് കടന്നു പോയ കാഠിന്യമേറിയ അനുഭവങ്ങൾ വളരെ തീക്ഷ്ണത കുറച്ചു കൊണ്ട് ഞാൻ വിവരിക്കുന്നതാണു. വരും പോസ്റ്റുകളിൽ നമുക്ക് അനുഭവങ്ങൾ കൂടുതൽ സന്തോഷകരമാക്കാം.

സ്നേഹരഹിതമായ ഒരു സമൂഹമാണ് ഏറ്റവും ഭീകരം അല്ലേ? സ്നേഹ നിരാസം എന്തിനെയും ഇല്ലാതാക്കുന്നു..അത് കൊണ്ടായിരിക്കാം കവി പാടിയത് ".സ്നേഹമാണഖില സാരമൂഴിയില്‍" !!!
ReplyDeleteമനസ്സിന്‍റെ ആഹാരം സ്നേഹമാണ്. സ്നേഹം കിട്ടാതെ പോകുന്ന മനസ് വെള്ളവും വളവും കിട്ടാത്ത ചെടിപോലെ കാലക്രമേണ ഉണങ്ങി വരണ്ട് കരിഞ്ഞു പോകും. അതാ ഞാന്‍ പറഞ്ഞത്, എനിക്ക് നിങ്ങളോട് ഒരു കണക്കില്‍ അസൂയ ആണെന്ന്.
ReplyDeleteമന്വാ..എന്താടാ ഞാന്‍ പറയുക ...ഇത്തരം വിഷയങ്ങള്‍ നീ ഇനിയും എഴുതണം. ഇതിനു മുന്നേ ഒരു തവണ മാത്രമേ ഇത് പ്ലൊരു വിഷയം നീ എഴുതിയത് ഞാന്‍ വായിച്ചുള്ളൂ. അതും വളരെ ഇഷ്ട്ടപ്പെട്ടിരുന്നു.
ReplyDeleteസ്നേഹത്തെ കുറിച്ച് പറഞ്ഞു തുടങ്ങി , മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും , തുടര്‍ന്നങ്ങോട്ട് ജീവിതത്തില്‍ സ്നേഹത്തിന്‍റെ പ്രസ്കതിയെ കുറിച്ചും വളരെ നന്നായി തന്നെ പറഞ്ഞിരിക്കുന്നു.
വല്ലാത്തൊരു പോസിറ്റീവ് എനെര്‍ജിയാണ് നിന്‍റെ ഇത്തരം എഴുത്തുകളിലൂടെ എനിക്ക് കിട്ടുന്നത്. ഞാന്‍ വളരെ നെഗറ്റിവ് ആണ് പല കാര്യത്തിലും. അതെന്തു കൊണ്ട് സംഭവിക്കുന്നു എന്നറിയില്ല. എന്‍റെ ഉപദേശങ്ങള്‍ക്ക് എന്‍റെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല. പക്ഷെ ഇത് പോലെ മറ്റുള്ളവര്‍ പറഞ്ഞു തരുന്നത് പലപ്പോഴും എനിക്ക് സഹായകാരമായിട്ടുമുണ്ട്.
ഇനിയും ഇത് പോലുള്ളവ എഴുതുക. ആശംസകള്‍