Friday, 2 September 2011

സൈക്കിൽ യജ്ഞം ഒരു കൂതറക്കഥ !

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ പേരെന്തായാലും കുഴപ്പമില്ല, അവൻ ഈ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ കുടിയേറി താമസിക്കുന്നതാണു എന്നു ഞാൻ പറയും, കാരണം അവനു മലയാളം അത്ര പിടിപാടില്ല. ഇനി പേരു ചോദിക്കരുത് കഥ പറയട്ടെ.അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആളുകൾ കൂടി നിൽക്കുന്ന ചായക്കടയുടെ അടുത്തൂടെയുള്ള പഞ്ചായത്ത് റോഡിൽ ക്കൂടി  അവൻ സൈക്കിൾ തകർത്തു ചവിട്ടുകയാണു. അപ്പോഴാണത് സംഭവിച്ചത്, ഒരു ഓട്ടോ ചീറി പാഞ്ഞ് വന്ന് അവന്റെ സൈക്കിളിനിട്ട് ചെറുതായി ഒരിടി കൊടുത്തു. ആകെ ആൾക്കൂട്ടമായി സംസാരിച്ച് സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി, ഉന്തും തള്ളുമായി. പാവം എന്റെ സുഹൃത്ത് അവൻ കുറെ സംസാരിച്ചു നോക്കി, പക്ഷെ ഓട്ടോക്കാരുടെ അടുത്ത് അത് വല്ലതും നടക്കുമോ ?

അവസാനം ഒരു വയസ്സായ ആൾ ചായക്കടയിൽ നിന്നിറങ്ങി വന്ന് ഓട്ടോക്കാരനോട് സംസാരിച്ചു.
'നീയങ്ങനെ ആ പാവം പയ്യനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. അവൻ ഒരു സൈഡിൽ കൂടി വരികയായിരുന്നു' അയാൾ പറഞ്ഞു. ഈ വാക്കേറ്റത്തിനും സംസാരത്തിനും ഇടയിൽ ആരൊക്കെ ആരുടെ ഭാഗം പറയുന്നു എന്ന് ആർക്കും തിരിച്ചറിയാൻ വയ്യ.'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, കുറ്റം മുഴുവൻ ആ ചെക്കന്റേയാ, എനിക്കൊന്നും ചെയ്യാനില്ല' ഇങ്ങനെ പറഞ്ഞ് ഓട്ടോക്കാരൻ കയ്യൊഴിഞ്ഞു. അപ്പോൾ ചായക്കടയിൽ നിന്നും ഇറങ്ങി വന്ന ആ വയസ്സൻ പറഞ്ഞു 'നീ അങ്ങനെ നല്ലപിള്ള ചമയണ്ട, ഞ്ഞങ്ങളൊക്കെ കണ്ടു നിൽക്കുന്നതാ. ആ പയ്യൻ നിരപരാധിയാ'.

ഇതു കേൾക്കേണ്ട താമസം പയ്യൻ ഉശിരോടെ ചാടി വന്നു. വന്നപാടെ അവൻ ആ പാവം മനുഷ്യനോട് തട്ടിക്കയറി. 'ദേ തന്തേ വയസ്സനാണെന്ന് ഞാൻ നോക്കില്ല, ഒറ്റചവിട്ടു വച്ചുതരും, ........ഞാനാ തന്തേ നിരപരാധി ? .......ആ ഓട്ടോക്കാരനല്ലേ നിരപരാധി ? അവിടെ കൂടി നിന്നിരുന്ന എല്ലാവരും ഒരു നിമിഷം അന്തം വിട്ട് നിന്നു.പിന്നെ പതുക്കെ ചിരിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിലെക്ക് പോയി. ഇതിന്റെ അവസാനം ഓട്ടോക്കാരൻ ഓട്ടോക്കാരന്റെ വഴിക്കും നമ്മുടെ കഥാനായകൻ സൈക്കിൾ എടുത്ത് അവന്റെ വഴിക്കും പോയി. ആരും ആർക്കും കാശ് കൊടുക്കാതെ. പക്ഷെ അപ്പൊഴും ആ പാവം എന്റെ സുഹൃത്തിന്റെ സംശയം മാറിയിരുന്നില്ല- 'എന്നാലും എല്ലാവരുമെന്തേ പെട്ടെന്ന് സസാരം നിർത്തി, ചിരിച്ചു കൊണ്ട് പിരിഞ്ഞു പോയത് ?'




ഞാൻ പറയുന്ന കഥയിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമല്ല, അതു കൊണ്ട് ഇതിലെ പെരുകൾ ചിലതെല്ലാം ഞാൻ ഉണ്ടാക്കുന്നതാണ്. ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കൾ അവർക്കു മനസ്സിലാവുന്ന പേരുകൾ ആരോടും പറയാതിരിക്കുക.

11 comments:

  1. From Manjueattan,

    Post valarecheruthanoo maneeshee, Enikki anganee thoonunuu

    Any way good attempt in the start..

    ReplyDelete
  2. കണ്ണൂരിൽ ഇങ്ങനെ ഒരുത്തൻ പറഞ്ഞിട്ടുണ്ടെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹമാണോ ഇദ്ദേഹം?

    ReplyDelete
  3. ഇതിനൊരു കമന്റ് വേണോ ?? വേണ്ടാ ..അല്ലേ??

    ReplyDelete
  4. Ennittu pinne eppozhenkilum nee avanu niraparaadhiyute artham paranju kodutho? :)

    ReplyDelete
  5. കസ്തൂരിമാന്‍ ചോദിച്ചതിനു ഉത്തരം എനിക്കും അറിയണം

    ReplyDelete
  6. അവനോ ? ഞാനോ ? കണക്കായീ.!
    ചിലതൊന്നും ചിലരോട് പറയാൻ പാടില്ല,പറഞ്ഞിട്ട് കാര്യവുമില്ല
    എങ്കിലവൻ എന്നേം നിരപരാധിയാക്കുമായിരുന്നല്ലോ ?

    ReplyDelete
  7. എടാ മന്വാ..ഈ കഥയൊക്കെ ഞാന്‍ പണ്ടേ വായിച്ചു അഭിപ്രായം പറഞ്ഞതാണല്ലോ..ഇപ്പൊ നോക്കുമ്പോള്‍ എഴുതിയ കമെന്റ് പോലും കാണാനില്ല. ഇതിപ്പോ രണ്ടാം തവണയാണ് നിന്റെ ബ്ലോഗില്‍ കമെന്റ് ചെയ്തത് കാണാതെ പോകുന്നത്..ഞാന്‍ പ്രതിഷേധിക്കുന്നു..

    ReplyDelete
  8. ഞാ ഈ പയ്യനെ "ഹക്കീം" എന്ന് വിളിക്കും...
    നോ മോര്‍ കമെന്‍റ്........

    ReplyDelete
    Replies
    1. പക്ഷെ ഞങ്ങളിവനെ മറ്റൊരു പേരാ വിളിച്ചിരുന്നത്.
      അതിൽ 'ഹ' ഉണ്ട്, പക്ഷെ ഹക്കീം അല്ല.!
      ഹാഹാാഹാഹാ

      Delete