Saturday, 17 September 2011

ഇങ്ങനേയും ഒരു സിനിമ പേരോ ?

സുഹൃത്തുക്കളേ, കുറെ കഥകളായി ഞാൻ പലർക്കും പറ്റിയതും, അവർ ഇളിഭ്യരായതുമായ കഥകളെ കുറിച്ചു പറയുന്നു. ഇനി ഞാൻ എനിക്കു പറ്റിയ ഒരു ഭീമാബദ്ധത്തെ കുറിച്ചു പറയാം. എന്റെ ആക്സിഡന്റിനു ശേഷം കുറെ കാലം ഞാൻ ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ ഒരുതരത്തിലും കഴിയാതിരുന്ന എനിക്ക് എന്റെ മെയിൽ ഐഡി കളും അതിലെ വിവരങ്ങളും എല്ലാം നഷ്ട്ടപ്പെട്ടു അങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് ഏതൊക്കെ സിനിമകൾ ഇറങ്ങി എന്നോ, ആരുടെയൊക്കെ സിനിമകൾ ഇറങ്ങി എന്നോ,ഏതൊക്കെ വിജയിച്ചു എന്നോ അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കൈരളി ടി.വി. യിൽ ഏതോ അവാർഡ് നൈറ്റ് നടക്കുന്നുണ്ട്. ഞാനും വീട്ടുകാരോടൊപ്പം അത് കാണാൻ തയ്യാറായി സോഫയിൽ കയറി ഇരുന്നു. ഒരു വർഷം മുമ്പാണ് ട്ടോ, മറക്കണ്ട.

അവാർഡ് നേടിയ ആളെ അവതാരിക സ്റ്റേജിലേക്ക് വിളിക്കും, അപ്പോൾ സ്ക്രീനിൽ അവരുടെ പേരും, അവാർഡിനർഹമായ സിനിമാ പേരും എഴുതിക്കാണിക്കും. അങ്ങനെയാണ് അവതാരണത്തിന്റെ രീതി. അപ്പോൾ ഏതോ എനിക്ക് നന്നായി അറിയാവുന്ന (സിനിമയിലൂടെ) ഒരാളെ വിളിച്ചു. അയാൾ സ്റ്റേജിലേക്ക് നടക്കുമ്പോൾ അയാളുടെ പേരും സിനിമയുടെ പേരും സ്ക്രീനിൽ എഴുതി കാണിച്ചു. ഞാൻ വളരെ കഷ്ടപ്പെട്ട് ആ സിനിമയുടെ പേര് സ്വല്പം ഉറക്കെ വായിച്ചു. കണ....കണ...'കണക്കൻ മണി'(kanakkanmani).അങ്ങനെ വളരെ കഷ്ട്ടപ്പെട്ട് സിനിമ പേര് വായിച്ചവസാനിപ്പിച്ച ശേഷം ഏട്ടനോട് ചോദിച്ചു  'എന്റെ ഏട്ടാ ഇങ്ങനേയും ഒരു സിനിമ ഇറങ്ങിയോ?'

ഞാൻ ഇത്തിരി അദ്ഭുതത്തോടെയാണ് ഏട്ടനോട് ചോദിച്ചത്. മയങ്ങുകയായിരുന്ന ഏട്ടൻ ഞെട്ടിയുണർന്ന് ചോദിച്ചു എന്താ ?  'കണക്കൻ മണി' ന്നൊരു സിനിമ ഇറങ്ങീട്ടുണ്ടോ ?
എന്റെ ചോദ്യം കേട്ടതും ഞെട്ടിപ്പിടഞ്ഞ് ഏട്ടൻ ടി.വി. യിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു എന്താ നീ പേര് വായിച്ചേ ? ഞാൻ കൂളായി പറഞ്ഞു കൊടുത്തു. 'കണക്കൻ മണി'.

ഏട്ടൻ ദേഷ്യത്തോടെ ടി.വി ഓഫ് ചെയ്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു കൊണ്ട് അവിടുന്ന് പോയി. 'ഇവന് തലക്ക് പരിക്കു പറ്റിയപ്പോ വായന ശേഷിയും പോയീ ന്നാ തോന്ന്ണേ, കാണാക്കണ്മണി എന്നു എഴുതിയത് 'കണക്കൻ മണി' ന്നൊക്കെ വായിക്ക്ണെ.'
ഞാൻ സോഫയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി റിമോട്ടും പിടിച്ച് ഒരു പുളിങ്ങാചിരിയും ചിരിച്ചു കൊണ്ട് നാല് പാടും നോക്കി ആരും അത് കണ്ടിട്ടില്ല,കേട്ടിട്ടില്ല എന്നു ഉറപ്പു വരുത്തി ഇരുന്നു.

4 comments:

  1. kollam....chetta

    ReplyDelete
  2. Manesh,
    nannayi chirichu ttooo... :D :D

    ReplyDelete
  3. മനേഷേ, ഇത് സംഭവം കലക്കി ട്ടോ..ഇഷ്ടായി..ഇപ്പോഴത്തെ ഓരോ സിനിമയുടെ പേര് വായിക്കാനേ പറ്റില്ല. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. പിന്നെ, ആ അവസാനത്തെ ഖണ്ഡിക വായിച്ചപ്പോള്‍ എന്തോ..അത് വേണ്ടായിരുന്നു മനേഷേ..അത് വായിച്ചിട്ട് എനിക്കെന്തോ മനസ്സിന് ഒരു സുഖം തോന്നിയില്ല.

    ആശംസകള്‍..ദൈവം കാവലുണ്ടാകട്ടെ എപ്പോഴും എപ്പോഴും..

    ReplyDelete
  4. ഇതില്‍ അതിശയമില്ല. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യയുടെ പേര് മഞ്ജു എന്നാണ്. ഒരിക്കല്‍ നോക്കുമ്പോള്‍ അയാളുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന അവിവാഹിതനായ സഹപ്രവര്‍ത്തകന്‍ അയാളുടെ മേശപ്പുറത്ത് കിടന്ന പേപ്പറില്‍ എഴുതി വച്ചിരിക്കുന്നു, MANJU POLORU PENKUTTI എന്ന്. അത് കണ്ടു കലിയിളകിയ ആള്‍ പിന്നീടാണ്‌ ആ പേരില്‍ ഒരു സിനിമ ഇറങ്ങിയ കാര്യം അറിയുന്നത്.

    ചില സ്ഥലപ്പേരുകള്‍ എന്നെ കുഴച്ചിട്ടുണ്ട്, ഇപ്പോഴും...
    NADAPURAM എന്നത് നടപ്പുറം എന്ന് വായിച്ച്, അത് എവിടെയാ എന്ന് അന്വേഷിച്ചുനടന്നിട്ടുണ്ട്, പണ്ട്.

    ReplyDelete