Monday 7 May 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ --- 'വാപ്പ്വോ.....വാപ്പ്വോ....പൗത്താങ്ങേണോ ?'


ഞാനീ എഴുത്തിന് നിങ്ങൾ ഇതിൽ  വായിച്ചനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ഗൗരവം കൊടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ എന്റെ പതിവ് പോസ്റ്റുകളെപ്പോലെ രസകരമാകുവാൻ വഴിയില്ല. ഗൗരവതരമായ ഒരു കാര്യമാണ് ഈ കുറിപ്പിലൂടെ ഞാൻ മുന്നോട്ട് വക്കുന്നത്. അത് ഉൾക്കൊണ്ടാൽ അഭിപ്രായം പറയുക. ഞാൻ, എനിക്കീ നാട്ടിൽ തുടർന്നും എല്ലാവരോടും സജീവതയോടെ ഇടപെടണം എന്നുള്ളതു കൊണ്ട്, ഒരു വാചകത്തിലൂടെ  മാത്രമേ ഗൗരവപരമായ 'ആ' കാര്യം പറഞ്ഞിട്ടുള്ളൂ, മനസ്സിലാക്കുക.

*****************************************************************************

ഞങ്ങളുടെ വീടിന്റെ മുൻ വശത്ത് കൂടി മുപ്പത് മീറ്ററപ്പുറം ഒരു പഞ്ചായത്ത് റോഡ് പോകുന്നുണ്ടെന്ന് മുൻ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ടല്ലോ ? ആ പഞ്ചായത്ത് റോഡിലൂടെ പോയാലാണ്  കഴിഞ്ഞ സപ്റ്റംബർ പൊസ്റ്റിൽ പറഞ്ഞ  'ഝാൻസീ റാണിയുടെയും' (മാളുമ്മ),  കുഞ്ഞേട്ടന്റെയുമൊക്കെ വീടുകൾ. കുഞ്ഞേട്ടന്റെ വീടിനപ്പുറം, ഈ സംഭവത്തിലെ നായകനായ സമീർ താമസിക്കുന്ന വീട്. ഞങ്ങളുടേയൊപ്പം അധികം കളിക്കാനൊന്നും വരാത്ത കൂട്ടത്തിൽ പെട്ടവനാണിവൻ. മാളുമ്മയുടെ വീട്ടിലെ കൂട്ടുകാരും(അഷറഫ് അവന്റെ ചേട്ടൻ മുസ്തഫ) കളിക്കാനൊന്നും വരാറില്ല എന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. ഇവരും, കന്ന് കച്ചവടക്കാരൻ സൂപ്പി എന്ന ഞങ്ങളുടെ സൂപ്പ്യാക്കയുടെ സമീറുൾപ്പെട്ട മക്കളും, കളി തുടങ്ങിയ കാര്യങ്ങൾക്കൊന്നും വരാറേയില്ല. ഞങ്ങളുടെ കളിസ്ഥല(കാളപൂട്ട് കണ്ടം)ത്തിനടുത്തായാണ് ഇവരുടേയൊക്കെ വീടുകൾ(എന്നിട്ടും!).

കാര്യങ്ങൾ അങ്ങനേയൊക്കെ ആണെങ്കിലും ഞങ്ങളെ പോലുള്ള അടുത്തുള്ള കുറച്ച് വീടുകളിലേക്ക് പാൽ എത്തുന്നത് സൂപ്പി ആക്കയുടെ വീട്ടിൽ നിന്നാണ്. എന്നെപ്പോലുള്ള ഊരുതെണ്ടികളായ കുട്ടികളുള്ളവരുടെ വീട്ടിലേക്ക് ഞങ്ങൾ തന്നെ പോയി വാങ്ങാറുണ്ടെങ്കിലും, അതിന് 'കഴിയാത്ത' ചില വീട്ടുകാർക്ക്  സൂപ്പ്യാക്കയുടെ വീട്ടിൽ നിന്ന് ആരെങ്കിലും പാൽ കൊണ്ട് പോയി കൊടുക്കാറുണ്ട്. 'ഭാവിയിൽ പാൽ കൊണ്ട് കൊടുക്കേണ്ടി വരും'  എന്ന ദീർഘദൃഷ്ടി കൊണ്ടായിരിക്കാം സൂപ്പി ആക്കയ്ക്ക് മക്കളൊരുപാടുണ്ട്.

അവരുടെ വീടിന് പുറക് വശത്തായി അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാടും റബ്ബർ തോട്ടവുമൊക്കെയാണ്. ആ സ്ഥലത്തേക്ക്, ആ കാലത്ത്, സ്ഥിരമായി മാങ്ങ പറിക്കുവാൻ പോയിരുന്നത് എന്റെ ചേട്ടനും ചേച്ചിയും മാത്രമാകാനേ തരമുള്ളൂ. അത് കൊണ്ട് തന്നെ മാങ്ങക്കാലമായാൽ സദാ സമയവും വീട്ടിൽ പലതരം മാങ്ങകൾ ഉണ്ടാവുമായിരുന്നു. ചേട്ടനും ചേച്ചിയും മാങ്ങ കൊണ്ട് വന്നാൽ, അമ്മയോ ചേച്ചിയോ അതെല്ലാം കഴുകി തോല് ചെത്തി പൂണ്ട്,ഓരോ മാങ്ങയിൽ നിന്നും, എല്ലാവർക്കും വീതം വച്ച് കൊടുക്കുകയാണ് പതിവ്. അല്ലാതെ, ഒരോ മാങ്ങകൾ ഓരോരുത്തരായി എടുക്കുന്ന പതിവ് വീട്ടിലില്ല.

വീടിനടുത്തായി സൂപ്പ്യാക്കയ്ക്ക് ഒരു പറമ്പുണ്ട്. അതിൽ കൃഷിയൊന്നുമില്ലെങ്കിലും കുറച്ച് പ്ലാവും,മാവും മറ്റുമുണ്ട്. അതിലേക്ക് ഇടയ്ക്ക് നമ്മുടെ സൂപ്പ്യാക്കയുടെ മക്കളായ സമീറും അവന്റെ ഇക്ക വാപ്പുവും
വരാറുണ്ട്. ആ കാലത്ത് ഞങ്ങളുടെ വീട് ചാരിയുള്ള ഇടവഴി മാത്രമെ ആ പറമ്പിലേക്ക് പോകാൻ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, വലുതും ചെറുതുമായി വേറെയും ധാരാളം വഴികളായി. അങ്ങനെ ഒരു മാങ്ങക്കാലത്ത്, സൂപ്പ്യാക്കയുടെ മക്കൾ,ഞങ്ങളുടെ വീടിനോടടുത്തുള്ള വഴിയിലൂടെ, പതിവ് പോലെ അവരുടെ പറമ്പിലേക്ക് പോവുകയാണ്.  വേഗം നടക്കുന്ന ഇക്കയുടെ പിന്നിലായി,സമീർ ആടിപ്പാടി വരുന്നുണ്ട്. വലിയ തിരക്കൊന്നുമില്ലാതെ പോകുന്ന സമീറിനോട് അമ്മ കുറച്ച് മാങ്ങ നീട്ടിക്കൊണ്ട് പറഞ്ഞു,

               'ഡാ അവടെ വീട്ടില് മാങ്ങെക്ക ണ്ടോ പ്പൊ ? ഇല്ല്യെങ്ങ ഇത് കൊണ്ടോയിക്കോ, ആ കേശവൻ നായരടെ പറമ്പ്ന്ന് ഇവ്ട്ത്തെ കുട്ട്യോള് കൊടന്നതാ.'

വേറെ വിശദീകരണത്തിനൊന്നും നില്ക്കാതെ,സന്തോഷത്തോടെ, ആ മാങ്ങ കയ്യിൽ വാങ്ങിയ സമീർ, അമ്മയ്ക്ക് നന്നായൊന്ന് ചിരിച്ച് കൊടുത്തു.(പുന്നെല്ല് കണ്ട തൊരപ്പനെലിയെപ്പോലെ ന്ന് ഞാൻ പറഞ്ഞാൽ അമ്മ തല്ലും).

അമ്മയ്ക്കും സന്തോഷമായി. അമ്മ അവനോട് ചോദിച്ചു,

                                  'അന്റിക്കായ്ക്ക് വേണോ ന്ന് ചോയ്ച്ചോക്കാ..!.'

അമ്മ കൊടുത്ത രണ്ട് മൂന്ന് മാങ്ങകൾ കയ്യിലൊതുക്കിപ്പിടിച്ച് നിൽക്കുന്ന സമീർ, അത് കൂടി കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ഇക്കടെ പങ്ക് മാങ്ങ കൂടി അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയാൽ....ഹായ്...! അതാലോചിച്ച് മനസ്സിൽ ലഡ്ഢു പൊട്ടിയ... സമീർ മുന്നിൽ ധൃതിയിൽ പോകുന്ന ഇക്കയെ അലറി വിളിച്ചു
.                   
                                    'വാപ്പ്വോ......വാപ്പ്വോ....അണക്ക് പൗത്താങ്ങേണോ ?'

അത് കേട്ട അവന്റിക്ക(വാപ്പു) തിരികെ വന്ന് അമ്മയോട് ഒരുപാട് നാട്ടുകാര്യങ്ങളെല്ലാം സംസാരിച്ച ശേഷം അവർ രണ്ട് പേരും മാങ്ങ വാങ്ങിച്ച് സന്തോഷമായി വീട്ടിലേക്ക് കൊണ്ട് പോയി.

         *********************************************************************

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്ന് പോയിക്കൊണ്ടേയിരുന്നു. ഈ സമീർ എന്ന കക്ഷിയും,അവന്റിക്കയും ഒരുപാട് മുതിർന്നു,ഞാനും. വാപ്പു കുടുംബഭാരവും തോളിലേറ്റിക്കൊണ്ട് ഗൾഫിലെത്തി. സൂപ്പ്യാക്കയുടെ കന്ന് കച്ചവടവും നന്നായി പോകുന്നു. വാപ്പുവിന്റെ മൂത്ത സഹോദരൻ വർഷങ്ങളായി ഗൾഫിലാണ്. സമീർ അപ്പോൾ പത്തിൽ പഠിക്കുന്നു. എനിക്ക് പ്രത്യേക ഒരു ശീലമുണ്ടായിരുന്നു അക്കാലത്ത്. വീട്ടിൽ പത്രം വരുത്തുന്നുണ്ടായിരുന്നില്ല,അത് കൊണ്ട് തന്നെ അടുത്തുള്ള ജയേഷിന്റെ (എന്റെ ഫിസിയോ) വീട്ടിൽ അതിരാവിലെ പോയി അവിടെ ഗേയ്റ്റിൽ അവർക്ക് വേണ്ടി കിടക്കുന്ന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച്, എനിക്ക് അടുത്ത വീട്ടിൽ കൊടുക്കാനുള്ള മാധ്യമവും എടുത്ത് ഞാനിങ്ങ് വീട്ടിലേക്ക് തിരിച്ച് പോരും. അത് പോലെ 'കുഞ്ഞേട്ട'ന്റെ വീടിനടുത്തുള്ള 'സനു'വും വരാറുണ്ട്. അവനും ഇതുപോലെ തന്നെ മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച് അവന്റെ വീടിനടുത്തേക്കുള്ള മനോരമ എടുത്ത് തിരിച്ച് പോകാറാണ് പതിവ്. തിരിച്ച് പോകുമ്പോഴേക്ക് ഞങ്ങൾ രണ്ട് പേരും, ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള മനോരമയും മാധ്യമവും പരസ്പരം കൈമാറി വായിച്ച് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെ ഒരോ ദിവസവും തുടങ്ങുമ്പോഴേക്കും തന്നെ ഞാനും സനുവും ഒരു വിധം കാര്യപ്പെട്ട പത്രങ്ങൾ മുഴുവനും വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. അങ്ങിനെ പത്രമുള്ള എല്ലാ ദിവസങ്ങളിലും, ഞങ്ങൾ ഇങ്ങനെ രാവിലത്തെ പത്രപാരായണം പൂർത്തിയാക്കാറാണ് പതിവ്. ആ പത്രങ്ങളിൽ വായിച്ച പലവിധ വിഷയങ്ങളോടനുബന്ധിച്ചുള്ള, ഞങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള ചർച്ചയും(കൊല്ലണ്ട ?!!) നടക്കാറുണ്ടായിരുന്നു, അപ്പോൾ.

അങ്ങനെ ഒരു ദിവസത്തെ ഞങ്ങളുടെ പത്ര പാരായണം നടക്കുന്നതിനിടയിൽ, ഞങ്ങൾക്ക് പത്ര വായനയോടൊപ്പം സംസാരിക്കാൻ മറ്റൊരു പ്രധാന വിഷയം കൂടി ഉണ്ട്. വീടിനടുത്തുള്ള പരസ്യകലാകാരൻ (ബോർഡ്,ബാനർ എന്നിവ എഴുതുന്ന) വാസുവേട്ടന്റെ അച്ഛൻ 'ബാലൻ വൈദ്യർ' തലേന്ന് രാത്രി മരിച്ചിരിക്കുന്നു. വയസ്സൊരുപാടുണ്ടെങ്കിലും നാട്ടിലെല്ലാവർക്കും അദ്ദേഹം 'ബാലൻ വൈദ്യരാ'ണ്. ആ ഒരു വിളിയിൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും അടങ്ങിയിട്ടുണ്ട് എന്നാണ് ഞങ്ങളുടേയും അദ്ദേഹത്തിന്റേയും ഉറച്ച വിശ്വാസം. ആ നാട്ടിലെ കുട്ടികളും വലിയവരും എല്ലാവരും 'ആ'  ഒരു രീതിയിലാണ് അദ്ദെഹത്തെ 'ബാലൻ വൈദ്യരേ' ന്ന് വിളിച്ചിരുന്നത്.

ഞങ്ങൾ പതിവ് പോലെ രാവിലെ പത്ര പാരായണത്തിനെത്തി 'ബാലൻ വൈദ്യരുടെ' നിര്യാണത്തിൽ വലിയൊരു 'ഞെട്ടൽ' രേഖപ്പെടുത്തി. എന്നിട്ട് 'അഗാധമായ' വായനയിൽ മുഴുകിയിരിക്കുകയാണ്. ആ സമയത്ത് നമ്മുടെ സമീർ, അടുത്ത വീടുകളിൽ കൊടുക്കാനുള്ള, പാൽ നിറച്ച തൂക്കുപാത്രങ്ങൾ ഇരു കൈകളിലും തൂക്കിപ്പിടിച്ച് പഞ്ചായത്ത് റോഡിന്റെ വലിയ കയറ്റം കയറി വരുന്നത്. പതിവ് പോലെ ആടിയും പാടിയും ചെറിയൊരു കുലുക്കത്തോടെയാണ് അവന്റെ നടപ്പ്. കയറ്റത്തിന്റെ അവസാനം മെയിൻ റോഡിനടുത്തായാണ് ഞാനീ പറയുന്ന 'പത്ര' വീട്. അങ്ങനെ, കയറ്റം കയറി വന്ന പാടെ അവൻ, ഒരു ദീർഘനിശ്വാസത്തോടെ ഞങ്ങളോട് തലെന്നത്തെ 'ബാലൻ വൈദ്യർ' സംഭവം,വളരെ അത്ഭുതത്തോടെ ചോദിച്ചു,

                               'എട സന്വോ,മനേഷേ ങ്ങളറിഞ്ഞിലേ, മ്മടെ ബാലൻ ചത്തു ല്ലേ ?'

ഞങ്ങൾ ആ 'ചോദ്യം' കേട്ട് പരസ്പരം നോക്കി ഒന്ന് ചിരിച്ചതല്ലാതെ, അവനോടായി മറുപടി ഒന്നും പറഞ്ഞില്ല.

[ഗ്രാമ ഭാഗത്ത് വിവിധ തരക്കാരായ ആളുകൾ ഉണ്ടാവും. അതിൽ എല്ലാവരും എല്ലാവരെയും ബഹുമാനത്തോടെയും ആദരവോടെയും സംസാരിച്ച് കൊള്ളണമെന്നില്ല. അങ്ങനത്തെ ഒരു സംസാര പ്രത്യേകത കാണിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.]

120 comments:

  1. ഞാൻ എഴുതുന്നതിൽ 90 ശതമാനത്തിലധികം നാട്ടിലെ സത്യസന്ധമായ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അതിന്റേതായ പരിമിതികൾ എന്റെ എഴുത്തിന്റെ ഗൗരവത്തിനുമുണ്ട്. ഈ പോസ്റ്റ് കൂടുതൽ ഗൗരവമാക്കാൻ അറിയാത്തതുകൊണ്ടല്ല, പക്ഷെ എനിക്കിനിയും ഇവിടെയൊക്കെത്തന്നെ ജീവിക്കണം എന്ന് നല്ല മോഹമുണ്ട്. അതുകൊണ്ട് സഹകരിക്കുക.അഭിപ്രായം രേഖപ്പെടുത്തുക. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും അഭിപ്രായമെഴുതാം, അതൊന്നുമെന്നെ ബാധിക്കില്ല. പക്ഷെ എനിക്ക് എഴുതാൻ ചില പരിമിതികൾ ഉണ്ട്,മനസ്സിലാക്കുക.

    ReplyDelete
    Replies
    1. പോസ്റ്റിന്റെ അവസാനം കമന്റെഴുതാനുള്ള വിന്‍ഡോ കാണുന്നില്ല. അതുകൊണ്ടാണിവിടെ കുറിക്കുന്നത്. ചത്തുപോയി എന്ന് പണ്ടൊക്കെ സാധാരണമായി പറയുമായിരുന്നു കോട്ടയം പാലാ ഭാഗത്തൊക്കെ. രാമച്ചേട്ടന്‍ ചത്തുപോയി, മത്തായിച്ചന്‍ ചത്തുപോയി എന്നൊക്കെ. മരിച്ചുപോയി എന്ന് കേട്ടത് വളരെ അപൂര്‍വം എന്ന് തന്നെ പറയാം. അതുകൊണ്ട് എനിക്ക് ഈ പോസ്റ്റ് വായിച്ചിട്ട് “ഇനിയും ആ നാട്ടില്‍ ജീവിക്കേണ്ടതാണ്” എന്ന് ഭയപ്പെടാന്‍ മാത്രം ഒന്നും ഉള്ളതായി തോന്നിയില്ല. പിന്നെ എന്റെ വായനയ്ക്ക് ബോദ്ധ്യമാകാത്ത എന്തെങ്കിലും ആന്തരാര്‍ത്ഥങ്ങളുണ്ടോ ഇതില്‍ എന്ന് അറിയുകയുമില്ല. പൌത്താങ്ങണോ എന്നതിന്റെ അര്‍ത്ഥം പരാശ്രയമില്ലാതെ തന്നെ പിടികിട്ടി.

      Delete
  2. നിങ്ങളുടെ എഴുത്തിലും ആ ഗ്രാമത്തിന്റെ സത്യസന്ധത ഉണ്ട്..ഈ ബ്ലോഗ് ഇതിലെ കഥാപാത്രങ്ങളൊക്കെ വായിക്കുന്നുണ്ടാവുമോ?...

    ആശംസകൾ..

    ReplyDelete
  3. രണ്ടാഴ്ചയായി നാട്ടില്‍ പോയിട്ട്,,. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ നാട്ടിലെത്തിയ പ്രതീതി..
    "ഞമ്മളെ നാട്ടാരും എതോലെ തന്നെയാണപ്പാ ബര്‍ത്തനം പറെല് .." :)

    ReplyDelete
  4. പ്രിയ മനു...നാട്ടിലെ ചില ശൈലികളും, രീതികളും അവതരിപ്പിയ്ക്കുമ്പോൾ അത് രസകരമായി അനുഭവപ്പെടണമെന്നില്ല..പക്ഷേ ആമുഖമായി പറഞ്ഞുവന്ന കാര്യങ്ങൾ ഇവിടെ നന്നായി അവതരിപ്പിച്ചിട്ടുണ്ടല്ലോ...

    സംസാരത്തിന്റെ പ്രത്യ്യേകത ഓരോ നാട്ടിലും തികച്ചും വ്യത്യസ്തമാണ്..അമ്മയുടെ നാടായ മലപ്പുറത്ത് ചെറുപ്പത്തിൽ എത്തുമ്പോൾ അവിടുത്തെ സംസാരഭാഷ മനസ്സിലാക്കുവാൻ ഞാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്...ചില വാക്കുകൾ അന്ന് അരോചകമായും അനുഭവപ്പെട്ടിട്ടുണ്ട്..പക്ഷെ ഇന്ന് മലപ്പുറത്തിന്റെ സംസാരശൈലി മനസ്സിലാക്കുവാൻ സാധിച്ചുകഴിഞ്ഞതോടെ ആ അരോചകത്വം പാടെ മാറി...

    നാടിന്റെയും,വ്യക്തികളുടെയും ഇങ്ങനെയുള്ള ചില ശൈലികൾ നമ്മൾ മനസ്സിലാക്കിയാൽ മതിയാകും ഈ പ്രശ്നം പരിഹരിയ്ക്കുവാൻ...പലപ്പോഴും നിഷകളങ്കമായ ചില സംസാരരീതികൾ തന്നെയാണ് ഇത്തരം കുഴപ്പങ്ങൾ ഉണ്ടാക്കുന്നതും...

    ReplyDelete
  5. ഭാഷ നിലപാടുകള്‍ കൂടിയാണ്‌.
    ആമുഖക്കുറിപ്പ് ഒഴിവാക്കാമായിരുന്നു.
    ഒരാള്‍ താമാശയെഴുതുമ്പോഴും അത് ഗൗരവത്തോടെ എഴുതിയതാണ്‌ എന്ന വിചാരത്തോടെയാണ് വായിക്കാറ്‌.

    ReplyDelete
  6. മനു നന്നായി
    ഒരു അഭിപ്രായം ഉണ്ട്    കുറച്ച്   തേങ്ങപാലൊക്കെ ഒഴിച്ച്   കൂട്ടി കുറച്ച്   എ ഴുതാൻ  നോക്ക്   അപ്പൊ  ഒരു പഞ്ച്   കിട്ടും

    ReplyDelete
  7. സത്യസന്ധമായ നാട്ടു വിശേഷം വായിച്ചു...!

    ReplyDelete
  8. മനേഷേ..
    നല്ല സുഖമുള്ള വയാനാനുഭവം പകര്‍ന്നു തന്ന എഴുത്ത്.
    പിന്നെ മുകളില്‍ ഒരു സുഹൃത്ത് പറഞ്ഞത് പോലെ തുടക്കത്തില്‍ മുഖവരയോന്നും ആവശ്യമായി തോന്നിയില്ല. കാരണം വായിക്കുന്നവര്‍ അതിന്റെ സാരം ഗ്രഹിച്ച് എഴുത്തുകാരന്റെ മനോഗതം തിരിച്ചറിഞ്ഞ് കമെന്റുകളിലൂടെ പ്രതികരിക്കുമ്പോള്‍ നമുക്ക് മനസിലാകും അത് ഉദ്ദേശിച്ച ഫലം ചെയ്തോ ഇല്ലയോ എന്ന്. അങ്ങനെ സംവദിക്കുന്നതല്ലേ ബ്ലോഗിങ്ങിലെ ഏറ്റവും സുഖമുള്ള അനുഭവം!!

    എല്ലാ വിധ സ്നേഹാശംസകളോടെ,
    ജോസെലെറ്റ്‌

    ReplyDelete
  9. മനേഷേ. അഭിനന്ദനങ്ങള്‍ ..വളരെ ഭംഗിയായി ഒരു നാട്ടിന്‍ പുറത്തെ വിശേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ ശ്രദ്ധേയമായ കാര്യം സംഭാഷണ ശകലങ്ങളില്‍ ആ നാട്ടുകാരുടെ ഭാഷ അത് പോലെ തന്നെ പകര്‍ത്തിയിരിക്കുന്നു എന്നതാണ്. ഒട്ടും മടുപ്പിക്കാതെ വായിക്കാന്‍ സാധിച്ചു. വാപ്പുവിനോട് പഴുത്ത മാങ്ങ വേണോ എന്ന് സമീര്‍ ചോദിക്കുന്നതും, മറ്റ് അനുബന്ധ സംഭാഷണങ്ങളും പകര്‍ത്തിയത് എന്നെ അതിശയിപ്പിച്ചു. ഒരു പക്ഷെ , അതെ നാടിനടുത്ത നാട്ടുകാരനായതു കൊണ്ടാകാം എനിക്കത് നന്നായി ആസ്വദിക്കാന്‍ പറ്റി.

    വേറെ ഒരു പ്രശ്നം , ഇത് വായിക്കുന്ന മറ്റ് വായനക്കാര്‍ക്ക് ഈ ഭാഷ ആസ്വദിക്കാന്‍ പറ്റുമോ എന്നുള്ളതാണ്. കഥ പെട്ടെന്ന് അവസാനിപ്പിച്ച പോലെയായി എന്ന് തോന്നി ട്ടോ. അതോ ഇനി ഇതിനു രണ്ടാം ഭാഗം വേറെ വരുന്നുണ്ടോ ?

    ReplyDelete
  10. നാട്ടിന്‍ പുറത്തിന്റെ തനത് ശൈലിയിലുള്ള അവതരണം...നന്നായിരിക്കുന്നു മനേഷ്...

    ReplyDelete
  11. മാങ്ങ വാങ്ങി അവര്‍ പോയി എന്നാല്‍ അതിനു ശേഷം അതിനോട് ബന്ധ പെടുത്തി വല്ലതും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു , എന്നാല്‍ അവസാനം പറഞ്ഞ കാര്യം നല്ലതാണ് .പലപ്പോഴും പ്രായത്തില്‍ മൂത്തവരെ നീ എന്ന് ഒക്കെ വിളിക്കുനത്‌ കണ്ടിട്ടുണ്ട് എനിരുനാലും ഒരു കാമ്പ് കണ്ടെത്താന്‍ സാധിച്ചില്ല

    ReplyDelete
    Replies
    1. ആ 'കാമ്പ്' വായിക്കുന്നവർ കണ്ടെത്തിയാ മതി,അതിനായാ ആ ആമുഖം. എനിക്കാ കാമ്പ് കണ്ടെത്തിക്കഴിഞ്ഞാലും ഈ നാട്ടിൽത്തന്നെ തുടർന്നും ജീവിക്കണം. അതെന്റെയൊരാഗ്രഹമാ.

      Delete
    2. വായിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ഉണ്ടാവണേ എന്ന് ഞാനും ആഗ്രഹിച്ചു പോയി

      Delete
    3. അതിലെന്തേലുമുണ്ടോ എന്നത് വായിക്കുന്നവന്റെ മനസ്സിലാക്കൽ പോലിരിക്കും.!

      Delete
  12. വാമോഴികളുടെ വഴക്കം വിസ്തരിച്ചത് നന്നായി
    ആശംസകള്‍

    ReplyDelete
  13. എല്ലാരും ഒരുപോലെ എല്ലാരെയും കാണണം എന്നില്ലലോ ഇത് സ്വാഭാവികം മാത്രം ആണ് നന്നായിരിക്കുന്നു ആശസകള്‍

    ReplyDelete
  14. ഭാവിയിൽ പാൽ കൊണ്ട് കൊടുക്കേണ്ടി വരും' എന്ന ദീർഘദൃഷ്ടി കൊണ്ടായിരിക്കാം സൂപ്പി ആക്കയ്ക്ക് മക്കളൊരുപാടുണ്ട്. " AHEM AHEM.. :D

    നാല് പത്രങ്ങള്‍ വരെ വായിച്ചിരുന്ന മഹാന്‍ .! ;) AHEM AHEM :D

    WELL.. താങ്കളുടെ എഴുത്തില്‍ കാണുന്ന സത്യസന്ധത തന്നെയാണ് highlight .
    ഓരോ പ്രദേശങ്ങളിലെയും പ്രയോഗങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടത് തന്നെയാണ് .... മലയാളം ഇങ്ങനെ പറയുന്ന ആരെയും ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല :)

    ഇനിയും എഴുതുക , ആശംസകള്‍

    ReplyDelete
  15. മനേഷ് ഒളിപ്പിച്ചു വെച്ച ഗൌരവമുള്ള കാര്യം എനിക്ക് പിടി കിട്ടി. അത് കേട്ടപ്പോള്‍ നിങ്ങള്‍ക്കിരുവര്‍ക്കും എത്ര മാത്രം ഞെട്ടല്‍ അത് മൂലം ഉണ്ടായി എന്നതും ഊഹിക്കാവുന്നതാണ്. (പിടികിട്ടിയ കാര്യം തുറന്നു പറയാന്‍ പോലും അറപ്പ് തോന്നുന്നു) പണ്ടൊക്കെ നാട്ടിന്‍ പുറത്ത്‌ മരണത്തിന് അങ്ങനെ ഒരു വിഭജനം ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ അത് കേള്‍ക്കുമ്പോള്‍ ആരോചകമായിത്തോന്നിയിരുന്നു താനും. ഇന്നങ്ങനെ കേള്‍ക്കാറില്ല. വിദ്യാഭ്യാസമില്ലായ്മയുടെയും സാമൂഹ്യബോധാമില്ലയ്മയുടെയും ഫലമാണത്. ഇവിടെ സൂപ്പ്യാക്കയുടെ മകന് പാല്‍ വില്പനക്കപ്പുറം ഒരു സാമൂഹ്യ ബോധം ഉണ്ടാകാന്‍ വഴിയില്ല. ഗ്രാമ്യ ഭാഷയില്‍ മനേഷ് അവതരിപ്പിച്ച ഈ പീസ്‌ മൂന്ന് ദിവസം വൈകിപ്പോയി എന്ന ഒരൊറ്റ വിഷമമേ ഉള്ളൂ. ഹൃദ്യതക്ക് ഒട്ടും കുറവില്ല കേട്ടോ. ആശംസകള്‍.

    ReplyDelete
    Replies
    1. അതെന്തു കാര്യം ? !! എനിക്ക് പിടികിട്ടിയില്ലല്ലോ

      Delete
    2. ആരിഫിക്കാ നിങ്ങളിട്ട പോലുള്ള ഗൗരവമുള്ള കമന്റ് ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. നന്ദി ഇക്കാ ആ ഗൗരവം ഉൾക്കൊണ്ടതിന്. എന്തായാലും എല്ലാവർക്കും ആ സംസാര ശൈലി ഇഷ്ടായല്ലോ, അതുമതി.! അമറിനോട് പറയണ്ട ട്ടോ,ആ കാര്യമെന്താ ന്ന്.

      Delete
  16. ഇത് ഞാനും കേട്ടിട്ടുണ്ട് പലരും പറേണതു..." ചത്തൂന്നൊക്കെ പ്പറയാൻ പട്ടിയാണോ മരിച്ചത് " എന്ന് പറഞ്ഞ് എന്റെ ഒരു കൂട്ടുകാരൻ അങ്ങനെ ഒരുത്തനെ പറഞ്ഞ് തിരുത്തിയ ഓർമ്മ...

    ലവനെയും തിരുത്താമായിരുന്നു!!!

    ReplyDelete
    Replies
    1. 2011 ആഗസ്തിൽ ബൂലോകത്ത് ഇങ്ങനൊരു മണ്ടൂസൻ ഉദയം ചെയ്യും എന്ന് അന്നൊരു അരുളിപ്പാടുണ്ടായിരുന്നൂ. അത് നടക്കണമെങ്കിൽ അന്നെനിക്കത് പറയാതിരിക്കനമായിരുന്നൂ.!

      Delete
  17. നാട്ടുവര്‍ത്താനങ്ങള്‍ തനതായ സംസാര ശൈലിയില്‍ തന്നെ കുറിച്ചിട്ട ഈ പോസ്റ്റ്‌ ഇഷ്ട്ടായി ..

    ഏതാണ്ട് ഈ ശൈലി തന്നെ ഞങ്ങടെ നാട്ടിലും കൈകാര്യം ചെയ്യുന്നതിനാല്‍ വായന ഒരു അനുഭവമായി. കുട്ടി കാലത്തെ എന്റെ ചില മുസ്ലിം കൂട്ടുകാരുടെ ചില ചെയ്തികളും മൊഴികളും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നു.

    ഞങ്ങടെ നാട്ടിലെ ഭാഷയില്‍ ഇതിന്റെ തലക്കെട്ട്‌ " ബാപ്പോ.. ബാപ്പോ .. അനക്ക് പവുത്ത മാങ്ങ ബേണാ........?? " എന്നാവും ..

    ആശംസകള്‍ മനു

    ReplyDelete
  18. പറഞ്ഞത് ശരിയാണ്.. ചെറുപ്പത്തില്‍ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...
    സ്വന്തം മതസ്ഥര്‍ മരിച്ചാല്‍.. അത് ''മരണവും''.. മറ്റുള്ളവാരാനെങ്കില്‍ അത് ''ചാവലും''..!
    മനേഷ് ഇ പോസ്റ്റില്‍ ഉദ്ദേശിച്ചത് അതായിരിക്കും..അല്ലെ..
    പക്ഷെ അത് പറയാന്‍ വേണ്ടി എന്തൊക്കെയോ പറഞ്ഞു...
    എങ്കിലും.. മനൂ... നിങ്ങളുടെ നാട്ടു വിശേഷം വായിക്കാന്‍ ഒരു സുഖമുണ്ട്...
    അത് മാത്രം മതി...

    എഴുത്ത് തുടരട്ടെ...

    ReplyDelete
    Replies
    1. ചിലത് ചിലയിടങ്ങളിൽ പറയാൻ ഒന്ന് ശ്രദ്ധിക്കണം ഖാദൂ. ശ്രദ്ധ കൊണ്ട് ദോഷമൊന്നുമുണ്ടാകില്ലല്ലോ ?

      Delete
  19. ബാ ബാ പൌത്ത മാങ്ങ മാണാ എന്നായിരിക്കും ഞാന്‍ എഴുതുന്നെങ്കില്‍ കൊടുക്കുന്ന തലക്കെട്ട്‌ ....ഇപ്പോഴും എന്‍റെ നാട്ടില്‍ "ചത്തു " എന്ന് തന്നെയാണ് പല ജാതിക്കാരും ഉപയോഗിക്കുന്നത് ....എന്തെ എന്ന ഞാന്‍ ചോദിച്ചില്ല !! നാടന്‍ ശൈലി തുടരട്ടെ ...

    ReplyDelete
  20. മനേഷ് ഉദ്ധേഷിച്ച്ചത് സംബോധന ചെയ്യുന്ന വാക്കുകള്‍ തന്നെ ആകുമെന്ന് കരുതുന്നു. ആരിഫ്ക സൂചിപ്പിച്ചത് പോലെ സാമൂഹിക ബോധത്തിന്റെ കുറവ് തന്നെ കാരണം.. തുടക്കത്തില്‍ ജാമ്യം എടുക്കെണ്ടിയിരുന്നില്ല മനേഷ്..

    ReplyDelete
  21. ഒരു സാധാരണ നാടന്‍ ഭാഷ എന്നതിലപ്പുറം ആ വാക്കില്‍ ഒരു ഇകഴ്ത്തല്‍ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല ,കാരണം നാട്ടിന്‍ പുറത്തുള്ളവര്‍ നിഷ്കളങ്കത നിറഞ്ഞു നില്‍ക്കുന്നവരാണ്.അത് മനേഷിന്റെ വരികളില്‍ തന്നെ വായിച്ചെടുക്കാം...എങ്കിലും ഇത്തരം പ്രയോഗങ്ങള്‍ ഇപ്പോള്‍ വളെരെ അപൂര്‍വമായേ കേള്‍ക്കാറുള്ളൂ ,,ജെഫു പറഞ്ഞ പോലെ ഇത് പറയാന്‍ എന്തിനാ ഇത്ര പേടിക്കുന്നത് ...

    ReplyDelete
  22. മനേഷ്, ഈ പോസ്റ്റിനു ആദ്യ കമന്റ്‌ ഇടണം എന്നാ എന്‍റെ "ദുരാഗ്രഹം" നടന്നില്ല എന്നാ സങ്കടത്തോടെയാണ് വായിച്ചു തുടങ്ങിയത്. എന്‍റെ മന്വെ.... നല്ല രസായിട്ടുണ്ട്.തനത് ശൈലിയില്‍ കാര്യം അവതരിപ്പിച്ചിരിക്കുന്നു.സംഗതി നന്നായി. ഒരു ഓര്‍മ്മപെടുത്തല്‍ അത് നന്നാണ്. ഇത് വായിച്ചെങ്കിലും അവര്‍ സംസാര രീതി വ്യത്യാസപ്പെടുതട്ടെ.ഇടയ്ക്കു തെറ്റത്തും വക്കത്തും മനേഷിന്റെ ആ തമാശ ഒന്ന് മണക്കാതിരുന്നില്ല കേട്ടോ.. ഇനിയും എഴുതുക മനേഷിന്റെ സത്യസന്ധതയുടെ മണം നിറഞ്ഞ ഗ്രാമീണ ഭാഷ. ആശംസകള്‍.

    ReplyDelete
  23. ശരിയാണ്.... എല്ലാരും എല്ലാരേം ഒരു പോലെ കാണണമെന്നില്ല .... ചിലര്‍ വാക്കുകള്‍ എവിടെ എങ്ങനെ ഉപയോഗിക്കണം എന്നറിയാതവരും ഉണ്ടാവും....
    എന്തായാലും മനേഷ് ജീടെ ഭാഷ മനോഹരമാണ് ... ഗ്രാമത്തിന്റെ വിശുദ്ധിയുള്ള ഈ എഴുത്ത് കാരന് ആയിരം ആശംസകള്‍ :)

    ReplyDelete
  24. പോസ്റ്റിന്റെ അവസാന ഭാഗങ്ങളില്‍ ആണ് കഥയുടെ മര്‍മ്മം ..
    ചില പ്രയോഗങ്ങള്‍ ഞാനൊക്കെ ഉപയോഗിച്ചതാണ് ഇന്നും ഉദാഹരണത്തിന് " പൌത്താങ്ങ "
    മനൂ ഉദ്ധേശിച്ചത് വായനക്കാരന് പിടികിട്ടുന്ന തരത്തിലുള്ള അവതരണം
    ആശംസകള്‍ ..

    ReplyDelete
    Replies
    1. പോസ്റ്റിന്റെ അവസാന ഭാഗങ്ങളില്‍ ആണ് കഥയുടെ മര്‍മ്മം ..

      എട ഹമുക്കേ യ്യത് മനസ്സിലാക്ക്യോ ?!

      Delete
  25. ഓര്‍മ്മചെപ്പില്‍ നിന്നും ഇങ്ങിനെ നാട്ടു വിശേഷങ്ങള്‍ തുടരട്ടെ. ആശംസകളോടെ.

    ReplyDelete
  26. എഴുത്ത് തുടരുക ആശംസകള്‍

    ReplyDelete
  27. എഴുത്തുകൊള്ളാം.
    ആമുഖം ഇല്ലെങ്കിൽ ഒന്നും പിടി കിട്ടുകയില്ലായിരുന്നു!

    ചത്തുപോയി എന്ന് അന്യരെ ഉദ്ദേശിച്ച് പറയുന്നത് കുട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ട്.
    എന്നാൽ ഇന്ന് ആ ശൈലി പാടേ മാറിയിരിക്കുന്നു.

    ('വാപ്പ്വോ......വാപ്പ്വോ....അണക്ക് പൗത്താങ്ങേണോ ?' എന്ന ചൊദ്യം തന്നെ എനിക്കു പ്രിയങ്കരം.)

    ReplyDelete
  28. നാട്ടുവിശേഷങ്ങള്‍ നന്നായി...
    ഗ്രാമക്കാഴ്ചകള്‍ക്ക്‌ എന്നും ഒരു സൗന്ദര്യം ഉണ്ട്.....
    ഇനിയും ഇത്തരം ഗ്രാമവിഷെശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.................

    ReplyDelete
  29. നാട്ടു വിശേഷം വായിക്കാന്‍ നല്ല രസമുണ്ട് ട്ടോ... അപ്പൊ പണ്ടേ പത്രം വായന ഉണ്ടല്ലേ ...!
    ഒന്നും രണ്ടും ഒന്നുമല്ല നാല് പത്രമാ ഒരു ദിവസം വായിക്കണേ ല്ലേ ...!
    മണ്ടൂ തന്നെ സമ്മതിക്കണം ട്ടോ !

    ReplyDelete
  30. പട്ടി ചാവും.
    ആന ചെരിയും
    രാജാവ് നാടുനീങ്ങും.
    അതുപോലെ...

    ReplyDelete
    Replies
    1. അത് ശരിയാ...
      പട്ടി ചരിഞ്ഞു എന്നോ രാജാവ് സമാധിയായി എന്നോ എന്തേ ആരും പറയാത്തത്?

      Delete
    2. ഡിസ്പോസിബിൾ സോണ്യേച്ചീ ഡിസ്പോസിബിൾ.!

      Delete
  31. എന്റെയൊക്കെ ചെറുപ്പത്തിലും പോസ്റ്റിന്റെ മര്‍മ ഭാഗത്ത് സൂചിപ്പിച്ച രീതികള്‍ ശീലിച്ചാണ് ഞങ്ങളൊക്കെ വളര്‍ന്നത് അപ്പൂപന്റെ പ്രായമുള്ളവരെപ്പോലും നി എന്ന് സംബോധന ചെയ്യുമായിരുന്നു.ഇത് അയല്‍പക്കത്തെ ഹിന്ദു സഹോദരങ്ങളെ മാത്രം.എന്നാല്‍ വിളിക്കുന്നവരും വിളിക്കപ്പെടുന്നവരും അതില്‍ അസ്വസ്തരായിരുന്നില്ല.അവരെ അങ്ങനെയാണ് വിളിക്കേണ്ടത് എന്നാ വരേണ്യ ബോധമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.എന്നാല്‍ എന്റെ വീട്ടുകാരൊക്കെ അങ്ങനെ വല്ല പ്രയോഗവും എന്റെയൊക്കെ വായില്‍ നിന്ന് വന്നാല്‍ ശകാരിക്കുമായിരുന്നു..അപ്പൊ അയല്വാസിയായ കറപ്പന്‍കുട്ടി പറയും "കുട്യോളല്ലേ പോക്കരാപ്ലെ. സാരല്യ .." പിന്നെ പിന്നെ അതിലെ വൃതികേട്‌ മനസ്സിലായി.. ബോധ പൂര്‍വം വായില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. എന്റെ ഉമ്മേടെ അനിയത്തിയെ ഞങ്ങളൊക്കെ ഇപ്പോഴും സംബോധന ചെയ്യാറുള്ളത് " നീ എന്നാണു" എത്ര ശ്രമിച്ചിട്ടും മാറാന്‍ കഴിയാത്ത വിധം ജിവിതത്തോട് ഇഴുകി ചേര്‍ന്നു പോയി .വീട്ടുകാരല്ലാത്ത ആരെങ്കിലും കേട്ടാല്‍ അവരാകെ അസ്വസ്ഥരാകും അത്രയ്ക്കും പ്രായ വ്യത്യാസമുണ്ട്.ചില ശീലങ്ങള്‍ നിഷ്കളങ്കമായിരിക്കും..കാര്യങ്ങളെ വേറെ കണ്ണോടെ കാണാതിരുന്നാല്‍ മതി.ഏതായാലും പുതിയ തലമുറയിലോന്നും അങ്ങനെയുണ്ടാവില്ലാ എന്ന് പ്രതീക്ഷിക്കാം..

    എനിക്ക് നിഷേധാത്മകമായി തോന്നിയ ഏക കാര്യം "ഇതിന്റെ ഗൌരവം പറഞ്ഞാല്‍ നിങ്ങളെ ആരൊക്കെയോ കൊല്ലാന്‍ തയാറായി നില്‍ക്കുന്നുണ്ട്" എന്ന ഭാവത്തില്‍ പറഞ്ഞ കാര്യം"(എനിക്കിവിടെ ഇനിയും ജീവിക്കണം) എന്നാ കാര്യം മാത്രമാണ്. ഇത് പറയുന്നതില്‍ എന്താണ് ഭയപ്പെടാനുള്ളത്.
    അത്രയും മോശമാണോ നിങ്ങളല്ലാത്തവര്‍ :)
    പോസ്റ്റ്‌ ജോറായ്ക്ക്ണ് ട്ടോ ഇന്ക്ക് നല്ല ഇസ്റ്റായി ങ്ങളെ സൈലി...

    ReplyDelete
    Replies
    1. ഞാൻ കാരണം നാട്ടിൽ ഒരു പ്രശ്നമുണ്ടാകേണ്ട എന്ന മുൻ കരുതൽ കാരണം അങ്ങനെ പറഞ്ഞൂ ന്നേ ഉള്ളൂ.ഞാനല്ലാത്തവർ മോശമായിട്ടല്ല. ജാതീയതയേയും മതപരമായതും, തൊട്ടാൽ എനിക്ക് പൊള്ളുന്നതിനേക്കാൾ മറ്റുള്ളവർക്ക് പൊള്ളും. അത് മറ്റുള്ളവരേക്കാൾ എനിക്ക് അറിവുണ്ടായിട്ടല്ല. അവരുടെ അത്രയ്ക്ക് എനിക്കറിവില്ലാഞ്ഞിട്ടാ.! അതുകൊണ്ടാ അങ്ങനൊരു മുൻ കൂർ ജാമ്യമെടുത്തേ,ക്ഷമിക്കണം.

      Delete
  32. മനേഷ് - ആറു നാട്ടില്‍ നൂറു ഭാഷ എന്ന് പറയാറുണ്ട്‌. ഇത്തരം വാമൊഴിഭേദങ്ങളെക്കുറിച്ച് ഞാന്‍ അല്‍പ്പം ഒന്ന് ചിന്തിച്ചു....

    നന്നായിരിക്കുന്നു. വായിച്ചു അഭിപ്രായം അറിയിക്കാന്‍ അല്‍പ്പം വൈകിപ്പോയി....

    ReplyDelete
  33. ഈ പോസ്റ്റിന്റെ മര്‍മം മനസ്സിലാവുന്നവര്‍ക്ക് മനസ്സിലാവും
    ഗൌരവമുള്ള വിഷയം തന്നെയാണ് സംഗതി സത്ത്യവുമാണ്
    എന്റെ നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളും പരസ്പരബോഹുമാനത്തോടെ
    തന്നെയാണ് ഇടപഴകി ജീവിച്ചിരുന്നത് ഇപ്പോഴും അങ്ങിനെ തന്നെ യാണ് പക്ഷെ ഞാനെന്‍റെ വെകേഷന്‍ സമയത്ത് നാട്ടില്‍ പോകുമ്പോള്‍
    ഈ പ്രയോകങ്ങള്‍ കേട്ട് അല്ബുധ പെട്ടിട്ടുണ്ട് അപ്പൂപ്പന്‍ മാരെപോലും
    പേര് വിളിക്കല്‍ മരണം എന്ന യാതാര്‍ത്ത്യത്തെ പ്രയോഗത്തിലുള്ള വേര്‍തിരിവ് എല്ലാം ഉണ്ടായിരുന്നു ഇപ്പോള്‍ എത്രയോ വിത്ത്യാസം വന്നിട്ടുണ്ട് എങ്കിലും ഇനിയും മാറാനുണ്ട്.മാറുമെന്നു തന്നെ പ്രതീക്ഷിക്കട്ടെ (മറ്റു സംസ്ഥാനങ്ങളില്‍ ഇവ മറിച്ചും ഉണ്ട് )എങ്കിലും നമുക്ക് പരസ്പര ബോഹുമാനതോടെയും സ്നേഹത്തോടെയും ജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രത്ത്യാശിക്കാം........

    മനൂന്റെ ഏറനാടന്‍ ശൈലി പതിവ് പോലെ മനോഹരമാണ് നന്നായി
    ഇനിയും നാട്ടു വിശേഷങ്ങള്‍ പോരട്ടെ .......

    ആരിഫ്ക്കയുടെ അനുയോജ്യമായ കമെന്റിനു നന്ദി ...

    ReplyDelete
  34. മനു ഈ എഴുത്തിന്റെ മര്‍മ്മം റാഷി പറഞ്ഞപോലെ അവസാന ഭാഗത്ത്‌ തന്നെയാണ് , "ചത്തു" എന്ന വാക്ക് തന്നെയാണ് മനുവിനെ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് തോന്നുന്നു.
    സാമൂഹിക വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടായിരിക്കണം സമീറിന് അങ്ങിനെ പറയേണ്ടി വന്നത് ,ഒരു പക്ഷെ മരണത്തിന്റെ ആഘാതം മനസ്സിലാക്കിയിട്ട് തന്നെയാകണം സമീര്‍ അത് പറഞ്ഞതും ,പക്ഷെ പറഞ്ഞ ശൈലി നമുക്ക് പൊരുത്തപ്പെടാന്‍ പറ്റാത്ത ഒരു ശൈലിയായി മാറി .അത് ആരായാലും പറഞ്ഞു മനസ്സിലാക്കാവുന്നതെ ഉള്ളൂ .ഇത് പറഞ്ഞത് കൊണ്ട് മനീഷിനെ ആരും ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ള ചിന്ത കളയുക ,ആ ചിന്തയും പ്രശ്നം തന്നയല്ലേ ,അകലുകയല്ല സ്നേഹം കൊണ്ട് അടുക്കുകയാണ് ചെയ്യേണ്ടത് .
    എഴുതിയ നമ്മുടെ പട്ടാമ്പി ശൈലി ,ഒരു പാട് ഇഷ്ടമായി ആശംസകള്‍ നേരുന്നു ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  35. നാല്‍ പവുത്താങ്ങ തിന്നാച്ചിട്ടാ ഞമ്മളീ വജ്ജ്‌ വന്നെ. അപ്പളാ അന്‌റെ ആളെ മക്കാറാക്കുന്ന കഥ... ഇജ്ജ്‌ ഇത്‌ നന്നായി തന്നെ എയ്തീട്ട്ണ്ട്‌ മന്വോ.... ഇജ്ജ്‌ വായനക്കാര്‍ക്ക്ക്‌ കൊടുക്കാന്‍ വാണ്ടി വെച്ച സന്ദേശം ഇച്ച്‌ പുടികിട്ടി... ഞമ്മടെ സമീറിന്‌ അത്ര ബുദ്ധിയില്ലാഞ്ഞിട്ടല്ലേ മന്വോ... ഓന്‍ ഓന്‌റെ ഇപ്പാനേം എടാ പൊടാ എന്നല്ലേ വുളിച്ച്ണ്‌,,, ബാലന്‍ വൈദ്യരു മരിച്ചപ്പളും ഓന്‌ ഓന്‌റെ ഭാഷീല്‍ പറഞ്ഞു... ബാലന്‍ വൈദ്യരൊന്നോ, ബാലേട്ടന്‍ ന്നോ വിളിക്കാന്‍ നിക്കാതെ ബഹുമാനമില്ലാതെ ഞമ്മടെ "ബാലന്"‍ ചത്തൂല്ലെ.... ചത്തു എന്ന പ്രയോഗം ഇരുപത്‌ വര്‍ഷം മുമ്പ്‌ ഗ്രാമീണ പ്രദേശങ്ങളില്‍ വല്ലാതെ ഉപയോഗിച്ചിരുന്നു... താഴ്ന്ന ജാതിക്കാരന്‍ മരിച്ചാല്‍ ചത്തുവെന്നും ന്നാല്‍ മേത്തരം ആളുകള്‍ ചത്താല്‍ മരിച്ചു എന്നും ആളേ ള്‌ പറയും... ഓരോ നാടിന്‌റെ സംസ്ക്കാരങ്ങള്‍ അല്ലെങ്കില്‍ അറിവില്ലായ്മ. പോസ്റ്റ്‌ കുഴപ്പമില്ല... വൈവിധ്യമാര്‍ന്ന വിഷയവുമായി വരണം... ആശംസകള്‍

    ReplyDelete
    Replies
    1. ന്നാലും ഞാൻ വായനക്കാർക്ക് കൊടുത്ത സന്ദേശം,എഴുത്തൂം വായനീം അറിയാത്ത അണക്ക് മനസ്സിലായി അല്ലേ മൊഹീ ? യ്ക്ക് സമാധാനമായി ട്ടാ. ഓൻ വാപ്പാനേ ഇമ്മാനേ എന്താ ച്ചാ വിളിച്ചോട്ടെ മൊഹ്യേ...മ്മളതൊക്കെ നോക്ക്ണെന്തിനാ ല്ലേ ?

      Delete
  36. ഗ്രാമ്യഭാഷയുടെ താളലയങ്ങളിലൂടെ ഒരൊഴുക്ക് ഈ പോസ്റ്റിലുണ്ട് മനേഷ്...നാട്ടിന്‍പുറഭാഷയെ പുറംലോകത്തിനു പരിചയപ്പെടുത്തുന്ന മനേഷിന് അഭിനന്ദനങ്ങള്‍ ..അതോടൊപ്പം പറഞ്ഞ സമയത്ത് തന്നെ വന്നു വായിക്കാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  37. നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  38. നാടന്‍ ആളുകളുടെ സംസാരശലിയും മറ്റും കേള്‍ക്കാന്‍ നല്ല രസമാണ്..
    നാട്ടിന്‍പുറങ്ങളിലൂടെ ഓടുന്ന ബസ്സിലൂടെ ഒരു യാത്ര നടത്തിയാല്‍ കാണാം ഒട്ടേറെ വിവിധങ്ങളായ ആളുകളെ..
    അവരുടെ പെരുമാറ്റ വൈവിധ്യങ്ങളെ..

    അത്തരം ചിന്തകളിലേക്ക് വഴിവെട്ടിയ ഈ പോസ്റ്റിന് ആശംസകള്‍..

    ReplyDelete
  39. ഭാഷകള്‍ എന്ത് ആയാലും നാട്ടിന്‍ പുറം നന്മകളാല്‍ സമ്രിദ്ധം എന്നല്ലേ...നാട്ടിന്‍ പുറത്തിന്റെ എല്ലാ നന്മകളും അടങ്ങിയ ഒരു പോസ്റ്റ്‌ മനേഷ്..ആരേലും മരിച്ചാല്‍ എന്റെ നാട്ടിലും ചിലര്‍ എങ്കിലും ഇങ്ങനെ 'ചത്ത്‌' എന്ന് പറയുന്നത് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്..പുതു തലമുറയില്‍ പെട്ട ആരും അങ്ങനെ പറയുന്നത് കേള്‍ക്കാറില്ല.

    ReplyDelete
    Replies
    1. ഈശ്വരാ ഞാനെങ്ങനെ എന്റെ നന്ദി ഇവരോടൊക്കെ പ്രകടിപ്പിക്കും? ഞാൻ വെറുതെ ആരും ആശംസ തന്ന് പോകണ്ടാ ന്ന് കരുതി പറഞ്ഞതാ വിശദമായ കമന്റ് വേണം ന്ന്. 'അഡ്വാൻസ് മാത്രമേ ഞാൻ ചോദിച്ചുള്ളൂ,എല്ലാരും ഫുൾ പേയ്മെന്റും തന്നു. സന്തോഷത്തോടെ അഭിപ്രായം പറഞ്ഞ എല്ലാ മനസ്സുകളോടും നന്ദി പറയുന്നു.

      Delete
  40. ഓ തന്നെ തന്നെ ചില ഇടങ്ങളില്‍ ചിലര്‍ ഇങ്ങനൊക്കെ പറഞ്ഞോണ്ടിരിക്കും ,

    പറഞ്ഞാലും പറഞ്ഞാലും തീരത്താണ് നമ്മുടെ ഭാഷ വൈവിധ്യം എന്ന് ചിലപ്പോള്‍ തോന്നും...

    ReplyDelete
  41. ചാവുക , ചത്തു പൊയി എന്നൊക്കെ
    അര്‍ത്ഥം മരണം തന്നെയാണേലും ..
    അതു മനുഷ്യരുടെ കാര്യത്തില്‍
    സാധാരണ പറയാറില്ല .. കാരണം അതു
    മനുഷ്യരല്ലാത്ത ജീവജാലങ്ങളുടെ മരണത്തിനാണ്
    പറയാറ് .. പക്ഷേ സ്ലാംഗില്‍ അതു ഉപയോഗിക്കുമ്പൊള്‍
    അതില്‍ വലിയ തെറ്റും പറയാന്‍ കഴിയില്ല ..
    ഈയടുത്ത് ഒരു വലിയ ശുനക പ്രേമി എന്നോട്
    പറഞ്ഞിരുന്നു എന്റേ "ജിമ്മി " ഇന്നലെ മരണപെട്ടൂന്ന് ..
    അപ്പൊള്‍ സ്നേഹമുള്ളപ്പൊള്‍ വാ വിടുന്ന വാക്കുകള്‍
    മാറി വരാം മൃഗങ്ങളിലായാലും . എങ്കിലും ചില നാട്ടു ഭാഷ്കളില്‍
    നിഷ്കളങ്കരായ ജനങ്ങള്‍ ഇതു ഉപയോഗിക്കുന്നു പ്രത്യേകിച്ച്
    ഒന്നും മനസ്സില്‍ വയ്ക്കാതെ പറയുന്നു . കേള്‍ക്കുന്നവര്‍ക്ക്
    അതു വൈഷ്യമ്യം നിറക്കുമെങ്കിലും ...
    നാടോര്‍ത്തു മനൂസേ .. ഇന്നിന്റെ അല്ല അന്നിന്റെ നാട് കേട്ടൊ ..
    സ്നേഹപൂര്‍വം .. റിനി ..

    ReplyDelete
  42. പല നാട്ടില്‍ പല ഭാഷകള്‍...നല്ലൊരു നാട്ടു വിശേഷം നന്നായി പറഞ്ഞ മനേഷ് ആശംസകള്‍ ...സത്യം സത്യമായി പറയുന്നൊരു നാട്ടുമ്പുറം കാരന്‍..അതെന്നെ

    ReplyDelete
  43. മരണത്തിന്‌ ഒരുപാട് പ്രയോഗങ്ങളുണ്ട്..
    മരണം , ചരമം , ദിവംഗതനാവുക, പരലോകം പൂകുക, സമാധിയടയുക, ഇഹലോകം വെടിയുക, ഒരോ വ്യക്തുടെയും സ്ഥാന്മാനങ്ങള്‍ക്കനുസരിച്ച് അത് മാറുമെന്നു തോന്നുന്നു.. ആന ചെരിഞ്ഞു എന്ന് പറയും പോലെ..

    ReplyDelete
  44. eppol anu ee post kanunnathu. sharikkum oru nattum purathukaariyaaya eniku othiri ishatamaayi . othiri santhosham ee post vayikkan pattiyathinu, sharikkum vayikkathirunnirunnenkil nashtamaayi poyene. ella vidha bhaavukangalum nerunnu

    ReplyDelete
  45. നാട്ടു വിശേഷം നന്നായിട്ടുണ്ട്.എഴുത്ത് തുടരുക ആശംസകള്‍

    ReplyDelete
  46. മനേഷ് പറയുന്നത് ശരിക്കും ഉള്ള ഒരു കാര്യം തന്നെയാണ് ,അത്തരം ചില ശൈലികള്‍ എങ്ങനെയോ പലരിലും വന്നു ചേര്‍ന്നിട്ടുണ്ട് ,അത് തങ്ങള്‍ മനുഷ്യരില്‍ ത്തന്നെ കേമന്മാര്‍ എന്ന അഹംഭാവം കൊണ്ടാവാം .അതുമല്ലെങ്കില്‍ വാമൊഴി ആയി പറഞ്ഞു ശീലിച്ചതും ആകാം .എന്തായാലും അതില്‍ തികഞ്ഞ സംസ്കാര രാഹിത്യം ഉണ്ടെന്നത് മറക്കാവതല്ല ,ആദ്യത്തെ പൌത്തെങ്ങ പ്രയോഗം ആവണം പലരെയും ഉദ്ദിഷ്ട വിഷയത്തില്‍ എത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞത് .ഏതായാലും പലപ്പോഴും ആലോചിച്ച കാര്യം മനേഷ് പറഞ്ഞു ,നന്നായി ,.

    ReplyDelete
  47. സുപ്രഭാതം മനേഷ്..
    മണ്ടൂസനാണേലും ഇച്ചിരിയൊക്കെ മൂള ഉണ്ടല്ലേ... :)
    എത്ര നിസ്സാരം എന്ന് തട്ടി കളയുന്ന വിഷയമാണ്‍ വളരെ നിസ്സരമായി തന്നെ കാര്യ ഗൌരത്തില്‍ അവതരിപ്പിച്ചത്..
    ഇത്തരം കുഞ്ഞു വിരുതുകള്‍ ഇനിയും പോരട്ടെ ട്ടൊ..ആശംസകള്‍...!

    ReplyDelete
    Replies
    1. പറഞ്ഞ കാര്യത്തെ അതിന്റെ ഗൗരവത്തോടെത്തന്നെ ടീച്ചർ മനസ്സിലാക്കിയതിന് നന്ദി. സിയാഫിക്ക മുൻ കമന്റിൽ പറഞ്ഞ പോലെ, 'ആദ്യത്തെ പൌത്തെങ്ങ പ്രയോഗം ആവണം പലരെയും ഉദ്ദിഷ്ട വിഷയത്തില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞതെന്ന' നിഗമനമാവും ശരി. പക്ഷെ എനിക്കതിൽ ദു:ഖമില്ല,കാരണം എല്ലാവർക്കും ആ ഭാഷ ഇഷ്ടമായല്ലോ ?അതുമതി.!

      Delete
  48. please not this that this post not share on face book if you share it our kuthipoli will read it & tell to vappu

    any way just hope they will take it as an time pass good wishes

    ReplyDelete
    Replies
    1. ഞാൻ വിളിക്കാം ജേ.പീ. നേരിട്ട് കാണാം.

      Delete
  49. ചില കുട്ടികള്‍, പ്രത്യേകിച്ചും മുസ്ലിം കുട്ടികള്‍ മുതിര്‍ന്നവരോട്, അവര്‍ അന്യമതസ്ഥരാണെങ്കില്‍, ബഹുമാനമില്ലാതെ സംസാരിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പേര് വിളിക്കുന്നതും, മരിച്ചാല്‍ ചത്ത്‌ എന്ന് വിശേഷിപ്പിക്കുന്നതും എന്‍റെ പ്രദേശങ്ങളിലൊക്കെ സാധാരണയാണ്. കുട്ടികള്‍ അവരുടെ രക്ഷിതാക്കളെ കണ്ടാനല്ലോ പഠിക്കുന്നത്. ബഹുമാനം സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ് എന്നൊരു അറിവാണ് പല മാതാപിതാക്കളുടെയും സംസാരത്തില്‍ നിന്നും കുട്ടികള്‍ ഗ്രഹിക്കുന്നത്. തന്‍റെ വല്യുപ്പയുടെ പ്രായമുള്ളവരെപ്പോലും പേര് വിളിക്കുന്നതിനു ആ കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ഒരു ആരോചകതയും അനുഭവപ്പെടുന്നില്ല.

    ReplyDelete
  50. ആദ്യ ഭാഗത്ത് നാട്ടിന്‍പുറത്തിന്റെ എളിമയും സൌഹാര്ദത്തിന്റെ നന്മയും.
    രണ്ടാം ഭാഗം ഗൗരവമുള്ള ഒരു ചിന്തയാണ്, എല്ലാവരും ഒരു പോലെയല്ലല്ലോ..
    പൊതു ജനം പലവിധം . ഞാനും കേട്ടിട്ടുണ്ട്ഇങ്ങനെ പറയുന്നവരെ.

    ReplyDelete
  51. ഗൗരവം ഇഷ്ടമായില്ല..

    ReplyDelete
  52. തിരിച്ച് പോകുമ്പോഴേക്ക് ഞങ്ങൾ രണ്ട് പേരും, ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള മനോരമയും മാധ്യമവും പരസ്പരം കൈമാറി വായിച്ച് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെ ഒരോ ദിവസവും തുടങ്ങുമ്പോഴേക്കും തന്നെ ഞാനും സനുവും ഒരു വിധം കാര്യപ്പെട്ട പത്രങ്ങൾ മുഴുവനും വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. അങ്ങിനെ പത്രമുള്ള എല്ലാ ദിവസങ്ങളിലും, ഞങ്ങൾ ഇങ്ങനെ രാവിലത്തെ പത്രപാരായണം പൂർത്തിയാക്കാറാണ് പതിവ്. ആ പത്രങ്ങളിൽ വായിച്ച പലവിധ വിഷയങ്ങളോടനുബന്ധിച്ചുള്ള, ഞങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള ചർച്ചയും(കൊല്ലണ്ട ?!!) നടക്കാറുണ്ടായിരുന്നു, അപ്പോൾ.



    ഇതൊക്കെ ഓവറു
    സത്യത്തില്‍ ഏതൊക്കെ പടം എവിടൊക്കെ ഓടുന്നു എന്നറിയാന്‍ അല്ലെ
    ഇങ്ങള് പത്രം വായിച്ചത്
    അതിനു ഏതേലും ഒന്ന് വായിച്ചാല്‍ പോരെ
    പിന്നെ നമ്മടെ ബാലന്‍ വൈദ്യര്‍ ചത്ത കാര്യം
    ഞാനും പലയിടത്തും ഈ പ്രയോഗം കേട്ടിട്ടുണ്ട്
    എനിക്കൊട്ടും ഇഷ്ടമില്ലാത്ത പ്രയോഗം
    എഴുതു എഴുതു
    എഴുതി തെളിയട്ടെ

    ReplyDelete
  53. താങ്കള്‍ ഉദ്ദേശിച്ച ഗൌരവം എനിക്ക് മനസ്സിലായി . എന്റെ നാട്ടിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. എന്നിരുന്നാലും ചില പ്രായം ചെന്നവരൊക്കെ മാത്രേ ഇപ്പൊ ഇങ്ങനെ പറയുന്നുള്ളൂ...
    ചത്തു, ജീവന്‍ പോയി, മരിച്ചു, എന്നിങ്ങനെ മൂന്നു തരം പ്രയോഗം നിലവിലുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത്‌ .വ്യക്തിപരമായി എനിക്കത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത തോന്നാറു ണ്ടായിരുന്നു. എന്റെ നാട്ടിലെ കാരണവന്മാരുമായി ഇതിനെ കുറിച്ച് സംസാരിച്ചിരുന്നത് ഇപ്പോള്‍ ഓര്‍മവരുന്നു.

    ReplyDelete
  54. മന്നെ
    എഴുതി പറയാതെ പറഞ്ഞ കാര്യം ആരിഫ് സാറാണ് ആദ്യം മനസ്സിലാക്കി പുരത്തെക്കെടുത്തത്.
    ഇതില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ക്ക് മനസ്സിലാക്കാനുണ്ട്
    കാരണം
    ചിലര്‍ പറഞ്ഞത് പോലേ എന്റെ മതസ്ഥര്‍ മരിച്ചാല്‍ ചത്തു എന്നും മറ്റു മതസ്ഥര്‍ മരിച്ചാല്‍ മരിച്ചു എന്നും എന്നൊന്നും അല്ല
    ജാതീയതായായിരുന്നു പ്രശ്നം.
    താഴ്ന്ന ജാതിക്കാരും ഉയര്‍ന്ന ജാതിക്കാരും എന്നൊക്കെ തരം തിരിച്ചു നമ്മള്‍ കണ്ടിരുന്ന ഒരു കാലം കണ്ണടച്ച് വെച്ചത് കൊണ്ട് ഓര്‍ക്കാതിരുന്നത് കൊണ്ടോ ഇല്ലതാകില്ല ,
    അന്ന് ചത്തു, തീര്‍ന്നു, മയ്യത്തായി , മരിച്ചു , കാലം ചെയ്തു , എന്നൊക്കെ ജാതിയുടെ സ്റ്റാറ്റസ് അനുസരിച്ച് പറഞ്ഞു പോന്നിരുന്നു ,
    "ഇന്റെ മരോളെ തന്ത തീര്‍ന്നു " എന്ന് ഈ കഴിഞ്ഞ ആറു മാസം മുന്നേ എന്നോട് ഒരു അയല്‍വാസി പറയുകയുണ്ടായി .
    തന്ത, വല്യന്ത, ഇന്റെ കണക്കന്‍ ,കുട്ട്യോളെ വാപ്പാ , എന്നൊക്കെയായിരുന്നു അന്ന് ഭര്‍ത്താക്കന്മ്മാരെ അഭിസംബോധന ചെയ്തിരുന്നത് .
    മനുഷ്യ മനസ്സുകളില്‍ അതര്‍ ലീനമായ ആ ജാതി ചിന്ത തന്നെയായിരുന്നു അതിന്റെ മുഖ്യ കാരണം എന്നതും യാഥാര്‍ത്ഥ്യം ആണ്.
    എങ്കിലും
    അന്ന് അറുപത്തഞ്ചു വയസ്സുകാരനെ പേര് വിളിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ഉള്ളില്‍ ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇന്നത്തെ അങ്കിള്‍ ആന്റി വിളിയില്‍ ഉണ്ടോ എന്നത് കൂടെ ചിന്തിക്കേണ്ടി യിരിക്കുന്നു ..
    അന്ന് " ചത്തവന്റെ" വീട്ടിലെ വീട് ചിലവുകള്‍ " ചത്തവന്റെ ഓള്‍ "പണിക്കു പോകുന്നത് വരെ "മരിക്കുന്നവന്റെ" വീട്ടില്‍ നിന്ന് നല്‍കിയിരുന്നു
    അഥവാ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ആശ്രിതര്‍ ആയിരുന്നു.
    . എങ്കിലും ഈ ശൈലികള്‍ ചിലരുടെ മനസ്സിലുണ്ടാക്കിയ വേദന മനെഷിനുണ്ടാക്കിയ ഞെട്ടലിനേക്കാള്‍ എത്രയോ പതിന്‍ മടങ്ങായിരുന്നു എന്നതിന് ഒരു ചെറിയ സംഭവം കൂടെ ഇവിടെ എഴുതട്ടെ .
    എന്റെ നാട്ടിലെ എന്റെ ഉമ്മയുടെ അടക്കം ഗുരുനാഥനും എല്ലാവരാലും ആദരിക്കുന്ന ഒരു അധ്യാപകന്‍ .അദ്ദേഹം ജാതിയില്‍ താഴ്ന്നവന്‍ (അങ്ങിനെ ഒന്നുണ്ടോ? ) ആയിരുന്നു .. ഒരു ദിവസം അവരുടെ കുടുംബത്തില്‍ ഒരാള്‍ മരിച്ചു. എന്നെ വഴിയില്‍ വെച്ച കണ്ട അദ്ദേഹം എന്നെയും കൂട്ടി ഒരു ചായ കടയില്‍ കയറി .. അപ്പോള്‍ അവിടേക്ക് വന്ന ഒരാള്‍ ചോദിച്ചു .. "ആരാ ഇവടെ ചത്തത് കുറെ പെണ്ണുങ്ങള്‍ ഇതിലെ പോണത് കണ്ട് " കേട്ട ഒരാള്‍ അതിനു മറുപടിയും പറഞ്ഞു .. അപ്പോള്‍ മാഷ്‌ ആ രണ്ടു പേരെയും വിളിച്ചു ഇങ്ങിനെ പറഞ്ഞു
    "വര്‍ഷങ്ങളോളം ഞാന്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ച ഒരു പ്രവാചക ജീവിതത്തിലെ സംഭവം ഉണ്ട് .. അതിങ്ങനെയാണ് ഒരിക്കല്‍ പരവാച്ചകാനും അനുയായികളും അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ അതിലൂടെ ഒരു സംഘം ആളുകള്‍ ഒരു ശവ മഞ്ചവും വഹിച്ചു കടന്നു പോയി . പ്രവാചകന്‍ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു . അപ്പോള്‍ ഒരാള്‍ പറഞ്ഞു "അത് ഒരു ജൂതന്റെ ശവമാണ്‌ " പ്രവാചകന്‍ ചോദിച്ചു " അദ്ദേഹം മനുഷ്യനല്ലേ എന്ന് " അത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ സംസാരത്തില്‍ മാന്യത പുലര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്ന് നിങ്ങള്ക്ക് മാന്യത പ്രതീക്ഷിക്കാന്‍ കഴിയില്ല .. ലോകം മാറിയിരിക്കുന്നു. അവനവന്‍ അധാനിക്കുന്നത് ആണ് അവനവന്‍ ഭക്ഷിക്കുന്നത് അത് കൊണ്ട് തന്നെ എല്ലാവരെയും സമന്മാരായി കാണുക......
    .അവര്‍ക്ക് മറുത്ത് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു ..
    അത് കൊണ്ട് തന്നെ ഇന്ന് മന്നെഷിനു ഇത് പറയാന്‍ യാതൊരു ഭയത്തിന്റെയോ ആമുഖത്തിന്റെയോ ആവശ്യം ഉണ്ടേ എന്ന് എനിയ്ക്കു തോന്നുന്നില്ല .

    ReplyDelete
    Replies
    1. വിശദമായ അഭിപ്രായത്തിന് നന്ദി അഷ്രഫ് ഇക്കാ, ചെറിയൊരു ഭയം,വല്യേ പേടിയൊന്നുമല്ല നല്ലതല്ലേ ഇക്കാ. കാര്യങ്ങൾക്കൊരു വ്യക്തത വരുമല്ലോ,ശ്രദ്ധയും.

      Delete
  55. മനുഷ്യരെ വിഭജിച്ച് വിവിധ തട്ടുകളില്‍ നിര്‍ത്തുന്നതില്‍ ഒന്നാം സ്ഥാനം മതത്തിന് ആണ്. മതം ഉയര്‍ത്തുന്ന വിഭാഗീയത കഴിഞ്ഞേ മറ്റെന്തും വരൂ. ഇത് പറഞ്ഞ് കൊണ്ട് തന്നെ മനേഷിന് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയും, പറ്റില്ലെന്ന് വെറുതെ തോന്നുന്നത് ആണ്. ജീവിച്ചിരിക്കുമ്പോള്‍ കാണിക്കുന്ന വേര്‍തിരിവുകള്‍ ആണ് ഭീകരം. ചത്തതും മരിച്ചതും ചെരിഞ്ഞതും നാട് നീങ്ങിയതും എല്ലാം ഒന്ന് തന്നെ. എന്തായാലും ഇത്തരം ചിന്തകള്‍ കുറഞ്ഞ് വരുന്നു എന്നതാശ്വാസം.

    ReplyDelete
  56. ആശംസകള്‍ മന്ദൂസന്‍ ഭായ്‌.. ഞാനും ഇങ്ങനെ കുറെ ബാഷോള് നോക്കി നടക്കാര്‍ന്നെ..ഇന്നാളു ഖസാക്കിന്റെ ഇതിഹാസം വായിക്കാന്‍ ഒരു ശ്രമം നടത്തി..അതിലെ ഭാഷ എനിക്കങ്ങ് കേറനില്ല..ഇതിപ്പോ അങ്ങനല്ല കാര്യൊക്കെ പിടി കിട്ടുന്നുണ്ട്..ഒരു കാര്യം തന്നെപല രീതീല് കേള്‍ക്കനത് ഒരു സുഖന്യാ..

    ReplyDelete
  57. ചത്തു എന്ന പ്രയോഗം മരിച്ചു എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കുന്നത് എങ്കിലും മനുഷ്യന്റെ കാര്യത്തില്‍ ഈ പ്രയോഗം അനൌചിത്യം തന്നെയാണ് ..
    എത്രയെത്ര നല്ല തൂലികാ നാമങ്ങള്‍ ഉണ്ട് .. എന്നിട്ടും എന്തിനാ അനിയാ ഈ പേര് ? കാലങ്ങളായി തോന്നിയ ഒരു അഭിപ്രായം ആണിത് .. അത് ഇവിടെ ഒന്ന് തുറന്നു പറഞ്ഞു എന്നേയുള്ളൂ .. അനിഷ്ടം തോന്നരുത് .. പേരില് ഉണ്ട് ചിലതൊക്കെ .. ആശംസകള്‍

    ReplyDelete
    Replies
    1. ഉസ്മാനിക്കാ കണ്ടില്ലേ, കമന്റിൽ ഭൂരിഭാഗവും എന്നെ മനേഷ് എന്നോ മനു എന്നൊക്കെയാ വിളിക്കുന്നത്.! അവർ സ്നേഹത്തോടെ എപ്പോഴും അങ്ങനെ വിളിക്കാറേയുള്ളൂ. അതറിയാത്ത ചിലർ മാത്രമല്ലേ മണ്ടൂസൻ എന്ന് വിളിക്കാറുള്ളൂ. അത് പോട്ടെ ഉസ്മാനിക്കാ.

      Delete
  58. ഞങ്ങള്‍ സംസാരിക്കുന്ന ഭാഷയും തികച്ചും ഗ്രാമീണമാണ്.
    പക്ഷെ മറ്റുള്ളവരുമായി സംസാരികുമ്പോള്‍ കടിച്ചു പിടിച്ചു സംസാരിക്കുന്നു എന്ന് മാത്രം. അതും ഒരു ശീലമായി
    പക്ഷെ നാട്ടിലെത്തി, അല്ലെങ്കില്‍ നാട്ടുക്കാരെ കാണുമ്പോള്‍ പതിവ് ശൈലിയില്‍ സംസാരിക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സുഖമുണ്ട്.
    വിത്യസ്തമായ് അസംസാര ശൈലി തന്നെയാണല്ലോ നമ്മുടെ പ്രത്യേകത.
    പോസ്റ്റ്‌ നന്നായി മനേഷ്

    ReplyDelete
  59. പ്രിയപ്പെട്ട മനേഷ്,
    ഇന്നും മനേഷിനെ ഓര്‍ത്തു.പുതിയ പോസ്റ്റിന്റെ ന്യൂസ്‌ ലെറ്റര്‍ കിട്ടിയിരുന്നു.
    എത്ര നിഷ്കളങ്കമായാണ്,നാട്ടുവര്തമാനങ്ങള്‍ എഴുതിയിരിക്കുന്നത്. തലശ്ശേരിയില്‍ ഒരു വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍, അവിടെ നിന്നും വന്ന കാറിലാണ് പോയത്. അയാളുടെ സംസാരഭാഷ മനസ്സിലാക്കാന്‍ ശരിക്കും വിഷമിച്ചു. അവിടെ എത്തിയപ്പോള്‍ ബന്ധുക്കളുടെയും. ചിരിച്ചാല്‍ കളിയാക്കുകയാവും എന്ന് തെറ്റിദ്ധരിക്കും.
    നേരിന്റെ നാട്ടറിവുകള്‍ രസകരം.ആശംസകള്‍!
    തൂലികാനാമം മാറ്റണം,കേട്ടോ!
    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  60. നല്ല മധുരമുള്ള മാങ്ങ.
    ഒരു ആമുഖ കുറിപ്പ് ഇല്ലാതെ തന്നെ ഒളിപ്പിച്ചു വെച്ച കാര്യം വ്യക്തമാക്കാന്‍ മനേഷിന് കഴിയുമല്ലോ?
    സ്വസമുദായത്തില്‍ പെട്ടവര്‍ മരിക്കുമ്പോള്‍ "മരിച്ചു" എന്നും മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ മരിക്കുമ്പോള്‍ "ചത്തു" എന്നും പറയുന്നത് ചെറ്റത്തരം തന്നെയാണ്. അതില്‍ മനേഷിന് രോഷവും പ്രതിഷേധവും ഉണ്ടാവുക സ്വാഭാവീകവും...
    ഇതൊന്നും ഒളിച്ചു നിന്ന് വിളിച്ചു കൂവരുത്...ഉറക്കെ പറയുക.
    ഇതുകൊണ്ട് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല.
    അഭിനന്ദനങ്ങള്‍

    ReplyDelete
  61. വായിച്ചു,.. മനേഷ് എന്തിനാണ് അങ്ങിനെയൊരു ജാമ്യമെടുത്തത് എന്ന് എനിക്ക് മനസ്സിലായി..

    ReplyDelete
  62. ചത്തു എന്ന് എന്റെ സ്ഥലത്ത് അങ്ങനെ ഉപയോഗിക്കാറില്ല. മരിച്ചു എന്ന് തന്നെയാണ് പറയാറ്.

    ReplyDelete
  63. എനിക്കൊരു പുതുമയും തോന്നിയില്ല ....ഒരു കുറിപ്പ് എന്നത് കൊണ്ട് ..കുഴപ്പമില്ല. എന്താ ഇതില്‍ ഉള്ളത് ..... കമെന്റ് ചെയ്തിരിക്കുന്ന ആരെങ്ങിലും ഒന്ന് പറയുമോ ?

    ReplyDelete
    Replies
    1. അങ്ങനെ കമന്റെഴുതിയ ആരേലും ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതിനേക്കാൾ നല്ലതല്ലേ, കുറിപ്പെഴുതിയ ആൾ തന്നെ അഭിപ്രായം പറയുന്നത്. ഇതിൽ ഉള്ളത് വായിക്കുന്നവരുടെ ബുദ്ധിയനുസരിച്ച് മനസ്സിലാവും.! ഒരു ചെറിയ രീതിയിൽ ബുദ്ധിയുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ എഴുതിയത്. അതുകൊണ്ട് തന്നെ വായിച്ച നീയൊഴികേയുള്ള എല്ലാ അഭിപ്രായം പറഞ്ഞവർക്കും വളരെ വൃത്തിയായി ഈ കുറിപ്പിന്റെ ഉദ്ദേശം മനസ്സിലാവുകയും ചെയ്തു. ഇതിലുള്ളത് മനസ്സിലാവാൻ സ്വന്തം ബുദ്ധിയെ കുറിച്ച് അഹങ്കാരമുള്ളവർക്ക് പറ്റില്ല,അഹങ്കാരം എടുത്ത് കളയൂ...ഒന്ന് കൂടി വായിക്കൂ. എല്ലാം മനസ്സിലാവും.!

      Delete
    2. പ്രിയപ്പെട്ട പൈമാ...താങ്കള്‍ മനസിലുള്ളത് മറച്ചു വക്കാതെ തുറന്നു പറഞ്ഞത് നല്ല കാര്യം തന്നെ. വലിയ കാര്യം.

      നമ്മുടെ നാട്ടില്‍ മഴ പെയ്യും, വെയില് വരും, കാറ്റടിക്കും, ഇവിടെ ഗള്‍ഫില്‍ ആണെങ്കില്‍ പൊടിക്കാറ്റും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.. ഇതിലൊന്നും ഒരു "പുതുമ " ഇല്ലാ എന്ന് വിചാരിച്ച് ആരെങ്കിലും ഒരു പുതുമക്ക് "സുനാമി "വരാന്‍ ആഗ്രഹിക്കുമോ.. അത് പോലെ സാധാരണക്കാരന് ആസ്വദിക്കാന്‍ പറ്റിയ മഴയും വെയിലും മഞ്ഞും ഒക്കെ ഉള്ള കൊച്ചു നാട്ടു വിശേഷങ്ങള്‍ (ഏത് മണ്ടൂസനും വായിക്കാന്‍ പറ്റുന്ന ) മാത്രമാണ് മനേഷ് പങ്കു വക്കുന്നത്. അത് വളരെ നല്ല രീതിയില്‍ തന്നെ തനതായ ഭാഷാ കസര്‍ത്തോട് കൂടി വന്‍ അവതരിപ്പിക്കുന്നുമുണ്ട്. ഇനി ഇപ്പോള്‍ അവന്‍ വലിയ വല്യ സുനാമി സാഹിത്യവും എഴുതിയാല്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് അത് താങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അവനെ ദയവു ചെയ്തു പ്രകോപിപ്പിക്കരുത് പൈമാ..താങ്കള്‍ക്കു സുനാമി ഒരു പുതുമ മാത്രമാകും , ഞങ്ങള്‍ക്ക് അങ്ങനെ അല്ല. ഹി.. ഹി..

      Delete
    3. പ്രവീണ്‍... ഇതിനു താഴെ എന്‍റെ കൂടി ഒരു കയ്യൊപ്പ്‌...

      Delete
  64. ചത്തു എന്ന പ്രയോഗം ഇന്നും പല ആളുകളും ഉപയോഗിക്കുന്നത് കേള്‍ക്കാറുണ്ട്, പരസ്യമായി പറയുകയാണെങ്കില്‍ അങ്ങനെ പറയുന്നത് മുസ്ലിം സമുദായത്തില്‍പ്പെട്ട പ്രായം ചെന്നവര്‍ ആണ് എന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്....ഈ അടുത്ത് ഉണ്ടായ എന്റെ ഒരു അനുഭവം പറയാം..എന്റെ കൂട്ടുകാരന്റെ ഓട്ടോ ഗാരേജിന്റെ സ്പോണ്സര്‍ ഒരു വൃദ്ധനായ അറബി ആണ്.ആള്‍ മലയാളം സംസാരിക്കുന്നത് കണ്ടു ഞാന്‍ ഞെട്ടിയതാണ് ആദ്യം കണ്ടപ്പോള്‍...ഒരു ദിവസം ഗാരേജിന്റെ പുറത്ത് ഒരു പൂച്ച ചത്തത് കണ്ടു അറബി പറഞ്ഞു "ഒരു പൂച്ച ചത്തു"..ഞങ്ങള്‍ ഒന്നും പ്രതികരിക്കാഞ്ഞപ്പോള്‍ പുള്ളി വീണ്ടും പറഞ്ഞു " അല്ല മരിച്ചു" എന്ന്.അപ്പോള്‍ കൂട്ടുകാരന്‍ അറബിയോട് പറഞ്ഞു മൃഗങ്ങള്‍ 'ചത്തു' എന്ന് തന്നെയാണ് പറയുക എന്ന്. അന്ന് ഞങ്ങള്‍ നാട്ടില്‍ മനുഷ്യന്മാര്‍ മരിക്കുമ്പോള്‍ ചത്തു എന്ന് പറയുന്ന ആളുകളെപ്പറ്റി, മരിച്ചു എന്ന് വാക്കാല്‍ ബഹുമാനം കൊടുക്കാത്തതിനെപ്പറ്റി ഒക്കെ ചര്‍ച്ച ചെയ്തിരുന്നു...ഈ പോസ്റ്റ്‌ കൊണ്ട് 'ചത്തു' എന്ന പ്രയോഗത്തെ പറ്റി ചെറുതായെങ്കിലും ഒരു ചര്‍ച്ച ഉണ്ടാവാന്‍ കാരണമായി എന്നത് മനേഷിന്റെ വിജയം തന്നെയാണ്.....ആളുകളെ ചിരിപ്പിക്കലും രസിപ്പിക്കലും മാത്രമല്ല തനിക്കറിയാവുന്നത് എന്ന് വിളിച്ചു പറഞ്ഞ ഈ വ്യത്യസ്ത ചിന്തയ്ക്ക് ആശംസകള്‍ ..

    ReplyDelete
  65. This comment has been removed by the author.

    ReplyDelete
  66. മനേഷ്, പോസ്റ്റിലൂടെ ഉദേശിച്ചത് മനസിലാകാനായി. എങ്കിലും എഴുത്തിന് കുറെക്കൂടെ ഒഴുക്ക് വരണമെന്ന്‍ എനിയ്ക്ക് തോന്നുന്നു. നാട്ടുഭാഷ അത്ര പരിചിതമല്ലാത്തത് കൊണ്ടും ആകാം.

    അഭിനന്ദനങ്ങള്‍!

    ReplyDelete
  67. മനുഷ്യരുടെ കാര്യത്തിൽ ഇപ്പോൾ അങ്ങിനെ ചത്തു എന്ന് പൊതുവെ ഉപയോഗിക്കാറില്ല..!! കുട്ടിക്കാലത്തൊക്കെ കേട്ടിട്ടുണ്ടായിരുന്നു.. തെക്കും വടക്കും തമ്മിൽ 'വാപ്പ്വോ.....വാപ്പ്വോ....പൗത്താങ്ങേണോ ? 'തുടങ്ങിയ ഭാഷാപ്രയോഗത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ടേ.. ആശംസകൾ മനേഷ്..!!

    ReplyDelete
  68. ഇത് പോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ പഴയതൊക്കെ ഓര്‍ത്തു പോയി.

    ReplyDelete
  69. മനേഷെ വായിച്ചു ,
    നാട്ടിന്‍ പുറത്തെ ഭാഷ അത്പോലെ നന്നായി എഴുതി..
    പിന്നെ സംസാരത്തില്‍ ബഹുമാനവും ആദരവും കാട്ടാതെ സംസാരിക്കുന്നവരെ
    നാട്ടിന്‍ പുറത്ത് മാത്രമല്ല് എല്ലായിടത്തും കാണാം
    അത് അവരുടെ സംസ്കാര ശ്യൂനതകൊണ്ടാകും , അല്ലാതെന്തു പറയാന്‍
    നല്ല പോസ്റ്റ് , ഭാവുകങ്ങള്‍

    ReplyDelete
  70. ചില പ്രദേശത്ത് സംസാരിക്കുന്ന ഭാഷകള്‍ കേട്ടാല്‍ കരഞ്ഞു പോകും..
    അങ്ങിനെ ഉള്ള ചില ഭാഷകള്‍ തിരഞ്ഞെടുത്തു പരിചയപ്പെടുത്തിയതില്‍ നന്ദി...

    ReplyDelete
  71. ഞാനും ഒരു നാട്ടിന്‍പുറത്തു തന്നെ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ഈ സംഭവങ്ങള്‍ ഏറെ കുറെ എന്റെയും അനുഭവമാ.... സ്വന്തം പറമ്പില്‍ മാവുണ്ടേലും വല്ലോന്റെ പറമ്പിലെ മാവിലെറിയുന്ന ശീലം ചെറുപ്പത്തിലെ ഒരു കൌതുകത്തില്‍ പെട്ടതാണ്....
    "പൗത്താങ്ങേണോ ?" ഈ ഭാഷ ഇശ്ശി പിടിച്ചു...
    പഴുത്ത മാങ്ങ വേണോ എന്നല്ലേ ചോദിച്ചത്...??
    നിക്ക് മനസ്സിലായത്‌ അങ്ങന്യാ....

    പിന്നെ കഥയുടെ മര്‍മ്മപ്രധാനമായ ഭാഗം....
    അത് ഇന്നും ഇവിടെയുള്ള നിഷ്കളങ്കരായ ആളുകള്‍ പറയുന്നുണ്ട്...
    ഒരു ആക്ഷേപവുമില്ലാതെ കേള്‍ക്കുന്നവരും അത് ഉള്‍ക്കൊള്ളുന്നു...
    അത്രയോക്കെയുള്ളൂ....
    നമ്മുടെയൊക്കെ ഭാഷാ സദാചാരങ്ങള്‍ നാട്ടുവഴക്കങ്ങളില്‍ നിന്നും വാമൊഴിയില്‍ നിന്നൊക്കെ എത്രയോ ദൂരം ഓടി മറയുന്നു.... അങ്ങനെ കുറെ ചിന്തകള്‍ തന്നു ഈ പോസ്റ്റ്‌...

    പിന്നൊരു കാര്യം.. കഥ പറയും മുന്‍പേയുള്ള മുഖവുരകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക മനേഷ്..... നേരിട്ട് കഥ പറയുന്നതാവും എഴുതുന്നവനും വായിക്കുന്നവനും ചിതമായുള്ളത്....

    ReplyDelete
  72. ഭാഷയെ, വളര്‍ന്നും വളഞ്ഞും അടുക്കിയും തകര്‍ത്തും ഒഴുകുന്ന നദിയോടുപമിക്കാം.... സ്ഥായിയായ ഒരവസ്ഥയോ വാശിയോ ഇല്ലാതങ്ങിനെ ഒഴുകുന്ന അരൂപിയായ നദിയോട്.
    പണ്ട് പറയാനറച്ചിരുന്ന പല പദങ്ങളും ഇന്ന് നമ്മുടെ സംസാരത്തിന്‍റെ ഭാഗമായിതീരുന്നതും, മുമ്പ്‌ പ്രയോഗത്തിലിരുന്ന പല പദങ്ങളും ഇന്നിനാല്‍ തിരസ്ക്കരിക്കപ്പെട്ട് വിസ്മൃതിയിലേക്ക് പിന്‍വാങ്ങപ്പെടുകയും ചെയ്യുന്നതും കാലാന്തരങ്ങളിലൂടെ പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നതിന്‍റെ ഫലം തന്നെയാണ്....
    ഈ അവസ്ഥാന്തരങ്ങളെ ഭാഷയില്‍ മാത്രം ആരോപിക്കവയ്യ....നമ്മുടെ വേഷത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും മാറ്റം വ്യക്തമാണ്.
    ഇന്നു പൊതുവേ പ്രയോഗത്തിലില്ലാത്തൊരു പദത്തിന്‍റെ വിശാലാര്‍ത്ഥ'ങ്ങളിലേക്ക് ചിന്തകളെ ചികയാന്‍ വിടുന്നതിലെ അനൌചിത്യം സൂചിപ്പിക്കുന്നതോടൊപ്പം നാട്ടുപാതകളിലെ നാട്ടുഭാഷയുടെ സഹയാത്രികനാകാനുള്ള മണ്ടൂസന്‍റെ സഹൃദയത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.....

    ReplyDelete
  73. വായിച്ചു മനേഷ്.. ഇത് നാട്ടിന്‍പുറങ്ങളിലൊരുപാട് കേട്ടിട്ടുണ്ട് പണ്ട്.. പക്ഷേ ഇപ്പോഴാരും അങ്ങിനെ മനുഷ്യരെ പറയാറില്ലെന്ന് തോന്നുന്നു.. അതോ ഞാന്‍ കേള്‍ക്കാതെയാണാവൊ. പറയുന്നവനും കേള്‍ക്കുന്നവനും പലപ്പോഴും അത് സ്വാഭാവിക ഭാഷണമായി മാത്രം തോന്നാറുണ്ടായിരുന്നെങ്കിലും കേട്ടുനില്‍ക്കുന്ന മൂന്നാമനായ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് അതിലെ അനൌചിത്യം. നന്നായെഴുതി.

    ReplyDelete
  74. അനുഭവ കഥയവുന്നതിനാൽ കൂടുതൽ ഹൃദ്യം.
    തുടരുക.
    ആശംസകൾ

    ReplyDelete
  75. നന്നായി എഴുതിയിരിക്കുന്നു.നല്ല നര്‍മ്മവും ഭാഷയും....വീണ്ടും എഴുതുക ...ഭാവുകങ്ങള്‍

    ReplyDelete
  76. എഴുത്ത് പതിവുപോലെ കുട്ടിക്കാല വിശേഷങ്ങളുമായി നീങ്ങി ..പക്ഷെ തുടക്കത്തില്‍ എന്തോ ഗൗരവമുള്ള കാര്യം പറയാന്‍ പോവുകയാണു എന്നൊക്കെ പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടിയില്ല ..ങ്ഹ ..എന്തേലും ആകട്ടെ ...:)))
    നൂറാമത് കമന്റിടാന്‍ എന്നെ വലിച്ചു കെട്ടി കൊണ്ടുവന്നതിനു ഞാന്‍ തരുന്നുണ്ട് :))))

    ReplyDelete
  77. ഡാ ....മനീഷ് മാനെ, സംഗതി ഉഷാറായി..........
    സൂപ്പി അക്ക - "ഭാവിയില്‍ പാല്‍ കൊണ്ട് കൊടുക്കേണ്ടി വരും" എന്ന് വിജാരിച്ച് വളര്‍ത്തിയത് ആയിരിക്കാം പ്രശ്നമായത് .
    പിന്നെ സമീര്‍ നു 15 വയസെല്ലേ അപ്പൊ ആയിടുള്ള്, ആള്‍ക് ഇതൊകെ ഒരു തമാശയായി തോനികാനും.
    എന്തായാലും, പോസ്റ്റ്‌ കലക്കി..... ആശംസകള്‍

    ReplyDelete
  78. കൊള്ളാം.. നല്ല രസായിട്ട് തന്നെ പറഞ്ഞിരിക്കുന്നു.. ഗൌരവമൊന്നും കണ്ടില്ല താനും.. :)

    ReplyDelete
  79. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
    secondhand bikes in london
    used bikes in uk

    ReplyDelete
  80. മനേഷ്,

    ഒരാവര്‍ത്തി മുഴുവന്‍ വായിച്ചു നോക്കിയിട്ടും സത്യത്തില്‍ മനേഷ് എന്താണുദ്ദേശിച്ചെഴുതിയിരിക്കുന്നതെന്ന്‍ എനിക്ക് മനസ്സിലാകുന്നില്ല. ആദ്യ ഭാഗങ്ങളിലെ പറച്ചിലുകള്‍ അനാവശ്യമായിരുന്നു എന്ന്‍ എനിക്ക് തോന്നുന്നു..നൂറില്‍ കൂടുതല്‍ കമന്റുകളുള്ളതില്‍ ഒരെണ്ണം പോലും എന്താണു സംഭവമെന്ന്‍ വ്യക്തമാക്കിയിട്ടില്ല. പലരു മനസ്സിലായി എന്നു പറഞ്ഞിട്ടുണ്ട്.എനിക്ക് മനസ്സിലായില്ല..എന്റെ കഴിവുകേടാകാം.ഗ്രാമപ്രദേശങ്ങളില്‍ ഒരാള്‍ മരിച്ചുപോയാല്‍ ചിലരെങ്കിലും ഇന്നയാളു ചത്തു എന്നു പറയാറുണ്ട് എന്നത് വാസ്തവമാണ്. പിന്നെ മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നതൊക്കെ ഇന്നത്തെക്കാലത്ത് അസംഭവ്യമാണു...

    ReplyDelete
    Replies
    1. ഗ്രാമപ്രദേശങ്ങളില്‍ ഒരാള്‍ മരിച്ചുപോയാല്‍ ചിലരെങ്കിലും ഇന്നയാളു ചത്തു എന്നു പറയാറുണ്ട് എന്നത് വാസ്തവമാണ്. പിന്നെ മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നതൊക്കെ ഇന്നത്തെക്കാലത്ത് അസംഭവ്യമാണു...

      ഇത്രയ്ക്കും നന്നായി കാര്യങ്ങൾ ഗ്രഹിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ട് കാര്യങ്ങൾ മനസ്സിലായില്ലാ എന്ന് പറഞ്ഞാൽ ആർക്കാ വിശ്വസിക്കാനാവുക,കുട്ടേട്ടനൊന്നും മനസ്സിലായില്ലാ ന്ന് പറഞ്ഞാൽ? കുട്ടേട്ടൻ മനസ്സിലാക്കിയ അത്രയുമേ ഉള്ളൂ ഞാനെഴുതിലും അതിൽക്കൂടുതൽ ഒന്നും ഇതിലില്ല.

      Delete
  81. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ മാത്രമേ സാമ്യം ഉണ്ടാവൂ, അല്ലേ? ഇത് ഭൂതകാലത്തില്‍നിന്ന് ചീന്തിയെടുത്ത ഒരേട് എന്ന നിലയില്‍ വായിച്ചുപോവുകയാണെങ്കില്‍, നന്നായിട്ടുണ്ട് എന്നുതന്നെ പറയണം. സത്യസന്ധമായ എഴുത്ത്, ഒരാളെ അടുത്ത് വിളിച്ചിരുത്തി ഓരോ കാര്യങ്ങള്‍ അങ്ങനെയങ്ങ് പറഞ്ഞുപോകുന്നതുപോലെ.

    പിന്നെ, ആദ്യഭാഗത്തെ വിവരണം ഇത്തിരി കടന്നുപോയതായി തോന്നി. അവിടെ പിന്നീട് പോസ്റ്റില്‍ പ്രധാനമായും പറയാന്‍ ഉദ്ദേശിച്ച കാര്യവുമായി ബന്ധമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. പറയാന്‍ വന്നത് അവസാനഭാഗത്തു പറഞ്ഞപ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ ആമുഖമായി എഴുതുന്നതായിരുന്നു നല്ലത്, മുതിര്‍ന്നവരോടുള്ള ബഹുമാനത്തെപ്പറ്റിയോ അങ്ങനെ എന്തെങ്കിലുമൊക്കെ. ഭാഷാഭേദം ആയിരുന്നെങ്കില്‍ അങ്ങനെ. നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ ഒന്നുമുണ്ടാവില്ല, അല്പം കൂടി കടത്തി എഴുതിയാലും.

    ഇനി വിഷയം - നാടിന്‍റെയും കാലഘട്ടത്തിന്റെയും സ്വഭാവത്തിന്റെയും വ്യത്യാസമനുസരിച്ച് ഭാഷ ഓരോയിടത്തും മാറിക്കൊണ്ടിരിക്കും. പിന്നെ ബഹുമാനിക്കേണ്ട പ്രായമായവരെ നാമും പേര് വിളിക്കാറുണ്ട് പലപ്പോഴും, അത് പ്രമുഖരാണെങ്കില്‍ പ്രത്യേകിച്ചും. ഉദാ : നെഹ്‌റു എന്നത് എപ്പോഴും നാം അങ്ങനെതന്നെയല്ലേ പറയാറുള്ളത്? അല്ലാതെ നെഹ്രുജി എന്ന് പറയുമോ? ഉമ്മന്‍ചാണ്ടി സാര്‍ എന്നോ പിണറായി വിജയന്‍ ജി എന്നോ നാം പറയാറുണ്ടോ? തിലകനെയും യേശുദാസിനെയും ഒക്കെ പറ്റി പറയുമ്പോള്‍ നാം പേര് മാത്രമല്ലേ ഉപയോഗിക്കുക?

    പിന്നെ 'ചത്തു' എന്ന പ്രയോഗം ഇന്നും പലരും പറയാറുണ്ട്‌, അഭ്യസ്തവിദ്യര്‍ പോലും. കേട്ടാല്‍,അങ്ങനെ പറയരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടാറുമുണ്ട്. ഒരുപക്ഷെ കുറച്ചുകാലം മുന്‍പ് ജനിച്ചിരുന്നെങ്കില്‍ നമുക്കും ഇതിലൊന്നും അസ്വസ്ഥത തോന്നില്ലായിരുന്നു.

    ReplyDelete
    Replies
    1. 'ഒരാളെ അടുത്ത് വിളിച്ചിരുത്തി ഓരോ കാര്യങ്ങള്‍ അങ്ങനെയങ്ങ് പറഞ്ഞുപോകുന്നതുപോലെ.'

      ഇതിനു എന്റെ വക ഒരായിരം നന്ദി ചേച്ചീ.

      ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ മാത്രമേ സാമ്യം ഉണ്ടാവൂ, അല്ലേ?

      ഇതിലെ ആ ബാലൻ വൈദ്യരൊഴിച്ച് എല്ലാവരും ഇപ്പോഴും എന്നോട് കുശലമന്വേഷിക്കുന്നവരാ.

      പിന്നെ വല്യേ കഥാകാരന്മാരുടെ കുറച്ച്(10%) സത്യവും കുറേ(90%) ഭാവനയും ഉള്ള കഥകൾ വായിച്ച ശേഷം, ഇതു മുഴുവൻ ഞാനനുഭവിച്ചതാ ന്ന് പറയുന്ന അവരുടെ വാക്കുകൾ വിശ്വസിച്ച് അവരെ ബഹുമാനിക്കുന്ന സോണിച്ചേച്ചിയെ പോലെയുള്ള എല്ലാവർക്കും(എന്നേയും) തോന്നുന്ന സംശയമാ,ഇത്.

      Delete
  82. സാധാരണ കാര്യങ്ങൾ പറഞ്ഞ് വിജയിപ്പിക്കാൻ അസാധാരണമായ മിടുക്കു വേണം......അതുണ്ട്.അതുകൊണ്ട് ഇനിയും എഴുതുക..........ധാരാളമായി.

    ReplyDelete
  83. കൊള്ളാം മണ്ടൂസന്‍... അസ്സലായിട്ടുണ്ട്...

    ReplyDelete
  84. പൗത്താങ്ങ ബാക്കിണ്ടോ..? ഉണ്ടേല്‍ മൂന്നാലെണ്ണം എടുത്തോ.

    ReplyDelete
  85. തിരക്കുകള്‍ക്കിടയില്‍ വായിക്കാന്‍ പറ്റിയില്ല.
    വൈകിയെങ്കിലും നല്ലൊരു വായനാസുഖമുള്ള പോസ്റ്റ്‌ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
    അല്പം നീണ്ടുപോയോ എന്ന് സംശയിക്കുന്നില്ല.
    കാരണം നാട്ടിന്‍പുറത്തെ നന്മ വരച്ചിടുന്നതില്‍ മനൂ, നീ വിജയിച്ചിരിക്കുന്നു.

    ഇനി മേല്‍ നീ പൊന്നല്ല. തങ്കമാ തനി തങ്കപ്പെട്ട മണ്ടൂസ്

    ReplyDelete
  86. ഇങ്ങനെ പങ്കു വെക്കാന്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ബേഗം പോരട്ടെ ...

    ReplyDelete
  87. manesh chetta ningade postukal vaayikkumbolanu ente naadu pallippuram vum pattambiyumokke manasil varunnu......nannayirikkunnu.............iiyye enthu paranjalum sambhavam nannayirikkunu tto...injim ezhthikkoliiiiii

    ReplyDelete
  88. ഇതും വായിച്ചു... ഇഷ്ടായി.. എവിടെ ആയാലും മൂത്തവരെ ബഹുമാനിക്കനും ഇളയവരെ സ്നെഹിക്കനുമുള്ള പാഠം ചെറുപ്പത്തിലേ പഠിപ്പിചു കൊടുക്കണം...

    ReplyDelete
  89. എന്റമോ കുറെ പോസ്റ്റ്‌ വായിക്കാനുണ്ടല്ലോ... വായിച്ചിട്ട് വരാം

    ReplyDelete
  90. എനിക്ക് അഞ്ജാതമായ ചില പ്രയോഗങ്ങള്‍....പിടി കിട്ടീല ചിലതിന്റെ ഒക്കെ അര്‍ത്ഥം...ചത്തു എന്ന് എന്‍റെ നാട്ടില്‍ മൃഗങ്ങളെ മാത്രേ പറഞ്ഞു കേട്ടിടുള്ളൂ...ആളുകള്‍ ആകുമ്പോള്‍ മരിച്ചൂ എന്നാ പറയാ...കൊള്ളാം ട്ടാ...ഗ്രാമീണ ഭാഷ... :)

    ReplyDelete
  91. ന്‍റെ നാട്ടിലെ ഭാഷ.... നന്നായിട്ടോ. കുറെയൊക്കെ ഞാനും മറന്നു പോയിരുന്നു.

    ReplyDelete
  92. മറ്റു പലരും നേരത്തേ പറഞ്ഞതു പോലേ, "ചത്തു" എന്ന് മൃഗങ്ങളെ പറ്റി പറഞ്ഞു മാത്രമേ ഞാന് കേട്ടിടുള്ളൂ! മനേഷ്, അവിടെ കൊടുത്തിരിക്കുന്നതു ആ വ്യക്തിയുടേത് (സമീർ) ശരിയായ പേരല്ലെന്നു കരുതുന്നു! മറിച്ചു, അതു ശരിയായ പേരാണെങ്കില്, ഇനിമുതല് അങ്ങനെ ചെയ്യാതിരുന്നാല് ന്ന്നായിരിക്കും എന്നു എനിക്ക് തോന്നുന്നു. എന്തു പറയുന്നു മനേഷ്? :)

    ReplyDelete
  93. ചില മനുഷ്യര്‍ അങ്ങനെ ആണ്, ഒന്നുകില്‍ വിവര കുറവ് അല്ലെങ്കില്‍ മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മടി. അതൊക്കെ നമ്മള്‍ വീടിനുള്ളില്‍ നിന്ന് പഠിക്കേണ്ട സംസ്കാരം.എഴുത്തില്‍ കൂടി അതൊക്കെ കാണിച്ചു തന്നതിന് നന്ദി മനേഷ്

    ReplyDelete
  94. ചില മനുഷ്യര്‍ അങ്ങനെ ആണ്, മറ്റുള്ളവരെ ബഹുമാനിക്കാന്‍ മടി അല്ലെങ്കില്‍ വിവര കുറവ്. ഇതെല്ലം വീട്ടിനുള്ളില്‍ നിന്ന് കിട്ടേണ്ട സംസ്കാരം. ഇതൊക്കെ എഴുത്തിലൂടെ തുറന്നു കാട്ടിയതിനു നന്ദി മനേഷ്

    ReplyDelete