Tuesday, 28 August 2012

'ഒരു നാല് കുറ്റീം കൊളുത്തൂം ല്ലേ.....അത് ഞാങ്ങ്ട് കൊടന്നേരാ'...!

ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാലത്തേക്ക് പോവുകയാണ്. അത് എല്ലാവരുടേയും അനുഭവങ്ങൾ പോലെ തന്നെ  പറഞ്ഞാൽ തീരാത്ത കുറെ രസകരമായ സംഭവങ്ങളുടെ ഒരു നീക്കിയിരിപ്പാണ്. അതിലെ പല രസകരമായ സംഭവങ്ങളും ഇവിടെ ഒരു കുറിപ്പായി എഴുതാനുള്ള വലുപ്പമില്ലാത്തത് കൊണ്ട്, ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്നവ ഒന്നിച്ച് ഒരു കുറിപ്പാക്കി ഇവിടെ ചേർക്കാം.അതുകൊണ്ട് കുറച്ച് വലുപ്പക്കൂടുതലുണ്ട്,ക്ഷമിക്കുക.

ഞങ്ങൾ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലമാണ്. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ വാസുദേവൻ മാസ്റ്റർ(സസ്കൃതം) ആയിരുന്നു.നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ഒരിക്കലും കുട്ടികളെ (ഞങ്ങളെ മാത്രമല്ല) അടിക്കുമായിരുന്നില്ല. പക്ഷെ എല്ലാവർക്കും അദ്ദേഹത്തെ വളരേയധികം ബഹുമാനവും ഇഷ്ടവുമായിരുന്നു.   അദ്ദേഹം എട്ടിലും ഒൻപതിലും ഞങ്ങളെ ഉപദേശിച്ച് നല്ലവഴിക്ക് നടത്താൻ, ഞങ്ങളുടെ ക്ലാസ്സ് മാഷായി തന്നെ ഉണ്ടായിരുന്നു (എന്നിട്ടും ഞങ്ങൾ ഇങ്ങനേയായി !).  ഞങ്ങൾ പത്താം ക്ലാസ്സിലായപ്പോഴേക്കും അദ്ദേഹം പട്ടാമ്പി സ്കൂളിലേക്ക് ജോലിമാറ്റം കിട്ടി പോയി. അത് ഞങ്ങൾക്കെല്ലാവർക്കും കനത്ത ആഘാതമായിരുന്നു. മൂക്ക് കയറ് കെട്ടഴിഞ്ഞ് പോയ കുറെ കാളകളെ(പശുക്കളും) പോലെയായിരുന്നു പിന്നെ ഞങ്ങളുടെ ക്ലാസ്സ്. ആരേയും പേടിയില്ല, ആരുടേയും വാക്കുകൾ ഗൗനിക്കില്ല. അങ്ങനെ തിരുവായ്ക്ക് എതിർവായില്ലാതെ ആ 'പത്ത്.എ' ക്ലാസ്സ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾക്കെല്ലാവർക്കും കുറച്ചെങ്കിലും പേടിയുണ്ടായിരുന്നത് (പേ....ടി..യൊന്നുമല്ല....,ഒരു......... ഭയം!) ആ കാലത്ത് അവിടെയുള്ള കുട്ടികളുടേയെല്ലാം പേടിസ്വപ്നമായിരുന്ന ഭാസ്ക്കരൻ മാഷേയാണ്.

ഞങ്ങൾ പത്താം ക്ലാസ്സുകാരന്റെ ഗമയിൽ അങ്ങനെ സ്കൂളിൽ വിലസുകയാണ്. ക്ലാസ്സുകൾ ഒരുപാടായി, പരീക്ഷ ആവാറായി. ആ വർഷം സ്ക്കൂളിൽ ഒരുവർഷത്തെ താൽക്കാലിക നിയമനത്തിൽ കുട്ടികളെ 'പഠിപ്പിക്കാൻ ' വേണ്ടി ഒരുപാട് മാഷ് മ്മാർ എത്തിയിരുന്നു. അങ്ങനെ അവിടെയെത്തിയ ഒരു രവി മാഷായിരുന്നു ഞങ്ങൾക്ക് ഹിസ്റ്ററി എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഭയങ്കര രസകരമാണ്. ആളൊരു ഇടതുപക്ഷ ചിന്തയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ മൂന്നാം ലോക രാജ്യങ്ങളുടെ ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം അങ്ങനെ ക്ലാസ്സെടുത്ത് തകർക്കുകയുണ്ടായിരുന്നു. അങ്ങനെ ഒരു ക്ലാസ്സ്, അതങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ വരക്കാൻ കലശലായ ആഗ്രഹം. ഞാൻ ക്ലാസ്സിലിരുന്നു വരച്ചു. വര കഴിഞ്ഞപ്പോൾ,'കുഴപ്പമില്ല,' ആ ചിത്രം കണ്ട എനിക്ക് നന്നായി ചിരി പൊട്ടി. ഞാനത് കൂട്ടുകാർക്കൊക്കെ കാണിച്ചുകൊടുത്തു. അവരെല്ലാവരും ചിരിച്ചു. അങ്ങനെയത് ഒരു കൂട്ടച്ചിരി ആയപ്പോൾ മാഷ് ശ്രദ്ധിച്ചു. നോക്കിയ ഉടനെ എല്ലാവരും ചിരി നിർത്തി. എനിക്കന്നും ഹാസ്യം ഒരു വീക്നെസ്സാണ്. ഞാൻ കടിച്ച് പിടിച്ചിട്ടും ചിരി നിൽക്കുന്നില്ല. മാഷ് എന്നൊട് പറഞ്ഞു, 'യൂ സ്റ്റാൻഡ് അപ്പ്'. ഞാൻ ഇത്തിരി ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു നിന്നു. അദ്ദേഹം കയ്യിലിരുന്ന മുട്ടൻ ചൂരൽ കൊണ്ട് എന്റെ പുറത്ത് മൂന്നാല് നല്ല സുന്ദരൻ അടികൾ പാസ്സാക്കി.

മൂന്നാല് എന്ന് ഞാൻ ഊഹിച്ചതാ ട്ടോ. അതിൽ കൂടുതലുണ്ടെന്നാ കൂട്ടുകാർ ഇപ്പോഴും പറയുന്നത്. എനിക്കെന്തായാലും അതപ്പോൾ എണ്ണാൻ കഴിഞ്ഞില്ല, കാരണം ആദ്യത്തെ അടിയിൽ തന്നെ എന്റെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായിരുന്നു.

നിങ്ങൾക്കിപ്പൊ ഒരു സംശയം ഉണ്ടാവും, 'പുറത്തടി കിട്ടിയാൽ തലച്ചോറിന് എന്തെങ്കിലും സംഭവിക്കുമോ' എന്ന്. കിട്ടണ്ട പോലെ എവിടെ കിട്ടിയാലും തലച്ചോറിന് എന്തേലും സംഭവിക്കും. റോഡിലൂടെ വാണിയംകുളം ചന്തയിലേക്ക് പോത്തുകളെ തെളിച്ചുകൊണ്ട് പോകുന്ന ആളുകളുടെ കയ്യിലേ ഞാൻ ഇത്രയും കനമുള്ള വടി(മുടിംകോൽ) കണ്ടിട്ടുള്ളൂ. അങ്ങനേയുള്ള വടി കൊണ്ടാണ് എനിക്ക് പുറത്തേക്ക്  കിട്ടിയിരിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പന് നല്ല അടി കിട്ടിയ സന്തോഷത്തിൽ എല്ലാരും ഇരുന്നു. പക്ഷെ യഥാർത്ഥ 'വീരൻ' അപ്പോൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. തന്റെ മേൽ പതിയാറുള്ള മാഷ്മ്മാരുടെ ശ്രദ്ധ കുറച്ച് ദിവസത്തേക്ക് തിരിച്ച് വിടാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരിക്കണം ആ ചിരി.!


 ഭാസ്ക്കരൻ മാഷ് ഞങ്ങൾക്കൊരു വിഷയവും എടുക്കാനില്ല, എന്റെ പുറത്തിന്റെ ഒരു ഭാഗ്യേയ്...! പക്ഷെ, അദ്ദേഹത്തിന്റെ സഹധർമ്മിണി ശോഭടീച്ചറാണ് ഞങ്ങൾക്ക് ബയോളജി എടുത്തിരുന്നത്. മാഷെ മാത്രം പേടിച്ചാൽ പോര മാഷിന്റെ ഭാര്യയേയും ഞങ്ങൾക്ക് പേടിക്കണമായിരുന്നു എന്ന് സാരം. പക്ഷെ ഞങ്ങൾ എല്ലാവിധ തരികിടകളുമായി വിലസുന്ന സമയം. ആയിടയ്ക്ക് കാൽക്കൊല്ല പരീക്ഷ കഴിഞ്ഞു. അതിൽ ഞങ്ങൾ ക്ലാസ്സ് ഒന്നടങ്കം ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം എഴുതിയിരിക്കുന്നത് ടീച്ചർ കണ്ടെത്തി. സത്യത്തിൽ ആ ഒരു ചോദ്യത്തിനു മാത്രമല്ല എല്ലാവരും തെറ്റെഴുതിയിരിക്കുന്നത്. പക്ഷെ ടീച്ചർക്ക് തോന്നി, ആ ഒരു ചോദ്യത്തിന് മാത്രമേ ഞങ്ങളെല്ലാവരും ഒന്നിച്ച് തെറ്റിച്ചിട്ടുള്ളൂ ന്ന്. ടീച്ചർ ഉടനെ അടുത്ത പീരീയഡിൽ ക്ലാസ്സിൽ വന്ന്  അതേ ചോദ്യം ചോദിച്ചു. പതിവുപോലെ ആരും ഉത്തരം പറഞ്ഞ് ടീച്ചറെ ബുദ്ധിമുട്ടിച്ചില്ല. ദേഷ്യം മൂത്ത ടീച്ചർ നാളെ അൻപത് തവണ ആ ചോദ്യവും അതിനുത്തരവും എഴുതിയിട്ട്, തന്നെ കാണിച്ച ശേഷം ക്ലാസ്സിൽ കയറിയാൽ മതിയെന്ന്  കട്ടായം പറഞ്ഞു. അടുത്ത ദിവസം പകുതി കുട്ടികൾ എഴുതിക്കൊണ്ടുവന്നു. ടീച്ചർ ആദ്യ പീരീയഡിൽ തന്നെ ക്ലാസിൽ വന്ന് ഇമ്പോസിഷൻ എഴുതാത്തവരേയൊക്കെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. അങ്ങിനെ പെൺകുട്ടികൾ പകുതിയോളം പേരും ആൺകുട്ടികൾ മുക്കാൽ പങ്കും ക്ലാസ്സിനു വെളിയിലായി. ആൺകുട്ടികൾ, ക്ലാസ്സിൽ കയറേണ്ട യാതൊരു ടെൻഷനുമില്ലാതെ, ഒരു ഒഴിവു കിട്ടിയ സുഖത്തിൽ കത്തിയടിച്ച് വരാന്തയിലിരുന്നു. പെൺകുട്ടികൾ പക്ഷെ വേഗം ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിക്കൊണ്ടിരുന്നു.

ആ സമയത്ത് ഞങ്ങളുടെ അന്നത്തെ ആദ്യ വിഷയമായ ഇംഗ്ലീഷ് എടുക്കാൻ അച്യുതൻ മാഷെത്തി. പുറത്ത് ഇമ്പോസിഷൻ എഴുത്ത് എന്ന വ്യാജേന കത്തിയടിച്ചിരിക്കുന്ന എല്ലാവരേയും ഒന്ന്, ഗൗരവത്തോടെ നോക്കിയ ശേഷം, അച്യുതൻ മാഷ് നീട്ടിമൂളിക്കൊണ്ട്, ക്ലാസ്സിൽ കയറി ഇംഗ്ലീഷ് എടുക്കാൻ തുടങ്ങി. പക്ഷെ ക്ലാസ്സ് എടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല, പുറത്ത് ഭയങ്കര ബഹളം. ഉടനെ അദ്ദേഹം പുറത്തെത്തി ഒരു കുട്ടിയോട്, 'ആരാ പുറത്താക്കിയത്? എന്താ ഇത്ര പേരെ പുറത്താക്കാൻ ഉള്ള കാര്യം?' എന്ന് തിരക്കി. അവൻ സാമാന്യം വിശദമായിത്തന്നെ എല്ലാം മാഷോട് പറഞ്ഞു. 'ആ ചോദ്യവും ഉത്തരവും അൻപത് തവണ എഴുതി ടീച്ചറെ കാണിച്ച് ക്ലാസ്സിൽ കയറിയാ മതിയെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് ' -അവൻ മാഷോട് അങ്ങനെ പറഞ്ഞവസാനിപ്പിച്ചു. അവൻ പറഞ്ഞവസാനിപ്പിച്ചതും ഇമ്പോസിഷൻ എഴുതാതെ കത്തിയടിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന രവി എന്ന സുഹൃത്ത് വരാന്തയിൽ നിന്ന് ചാടിയെഴുന്നേറ്റുകൊണ്ട് കൈകൾ രണ്ടും മേല്പോട്ട് ഉയർത്തിക്കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു.

                                    'അമ്പതല്ല.... സാർ...ഫിഫ്ടീ....'

അത് കേട്ട് വരാന്തയിലെ കുട്ടികളെല്ലാം ചിരിച്ചെങ്കിലും അത് ഗൗനിക്കാതെ അകത്തേക്ക് ക്ലാസ്സെടുക്കാൻ പോകാൻ തുടങ്ങിയ അച്യുതൻ മാഷെ പിടിച്ചുനിർത്തിയത്, ആ ക്ലാസ്സിന് മുൻപിലൂടെ ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന വി.എച്ച്.എസ്.സി കുട്ടികളുടേയെല്ലാം അടക്കി പിടിച്ച കളിയാക്കിച്ചിരി ആയിരുന്നു. അത് കണ്ടതും സാറിന്റെ അഭിമാനത്തിന് ക്ഷതമേറ്റു. ഉടനെ വരാന്തയിൽ ഇരുന്ന് ഇമ്പോസിഷൻ എഴുതുന്ന കുട്ടികൾക്കിടയിലൂടെ ചാടി ചാടി ചെന്ന് രവിയുടെ പുറത്ത് തലങ്ങും വിലങ്ങും കൈകൾ കൊണ്ട് ഒരുപാട് തവണ അടിച്ചു.

അടിയേറ്റ് പുളയുന്ന അവൻ പുറം വില്ല് പൊലെ വളച്ച്, ഇടതുകൈ തന്റെ പുറത്തേക്ക് തലോടാൻ എത്തിച്ച് നീക്കിക്കൊണ്ട് അച്യുതൻ മാഷോട്, തന്നെ അടിക്കാനുള്ള കാര്യം ദയനീയമായി അപ്പോൾ തന്നെ തിരക്കി.

'ന്നെ പ്പൊ ങ്ങനെ തല്ലാൻ ഞാ എന്തേ പറഞ്ഞ് ?'

രവിയെ അടിച്ച ശേഷം ഇത്തിരി പശ്ചാത്താപത്തോടെ അച്യുതൻ മാഷ് എല്ലാരോടുമായി പറഞ്ഞു, 'ഊം.....ല്ലാരും ക്ലാസിൽ കയറിക്കോ.....ടീച്ചറോടൊക്കെ ഞാൻ പറഞ്ഞോളാ...' അത് കേട്ടതും എല്ലാവരും ഓടി ക്ലാസ്സിൽ കയറി. ക്ലാസ്സിൽ എത്തിയിട്ടും വരാന്തയിൽ വച്ചുണ്ടായിരുന്ന സംസാരത്തിനുമാത്രം ഒരു കുറവുമുണ്ടായില്ല, കാരണം അവിടെവച്ച് മുഴുപ്പിക്കാൻ സാധിക്കാതെ പകുതിയാക്കിയത് പറഞ്ഞു തീർക്കണ്ടേ?.

ആ സമയത്തുള്ള (ഇപ്പോഴുമുണ്ടോ എന്നറിയില്ല) ഇംഗ്ലീഷ് ടെക്സ്റ്റിൽ ഓരോ പദ്യത്തിന്റേയും കഥയുടേയും അവസാനം അതിന്റെയെല്ലാം എഴുത്തുകാരുടെ ചിത്രവും ഒരു വിവരണവും കൊടുക്കുമായിരുന്നു. അതിലെ ചിത്രങ്ങളാണ് അപ്പോൾ ഞങ്ങളുടെ ചർച്ചാ വിഷയം. ഏതോ ഒരു എഴുത്തുകാരിയുടെ ചിത്രം കാണിച്ച് കൃഷ്ണരാജ് എന്ന സുഹൃത്ത് പറഞ്ഞു, "ഡാ മ്മടെ രവിടെ അമ്മടെ പോലെ' ഞങ്ങളെല്ലാവരും അതാസ്വദിച്ചു, ശബ്ദമില്ലാതെ നന്നായി ചിരിച്ചു. പക്ഷെ അവൻ പറഞ്ഞത് അടുത്ത്തന്നെ ഉണ്ടായിരുന്ന രവി കേട്ടതും,അവൻ വേഗം ടെക്സ്റ്റ് ബുക്ക് പേജുകൾ മറിക്കാൻ തുടങ്ങി. അവന്റെ ലക്ഷ്യം അതിൽ മറ്റു വല്ലവരുടേയും ചിത്രം കിട്ടിയാൽ കൃഷ്ണരാജിന്റെ ആരെങ്കിലുമാണെന്ന് പറഞ്ഞ് കളിയാക്കലും അങ്ങനെ പകരം പാര പണിയലും ആയിരുന്നു.

അധികം മറിക്കേണ്ടി വന്നില്ല, രവിക്ക് ഒരു ചിത്രം കിട്ടി അതിൽ ചൂണ്ടിക്കാണിച്ച് കൊണ്ട് അവൻ പറഞ്ഞു 'ഇത് കൃഷ്ണരാജിന്റെ അമ്മേനെപ്പോല്ണ്ട് .' അത് ഞങ്ങളെല്ലാവരും കണ്ടു, ചിരിച്ചു (എന്ത് കൂതറ, ആരു കാണിച്ചാലും ചിരി കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക എന്നത് ഞങ്ങളുടെ ശീലമായിരുന്നു).

പക്ഷെ, 'കഥാപുസ്തകത്തിൽ 'കാലിയ' അതെല്ലാം കാണുന്നുണ്ടായിരുന്നു' എന്ന് പറയുന്ന പോലെ, അതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു. അച്ച്യുതൻ മാഷ് !. അദ്ദേഹം രവിയ്ക്ക് നേരെ കൈചൂണ്ടി വലതുചൂണ്ട് വിരൽ മുകളിലേക്ക് ഉയർത്തി ഉറക്കെ പറഞ്ഞു, 'യൂ സ്റ്റാൻഡപ്പ്.   'രവി ഡസ്ക്കിലുള്ള ബാഗിൽ കൈകളമർത്തിക്കൊണ്ട് പാതി എഴുന്നേറ്റ രീതിയിൽ നിന്നു.'

'യൂ ഫോളോ ഡിഫറന്റ് കൈൻഡ്സ് ഓഫ് വേഡ്സ് മീനിംഗ്സ്.'

അച്യുതൻ മാഷടെ ചോദ്യം കേട്ടതും രവി ആകെ വിരണ്ടു, പിന്നെ ഒരുകൈ സഹായത്തിനായി ഒപ്പമിരിക്കുന്നവരെ നോക്കി. ആരും ഒന്നും മിണ്ടാതെ തലതാഴ്ത്തി. അവിടുന്ന് മറുപടിയൊന്നും കിട്ടാതായപ്പോൾ ഞങ്ങളുടെ സൈഡ് ബഞ്ചിലേക്ക് പ്രതീക്ഷയോടെ നോക്കി. ഞങ്ങളെല്ലാവരും മറ്റുള്ള എല്ലാവരുടേയും പോലെ തന്നെ തലതാഴ്ത്തി കൈകൾ രണ്ടും കെട്ടി, താഴോട്ട് നോക്കി,ബഞ്ചിൽ ഒന്ന് നിരങ്ങി അമർന്നിരുന്നു. പിന്നെ രവി ഒട്ടും അമാന്തിച്ചില്ല അവൻ മാഷിന്റെ ചോദ്യത്തിന് സ്വന്തം രീതിയിലുള്ള ഉത്തരം ഉറക്കെ വിളിച്ചു പറഞ്ഞു.

                            'നോ വേഡ്സ് സാർ.....'

ഇത് കേട്ട അച്യുതൻ മാഷ്, 'ബ്രേയ്ക്ക് പോയ ബസ്സിനെപ്പോലെ' രവിക്കു നേരെ ചീറിയടുത്തു. അവന്റെ അടുത്തെത്തിയതും മാഷ് അവന്റെ തലയിൽ പിടിച്ച് താഴ്ത്തി പുറത്തും, മുഖത്തും, പിൻ കഴുത്തിലുമായി തന്റെ കൈ കൊണ്ട് അവനെ ഒരുപാട് തല്ലി. സാധാരണ എത്ര അടികിട്ടിയാലും വീണ്ടും തമാശകൾ(വളിച്ചതാവാം എന്നാലും) പറഞ്ഞ് ക്ലാസ്സിൽ സജീവമായി ഇരിക്കാറുള്ള രവി ഡസ്ക്കിലെ ബാഗിൽ തലവച്ച് അമർന്നു കിടന്നു. അത്രക്ക് രൂക്ഷമായാണ് മാഷ് അവനെ തല്ലിയത്. അവൻ തേങ്ങുന്ന ശബ്ദം ക്ലാസ്സിൽ ഇടക്കിടെ  മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അതിനിടയിലണ് മറ്റൊരു സുഹൃത്ത് തരികിട കളിക്കുന്നത് മാഷ് കണ്ടത്. അവനെ മാഷ് അടുത്ത് വിളിച്ചു, മറ്റൊരു അടിയുടെ ഗന്ധം അവിടെയെല്ലാം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു.അവൻ ഞങ്ങളുടെ ഡസ്ക്കിനോട് ചാരിയുള്ള മറ്റൊരു സൈഡ് ബഞ്ചിലായിരുന്നു ഇരുന്നിരുന്നത്, അതുകൊണ്ട്, രണ്ടാമത്തെ ബഞ്ചിലിരുന്ന് ഡസ്ക്കിൽ തലയമർത്തിവച്ച്  കരഞ്ഞുകൊണ്ട് കിടക്കുന്ന രവിയോട് ചേർന്ന് വേണം അവന് മാഷിന്റെ അടുത്തെത്താൻ. അവൻ നടന്ന് രവിയുടെ ഡസ്ക്കിനടുത്തെത്തി,രവി കരഞ്ഞുറങ്ങുന്ന ഡസ്ക്കിൽ പിടിച്ചുകൊണ്ട് അവൻ നിന്നു. അപ്പോൾ ഞങ്ങളെല്ലാവരും ഒരു 'ത്യാഗരാജ' സംഘട്ടനം കാണാൻ അക്ഷമരായി കയ്യുംകെട്ടി കാത്തുനിൽക്കുന്നുണ്ട്. അതിനിടയിൽ രവി കരഞ്ഞുകൊണ്ട്, കൈകൾ കൊണ്ട് മുഖം തുടച്ച് ഡസ്ക്കിൽ നിന്ന് മുഖമുയർത്തി ബഞ്ചിൽ ചാരി,ഒന്ന് നിവർന്നിരിക്കാൻ തയ്യാറെടുക്കുന്നുണ്ട് (അടി കാണൽ തന്നെയാവാം ഉദ്ദേശം). അവനപ്പോൾ മുഴുമിപ്പിക്കാത്ത കരച്ചിൽ കടിച്ചമർത്തിക്കൊണ്ട്, അടികൊള്ളാൻ റെഡിയായി വരുന്നവന്, അവർ ഇങ്ങനെ ഒരു ഉപദേശം കൊടുത്തു.

'ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...'
                             
                                        ***************************************

അങ്ങനെ അരക്കൊല്ല പരീക്ഷയായി. അതിനുവേണ്ടി ഞങ്ങൾക്കനുവദിച്ച് തന്ന പുതിയ ബിൽഡിംഗിലെ(വി.എച്ച്.എസ്.സി യ്ക്കു വേണ്ടി കെട്ടിയ) മൂന്ന് റൂമുകളിലായിരുന്നു പരീക്ഷകൾ.
ക്ലാസ്സ് ഞങ്ങൾ, ഞങ്ങളുടെ പേര് ചീത്തയാക്കാത്തവണ്ണം ഞങ്ങൾ നന്നായി പരിപാലിച്ചു. ഞങ്ങളുടെ പരീക്ഷകൾ കഴിഞ്ഞപ്പോഴേക്കും ആ ബിൽഡിംഗിലെ ഒറ്റ ക്ലാസ്സിനും വാതിലിന് ഓടാമ്പലില്ല, ജനലിന് കുറ്റിയില്ല, സ്വിച്ച് ബോഡിൽ ഒറ്റ സ്വിച്ചില്ല, പോരാത്തതിന് വെള്ളതേച്ച റൂഫിൽ നിറയെ ചെരുപ്പിന്റെ അടയാളത്തിലും വലിപ്പത്തിലും ചെളിപ്പാടുകൾ. കിലുക്കത്തിൽ രേവതി പറഞ്ഞ പോലെ 'ഇത്രേം പ്രശ്നേ ണ്ടായിരുന്നുള്ളൂ അതിനാ ഈ മാഷ്മ്മാരൊക്കെ ഇങ്ങനെ......'

അങ്ങനെ ഞങ്ങളുടെ ക്ലാസ്സിൽ ആ പ്രശ്നത്തിന്റെ വിചാണ, എല്ലാവരുടേയും പേടിസ്വപ്നം, ഭാസ്ക്കരൻ മാഷടെ നേതൃത്വത്തിൽ നടക്കുകയാണ്. പ്രധാന പ്രശ്നം ഒറ്റ ജനലിനും കുറ്റിയും കൊളുത്തുമില്ല എന്നതാണ്. അവസാനം കേരളാപോലീസിന്റെ അന്വേഷണം ധ്രുതഗതിയിൽ
അവസാനിപ്പിക്കുന്ന പോലെ എല്ലാ കുറ്റങ്ങളും,രണ്ട് (?) കുറ്റിയും കൊളുത്തും വീട്ടിൽ കൊണ്ടുപോയ കൃഷ്ണരാജിന്റെ തലയിലായി. നമ്മുടെ 'താരം' രവി, ഭാസ്കരൻ മാഷോട് കുമ്പസാരിച്ചു

                                 'മാഷേ ഞാൻ രണ്ട് കുറ്റീം കൊളുത്തും കൊണ്ടോയിട്ട്ണ്ട്.
                                                         അതൊക്കെ ഞാൻ നാളെ ങ്ങ്ട്   കൊടന്നേരാ ട്ടോ.'

കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് അവനെ തല്ലി മനസ്സ് മടുത്ത ഭാസ്ക്കരൻ മാഷ് ആ പശ്ചാത്താപം ഫയലിൽ സ്വീകരിച്ചു. അവൻ കൊണ്ടുപോയ കുറ്റിയും കൊളുത്തും അവന്റെ കയ്യിൽ നിന്ന് അടുത്ത ദിവസം, ഔപചാരികമായി ക്ലാസ്സിൽ വന്ന് ഏറ്റു വാങ്ങിയ ശേഷം ഭാസ്ക്കരൻ മാഷ് ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു.

'ങ്ങളൊക്കെ കൊണ്ടയതെന്താന്ന് വച്ചാ ങ്ങട്  കൊടന്നോണം,'ഇവൻ' കാണിച്ച പോലെ, അതാ ങ്ങൾക്ക് നല്ലത് ട്ടോ..........പറഞ്ഞില്ലാന്ന് വേണ്ട'

അടുത്ത ദിവസം പശ്ചാത്താപവിവശരായ ഏതൊക്കെയോ ഒന്നുരണ്ട് പേർ രണ്ട് മൂന്ന് കുറ്റിയും കൊളുത്തുമൊക്കെ മാഷിന് കൊണ്ട് വന്ന് കൊടുത്ത് പശ്ചാത്തപിച്ചു് പ്രശ്നം തീർത്തു. പക്ഷെ ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന കൃഷ്ണരാജ് അടുത്തദിവസം സ്കൂൾ ബാഗ് കൂടാതെ മറ്റൊരു 'ബാഗും' തൂക്കിയാണ് സ്ക്കൂളിലെത്തിയത്. അതും തോളിൽ തൂക്കി അവൻ ക്ലാസ്സിൽ വന്ന പാടെ സ്റ്റാഫ് റൂമിലേക്ക് വച്ചടിച്ചു. ആകാംഷാ കുതുകികളായി ഞങ്ങൾ കുറച്ച് പേരും അവനെ സ്റ്റാഫ് റൂം വരെ അനുഗമിച്ചു. സ്റ്റാഫ് റൂമിൽ എത്തിയ പാടെ അവൻ ആ ബാഗ് ഭാസ്ക്കരൻ മാഷടെ മേശപ്പുറത്തേക്ക് എറിഞ്ഞ്കൊടുക്കുന്ന പോലെ വീശിയിട്ടു,എന്നിട്ട് പറഞ്ഞു,

'ഇതാ കെടക്ക്ണു ഇവ്ട്ന്ന് കൊണ്ടോയ കുറ്റീം കൊളുത്തൂം, ങ്ങളത് ന്താച്ചാ ങ്ങട് ചീതോളീം'

അതും പറഞ്ഞ് തിരിഞ്ഞ്, അന്തം വിട്ട് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുന്ന ഞങ്ങൾക്കിടയിലൂടെ അവൻ സ്ലോമോഷനിൽ ക്ലാസ്സിലേക്ക് നടന്നു.


കമന്റ്: ഗൾഫിൽ ഏതോ സ്റ്റാർ ഹോട്ടലിൽ ജോളിയും ജോലിയും ചെയ്യുന്ന കൃഷ്ണരാജ് ഇനി ഇത് വായിച്ചാൽ,നാട്ടിൽ വന്നാൽ, എന്റെ അവസ്ഥ ആ കുറ്റീനെക്കാളും ദയനീയാവും. കാത്തോളണേ..!

126 comments:

 1. ആ വാശിക്ക് ഞാൻ രവിമാഷ് എടുക്കുന്ന ഹിസ്റ്ററിയിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. കാക്കൊല്ലവും അരക്കൊല്ലവും കൂടി ഒരു മാർക്ക് പോലും തികച്ച് നഷ്ടപ്പെടുത്തിയില്ല ഞാൻ.(ഹും... ന്നോടാ കളി.)

  ReplyDelete
 2. നന്നായി ചിരിപ്പിച്ചു ഒപ്പം ഇങ്ങനൊക്കെ തന്നെ ആയിരുന്ന എന്റെ സ്കൂള്‍ ജീവിതത്തിലേക്ക് ആ ഓര്മകളിലേക്കും കൊണ്ടെത്തിച്ചു നന്ദി....

  ReplyDelete
 3. വായിച്ചു, മനേഷ്! നന്നായിട്ടുണ്ട്!

  ഒരു അഭിപ്രായം: ഒന്നിലേറെ
  സംഭവങ്ങൾ ഒന്നിച്ചെഴുതിയത് കൊണ്ട്, വായനക്കാരന്റെ ‘ഫോകസ്’ നഷ്ടപ്പെടാതിരിയ്ക്കാൻ ഒന്നു കൂടെ ഒഴുക്കുണ്ടാക്കാൻ ശ്രമിയ്ക്കണം. ഓരോ മാഷുമാരുടെയും രൂപം, ഭാവവും വിശദീകരിച്ചാൽ വായനക്കാരനു ഒരു വിഷ്വൽ ഇഫക്റ്റ് കിട്ടില്ലേ? :)

  ReplyDelete
 4. മനു .. ഈ സ്കൂള്‍ വിശേഷം കൊള്ളാം ...
  ചികിത്സക്കും വിശ്രമത്തിനും ഇടയില്‍ വീണു കിട്ടുന്ന
  സമയം വിനിയോഗിച്ചു നല്ല സൃഷ്ടികളുമായി ഇനിയും വരൂ ...

  ഇവിടെ കുറിച്ച ചില സന്ദര്‍ഭങ്ങള്‍ എന്റെ സ്കൂള്‍ ഡയറി തന്നെ ....
  ആയതിനാല്‍ വായിച്ചു പോകാന്‍ ഒരു രസം തോന്നി . പക്ഷെ ഞങ്ങളുടെ സ്കൂളില്‍
  അധ്യാപകര്‍ ശിക്ഷ നല്‍കുന്ന കാര്യത്തില്‍ കുറച്ചു ഇളവുകളൊക്കെ അനുവദിച്ചിരുന്നു .
  തൊട്ടതിനു മുഴുവന്‍ മനു പറയുന്ന പോലെ തല്ല് അവിടെ ഇല്ലായിരുന്നു. ആദ്യം വാണിംഗ് ,
  പിന്നെ ഇമ്പൊസിഷ്യന്‍ .. എന്നിട്ടും നടന്നിലെങ്കില്‍ ചൂരല്‍ അങ്ങിനെയൊക്കെ ..

  ആശംസകള്‍ അനിയാ

  ReplyDelete
 5. നന്നായിരിക്കുന്നു മനേഷ്..അഭിനന്ദനങ്ങള്‍...

  ReplyDelete
 6. മനേഷ്..അഭിനന്ദനങ്ങള്‍.!!

  ReplyDelete
 7. നന്നായി....
  അഭിനന്ദനങ്ങള്‍...

  ReplyDelete
 8. നന്നായി മനു.. മാതൃഭൂമിയിലെ ചോക്കുപൊടി വായിക്കുമ്പോലെ.. വാധ്യാര്‍ കഥകള്‍ പോലെ..
  (അവയൊക്കെ എഴുതിയത് അധ്യാപകര്‍ ആണെന്ന് മാത്രം). പക്ഷെ, മനു, ഇത്തിരികൂടി ചുരുക്കി എഴുതുംപോഴല്ലേ, ഭംഗി..?!
  ഞാന്‍ ജേര്‍ണലിസം പഠിച്ചതുകൊണ്ടാവാം.. എഡിറ്റിംഗ് എന്‍റെ ഹോബിയുമാണ്.. എല്ലാ നന്മകളും..എന്‍റെ വായനയും ആസ്വാദനവും കൂടെയുണ്ടാവും.. എന്നും..!

  ReplyDelete
 9. ഞങ്ങളുടെ പരീക്ഷകൾ കഴിഞ്ഞപ്പോഴേക്കും ആ ബിൽഡിംഗിലെ ഒറ്റ ക്ലാസ്സിനും വാതിലിന് ഓടാമ്പലില്ല, ജനലിന് കുറ്റിയില്ല, സ്വിച്ച് ബോഡിൽ ഒറ്റ സ്വിച്ചില്ല, പോരാത്തതിന് വെള്ളതേച്ച റൂഫിൽ നിറയെ ചെരുപ്പിന്റെ അടയാളത്തിലും വലിപ്പത്തിലും ചെളിപ്പാടുകൾ. കിലുക്കത്തിൽ രേവതി പറഞ്ഞ പോലെ 'ഇത്രേം പ്രശ്നേ ണ്ടായിരുന്നുള്ളൂ അതിനാ ഈ മാഷ്മ്മാരൊക്കെ ഇങ്ങനെ......'

  മനു... സമയമെടുത്ത്‌ എഴുതിയതിന്റെ ഫലം പോസ്റ്റില്‍ ഉണ്ട്... നന്നായി എഴുതി.. നര്‍മ്മം നന്നായിട്ടുണ്ട്..ചില പ്രയോഗങ്ങളും.. പിന്നെ അതിലേറെ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ കഴിഞ്ഞു എന്നതാണ് സത്യം.. മിക്കവാറും എല്ലാവരുടെയും പത്താം ക്ലാസ്സ്‌ വരെയുള്ള ജീവിതം ഇങ്ങനെ തന്നെയായിരിക്കും... ഇപ്പോഴത്തെ കുട്ടികള്‍ക്ക് അല്ല...

  സ്നേഹാശംസകളോടെ....

  ReplyDelete
 10. സ്കൂളിലെ കാര്യങ്ങള്‍ ഇങ്ങനെ ഒരു പാട് കേട്ടിട്ടുണ്ട്. ഞാന്‍ നല്ല കുട്ടിയായിരുന്നു കേട്ടോ. അച്ചടക്കവും ഒതുക്കവും വൃത്തിയും പഠിപ്പുമുള്ള അധികം സ്കൂള്‍ കഥകളില്ലാത്ത ഒരു സാദാ പയ്യന്‍.; അധ്യാപകരുടെ ഇഷ്ട ശിഷ്യന്‍., ഇതൊക്കെ വായിക്കുമ്പോള്‍ അന്ന് കാരക്കൂസായാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു; ഓര്‍ക്കാന്‍ കുറെ കഥകളെങ്കിലും ഉണ്ടാകുമായിരുന്നു. നല്ല രസമുള്ള പോസ്റ്റ്‌.

  ReplyDelete
  Replies
  1. ങ്ങളങ്ങനെ അന്ന് നല്ല വൃത്തിയും പഠിപ്പുമുള്ള നല്ല പയ്യനായിരുന്നത് കൊണ്ടല്ലേ ആരിഫിക്കാ,
   ഞങ്ങളീ കാരക്കൂസുകൾക്ക് വല്ല സംശയൂം ണ്ടാവുമ്പോ ചോദിക്കാനൊരു ആരിഫിക്ക('Arif Zain')
   ഉണ്ടായത് ?

   Delete
 11. മന്ദൂസാ
  പെരുത്ത്‌ ഇഷ്ടായി.

  ReplyDelete
 12. എഴുതുന്ന വിഷയത്തില്‍ ഊന്നി തുടരാന്‍ ശ്രമിക്കണം. ആനയെ കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് പിന്നെ ആനയെ ചങ്ങലയ്ക്കിട്ട തെങ്ങിനെ കുറിച്ചും തേങ്ങയെക്കുറിച്ചും ഒക്കെ വിവരിക്കാന്‍ തുടങ്ങുന്നത് പോലായി ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ .തുടരുക ..

  ReplyDelete
  Replies
  1. എല്ലാം കുഞ്ഞുകുഞ്ഞു കാര്യങ്ങളല്ലേ രമേശേട്ടാ ?
   അപ്പോൾ അതെല്ലാം കൂടി ഒന്നാക്കി എഴുതിയതാ....
   ഒറ്റയ്ക്കായിരുന്നെങ്കിൽ രണ്ട് മൂന്ന് വരികളിൽ ഒരു സംഭവം ഒതുങ്ങില്ലേ ?

   Delete
 13. :)കൊള്ളാലോ.. ചുള്ളാ!

  ReplyDelete
  Replies
  1. ദേവനും, ബിജുവേട്ടനും, വേണ്വേട്ടനും, ആരിഫ് ക്കായ്ക്കും,പൊട്ടനും, രമേശേട്ടനും, ഖാദൂനും, സക്കൂനും,ജെഫുക്കായ്ക്കും, ആരിഫിനും, ശ്രീക്കുട്ടേട്ടനും എല്ലാം ഒരായിരം നന്ദി. എന്റെ ബ്ലോഗ്ഗ് ജീവിതത്തിൽ ഏറ്റവും ഇഷ്റ്റപ്പെട്ട സംഭവം ന്ന് പറഞ്ഞാൽ 'വിശാല മനസ്ക്കൻ' എന്ന സജീവേട്ടൻ കമന്റ് ചെയ്തു.ആരേലും ഒന്ന് ന്നെ നുള്ളിക്കേ. വിശ്വസിക്കാൻ പറ്റണില്ല. ഇതു കളയരുത് ട്ടോ ഞാൻ പറയുന്നത് കേട്ടിട്ട്. എല്ലാവർക്കുമൊരായിരം നന്ദി.

   Delete
 14. പണ്ട് കൂടെ പഠിച്ച കുറെ "താര "ങ്ങളെ ഓര്മ വന്നു ..താങ്ക്സ് ..

  ReplyDelete
 15. ആദ്യത്തെ രണ്ടു പാരഗ്രാഫില്‍ "ഞങ്ങള്‍ .. ഞങ്ങള്‍ .." മാത്രെ ഉണ്ടായിരുന്നുള്ളൂ ... ഒന്നൂടെ എഡിറ്റിംഗ് ആവാം .
  സ്കൂളിലെ പഴയ കാല കുസൃതികള്‍ ഒന്ന് അഴവിറക്കി... വരട്ടെ നല്ലത് :)

  ReplyDelete
  Replies
  1. ഈ'ഞങ്ങൾ' 'നമ്മൾ'തുടങ്ങിയ വാക്കുകളോട് എനിക്ക് ഭയങ്കര ഇഷ്ടാ, അങ്ങനെ കൂടിപ്പോയതാ. ഇനി ണ്ടാവില്ല്യാ.

   Delete
 16. kaalangalkku sheshamulla madakkam
  aasamsakal

  ReplyDelete
 17. മണ്ടൂസാ ... നന്നായിട്ടുണ്ട്....
  ആസ്വദിച്ച് വായിച്ചു....
  ആശംസകള്‍...

  ReplyDelete
 18. കുട്ടിക്കാലത്തെ ചിലയോര്‍മ്മകളിലേക്ക് കൂട്ടാന്‍ എഴുത്തിലെ ചില കാര്യങ്ങള്‍ക്ക് സാധിച്ചു.
  പിന്നെ, എഴുത്തിനെ കുറിച്ച് മുകളില്‍ പലരും പറഞ്ഞതില്‍ നിന്നും അധികമൊന്നും എനിക്കും പറയാനില്ല. കൂടുതല്‍ കൂടുതല്‍ നന്നായി എഴുതാനും അതിങ്ങനെ വായനക്ക് വെക്കാനും സാധിക്കട്ടെ.. എന്നാശംസ.

  ReplyDelete
 19. എഴുതിത്തെളിയുന്നുണ്ട് ... :) നന്നായിരിക്കുന്നു !
  ഒരു നിമിഷം പോയകാലത്തെയ്ക്ക് തിരിഞ്ഞു നോക്കി ! ....അഭിനന്ദനങ്ങള്‍...്

  ReplyDelete
 20. അഭിനന്ദനങ്ങള്‍... മനേഷ്.

  ReplyDelete
 21. പേരെടുത്തു പറയുന്നില്ല, കമന്റിയ എല്ലാർക്കും മനസ്സ് നിറയെ നന്ദി.

  ReplyDelete
 22. പഴയകാല സ്കൂള്‍ ജീവിതത്തിലേക്ക്‌ ഒരു എത്തി നോട്ടം ( അല്‍പ്പം ചുരുക്കപറഞ്ഞാല്‍ ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ...ആശംസകള്‍

  ReplyDelete
  Replies
  1. ഫൈസൽ ബാബൂ ഞങ്ങളിങ്ങനേയൊക്കെയായിരുന്നൂ സ്ക്കൂൾ ജീവിതത്തിൽ, നന്നാക്കാൻ അപ്പഴത്തെ മാഷുമ്മാർ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നല്ലേ ഞാൻ സ്വയം! വന്നതിനും വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

   Delete
 23. സ്കൂള്‍ ജീവിതം ഒന്നൂടെ ഓര്‍മപ്പെടുത്തി ..ഞങ്ങളുടെ ക്ലാസ്സിലും ഇതുപോലെ തെറിച്ച ആണ്‍ കുട്ടികള്‍ ഉണ്ടായിരുന്നു ...പഠിക്കാന്‍ മിടുക്കരായത് കൊണ്ട് അവരെ ടീച്ചര്‍ ഇങ്ങനെ ഒന്നും തല്ലിയിട്ടില്ലാ ട്ടോ ..ചിലപ്പോള്‍ അവരില്‍ ചിലരെ ഒക്കെ കാണാറുണ്ട്‌ ..അപ്പൊ അന്ന് കാട്ടിയതൊക്കെ പറഞ്ഞു ചിരിക്കാറുണ്ട് ..ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ സാധിക്കട്ടെ..

  ReplyDelete
  Replies
  1. ഞങ്ങളപ്പോൾ പഠിക്കാൻ മോശമായിരുന്നു എന്നാണോ കൊച്ചുമോൾ പറയുന്നത് ?
   അതുകൊണ്ടാ ഞങ്ങൾക്ക് തല്ല് കിട്ടിയത് എന്ന്.!

   Delete
 24. അല്ല ആട്ടെ ഇതെന്തിനാ ഈ കുറ്റീം കൊളുത്തും പറിച്ചോണ്ട് പോയത്?? അടിപൊളിയായിട്ടുണ്ട് മനൂ. നല്ല രസമുള്ള സ്കൂള്‍ അനുഭവങ്ങള്‍... എഴുത്ത് തുടരൂ...

  ഭാവുകങ്ങള്‍!

  ReplyDelete
 25. ella vidha bhavukangalum nerunnu.............

  ReplyDelete
 26. കൊള്ളാം..സ്വല്പം കൂടി ചുരുക്കാമായിരുന്നു..

  ReplyDelete
 27. മോനേ മനേശെ, സ്കൂള്‍ വിശേഷങ്ങളെല്ലാം ബഹു ജോറായിട്ടുണ്‌ടല്ലോ ? ഇമ്മാതിരി വിശേഷങ്ങളില്ലാത്ത വിദ്യാര്‍ത്ഥികളുണ്‌ടോ ? കഥാ പുസ്തകത്തിലെ കാലിയ അതെല്ലാം കാണുന്നുണ്‌ടായിരുന്നു... കാലിയ ബാലരമയിലെ ഒരു കഥാപാത്രമാണല്ലോ അല്ലേ... സംഗതി ഏതായാലും സരസമായി പറഞ്ഞു... അത്രമാത്രം... അനുഭവകഥയായത്‌ കൊണ്‌ട്‌ വായനാ സുഖം നല്‍കി.

  ReplyDelete
 28. എഴുതിയ രീതിയും പറഞ്ഞുവന്ന വിഷയും ഒക്കെക്കൂടി മനോഹരം എന്ന് പറയാതെവയ്യ. പക്ഷെ നീട്ടിപ്പരത്തിപ്പറയാതെ ബ്രീഫ് ആയി പറയാന്‍ ശ്രമിച്ചാല്‍ തനിക്കും വായിക്കുന്നോനും കുറെ സമയലാഭം ഉണ്ടാകും.
  (ആശംസകള്‍ )
  വിശാലമനസ്കന്‍ന്റെ കമന്റ് കിട്ടിയല്ലോ പഹയാ. ഇനിയെന്തുവേണം തനിക്ക്!

  ReplyDelete
 29. പ്രിയ ഒന്ന് ചുരുക്കി എഴുതാന്‍ നോക്കൂ..............
  :)

  ReplyDelete
 30. നന്നായിണ്ട്, എഴുതി തെളിയട്ടെ. . . . ഇങ്ങലോക്കെ എങ്ങനെയ പഹയന്മാരെ തമാശ എഴുതനത്???

  ReplyDelete
 31. കോള്ളാം ..രസായിട്ടോ..എങ്കിലും അല്പം കൂടി ..
  എഴുത്തില്‍ ശ്രദ്ധിക്കണം കേട്ടോ ..ഭാവുകങ്ങള്‍

  ReplyDelete
 32. രസകരമായിട്ടുണ്ട് സ്കൂള്‍ വിശേഷങ്ങള്‍. .....,,, ഇനിയും എഴുതുക,, എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 33. എക്സാം ആണ്, അത് കഴിഞ്ഞു വന്നു വിശദമായി കമന്റാം...

  ReplyDelete
 34. കോള്ളാം സ്കൂള്‍ വിശേഷങ്ങള്‍....ചുരുക്കി പറയാന്‍ ശ്രമിച്ചാല്‍ അല്പം കൂടി നന്നായി

  ReplyDelete
 35. Mandoosa..kutteem koluthum adipoli.... nammude 'poly life' ne kurichonnumille...????

  ReplyDelete
  Replies
  1. അതിൽ ഒന്നെഴുതീട്ടുണ്ട്.
   ഇന്നാ പിടിച്ചോ,
   http://www.manndoosan.blogspot.in/2012/04/blog-post.html

   Delete
 36. കൊള്ളാം...നന്നായിരിക്കുന്നു....ആശംസകള്‍..

  ReplyDelete
 37. നന്നായിട്ടുണ്ട് !

  ReplyDelete
 38. ഈ പോസ്റ്റ്‌ ഞാന്‍ നേരത്തെ വായിച്ചതാ ,കമന്റ്‌ ചെയ്തു എന്ന് വിചാരിച്ചിരിക്കുവാരുന്നു ,നന്നായി ,എല്ല്ലാം കൂടെ ഒറ്റവായില്‍ പറയാതെ നാലഞ്ചു പോസ്റ്റ്‌ ആക്കിയിരുന്നെങ്കില്‍ ,,,ആശംസകള്‍ ,,,

  ReplyDelete
 39. ഇഷ്ടായി ട്ടൊ...സ്ക്കൂള്‍ വിശേഷങ്ങള്‍ ഏതു തരം ആവട്ടെ, എത്ര പറഞ്ഞാലും മതി വരില്ലല്ലോ..
  ഇച്ചിരി ചുരുക്കി കുറുക്കിയെങ്കില്‍ ഒന്നു കൂടെ നന്നാവുമായിരുന്നു എന്നു തോന്നുന്നു...!
  ആശംസകള്‍ ട്ടൊ..!

  ReplyDelete
 40. മറക്കാന്‍ കഴിയാത്ത കലാലലായ അനുഭവം ഭംഗി ആയി ഇതെല്ലാം ഒരു പോസ്റ്റില്‍ തീര്‍ക്കണ്ടായിരുന്നു രണ്ടോ? മോന്നോ ഒക്കെ ആക്കി പോസ്റ്റായിരുന്നു
  ആശംസകള്‍

  ReplyDelete
 41. അസ്സലായി അവതരിപ്പിച്ചു
  സ്കൂള്‍ ജീവിതം ഓര്‍മ്മിക്കാന്‍ കഴിഞ്ഞു ഈ പോസ്റ്റിനു ആശംസകള്‍

  ReplyDelete
 42. സ്കൂളില്‍ ഒന്നൂടെ പഠിക്കാന്‍ തോന്നുന്നു....:)

  ReplyDelete
 43. നന്നായിരിക്കുന്നു.. :)

  ReplyDelete
 44. കൊള്ളാമല്ലോ... നീളം ഇത്തിരി കൂടിപ്പോയി എന്നൊരു അഭിപ്രായം ഉണ്ട്.... എന്നാലും സരസമായി പറഞ്ഞതുകൊണ്ട് അതു പ്രശ്നമായി തോന്നിയില്ല....

  ReplyDelete
 45. തല്ലുകൊള്ളികള്‍... നിങ്ങളെ ഒക്കെ സഹിച്ച സാറന്മാരെ സമ്മതിക്കണം...

  ReplyDelete
  Replies
  1. ആ സാറന്മാരെ സഹിച്ച ഞങ്ങളെ അപ്പൊ ആര് സമ്മതിക്കും ലുട്ടൂ?

   Delete
 46. sathyam paRanjaal aa adyaapakanmaar innganeyulla kuttikale padippichu padippichu adyaapakanmaar cheethayaavanjathu avar cheytha punyam kondaakanam...?..he he he hhee..valare sarassamaayi school jeevitham narmatthil chaalicchezhuthiyittundu..keep it up!!thnx!!

  ReplyDelete
 47. ന്നന്നായിട്ടുണ്ട്.മണ്ടത്തരമനെകിലും വായിക്കാ൯ സുഖമുണ്ടു

  ReplyDelete
 48. ഈ മണ്ടൂസന്‍ ആളൊരു കുസൃതിക്കുടുക്കയാനല്ലോ.....

  ReplyDelete
 49. ഈ സ്കൂള്‍ വിശേഷം നന്നായിരിക്കുന്നു..

  ReplyDelete
 50. നന്നായിട്ടുണ്ട് മനേഷ്......

  ReplyDelete
 51. മണ്ടൂസാ.. ബ്ലോഗ്‌ വായിച്ചപോള്‍ എന്നെ ചിന്തകള്‍ വര്‍ഷങ്ങള്‍ പിന്നോട്ടേക്ക് കൊണ്ടുപോയി.. സ്കൂള്‍ കാലം , കളി തമാശ എന്തോക്കെയായിരുന്നു, ഇനി കിട്ടുമോ ആ ജന്മം നമുക്ക് തിരിച്ചു.. നല്ല ഓര്‍മ്മകള്‍ കൂടെ നല്ല ബ്ലോഗ്‌.. ഭാവുകങ്ങള്‍.

  ReplyDelete
 52. നന്നായ് വായിച്ചു പോയി.ഓർമ്മകൾ എന്നെ വന്നു പൊതിഞ്ഞതുപോലെ..
  ആശംസകൾ...

  ReplyDelete
 53. ഇതിപ്പോ എന്താ പറയാ... ചിരിക്കാന്‍ വകയുണ്ട്... പക്ഷെ എല്ലാം കൂടി ഒരു അവിയല്‍ പരുവം... ഇടയ്ക്ക് ഒന്നും മനസിലായില്ല... അതെപ്പോഴും അങ്ങനാ നമ്മള്‍ അനുഭവിച്ചത്ര സുഖം ചിലപ്പോള്‍ വായനക്കാര്‍ക്ക്‌ കിട്ടില്ല.. അത് നമ്മുടെ എഴുത്തിന്റെ കുഴപ്പമല്ല... എത്ര നന്നായി എഴുതിയാലും എന്തേലും കുറവ് കാണും...

  ReplyDelete
 54. ആകെ കുഴഞ്ഞു മറഞ്ഞു കിടക്കുന്നത് ഒന്ന് കൂടി ഒതുക്കി എഴുതിയാല്‍
  സംഗതി ഗംഭീരമാവുമായിരുന്നു. ഒരു വിഷയത്തിലേക്ക് ശ്രദ്ദ കൊടുത്തു
  എഴുതാന്‍ ശ്രമിക്കണേ. പോസ്റ്റ്‌ നന്നായിട്ടില്ല എന്ന് ഇതിനു അര്‍ത്ഥമില്ല കേട്ടോ :)

  ReplyDelete
 55. 'മാഷേ ഞാൻ രണ്ട് കുറ്റീം കൊളുത്തും കൊണ്ടോയിട്ട്ണ്ട്. അതൊക്കെ ഞാൻ നാളെ ങ്ങ്ട്
  കൊടന്നേരാ ട്ടോ മാഷെ.'
  കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് അവനെ തല്ലി മനസ്സ് മടുത്ത ഭാസ്ക്കരൻ മാഷ് ആ പശ്ചാത്താപം ഫയലിൽ സ്വീകരിച്ചു. അവൻ കൊണ്ടുപോയ കുറ്റിയും കൊളുത്തും അവന്റെ കയ്യിൽ നിന്ന് അടുത്ത ദിവസം ഔപചാരികമായി ക്ലാസ്സിൽ വന്ന് ഏറ്റു വാങ്ങിയ ശേഷം ഭാസ്ക്കരൻ മാഷ് ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു.
  'ങ്ങളൊക്കെ കൊണ്ടയതെന്താന്ന് വച്ചാ ങ്ങട് 'ഇവൻ' കാണിച്ച പോലെ കൊടന്നോണം, അതാ ങ്ങൾക്ക് നല്ലത് ട്ടോ..........പറഞ്ഞില്ലാന്ന് വേണ്ട'

  ഈ സ്കൂള്‍ വിശേഷം കൊള്ളാമല്ലോ, പല കാര്യങ്ങളും ഓര്മ വരുന്നു
  നന്നായിട്ടുണ്ട്, ആശംസകള്‍

  ReplyDelete
 56. ഒഴുക്കും നർമ്മവും.....

  അനുഭവങ്ങൾ ഇനിയും വരട്ടെ!

  ReplyDelete
 57. ഈ പോസ്റ്റിന്റെ ലിങ്കം ഞാന്‍ കൃഷ്ണരാജിന് അയച്ചുകൊടുത്തിട്ടുണ്ട്‌ !

  ReplyDelete
  Replies
  1. അവനിത് അവിടെ പ്രിന്റ് എടുത്ത് കൂട്ടുകാർക്കൊക്കെ വിതരണം ചെയ്തു കഴിഞ്ഞു.

   Delete
 58. ഇങ്ങിനെയൊരു അയല്‍ക്കാരന്‍ (കൊപ്പം ,എന്റേത് വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം)സുഹൃത്തിനെയും അദേഹത്തിന്റെ നല്ലൊരു ബ്ലോഗും ഇതുവരെ പരിചയപ്പെടാന്‍ കഴിയാത്ത വിഷമം.ഞാനും ഒരധ്യാപകനായിരുന്നതു കൊണ്ട് ശ്രദ്ധയോടെ വായിച്ചു.ഇന്നാണെങ്കില്‍ വടിയെടുത്തവാനാണ് അടി.കാലം അതിന്റെ സഞ്ചാരപഥങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു.ഏതായാലും നര്‍മ്മം ചേര്‍ത്തുള്ള ഈ വായന നല്ല ഒരനുഭവമായി.നന്ദി...

  ReplyDelete
 59. കൊള്ളാമല്ലോ സ്കൂളനുഭവങ്ങൾ.. ആശംസകൾ...!!

  ReplyDelete
 60. മന്നേ..നന്നായി എഴുതി. സ്കൂള്‍ ജീവിതത്തിലെ പല സംഭവങ്ങളും ഓര്‍മ്മയില്‍ തിരികെയെത്തി.
  വെരിഗുഡ്.
  എന്നാലും ആദ്യ പ്രതികരണം അതല്ല.ഇനി പറയാന്‍ പോകുന്നതാണ് കെട്ടോ.
  പ്രജ എന്നൊരു ലാല്‍ ജോഷി - രെഞ്ജി പണിക്കര്‍ സിനിമയുണ്ട്.കണ്ടിട്ടുണ്ടോ?
  അതിലെചൂടന്‍ ഡയലോഗിനു കിട്ടിയ പ്രതികരണമെന്തായിരുന്നെന്നോ.
  ആ ഡയലോഗുകള്‍ ഒക്കെ മിനിട്ടുകളോളം നീളമുള്ള വാചകക്കസര്‍ത്തുകളായിരുന്നു..കേട്ട് കഴിയുമ്പോള്‍ എവിടെ തുടങ്ങിയത്..ആദ്യം എന്താ പറഞ്ഞത് ..എന്നൊക്കെ ഓര്‍മ്മയില്‍ നിന്നും വിട്ടുപോയിട്ടുണ്ടാവും.....അത്രക്കുണ്ടായിരുന്നു കത്തിയുടെ നീളം.

  അത് പോലെ വല്ലാതെ നീട്ടിയാല്‍ ആദ്യം പറഞ്ഞപോലെ എഴുത്തിലെ ഏകാഗ്രത നഷ്ടമാവുന്നു.
  കാച്ചിക്കുറുക്കി പറയേണ്ടതിലേക്ക് എഴുത്തിനെ മെല്ലെ അടുപ്പിച്ച് കൊണ്ടു വരിക.
  വായനക്കാരന്‍ കൂടുതല്‍ ഇഷ്ടപ്പെടും തീര്‍ച്ച.

  ആശംസകളോടെ..........

  ReplyDelete
 61. അനുഭവങ്ങളും ഭാഷയും എനിക്കേറെ ഇഷ്ട്ടായി
  അഭിപ്രായമുള്ളത് പിന്നീട് സോകാര്യമായി അറിയിക്കാം
  ആശംസകള്‍........

  ReplyDelete
 62. മന്നെ...നീ ആളു കാണുന്ന പോലേ അല്ല കുറച്ചു കുറ്റിയും കൊളുത്തും ആണല്ലേ, ഒരല്പം നീളം കൂടിയോ എന്നൊരു സംശയം എനിക്കുമുണ്. ..എന്നാലും സ്കൂള്‍ അനുഭവല്ലേ .....അതോണ്ട് വായനക്ക് തടസ്സം വന്നില്ല

  ReplyDelete
 63. ഈ നാട്ടുഭാഷാപ്രയോഗതിനാണ് കേട്ടൊ മനീഷെ കാശ്
  എന്തായാലും ഈ ബാല്യകാലപുരാണം കലക്കീൻണ്ട്ട്ടാ‍ാ.. ഭായ്

  ReplyDelete
 64. ഒരു ബാഗ് 'കൊളുത്തോ!?' ന്റമ്മോ.. :o

  ReplyDelete
 65. മനേഷേ ..ഹി ഹി..എന്‍റെ പ്രതീക്ഷ തെറ്റിയില്ലാ..സംഭവം കലക്കി..എന്നാലും ആദ്യം വായിച്ച രണ്ടു കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലമായിരുന്നു ഈ കഥയിലൂടെ നീ പരിചയപ്പെടുത്തിയത്. ക്ലാസ് റൂം വിശേഷങ്ങള്‍ പറയുമ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ നടന്ന സംഭാഷണ ശകലങ്ങളും മറ്റ് വിശേഷങ്ങളും നന്നായി. ആദ്യം പറഞ്ഞ രവി മാഷും, ഭാസ്കാരന്‍ മാഷും , ടീച്ചറും എല്ലാം ഭംഗിയായി കഥയില്‍ ഉള്‍പ്പെടുത്തി, പക്ഷെ ഇടയ്ക്കു അച്ചുതന്‍ മാഷിന്റെ മര്‍ദ്ദന ലീലകള്‍ വിവരിച്ചപ്പോള്‍ ഒരിത്തിരി കഥ ഇഴഞ്ഞ പോലെ തോന്നി. അത് മാത്രമാണ് ഒരിത്തിരി കുഴപ്പം തോന്നിയുള്ളൂ. എങ്കില്‍ കൂടിയും നന്നായി എഴുതി ട്ടോ. അഭിനന്ദനങ്ങള്‍ , ആസംസകള്‍. താഴെ പറയുന്ന ഭാഗങ്ങളാണ് എനിക്ക് ചിരി കൂടുതല്‍ സമ്മാനിച്ചത്.

  1. നിനക്ക് നല്ല പൊട്ടല് കിട്ടി ല്ലേ..ആ ഭാഗം കലക്കി ട്ടോ..ഹി ഹി..നല്ല വേദന ണ്ടായി ണ്ടാവും ല്ലേ..(ഞാനും ഇപ്പൊ കുറേശ്ശെ അന്റെ ഭാഷ പഠിച്ചു ട്ടോ )

  "നിങ്ങൾക്കിപ്പൊ ഒരു സംശയം ഉണ്ടാവും, പുറത്തടി കിട്ടിയാൽ തലച്ചോറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന്. കിട്ടണ്ട പോലെ എവിടെ കിട്ടിയാലും തലച്ചോറിന് എന്തേലും സംഭവിക്കും. റോഡിലൂടെ വാണിയംകുളം ചന്തയിലേക്ക് പോത്തുകളെ തെളിച്ചുകൊണ്ട് പോകുന്ന ആളുകളുടെ കയ്യിലേ ഞാൻ ഇത്രയും കനമുള്ള വടി(മുടിംകോൽ) കണ്ടിട്ടുള്ളൂ. "

  2. ആ തല്ലു കിട്ടിയവന്റെ മുഖഭാവം എന്‍റെ മനസ്സില്‍ നന്നായി തെളിഞ്ഞു ധ ഇത് കേട്ടപ്പോള്‍..ഹി ഹി..

  'ന്നെ പ്പൊ ങ്ങനെ തല്ലാൻ ഞാ എന്തേ പറഞ്ഞ് ?'

  3. ങ്ങള് എല്ലാരും കൂടെ ആ ചെക്കനെ കുഴിയില്‍ ചാടിച്ചില്ലേ ..കൂതറകള്‍..ഹി ഹി..

  "ഏതോ ഒരു എഴുത്തുകാരിയുടെ ചിത്രം കാണിച്ച് കൃഷ്ണരാജ് എന്ന സുഹൃത്ത് പറഞ്ഞു, "ഡാ മ്മടെ രവിടെ അമ്മടെ പോലെ' "


  4. ഹോ. കാലിയ..അതൊരു സംഭവം തന്നെയായിരുന്നു ട്ടോ. അതോര്‍മിപ്പിച്ചതിനു പ്രത്യേക നന്ദി. നല്ല ഉപമ ട്ടോ..ഹി ഹി..

  "പക്ഷെ, 'കഥാപുസ്തകത്തിൽ 'കാലിയ' അതെല്ലാം കാണുന്നുണ്ടായിരുന്നു' എന്ന് പറയുന്ന പോലെ,"

  5. ഹി ..ഹി..എന്‍റെ മനേഷേ എവിടുന്നാടാ ഇങ്ങനെ ഉപമ കിട്ടുന്നത്..ഹി ഹി..
  ഇത് കേട്ട അച്യുതൻ മാഷ് ബ്രേയ്ക്ക് പോയ ബസ്സിനെപ്പോലെ രവിക്കു നേരെ ചീറിയടുത്തു.
  അപ്പോൾ ഞങ്ങളെല്ലാവരും ഒരു 'ത്യാഗരാജ' സംഘട്ടനം കാണാൻ അക്ഷമരായി കയ്യുംകെട്ടി കാത്തുനിൽക്കുന്നുണ്ട്


  6. ഒരു സിനിമ ക്ലൈമാക്സ്‌ പോലെ അടിപൊളി ആയി ട്ടോ..ഹി ഹി..

  'ഇതാ കെടക്ക്ണു ഇവ്ട്ന്ന് കൊണ്ടോയ കുറ്റീം കൊളുത്തൂം, ങ്ങളത് ന്താച്ചാ ങ്ങട് ചീതോളീം'

  അതും പറഞ്ഞ് തിരിഞ്ഞ്, അന്തം വിട്ട് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുന്ന ഞങ്ങൾക്കിടയിലൂടെ അവൻ സ്ലോമോഷനിൽ ക്ലാസ്സിലേക്ക് നടന്നു.

  ഇനീം എഴുത് ട്ടോ. ആശംസകള്‍

  ReplyDelete
  Replies
  1. ന്റെ പ്രവ്യേ അന്റെ കമന്റ് കണ്ട്ട്ടാ യ്ക്ക് കൊത്യാവ്ണ്.!!!!!!!!!
   സത്യം.

   Delete
 66. ന്നാലും ഇങ്ങനേണ്ടോ മാഷന്‍മാര്?
  ആ കാലിയ പ്രയോഗം അസ്സലായി.

  ReplyDelete
 67. നല്ല അവതരണം മനേഷ്....രസിച്ചു വായിച്ചു...ഓരോ രചനകള്‍ പിന്നിടുമ്പോഴും നല്ല കയ്യടക്കത്തോടെ കഥ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്....നല്ല ഭാവി ആശംസിക്കുന്നു.

  ReplyDelete
 68. ചെറുപ്പത്തില്‍ നല്ല ഡീസാന്റായിരുന്നൂല്ലേ..കൊള്ളാട്ടാ ഗഡീ

  ReplyDelete
 69. "ഇതാ കെടക്ക്ണു ഇവ്ട്ന്ന് കൊണ്ടോയ കുറ്റീം കൊളുത്തൂം"

  ഇപ്പോളാ വായിച്ചത് ടാ....
  സ്കൂള്‍ കാലം ഓര്‍ത്തു.....വികൃതിയ്ക്ക്ട്ടും കുറവല്ലായിരുന്നു.. :)

  ReplyDelete
 70. ചെക്കന് നല്ല ഭാവിയുണ്ട്.
  മണ്ടൂസനല്ല, ആ കൃഷ്ണരാജിന്.

  ReplyDelete
  Replies
  1. മണ്ടൂസനല്ല, ആ കൃഷ്ണരാജിന്.
   അത് പ്രത്യേകം പറയേണ്ടല്ലോ ? ഊഹിക്കാം.!

   Delete
 71. ശരിക്കും ചിരിപ്പിച്ചല്ലോ പഹയാ..


  സര്‍ക്കാര്‍ സികൂളുകളിലെ രസങ്ങള്‍ അനുഭവിക്കാന്‍ പറ്റിയില്ല എന്നത് ഒരു വല്ലാത്ത നഷ്ടമായി തോന്നാറുണ്ട്...

  ശരിക്കും ആസ്വദിച്ച്വായിച്ചു..

  ReplyDelete
 72. ഇന്നാണ് ഇങ്ങിനെയൊരു പോസ്റ്റ് കാണുന്നത്.

  ഹോ, ബൂലോഗത്ത് ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു...(ആത്മഗതം)

  ReplyDelete
  Replies
  1. ആങ്ഹാ അങ്ങനെയെന്തൊക്കെ ?
   അജിത്തേട്ടാ.

   Delete
 73. വായിച്ചു ചിരിചൂട്ടാ മണ്ടൂസ്സാ....ആശംസകള്‍

  ReplyDelete
 74. ഇതു രണ്ടു വട്ടം വായിച്ചതാ.. കമന്റ്‌ ചെയ്തില്ലാന്ന് ഇന്നാ ശ്രദ്ധിക്കുന്നത്‌! ഉഗ്രൻ പോസ്റ്റാ.
  (സംസ്കൃതം)
  പത്താം ക്ലാസ്സിലെ പിള്ളെരെ അടിക്കുക?!
  ആ മാഷിനു എന്തോ പ്രശ്നമുണ്ടല്ലോ..

  ReplyDelete
 75. മണ്ടൂസന്‍ .
  അനുഭവങ്ങള്‍ രസിപ്പിച്ചു.ഓരോ വിദ്യാര്‍ത്ഥിയുടെയും
  സ്കൂള്‍ ജീവിതത്തില്‍ ഇതുപോലെയുള്ള രസകരമായ
  ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നത് അപൂര്‍വ്വമാണ്.
  ഞാനും സ്കൂള്‍ കാലഘട്ടത്തിലൂടെയൊക്കെ സഞ്ചരിച്ചു.

  അനുഭവങ്ങളെ കുറിച്ചെഴുതുമ്പോള്‍ അധികം ആഴത്തിലുള്ള
  ഒരു വായനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
  കാര്യങ്ങള്‍ മനസ്സിലാക്കുക, എഴുതിയവന്‍ സുഹൃത്താണെങ്കില്‍
  അവനെ കൂടുതല്‍ അറിയുക. എഴുത്തുകാരനെങ്കില്‍ എഴുത്തുകാരനെ
  മനസ്സിലാക്കുക എന്നതാണ്.
  അവിടെ ഭാവനക്കും, സര്‍ഗ്ഗാത്മകതക്കുമൊന്നും വലിയ സ്ഥാനമില്ല.
  എന്നാണ് എന്‍റെ അഭിപ്രായം.
  രണ്ടും കൂട്ടിക്കലര്‍ത്തി എഴുതുന്നവരുമുണ്ട്, അവരെ മറന്നു കൊണ്ട് പറയുന്നതല്ല.
  (ചില അനുഭവങ്ങളുണ്ട്...(നല്ല സന്ദേശങ്ങള്‍ , നന്മ, സാമൂഹിക പ്രതിബദ്ധത,
  കാലിക പ്രസക്തി തുടങ്ങിയവ വിളിച്ചോതുന്നത്. എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ , ഒരച്ഛന്‍ മകള്‍ക്കെഴുതിയ കത്ത് തുടങ്ങിയവ)

  വായിച്ചപ്പോള്‍ എനിക്ക് തോന്നിയ രണ്ടുമൂന്ന് കാര്യങ്ങള്‍ പറയാം.
  1. എഴുതുന്ന കാര്യങ്ങള്‍ പരത്തി പറയുന്നതിനേക്കാള്‍ നല്ലതാണ്
  ചുരുക്കി പറയുന്നത്. സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കാര്യമാത്രപ്രസക്തമായി
  പറയുന്നതോടൊപ്പം, അതൊരു പരിശീലനം കൂടിയാണ്.സ്വന്തം അനുഭവങ്ങളിലൂടെ
  അല്ലാത്ത സര്‍ഗ്ഗശേഷിയുള്ള രചനകളിലേക്ക് ചുവട് മാറുമ്പോള്‍ അത് ഉപകാരപ്പെടും.
  2. പറയുന്ന കാര്യങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവണം. അനുഭവമായാലും, ഭാവനയായാലും
  ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം
  ( തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു എഴുതാനുള്ള വലിപ്പമില്ല്ലാത്തതുകൊണ്ട് പല കുറിപ്പുകള്‍
  ഒന്നാക്കി പോസ്റ്റ് ചെയ്യുന്നു എന്ന്. എങ്കില്‍ പോലും.....)
  3. ഇത് ഒരു അഭിപ്രായമോ, നിര്‍ദ്ദേശമോ ആയി എടുക്കാം.
  അനുഭവക്കുറിപ്പുകള്‍ മാത്രമെഴുതാതെ, ക്രിയേറ്റീവായി എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക.
  അനുഭവക്കുറിപ്പുകളിലുള്ള ആത്മസംതൃപ്തിയും, സുഖവും, ഗുണവുമെല്ലാം പരിമിതവും, നൈമിഷികവുമാണ്.
  ഒരുപാട് സമയം കയ്യിലുള്ള ആളല്ലേ. ഭാവനയുടെ ലോകത്തുകൂടി ഒന്ന് സഞ്ചരിക്കാന്‍
  ശ്രമിക്കാലോ.
  ഇനി അങ്ങിനെ എഴുതിയിട്ടുണ്ടെങ്കില്‍ ഈ പറഞ്ഞത് മറക്കൂ. ആ ലിങ്ക് എനിക്ക് തരൂ :)
  എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 76. സ്കൂള്‍ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന പോസ്റ്റ്‌ .ആശംസകള്‍

  ReplyDelete
 77. മണ്ടൂസന്‍

  കുട്ടിക്കാലം മധുരം, നല്ല അയവിറക്കല്‍. അഭിനന്ദനങ്ങള്‍

  ReplyDelete
 78. മന്ദൂസന്‍ എടുത്ത കുറ്റീടേം കൊളുത്തിന്റെയും കണക്ക് മാത്രം കണ്ടില്ല

  ReplyDelete
 79. "അടിയേറ്റ് പുളയുന്ന അവൻ പുറം വില്ല് പൊലെ വളച്ച്, ഇടതുകൈ തന്റെ പുറത്തേക്ക് തലോടാൻ എത്തിച്ച് നീക്കിക്കൊണ്ട് അച്യുതൻ മാഷോട്, തന്നെ അടിക്കാനുള്ള കാര്യം ദയനീയമായി അപ്പോൾ തന്നെ തിരക്കി" ഇത് വായിച്ചപ്പോള്‍ ക്ലാസ്‌ കട്ട് ചെയ്തു ഓര്‍ക്കാട്ടേരി ചന്തക്കു പോയതിനു ദാമോധരന്‍ മാഷ്‌ പുറത്തു ചൂരല്‍ പ്രയോഗം നടത്തിയ സംഭവം ഓര്‍മ്മ വന്നു. രസകരമായി അവതരിപ്പിച്ചു മനു. എനിക്ക് വളരെ ഇഷ്ടായി. ആശംസകള്‍.

  ReplyDelete
 80. കലക്കീട്ടുണ്ട് മണ്ടൂസാ....നര്‍മ്മം ആസ്വദിച്ചു...ഇത്തരം സംഭവങ്ങള്‍ പറയുമ്പോള്‍ അല്‍പ്പം നാടകീയമാക്കാന്‍ അല്പം വെള്ളം ചേര്‍ത്താലും കുഴപ്പമില്ല...:)))

  ReplyDelete
 81. രസകരമായ അനുഭവങ്ങള്‍ , ഈ ജാതി സംഭവം ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ.....പിന്നെ ചെറിയ ഓര്‍മ്മകള്‍ എന്നു പറഞ്ഞു, എഴുതാതിരികണ്ട,വായിക്കാന്‍ ഞങള്‍ ഒക്കെ ഉണ്ടെന്നേ :)

  ReplyDelete
 82. അല്ല, മന്ദൂസന്‍ കൊണ്ട് പോയ കുറ്റികളുടെ കണക്ക്‌, മന്ദൂസന് കിട്ടിയ അടിയുടെ കാണിക്ക് ഇതൊന്നുമിലാതെ ബാലന്‍സ് ഷീറ്റ് എങ്ങിനെ ടാലി ആവും.

  സ്കൂളില്‍ പ്രാര്‍ത്ഥനാ ഗാനം കേള്‍ക്കാന്‍ കൊണ്ടുവെച്ച സ്പീകര്‍ ബോക്സ്‌ അടിച്ചു മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ ഓര്മ വരുന്നു. അന്നും കിട്ടി കേട്ടോ വയര് നിറച്ചും ചൂരല്‍ കഷായം അതും ഹെഡ്മാസ്റ്ററുടെ കയ്യില്‍ നിന്ന്. (ആ പീയുണായിരുന്നു പാര).

  ReplyDelete
 83. 'ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...'
  മനൂ.. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഇനി പറയാൻ പോകുന്നവർക്കും ഹൃദയത്തിൽ നിന്ന് നന്ദി തരുന്നു. വായിച്ചവരെല്ലാം ആ ഫീല് ഉൾക്കൊണ്ടാണ് വായിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

   ശ്രീജിത്തേട്ടാ, ഞാൻ കൊണ്ട് പോയ കുറ്റീടീം കൊളുത്തിന്റീം കണക്ക്,എനിക്ക് കിട്ടിയ അടിയുടെ കണക്ക് എന്നിവ ഞാനെഴുതുന്ന ആത്മകഥയിൽ വിശദമായി വായിക്കാം.! അങ്ങനെ ആ ബാലൻസ് ഷീറ്റ് ടാലിയാക്കാം, ഞാനത് എന്നേ അക്കിയതാണല്ലോ ? ഹാ ഹാ ഹാ ഹാ.

   നന്ദിയുണ്ട് എല്ലാവർക്കും.

   Delete
 84. കൊള്ളാം. ബാക്കി വിശേഷങ്ങൾ കൂടി പോരട്ടെ

  ReplyDelete
 85. മനേഷ്,
  പാലക്കാടന്‍ സ്ലാന്ഗ് അല്ലാത്ത നിന്‍റെ ഒരു രസികന്‍ എഴുത്ത്.
  കുറ്റീം കൊളുത്തും അടിച്ചുമാറ്റിയ കാര്യം വായിച്ചപ്പോഴാ അക്കരക്കാഴ്ചകള്‍ എന്നൊരു പഴയ ടി.വി സീരിയില്‍, ഒരു കോട്ടയംകാരന്‍ വല്യപ്പച്ചന്‍ ആദ്യമായി മകന്റെ അടുത്തേക്ക്‌ (അമേരിക്കല്‍ ചെന്ന്) പെട്ടി തുറക്കുമ്പോള്‍ വിമാനത്തിലെ സീറ്റിന്‍റെ സകല സ്ക്രൂവും സമാനങ്ങളും ഇളക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത് കണ്ട്, വല്ല ഫ്ലൈറ്റും താഴെവീണോ എന്നറിയാന്‍ പുള്ളി ടിവി ഓണ്‍ ചെയ്തു നോക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ നിന്‍റെയൊക്കെ സ്കൂളിന്റെ മോന്തായം പൊളിഞ്ഞു വീഴാഞ്ഞത് ദൈവാധീനം!!!

  ReplyDelete
 86. ഹഹ... അത് കലക്കി....!

  ഇമ്മിണി ബല്ല്യെ പരഗ്രാഫ് ആണേലും സാരല്ല്യാ, മുഴുനീള കോമഡി തന്നെ! ഇതുവരെ ഫേസ്ബുക്ക് കമന്റുകള്‍ കണ്ടായിരുന്നു ചിരിച്ചത്, ഇപ്പൊ ഈ കഥകളും!

  ഞങ്ങള് പത്തില് പഠിക്കുമ്പോള്‍ സ്കൂളിന്റെ കഴുക്കൊലിലും ഉത്തരത്തിലും നമ്മുടെ പേരുകള്‍ എഴുതി വെക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു... ആ പേരുകള്‍ സുവര്‍ണ ലിപികളില്‍ ഇപ്പോഴും ഉണ്ട് അവിടെ! വീണ്ടും അതൊക്കെ ഓര്‍ത്തുപോകുന്നു!

  സ്കൂളിലെ ലാബില് നിന്നും മഗ്നീഷ്യം റിബണ്‍, സോഡിയം തുടങ്ങിയ വസ്തുക്കള്‍ അടിച്ചുമാറ്റുന്ന ശീലം എല്ലാര്‍ക്കും ഉണ്ടായിരുന്നു. പിന്നെ കെമിസ്ട്രി അലമാരിയില്‍ ഒരു അസ്ഥികൂടം കൊണ്ടുവന്നു തൂക്കിയിട്ടതിന് ശേഷമാണ് രാസവസ്തുക്കളുടെ മോഷണം കുറഞ്ഞത്.

  ഇപ്പൊ പുള്ളാര് കുറ്റീം കൊളുത്തും ഒന്നും അല്ലാ അടിച്ചു മാറ്റുന്നത്. കാര്യങ്ങള് പുരോഗമിച്ചിരിക്കുന്നു! ലാബിലെ മൌസും കീബോര്‍ഡും ഒക്കെയാണ് പുള്ളാര് അടിച്ചുമാറ്റുന്നത്. അല്ല പിന്നെ!

  ReplyDelete
 87. ഓര്‍മ്മകള്‍ തള്ളിത്തിരക്കി വന്നപ്പോള്‍ എല്ലാം കൂടി കുത്തിയൊലിച്ചു എന്നാണു പറയാന്‍ തോന്നുന്നത്... എഴുതിയതൊക്കെ നന്നായിട്ടുണ്ട്. എങ്കിലും ഒരഭിപ്രായം പറയട്ടെ??? എപ്പോഴാണെങ്കിലും എഴുതുമ്പോള്‍ ഒരു വിഷയത്തെക്കുറിച്ച് മാത്രം എഴുതുകയാണെങ്കില്‍ വായനക്കാര്‍ക്ക്‌ കൂടുതല്‍ ആസ്വാദ്യകരമാവും... തുടക്കത്തില്‍ ഞാന്‍ കരുതിയത് വാസുദേവന്‍ മാഷെക്കുറിച്ചാണ് എഴുതുന്നതെന്നാണ്. പിന്നെ ബാക്കിയെല്ലാ മാഷമ്മാരും ടീച്ചറുമൊക്കെ കഥയില്‍ വന്നപ്പോള്‍ ഒരു ജഹ പോഹയായോ എന്നൊരു സംശയം!!! ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം എഴുതിയത് നന്നായിട്ടില്ല എന്നല്ല കേട്ടോ; ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ ഇതിലും ആസ്വാദ്യകരമാവും എന്ന് തോന്നി...

  വീണ്ടും ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു. മംഗളാശംസകള്‍ !!!!

  ReplyDelete
 88. മനൂ .........ഇത് പോലെ കിലാടി വിദ്യാലയ കാലം എനിക്കും ഉണ്ടായിരുന്നല്ലോ...........പക്ഷെ ,ഇന്നത്തെ മക്കളാണ് പഠിച്ച മക്കള് ........പ്രത്യേകിച്ചു ഈ മൊബയില്‍ കാലത്ത് ..........ആശംസകള്‍..............

  ReplyDelete
 89. പഴയകാല കഥകള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് സരസമായി അവതരിപ്പിച്ചിരിക്കുന്നു. എനിക്കിഷ്ടമായി :)

  ReplyDelete
 90. കൊള്ളാം മനേഷ്. സ്കൂള്‍ വിശേഷങ്ങള്‍ നന്നായി.... :)

  ReplyDelete
 91. ബാല്യകാല ചിന്തകളിലേക്ക്
  നയിച്ചു - കുരുച്ച്ചു നീണ്ടു പോയി
  എന്ന് തോന്നി - കാച്ചി കുറുക്കി
  എഴുതുന്നതായിരിക്കും കുറച്ചു
  കൂടി മെച്ചം എന്ന് ഒരു അഭിപ്രായം

  ReplyDelete
 92. നല്ല കഥ. രസകരമായി എഴുതി. ആശംസകൾ

  ReplyDelete
 93. സംഗതി ഒക്കെ ഇഷ്ട്ടായി .. പഴയ സ്കൂള്‍ കാലം ഓര്‍മ്മ വന്നു. ന്നാലും ന്റെ മന്വെ, നിയ്യ്‌ എത്ര കുറ്റീം കൊളുത്തുമാ കൊണ്ടോയതെന്നു പറയാണ്ട് രക്ഷപെട്ടില്ലേ , ഉം .. ബുദ്ധിമാന്‍...!

  ReplyDelete
 94. നീളം ഇത്തിരി കൂടിയാലും രസകരമായി എഴുതി , വായിക്കാന്‍ അതിലേറെ രസകരവും , ഒരുപാട് ഇഷ്ട്ടായി .

  ReplyDelete
 95. വയിചൂട്ടോ, സ്കൂള്‍ അനുഭവങ്ങള്‍ ഓര്‍ത്ത്‌ പോയി , നന്ദി ഈ ചെറു (നീണ്ട) ചിരി സമ്മാനിച്ചതിനു

  ReplyDelete
 96. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, ഇങ്ങനൊക്കെ കുട്ടികളെ തല്ലുന്ന മാഷുമാര്‍ ഈ കാലത്ത് ഉണ്ടോ. പിന്നെ അല്പം കുസൃതിത്തരങ്ങള്‍ ഒക്കെ വേണം, അതാണല്ലോ കൌമാരകാലം.നന്നായിട്ടുണ്ട് മനേഷ്,

  ReplyDelete
 97. മനേഷ്,ഇത് അനിയുടെ ചേട്ടന്‍ രവി അല്ലെ? എനിക്കറിയാം... :)

  ReplyDelete
  Replies
  1. അനിതന്നെ എന്നേക്കാൾ മൂന്ന് വയസ്സ് സീനിയറാ,
   അവന്റെ ചേട്ടൻ അപ്പോൾ അതിലും കൂടില്ലേ ?
   ഇവനവനൊന്നുമല്ല എന്റൊപ്പം അഞ്ച് മുതൽ പത്ത് വരെ ഒപ്പമുണ്ടായിരുന്നവനാ.

   Delete
 98. അനുഭവക്കുറിപ്പാണെങ്കിലും ഒരു സംഭവത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒഴുക്ക് നഷ്ട്ടപ്പെടുത്താതെ നോക്കാമായിരുന്നു. ചില നര്‍മ്മങ്ങള്‍ വളരെ മനോഹരം.നര്‍മ്മോക്തിയുള്ള കഥയാക്കാമായിരുന്നു.(( മൂന്നാല് എന്ന് ഞാൻ ഊഹിച്ചതാ ട്ടോ. അതിൽ കൂടുതലുണ്ടെന്നാ കൂട്ടുകാർ ഇപ്പോഴും പറയുന്നത്. എനിക്കെന്തായാലും അതപ്പോൾ എണ്ണാൻ കഴിഞ്ഞില്ല, കാരണം ആദ്യത്തെ അടിയിൽ തന്നെ എന്റെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായിരുന്നു.))രവിയ്ക്ക് കിട്ടിയ അടിയുടെ ചിത്രം കണ്ടപ്പോള്‍ വേദനയാണ് തോന്നിയത്.
  ('ഡാ അന്നെ....അടിച്ചാ....യ്യ് തടുത്തോ ട്ടോ, കിട്ട്യാ നല്ല വേദനേ.....ഡാ...')ആ ഉപദേശം കേട്ടപ്പോഴും ചിരിയല്ല തോന്നിയത്. സങ്കടമാണ്.

  ReplyDelete
 99. മനുവിന്റെ കഥ വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ കാലത്തേക്ക് മനസ്സ്‌ പോയി. ഇതൊക്കെ തന്നെ ആയിരുന്നതുകൊണ്ട് നന്നായി ആസ്വദിക്കാന്‍ പറ്റി.

  ReplyDelete
 100. vayikkaan orupaadu thamasichu

  orikkalum vaayikkan kazhiyathathinekkaal nannalle

  vaikiyalum vaayikkaan kazhiyunnath.

  ishtaayitto.

  ReplyDelete
 101. എക്കാലത്തെയും മികച്ച ഓര്‍മ്മകള്‍, നന്മ നിറഞ്ഞ ഓര്‍മ്മകള്‍ അത് സ്കൂളിലെത് തന്നെ... വളരെ നന്നായി ആസ്വദിച്ചു.. നന്ദി മണ്ടൂസ്... :)

  ReplyDelete
 102. വൈകിയോ ഇവിടേക്ക് എത്താന്‍? കൊള്ളാം ട്ടോ... എല്ലകാരും പറഞ്ഞത് തന്നെ -ഒരു മൂന്നു പോസ്റ്റിനുള്ള സാധനം ഉണ്ടായിരുന്നു മന്വെ :). നര്‍മ്മം, നന്നായി വഴങ്ങുന്ന മണ്ടൂസ് ഇതും നന്നാക്കി....ആശംസകള്‍

  ReplyDelete
 103. എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്......

  ReplyDelete
  Replies
  1. ദിവ്യ സൂരജ്..????????
   ഇത് രഘുവിന്റെ പെങ്ങൾ ദിവ്യയാണോ ?
   വളരെ സന്തോഷം ട്ടോ.
   പിന്നെ അതിൽ എഴുതിയ കാര്യങ്ങൾക്കൊന്നും വള്ളിപുള്ളി വ്യത്യാസം ഇല്ലല്ലോ.!
   പലർക്കും സംശയമാ ഞാൻ പൊടിപ്പും തൊങ്ങലും വച്ച് എഴുത്വാ ന്ന്.!

   Delete
 104. എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ.....

  ReplyDelete
 105. എന്നാലും കൃഷ്ണരാജേ താനായിരുന്നോ ഈ കഥയിലെ ഹീറോ.....

  ReplyDelete
 106. എന്തൊരു ഓര്‍മ്മയാ തനിക്ക്... നന്നായിട്ടുണ്ട്......

  ReplyDelete