"ഒരു കൈ കണ്ടാൽ മലയാളിക്ക് ഹരം പിടിക്കുന്ന കാലമാണിതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാഗങ്ങൾ പുറത്ത് കാണുന്ന സെക്സിയായ വസ്ത്രങ്ങൾ ഞാൻ ധരിക്കാറുണ്ട്. വളരെ കംഫർട്ടബിൾ ആണ്."
ഞാൻ ഇത്ര കാലമായി എന്റെ ജീവിതത്തിൽ നടന്നതും ഞാൻ കെട്ടിയുണ്ടാക്കിയതുമായ തമാശകഥകൾ ബ്ലോഗിൽ എഴുതി പോസ്റ്റ് ചെയ്ത് കൊണ്ട് നിർവൃതിയടയുന്നു.ദിവസേന പത്രം വായിക്കാറുള്ള എന്റെ ദൃഷ്ടിയിൽ ഈയിടയ്ക്കാണ് ഇങ്ങനെ മുകളിൽ കാണിച്ച രീതിയിൽ ഒരു വാർത്ത (മാതൃഭൂമി, കേട്ടതും കേൾക്കെണ്ടതും, സപ്റ്റംബർ 17 ശനി.) പതിഞ്ഞത്. നമ്മുടെ ജീവിതവിജയത്തിന്,നമ്മൾ മറ്റുള്ള ആളുകൾക്കെതിരെയുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് നല്ല പോലെ അറിയാമായിരുന്നെങ്കിലും എന്റെ പ്രിയ സുഹൃത്തുക്കൾ അഭിലാഷും അജ്മലും അത് വീണ്ടും വീണ്ടും എന്നെ ഓർമ്മപെടുത്തുമായിരുന്നു. അതുകൊണ്ട് പരമാവധി കാലം ഇങ്ങനെ തമാശ കഥകളുമായി ബ്ലോഗ് അങ്ങു മുന്നോട്ട് പോട്ടെ എന്ന് ഞാനും നിശ്ചയിച്ചു. പക്ഷെ അങ്ങനെയിരിക്കുമ്പോഴാണ്, നമ്മുടെ മലയാള ഭാഷയുടെ 'മാതാവിന്റെ' വക മുകളിൽ കാണിച്ച തരത്തിലുള്ള ഒരു വാചകകസർത്ത് ശ്രദ്ധയിൽ പെടുന്നത്. എനിക്കുറപ്പുണ്ട് ഇതിനെതിരെ ഞാൻ പ്രതികരിച്ചാൽ, എന്റെ സുഹൃത്തുക്കളായ അഭിലാഷും അജ്മലും എന്നോട് ഒരിക്കലും പിണങ്ങുകയില്ല എന്ന്. കാരണം എന്നിൽ, ഇത് വായിച്ച ശേഷം വന്ന ചിന്തകൾ എല്ലാം ഒരു ബ്ലോഗിൽ പകർത്തുക അസാധ്യമാണ്. എങ്കിലും കുറച്ച് ഞാൻ ഇവിടെ കുറിക്കുകയാണ്.
ബഹുമാനപ്പെട്ട കുമാരി(?) രഞ്ജിനിയോട് ഒരു ചോദ്യം.മാഡം ഈ കൊച്ചു കേരളത്തിൽ തന്നെ അല്ലേ ജീവിക്കുന്നത് ? കേരളം ആസ്ഥാനമായുള്ള ഒരു ചാനലിൽ കിടന്ന് 'പേക്കൂത്ത്' (അങ്ങനെ വിളിച്ചതിൽ ക്ഷമിക്കുക) കാണിക്കുന്നത് മുൻപ് എപ്പോഴോ കണ്ടിട്ടുള്ള ഞാൻ ഭവതി കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന് വിശ്വസിച്ചോട്ടെ. ഒരു പിഞ്ചുബാലികയെ സ്വന്തം അഛനും സഹോദരനും ചേർന്ന് തുടർച്ചയായി പീഢിപ്പിച്ചിരുന്നു എനുള്ള വാർത്ത കേരള ജനത വായിച്ചു മറന്നിട്ട് അധിക ദിവസമായിട്ടില്ല. നമ്മുടെ കൃഷ്ണപ്രിയയെ ഓർമ്മയില്ലേ ? ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്നതാണ് എന്നാണ് എന്റെ ഓർമ്മ. ആ പാവത്തിനെ ഒരു കാട്ടാളൻ കാട്ടു വഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പിച്ചിച്ചീന്തിയ സംഭവം കേരള മനസ്സ് അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല.ദിവസേന ഇത്തരം പീഢനകഥകൾ കൊണ്ട് പത്രത്താളുകൾ നിറയുന്നു. വിവരസാങ്കേതികവിദ്യ കുതിച്ചു ചാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും! കുറഞ്ഞ പക്ഷം അയാളുടെ വിശ്വാസികളെങ്കിലും ഒരു കാലത്ത് ആരാധിച്ചിരുന്ന നമ്മുടെ 'സ്വാമി' സന്തോഷ് മാധവന്റെ കഥ മാഡം മറന്നിട്ടില്ലല്ലോ ? പിന്നെ ഒരുപാട് 'തന്ത്രി' കഥകൾ.ഇങ്ങനെ വറുതെ ഒന്ന് കണ്ണും കാതും തുറന്നിരുന്നാൽ മാത്രം മതി നമ്മുടെ നാടിന്റെ 'ഗതി' എങ്ങോട്ടേക്കാണെന്ന് മനസ്സിലാവാൻ. അപ്പോഴാണ് ഭവതിയുടെ വക ഇത്തരത്തിലൊരു കമന്റ്.
ഞാൻ സാമാന്യം നല്ല ഒരു ൾട്ടീമീഡിയ ആർട്ടിസ്റ്റ് ആണ് എന്നാണ് എന്റെ ചെറിയ വിശ്വാസം. മോർഫിങ് സാങ്കേതികവിദ്യ ,അതായത് ഈ ഫോട്ടോകളിൽ തല മാറ്റി വക്കാൻ നമ്മൾ മലയാളികൾ (നമ്മൾ മാത്രമാല്ല എല്ലാവരും) കൂടുതൽ ഉപയോഗിക്കുന്ന സാധനം, ഇന്ന് വളരെ പ്രചാരത്തിലുള്ളതാണ്. അതിന് പല പല സോഫ്റ്റ്വെയറുകൾ ഉപ്യോഗിക്കുന്നതായി മണ്ടൂസന് അറിയാം. പക്ഷെ ഒരു കുഴപ്പമുണ്ട്, ചിത്രങ്ങളിൽ തല മാറ്റി വയ്ക്കൽ വളരെ എളുപ്പം നടക്കും. പക്ഷെ അതുപോലെ അല്ല വീഡിയോയുടെ കാര്യം, അതിൽ അത്ര എളുപ്പമായിട്ട് അങ്ങനെ തലമാറ്റിവയ്ക്കൽ നടക്കില്ല. ഇപ്പോൾ നമ്മുടെ പല പകൽ മാന്യവ്യക്തികളും, അവരുടെ പ്രശ്നങ്ങളായ(പലവിധ ?) ചിത്രങ്ങളോ,വീഡിയോകളോ പുറത്തായാൽ പറയുന്ന ഒരു ന്യായീകരണമുണ്ട്.അതൊക്കെ തലമാറ്റി വയ്ക്കുന്നതാ, മോർഫിംഗ് ആണെന്നൊക്കെ. പക്ഷെ പകൽ മാന്യന്മാരെ, ഒരു ചോദ്യം ചിത്രങ്ങൾ നിങ്ങളുടെ ആയിരിക്കില്ല(?) സമ്മതിച്ചു. പക്ഷെ ഇതിന്റെ തലതൊട്ടപ്പന്മാരായ ഹോളിവുഡ് സിനിമാ വ്യവസായത്തിൽ പോലും വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രം വൻ മുതൽമുടക്കിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഒരുപാട് നാൾ കഷ്ടപ്പെട്ട് ചെയ്യുന്ന ആ ('തരികിട') തലമാറ്റിവക്കൽ പരിപാടി നിങ്ങളുടെ ഒരു കൊച്ചു വീഡിയോക്ക് വേണ്ടി ആര് ഈ കൊച്ചു കേരളത്തിൽ ചെയ്യാനാണ് ?
അത് ഇന്നും ഒര് ഉത്തരം കിട്ടാത്ത ചോദ്യമായി എന്നിൽ നിൽക്കുന്നു.
വാർത്താവിനിമയ ഉപകരണങ്ങളും, വാർത്തകൾ അപ്പപ്പോൾ അറിയാനുള്ള ഉപാധികളും നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെ വേഗം പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ഉപാധി വഴി വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു കൂട്ടുകാരന്, മലയാള ഭാഷയുടെ മാതാവായ മേല്പറഞ്ഞ ഈ പേക്കൂത്തുകാരിയുടെ, കള്ള് കുടിച്ച് ആടി തിമർക്കുന്ന ഒരു പേകൂത്ത് വീഡിയോ കിട്ടുകയുണ്ടായി. പിന്നീട് എനിക്ക് പത്രത്തിൽ വായിക്കാൻ കഴിഞ്ഞു, ആ വീഡിയോകളെല്ലാം വ്യാജമാണെന്ന 'മാതാവിന്റെ' പ്രസ്താവന. എന്റെ ആ പഴയ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു, ക്ഷമിക്കണം. എങ്ങനെയാണ് 'മലയാള ഭാഷയുടെ മാതാവേ' അങ്ങനെ വീഡിയോയിൽ തല മാറ്റി വയ്ക്കുന്ന വിദ്യ ? അതും ഇത്രക്ക് ഷാർപ്പ് ആയി ! എങ്ങനെയാണെന്ന് എനിക്കൊന്നു പറഞ്ഞു തന്നാൽ എനിക്ക് കൂടി അതു പഠിക്കാമായിരുന്നു. അതു പഠിക്കാൻ ഇനി ഹോളിവുഡ് വരെ പോകാൻ എനിക്ക് വയ്യ.
ഇങ്ങനേയൊക്കെ ഗൾഫിലും മറ്റു പല നാടുകളിലും ചുറ്റി നടന്ന് പേക്കൂത്ത് കാണിക്കുന്ന ഭവതിക്കറിയുകയുണ്ടാവില്ല മലയാള നാട്ടിലെ, ഞാൻ നേരത്തെ പറഞ്ഞ പീഢന വിശേഷങ്ങൾ. ഭവതി നേരത്തെ പറഞ്ഞ പോലെ ഒരു കൈ കണ്ടാൽ ഹരം പിടിക്കാൻ മാത്രമല്ല ഇതുപോലുള്ള മലയാളി കാമരോഗികൾക്കറിയൂ അവർ അങ്ങ് നശിപ്പിച്ച് പണ്ടാരമാക്കിക്കളയും മാഡത്തിനെ. അവർക്ക് T.G രവി പണ്ടത്തെ സിനിമയിൽ ബാലസംഘസീനിൽ കാണിക്കുന്ന പോലെ, പല്ലിറുമ്മി തലയിട്ടാട്ടാൻ മാത്രമാണോ അതോ 'വേറെയെന്തിനെങ്കിലും' കഴിയുമോന്ന് ഞങ്ങൾ പത്രങ്ങളിൽ നിന്ന് ചൂടുള്ള വാർത്തകളായി അറിയേണ്ടി വരും. പിന്നെ മാഡം പുറത്തിറങ്ങി നടക്കുമ്പോൾ മാഡം പറഞ്ഞ പോലെ 'സെക്സിയായ വേഷങ്ങൾ' ധരിക്കാനുള്ള പൂതിയങ്ങു മാറ്റിക്കളയും, കൃഷ്ണപ്രിയയെ കൊന്നതും, തന്ത്രിമാരും, മാധവന്മാരും ആയി ഒക്കെ നാട്ടിൽ വിലസുന്നതുമായ കേരളീയ കാമഭ്രാന്തന്മാർ.
രാഷ്ട്രീയ കേരളത്തിന്റെ ഭരണം കൈക്കലാക്കാൻ വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ വാക്പോരിൽ ഏർപ്പെടുമ്പോൾ, നമ്മൾ സാധാരണ ജനങ്ങളുടെ മുൻപിൽ വാർത്തകളിലൂടെ മാത്രം കടന്നുപോവുന്ന ഒരു വൻ യുദ്ധം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത് സാംസ്ക്കാരിക കേരളത്തിന്റെ മാനസികനിലയുടെ ഭരണം ആര് കൈക്കലാക്കും എന്നതാണ്. അത് കേരളീയ കാമഭ്രാന്തന്മാരും കേരളീയ മത ഭ്രാന്തന്മാരും തമ്മിലുള്ള യുദ്ധമാണ്. ആ യുദ്ധത്തിൽ ആര് ജയിക്കും എന്ന് നമ്മൾക്കൊന്നും പ്രവചിക്കുക സാധ്യമല്ല. അങ്ങനെ കേരളീയ കാമഭ്രാന്തന്മാരും മതഭ്രാന്തന്മാരും തമ്മിലുള്ള ഈ അതിഭീകരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്താണ് നമ്മുടെ മലയാല ബാശയുടെ മാതാവിന്റെ വക, സാധാരണ മനസ്സുകളെ ഭ്രാന്ത് പിടിപ്പിക്കുന്ന തരത്തിലുള്ള ഇങ്ങനത്തെ ഒരു പ്രസ്താവന. ഈ കാമഭ്രാന്തന്മാരുടേയോ മതഭ്രാന്തന്മാരുടേയോ കയ്യിൽ പ്പെട്ടാൽ പിന്നെ എന്റെ പൊന്നു മാഡം പിന്നെ ചാനലിൽ കയറി നിന്ന് 'ഡിക്കിയും','ബോണറ്റും' ഇളക്കി പേക്കൂത്ത് കാട്ടാൻ ബാക്കിയുണ്ടാവില്ല. ഓർമിക്കുന്നത് നന്ന്.
അപ്പോൾ രഞ്ജിനി മാഡം ഓർക്കുക, സെക്സിയായാൽ മാത്രമല്ല കംഫർട്ടബിൾ ആവൂ. അങ്ങനെ സെക്സി ആവാതേയും കംഫർട്ട് ആയി പുറത്തിറങ്ങി നടക്കാൻ പഠിക്കണം, ട്ടോ രഞ്ജിനീ മാഡം.
അല്ലെങ്കിൽ പുറം ലോകത്തിറങ്ങി, സെക്സിയാവാതെ കംഫർട്ടബിൾ ആയി നടക്കുന്നതെങ്ങനേയെന്ന് ഒന്ന് പഠിക്ക്വാ ട്ടോ മലയാളികളുടെ മാഡം. ഇനിയിപ്പോ സംഗീതവും, മലയാള ഭാഷയും പഠിക്കാൻ ഒക്കുന്നില്ലേങ്കിൽ ദയവായി സ്വന്തം നാക്ക് കൊണ്ട് ഇങ്ങനെ വേണ്ടാതീനങ്ങൾ വിളിച്ച് പറയാതിരിക്കാനെങ്കിലും പഠിക്കുക.
തെറ്റിപ്പോയി റ്റോ മലയാലികലുടെ മാടം.
-രഞ്ജിനി ഹരിദാസ്
മാതൃഭൂമി 2011 സപ്തംബർ 17
ശനിയാഴ്ച

Hats off! my friend.
ReplyDeleteസമകാലികവിഷയം ഹാസ്യരൂപേണ എഴുതാനും കയ്യടി വാങ്ങാനും മണ്ടൂസന് കഴിയും എന്നുറപ്പാണ്. ഈ ലൈനില്‍ തന്നെ എഴുത്ത് തുടരൂ. പക്ഷെ പോസ്റ്റ് ആഴ്ചയില്‍ ഒന്ന് വീതം ആയാല്‍ വായനക്കാരന് വരാനും വായിക്കാനും എന്തെങ്കിലും പറയാനും കഴിയും.
ReplyDeleteമറ്റുള്ള പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയാനും ശ്രദ്ധിക്കൂ.
ആശംസകള്‍ !
kannooraan2010@gmail.com
അതിനിപ്പോ രഞ്ജിനി എന്താ പറഞ്ഞെ,അവള്‍ക്കു കംഫര്‍ട്ടബിള്‍ ആയ വേഷം അവള്‍ ധരിക്കുമെന്ന്.അതിനു തനിക്കെന്ത ഇത്ര ദണ്ണം.ബലാല്‍സംഗം ചെയ്തു കളയുമെന്ന് ഭീഷണി.ഇഷ്ടം പോലെ മലയാളികള്‍(താന്‍ പറഞ്ഞ കാമഭ്രാന്തന്മാര്‍) വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.അവിടെ ആരെന്തു വേഷമിട്ടു നടക്കുന്നത് കണ്ടാലും ഉടനെ കേറി ബലാല്‍സംഗം ചെയ്യാറില്ലല്ലോ,എന്താ കാര്യം അവിടത്തെ ശിക്ഷയെ പേടി ഉണ്ട്.അത്തരം ശിക്ഷകള്‍ ഇവിടെ നടപ്പാക്കേണ്ട കാലം അതിക്രമിച്ചു.
ReplyDeletegood reply..
Deleteദേ മുകളില്‍ ചിരുതക്കുട്ടി എഴുതിയതിനോട് 100% ഞാന്‍ യോജിക്കുന്നു.....
ReplyDeleteമോനേ മാന്യാ.....തനിക്കെന്താ അതില്‍ ഇത്ര ദണ്ണം....
രഞ്ചിനി ചേച്ചി ഒരു സ്ത്രീ തന്നെയാ.... ചേട്ടന്‍ അവര്‍ക്കെതിരേ ഉപയോഗിച്ചിരിക്കുന്ന ഭാഷ കണ്ടാല്‍ തന്നെ ചേട്ടന്‍ ഏതുതരത്തിലുള്ള ആളാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി !
കഷ്ടം !!
ന്നാ എല്ലാ പെണ്ണുങ്ങളും ശരീരഭാഗങ്ങൾ മുഴുവൻ പുറത്തു കാട്ടുന്ന റ്റൂപീസ് ഇട്ടു നടന്നോട്ടെ. ഇക്കെന്താ ?
ReplyDeleteറ്റൂ പീസ് ആവുമ്പോ നല്ല കംഫർട്ടബിൾ ആവും. എല്ലാവർക്കും കാണാനും നോക്കാനും.
ചുമ്മാ അതും ഇതുമോന്നും പറയല്ലേ..നാളെ ഇനി ലവളുമാര് അതും തുടങ്ങും.. ചതിക്കരുത് മാനെ..
Deleteഅത് കലക്കി മന്ദൂസാ,ശെരിയായ മറുപടി ആയിരുന്നു അത് ചിരുത കുട്ടിക്കും വടക്കനും! ഞാന്‍ മണ്ടൂസനോട് പൂര്‍ണമായും യോജിക്കുന്നു, അവള്‍ടെ ചാട്ടം കണ്ടാ "പുരക്കു ചുറ്റും ആറാ" എന്നാ അവള്‍ടെ വിചാരണം
Deleteഇത്ര രൂക്ഷമായ ദേഷ്യവും പ്രതിഷേദവും ഉപദേശവും . നമ്മുടെ നാടിന്റെ നന്മകായി ആണെകില്‍ . അത് താങ്കള്‍ പറഞ്ഞ ഭ്രാന്തന്‍ മാരോട് ആകുനതല്ലേ നല്ലത് ... രണ്ജിനിയോടു പറഞ്ഞിട്ട് നമുക്കും നമ്മുടെ നാട്ടുകാരകും എന്ത് പ്രയോജനമാണ് മന്ന്ടൂസ.
ReplyDeletethanikkonnum vere oru paniyum ille??blog nnu paranju irangikolum..naanamilledo???oruthi endho paranjadhinu ithra rosham kollenda kaaryam onnum illla...
ReplyDeleteശരിയാ ശരിയാ..രോഷം കൊള്ളണ്ട കാര്യമില്ല. ചേട്ടന്റെ നാടെവിടെയാണ് ? പെരെങ്ങനെയാണ് ? കാലത്ത് എത്ര മണിക്ക് എഴുന്നേല്‍ക്കും..എന്‍റെ ചേട്ടോ..
Deleteശരിയാ ശരിയാ..രോഷം കൊള്ളണ്ട കാര്യമില്ല. ചേട്ടന്റെ നാടെവിടെയാണ് ? പെരെങ്ങനെയാണ് ? കാലത്ത് എത്ര മണിക്ക് എഴുന്നേല്‍ക്കും..എന്‍റെ ചേട്ടോ..
Deletemandoosan u r right.... aganey etho oruthi alla ranjini haridas keralathinu purathum akathumulla orupad allukal kanunna oru paripadiyude avatharikayannu.... samoohathil aripedunna allukal itharam prasthavankal nadathunnathu keralathinte samsakarathe thanneyannu chodiyam cheyunnathu
ReplyDeleteചിരുതചേച്ചിക്കും മറ്റു കമന്റേറിയന്മാർക്കും :
ReplyDeleteഅതിന് ഈ കാമവെറിയന്മാരെ കണ്ണിൽ കിട്ടണ്ടെ ?
അപ്പൊ അതിൽ ഈ ബ്ലോഗ് വായിക്കുന്നവരുണ്ടെങ്കിൽ അവർക്ക്
കൊണ്ടോട്ടെ. പിന്നെ ശരീര ഭാഗങ്ങൾ കാണിച്ച് വസ്ത്രം ധരിക്കുന്നത്
പുറത്തൊക്കെയുള്ള ശീലമാകാം, പക്ഷെ ഇവിടെ ഈ കേരളത്തിൽ
അങ്ങിനെയൊക്കെയുണ്ടോ ?
പിന്നെ ചേച്ചി പറഞ്ഞപോലെ തലവെട്ടൽ പോലെ കടുത്ത ശിക്ഷകൾ നടപ്പാക്കിയാൽ
പിന്നെ എത്ര പേർ കാണും ഈ കൊച്ചു കേരളത്തിൽ ?
ബാക്കി ഉള്ളവർ എന്റെ പിറകിൽ ക്യൂ ആയി നിൽക്കുക, ചേച്ചി കാണട്ടെ.
നമ്മുടെ രാഷ്ട്രീയക്കാർക്ക് പണം ഉണ്ടാക്കാൻ ഓടി നടന്നിട്ട് പ്രാന്ത് തീർന്നിട്ടില്ലല്ലോ ?
എല്ലാ പെണ്ണുങ്ങളും ശരീരഭാഗങ്ങൾ പുറത്തു കാണുന്ന വസ്ത്രമിട്ടോണ്ട് റോഡിലിറങ്ങി നടക്കുക, നാളെമുതൽ മതി. നമ്മുടെ വടക്കനച്ചായന്റെ മാന്യത ഒന്നു കണ്ട് പഠിക്കൂ, പ്ലീസ്.
ReplyDelete"തലവെട്ടൽ പോലെ കടുത്ത ശിക്ഷകൾ നടപ്പാക്കിയാൽ
ReplyDeleteപിന്നെ എത്ര പേർ കാണും ഈ കൊച്ചു കേരളത്തിൽ ? "
എന്താ അഭിമാനം മലയാളികളെല്ലാം കമഭ്രാന്തന്മാരനെന്നു സമ്മതിക്കുന്നതില്‍.
inganeyum postinu comment undakkam
ReplyDeleteഎന്റെ വാക്കുകൾ ഇത്തിരി രൂക്ഷമായിപ്പോയി എന്നു ഞാൻ സമ്മതിക്കുന്നു. അതിന് കാരണം 'ഈ' വിഷയത്തിന്റെ കാലിക പ്രാധാന്യമാണെന്ന് ദയവ് ചെയ്ത് വായനക്കാർ മനസ്സിലാക്കുക.
ReplyDeleteസെക്സിയാവാതെ, ശരീരഭാഗങ്ങൾ പുറത്ത് കാണിക്കാതെ കഫർട്ട് ആയി വസ്ത്രം ധരിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് ഞാൻ ഇത്രയൊക്കെ വലിയ വായിൽ ഒരു ബ്ലോഗെഴുതി പറഞ്ഞത്. അതിന് മറ്റൊരർത്ഥവും കാണാൻ പ്രിയ സുഹൃത്തുക്കൾ ശ്രമിക്കരുത്.
ReplyDeleteചിരുതചേച്ചിക്ക് : ഞാൻ ഇങ്ങനെ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ എന്നെനിക്കറിയില്ല. ചിരുതചേച്ചീ എന്നു വിളിച്ചതിൽ പരിഭവമുണ്ടോ ? കാരണം ഞാൻ എല്ലാവരേയും കയറി 'ബലാത്സംഘം ചെയ്തു കളയും' എന്നു വിചാരിക്കുന്ന ആളായതോണ്ട് ചോദിച്ചതാ. ഞാൻ മുകളിൽ വിശദീകരിച്ചത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ചേച്ചിയുടെ നാട്ടിൽ ഈ പറഞ്ഞതിന് വേറെ എന്തെങ്കിലും അർത്ഥങ്ങളുണ്ടെങ്കിൽ, ചേച്ചി അങ്ങനെ എടുക്കണ്ട. ഞാൻ എഴുതിയതിന്റെ ഉദ്ദേശം ഞാൻ തന്നെ മുകളിൽ കൊടുത്തിട്ടുണ്ട്.
വടക്കനച്ചായന് : ആദ്യം ഒരു അനുഭവം. ഞാൻ പണ്ട് സ്ഥിരമായി ട്രൈനുകളിൽ (എക്സിക്യൂട്ടീവ്,പരശുറാം) യാത്രചെയ്യുമായിരുന്നു. അപ്പോൾ കാണുന്ന ഒരു സ്ഥിരം കാഴ്ച്ച എന്താന്ന് വച്ചാൽ, നമ്മൾ എത്ര ആണുങ്ങൾ ക്ഷീണിച്ച് അവശരായി നിന്നോട്ടെ, നോ പ്രോബ്ലം. വല്ല സ്ത്രീകളും(കാണാൻ നല്ല) ഇങ്ങു വന്ന് കയറിയാൽ മതി ചില സീറ്റുകളിൽ ഇരിക്കുന്ന ചില പുരുഷന്മാർ ഭയങ്കര ദാനശീലരാവും.എന്നു കരുതി അവർ ചാടി എഴുന്നേറ്റു സ്വന്തം സീറ്റ് കൊടുക്കുകയും ഒന്നുമില്ല. അവർ ഇരിക്കുന്ന സീറ്റിൽ നിരങ്ങി നീങ്ങി കുറച്ച് സ്ഥലമുണ്ടാക്കി ആ സ്ത്രീകളെ ഇരുത്തും. നമ്മൾ , 'വളരെ നല്ല ആളുകൾ' എന്നു കരുതി അവരെ നോക്കുമ്പോൾ അവർ എന്തോ വല്ല്യേ ത്യാഗം ചെയ്യുന്ന മട്ടിൽ ഇരിക്കും. അവരെ ഒന്നു ഒളികണ്ണിട്ട് ശ്രദ്ധിച്ചാൽ അവരുടെ തനിനിറം കാണാം. ഈ സ്ത്രീ അടുത്തിരിക്കുമ്പോൾ അവരുടെ കയ്യോ മറ്റു ശരീരഭാഗങ്ങളോ അറിയാതെ ഈ സഹായമനസ്കന്റെ ദേഹത്തൊന്ന് തട്ടും. അപ്പോൾ കാണാം അവരുടെ തനി നിറം. അവർ വീണ്ടും വീണ്ടും അങ്ങനെ 'തട്ടാനുള്ള' അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. അങ്ങനെ ആ സ്ത്രീയുടെ ശരീരം ദേഹത്ത് മുട്ടുമ്പോൾ ഈ സഹായമനസ്കർ 'പുറത്ത് പറയാൻ' പറ്റാത്ത അത്രയ്ക്ക് ഒരു സുഖം അനുഭവിച്ച്, നിർവൃതി കൊള്ളുന്നത് കാണാം. അവർ വീണ്ടും വീണ്ടും അവരെ സഹായിക്കാനെന്ന ഭാവേന അവരെ തൊട്ടുരുമ്മിയും ദേഹത്ത് സ്പർശിച്ചുമൊക്കെ അവിടെത്തന്നെ ഇരിപ്പുറക്കും. ഞാൻ ഇത്രയൊക്കെ വിശദീകരിക്കാൻ കാരണം, നമ്മുടെ വടക്കനച്ചായന്റേയും മറ്റു സ്ത്രീ സരക്ഷണ വേദി അനോണിമസ് കമന്റുകളും വായിച്ചപ്പോൾ എനിക്ക് ആ പഴയ 'സഹായമനസ്കന്റെ' കാര്യങ്ങൾ പെട്ടെന്ന് ഓർമ്മ വന്നു.
ചിരിക്കുകയല്ലാതെ മറ്റെന്ത് ഞാൻ ചെയ്യും ?
മുരുകൻ കാട്ടാക്കടയുടെ ഒരു കവിതാശകലം ഇവിടെ കുറിക്കട്ടെ,
ഒരാളൊരിക്കൽ കണ്ണട വച്ചു.
കല്ലെറി കുരിശേറ്റം.
മറ്റൊരാളൊരിക്കൽ കണ്ണട വച്ചു,
ചെകിടടി വെടിയുണ്ട.
മങ്ങിയ കാഴ്ച്ചകൾ കണ്ട് മടുത്തൂ,
കണ്ണടകൾ വേണം......,കണ്ണടകൾ വേണം.
വടക്കനച്ചായന് ഇത്രയും കൂടി : ഹേ കപട സ്ത്രീ സംരക്ഷകാ, ഞാൻ 28 വർഷം ജീവിച്ചിട്ടും,അലഞ്ഞിട്ടും എനിക്കു കൂടി മനസ്സിലാക്കാൻ കഴിഞിട്ടില്ല ഞാൻ എങ്ങനത്തെ ആളാ ന്ന്. കേവലം ഒരു ബ്ലോഗ് കൊണ്ട് താങ്കൾ അതങ്ങ് മനസ്സിലാക്കിക്കളഞ്ഞല്ലോ? അപാരം ! സുരാജ് പറഞ്ഞ പോലെ
താങ്കൾ ഇവിടെയൊന്നും ജനിക്കേണ്ടവനല്ലായിരുന്നു,
താങ്കൾ ജനിക്കേണ്ടവനേ അല്ലായിരുന്നു.
മണ്ടൂസാ ... ഇത്തിരി കൂടിപ്പോയോ? വിട്ടുകള .. അതൊക്കെ ഇപ്പൊ ഒരു സ്റൈലാ.. ഒന്നും ധരിക്കാതെ ആരെങ്കിലും നടന്നാലും നിര്‍വികാരരായി നോക്കാന്‍ കഴിയുന്നവരാണ് ഞാനൊക്കെ എന്ന് പരസ്യപ്പെടുത്തി ആളുകളെ തെറ്റുധരിപ്പിക്കുന്ന ഒരു രീതി ബൂലോഗത്ത് പലയിടത്തും കാണാം :)
Delete'ആരാടോ തന്റെ ചേച്ചി' എന്ന് ഞാന്‍ ചോദിക്കുന്നില്ല.
ReplyDeleteപക്ഷെ ആണുങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തതുകൊണ്ട് പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടോണ്ട് നടക്കണം എന്ന രീതി ശരിയാണോ chetta
ഇന്ത്യയുടെ സ്വാതന്ത്ര്യം അനുഭവിച്ചു, കേരള സംസ്കാരത്തില്‍ ഒതുങ്ങി, കേരളത്തിന് അകത്തു തന്നെ ജീവിക്കുന്നവര്‍ക്ക്, ഇതുപോലുള്ള ശരീര പ്രദര്‍ശനവും വസ്ത്ര ധാരണവും കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നുന്നത്, കേരള ജനതയുടെ സാമൂഹ്യ ബന്ധം കൊണ്ടാണ്.
ReplyDeleteഎന്നാല്‍ ഇന്ത്യക്ക് പുറത്തു ജീവിക്കുന്നവര്‍ക്ക് ആ സാമൂഹ്യ ബന്ധം ഉണ്ടാവാറില്ല, മാത്രവുമല്ല ഉപജീവന മാര്‍ഗ്ഗം തേടി വന്നവര്‍, ആ നാടുകളിലെ നിയമത്തെ ഭയക്കുന്നവരാണ്.
അതുകൊണ്ട് മണ്ടൂസന്റെ ഈ കുറിപ്പിനോട് ഞാന്‍ വിയോജിക്കുന്നില്ല.
ഇതിനെ എതിര്‍ക്കുന്നവരുടെ, എതിര്‍ക്കാനുള്ള സ്വാതന്ത്ര്യത്തോടും.
നമ്മുടെ നാട്ടില്‍ പല ബംഗാളികളും വന്നു നമുടെ പെണ്‍ കുട്ടികളെ നശിപ്പിച്ച സംഭവം ഉണ്ട്, എന്‍റെ വീട് അടൂര്‍ ആണ്, ഇവിടെ തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായി, പത്രം ഒക്കെ ഒന്ന് വായിക്കണം, അപ്പോള്‍ മനസിലാകും കേരളത്തിന് വെളിയില്‍ ഉള്ളവര്‍ക്ക് കാമം ഉണ്ടോ ഇല്ലയോ എന്ന്
Deleteമണ്ടൂസന്‍ പറഞ്ഞത് ശരിയായ രീതിയില്‍ എടുക്കാന്‍ എന്താണ് ആരും ശ്രമികാത്തത് , രഞ്ജിനി ഹരിദാസ് എന്ത് പറഞ്ഞു , അല്ലെങ്ങില്‍ എന്ത് ഇട്ടു എന്നതിനെകാല്‍ , നമ്മുടെ സംസ്കാരത്തിന് യോജിച്ച
ReplyDeleteഎന്നാല്‍ comfortable ആയ ഡ്രസ്സ് ധരികണം എന്നാണ് മണ്ടൂസന്‍ ഉദേശിച്ചത് എന്നാണ് എനിക്ക് മനസിലാകാന്‍ കഴിഞ്ഞത് ...... അതിനു പകരം ഇത് കേരളത്തിലെ സ്ത്രീകള്‍ക് എതിരെ ആണെന്ന് പറഞ്ഞു എതിര്‍ക്കുനത് എനിക്ക് മനസിലവുനില്ല .
exactly..
Deleteഈ നാട്ടിൽ ജനിച്ച് ജീവിച്ചോണ്ടിരിക്കുന്നോർക്കെ ഇവിടെ നടക്കുന്ന സംഭവങ്ങൾ വാർത്തകളിലൂടെ അറിയുമ്പോൾ കുറച്ച് സങ്കടവും ദേഷ്യവും ഒക്കെ തോന്നും. അതു പുറം നാട്ടിൽ ജീവിക്കുന്നോർക്കറിയില്ല. അവർക്കിതെന്നും സമത്വ സുന്ദര കേരളമാ ! പിഞ്ചുകുഞ്ഞുങ്ങളേപ്പോലും കാമവെറി മൂത്ത് നശിപ്പിക്കുന്നോരുടെ നാടാ ഇത്. ഇവിടെ ചിലപ്പോൾ പർദ്ദയിട്ടോണ്ടൊക്കെ നടക്കേണ്ടി വരും ട്ടോ -------------(ചേച്ചി എന്നു വിളിച്ചാൽ കൊട്ടേഷൻ കൊടുത്താലോ ?)
ReplyDeleteഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.
ഇവിടെ ഡൈലി വാർത്തകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി ഞരമ്പിൽ ചോര തിളയ്ക്കുക മാത്രമല്ല മനസ്സാക്ഷിയുള്ള ആരും നിന്ന് വിറക്കാൻ തുടങ്ങും,
ദേഷ്യം കൊണ്ട്. അപ്പോഴാണ് കോപ്പിലെ ഓരൊ ന്യായങ്ങള് !
മൗനം വിദ്വാന് ഭൂഷണം,
അത് തന്നെ മണ്ടന്റെ ലക്ഷണം.
എന്നെ ഒരു മണ്ടനായെങ്കിലും ജീവിക്കാൻ അനുവദിക്കണം ട്ടോ --------------(ചേച്ചീ)
hi..hi..എന്റമ്മോ..വിട്ടു കള മാഷേ ..
Delete'ആരാടോ തന്റെ ചേച്ചി' എന്ന് ഞാന്‍ ചോദിക്കുന്നില്ല.
ReplyDeleteപക്ഷെ ആണുങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തതുകൊണ്ട് പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടോണ്ട് നടക്കണം എ'ആരാടോ തന്റെ ചേച്ചി' എന്ന് ഞാന്‍ ചോദിക്കുന്നില്ല.
പക്ഷെ ആണുങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തതുകൊണ്ട് പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടോണ്ട് നടക്കണം എന്ന രീതി ശരിയാണോ chetta
------------(ചേച്ചി) എങ്ങനെ വേണേലും,വേണമെങ്കിൽ തുണിയില്ലാതേയും കേരളത്തിലൂടെ നടന്നോ ! എന്നെ വെറുതെ വിട്ടേക്ക്. പ്ലീസ്. അങ്ങനെ കേരളത്തിലൂടെ നടന്ന് പോയി വല്ല കാമഭ്രാന്തന്മരുടേയും കയ്യിൽ പെട്ട്, നാളെ വല്ല ആറ്റിലോ കിണറ്റിലോ ------------(ചേച്ചി)യുടെ ജഡം പൊങ്ങിയാൽ ഞാൻ ആളല്ല,ഞാൻ അറിയുക പോലുമില്ല ----------------(ചേച്ചിയെ).
Mandoosa this is from Manjueattan
ReplyDeleteTwo things to say,
I don't think we have to hive any importance to Ranjini at all.. Who is she... she is only a TV avatharika who looks like a cricket stumps... and a big mouth which she use for various things.. To be honest Mandoosa do you think even if she comes without a single piece dose any one have feels some ekkilli on their mind.. :)
Herd once she commending about Jagadee Sreekumar That day itself I had my personal analysis about her... So Dont waste your time commending on her.. It is better to advise tho so called Kaamma brandhanmar..
Keep up with you post.. Modulate your writing Improve the typing skill in Malayalam, I think that is the reason you are not getting the right words.. I cannot guide you as I am not good in that... Keep it up.. Ranjini ko marro Gooli.. Who the hell is she..
you said it man..
Deleteമണ്ടൂസേ ..
ReplyDeleteപോസ്റ്റ് കൊള്ളാം പക്ഷെ..ഇത് വായിക്കാന്‍ രഞ്ജിനിയ്ക്ക് കഴിയുമോ...മുഴുവന്‍ മലയാളമല്ലേ? പുട്ടിനു പീര പോലെ ഇടയ്ക്കിടയ്ക്ക് കുറച്ചു ഇംഗ്ലീഷ് കൂടെ ചേര്‍ത്തിരുന്നെങ്കില്‍ രഞ്ജിനി മാഡം ഒരു കൈ നോക്കിയേനെ...ഹ ഹ
എല്ലാ വിമർശകർക്കും,
ReplyDeleteഈ ഒരു പ്രസ്താവനയോട് കൂടി ഞാൻ ഈ പോസ്റ്റിന്മേലുള്ള എന്റെ മറുപടികൾ നിർത്താനാഗ്രഹിക്കുന്നു. നനായി ജീവിക്കാൻ ഏറ്റവും നല്ല വഴി : ഒന്നും കാണരുത്,ഒന്നും കേൾക്കരുത്, ഒന്നും മിണ്ടരുത്. ഇതിന് നമ്മൾക്ക് കഴിയില്ല എന്നറിയാം അപ്പോൾ നല്ല മന:സമാധാനത്തോടെയും സന്തോഷത്തോടെയും വീട്ടുകാരോടൊന്നിച്ച് ആനന്ദിച്ച് ജീവിക്കാനുള്ള വഴികൾ, ഞാൻ കണ്ട് പിടിച്ചവ പറയാം.
1.വീട്ടിൽ പത്രം വരുത്താതിരിക്കുക.
2.വരുത്തുന്നുണ്ടെങ്കിൽ വായിക്കാതിരിക്കുക.
3.വായിക്കുന്നുണ്ടെങ്കിൽ, മനസ്സിന് വേദനയുണ്ടാക്കുന്ന വാർത്തകൾ മനപൂർവം കണ്ടില്ലെന്ന് നടിക്കുക.
4.എന്നിട്ടും അത്തരം വാർത്തകൾ കണ്ണിലുടക്കിയാൽ, വായിച്ച് മിണ്ടാതിരിക്കുക.
5.അതിന് കഴിയുന്നില്ലെങ്കിൽ,ഒരു മുറിയിൽ കയറി കതകടച്ച് ഉറക്കെ പ്രതിഷേധ സ്വരം പുറപ്പെടുവിക്കുക.
6.അങ്ങനെ പ്രതിഷേധിക്കുമ്പോൾ ആരും കേൾക്കുന്നില്ല എന്നുറപ്പ് വരുത്തുക.
ആരെങ്കിലും കേട്ടുകഴിഞ്ഞാൽ, എന്റെ പൊന്നു സുഹൃത്തുക്കളേ നിങ്ങളുടെ മന:സമാധാനം നഷ്ടപ്പെട്ടു എന്ന കാര്യം ഉറപ്പായി.
അവരൊന്നും(വിമർശകരൊന്നും), നമ്മൾ പറയുന്നതെന്താണെന്നും,ഉദ്ദേശിക്കുന്നതെന്താണെന്നും ഒന്നും ചിന്തിക്കില്ല. അവരെല്ലാം കൂടി നമ്മളെ ഒരു സ്ത്രീത്വ വിരോധിയും, ബലാത്സംഘവീരനായ (ചിരുത--------(ചേച്ചീ)യ്ക്ക് നന്ദി) ഒരു നികൃഷ്ട ജന്തുവായും ചിത്രീകരിക്കും. ഒരു കാര്യത്തിൽ നമുക്ക് സന്തോഷിക്കാം അവരെല്ലാം ഒരു കാര്യത്തിൽ നല്ല സന്തോഷത്തിലായിരിക്കും. കാരണം ഒരു സ്ത്രീലമ്പടനെ വിമർശനങ്ങൾ കൊണ്ടെങ്കിലും കൈകാര്യം ചെയ്യാൻ കഴിഞ്ഞല്ലോ !
keep it up.
ReplyDeleteശൈലിയുടെ ഒരു പ്രശനം ഉണ്ടീന് തോന്നുന്നു..
ReplyDeleteഎന്നാല്‍ കാലികപ്രസക്തം..
ഞാന്‍ എനിക്കിഷ്ടമുള്ളത് ധരിക്കും...എന്ന് പറഞ്ഞു സഭ്യേതര വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നവര്‍ സാമൂഹ്യദ്രോഹികള്‍ക്ക് പണി ഉണ്ടാക്കുകയാണ്..
സ്ത്രീകള്‍ സ്വയം സുരക്ഷിതരാകുവാന്‍ ആദ്യമായി മാന്യമായ വസ്ത്രം ധരിക്കണം..
ഐഡിയാ സ്റ്റാര്‍ സിംഗര്‍ അങ്ങനെ കോടതിയിലെത്തി. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതി, ഏഷ്യാനെറ്റ് ചാനലില്‍ നടന്നു വരുന്ന സ്റ്റാര്‍ സിംഗര്‍ റിയാലി ഷോയ്ക്ക് എതിരേ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഏഷ്യാനെറ്റ് ചാനല്‍, ജഡ്‌ജിമാര്‍, ഡോ.കെ.ജെ യേശുദാസ് എന്നിവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ReplyDeleteഏഷ്യാനെറ്റിലെ പരിപാടികളുടെ സ്ഥിരം പ്രേക്ഷകരായ തങ്ങള്‍ ശുദ്ധമലയാളത്തിലുള്ള പരിപാടികള്‍ ആസ്വദിക്കണമെന്ന ആഗ്രഹത്തോടെയാണ് അവ കാണുന്നതെന്ന് വാദികള്‍ പറയുന്നു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് നടത്തി വരുന്ന പരസ്യങ്ങളും പ്രസ്താവനകളും തങ്ങളെ ആകര്‍ഷിച്ചിട്ടുള്ളതായും വാദികള്‍ അവകാശപ്പെടുന്നുണ്ട്. നവാഗതരായ ഗായകര്‍ക്ക്ഏറെ പ്രോത്സാഹനം നല്‍കുന്ന ഒരു റിയാലിറ്റി ഷോ ആയിട്ടാണ് സ്റ്റാര്‍ സിംഗര്‍ പരിപാടി ജനശ്രദ്ധ നേടുന്നതെന്നും വാദികള്‍ പറയുന്നു. സീസണ്‍ ഫൈവ് വിജയിയെ നിശ്ചയിച്ചതിന് എതിരേ മാത്രമല്ല അന്യായം സമര്‍പ്പിച്ചിട്ടുള്ളത്. ആങ്കറായ രഞ്ജിനി ഹരിദാസിനെതിരെയും പരാതി അന്യായത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ രഞ്ജിനിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മലയാള ഭാഷയെ വികലമാക്കിയും ഉച്ഛാരണ ശുദ്ധിയില്ലാതെ ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തി ഭാഷയെ അപഹാസ്യമക്കിയും മോശമായ വസ്ത്രധാരണം ചെയ്തുമാണ് അവതാരിക പ്രത്യക്ഷപ്പെടുന്നതെന്ന് അന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവതാരികയെ നിയന്ത്രിക്കാന്‍ അധികാരമുള്ള പ്രതികള്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ അമിത സ്വാതന്ത്ര്യം നല്‍കി പ്രത്യക്ഷമായും പരോക്ഷമായും അവതാരികയെ അംഗീകരിച്ച് പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ചാനലിന് മലയാളം ചാനല്‍ എന്ന് അവകാശപ്പെടാന്‍ അവകാശമില്ലെന്നും അന്യായത്തില്‍ പറയുന്നു. പരിപാടിയിലൂടെ നേട്ടം കൊയ്ത് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഭാഷയിലും വേഷത്തിലും വിട്ടുവീഴ്‌ച്ചയ്ക്ക് പ്രതികള്‍ തയ്യാറാവുന്നതെന്നും കുറ്റപ്പെടുത്തുന്നു.
നമ്മുടെ സാംസ്കാരികച്യുതിയെ കുറിച്ച് ഒരു ചര്‍ച്ച യായിരുന്നു വരേണ്ടിയിരുന്നത് പലരും രഞ്ജിനിയുടെ കക്ഷ ത്തില്‍ തന്നെ കടിച് തൂങ്ങി..! ഒരു സാംസ്കാരിക അധ:പതനം കേരളം നേരിട്ടു കൊണ്ടിരിക്കുന്നു..താങ്കളുടേത് നല്ലൊരു സാമൂഹ്യ വിമര്‍ശനം ആയിരുന്നു ..!നാലാള്‍ ചര്‍ച്ചകള്‍ വരട്ടെ അല്ലേ??
ReplyDeleteValare nalla vimarshanam. Nammal enthinanu purathullavere anukarikkunnathu, namukk nalla oru samskaram und. ath mattullavar anukarikkan nookkumbol, nammal enthinu videshikale anukarikkunnu, avar chilappol thuniyillathe nadakkum. avark ammayum pengalum illa
ReplyDeleteസ്റ്റാര്‍ സിങ്ങര്‍ "ചേച്ചിയെ" പറഞ്ഞപ്പോഴേക്കും ചിലര്‍ക്കൊന്നും പിടിച്ചില്ല. അല്ലെങ്കിലും ആ കൊച്ചിന് ഇത്തിരി അഹങ്കാരം കൂടുതലാ. ഈയിടെയായി ആവശ്യമില്ലാതെ അവിടെയും ഇവിടെയും പലതും "പുലമ്പാന്‍" തുടങ്ങിയിരിക്കുന്നു. കുറച്ചു മുമ്പ് ജഗതി ആയിരുന്നു. ഇപ്പോള്‍ ഇതാ....
ReplyDeleteഎന്താ ഈ കൊച്ചിന്റെ വിചാരം. ചെയ്യുന്ന പരിപാടി അവതരിപ്പിച്ചു അതിന്‍റെ പൈസയും വാങ്ങി ജീവിച്ചാല്‍ പോരെ....
മണ്ടൂസന് ബിഗ് സല്യൂട്ട്.....
എന്തായാലും ഇത്ര അധികം ചെറുപ്പക്കാരെ കൊണ്ട് ഇത്രയൊക്കെ ചിന്തിപ്പിക്കാന്‍ രഞ്ജിനി ക്ക് സാധിക്കുന്നുണ്ടല്ലോ!
ReplyDeleteഇങ്ങനേയൊക്കെ ഗൾഫിലും മറ്റു പല നാടുകളിലും ചുറ്റി നടന്ന് പേക്കൂത്ത് കാണിക്കുന്ന ഭവതിക്കറിയുകയുണ്ടാവില്ല മലയാള നാട്ടിലെ, ഞാൻ നേരത്തെ പറഞ്ഞ പീഢന വിശേഷങ്ങൾ. ഭവതി നേരത്തെ പറഞ്ഞ പോലെ ഒരു കൈ കണ്ടാൽ ഹരം പിടിക്കാൻ മാത്രമല്ല ഇതുപോലുള്ള മലയാളി കാമരോഗികൾക്കറിയൂ അവർ അങ്ങ് നശിപ്പിച്ച് പണ്ടാരമാക്കിക്കളയും മാഡത്തിനെ. അവർക്ക് T.G രവി പണ്ടത്തെ സിനിമയിൽ ബാലസംഘസീനിൽ കാണിക്കുന്ന പോലെ, പല്ലിറുമ്മി തലയിട്ടാട്ടാൻ മാത്രമാണോ അതോ 'വേറെയെന്തിനെങ്കിലും' കഴിയുമോന്ന് ഞങ്ങൾ പത്രങ്ങളിൽ നിന്ന് ചൂടുള്ള വാർത്തകളായി അറിയേണ്ടി വരും. പിന്നെ മാഡം പുറത്തിറങ്ങി നടക്കുമ്പോൾ മാഡം പറഞ്ഞ പോലെ 'സെക്സിയായ വേഷങ്ങൾ' ധരിക്കാനുള്ള പൂതിയങ്ങു മാറ്റിക്കളയും, കൃഷ്ണപ്രിയയെ കൊന്നതും, തന്ത്രിമാരും, മാധവന്മാരും ആയി ഒക്കെ നാട്ടിൽ വിലസുന്നതുമായ കേരളീയ കാമഭ്രാന്തന്മാർ.
ReplyDelete---------------------------------------------
കാണിക്കാന്‍ പടില്ലത്തതൊക്കെ കാണിച്ചു നടക്കുന്നതാണല്ലോ ഇപ്പോളത്തെ മലയാളിയുടെ സ്റ്റാറ്റസ് എന്നാലും
സെക്സി ആയ വേഷങ്ങള്‍ ധരിക്കുന്നത് കൊണ്ടാണോ ഇവിടെ പീഡനം നടക്കുന്നത്...?
ജനിച്ചു വീഴുന്ന കുട്ടിയില്‍ വരെ കാമം കാണുന്ന ദുഷക്കരമായ ഒരു മനോവികാരമല്ലേ മനുഷ്യനെ ഇത്തരം ക്രുരത ചെയ്യിക്കുന്നത് ...?
സത്യത്തില്‍ രഞ്ജിനിയോടുള്ള താങ്കളുടെ രോക്ഷം മാത്രമല്ലെ ഈ പോസ്റ്റ്...? അങ്ങനെ അല്ലെങ്കില്‍ ഇതില്‍ ഒരു ഭീഷണിയുടെ സ്വരം ഉണ്ടാകരുതായിരുന്നു...
ബഹുമാനപ്പെട്ട കുമാരി(?) രഞ്ജിനിയോട് ഒരു ചോദ്യം>>>>>>
ReplyDeleteഎന്റെ അറിവില്‍ ഇവള് കുമാരിയല്ല വിവാഹിതയുംഅതിലുപരി വളരെ പെട്ടന്നുവിവാഹമോചനം നേടിയവ്യക്തിയുമാണ്.ഒരു ചോദ്യംവായനക്കോട് ചോദിക്കട്ടെ"വേശ്യാ സ്ത്രീയുടെ ചാരിത്രപ്രസംഗത്തില്‍ എത്രത്തോളം സത്യംകാണും" നല്ലൊരു പോസ്റ്റ് .ഞാന്‍ വീണ്ടും വരാം
മണ്ടൂസന്‍ നന്നായിരിക്കുന്നു. മറ്റു വിമര്‍ശകര്‍ക്ക് : വെറുതെ ഒരു ബ്ലോഗിനെ വിമര്‍ശിച്ചു കൊല്ലുകയാണെങ്കില്‍ തെറ്റില്ല. അല്ലെങ്കില്‍ എനിക്കും ചിലത് നിങ്ങളോട് പറയാനുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, വിദ്യാ സമ്പന്നതയില്‍ ഒന്നാമത്. എന്നിട്ടും ഇവിടെ നടക്കുന്നത് എന്താണ്/?? ഏറ്റവും അധികം ലൈംഗിക ചൂഷണം നടക്കുന്ന നാടുകളില്‍ ഒന്നാണ് കേരളം എന്ന് വേദനയോടെയെങ്കിലും സമ്മതിച്ചേ മതിയാകു. അത് മറച്ചു പിടിച്ചുകൊണ്ടു വാഗ്വാദം വിളംബിയിട്ടു കാര്യമില്ല. നമുക്ക് നമ്മുടെതായ സംസ്ക്കാരമുണ്ട്. അതിനു യോജ്യമായ വസ്ത്ര ധാരണ രീതിയാണ് ഒരു ചെറിയ പരിധി വരെയെങ്കിലും ഈ കാമ ഭ്രാന്തന്മാരില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം. പര്ദ്ദയുടുത്തു നടക്കണോ എന്ന ചോദ്യം കണ്ടു. ഇപ്പൊ അതും ഷേപ്പ് ചെയ്തു ശരീരത്തിനോട് ഒട്ടി കിടക്കുന്ന രീതിയില്‍ പലരും ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു. (എല്ലാവരും അല്ല ട്ടോ) പിന്നെ എന്താണ് പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്???? രഞ്ജിനി കാണിക്കുന്നത് പേക്കൂത്ത് തന്നെയാണ്. വളരെയധികം ആളുകള്‍ കുടുംബസമേതം കാണുന്ന ഒരു ജനപ്രിയ പരിപാടിയില്‍ ഇത്തരം ഒരു വേഷം കെട്ടലും മംഗ്ലീഷും വേണോ?????
ReplyDeleteഎന്താ നമ്മുടെ നാട്ടില്‍ മലയാളം പറയാന്‍ അറിയുന അവതാരകരെ കിട്ടാഞ്ഞിട്ടോ ???
നമ്മുടെ സംസ്ക്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുക... നമ്മുടെ നാടിനെ സ്നേഹിക്കുക.
ഏറെ വൈകി ആണ് ഈ പോസ്റ്റില്‍ എത്തിയത് .. നന്നായിരിക്കുന്നു ... വീഡിയോ മോര്‍ഫ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവര്ക്കും അറിയില്ല എന്ന് തോന്നുന്നു.. ഒരു സെക്കന്റ് മാത്രം ദൈര്ഖ്യമുള്ള ഒരു വീഡിയോ ദൃശ്യം തന്നെ മൊര്ഫ ചെയ്യാനായി 24 ഫ്രെയ്മുകള്‍ [ average frame rate as per international standards ] എഡിറ്റ് ചെയ്യണം എന്നതാണ് യാഥാര്‍ത്ഥ്യം . ആ രീതിയില്‍ ഒരു മിനിറ്റ് ദൃശ്യം മൊര്ഫ ചെയ്യാനായി 1440 ഫ്രെയ്മുകള്‍ [ 24x60 ] എഡിറ്റ് ചെയ്യേണ്ടി വരും
ReplyDelete:)
ReplyDeleteപോസ്റ്റ് ഇഷ്ടപ്പെട്ടു. സമൂഹത്തിന്‍റെ സാംസ്കാരിക നിലവാരത്തകര്‍യില്‍ ആത്മാര്‍ഥമായി വേദനിക്കുന്ന ഒരു മലയാളിയുടെ നല്ല പോസ്റ്റ്. അതിനെക്കാള്‍ ഇതിലെ കമന്‍റ് കളും അവയ്ക്കുള്ള മറുപടിയുമാണ് ഇഷ്ടപ്പെട്ടത്. ഏതു കാര്യത്തിനും മറുപുറം ഉണ്ടാകുമല്ലോ. തീസിസും ആന്റി തീസിസും വെച്ച് വിശകലനം ചെയ്യുമ്പോള്‍ അതില്‍ നിന്ന് സിന്തെസിസ് ഉണ്ടാകുന്നു. ഏതൊരാള്‍ക്കും, അയാള്‍ എടുത്തിരിക്കുന്ന നിലപാടെടുക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. അയാള്‍ ഇപ്പോള്‍ കരുതുന്നത് പോലെ കരുതാന്‍ നൂറു കാരണങ്ങള്‍ കാണും. അത് വക വെച്ച് കൊടുക്കാന്‍ സന്നദ്ധമാകുമ്പോഴാണ് സമൂഹം സാംസ്കാരികമായ പക്വത കൈവരിക്കുന്നത്. ഇവിടെ മണ്ടൂസന്‍ പൂര്മായും ശരിയോ പൂര്മായും തെറ്റോ അല്ല. ചില സാമാന്യവല്‍ക്കരണങ്ങള്‍ ആണ് ചിരുതക്കുട്ടിയെയും വടക്കനചായനെയും ചോടിപ്പിച്ചതെന്നു തോന്നുന്നു. അവ ഒഴിവാക്കിയിരുന്നെങ്കില്‍ ശബ്ദഘോഷങ്ങലോടെയുള്ള ഈ വാദ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഒരു പാട് അഭിനന്ദനങ്ങള്‍. ആ ശൈലിക്ക് ആ നല്ല മനസ്സിന്.
ReplyDeleteമനേഷ്,
ReplyDeleteവായിച്ചു. വ്യകതമായ ഒരഭിപ്രായം പറയുവാന്‍ കഴിയുന്നില്ല.ഒരാള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സംസാരിക്കുവാനും ജീവിക്കുവാനും നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്.രഞ്ജിനി ചാടുകയോ തുള്ളുകയോ ആടുകയോ ചെയ്യാട്ടെ.അവരുടെ അഭിപ്രായം അവര്‍ പറഞ്ഞു.മലയാളഭാഷയെ കൊന്നുകൊലവിളിക്കുന്നു എന്ന യാഥാര്‍ത്ത്യം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയുകയാണ് ഇങ്ങനെ ദിനേന കരഞ്ഞുനെലോളിച്ചിട്ട് അവരുടെ പരിപാടികാണാന്‍ കണ്ണിലെണ്ണയുമൊഴിച്ച് മൊബൈലുമായി കാത്തിരിക്കുന്നതും നമ്മള്‍ തന്നെ....
ആരാണ് ഈ രഞ്ചിനി ഹരിദാസ്? വെറും ഒരു ടി.വി. അവതാരക മാത്രം... അവളുടെ വാക്കുകള്‍ക്ക് നാമെന്തിന് വില കൊടുക്കണം. സെക്സി വേഷങ്ങളില്‍ കംഫര്‍ട്ടബിള്‍ ആണെന്ന് അവള്‍ പറയുംബോഴേക്കും എല്ലാ പെണ്‍കുട്ടികളും സെക്സി വേഷങ്ങളെടുത്തണിയാന്‍ മാത്രം അധപ്പതിച്ചു കേരള ജനത എന്ന് കരുതരുത്. റോഡിലൂടെ നടന്നുപോകുംബോള്‍ വെള്ളമടിച്ച് കോണുംതിരിഞ്ഞ് നടക്കുന്നവന്റെ വാക്കുകള്‍ മുഖവലയ്ക്കെടുക്കാതെ നാം നടന്നുനീങ്ങുന്നത്പോലെ അങ്ങ് പോയാല്‍ പോരെ മണ്ടൂസാ... ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പോസ്റ്റിടാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ..
ReplyDeleteഞാന്‍ പറയാനുദ്ദേശിച്ചിരുന്ന കാര്യം Sankar Amarnath പറഞ്ഞു. ഈ വീഡിയോകലോന്നും വ്യാജമല്ല. ഇത്രേം പെര്‍ഫെക്ഷനോടെ, മുഖഭാവങ്ങളോടെ ഹോളിവുഡ് ടെക്നീഷ്യന്‍സിന് തന്നെ ചെയ്യാന്‍ ബുദ്ദിമുട്ടായിരിക്കും. ആ പറഞ്ഞതിനോട് യോജിക്കുന്നു.
അല്ലെങ്കിൽ ദൈവം നമ്മെ തുണിയോടെ സൃഷ്ടിക്കേണ്ടിയിരുന്നു...
ReplyDeleteഒന്നു പോ സദാചാരവാദികളെ!
നന്നായിട്ടുണ്ട് മണ്ടൂസാ...
ReplyDeleteനല്ല വസ്ത്രം ധരിക്കണം എന്ന് പറയുന്നവരെ സദാചാര വാദികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കാനാണ് പലരും ശ്രമിക്കുക. എന്തായാലും സദാചാര വാദി എന്ന പദം തന്നെയാണ് ദുരാചാര വാദി എന്നതിനേക്കാള്‍ വിളിക്കപ്പെടാന്‍ ഓരോരുത്തരും ഇഷ്ടപ്പെടുന്നത്.
ഇനിയും ഇത്തരം കൊപ്രായങ്ങള്‍ക്ക് എതിരെയുള്ള പ്രതികരണം പോതുജനഗളില്‍ നിന്നും വരണം...
സ്ത്രീയും വില്‍പ്പന ചരക്കും...
മനേഷ് നന്നായിട്ടുണ്ട്, ഭാഷ പരുക്കന്‍ തന്നെയാണ്, അതൊരു പക്ഷെ ഈ വിഷയം തന്നതാകാം എങ്കിലും....രേഞ്ഞിനി എന്നല്ല ഒരാള്‍ക്കും ലോകത് അവനവനു തോന്നിയ പോലെ നടക്കാന്‍ സാധ്യമല്ല,!!! എന്നാല്‍ നടക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ നടക്കുന്നും ഉണ്ട്...അത് വേറെ...സമൂഹം അനുശാസിക്കുന്ന മാന്യതയും സദാചാരവും ആണ് എവിടെയും പാലിക്കപെടെണ്ടത്...നമുക്ക് ആ സദാചാരത്തെ കൂടുതല്‍ നന്നാക്കാം ..പക്ഷെ കൂടുതല്‍ മോശം ആക്കാന്‍ കഴിയില്ല....എന്തിനാണ്, തെരസാസിന്റെ മുന്നില്‍ ലിംഗം പ്രദര്‍ശിപ്പിച്ച ഒരു മനോരോഗിയെ അവരും നാട്ടുകാരും പോലീസും ചേര്‍ന്ന് കൈകാര്യം ചെയ്തത് ?? അത് സാമൂഹിക മര്യാദക്ക് ചേരുന്നതല്ല എന്നത് കൊണ്ടാണ്..സത്യത്തില്‍ അത് അയാളുടെ മാത്രം സ്വാതന്ത്ര്യം ആണെന്ന് രണ്ജിനിക്കും രേന്ജിനിയുടെ ആരാധകര്‍ക്കും വാദിക്കാം..അവരോടു സഹതാപിക്കണേ കഴിയൂ..ഒന്ന് മനസ്സിലാക്കണം രേന്ജിനിയുടെ കംഫര്‍ട് അല്ല രേന്ജിനിയുടെ അമ്മയുടെ കംഫര്‍ട്..അല്ലെങ്കില്‍ രേന്ജിനിയുടെ അതെ കംഫര്‍ട് വേഷം അവരും ധരിചെനെ...പ്രായം എന്നത് ഒരു സത്യം ആണ് അപ്പോള്‍ ഈ കംഫര്‍ത്ടും മാറിക്കോളും...പക്ഷെ സമൂഹത്തിലെ വസ്ത്ര മാന്യതാ രീതികളെ അവഹേളിക്കരുത്..നിങ്ങള്ക്ക് അത് ആകാം നിങ്ങളുടെ മാത്രം സ്വകാര്യതയില്‍ അത് മറ്റുള്ളവരും കൂടി കാണണം എന്ന് പറയുന്നത് പോഷ്ക്കാന്....എല്ലാവര്ക്കും അറിയാം വിവാഹം കഴിഞ്ഞാല്‍ ആളുകള്‍ രതിയില്‍ ഏര്‍പ്പെടും എന്ന് എന്ന് കരുതി അത് അവര്‍ പരസ്യമായി ചെയ്യാറില്ല കാരണം അതൊരു മാന്യതയാണ്....അത്രേയുള്ളൂ....
ReplyDeleteഎന്താ കുഴപ്പം രഞ്ജിനി യെ കുറ്റം പറയുന്ന ഈ മലയാളികള്‍ തന്നെയാണ് ഏറ്റവും കുടുതല്‍ സെക്സ് ഇന്റര്‍നെറ്റ് തിരയുന്നതും ഒളി ക്യാമറ വക്കുന്നതും,ഇംഗ്ലീഷ് സംസാരിക്കാന്‍ മക്കളെ നിര്‍ബന്ധിക്കുന്നതും. ചെരുപത്തില്‍ അച്ഛന്‍ നഷടപെട്ട ഒരു യുവതി സ്വയ പ്രയത്നം കൊണ്ട് വളര്‍ന്നു നിങ്ങള്‍ കാണുന്നില്ലേ . കമന്റ് എഴുതിയ ഒരാള്കെങ്ങിലും ആയിരും പേരുള്ള ഒരു സദസിനെ അഭിമുഖികരിക്കാന്‍ പറ്റുമോ . കാണുക നല്ലതിനെ അതിനുവേണ്ടി ഉപയോഗിക്കുക നിങ്ങളുടെ കണ്ണും കാതും . സാറ പറഞ്ഞതുപോലെ വാതില്‍ ടുരന്നിരുന്നാലും താക്കോല്‍ പഴുതിളുടെ നോക്കുന്നവനു മലയാളി ..
ReplyDeleteമനേഷേ ...നിന്നെ മണ്ടൂസന്‍ എന്ന് വിളിക്കാനാകുന്നില്ല..കൈകാര്യം ചെയ്ത വിഷയം പ്രസക്തിയുള്ളത് തന്നെ. പക്ഷെ അതൊരു രഞ്ജിനി ഹരിദാസില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. പിന്നെ പെണ്ണുങ്ങളുടെ വേഷ വിധാനം മാത്രമാണ് പീഡനങ്ങളുടെ ഏക മൂല കാരണം എന്ന് ഞാനും വിശ്വസിക്കുന്നില്ല. നാലും അഞ്ചും വയസ്സുള്ള പിഞ്ചോമനകളെ വരെ ഇവിടത്തെ കാമ ഭ്രാന്തന്മാര്‍ പിച്ചി ചീന്തിയെങ്കില്‍ ഒന്ന് ആലോചിച്ചു നോക്ക്, അത് വസ്ത്ര ധാരണത്തിന്റെ കുഴപ്പമാണോ..അത് കരുതി പെണ്ണുങ്ങള്‍ മേനി പ്രദര്‍ശനം നടത്തി നടന്നോ എന്ന് ഞാന്‍ പറയുന്നില്ല. അതാതു കുടുംബത്തിലെ ആളുകള്‍ അവരവരുടെ ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് നോക്കി അവരെ ശരിയാക്കാന്‍ നോക്കുക. അല്ലാതെ എന്നെ എന്ത് പറഞ്ഞാലും ഞാന്‍ ഇങ്ങനെയൊക്കെ നടക്കൂ എന്ന് നിര്‍ബന്ധം പറയുന്ന ഇവളെയൊക്കെ ഉപദേശിക്കാന്‍ നിന്നാല്‍.... ചുമ്മാ സമയം കളയണ്ട നീ.
ReplyDeleteസ്ത്രീകള്‍ ഒരു ചട്ടക്കൂടില്‍ ജീവിക്കണം , മറ്റുള്ളവര്‍ അനുശാസിക്കുന്ന വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ അത് നാലാളെ കൊണ്ട് ഇങ്ങനെ ഒക്കെ എഴുതിക്കാനും ഒരു ചായക്കടയിലോ അത്താനിക്കല്ലിന്റെ മുകളിലോ ഇരുന്നു സംസാരിക്കാന്‍ തരത്തില്‍ വഴി തെളിയിക്കുന്ന ഒരു വസ്ത്രധാരണം ആകരുതെന്ന പ്രാര്‍ത്ഥന മാത്രം.
മനേഷിനോടുള്ള സൌഹൃദവും സ്നേഹവും നിലനിര്‍ത്തികൊണ്ട് തന്നെ, മനേഷ് പറഞ്ഞതിനോടും പറഞ്ഞ രീതിയോടും വിയോജിക്കുന്നു. പ്രകോപനപരമായ വേഷവിധാനങ്ങള്‍ കാണുമ്പോള്‍ നിയന്ത്രണം വിടുന്ന കാമാഭ്രാന്തന്മാരുരെ നാടല്ല കേരളം. മറിച്ച് പ്രതികരണശേഷിയില്ലാത്ത ദുര്‍ബലയായ പാവം സ്ത്രീകളെയും കുട്ടികളെയും ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന ഞരമ്പ് രോഗികളാണധികവും. രഞ്ജിനി ഹരിദാസിനെ സഹിക്കാന്‍ ത്രാണിയില്ലാത്തത് കൊണ്ട് ദിവസവും സ്റ്റാര്‍ സിങ്ങറിന് ശേഷം മാത്രം സ്വന്തം വീട്ടിലേക്കെത്തുന്ന ഒരാളാണ് ഞാന്‍, എങ്കിലും. :)
ReplyDeleteരഞ്ജിനിയുടെ ഉടുപ്പിന്റെ നീളവും കേരളത്തിലെ സ്ത്രീപീഡനങ്ങളും തമ്മില്‍ എന്താണ് ബന്ധം? എഴുത്തിലെ രണ്ടാമത്തെ ഖണ്ടികയില്‍ നിരത്തിയിരിക്കുന്ന
ReplyDeleteപ്രശ്നങ്ങള്‍ക്ക് അവരൂം അവരുടെ ഉടുപ്പിന്റെ നീളവും ആണോ കാരണം?
നിങ്ങള്‍ പറയുന്ന വീഡിയോ ഇനി യഥാര്‍ഥം ആണെന്നിരിക്കട്ടെ. അങ്ങനെ വന്നാല്‍ അതെടുത്തു പരസ്യപ്പെടുത്തിയവനെ വേണം തെറി വിളീക്കാന്‍.
ഒരാള്‍ മദ്യപിക്കുന്നതും-നിങ്ങളൂടെ ഭാഷയില്‍ കൂത്താടുന്നതും അയാളുടെ ഇഷ്ടവും സ്വകാര്യതയും ആണ്. അത് അവരുടെ അനുവാദം കൂടതെ പരസ്യപ്പെടുത്തന്നത് ഇപ്പോള്‍ ക്രിമിനല്‍ കുറ്റം ആണെന്നു തോന്നുന്നു.
നിങ്ങള്‍ക്കുപദ്രവം ഒന്നും ഇല്ലാത്ത ഒരാളുടെ സ്വാകാര്യമായ ആഘോഷങ്ങളെ പരസ്യമാക്കുവാനും അതിനെ വിമര്‍ശിക്കുവാനും എന്ത് അധികാരം ഉണ്ട് എന്ന് ആ വീഡിയോ കണ്ട് പ്രതികരിച്ചാസ്വദിക്കാന്‍ നിന്നവരോടും ചോദിക്കവുന്നതാണ്.
മലയാളഭഅസഹ്യുടെ മാതാവ് എന്നത് ഉപയോഗിച്ച് തേഞ്ഞ് മടുപ്പിച്ച് പദമാണ്. അതെങ്കിലും ഒന്നു മാറ്റാന്‍ പാടില്ലായിരുന്നോ?
രഞ്ജിനി ഒരു അവതാരക എന്ന നിലയില്‍ വിജയമാണ്. അതുകൊണ്ടാണ് അവര്‍ ആ പരിപാടിയില്‍ ഉള്ളത്. കാണാന്‍ ഇരുന്നുകൊടുത്തും sms അയച്ചും ഇതിനെ വിജയിപ്പിച്ചവരോടാണ്
നിങ്ങള്‍ എന്താണ് കാണൂന്നത് എന്നു ചോദിക്കേണ്ടാത്. അല്ലതെ അതിന്റെ അവതാരകയോട് അല്ല.
"നല്ല ആളാണ്. ഒട്ടു ഹാസ്യം ഇല്ലെന്നേയൊള്ളു" എന്ന് എം.എന്‍.വിജയന്‍ മലയാളത്തിലെ ഒരു ഹാസ്യസാഹിത്യകാരനെപ്പറ്റി പറഞ്ഞതുപോലെയാണ് ഈ ലേഖനവും.
ഹാസ്യം ഇല്ലെനേയൊള്ളു.. വ്യക്തിവിദ്വേഷം വേണ്ടുവോളം ഉണ്ട്.
തെരുവില്‍ പേപ്പട്ടിയുണ്ടെങ്കില്‍ അതിനെ പേടിച്ച് നിങ്ങള്‍ എന്നും വീട്ടിലിരിക്കുമോ എതോ പട്ടിയെ കൊന്നു കളയുമോ എന്ന് മാധവിക്കുട്ടി ചോദിച്ചത് ഓര്‍മ്മവരുന്നു.
കണ്ടവന്റെ വീട്ടുകാര്യവും അടുക്കള, അരമന രഹസ്യവും അറിയാനും കേള്‍ക്കാനും ഒത്തുകിട്ടിയാല്‍ താക്കോല്‍ പഴുതിലൂടെ ഒന്ന് കാണാനും ആര്‍ത്തിയുള്ളവരാന് മലയാളികള്‍ എന്ന് പറയാതെ വയ്യ!
ReplyDeleteഒടുക്കത്തെ സദാചാരം പ്രസങ്ങിക്കും പക്ഷെ എതിരെ ഒറ്റയ്ക്ക് ഒരു പെന്‍ തരി വന്നാല്‍ ഒരു കമെന്റ്റ് എങ്കിലും പാസാക്കാതെ വിടില്ല. വെറുതെ വിവാദങ്ങളും ഗോസിപ്പുകളും മാത്രം പറഞ്ഞു നടക്കുന്നത് ചാനലുകാരുടെ പണിയാണ്. അവര്‍ ആളെ കൂട്ടട്ടെ. എരിവും പുളിയും നല്‍കട്ടെ, നമ്മളും അവര്‍ക്ക് തുല്യരാകണമെന്നുണ്ടോ?
വ്യക്തികളെ അവരുടെ വഴിക്ക് വിട്. വേറെ എത്രയെത്ര കാര്യങ്ങളുണ്ട് ഈ നാട്ടില്‍ പ്രശ്നപരിഹാരത്തിന്? നമ്മള്‍ വെറുമൊരു രഞ്ചിനിയില്‍ ഒതുങ്ങിപ്പോയോ??
എഴുത്ത് കൊള്ളാം...വിഷയം എനിക്ക് തീരെ താല്പര്യമില്ലാത്തതാണ്.
പോസ്റ്റ് വായിച്ചു. ഈ പെണ്ണിനെ കുറിച്ച് പലയിടത്തായി പലരും എഴുതിയത് കണ്ടിരുന്നു. ഒരാളെ കുറിച്ച് നല്ലതായാലും ചീത്തയായാലും കൂടുതല്‍ പേര്‍ സംസാരിക്കുമ്പോള്‍ അവര്‍ പ്രസിദ്ധ /കുപ്രസിദ്ധ യായി മാറി കൂടുതല്‍ പേര്‍ അറിയുന്നു എന്നല്ലാതെ അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒന്നും മാറ്റം വരാന്‍ പോവുന്നില്ല . ഇത്തരക്കാരെ അവഹേളിച്ചു കളയുക എന്നല്ലാതെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യണ്ട കാര്യമൊന്നുമില്ല.
ReplyDeleteഇക്കാലത്ത് ഇങ്ങനെ വല്ലതും പറഞ്ഞാല്‍ അവനെ സദാചാരവാദി /കപട സദാചാരക്കാരന്‍ /സദാചാര പോലീസ് എന്നൊക്കെ ചാര്‍ത്തി അവസാനം, അവനാണ് ഏറ്റവും വലിയ പീഡനക്കാരന്‍/കാമ ഭ്രാന്തന്‍ എന്നാ നിലയിലെക്കെതിക്കുന്ന ഒരു രീതിയുണ്ട്.അത് കൊണ്ട് അത്തരം പ്രതികരണങ്ങളെ കൂടി സഹിക്കാന്‍ തയാരുള്ളവര്‍ മാത്രം ഇങ്ങനെയുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞാല്‍ മതിയാവും..
ReplyDeleteഇങ്ങനെയൊരു പോസ്ടിടാന്‍ ധൈര്യം കാണിച്ചതിനു അഭിനന്ദനങ്ങള്‍ ..
ആയിരം പേജ് വ്യൂസ് എന്നതായിരുന്നോ ഈ പോസ്റ്റിന്റെ ലക്‌ഷ്യം ?
ReplyDeleteതാങ്കളെക്കുറിച്ചുള്ള എന്റെ ധാരണ/ മതിപ്പ് അപ്പാടെ തകിടം മറിച്ച ഒരു പോസ്റ്റ് ആണിത്.
ഭീകരം.....!
കാലം എത്ര പുരോഗമിച്ചാലും എത്ര മാറിയാലും അവനവനു കംഫര്ടബില്‍ ആയ വസ്ത്രം ധരിക്കാന്‍ സമ്മതിക്കാന്‍ കേരള സമൂഹം മാത്രം തയ്യാറാവില്ല.
എത്രത്തോളം കട്ടിയില്‍, എവിടെയൊക്കെ മറച്ചു കൊണ്ടു , എങ്ങനെയൊക്കെ തുണിയുടുത്താല്‍ കാണുന്നവര്‍ക്ക് ഉദ്ധാരണം സംഭവിക്കാതിരിക്കില്ല എന്നു എങ്ങനെയാണ് ഉറപ്പു പറയാന്‍ കഴിയുക..?
രഞ്ജിനി അവരുടെ അഭിപ്രായം പറഞ്ഞു, ലവള് പറയുന്നത് ആര് മൈന്‍ഡ് ചെയ്യാന്‍? അതിനു ഇങ്ങനെ എന്തിനാ രോഷം കൊള്ളുന്നത്? I hate Renjini Haridas എന്ന പേരില്‍ ഫേസ്‌ബുക്കിലും ഓര്‍ക്കൂട്ടിലും ഒക്കെ ഉള്ള ഗ്രൂപ്പുകള്‍ കണ്ടാല്‍ അറിയാം, അവളുടെ ജനസമ്മതി എന്താണെന്ന്. വേറെ എത്ര ആളുകള്‍ക്ക് എതിരെ ഇങ്ങനെ ഗ്രൂപ്പുകള്‍ ഉണ്ടാവുന്നുണ്ട്?
ReplyDeleteഒരു പ്രമുഖ തുണിക്കടയുടെ പരസ്യം പോലും അവളെ കാസ്റ്റ് ചെയ്തതിന്റെ പേരില്‍ എതിര്‍പ്പുണ്ടായി അവര്‍ക്ക് നീക്കേണ്ടിവന്നു. അത് കണ്ടപ്പോള്‍ ആ കടയില്‍ കയറാനെ തോന്നിയില്ലെന്നു പലരും പറഞ്ഞത്രേ.
പല്ലി ചിലയ്ക്കും, കാരണം അതിനു ചിലയ്ക്കാനേ അറിയൂ. ആരത് കാര്യമാക്കുന്നു...?
ആര്‍ക്കു ഇഷ്ടം ആയാലും ഇല്ലേലും ഞാന്‍ എന്‍റെ അഭിപ്രായം ഇവിടെ പറയും. മണ്ടൂസന്‍ പറഞ്ഞതിനോട് ഞാന്‍100% യോജിക്കുന്നു. നമ്മുടെ കേരളത്തിലെ തനിമ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ എല്ലാം ഇതിനെ പിന്താങ്ങും. അല്ലാതെ ഉള്ളിലുള്ളത് മറ്റുള്ളവരെ എല്ലാം കാണിക്കാനും അത് വെല്യ ഭംഗി ആണെന്ന് കരുതുന്ന ചില അലവലാതി സ്ത്രീകളും ഇതിനെ എതിര്‍ക്കും. അല്ല പറഞ്ഞിട്ട് കാര്യം ഇല്ല. കുടുംബത്തില്‍ പിറക്കണം. അല്ലെ ഇതൊക്കെ തന്നെ.
ReplyDeleteനന്നായിരിക്കുന്നു
ReplyDelete