Wednesday 7 September 2011

ഡാ മനേഷേ...യ്യ് മാനല്ലടാ...

പഴയ സംഭവങ്ങൾ കുറെ ഓർത്തു. ഇനി നമുക്കു എനിക്ക് അപകടം പറ്റുന്നതിന്റെ ഏകദേശം ഒരു വർഷം മുൻപ് നടന്ന ഒരു കാര്യം നോക്കാം.

ഞാൻ എറണാംകുളത്ത് ടൂൺ കർമ്മ യിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവം നോക്കാം. ഞാൻ, എന്റെ ട്രൈൻ സുഹൃത്ത് പ്രമോദ്, ഞങ്ങളുടെ സംവിധായകൻ റാം, പ്രധാന ആർട്ടിസ്റ്റുകളായ അഭിലാഷ്, ടോണി,സന്ദീപ്,ശബ്ദത്തിന്റെ കലാകാരൻ ഹരീഷ്, ഗോപാൽജി, വേറൊരു വെബ് ഡിസൈനർ സന്ദീപ് തുടങ്ങിയവർ അടങ്ങിയതായിരുന്നു ടൂൺകർമ്മയിലെ സഹപ്രവർത്തകർ. ഞങ്ങളുടെ ബോസ് ഒരു മഹേഷ് സർ ആയിരുന്നു. ഒരു പാവം പ്രോഗ്രാമർ. അദ്ദേഹം ആരോടും അങ്ങനെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും ജോലിയിൽ ഒരു അർപ്പണ മനോഭാവം കാണിച്ചിരുന്നു. 'സമ്മർദ്ദം അല്ല ഒരാളെ ജൊലി ചെയ്യാൻ പ്രേരിപ്പിക്കേണ്ടത്, മറിച്ച് അതിനോടുള്ള ഇഷ്ടമാണ് ' എന്ന സിദ്ധാന്തം വളരെ നന്നായി നടന്ന് പോകുന്ന ഒരു സ്ഥാപനം ആയിരുന്നു ടൂൺ കർമ്മ. അതുകൊണ്ട് തന്നെ അതിലെ ആർക്കും വല്ലാത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിരുന്നില്ല.
ഞാൻ manesh mann എന്നാണ് സ്വന്തം പേര് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നത്. ടൂൺ കർമ്മയിൽ ഉള്ള എല്ലാവരും എന്നെ 'മാൻ' എന്നാണ് വിളിച്ചിരുന്നത്. ഉച്ചാരണം ഞാൻ ഉദ്ദേശിക്കുന്നതതല്ലെങ്കിലും, എനിക്കാ വിളി നല്ല ഇഷ്ടാമായിരുന്നു. പ്രത്യേകിച്ച് റാമിന്റേയും,അഭിലാഷിന്റേയും, കഥാനായകൻ സന്ദീപിന്റേയും വിളികൾ.

ടൂൺ കർമ്മയിൽ നിന്ന് ഏകദേശം ആറു മണിയോടെ ഞാൻ ഇറങ്ങും.ഇറങ്ങുമ്പോൾ അഭിലാഷോ ടോണിച്ചനോ ആരെങ്കിലും കടവന്ത്ര വരെ കൂടേയുണ്ടാകും. അന്നു കൂടെ ടോണിച്ചനും അഭിലാഷും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ബ്ലോഗ് എഴുതുന്നതിനെ കുറിച്ചു കൂലങ്കഷമായ ചർച്ചയിൽ ആയിരുന്നു. ഇത് കേട്ട് കൂടെ വന്ന ആർട്ടിസ്റ്റ് സന്ദീപിന് ആകെ കലിപ്പിളകിക്കൊണ്ടിരുന്നു.
ടോണി: എടാ മനേഷെ, ഈ ബ്ലോഗെഴുത്ത് അത്ര സിമ്പിൾ  പരിപാടിയൊന്നുമല്ല.
അഭിലാഷ്: അല്ലെങ്കിലും, ഒന്നും അത്ര സിമ്പിൾ ഒന്നുമല്ല. നമ്മുടെ ആഗ്രഹം പോലിരിക്കും.
ടോണീ: എന്നാലും ഈ വിശാല മനസ്കന്റേയും ബർളിയുടേയും എഴുത്ത് കൊള്ളാം ട്ടോ.
അഭിലാഷ്: അതുപോലെ ഒരിക്കൽ നമ്മുടെ പേരും ആരെങ്കിലുമൊക്കെ പറഞ്ഞു നടക്കും, ഉറപ്പാ !
ഞാൻ: അങ്ങനെയാവട്ടെ, നമ്മൾ ശ്രമിക്കും ബാക്കിയെല്ലാം വിധിപോലെ.

ഇതൊക്കെ കേട്ട് സന്ദീപിന് ഭ്രാന്ത് പിടിച്ചു. അവൻ പറഞ്ഞു നിങ്ങളീ സംസാരം ഇവിടെ വച്ചു നിർത്ത്വാണെങ്കിൽ എന്റെ വക മനോരമയുടെ അടുത്ത് നിന്ന് തട്ടുകട  തട്ടൽ ഫ്രീ. അങ്ങനെ ഞങ്ങളെല്ലാവരും സന്ദീപിന്റെ ആ ഓഫർ സ്വീകരിച്ചു. ആ സംസാര വിഷയം അവിടെ വച്ച് നിർത്തി.എന്നിട്ട് ഞങ്ങൾ മനോരമ ജംഗ്ഷനിലേക്ക് തട്ടുകടയെ ലക്ഷ്യമാക്കി നടന്നു.

ടോണിച്ചൻ പറഞ്ഞ നല്ലൊരു തട്ടുകടയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടുന്നു ടോണിച്ചനും കാഷ്യർ സന്ദീപും ഒരോ കടിയും ചായയും കഴിച്ച് പരിപാടി അവസാനിപ്പിച്ചു. കടിക്കും ചായക്കും ഒക്കെ മൂന്ന് രൂപയായിരുന്നു.
എന്നാൽ അഭിലാഷും ഞാനും പിശുക്കൻ സന്ദീപിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. ഞങ്ങൾ സന്ദീപിനോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം, കായബജികൾ ഓരോന്നായി അകത്താക്കികൊണ്ടിരുന്നു. സന്ദീപും ടോണിച്ചനും 'ഉദാരവൽക്കരണത്തെ' പറ്റിയും 'അമേരിക്കൻ നയങ്ങളെ' കുറിച്ചും ഗംഭീര ചർച്ചയിൽ ആയിരുന്നു. ചർച്ചയൊക്കെ കഴിഞ്ഞ് അവൻ പൈസ കൊടുക്കാൻ വന്നു. 'ഡാ അഭ്യേ, മാനേ അവസാനിപ്പിച്ചില്ലേ ?' അവൻ ഞങ്ങളോട് ചോദിച്ചു. 'അതൊക്കെ കഴിഞ്ഞു, നീ പൈസ കൊടുത്ത് വാടാ' അഭിലഷ് പറഞ്ഞു.

അങ്ങനെ അവൻ ചെന്ന് ചോദിച്ചു, 'ഏട്ടാ എത്രേയി ?' എന്നിട്ട് പാന്റിൽ നിന്ന് പേഴ്സ് എടുക്കാൻ തുടങ്ങി. സംഭവത്തിന്റെ ക്ലൈമാക്സ് എകദേശം അറിയാവുന്നതുകൊണ്ട് ഞാനും അഭിയും അവിടുന്ന് മെല്ലെ നടന്നു തുടങ്ങി. ഞങ്ങൾ കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നിന്നു.
'നൂറ്റിരണ്ട് രൂപ' കടക്കാരൻ വളരെ സന്തോഷത്തോടെ അവനോട് പറഞ്ഞു. അതു കേട്ടതും അവൻ വളരെ ദയനീയമായി ഞങ്ങളെ രണ്ട് പേരെയും നോക്കി. എന്നിട്ട് കാശ് കൊടുത്തു. എന്റേയും അഭിയുടേയും കണക്കുകൂട്ടലിൽ അയാൾക്ക് കണക്ക് തെറ്റിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടലിൽ അതു വളരെ കുറഞ്ഞു പോയിരിക്കുന്നു. സന്ദീപ്, പൈസ കൊടുത്ത് ഞങ്ങളുടെ കൂടെ എന്നെ ബസ് കയറ്റാൻ വേണ്ടി മനോരമ ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയിൽ എന്നെ ചൂണ്ടി  ആക്രോശിച്ചു കൊണ്ട് പറഞ്ഞു.
'ഡാ മനേഷേ,...... യ്യ് മാനല്ലടാ,... പന്ന്യാ....  പന്നി.'

22 comments:

  1. Daaa.. maneesh maaann...ha ha... Thakarthuu........ njanithu 5 mathe thavanayanu vayikunathu, njan kuree neeram chirichuu, eee comment type chyyubozhum njan aa pazhaya ormakalilannu... thank u maneesh maaannnn, keep moving , najn ithu toychanum, sandeepinum ayachukodukunundu.... Abhilash

    ReplyDelete
  2. thakarthu macha..aaa dhivasam njan orkkunnu...enikku mathramallada dhaivathinu polum porukkan pattathe thettayallada pannikale ningal thinnathu.dhaivame ivar cheyyunna thettu ivar ariyunnillya ee papikalodu porukkename...thakathu macha..sandeep(nadan)

    ReplyDelete
  3. Good one.. I just remembered our thattu kada at shornur..

    ReplyDelete
  4. അപ്പോള്‍ രണ്ടാളുടെ ചായയും കടിയും, പിന്നെ രണ്ടാളുടെ ചായയും കൂടി പതിനെട്ടു രൂപ. പിന്നെ ബാക്കി എണ്‍പത്തിനാല് രൂപ. അതിന് ഇരുപത്തിയെട്ടു ബജി കിട്ടും. അപ്പോള്‍ ഒരാള്‍ പതിനാല് ബജി...! ഇത്തിരി അതിശയോക്തി ഇല്ലേ മണ്ടൂസാ ഇതില്‍? സത്യം പറ.

    ReplyDelete
    Replies
    1. പറഞ്ഞ പോലെ ചിരിയുടെ ഇടയില്‍ ഇത് ഞാന്‍ ഓര്‍ത്തില്ല..ഒരാള്‍ പതിനാലെണ്ണം കഴിച്ചോ ? അതോ അവിടെ മുന്നേ ഉണ്ടായിരുന്ന പറ്റു കൂടി ചേര്‍ത്താണോ ബില്‍ അടിച്ചത്..

      Delete
    2. ഹും, വെറും 14 ബജികൾ,അതൊക്കെ സിമ്പിളല്ലേ !!!!? ങ്ങടെ ഡൗട്ട് എനിക്കാ സാധനത്തോടുള്ള ഇഷ്ടം അറിയാത്തോണ്ടാ ട്ടോ ചേച്ചീ,പ്രവീ.

      Delete
    3. നല്ല ശൈലി ..........ഇഷ്ടമായി തുടരുക

      Delete
    4. 14 baji oru problem alla.. veettil nalla reethiyil food kazhikkatha njan vare thattukadayil kayariyaal vetti vizhungum.. chila thattukada ormakalilkekku kondu poyi.. 7 doshaym omlettum oru plate green peace okke njan full ayi kazhikkum.. bill kodukkan neram orikkal ayal ennodu chodichu family mothamaano vannthu ennu.. ottaykkanu ennu paranjappol paranju ithokke engottanu poyathu ennu.... ;)
      as usual mandoosan's baji bonanza.. kalakki.

      Delete
  5. മന്വാ..ഇതും ഇഷ്ടായി ട്ടോ..ആദ്യം തൊട്ടു പറഞ്ഞു വരുമ്പോഴേ തോന്നി, ഇതാര്‍ക്കോ ഇട്ടു പണിത പണിയാണ് വിവരിച്ചു കൊണ്ട് വരുന്നതെന്ന്. ഈ വെടിക്കെട്ടിനോക്കെ അവസാനം ഒരു കൂട്ടപ്പൊരിച്ചില്‍ ഉണ്ടാകില്ലേ, ആ സുഖം ണ്ടായിരുന്നു ഇതിനു. വലിയ ഒരു ഗുണ്ട് ഇടയില്‍ എവിടെയോ പൊട്ടാനുണ്ട് എന്ന് കരുതി തന്നെയാ വായിച്ചു വന്നത്. ഇടയ്ക്കു പൊട്ടാതെ ഏറ്റവും അവസാനം കൊണ്ട് പോയി പൊട്ടിക്കുന്നത് നിന്റെ എഴുത്തിന്റെ ഒരു പ്രത്യേകതയാണ്. നീ മാനല്ലട പന്നിയാണ്എന്ന് അവന്‍ പറയുന്ന വരെ കാര്യങ്ങള്‍ മന്ദ സ്മിതത്തോടെയാണ് ഞാന്‍ വായിച്ചത്. പക്ഷെ അവസാനത്തെ ആ ഡയലോഗില്‍ ഞാന്‍ ഓര്‍ത്ത്‌ ചിരിച്ചു.

    നമ്മുടെ നാട്ടിലെ ആ ഭാഷയില്‍, ഇങ്ങനെ ഒരു ടയലോഗ്, ഈ ഒരു സാഹചര്യത്തില്‍ അവന്‍റെ മുഖഭാവത്തില്‍ ആരെങ്കിലും പറഞ്ഞാല്‍, നമ്മള്‍ ചിരിച്ചു പോയില്ലെങ്കില്‍ നമുക്ക് എന്തോ കുഴപ്പം ഉണ്ടെന്നു മനസിലാക്കാം..

    ആശംസകള്‍..

    ReplyDelete
  6. വായിച്ചു,,, നീ മാനല്ലടാ... കലമാനാ... :)

    ReplyDelete
  7. manu vayichu kazhinjappol chirichu poyi njanum ethupole koottukarkku pani koduthittund.asamsakal

    ReplyDelete
  8. ഡാ മനേഷേ,......യ്യ് മാനല്ലടാ,... പന്ന്യാ.... പന്നി.'

    ഹഹഹ

    ReplyDelete
  9. മണ്ടൂ , അപ്പൊ ഇതായിരുന്നോ അവിടെ പറഞ്ഞ മാന്‍ ..ഉം വായിച്ചു ...
    എന്തൊരു വയറാ മണ്ടൂ അപ്പൊ ..ഹോ പതിനാലു ബജി സമ്മതിച്ചു ...ഓണത്തിന് തീറ്റി മത്സരത്തിനു കൊണ്ട് പോകാം ട്ടോ ...:)

    ReplyDelete
  10. പതിനാലു ബജ്ജി ...ഹോ സമ്മതിച്ചു മനേഷ്...മാനല്ല പന്ന്യാ പന്നി... ഞാന്‍ പറഞ്ഞതല്ല സന്ദീപ്‌ പറഞ്ഞതാ...

    ReplyDelete
  11. ഹ ഹ ആഹ്.എന്ന എഴുതാടെ ഉവ്വേ ......ഇയാള് മാന്‍ അല്ല പുലിയാട പുലി ,,,,,,,,,,,,,,,,,,,വീണ്ടും വരാം

    ReplyDelete
  12. 'ഡാ മനേഷേ,...... യ്യ് മാനല്ലടാ

    :)

    ReplyDelete
  13. രാവിലെ തന്നെ ചിരിചൂട്ടാ മനോ....രസകരമായി എഴുതി....ഒരു സംശയം സത്യത്തില്‍ നീ മാനോ..അതോ രണ്ടാമത് പറഞ്ഞ ജീവിയോ?ഞാന്‍ ഓടിട്ടാ....ചീത്തവിളി ഞാന്‍ കേട്ടില്ല ... :)

    ReplyDelete
  14. നീ വെറും മാനല്ല, പൊന്‍മാനാ..കലക്കി.. :)

    ReplyDelete
  15. ഹ.. ഹ.. ഇത് കലക്കി... :)

    ReplyDelete
  16. മാനെ....

    കല മാനെ....:)

    ReplyDelete
  17. പന്ന്യാ.... പന്നി.'

    ReplyDelete
  18. ഹഹഹഹ മന്വോ.... ന്നാലും ഒറ്റ നേരം കൊണ്ട് പതിനാലു ബജി! ഇയ്യാള് കൊള്ളാട്ടോ... സന്ദീപിന്‍റെ മുഖഭാവം ഓര്‍ത്തു ചിരി വരുന്നു.. പാവം.

    ReplyDelete