Thursday, 7 June 2012

'ഇമ്മാ....ന്നിപ്പ കൊല്ല്യേയ്.....ദാ...മടാള് ' (വീണ്ടും ചില നാട്ടുകാര്യങ്ങൾ)

ഞങ്ങൾ മഴക്കാലമായാൽ കളിസ്ഥലങ്ങൾ കാളപൂട്ട് കണ്ടത്തിൽ നിന്ന് മറ്റ് പല പാടങ്ങളിലേക്കായി മാറ്റാറുണ്ട് എന്ന് നേരത്തേയുള്ള പോസ്റ്റുകളിൽ പറഞ്ഞല്ലോ. അങ്ങനെ മാറുന്ന സ്ഥലങ്ങളിൽ പെട്ടതാണ് 'മാളുമ്മയുടെ തൗദാര'ത്തിൽ പറഞ്ഞ സ്ഥലവും ഇനി പറയാൻ പോകുന്ന സ്ഥലവും. പതിവുപോലെ ഒരു മഴക്കാലത്ത്, ഞങ്ങൾ മറ്റൊരു പാടത്തേക്ക് കളി മാറ്റിയിരിക്കുന്നു. അതിനടുത്തായുള്ള വീട്ടിൽ രണ്ട് കുട്ടികളുണ്ട്, ഒരാൾ ഞങ്ങളോടൊപ്പം കളിക്കാനൊക്കെ വരും, അവന്റനിയൻ ഞങ്ങളോടൊപ്പം കളിക്കാനൊന്നും ആയിട്ടില്ല എങ്കിലും, പന്ത് എടുത്ത് തരാനും മറ്റുമായി കളിസ്ഥലത്ത് സദാസമയവും തന്റെ സാന്നിധ്യമറിയിച്ചോണ്ട് ഉണ്ടാവും. അവനെ കുറച്ച് നേരമിരുട്ടിയാൽ അവന്റുമ്മ വിളിക്കും.

                       
            'ഡാ... ഉദേഫ്വോ.....നേരം മോന്ത്യായി,യ്യ് ഞ്ഞ്ങ്ങ്ട് പോന്നാ... മതി ഞ്ഞ് നാളെ പൂവാ',

അത് കേട്ടാൽ അവൻ വേഗം വീട്ടിലേക്കോടും. അങ്ങനെ അവൻ വീട്ടിലെത്തിയാൽ, ഞങ്ങൾക്ക് 'റണ്ണിംഗ് കമന്ററി'യും കേട്ട് കളിക്കാൻ നല്ല രസമാണ്.! അവനോടുള്ള അവന്റെ ഉമ്മയുടെ ചീത്ത പറയൽ ആണ് ഞാൻ പറഞ്ഞ 'റണ്ണിംഗ് കമന്ററി', സ്ഥിരമായി ഒരേ ശൈലിയിലാണത്,

'എട നായേ.. യ്യിമ്മായിരി പണി ഞ്ഞ് കാണിച്ചാ. അന്ന ഞാനീ മടാളോണ്ട് വെട്ടും..........,
    ന്റെ റബ്ബേ,സൊകണ്ടോ തൊയിരം ? ഇവിറ്റങ്ങളേംങ്ങൊണ്ട് ഞാൻ ഒറ്റക്ക് കെടന്ന്, പാട് പെട്വാണലോ ? വേറെ ള്ളൊരാളാണെങ്കീ,അക്കരീം.'

                                                       ഇതാണാ ഉമ്മയുടെ സ്ഥിരമുള്ള ചീത്ത പറയൽ ശൈലി.!

ഒരു ദിവസം കളി നല്ല രീതിയിൽ മുന്നേറുമ്പോൾ, 'ആ' വീട്ടിൽ നിന്ന് പതിവു പോലെ ഉമ്മയുടെ ശകാരങ്ങൾ ഉറക്കെ കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് കാര്യം മനസ്സിലായി 'അതവൻ' തന്നെ'!,കാരണം 'അവൻ' ഞങ്ങൾക്ക് പന്ത് എടുത്ത് തരാനൊന്നും അതുവരെ എത്തിയിട്ടില്ല. അങ്ങനെ ഞങ്ങളാ സംസാരവും ആസ്വദിച്ച് കളിക്കുമ്പോൾ, ആ വീട്ടിൽ നിന്ന് ഒരലർച്ച,
                                                 
                                          'ന്നിപ്പ കൊല്ല്യേയ്....ദാ മടാള്, ഇമ്മാ.... ഇന്നിപ്പ കൊല്ല്യേ.....!'

                           ****************************************************************

                           
ഞാനിപ്പോൾ കുറെ വർഷങ്ങളായി എന്റെ 'തിരക്കുകളിൽ'(?) മുഴുകി, പാടത്തേക്കൊന്നുമങ്ങനെ ഇറങ്ങാറില്ല. ഈ പറഞ്ഞ ഇവരെയാരേയും കാണാറുമില്ല.(വീട്ടിൽ വരുന്ന കുറച്ച് പേരെ ഒഴിച്ച്).
ഞാൻ ഒരു ആക്സീഡന്റ് പറ്റി വീട്ടിൽ രണ്ടര വർഷത്തിലധികമായി വിശ്രമത്തിലാണെന്ന് നിങ്ങൾക്കറിയാമല്ലോ ? ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന് വീട്ടിലെ കുറച്ച് നാളത്തെ വിശ്രമവും കഴിഞ്ഞപ്പോഴേക്ക് അല്പസ്വല്പം നടക്കാനൊക്കെ പറ്റുന്ന അവസ്ഥയിലായിട്ടുണ്ട്. ഞാനല്ലേ ആള് ! നടക്കാനായപ്പോഴേക്ക് ഞാൻ പുറത്തേക്ക് പോകാൻ ധൃതി കൂട്ടിത്തുടങ്ങി. പക്ഷെ ഏട്ടനും അമ്മയും വിടുമോ ?! അവസാനം ഏട്ടൻ, കടയിലേക്ക് രാവിലെ കൊണ്ട് പോകാം എന്ന വ്യവസ്ഥ വച്ചു(ഞങ്ങൾക്ക് ഒരു ആയുർവ്വേദ കടയുണ്ട്).

ഞാനാലോചിച്ചു, എന്താപ്പൊ ഒരായുർവ്വേദ കടയിൽ പോയി ഇരുന്നിട്ട് ?! ഞാനാ ഒത്തുതീർപ്പ് അംഗീകരിച്ചില്ല. പക്ഷെ, പിന്നീട് ആലോചിച്ചപ്പോൾ ഞാനാ ഓഫർ അംഗീകരിച്ചു.

കാരണം, കടയിൽ പോയിരുന്നാലും, പണിക്ക് പോകാത്ത കൂട്ടുകാരെ കടയിലേക്ക് വിളിച്ച് വരുത്തി 'കത്തി' വയ്ക്കാലോ ?! അങ്ങനെ കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം,
                         
                                         'ന്നാ ശരി കടേങ്കി കട, മ്മക്ക് പോവാ' ന്ന് ഏട്ടനോട് ഞാൻ പറഞ്ഞു.

എന്നേം കൂട്ടി കടയിലേക്ക് പോകേണ്ട കാര്യത്തിലെ ബുദ്ധിമുട്ടാലോചിക്കുമ്പോ ഏട്ടന് കുറച്ച് വൈമനസ്യമുണ്ടെങ്കിലും, എന്റെ നിർബന്ധത്തിന് മുന്നിൽ അതെല്ലാം അലിഞ്ഞില്ലാതായി.


അങ്ങനെ ഏട്ടന്റെ കൂടെ കടയിലേക്ക് പോകാൻ ഞാൻ രാവിലെത്തന്നെ റെഡിയായി. എന്നെ ഇടവഴിയിലേക്ക് ആക്കിത്തന്ന്, റോഡിൽ പോയി നിന്നോളാൻ ഏട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ,  ഏട്ടൻ പുറകെ ബൈക്കുമായി വരും എന്ന ഉറപ്പിൽ, പയ്യെ ഇടവഴിയിലൂടെ നടന്ന് റോഡിലെത്തി.

ബൈക്കിൽ എന്നേയും കയറ്റി ഇടവഴിയിലൂടെ വരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്,അതാണ് എന്നോട് റോഡിൽ നിന്നോളാൻ ഏട്ടൻ പറഞ്ഞത്. ഞാൻ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളെ രസത്തോടെയും കൗതുകത്തോടെയും നോക്കി നിൽക്കുകയാണ്. പല വണ്ടിക്കാരും,'ഇവനെന്താഡാ വണ്ടികൾ കണ്ടിട്ടില്ലേ ?' എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാതെ ഏട്ടൻ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, വണ്ടികളെ നോക്കുകയാണ്. അപ്പോഴാണ് ഞാൻ അടുത്തുള്ള പാഞ്ചായത്ത് റോഡിലൂടെ കയറ്റം കയറി വരുന്ന നമ്മുടെ മാളുമ്മയെ(ഝാൻസീറാണി) കണ്ടത്. 'ഹാവൂ, ഏട്ടൻ വരുന്ന വരെ എനിക്ക് വർത്തമാനം പറയാനൊരു കമ്പനിയായല്ലോ,' ഞാൻ മനസ്സിൽ കരുതി. പക്ഷെ അപ്പോൾ മാളുമ്മയുടെ ആ ഉറക്കേയുള്ള സംസാരത്തെ 'സഹിക്കണമല്ലോ' എന്ന ചെറിയൊരു വേദനയും എനിക്കുണ്ടായി.

നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും ഇവനെന്താ ഇങ്ങനെ ചിന്തിക്കുന്നത് ഒരാളെപ്പറ്റി ന്ന്. അതറിയണമെങ്കിൽ നിങ്ങൾ ഈ മാളുമ്മയോട് ഒന്ന് സംസാരിച്ച് നോക്കണം. ഈ പറയുന്ന പോലൊന്നുമല്ല മാളുമ്മ.! ഒന്ന് രഹസ്യം പറഞ്ഞാൽ ഒരു കിലോമീറ്ററപ്പുറം ഉള്ള കൊപ്പത്ത് നിൽക്കുന്നവർ കേൾക്കും.ആ മാളുമ്മയിതാ ഇന്ന് മക്കനയൊക്കെയിട്ട് എവിടേക്കോ ഉള്ള യാത്രക്കായി ഇറങ്ങിയിരിക്കുന്നു. അതും എന്റെ മുന്നിലേക്ക് .! ഞാൻ പക്ഷെ, 'ആ' ഒരവസ്ഥയിൽ സംസാരിക്കാനൊരാളെ കിട്ടിയല്ലോ എന്നോർത്ത് സന്തോഷിച്ചു. അങ്ങനെ ഏട്ടനേയും കാത്ത് റോഡിൽ നിൽക്കുന്നതിന്റെ ആ ബോറടി മാറ്റാൻ മാളുമ്മയെത്തിയ സന്തോഷത്തിൽ, അവർ വന്ന പാടെ ഞാൻ ചോദിച്ചു,
                           
                                          'എങ്ങട്ടാ മാളുമ്മാ, എവടയ്ക്കോ പൂവ്വാനാണലോ ?'

എന്നോട് പതിവിൽക്കൂടുതലുള്ള സുഖവിവരങ്ങളുടെ അന്വേഷണമൊക്കെ കഴിഞ്ഞ്, മാളുമ്മ പറഞ്ഞു,
                                           'ഞാനേയ് ന്റെ മൂത്തച്ചിടെ വീട്ട്ക്കൊന്ന് പൂവ്വാ, ഇപ്പ ആ കണ്ണൻ ബസ്സ് വരൂലേ, അതില് പൂവ്വാനാ'

സംസാരം പതിവ് പോലെ 'ശാന്ത'മായാണെങ്കിലും, ഞാനതിന്റെ അസ്വസ്ഥതയൊന്നും കാണിച്ചില്ല. അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് എനിക്ക്, സാധാരണയായി പിണയാറില്ലാത്ത 'ആ' 'അബദ്ധം' ഓർമ്മ വന്നത്.
     
"ഇത്രയ്ക്ക് ചെറിയ കാലം കൊണ്ട് എന്റെ ഒരവയവമായി മാറിയിട്ടുള്ള 'കണ്ണട' ഞാനെടുത്തിട്ടില്ല.!"

ഞാൻ പതിയെ തിരിച്ച് വീട്ടിലേക്ക് നടക്കാൻ ഒരുങ്ങി. വീട്ടിലേക്ക് തിരിച്ച് പോവാതെ, ഞാൻ ഏട്ടനെ ഫോണിൽ വിളിച്ചാലും, ഏട്ടൻ എടുക്കില്ല. കാരണം ഏട്ടൻ വേഗം വരാനായി ഞാൻ വിളിക്കുന്നതായേ ഏട്ടന് തോന്നൂ. വീട്ടിലേക്ക് വിളിച്ചാൽ എന്തോ ലൈൻ ബിസീ ന്ന് പറയുകയും ചെയ്യുന്നു. അതുകൊണ്ട് എങ്ങോട്ടും വിളിച്ച് പറയാനൊന്നും നിൽക്കാതെ,കണ്ണടയെടുക്കാൻ ഞാൻ വീട്ടിലേക്ക് നടന്നു.

മാളുമ്മ ചോദിച്ചു,
                                                     
                                   'എന്താ ഡ ചെക്കാ ന്താ യ്യങ്ങട്ടന്നെ പോണ് ?'

നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു,
                               
                                'ഞാ ന്റെ കണ്ണട ഇട്ക്കാൻ മറന്നൂന്നും, അത്ട്ക്കാൻ പൂവ്വാ'

ഉടനെ വന്നു മാളുമ്മയുടെ സമാധാനിപ്പിക്കൽ,
                   
                                     'എട യ്യണക്ക് വെയ്യാണ്ട അങ്ങട്ടൊന്നും നടക്കണ്ടേയ് '

മാളുമ്മയെങ്ങാനും പോയി കൊണ്ടുവരാം എന്ന് പറയുമോ എന്ന് വിചാരിച്ച് ഞാൻ നടത്തത്തിന്റെ സ്പീഡ് ഒന്ന് കുറച്ചു, 'മനസ്സിലൊരു ലഡ്ഢു പൊട്ടിയോ' ന്ന് ഒരു സംശയം.!

 നടത്തത്തിന്റെ സ്പീഡ് കുറച്ച് ഞാൻ മാളുമ്മയെ ഒന്ന് ദയനീയമായി നോക്കി.!
           (എങ്ങാനും ചിലപ്പോൾ,
                             'ഞാൻ പോയി ഇട്ത്ത് കൊന്റാ ഡാ,യ്യ് ബട നിന്നോ' ന്ന് പറഞ്ഞാലോ?)

എന്റെ പ്രതീക്ഷ പോലെത്തന്നെ മാളുമ്മ കൊപ്പത്ത് കേൾക്കാൻ പാകത്തിൽ 'ശാന്തമായി' എന്നോട് പറഞ്ഞു,

                       'ഏട്ടനോട് ഞാനിബടന്നങ്ങട്ട് വിളിച്ച് പറയേയ്.....ഓങ്ങ്ട് കൊടന്നോളൂം'

അത് കേട്ടതും കൈകൂപ്പിക്കൊണ്ട് ഞാൻ മാളുമ്മയോട് പറഞ്ഞു,

'ന്റെ പൊന്നാര മാളുമ്മാ, ങ്ങളൊന്നും ചിയ്യണ്ട, ഞാമ്പോയി അത്ട്ത്ത് കൊടന്നോളാ'


അതും പറഞ്ഞ്, ഒരു വലിയ 'അപകടം' ഒഴിവാക്കിയ ആശ്വാസത്തിൽ ഞാൻ തിരിഞ്ഞ് നടക്കാനാരംഭിച്ചതും,നമ്മുടെ 'ഇന്നിപ്പ കൊല്ലി' താരം ഓട്ടോയുമായി വന്ന് മാളുമ്മയെ കൊപ്പത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ചെറുപ്പത്തിലെ ഉമ്മയുടെ രൂക്ഷമായ ശകാരം അവന്റെ  മാനസിക-ആരോഗ്യ വളർച്ചയെ ബാധിക്കാത്ത തരത്തിൽ നല്ല രീതിയിൽ കൊണ്ട് വന്ന, എന്റെ ആ നല്ല ഗ്രാമാന്തരീക്ഷത്തിന് ഞാൻ നൂറായിരം നന്ദി മനസ്സിൽ പറഞ്ഞ്, അവനോടൊന്ന് നന്നായി ചിരിച്ച് കൊടുത്തു,മനസ്സ് തുറന്ന്.

114 comments:

  1. 'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്ന പറയൽ ശരിവക്കുന്ന വിധത്തിലാണ് ഞങ്ങളുടെ നാട്.! അവിടെ ഞാനടക്കമുള്ള ഒരുപാടാളുകൾ ആ വിധത്തിൽ നല്ല ഗ്രാമാന്തരീക്ഷത്തിൽ വളർന്നതാണ്. അതുകൊണ്ട് ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാണിച്ച് 'ഇവൻ ആ ഗ്രാമാന്തരീക്ഷത്തിന്റെ സന്തതിയാണ്' എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. അതാണ് ഞാൻ പഴയ പോസ്റ്റുകളിലൂടെ വിശദീകരിച്ച ആ ഗ്രാമാന്തരീക്ഷത്തിന്റെ നന്മ, ഏതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രം ഈ പോസ്റ്റിൽ വിശദീകരിച്ചിട്ടില്ല. ഇതുവരെ എന്റെ നാട്ടു വിശേഷങ്ങൾ വായിച്ചറിഞ്ഞ എല്ലാവരും ഇതിലെ ആ പരിമിതി ഉൾക്കൊള്ളും, മനസ്സിലാക്കുമെന്ന് കരുതുന്നു.

    ReplyDelete
    Replies
    1. മനേഷ് തുടര്‍ന്നും എഴുതുക നന്നായിട്ടുണ്ടു...............എല്ലാവിധ ആശംസകളും നേരുന്നു

      Delete
  2. ആദ്യത്തെ തേങ്ങ എന്റെ വക

    ReplyDelete
  3. ആദ്യം തേങ്ങ ഉടക്കുക. എന്നിട്ടല്ലേ പ്രാര്‍ത്ഥന? പ്രാര്‍ത്ഥന കഴിഞ്ഞു വരുംബോലെകും വേറെ ആമ്പിള്ളേര്‍ തേങ്ങ ഉടചാലോ?

    ReplyDelete
  4. 'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം'...

    ReplyDelete
  5. നാടന്‍ ശൈലികള്‍ തനതായ രീതിയില്‍ എഴുതുന്നതല്ലേ. പതിവ് പോസ്റ്റുകളില്‍ നിന്നും ഒന്ന് മാറ്റി പിടിക്ക്. വിഷയങ്ങള്‍ക്ക്‌ പഞ്ഞമുണ്ടാകില്ലല്ലോ നാട്ടിന്‍ പുറത്ത്. വരട്ടെ ഓരോന്നായി . ആശംസകള്‍ മനേഷ്.

    ReplyDelete
    Replies
    1. ഞാനും ഒരു പാവം ബ്ലോഗര്‍ ആണ് .......

      Delete
  6. മന്വാ..ഇതും എനിക്കിഷ്ടായി ട്ടോ..നീ എഴുതിയതില്‍ വളരെ വിരളമായെ ഞാന്‍ എനിക്ക് ഇഷ്ടമായിട്ടില്ല എന്ന് പറഞ്ഞിട്ടുള്ളൂ..ഇത് ആദ്യം വായിച്ചു തുടങ്ങുമ്പോള്‍ പഴയ കഥയുടെ അതെ രീതി , അപ്പോള്‍ ഞാന്‍ കരുതി, ഇതിനെയും എനിക്ക് കുറ്റം പറയേണ്ടി വരുമെന്ന്. പക്ഷെ അതുണ്ടായില്ല, നീ വീണ്ടും എന്നെ ചിരിപ്പിച്ചു. നമ്മുടെ നാട്ടിലെ ആ ഭാഷ വല്ലാത്തൊരു സംഭവം, തന്നെയാ ട്ടോ.

    ഇടയ്ക്കു നീ സസ്പെന്‍സ് ഇട്ടു കൊണ്ട് എന്താ പ്പോ കഥ നിര്‍ത്തി കളഞ്ഞത് എന്ന് കരുതി. പക്ഷെ കഥ വേറെ വഴി പറഞ്ഞു തുടങ്ങിയപ്പോള്‍ അതിലും രസകരമായി നമ്മുടെ മാളുവമ്മ എത്തി. ഇവരെ ഒക്കെ എനിക്ക് ഇപ്പൊ കാണാ പാഠമായി..നാട്ടില്‍ വരുമ്പോള്‍ ഇവരെയൊക്കെ ഞാന്‍ കാണാന്‍ വരുന്നുണ്ട് . ഹി ഹി..

    ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലൈമാക്സ്‌ തന്നെ. നിന്റെ ദയനീയമായ ആ നോട്ടവും മാളുവമ്മയുടെ ഡയലോഗും , ഒടുക്കം കൈ കൂപ്പി സഹായമൊന്നും വേണ്ടാന്നു പറഞ്ഞു നില്‍ക്കുന്ന നിന്റെ ചിത്രം എന്‍റെ മനസ്സില്‍ അങ്ങനെ നിറഞ്ഞു വന്നു ട്ടോ. ഹി ഹി..ഒരുപാട് ഇഷ്ടായി. ചിരി മനസ്സില്‍ നിന്നും മുഖത്തേക്ക് വന്നത് ഞാന്‍ അറിഞ്ഞില്ല. ഒറ്റക്കിരുന്നു ചിരിച്ചത് ആരെങ്കിലും കണ്ടോ ആവോ ?

    ആശംസകള്‍.. ഇനിയും നാട്ടു വിശേഷങ്ങള്‍ പങ്കു വക്കുക,

    ReplyDelete
  7. nannayittund naattin puram shaily

    ReplyDelete
  8. നാട്ടു മാങ്ങയുടെ മണമുള്ള ഏറ നാടന്‍ കഥകള്‍ ഏറെ മനോഹരം ..........ആശംസകള്‍ ................

    ReplyDelete
  9. പ്രിയപ്പെട്ട മനേഷ്,
    എന്റെ നാട്ടിലും വെട്ടുകത്തിക്ക്,മടാള് എന്ന് തന്നെ പറയും,ട്ടോ! ആ മടാള്, ഇങ്ങന്ട്ടു എടുത്തോ...എന്നൊക്കെ കേട്ടിട്ടുണ്ട്.
    എന്നാലും മനേഷ്, ചേട്ടന്‍ എന്ത് പണിയാ ഈ കാണിച്ചേ...വയ്യാത്ത കാലും വെച്ചു, എത്ര നേരം അനിയനെ കാത്തു നിര്‍ത്തി?
    ഇപ്പോള്‍ ആയുര്‍വ്വേദം കടയൊക്കെ എങ്ങിനെ പോകുന്നു?അവിടെ കയ്യുന്നി പച്ചില മരുന്നു കിട്ടുമോ?
    രസകരം, ഈ നാട്ടിന്‍പുറത്തെ വിശേഷങ്ങള്‍...!അഭിനന്ദനങ്ങള്‍..!
    സസ്നേഹം,
    അനു

    ReplyDelete
  10. ശരീരത്തിന്റെ പരിമിതികള്‍ എല്ലാം പെട്ടെന്ന് ഭേദമാകട്ടെ .സൌഖ്യം പ്രാര്‍ഥിക്കുന്നു .
    നാട്ടിന്‍പുറത്തിന്റെ നന്‍മ ഇനിയുമിനിയും ഞങ്ങള്‍ക്ക് പകര്‍ന്നു തരിക .

    ReplyDelete
  11. നല്ല എഴുത്ത് മനൂ
    ഇഷ്ടായി, നാട്ടിൻ പുറത്തെ കൂറെ നല്ല മുഖങ്ങൾ ഓർമവന്നു, അവർക്കികപട ലോകത്തിന്റെ നെരച്ച മുഖമൊന്നുമറിയില്ല,കൂറെ നിഷ്കളങ്കമരുടെ കൂട്ടം തന്നെയാണ് നമ്മുടെ ഒക്കെ ഗ്രാമങ്ങൾ....

    ആശംസകൾ

    ReplyDelete
  12. ഈ നല്ലെഴുത്തിന്
    ആശംസകള്‍ നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  13. വീണ്ടും ചില നാട്ടുകാര്യങ്ങള്‍ !!!!! കൊള്ളാം

    ReplyDelete
  14. എഴുത്തു തുടരുക ആശംസകള്‍

    ReplyDelete
  15. മനൂ.. താങ്കളെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ഇപ്പൊ വായനക്കാര്‍ക്ക് നിങ്ങളുടെ ഗ്രാമവും, മാളുമ്മയുമൊക്കെ പരിചയമായിക്കാനും.. താങ്കളുടെ എഴുത്തിലൂടെ... ഓരോന്നും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഓര്‍ത്തു വെക്കാനും എളുപ്പം..

    ഇപ്രാവശ്യവും നാട്ടു കാര്യങ്ങള്‍ നിരാശപെടുത്തിയല്ല...
    എഴുത്തു തുടരട്ടെ...
    നന്മകള്‍ നേരുന്നു..

    ReplyDelete
  16. എഴുത്തിനിയും തുടരുക ഈ ശൈലിയില്‍ എത്ര എഴുതിയാലും വായിക്കാന്‍ ഒരു സുഖമാണ് ....
    നന്മയുള്ള നാട്ടിന്‍ പുറത്തിന്റെ ,നിറമുള്ള കഥകള്‍ക്ക് ഇനിയും കാത്തിരിക്കുന്നു ..... വന്നു വന്നിപ്പൊ ഈ കഥാ പാത്രങ്ങളെയൊക്കെ ഒന്ന് നേരില്‍ കണ്ടാലോന്നായിട്ടുണ്ട് മനെഷേട്ടാ ... ആശംസകോടെ ....... :)))

    ReplyDelete
  17. ആശംസകൾ..... മാളുവമ്മ അങ്ങ് ഫേമസായി....

    നന്നായി

    ReplyDelete
  18. നാടന്‍ കാ‍ഴ്ചകളുടെ നൈര്‍മല്യം...
    പരിമിതികളില്‍ ആണെങ്കില്‍ പോലും നാട്ട് മട്ടത്തില്‍ തന്നെ ആയപ്പോള്‍ ഏറെ നന്നായി..!
    ഇഷടം അറിയിക്കുന്നു മനേഷ്..:)

    ReplyDelete
  19. വിഷയ ദാരിദ്ര്യമനുഭവപ്പെടുന്ന ബ്ലോഗര്‍മാര്‍ക്ക് ഈ ബ്ലോഗൊരു പാഠമാണ്.
    വിഷയം തനിക്ക് ചുറ്റും ഉണ്ടെന്നു വിളിച്ചു പറയുന്ന മനൂന് ഒരായിരം ബ്ലോഗാശംസകള്‍ !

    എഴുത്ത് എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു.
    വിഷമങ്ങള്‍ പെട്ടെന്ന് തീരട്ടെ. പ്രാര്‍ഥിക്കുന്നു.

    ReplyDelete
  20. വീണ്ടും മാളുമ്മ റോക്ക്സ്...! മനു ശരിക്കും എന്നെ കൊതിപ്പിക്കുകയാണ് ... തന്റെ ഗ്രാമം ഒന്ന് സന്ദര്‍ശിക്കുവാനും ഈ നിഷ്കളങ്ക ഹൃദയരെ കാണുവാനും ... കൂടെ ഈ ചങ്ങായിയെയും...!

    ReplyDelete
  21. മാളുമ്മ സീരീസ് നന്നായി മുന്നേറുന്നു... എങ്കിലും എന്റെ മനസ്സ് പറയുന്നു, മനേഷിന് ഇതിലും നന്നായി എഴുതാനാകുമെന്ന്...

    മറ്റൊരു പാശ്ചാത്തലം ഒന്ന്‍ പരീക്ഷിയ്ക്കണോ? ക്ലിക്ക് ആയില്ലെങ്കില്‍ തിരിച്ച് വരാലോ? ഒരു മിനിമം ഗ്യാരന്‍റീ വിഷയം മാളുമ്മയില്‍ ഉണ്ടല്ലോ? :)

    ReplyDelete
  22. വിഷമങ്ങള്‍ ഒക്കെ പെട്ടെന്ന് തീരും മന്നെ,
    എല്ലാരും പറയണ പോലേ മ്മളെ നാട്ടിലെ കാര്യം മ്മളെ ഭാഷേല് എഴുതിയാല്‍ എത്രയും വായിച്ചിരിക്കാം
    മാളുമ്മാന്റെ കയ്യോണ്ട് ഇന്റാന്‍ മയ്യത്തായിട്ടില്ലെങ്കില്‍ അടുത്ത പോസ്റ്റ് വേഗം പോന്നോട്ടെ

    ReplyDelete
  23. ഹ ഹ ഹ രചനാ ശൈലി , ഭാഷ അനുഭവങ്ങള്‍ ഒരു സിനിമ കാണുന്ന പോലെ ഉണ്ട് എല്ലാം , പുണ്യവാളനു ഒരു പാട് ഇഷ്ടമായി ആശംസകള്‍

    ReplyDelete
  24. വേഗം പൂര്‍ണ്ണസുഖമാകട്ടെ

    മാളുവമ്മയും മനേഷും കഥകളുമായി ഇനിയും വരൂ.

    ReplyDelete
  25. നന്മ നിറഞ്ഞ നാട്ടിന്‍ പുറത്തെ വിശേഷങ്ങള്‍ താല്പര്യത്തോടെയാണ് വായിക്കുന്നത്. പലയിടത്തും എന്റെയും കുഞ്ഞു പ്രായത്തിന്റെ നിഴലുകള്‍ വീണു കിടക്കുന്നു. തുടരുക മനേഷ്. ആശംസകളോടെ.

    ReplyDelete
  26. പ്രാര്‍ഥനയോടെ...സമാ‍ധാനമുണ്ടാവട്ടെ...

    ReplyDelete
  27. നാട്ടിന്‍ പുറത്തെ നിഷകളങ്കമായ അനുഭവങ്ങള്‍ ഇനിയും വരട്ടെ മണ്ടൂസൂ................

    ReplyDelete
  28. കൊള്ളാം.
    ആയുർവേദവ്യാപാരം തകർക്കുന്നുണ്ടോ?

    വ്യത്യസ്തമായ രചനകൾ/ തീമുകൾ കൂടി പരീക്ഷിക്കൂ.

    ReplyDelete
  29. മാളുമ്മാനെ കൊന്നു.............അല്ലെങ്കില്‍ ഈ മാളുമ്മാക്കു വല്ല കാര്യവുമുണ്ടോ മണ്ടൂസനോടു സംസാരിക്കാന്‍.............അവര്‍ക്കു അവരുടെ പണി നോക്കി പോയാപ്പോരേ

    ReplyDelete
  30. ഈ കഥകളൊക്കെ വിരിഞ്ഞു കുലച്ച ആ ഊടുവഴികളിലൂടെയൊക്കെ ഞാനും സന്ദീപും മന്നിന്റെ കൂടെ സഞ്ചരിച്ചു. മനേഷ് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചു ഞങ്ങള്‍ ആ മലയുടെ മുകളിലെത്തി, സകല ബ്ലോഗര്‍മാരെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. മാലുംമയുടെ വീട് കാണിച്ചു തന്നു, കാളപ്പൂട്ട് കണ്ടം കാണിച്ചു തന്നു. പോസ്റ്റുകളില്‍ കാണുന്ന ഓരോ വളവും തിരിവും കാണിച്ചു തന്നു. പൊറ്റെക്കടിനു അതിരാണിപ്പാടമെന്ന മനേഷിന് ഈ നാട്ടിന്‍പുറം. നന്ദി ആ നല്ല വരവേല്പ്പിനും ആതിഥ്യത്തിനും. ഈ കഥ ഇന്നലെ ഞങ്ങളോട് പങ്കുവച്ചിരുന്നു. എന്നാലും കിടക്കട്ടെ ഒരാശംസ.

    ReplyDelete
    Replies
    1. ഇവിടെ വീട്ടിൽ വന്നതിനും,എന്റെ ആതിഥ്യം സ്വീകരിച്ചതിനും ഇക്കായ്ക്കും സന്ദീപിനും ഒരുപാട് നന്ദി. ഇനി ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് കൊടുത്തതാണോ ഇക്ക ?

      ആരിഫിക്ക, 'മനേഷ് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു.' എന്ന് എടുത്ത് പറഞ്ഞതിൽ ഞാൻ,അവർക്കുള്ള ഒരു 'മുന്നറിയിപ്പി'ന്റെ സൂചന കാണുന്നു.!

      ആരിഫിക്കാ, എന്റെ ഈ നിർത്താതെയുള്ള സംസാരം പേടിച്ചിനി വരാൻ വിചാരിച്ചിരുന്നവരെങ്ങാനും വരാതിരിക്കുമോ ആവോ ?!!

      Delete
    2. ഞാന്‍ എന്തായാലും വരാതിരിക്കില്ല. അടുത്ത മാസം ഞാന്‍ വരുന്നുണ്ട്.

      Delete
  31. അങ്ങനെ ചെറിയൊരു പുഞ്ചിരി നിലനിർത്തിക്കൊണ്ട് കഥയവസാനിപ്പിച്ചു. നന്നായിട്ടുണ്ടു മനേഷ്.

    ReplyDelete
  32. സുപ്രഭാതം..
    സന്തോഷവും നന്മയും നിറഞ്ഞൊരു വായന..
    മാളുവമ്മയും മണ്ടൂസനും ഒന്നിനൊന്നോട് കേമം..
    നിയ്ക്ക് ഇഷ്ടായി ട്ടൊ മണ്ടൂസ്സന്‍റെ “ഞാനാര മോന്‍ “ അഹങ്കാരം..
    ഒട്ടും കുറയ്ക്കല്ലേ...നമുക്കങ്ങ് വിജയം കൊയ്യണം..
    എല്ലാ നന്മകളും ട്ടൊ...ആശംസകള്‍...!

    ReplyDelete
  33. ഞാനിന്നലെ തന്നെ ഇതു വായിച്ചു. നോക്കുമ്പോളാരും വന്നിട്ടില്ല.
    നല്ല എഴുത്ത്. വീണ്ടും എഴുതുക

    ReplyDelete
  34. മനു ...
    നിന്റെ അനുഭവകുറിപ്പുകള്‍... അത് നീ പറയുന്ന ഗ്രാമ്യ ഭാഷയുടെ ഭംഗി കൊണ്ട് ഒന്നിനൊന്നു വ്യത്യസ്തമാണ്. ഏപ്രില്‍ മാസത്തില്‍ ആ നൈര്‍മല്യമുള്ള ഗ്രാമത്തില്‍ എത്തി നിന്നെ സന്ദര്‍ശിച്ചത് എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാക്കി മാറ്റിയത് ആ ഗ്രാമ നന്മയും അതുപോലെ തന്നെ ആ ഗ്രാമത്തെ മുഴുവന്‍ ഉള്‍ക്കൊണ്ട്‌ നീ വിളമ്പുന്ന വായ്മോഴികളും ആണ്. കുറ്റിയും കൊളുത്തും അടിച്ചു മാറ്റിയ ആ സ്കൂള്‍ നിന്നോടൊപ്പം നേരില്‍ കാണാന്‍ ആയതും എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇനിയും നിന്റെ ഗ്രാമത്തിലെ കാണാപുറങ്ങള്‍ വായനക്കാരുമായി പങ്കു വെക്കുക. സ്വതസിദ്ധമായ ഇതേ ശൈലിയില്‍ തന്നെ .... ആശംസകള്‍

    ReplyDelete
  35. അവിടെ വന്നപ്പോള്‍ മനേഷ് കാണിച്ചു തന്ന സ്ഥലങ്ങള്‍ ഒക്കെയും മനസ്സില്‍ നിറഞ്ഞു....
    ഇടവഴിയും ആ കയറ്റവും... എല്ലാം എല്ലാം....
    അപ്പോള്‍ ഈ വായന കൂടുതല്‍ ഹൃദ്യമായി...

    സന്തോഷം, സ്നേഹം

    സന്ദീപ്‌

    ReplyDelete
  36. vaayichu... abhiprayam njan detail aayi vannittu parayaam....

    ReplyDelete
  37. ഈ ഗ്രാമീണ ഭാഷ്യൊക്കെ മനസ്സിലാക്കണേല് നല്ല പാടാല്ലേ... ത്രിശൂര്‍ക്കാരന്‍ ആയിട്ട് കൂടി രണ്ടാമത് വായിചോക്കീട്ടാ ഓരോന്ന് മണ്ടേല്‍ കേറാന്‍ പാടു പെടുന്നത്,,,അപ്പൊ ആശംസകള്‍... എന്തായാലും സ്നേഹം ഉള്ളോളാ മാളുവമ്മ എന്ന് മനസ്സിലായി...

    ReplyDelete
  38. മിക്കവാറും എന്നെ വേഗം കൊപ്പത്തെക്ക് പ്രതീക്ഷിചോള് ട്ടോ
    മനെഷേട്ടനേം കാണാം
    മാളുംമയെയും കാണാം
    അത്ര്യക്കങ്ങ്ട് ഇഷ്ടായി ഇങ്ങടെ നാടും നാട്ടാരേം

    ReplyDelete
  39. അതി മനോഹരമീ നാട്ടിൻപുറ വിശേഷങ്ങൾ..!! ഒപ്പം നല്ല പ്രാർത്ഥനകളും മനേഷ്..!!

    ReplyDelete
  40. ഭാഷയിലെ പ്രാദേശിക ഭേദങ്ങൾ വായനയെ തെല്ല് സാവധാനത്തിലാക്കി.നാട്ടുവർത്താനങ്ങൾ പറഞ്ഞും കേട്ടും ഇരിക്കുന്നതു പോലെ രസമുള്ള വായനാനുഭവം. കൊള്ളാം. തുടരുക. ആശംസകൾ.

    ReplyDelete
  41. മനേഷ്,
    വായിച്ചു, നാടന്‍ ഭാഷാ ശൈലിയിലുള്ള എഴുത്ത് അന്നാട്ടുകാര്‍ ആവേശത്തോടെ വായിച്ചു സന്തോഷം പങ്കുവെയ്ക്കുന്നത് കണ്ടു എനിക്കും സന്തോഷം!
    പിന്നെ ജെഫ്ഫുവിന്റെയും ബിജു ഡേവിസിന്റെയും അഭിപ്രായങ്ങള്‍ ഒന്ന് പരിഗണിക്കണം എന്ന് തന്നെയാണ് എന്റെയും പക്ഷം. ഒന്ന് മാറ്റിപ്പിടിച്ചു നോക്ക്, ഇത്രയും പേരോക്കെയില്ലേ നിന്നെ പ്രോത്സാഹിപ്പിക്കാന്‍.........
    സ്നേഹപൂര്‍വ്വം,
    ജോസെലെറ്റ്‌

    ReplyDelete
    Replies
    1. ജെഫു ഇക്കയുടേയും ഡേവിസിച്ചായന്റേയും നിർദ്ദേശങ്ങൾ ഞാൻ അവഗണിച്ചിട്ടില്ല.! ഒരു മാറ്റം ഉടനുണ്ടാവും. കഴിയുമെങ്കിൽ അടുത്തതിൽ തന്നെ.!

      Delete
  42. വായിച്ചിരിക്കാന്‍ നല്ലരസം..ഒരു നിഷ്കളങ്കമായ നാട്ടിന്‍പുറം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു, ഗ്രാമീണരും..

    ReplyDelete
  43. നാട്ടിന്‍പുറങ്ങളിലെ നന്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട് ഈ എഴുത്ത് ..
    വേഗം തന്നെ പൂര്‍ണ്ണ സൌഖ്യം പ്രാപിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ..
    ആശംസകള്‍ സുഹൃത്തെ.

    ReplyDelete
  44. നന്നയിട്ടുണ്ട് മനെഷ്.... ഇനിയും ഉണ്ടാവുമല്ലോ നമ്മുടെ നാട്ടിലെ കാര്യങ്ങള്.....

    ReplyDelete
    Replies
    1. നാട്ടിലെ 'സാധനങ്ങൾ' ഓരോന്നായി വരുന്നല്ലേയുള്ളൂ ശ്രീജൂ.!

      വായിച്ച് അഭിപ്രായമറിയിച്ച എല്ലാ സു:മനസ്സുകൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.

      Delete
  45. ആ നാട്ടിലൂടെ നടന്നു നാട്ടുകാരെ പരിചയപ്പെട്ട പ്രതീതി
    മാളുവമ്മ മനസ്സില്‍ കുടിയേറി

    ReplyDelete
  46. ബ്ലോഗ്ഗെര്മാരുടെ ഇടയിലെ മിനിമം ഗ്യാരന്റി ഉള്ള ബ്ലോഗ്ഗര്‍ ആയി വളര്‍ന്നിരിക്കുന്നു മനൂ ഇജ്ജു .... വിഷയമില്ലയ്മയില്‍ നിന്നും വിഷയം ഉണ്ടാക്കി എഴുതുവാന്‍ ഇനിയും കഴിയട്ടെ . . ആശംസകള്‍

    ReplyDelete
  47. മനൂ, കഥയിലൂടെ നിന്റെ നാടും പരിസരവും എനിക്ക് കാണാന്‍ കഴിയുന്നു ആശംസകള്‍ ,,,നമ്മളെ മാളുമ്മ ഒരു പ്രസ്ഥാനാണല്ലോ...

    ReplyDelete
  48. മനുവേ ഞാന്‍ ഈ വഴി വരാന്‍ അല്‍പം വൈകി... അല്‍പം ബിസിയായിരുന്നേയ്‌... നിന്‌റെ തൌദാര്യങ്ങളും കൊച്ചു കൊച്ചു വിശേഷങ്ങളുമെല്ലാം ബൂലോക നിവാസികള്‍ക്ക്‌ ദിനം പ്രതി സുപരിചിതമായിക്കൊണ്‌ടിരിക്കുന്നു.... കൊപ്പവും, പുലാമന്തോളുമെല്ലാം ഇനി മനേശിലൂടെ വീണ്‌ടും ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ... ഗ്രാമീണകാഴ്ചകള്‍ക്കും അവിടുത്തെ മനുഷ്യര്‍ക്കും ഒരു പ്രത്യേകതയുണ്‌ട്‌.. നന്‍മയുടെ പ്രതീകം എന്ന് തന്നെ പറയാം.. ഇനിയും പുതിയ വിശേഷങ്ങളുമായി വരൂ... ആയുരാരോഗ്യ സൌഖ്യത്തിന്‌ പ്രാര്‍ത്ഥിക്കുന്നു... ആശംസകള്‍

    ReplyDelete
  49. മാളുംമാത്താന്റെ കത്തി മുന യില്‍ നിന്ന് രക്ഷപെട്ട മനേഷിന്റെ കത്തി കൊയപ്പല്ലട്ടോ മനൂ

    ReplyDelete
  50. വന്നു, കണ്ടു, വായിച്ചു, മനസ്സ് നിറഞ്ഞു.. കൂടുതല്‍ എന്ത് പറയാനാ.. എല്ലാ വിധ പ്രാര്‍ഥനകളും.. :)

    ReplyDelete
  51. നാട്ടിന്‍പുറം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.....ഇപ്പൊ നിങ്ങളുടെ നാടും , നാട്ടാരെയും ഒക്കെ നന്നായി അറിയും , ഒരു കുഴപ്പമേ ഉള്ളൂ മണ്ടൂ ആ ഭാഷ അതിത്തിരി കട്ടി ആണ് ട്ടോ ... !!(നാടന്‍ ഭാഷ) രണ്ടുമൂന്നാവര്ത്തി വായിച്ചു നോക്കിയാ മനസ്സിലാക്കി എടുത്തത് ...!

    മാളുമ്മയുടെ മെഗാ പരമ്പര തുടരുന്നു ...:))

    ReplyDelete
  52. നാട്ടിലെ കളിക്കൂട്ടുകാര്‍ , ചുറ്റുവട്ടം, നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, എല്ലാം ചേര്‍ത്ത് മണ്ടൂസന്‍ പറയുന്ന ഗ്രാമ കാഴ്ചകള്‍ വളരെ ഹൃദയമാണ്. ഗ്രാമത്തോട് ചേര്‍ന്ന് നിന്നാല്‍ ആ ഉള്‍തുടിപ്പുകള്‍ അറിയാന്‍ പറ്റും. ഞാനും വളരെ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒന്നാണത്. എഴുത്ത് നന്നായി മണ്ടൂസന്‍. എന്‍റെ ആശംസകള്‍

    ReplyDelete
  53. പ്രിയ മനു...നാട്ടിലൊക്കെ ഒന്ന് ചുറ്റിയടിയ്ക്കുവാൻ പോയതുകൊണ്ട് എത്താൻ വൈകി... എങ്കിലും കുറച്ചു ദിവസങ്ങൾ മാത്രം അനുഭവിയ്ക്കുവാൻ സാധിച്ച നാട്ടിൻപുറത്തിന്റെ ഓർമ്മകൾ, ഈ പോസ്റ്റിലൂടെയും മനസ്സിലേയ്ക്ക് ചേക്കേറുമ്പോൾ അതിയായ സന്തോഷം..അച്ചടി ഭാഷ പറഞ്ഞിശീലിച്ചതുകൊണ്ടായിരിയ്ക്കാം ഈ നാട്ടുഭാഷ മനസ്സിലാക്കുവാൻ ഒന്നുകൂടി വായിയ്ക്കേണ്ടതായി വരുന്നു എന്ന് മാത്രം... അതും ഒരു നല്ല അനുഭവം തന്നെയാണ് കേട്ടോ.... അഭിനന്ദനങ്ങൾ..ഒപ്പം ഹൃദ്യമായ ആശംസകളും.

    ReplyDelete
  54. ഒരു നാടും ,നിഷ്കളങ്കരായ സാധാരണ മനുഷ്യരും ഇവിടെ പതുക്കെ അനാവരണം ചെയ്യപ്പെടുകയാണ്. സൌമ്യമായ ഭാഷയില്‍ നാട്ടുവഴക്കങ്ങളിലൂടെ മനു അതു പറയുമ്പോൾ ആ മാനവികതയും പ്രകൃതിയും കൺമുമ്പില്‍ തെളിയുന്നു.

    ആരിഫ് സാറിന്റെയും സന്ദീപിന്റെയും വാക്കുകൾ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോൾ മനുവിന്റെ എഴുത്തിന് പ്രേരകമാവുന്ന ആ നാട്ടുവഴികളെ ശരിക്കും അറിയുന്നു... ആ വഴികളിലൂടെ മനുവിനൊപ്പം നടക്കാന്‍ ഞാനും വരുന്നുണ്ട്. ഇപ്പോഴത്തെ തിരക്കുകൾ ഒന്നു കഴിയട്ടെ......

    ReplyDelete
    Replies
    1. സ്വാഗതം പ്രദീപ് മാഷേ,ഞങ്ങളുടെ സ്വന്തം പുലാശ്ശേരിയിലേക്ക്.!

      Delete
  55. നിഷ്കളങ്കത ഇനിയും കൈവിട്ടു പോകാത്ത നാട്ടുകാരും രസമുള്ള ഭാഷയും. (പല വാക്കുകളും ആദ്യം മനസിലായില്ല.) ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളെ ഓര്‍ത്തു. നന്നായിരിക്കുന്നു.

    ReplyDelete
  56. മനേഷ് താങ്കളുടെ വരികളിലൂടെ എനിക്ക് താങ്കളുടെ നാട് കാണാം ആ ചെറിയ ഇടവഴി കാണാം മാളുമ്മയെ അറിയാം എല്ലാം വാക്കുകളിലൂടെ അനുഭവിക്കാനാകുന്നു ...നന്നായിരിക്കുന്നു. എല്ലാം പെട്ടെന്ന് സുഖപെടെട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  57. എത്ര പറഞ്ഞാലും പറഞ്ഞാലും മതിവരാത്തത്ര വിശേഷങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാട്ടിന്‍ പുറങ്ങള്‍..നീ തുടരു മനേഷേ...

    ReplyDelete
  58. നാട്ടിൻപുറവാർത്തകൾ കൊള്ളാം

    ReplyDelete
  59. നന്നായിരിക്കുന്നു ...വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കാം .അഭിനന്ദനങ്ങള്‍ ..

    ReplyDelete
  60. ഡാ മനൂ .. തന്‍റെ വിഷമങ്ങള്‍ ഒക്കെ മാറും ഡിയര്‍ ..
    തനി നാടന്‍ പ്രയോഗങ്ങള്‍ ഉണ്ടല്ലോ അത് ഒത്തിരി ഇഷ്ട്ടായി .
    കാരണം " കോഴി മുട " എന്ന് പറഞ്ഞിരുന്ന ഞാനൊക്കെ " കോഴി മുട്ട " എന്ന് പറയുവാന്‍ തുടങ്ങി ഹി പക്ഷെ ആ പഴയ പ്രയോഗങ്ങളോട് തന്നെയാണ് എനിക്ക് സ്നേഹം .. അതിനു ഒരു സുഖമുണ്ട് ഒരു പാട് ഓര്‍മ്മകള്‍ നല്‍കുന്ന സുഖം .. വല്ല്യുപ്പന്റെയും വല്ല്യുംമാന്റെയും ഓര്‍മ്മകള്‍ സമ്മാനിക്കുവാന്‍ ഇത്തരം വാക്കുകള്‍ സഹായിക്കുന്നു ഡിയര്‍ .. നമ്മുടെ നാടും ജീവിതവും കഴിയുന്നതിനനുസരിച്ചു നമുക്ക് നല്ല നല്ല ഓര്‍മ്മകള്‍ സമ്മാനിക്കും ല്ലേ ..
    ഇഷ്ട്ടായി ..ആശംസകള്‍ .
    പ്രാര്‍ഥനയോടെ

    ReplyDelete
  61. നന്നായിരിക്കുന്നു.. ആശംസകള്‍..

    ReplyDelete
  62. യാത്രാവിലക്കുകള്‍ ശരീരത്തിനല്ലേ കല്‍പിച്ചിട്ടുള്ളത്‌...?
    ചിന്തകളെ അതിരുകള്‍ക്കപ്പുറത്തേക്ക് മേയാന്‍ വിടേണ്ടതായിരുന്നു...
    ആവര്‍ത്തനവിരസമല്ല എന്ന ഗുണം പക്ഷേ, സ്ഥിരം പശ്ചാത്തലത്തില്‍ നിന്നും തുടര്‍ച്ചകളാകുന്ന കേവല നാട്ടുവര്‍ത്തമാനങ്ങളെ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയെന്ന മാനത്തിലേക്കെത്തിക്കുന്നില്ല.
    ഇവിടെ പ്രതിഭയെ സ്വയം വരച്ച ലക്ഷ്മണരേഖക്കകത്തെ പരിമിതിക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ വിടാനാണ് എഴുത്തുകാരന് താല്പര്യം..!!
    ഒരു ദൃസ്സാക്ഷിവിവരണത്തിനപ്പുറം ഭാവനയുടെ പൊടിപ്പും തോരണവും ചേര്‍ത്ത് വികസിപ്പിച്ചെടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ഔട്ട്‌ ലൈനില്‍ നിന്നും മോചിതരായി പശ്ചാത്തലത്തിന്‍റെ സീമകള്‍ക്കപ്പുറത്തേക്ക് വളരുകയാണുണ്ടാകുക... മനേഷിനതാകുമെന്നെനിക്കുറപ്പുണ്ട്, പ്രതീക്ഷയും.

    ഏതര്‍ത്ഥത്തിലും, ഈവിധം ഇനിയൊരു തുടര്‍ച്ച ന്യയീകരിക്കപ്പെടുമെന്ന് കരുതാന്‍ എനിക്കാവില്ല..

    ആശംസകള്‍....

    ReplyDelete
    Replies
    1. അഷറഫിക്കാ ങ്ങളിവിടെ പറയുന്നതൊക്കെ മനസ്സിലാവ്ണ്ണ്ട്,പക്ഷെ സാസം കിട്ടണ്ടേ ?

      'ആവര്‍ത്തനവിരസമല്ല എന്ന ഗുണം പക്ഷേ, സ്ഥിരം പശ്ചാത്തലത്തില്‍ നിന്നും തുടര്‍ച്ചകളാകുന്ന കേവല നാട്ടുവര്‍ത്തമാനങ്ങളെ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയെന്ന മാനത്തിലേക്കെത്തിക്കുന്നില്ല.'

      എനിക്കീ പറഞ്ഞ പോലെ സർഗ്ഗാത്മക സൃഷ്ടികൾക്ക് കഴിയുന്നില്ല,അറിയില്ല എന്നതാണ് സത്യം. അതല്ലേ എഴുത്തുകാരും സാധാരണക്കാരും തമ്മിലുള്ള വിത്യാസം.!

      'ഇവിടെ പ്രതിഭയെ സ്വയം വരച്ച ലക്ഷ്മണരേഖക്കകത്തെ പരിമിതിക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ വിടാനാണ് എഴുത്തുകാരന് താല്പര്യം..!!'

      എവിടെ എന്റെ പ്രതിഭയെ അല്ല എന്നിലെ കഥപറച്ചിലുകാരന് സ്വയം വരച്ച ലക്ഷ്മണരേഖക്കകത്തെ പരിമിതിക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ വിടാൻ തന്നെയാണ് താത്പര്യം, എന്നല്ല അതിനുള്ള ആയുധങ്ങളെ കയ്യിലുള്ളൂ.

      Delete
  63. നാട്ടിലെ ഓരോ പാത്രത്തെയും കഥാപാത്രം ആക്കുകയാണ് അല്ലെ? കൊള്ളാം.
    വിചിത്രമായ സ്വഭാവങ്ങള്‍ ഉള്ളവര്‍ എല്ലാ നാട്ടിലും കാണും, പക്ഷെ അവരെയൊന്നും ഓട്ടത്തിനിടയില്‍ നാം ഓര്‍ക്കാറില്ല.
    ഒരുപക്ഷേ ഇങ്ങനെ ഒരവസ്ഥയില്‍ നാട്ടില്‍ത്തന്നെ തുടരേണ്ടി വന്നപ്പോള്‍ ഓരോരുത്തരായി വീണ്ടും മനസിലേയ്ക്ക് തിരികെ വരുന്നതാവാം, ഒപ്പം അവരെക്കുറിച്ചുള്ള പഴയ ഓര്‍മ്മകളും.
    കുറിപ്പ്‌ നന്നായി.

    ReplyDelete
  64. എനിക്ക് തൃപ്തിയായി..എന്റെ മണ്ടനെ കണ്ട് പിടിച്ചതില്‍...നീയണടാ എഴുത്ത് കാരന്‍...

    ReplyDelete
  65. lastവരെ ഒറ്റയിരിപ്പിനു വായിച്ചു. ബോര്‍ അടിച്ചില്ല. നല്ല വാക്കുകള്‍ കൊണ്ട് തന്നെ എഴുതിയിരിക്കുന്നു. ഗ്രാമീണകഥ കൊള്ളാം കേട്ടോ.

    ReplyDelete
  66. മനോഹരമായിട്ടുണ്ട് നാട്ടിൻപുറത്തെ വിശേഷങ്ങൾ..

    ReplyDelete
  67. മാളുവമ്മയെയും മടവാളിനെയും ഒക്കെ ഗ്രാമത്തിന് പുറത്തു കൊണ്ട് വന്നു പ്രശസ്തമാക്കി അല്ലേ.നന്നായി...നന്മ നിറഞ്ഞ നാട്ടിന്‍പുറത്തെ നുറുങ്ങു വിശേഷങ്ങള്‍ ഇനിയും കൊണ്ടുവരൂ...ആശംസകള്‍

    ReplyDelete
  68. നാട്ടിന്‍ പുറത്തെ നിഷ്കളങ്ക മനുഷ്യര്‍
    നിലം നികത്തുന്നത് പോലെ ഇവരും ഇല്ലാതാകുന്നു

    ReplyDelete
  69. മനൂ വളരെ നന്നായിട്ടുണ്ട് പിന്നെ ആ മാളുമ്മയുടെ പേരില്‍ നമുക്ക് ചെറിയൊരു തിരുത്ത് വരുത്തി മൈക്കുമ്മ എന്നാക്കിയാലോ?

    ReplyDelete
  70. അനു ഭവങ്ങള്‍

    ReplyDelete
  71. കഥാ പരിസരം നേരിട്ട് അനുഭവിപ്പിക്കുന്നു.
    ഇഷ്ടമായി

    ReplyDelete
  72. മാളു അമ്മയ്ക്കപ്പോ മൊബൈല്‍ റീചാര്‍ജു ചെയ്തു കാശു പോകില്ല അല്ലെ...

    ReplyDelete
  73. അവതരണം മോശമായാല്‍ ചീറ്റി പോകുനത് കാര്യത്തെ വളരെ തന്മയത്തോടെ അവതിരിപ്പിചിരിക്കു

    ReplyDelete
  74. മനേഷിന്റെ നേരറിവുകളിലെ അനുഭവങ്ങളിലെ ഭാഷയാണ്‌ എനിക്കിഷ്ടം. ആ സ്വന്തമായ ഭാഷാ ശൈലി ഇനിയും തുടരുക. സങ്കല്പ ലോകത്തേക്കാള്‍ സുന്ദരമാണ് യഥാര്‍ത്ഥ ലോകം. നമ്മള്‍ കണ്ണ് തുറന്നു കാണുമെങ്കില്‍. അത് മനേഷിന്റെ ഓരോ കുറിപ്പുകളും അടിവരയിടുന്നു. എന്റെ മെയില്‍ ഐ.ഡി യിലേക്ക് പോസ്റ്റുകള്‍ വരികയാണെങ്കില്‍ കൂടുതല്‍ നല്ലത്. Mail ID: shamzi99@gmail.com

    ReplyDelete
  75. ചെറിയ 'കത്തികളെ" കത്തി എന്നും വലിയ 'കത്തി'കളെ മാടാള്‍ എന്നും ഞങ്ങളെ നാട്ടിലും വിളിക്കും ട്ടോ :).. ഇങ്ങനെ നാടന്‍ ശൈലിയില്‍ ഈ നവ യുഗ മാധ്യമത്തില്‍ എഴുതല്‍ എളുപ്പല്ലാ ട്ടോ.. നിങ്ങളൊരു സംഭവം തന്ന്യാട്ടോ.. നന്നായിട്ടുണ്ടെ..

    ReplyDelete
  76. മുഴുവന്‍ വായിച്ചു, മറ്റു പോസ്റ്റുകളും, സ്ഥിരം ശൈലിയില്‍ നിന്ന് വിട്ട് നിന്ന് എഴുതി നോക്കൂ...

    ReplyDelete
  77. kollam nalla avatharanam. ethu kozhikkodan syle ano

    ReplyDelete
    Replies
    1. അല്ല പാലക്കാട് മലപ്പുറം അതിർത്തിയാ.

      Delete
  78. വായിച്ചു.ഇഷ്ടപ്പെട്ടു,ഇതുപോലുള്ള കഥാപാത്രങ്ങള്‍ എന്‍റെ നാട്ടിലുമുണ്ട്,

    ReplyDelete
    Replies
    1. ഇതു പോലുള്ള കഥാപാത്രങ്ങൾ എല്ലാ നാട്ടിലുമുണ്ട്,എവിടേയും. ഞാൻ വേറെ ഒന്നും എഴുതാനറിയാത്തതു കൊണ്ട് ഇതെഴുതുന്നൂ ന്ന് മാത്രം. മറ്റു വിഷയങ്ങൾ എനിക്ക് എഴുതാനറിയില്ല. അതുകൊണ്ട് കഴിൻഞ മാസങ്ങളിലെ പോസ്റ്റുകൾ വായിച്ച് അഭിപ്രായം പറയൂ, ഞാൻ തുടർന്നെഴുതണോ വേണ്ടയോ എന്ന്.!

      നന്ദിയുണ്ട് അഭിപ്രായം പറഞ്ഞ എല്ലാവർക്കും.

      Delete
  79. മണ്ടൂസനെ ഇന്നാണ് വായിച്ചു തുടങ്ങിയത്... എഴുത്തിന് തുടർച്ച നഷ്ടപ്പെട്ടോ എന്നൊരു സംശയം. എന്റെ തോന്നലാകാം.. സമയമില്ലാത്തതിനാൽ പെട്ടെന്നു വായിച്ചു തീർത്തതാണ്..ഇനി സ്ഥിരമായി വരാം..

    ReplyDelete
  80. ഹ ഹ മാളുമ്മ റോക്ക്....

    ReplyDelete
  81. നാട്ടിൻപുറവും അവിടത്തെ നന്മ നിറഞ്ഞ നിവാസികളും മനസ്സിൽ മായാതെ നിൽക്കുന്നു. നല്ല അനുഭവമാണീ കുറിപ്പ്‌.
    ആശംസകൾ.

    ReplyDelete
  82. നാട്ടിന്‍പുറത്തനിമ വിളിച്ചോതുന്ന ഇത്തരം കഥകള്‍ ഇനിയും വരട്ടെ മനേഷ്..ഒരുപാടൊരുപാട് ആശംസകള്‍

    ReplyDelete
  83. ആ സംസാരഭാഷയും നാട്ടിന്‍പുറവുമൊക്കെ ഒരു വല്ലാത്ത ഫീല്‍ തരുന്നു മണ്ടൂസാ. :-)

    ReplyDelete
  84. ഹി..ഹി..ഒന്നും കൂടിയങ്ങ്‌ വായിച്ചു എന്ന് കരുതി കുഴപ്പം ഒന്നുമില്ലല്ലോ..

    ReplyDelete
  85. ചെലതോന്നും അങ്ങട്ടു മനസ്സിലാവണില്ല മന്ദൂസന്‍ക്കാ ..എന്നാലും കാര്യങ്ങള്‍ മനസ്സിലായി -വീണ്ടും കാണാം.നമോവാഹം.

    ReplyDelete
  86. സമ്മയിക്കണം ചങ്ങായി...വല്ലാത്ത രചനാരീതിതന്നെ നാടുകണ്ടുതൃപ്തിയായി ആശംസകള്‍..

    ReplyDelete
    Replies
    1. ഇതൊരൊന്നന്നര 'കത്തി'യാണ് കാത്തിയുടെ അഭിപ്രായമെങ്കിലും,ഞാനതംഗീകരിക്കുന്നു. എവിടെയെന്തൊക്ക് മനസ്സിലാവുന്നില്ലാ ന്ന് കമന്റ് മെയിലിൽ സൂചിപ്പിച്ചാൽ ഞാൻ വിശദീകരിക്കുമായിരുന്നല്ലോ ? നന്ദിയുണ്ട് എല്ലാ സുഹൃത്തുക്കൾക്കും.

      Delete
  87. ഇന്നാ പിടിച്ചോ ..നൂറാമത്തെ അഭിപ്രായം ...വീണ്ടും വായിച്ചു...ചുമ്മാ ഒരു രസത്തിന്..ആശംസകളോടെ

    ReplyDelete
  88. വായിച്ചു. മനോഹരമായി എഴുതി. ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്ന എനിക്ക് ഇത്തരം കഥാപാത്രങ്ങളെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. സംഭാഷണങ്ങള്‍ക്കിടെ ഉപയോഗിച്ച തനി നാടന്‍ ഭാഷ എനിക്കിഷ്ടായി.
    എല്ലാവിധ ഭാവുകളും നേരുന്നു.

    ReplyDelete
  89. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം... ഇപ്പോളെല്ലാ നാട്ടിന്‍ പുറത്തുമില്ലാട്ടോ ഇത്.... തുടരുക ബാക്കി വിശേഷങ്ങള്‍

    ReplyDelete
  90. എഴുത്ത് മനോഹരമായി..വായിക്കാന്‍ താമസിച്ചു...

    സ്നേഹത്തോടെ മനു..

    ReplyDelete
  91. അനുഭവങ്ങള്‍ തന്നെയല്ലേ നല്ലെഴുത്ത്...ആശംസകള്‍ മനേഷ്.

    ReplyDelete
  92. ഹായ് ഹായ്... അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വായിച്ചു!

    ആ പാലക്കാടന്‍ "ഫാഷ" അല്പം സമയം എടുത്തു വായിക്കാല്ലോ ന്നു കരുതിയാണ് ബുക്ക്‌മാര്‍ക്ക്‌ ചെയ്തു കാത്തിരുന്നത്. ഇന്ന് വായിച്ചു.

    ഇങ്ങള് നടന്ന ആ ഇടവഴി ഒക്കെ പലേ സിനിമകളിലും ഉണ്ട് അല്ലെ... അതാണ്‌ മനസ്സില്‍ വന്നത്. ആ സംസാരിക്കാന്‍ വന്ന അമ്മച്ചിയുടെ റോള്‍ ഞാന്‍ ഫിലോമിനക്ക് കൊടുത്തു. (സംസാരിച്ചു നില്‍ക്കുന്ന മന്വേട്ടന്‍റെ റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചു ... സ്വാറി.)

    ഗ്രാമം - അതൊരു സംഭവം തന്നാണ് കേട്ടാ...! ഞാന്‍ ജനിച്ചു വീണ കുളത്തൂര്‍ ഗ്രാമത്തിലും ഉണ്ടായിരുന്നു വയലും, തോടും, പച്ചപ്പും, ക്ഷേത്രങ്ങളും ... അതെ, "ഉണ്ടായിരുന്നു" എന്ന്. ഞാന്‍ ജനിച്ചുവീണ സ്ഥലത്ത് ഇപ്പൊ ഇന്‍ഫോസിസ്‌ അതിന്റെ മൂന്നാമത്തെ ബഹുനില മന്ദിരം പണിതുയര്‍ത്തുന്നു. ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി.

    ബൈ ദി ബൈ, ആ മടലുകൊണ്ട് അടി മേടിച്ച പയ്യന്‍ ഇപ്പൊ എന്ത് ചെയ്യുന്നു... ഇവിടൊക്കെ തന്നെ ഉണ്ടോ അതോ അവന്റെ ഉമ്മാ അവനെ നാട് കടത്തിയോ???

    ReplyDelete
  93. ഇതും നന്നായിട്ടുണ്ടെടാ മനേഷേ... :)

    ReplyDelete
  94. ഒന്ന് രഹസ്യം പറഞ്ഞാൽ ഒരു കിലോമീറ്ററപ്പുറം ഉള്ള കൊപ്പത്ത് നിൽക്കുന്നവർ കേൾക്കും ,
    ഇങ്ങനെയുള്ള കുറെ ആളുകളെ ഞാനും കണ്ടിട്ടുണ്ട് മനൂ , നാട്ടുകാര്യങ്ങള്‍ നന്നായി എഴുതി . ആശംസകള്‍

    ReplyDelete
  95. മനേഷ് കലക്കീന്നു വെറുതെ പറയാനില്ല...മനോഹരമായി...നല്ല നാടന്‍ വഴിയില്‍ അല്‍പ നേരം നടന്ന പോലെ.... എഴുത്തിലെ ഈ നാടന്‍ ഭാഷ മനോഹരമാണ് അത് അല്‍പ്പം ലളിതമാക്കി ഇട്ടാലും തരക്കേടില്ല...ഗംഭീരം

    ReplyDelete
  96. ഇപ്പൊ നമ്മുടെ ചിന്ന കുട്ടെട്ടന്‍ എവിടെ അവരെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു മനേഷേ..

    ReplyDelete
  97. മ്മളെ അഫിപ്രായത്തിനു ഒരു വിലയുമില്ലേ മണ്ടൂസാ! നീ അത് വിറ്റുകാശാക്കിയോ ?അതുകാനാണില്ലല്ലോ

    ReplyDelete
  98. ലാളിത്യം വിഷയസ്വീകരണത്തിലും അവതരണത്തിലും. ഇഷ്ടമായി.

    ReplyDelete
  99. ജീവിത വഴിയില്‍ കണ്ടു മുട്ടുന്ന ചിലരെ നമുക്ക് മറക്കാന്‍ പറ്റില്ല,അവരെ ഓര്‍മയില്‍ സൂക്ഷിക്കാനും, എഴുതാനും കഴിയുന്നുണ്ടല്ലോ.നിഷ്കളങ്കമായ എഴുത്തിനു എല്ലാ ഭാവുകങ്ങളും

    ReplyDelete