Sunday, 1 April 2012

'ബായ്ക്കീന്ന് കാണാൻ വല്ല്യേ മെച്ചൊന്നൂം ഇല്ല്യാ ട്ടോ.'

അങ്ങനെ സംഭവബഹുലമായ പത്താം ക്ലാസ്സ് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച് അവസാനിച്ചു.
പത്താം ക്ലാസ്സിനു ശേഷം ഞാൻ ഷൊറണൂർ പോളിടെക്നിക്കിലാണ് പഠിച്ചത്. അവിടെ എന്റെ പത്താം ക്ലാസ്സ് സഹപാഠിയും,അതിലെ നമ്മുടെ 'താരം' രവിയുടെ ബെഞ്ച് മേറ്റുമായിരുന്ന പ്രമോദും കൂടെയുണ്ട്. പിന്നെ പത്ത്.ബി യിലുണ്ടായിരുന്ന, കൊപ്പത്തുള്ള ഷാജുവും. കൊപ്പം സ്വദേശികളായ ഞങ്ങളെല്ലാവരും കൊപ്പത്ത് ഒന്നിച്ച് കൂടി അവിടുന്ന് പട്ടാമ്പി ബസ് പിടിച്ച്, അങ്ങനെ കോളേജിൽ പോവ്വാറാണ് പതിവ്. സമാന്യം തരക്കേടില്ലാതെ, അങ്ങനെ കോളേജ് ജീവിതം രസകരമായി മുന്നോട്ട് പോവുകയാണ്. ഞങ്ങൾ രണ്ടാം വർഷമായി. ആ വർഷത്തിൽ ഞങ്ങൾക്ക്  'ഡിജിറ്റൽ ഇലക്ട്രോണിക്സ് ' എന്നൊരു വിഷയമുണ്ട്. ആ വിഷയത്തിന് ക്ലാസ്സും ലാബുമുണ്ട്. അതിന്റെ ലാബ് നടക്കുന്നതിലാണ് ഈ സംഭവത്തിന്റെ 'കാര്യം'. ഒരു വലിയ ഡസ്ക്കിൽ നാല് പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഇരിക്കുക. ഡസ്ക്കിനപ്പുറവും ഇപ്പുറവുമായി രണ്ട് ഗ്രൂപ്പും ഇരിക്കും. ഞങ്ങൾ, പട്ടാമ്പിക്കാർ (പ്രദീപും,പ്രമോദും ഞാനുമൊക്കെ) ഒരു മേശയ്ക്ക് ഇരുപുറവുമുള്ള രണ്ട് ഗ്രൂപ്പുകളിലാണ്. അപ്പോൾ ചില ഐ.സി കളുടെ വിത്യസ്ത റീഡിംഗ് നോക്കലാണ് ലാബിൽ ചെയ്യുന്നത്. ലാബിൽ ആദ്യമാദ്യം ഐ.സിയുടെ  റീഡിംഗ് ചെക്ക് ചെയ്ത് റിസൽറ്റ് കിട്ടുന്നവർ റഫ് റെക്കോഡിൽ( വലിയ നോട്ട് ബുക്ക്) എഴുതിയത് സാറിനെ കാണിച്ച് ഒപ്പ് വാങ്ങിച്ച് പോവുകയാണ് പതിവ്. പിന്നീടത് വലിയ, ഒറിജിനൽ റെക്കോർഡിലേക്ക് പകർത്തും. ലാബിൽ സ്വന്തം ഗ്രൂപ്പിൽ, പ്രിയപ്പെട്ട കുട്ടുകാരൊന്നും  ഇല്ലാത്തത് കൊണ്ട്  ഞാൻ, -പ്രമോദ്, പട്ടാമ്പിയിലുള്ള പ്രദീപ് തുടങ്ങിയ അടുത്ത ഗ്രൂപ്പിലുള്ള കൂട്ടുകാരുമായി സംസാരിച്ചിരിക്കും.


നേരത്തെ കഴിഞ്ഞവരെല്ലാം സാറിനെ കാണിച്ച്, ഒപ്പ് വാങ്ങിച്ച് ക്ലാസ്സിലേക്ക് പോകുന്നുണ്ട്. ചിലർ പുറത്ത് നിന്ന് കത്തിയടിക്കുന്നുമുണ്ട്. പഠിക്കാനുണ്ടായിരുന്നത്, നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ഒന്ന് വ്യക്തമാക്കാം. ഐ.സി കൾ കൊണ്ടുള്ള പല തരം സർക്ക്യൂട്ട് ഗേയ്റ്റുകളുടെ റീഡിംഗ് ആണ് നോക്കാനുള്ളത്. ആൻഡ് ഗേയ്റ്റ്, ഓർ ഗേയ്റ്റ്, നോട്ട് ഗേയ്റ്റ്, നാൻഡ് ഗേയ്റ്റ്, നോർ ഗേയ്റ്റ് അങ്ങിനെ ചിലത്. ഇതിൽ ഒരു ഗെയ്റ്റേ(ഏതേലും ഒരു ഐ.സി കൊണ്ടുള്ളത്) ഒരു ദിവസം ലാബിൽ ഉണ്ടാവൂ. അതിൽ തർക്കമില്ല.

അങ്ങനെ കത്തിയടിയും ഐ.സി  'പരിശോധനയും' നടക്കുന്നതിനിടയ്ക്ക്, പ്രമോദിന്റെയും ടീമിന്റേയും ഐ.സി ചെക്ക് ചെയ്ത് റിസൾട്ട് കിട്ടിക്കഴിഞ്ഞു. പുറത്തിറങ്ങി കത്തിയടിക്കാനുള്ള ആർത്തിയിൽ ഗ്രൂപ്പിലുള്ള എല്ലാവരും 'ഐ.സി യും അനുബന്ധ ഉപകരണങ്ങളും തിരിച്ചേൽപ്പിക്കുക' എന്ന ഭാരിച്ച ഉത്തരവാദിത്തം പ്രദീപിനെ ഏൽപ്പിച്ചു, നേരത്തേ പുറത്തിറങ്ങി 'മുങ്ങി'. ഐ.സി യും, റീഡിംഗ് നോക്കാനുള്ള ഉപകരണവും, പിന്നെ ഈ ഐ.സി കണക്ട് ചെയ്യാനുള്ള സർക്ക്യൂട്ട് ബോർഡുമാണ് തിരിച്ചേൽപ്പിക്കേണ്ടത്.

പ്രദീപ് ഐ.സി യും മറ്റും കൊടുക്കാനയി, 'കൊക്കെത്ര  കുളം കണ്ടതാ' എന്ന ഭാവത്തിൽ, കൂട്ടുകാർ മുങ്ങിയതൊന്നും വക വക്കാതെ, റഫ് റെക്കോഡും ഐ.സി യും മറ്റുമായി മായി സാറിന്റെ അടുത്തെത്തി. അവന്റെ റഫ് റെക്കോർഡ് വാങ്ങി ഒപ്പിട്ട് കൊടുത്തു, മറ്റു സാധനങ്ങൾ വാങ്ങിച്ച് വച്ച്, ഐ.സി യ്ക്കായി സാർ കൈ നീട്ടി.

                            'ഇതേതാ ഐ.സി ?' സാർ അവനോട്, സാധാരണയായി, അലക്ഷ്യമായി ചോദിച്ചു.

                'നാൻഡ് ഗേയ്റ്റ് സാർ' വിനയ കുനയ കുലീന കുഞ്ഞിരാമനായി അവൻ പറഞ്ഞു.

'നാൻഡോ ?' അതല്ല എന്നറിയുന്ന സർ, വിശ്വാസം വരാത്ത പോലെ ചോദിച്ചു.

               'അല്ല സാർ, നോർ ഗേയ്റ്റ്,' പുറത്തിറങ്ങാനുള്ള ആർത്തിയിൽ പ്രദീപ് ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.

'നോറോ' ഇവന്റെ മറുപടികൾക്കൊന്നും ഒരുറപ്പില്ലാത്തതിനാൽ ഒന്നുകൂടി ഉറപ്പിക്കാനായി സാർ ചോദിച്ചു.

'അന്ന് അത് വരേയും ലാബിലിരുന്നിട്ടും, ഏത് ഗേയ്റ്റാ ചെക്ക് ചെയ്തത് ' എന്നോർമ്മയില്ലാത്ത പ്രദീപ് അവസാനം, കൈകൾ കൂപ്പി സാറിനോട് ദയനീയമായി പറഞ്ഞു,

   'അതവടെ ഡസ്ക്കിനടിയിൽ കെടന്നേര്ന്നതാ സാർ, ആരടേയോ അടുത്ത്ന്ന് വീണതാ,   ഞാങ്ങ്ട് ഇട്ത്ത് കൊടന്നതാ.'

സാർ പിന്നെ ഒന്നും പറയാതെ ആ ഐ.സി യും വാങ്ങി വച്ച് അവനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.

ഞങ്ങളങ്ങനെ പലവിധ വിശേഷങ്ങളുമായി, ക്ലാസ്സും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയാണ്. അവിടുന്ന് ഞങ്ങൾ പട്ടാമ്പി ഭാഗത്തേക്ക് വരുന്നവരിൽ പ്രധാനികൾ ഞങ്ങൾ ഒരേ ക്ലാസ്സിലുള്ള പ്രമോദ്,പ്രദീപ്,ഷാജു തുടങ്ങിയവരുള്ള ടീമായിരുന്നൂ.

അതിൽ എനിക്ക് ഷൊറണൂർ സെന്റ് തെരേസയിൽ പ്ലസ്സ് ടൂ വിന് പഠിക്കുന്ന ഒരു കുട്ടിയെ നല്ല ഇഷ്ടായിരുന്നു(ആരും ചിരിക്കണ്ട, സൂക്കേട് അതു തന്നെ...!). അവൾ ഏതെങ്കിലും ഷൊറണൂർ ബസ്സിൽ, ഞങ്ങളുടെ കോളേജിന് മുന്നിലൂടെയുള്ള റോഡ്  വഴിയാണ് വരാറ്. ഞങ്ങൾക്ക് പാലക്കാടിൽ നിന്ന് വരുന്ന ബസ്സിൽ, പട്ടാമ്പിക്ക് പോയി വേഗത്തിൽ സ്റ്റാൻഡിൽ എത്താമെങ്കിലും,  'ഈ' ഒരൊറ്റ കാരണം കൊണ്ട്, ഞാൻ ഷൊറണൂർ ബസ്സിൽ പട്ടാമ്പിക്ക് പോവാനാണ് താത്പര്യം കാട്ടിയിരുന്നത്. പക്ഷെ എന്റെ വാക്കുകൾക്കെന്ത് വില ? അവരെല്ലാവരും, ഷൊറണൂർ-പട്ടാമ്പി ബസ്സ് വന്നപ്പോൾ, അതിൽ കയറാൻ എന്നെ സമ്മതിക്കാതെ, പിന്നാലെ വന്ന പാലക്കാട് ബസ്സിൽ എന്നെ പിടിച്ചുവലിച്ച് കയറ്റി.

ഞാൻ, ആ ബസ്സ് പട്ടാമ്പി എത്തുന്ന വരേയും എനിക്ക് സംഭവിച്ച 'ആ' വലിയ നഷ്ടത്തെ കുറിച്ച് അവരോട് പരിഭവം പറഞ്ഞ്  കൊണ്ടിരുന്നു. അവരെല്ലാം എന്നെ സമാധാനിപ്പിച്ചു,

'യ്യ് പേടിക്കണ്ട മനേഷേ, ആ ബസ്സ് വര്ണേ ള്ളൂ, ഞങ്ങളിന്ന് ഓള് പോണ വരേയും സ്റ്റാൻഡില് അന്റൊപ്പം നിക്കാ.' അവരുടെ ആ വാക്കുകൾ, എന്റെ മനസ്സിൽ നൂറ് ലഡ്ഢു പൊട്ടിച്ചു.

അങ്ങനെ കാത്തിരിപ്പിന്റെ അവസാനമായി, 'ആ' ബസ്സ് പിന്നാലേ തന്നെ എത്തി.

സ്റ്റാൻഡിൽ(പട്ടാമ്പി), പലയിടത്തേക്കും പോകാനുള്ള ബസ്സുകൾ നിൽക്കുന്നതിന്റെ അടുത്തായി ഞങ്ങൾ നാലുപേരും നിലയുറപ്പിച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ, അവൾ ആ ബസ്സിൽ നിന്ന് ഇറങ്ങി, സ്റ്റാൻഡിൽ സ്ത്രീകളുടെ വെയിറ്റിംഗ് ഷെഡ്ഡിന്റെ ഭാഗത്തേക്ക് ധൃതിയിൽ നടന്നു. നടന്ന് പൊകുന്ന 'അവളെ' നോക്കി, ആവേശത്തോടെ ഞാൻ കൂട്ടുകാരോട് പറഞ്ഞു ,

                          'അതാ ട്ടോ 'കുട്ടി,............കണ്ടോ ല്ലാരും.'

എല്ലാവരും അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ അവളെ തന്നെ സൂക്ഷിച്ച് നോക്കി.

      അവസാനം പ്രമോദ് തീർപ്പ് പറഞ്ഞു,  'വല്ല്യേ രസോന്നൂല്ല്യ ട്ടോ മനേഷേ.'

ഞാനാകെ നിരാശനായി, പക്ഷെ വിട്ടു കൊടുത്തില്ല.

'ങ്ങൾക്കൊന്നും രസല്ല്യെങ്കിലെന്താ ? ......യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ.....  ,അല്ലപിന്നെ',    ഞാൻ അവരോടുള്ള വാശിക്കായെങ്കിലും, സ്വയം സമാധാനിപ്പിച്ചു.

അവൾ നടന്ന് ചെന്ന് വെയിറ്റിംഗ് ഷെഡ്ഡിന്റെ മുന്നിൽ തന്നെ നിന്നു. അവൾ ആരോടോ, എന്തോ പറയാനായി സ്വല്പം ചരിഞ്ഞു നിൽപ്പാണ് അപ്പോഴും.

പ്രമോദ് അവളുടെ മേൽ നിന്ന് കണ്ണെടുക്കുന്നില്ല, അവസാനം അവനെന്നെ സമാധാനിപ്പിച്ചു കൊണ്ട് എന്നോടായി പറഞ്ഞു,
                   
                   'ഡാ....മനേഷേ...ഒരു സൈഡീന്ന് കണ്ടാ... വല്ല്യേ... കൊഴപ്പല്ല്യാ ട്ടോ'.

ഞാൻ അവനോടൊന്നും(അവരോടും) പറയാതെ അവരിൽ നിന്ന് കുറച്ച് വിട്ട് നിന്ന് 'അവളെ' പ്രണയ ദാഹത്തോടെ 'നോക്കൽ' ആരംഭിച്ചു. നിങ്ങൾക്കിപ്പോ സംശയം ണ്ടാവും ഇവനെന്താ ഇങ്ങനെ നോക്കുന്നേ ഉള്ളൂ ന്ന്. അവൾക്ക് അറിയണ്ടേ, അവളെ 'ഒരാൾ' ഇങ്ങനെ 'ഭയങ്കരമായി' സ്നേഹിക്കുന്നുണ്ടെന്ന്.! ഹാ...ഹാ...ഹാ ....!

അവസാനം പ്രമോദ് എന്റടുത്തേക്ക് നീങ്ങി നിന്നു. അപ്പൊഴും അവന്റെ നോട്ടം മാറിയിട്ടില്ല.

          'ആ....ഹ്....ഫ്രന്റീന്ന് കണ്ടാലും കൊഴപ്പല്ല്യ ട്ടോ മനേഷേ, ഞാനിപ്പഴാ ശ്രദ്ധിച്ചേ'

അവന്റെ  'ആ' ശ്രദ്ധിക്കൽ അധികമാവുന്നത് എനിക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഞാൻ സഹിച്ചു നിന്നു, എത്രയായാലും കൂട്ടുകാരനല്ലേ, പാവം ശ്രദ്ധിച്ചോട്ടെ !

പ്രമോദ് പ്രദീപിനേയും ഷാജുവിനേയും മാറ്റിക്കൊണ്ട് എന്നോട് ചേർന്ന് നിന്നു. എന്നിട്ട് യാതൊരു മടിയുമില്ലാതെ അവൻ എന്നോട് 'വിഷയം' പറഞ്ഞു,

     'ഡാ...ഇത്...കൊഴപ്പൊന്നൂല്ല്യാ നല്ല...കുട്ട്യാ...ട്ടോ...,  യ്യ്....ഞ്ഞ് നോക്കണ്ട..ഡാ...ഞ്ഞ്.... ഞാൻ ഒന്ന് നോക്ക്യോക്കട്ടേ ഈ കൂട്ടീനെ.!'

പ്രമോദ് അങ്ങനെ പറഞ്ഞതും, ഞാൻ മറുപടിയൊന്നും പറയാതെ ഷാജുവിനേയും വിളിച്ച്  കൊപ്പത്തേക്കുള്ള മയിൽ വാഹനത്തിൽ(ബസ്സ്) കയറി ഇരുന്നു.അവർക്കാർക്കും മുഖം കൊടുക്കാതെ.

                                   [ഇതിന്റെ പ്രതികരണാനുസരണം ഇനി മറ്റ് കോളേജ് വിശേഷങ്ങൾ വരും.....]

134 comments:

  1. ഉദാരമനസ്സിന് പേര് കേട്ട ഞാൻ ആ നിർദ്ദേശം സ്വീകരിച്ചു. പിന്നെ അവന്റെ അച്ചടക്കമില്ലാത്ത പ്രണയത്തിൽ മടുത്ത അവൾ അവനുമായി പിണങ്ങുകയും മറ്റൊരു കല്യാണം കഴിച്ച് സുഖമായി ജീവിക്കുകയും ചെയ്യുന്നു. അവനും അങ്ങനേയൊക്കെ തന്നെ. ഞാൻ എന്റെ 'ദിവ്യമായ' സൗഹൃദം ഇത് വരേയും രണ്ട് പേരോടും നിലനിർത്തി വരുന്നു. ഇനി ഇത് വായിച്ച് അവന്റെ തോക്കെടുത്തുള്ള 'പ്രയോഗം' വരുന്നത് വരെ, ഇതങ്ങിനെ സുഖമായി പോകും.

    ReplyDelete
  2. പ്രണയ വിശേഷങ്ങള്‍ ,ഒരു ചെറു കുറിപ്പ് ,പതിവ് പോലെ കുറ്റിയും കൊളുത്തുമോന്നുമില്ല.ആശംസകള്‍ മനേഷ് ,,

    ReplyDelete
  3. 'അതവടെ ഡസ്ക്കിനടിയിൽ കെടന്നേര്ന്നതാ സാർ, ആരടേയോ അടുത്ത്ന്ന് വീണതാ, ഞാങ്ങ്ട് ഇട്ത്ത് കൊടന്നതാ.'

    മനേഷ് ,,, ഈ വാക്കുകള്‍ എന്നെ എന്റെ പഴയ ഫിസിക്സ്‌ ലാബില്‍ എത്തിച്ചു..... ന്നാലും ആകുട്ട്യെ എന്തിനാ വിട്ടു കൊടുത്തെ... ഇത്ര പവമാകാന്‍ പാടില്ല്യാട്ടോ .... സംഗതി കസറി.... ഇനിയും പോരട്ടെ രസികന്‍ അനുഭവങ്ങള്‍....

    ReplyDelete
  4. എന്തായാലും ഇക്കാ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.! അതങ്ങ് പോട്ടെന്നേ.

    ReplyDelete
  5. പ്രണയിക്കാൻ, അത് പ്രഖ്യാപിക്കാൻ ഒരാത്മവിശ്വാസം വേണം..നമുക്കൊന്നും അതില്ലാത്തതുകൊണ്ട് ദിവ്യപ്രണയങ്ങളുടെ ഒരു ശവപ്പറമ്പാണ് മനസ്സ്..അല്ലേ മനേഷെ..:)

    ReplyDelete
    Replies
    1. ദിവ്യ പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളാ ഞാനും. ദയവ് ചെയ്ത് അതിന്റെ ശവപ്പറമ്പാണ് മനസ്സ് എന്ന് പറയല്ലേ ഏട്ടാ.

      Delete
  6. എന്തെങ്കിലും നടക്കും എന്ന് പ്രതീക്ഷിച്ചു. വെറുതെയായല്ലോ :) ബാക്കി ഭാഗത്ത് കാണുമായിരിക്കും ല്ലേ..

    ReplyDelete
  7. ഒന്നൂടി വായിക്കാൻ പിന്നെ വരാം...

    ReplyDelete
  8. വരവ് നിരാശപ്പെടുത്തിയില്ല.
    വായിക്കാന്‍ രസമുണ്ട്....
    ഫിസിക്സ് ലാബിലെക്കും കൊണ്ട് പോയി...

    അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ - എന്ന പ്രയോഗം ആദ്യമായിട്ട് കേള്‍ക്കുകയാണ്.അത് കലക്കി .....

    കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ അല്പം മസാല കൂടി കയറ്റി ഒരു ചിരി ബോംബ്‌ ആക്കി മാറ്റാമായിരുന്നില്ലേ എന്നൊരു തോന്നല്‍ നിലനില്‍ക്കുന്നു..അത്രയും സ്കോപ് ഉള്ള ഒരു ത്രെഡ് ആയിരുന്നു....

    മനുവില്‍ നിന്നും കൂടുതല്‍ നര്‍മ്മങ്ങള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  9. എന്നിട്ട് അവളുടെ വിവരം ഒന്നും ഇല്ലല്ലോ.. പിന്നെ, ഒന്ന് കൂടി എഡിറ്റ്‌ ചെയ്തു അടിപൊളി ആക്കൂ.. ബാക്കി ഉടന്‍ പ്രതീക്ഷിക്കുന്നു. അവസാനം അഞ്ചാം മന്ത്രി ആക്കരുത്.

    ReplyDelete
  10. ഇത്രയും ഉദാരമാനസ്കനോ
    എന്തായാലും ഞങ്ങടെ ഡിജിറ്റല്‍ ലാബ്‌ ആണ് ഓര്മ വന്നത്
    എനിക്കേറ്റവും ഇഷ്ടം ഡിജിറ്റല്‍ ലാബ്‌ ആയിരുന്നു
    ഓടി നടന്നായിരുന്നു
    എന്റെ ലീലാവിലാസങ്ങള്‍
    കളികളും സംസാരവും ഒക്കെ ആയി
    ഇത്രയും രസിച്ച വേറൊരു പീരീഡ്‌ ഇല്ല

    ReplyDelete
    Replies
    1. ഇനി ആ രസമുള്ള പിരീഡിന്റെ കഥ കൂടിയേ അവിടുന്ന് വരാൻ ബാക്കിയുള്ളൂ.ബായ്ക്കീന്നു നോക്കിയാലും രസിക്കുന്ന രീതിയിൽ അതും പോസ്റ്റ് ചെയ്യുക. :)

      Delete
  11. മനുവേട്ടന്റെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ആ പ്രദീപിനെ കയ്യോടെ കൂട്ടി തരക്കേടില്ലാത്ത നാല് തെറീം പറഞ്ഞു ആ മയില്‍ വാഹനത്തിന്റെ ഒരു സീറ്റില്‍ ഇരുത്തിയേച്ചു ഇറങ്ങിപ്പോന്നെനെ ,,,.... ഏതായാലും ഈ ചെയ്തത് മോശായിപ്പോയി .....
    ബാക്കി വരാന്‍ ഇനിയെത്ര കാത്തിരിക്കണം .......വേഗം പോന്നോട്ടെട്ടോ ...........ആശംസകള്‍ :))

    ReplyDelete
  12. അവളെ പിന്നെ കണ്ടൊ?
    എവടെ
    നന്റെ ഒരു കാര്യം

    ReplyDelete
  13. 'ഡാ...ഇത്...കൊഴപ്പൊന്നൂല്ല്യാ നല്ല...കുട്ട്യാ...ട്ടോ..., യ്യ്....ഞ്ഞ് നോക്കണ്ട..ഡാ...ഞ്ഞ്.... ഞാൻ ഒന്ന് നോക്ക്യോക്കട്ടേ ഈ കൂട്ടീനെ.!'

    പ്രമോദ് അങ്ങനെ പറഞ്ഞതും, ഞാൻ മറുപടിയൊന്നും പറയാതെ ഷാജുവിനേയും വിളിച്ച് കൊപ്പത്തേക്കുള്ള മയിൽ വാഹനത്തിൽ(ബസ്സ്) കയറി ഇരുന്നു.അവർക്കാർക്കും മുഖം കൊടുക്കാതെ.

    അത് മോശമായി പോയി മനേഷേ.....ഒരു ഗാമുകന്‍ അങ്ങനെ ബസ്സില്‍ കയറി ഇരിക്കാന്‍ പാടുണ്ടോ?..അത്രക്കെ ഉള്ലായിരുന്നോ പ്രണയം?.....ദൈര്യമായി നേരിടാമായിരുന്നു....പ്രമോദിനെ....:P

    ReplyDelete
  14. ഹഹ മനേഷ് ...കൊള്ളാട്ടോ ..എനിട്ട്‌ ആ പെണ്‍ കുട്ടി എന്തായി ..ആര്‍ക്കാ നറുക്ക് വീണത്‌ ?
    തുടരും എന്ന് ആണോ ?

    ReplyDelete
  15. മണ്ടൂസനെ വെറുതെ ചുറ്റിക്കേണ്ട എന്ന് കരുതി പ്രമോദ് ഏറ്റെടുക്കാന്‍ തയ്യാറായാതാവും. പക്ഷെ നീ വിട്ടുകൊടുത്തില്ല എന്നുതന്നെ കരുതട്ടെ. ഇതിന്‍റെ ക്ലൈമാക്സ് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പോലെ ആവരുത്. പറഞ്ഞേക്കാം .
    തുടരുക.

    ReplyDelete
  16. ഇത് എത്രാമത്തെ എപ്പിസോഡാ.. :)

    ReplyDelete
  17. മനീഷ് തുടരുക..നല്ല ഭാഷയാണ്..ആശംസകള്‍

    ReplyDelete
  18. മണ്ടൂസന്‌ എന്തോ അക്കിടി പറ്റിയിട്ടുണ്ട്, അത് പറയാനെന്താ ഇത്ര വൈക്ലബ്യം ..?

    ReplyDelete
  19. കൊള്ളാം കഥപോലെ...അടുത്തതുപോരട്ടെ.

    ReplyDelete
  20. ഇത്രയും ഉദാരമാനസ്കനോ
    എന്തായാലും ഞങ്ങടെ ഡിജിറ്റല്‍ ലാബ്‌ ആണ് ഓര്മ വന്നത്
    എനിക്കേറ്റവും ഇഷ്ടം ഡിജിറ്റല്‍ ലാബ്‌ ആയിരുന്നു
    ഓടി നടന്നായിരുന്നു
    എന്റെ ലീലാവിലാസങ്ങള്‍
    കളികളും സംസാരവും ഒക്കെ ആയി
    ഇത്രയും രസിച്ച വേറൊരു പീരീഡ്‌ ഇല്ല

    ReplyDelete
  21. ഹഹ നല്ല രസം, അവസാന ഭാഗായപ്പോ മണ്ടൂസന് വല്ല്യ രസോന്നൂണ്ടാകൂലെങ്കിലും വായനക്കാര്‍ രസിച്ചു. അതും ഒരു ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നോ? മണ്ടൂസന്‍ എന്ന പേര് മാത്രം നമ്മക്ക് സമ്മാനിച്ച് പ്രമോദ്‌ അവളെയും കൊണ്ട് പോയി അല്ലെ? സാരല്ല്യ വിഡ്ഢി ദിനങ്ങള്‍ ഇനിയും വരുമല്ലോ? അഭിനന്ദങ്ങള്‍

    ReplyDelete
    Replies
    1. താഴേയുള്ള ഖാദുവിനും അജിതേട്ടനും മുകളിൽ കമന്റിയവർക്കും ഞാൻ നന്ദി അറിയിക്കുന്നു. താഴെ രണ്ട് പേരു മാത്രമെ ഉള്ളൂ എന്നത് കൊണ്ടാ ഞാൻ പേര് പറഞ്ഞേ.

      ആരിഫിക്കയ്ക്ക്.നന്ദി, മറുപടി:

      അങ്ങനെ പ്രമോദ് അവളേ കൊണ്ട് പോയിട്ടൊന്നും ഇല്യ ഇക്കാ. അവളിപ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവിനോടൊപ്പം സുഖമായി ഹൈദരാബാദിലുണ്ട്. ഞാനിപ്പൊ പേടിക്കുന്നത് അതൊന്നുമല്ല. ആ പട്ടാള പ്രമോദ് നാട്ടിൽ വന്നാൽ എന്റെ വെടി തീരന്മോ ദൈവേ ന്നാ.

      Delete
  22. മനു... രസായിട്ടുണ്ട് എഴുത്ത്.... ബാക്കി പോരട്ടെ.... എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു..അവള്‍കെന്തു പറ്റി എന്നറിയാന്‍..

    തുടരെട്ടെ എഴുത്ത്... നന്മകള്‍ നേരുന്നു...

    ReplyDelete
  23. ഫ്രണ്ട് കണ്ടിട്ട് വലിയ കുഴപ്പമില്ലയെന്ന് തോന്നുന്നു മനേഷ്, അപ്പോ ഇനി ബാക്കി കൂടെ പോരട്ടെ.



    (വയസ്സായാലും പ്രേമകഥ കേള്‍ക്കാനെന്ത് താല്പര്യമാണെന്ന് നോക്കൂ)

    ReplyDelete
  24. അല്ലാ മണ്ടൂസേ..ആ കുട്ടിയും ബസ്സും ഒക്കെ ഇപ്പോളും ഉണ്ടോ ? ഏത് സ്റ്റോപ്പില്‍ നിന്നാണ് അവളെ കാണാറ്..ഞാനും കൊപ്പം അടുത്ത് പുലാമന്തോളില്‍ ആണേ താമസിക്കുന്നത്..അപ്പൊ അത് ഒന്ന് പറഞ്ഞു തന്നാല്‍ വല്യ ഉപകാരമായിരിക്കും..ഒന്നുമില്ലെങ്കിലും നമ്മള്‍ ഇപ്പൊ നാട്ടുകാരല്ലേ ..

    ReplyDelete
  25. .....പട്ടാമ്പി സ്റ്റാന്റ് .അഞ്ചു വര്‍ഷത്തെ ഓര്‍മ്മകള്‍ എനിക്കും ഉണ്ട് അതെല്ലാം വീണ്ടും ഓര്‍ത്തു പോയി ....പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയ പോസ്റ്റ്‌ ഇഷ്ടമായി ....മാറ്റങ്ങള്‍ വന്നു കാണുമല്ലേ നമ്മുടെ സ്റ്റാന്റിന്

    ReplyDelete
  26. മനേഷ്‌, ചെയ്‌ സകല മൂടും കളഞ്ഞു, പ്രദീപിന്‌ ബലി കഴിച്ച്‌ ആ ദിവ്യ പ്രണയത്തിന്‌റെ സ്മരണക്ക്‌ മുന്നില്‍ എന്‌റെ തൂലിക സമര്‍പ്പിച്ച്‌ ഒരു നിമിഷം തൊഴുതു നില്‍ക്കുന്നു. എന്‌റെ പൊന്നു മനേഷേ... നീയും ആ പ്രദീപും അടിപിടി കൂടേണ്‌ടേ ആ പെണ്ണിന്‌ വേണ്‌ടി അവള്‍ക്ക്‌ ആരെയാണ്‌ ഇഷ്ടമെന്ന് നമുക്കൊന്ന് നോക്കാമായിരുന്നില്ലേ... ഷൊര്‍ണ്ണൂര്‍ ഐ പി ടിയും , പാലക്കാട്‌,ഷൊര്‍ണ്ണൂര്‍ കൊപ്പാം പട്ടാമ്പിയെല്ലാം സുപരിച്ചിതം.... കോളേജിലെ ചിന്ന സംഭവങ്ങള്‍ കയ്യടക്കത്തോടെ എഴുതി... കൂടുതല്‍ സംഭവബഹുലമായ ട്വിസ്റ്റുകളും, ചിരിമരുന്നുകളും ഉള്‍ക്കൊള്ളിച്ച്‌ അടുത്ത സൊയമ്പന്‍ കഥ, അല്ല അനുഭവകഥ വരട്ടെ - ആശംസകള്‍

    ReplyDelete
  27. മനേഷ് ഭംഗിയായി.... ബാക്കി കൂടി എഴുതൂ..... എഴുതി തെളിയുന്നുണ്ട്.....

    ReplyDelete
  28. ആശംസകൾ :) തുടക്കം കണ്ടപ്പോൾ കൂടുതൽ പ്രതീക്ഷിച്ചു

    ReplyDelete
  29. nee keri keri angane polyil yethi lle...?
    E kadhayile nayakan pradeepinte kallyanam aayirunoo innu..
    paavam avan ithum vallom ariyunnudo aavo..
    Mone Pradeepa ninakirikatte lavante vaka oru marriage gift..

    ReplyDelete
  30. അടുത്ത പോസ്റ്റില്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ അതില്ലണ്ടാക്കരുത് ഹീ .. ഒരുമിച്ചു ലൈനടിക്കാന്‍ പോയപ്പഴെ ഞാന്‍ ഊഹിച്ചു ..ഹി ഹി
    അവതരണം കൊള്ളാം ഡിയര്‍ ആശംസകള്‍

    ReplyDelete
  31. തകർക്കട്ടെ...ആശംസകൾ...

    ReplyDelete
  32. കൊള്ളാം,
    ബാക്കി കൂടെ പോരട്ടെ.

    ReplyDelete
  33. അതാ ട്ടോ 'കുട്ടി,............കണ്ടോ ല്ലാരും.'

    എല്ലാവരും അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ അവളെ തന്നെ സൂക്ഷിച്ച് നോക്കി.
    മനു എവിടെ നിന്ന് കൊണ്ട് വരുന്നു ഇത്തരം ഉപമകള്‍ ???

    ഇത് വായിച്ചപ്പോള്‍ അറിയാതെ ഞാനും ആ പഴയ കാലത്തേക്ക് മടങ്ങി. പട്ടാമ്പി കോളേജും, ബസ്‌ സ്റ്റാന്‍ഡും മേലെ പട്ടാമ്പിയിലെ ചില ഹോട്ടലുകളും ഒക്കെ മനസ്സിലെത്തി.

    'അതവടെ ഡസ്ക്കിനടിയിൽ കെടന്നേര്ന്നതാ സാർ, ആരടേയോ അടുത്ത്ന്ന് വീണതാ, ഞാങ്ങ്ട് ഇട്ത്ത് കൊടന്നതാ.'
    സാർ പിന്നെ ഒന്നും പറയാതെ ആ ഐ.സി യും വാങ്ങി വച്ച് അവനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
    ഇത്തരം ചില സാറന്മാരും ഇപ്പോഴും എന്നോടോപ്പമുണ്ട്..

    കോളേജ് നാളുകളിലെ ബാക്കി രസമുള്ള അനുഭവങ്ങള്‍ കൂടി വേഗം പോന്നോട്ടെ ...

    ഇന്നലെ പിറന്നാള്‍ അടിച്ചു പൊളിച്ചു ആഘോഷിച്ചു കാണുമെന്ന് കരുതുന്നു ... ആശംസകള്‍

    ഇത് സന്ദര്‍ഭങ്ങള്‍ ഒന്ന് കൂടി വികസിപ്പിച്ചു പറയാമായിരുന്നു എന്ന് തോന്നി. പോസ്റ്റ്‌ രസത്തോടെ വായിച്ചു മുന്നിലോട്ടു പോയതും പെട്ടെന്ന് തീര്‍ന്ന പോലൊരു പ്രതീതി.

    ReplyDelete
  34. എഴുത്ത് നന്നായി ..ബാക്കി കൂടി പ്രതീക്ഷിക്കുന്നു....ആശംസകള്‍

    ReplyDelete
  35. നല്ല എഴുത്തിനു ആശംസകൾ

    ReplyDelete
  36. കാമുകിയെ വിട്ടു കൊടുക്കാന്‍ കാമുകന് പൊറാട്ടയും ബീഫും വാങ്ങിക്കൊടുത്ത എന്‍റെ ഒരു പഴയ കൂട്ടുകാരനെയാണ് ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്...സമാനമായ ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകും.അത്തരം ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി...ബാക്കി അനുഭവങ്ങള്‍ കൂടി പോരട്ടെ....

    ReplyDelete
  37. ഈ ചെറിയ പോസ്റ്റിൽ വന്ന് അഭിപ്രായം അറിയിച്ച, എല്ലാ കൂട്ടുകാർക്കും, ജ്യേഷ്ഠ തുല്യ സഹോദരങ്ങൾക്കും ഞാൻ ഒരുപാടിഷ്ടത്തോടെ നന്ദി പറയുന്നു.

    ReplyDelete
  38. കൊള്ളാം .....വായിച്ചപ്പോളും കുഴപ്പം ഒന്നും ല്ല്യ അതെന്നെ ..കേട്ടാ

    ReplyDelete
  39. ആടാ കള്ളാ നീ ആള് കൊള്ളാലോ പഹയാ

    ReplyDelete
    Replies
    1. ഹലാക്കിലാക്കല്ലേ മൂസാക്കാ.ഹാ ഹാ ഹാ.

      Delete
  40. Replies
    1. പറയാൻ ഒന്നും കാര്യമായി ഇല്ലാഞ്ഞിട്ടാവും വെറും ആശംസകളിൽ ഒതുക്കിയത്. ആ സ്മൈലി എന്തുദ്ദേശിച്ചാണെങ്കിലും നന്ദി. ഞാനൊരാൾക്കും ഇങ്ങനത്തെ ഒരു കമന്റ് അടിച്ച് പോരാത്തത് കൊണ്ടാവും എനിക്കിത് തീരെ ഇഷ്ടമല്ല.

      Delete
  41. പ്രിയപ്പെട്ട മനേഷ്,
    ബായ്ക്കിന്റെയും ഫ്രോന്റിന്റെയും ഒപ്പം, അവളുടെ മനസ്സു കാണാതെ പോകരുത് .
    രസകരം, ഈ പോസ്റ്റ്‌ ! ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  42. അല്‍പ്പം കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നി ,,അപ്രധാന സംഭവങ്ങള്‍ അധികം വലിച്ചു നീട്ടാതെ പ്രധാന വിഷയത്തിലേക് വായനക്കാരെ പെട്ടൊന്ന് കൂട്ടികൊണ്ടുവരുമ്പോള്‍ കൂടുതല്‍ വായനസുഖം നല്‍കും ..ആശംസകള്‍

    ReplyDelete
  43. കാര്യായിട്ടുള്ളതൊക്കെ അടുത്തലക്കത്തിൽ
    പ്രതീക്ഷിക്കാം അല്ലേ മനേഷെ

    ReplyDelete
  44. ഇത്തിരി എലാസ്റ്റിക് ആക്കിയോന്നൊരു സംശയം ...ഓര്‍മ്മകള്‍ നന്നായി ...

    ReplyDelete
  45. സത്യത്തില്‍ ഈ പ്രണയം എന്നൊക്കെ പറയുന്നത് ഒരു ഉഡായ്പ് പരിപാടിയാ ണെന്നേ...
    ബെര്‍ദെ കുറേ വായില്‍ നോക്കി നില്‍ക്കും.., ചോക്ലേറ്റ കൈമാറും് ..
    ചാറ്റ് ചെയ്യും .., പിന്നെ മീറ്റ് ചെയ്യും.. ഒടുവില്‍ ലെവനോ ലെവളോ ചീറ്റ് ചെയ്യും,... ഹതന്നെ...

    പിന്നെ പ്രമോദ്
    ജീവിതത്തില്‍ എപ്പോഴും ഒരു പാരയൊക്കെ ഉണ്ടാകുന്നത് നല്ലതാന്നേ ....കേട്ടിട്ടില്ലേ .. അമ്പട്ടന്‍ പാര..

    ReplyDelete
  46. സുഹ്യത്തുക്കളായാ ഇങ്ങനെ ബേണം.........എന്നിട്ട് അവനെ എന്തൂട്ട് ചെയ്തു ?

    ReplyDelete
  47. അങ്ങനെയൊക്കെ അവര്‍ പറഞ്ഞില്ലേല്‍ പിന്നെ അവരെന്തു ഫ്രണ്ട്സ്.. ??
    രസകരമായി.. ആശംസകള്‍..

    ReplyDelete
  48. വിളിച്ചു വരുത്തി ഊണില്ല എന്ന്‌ പറഞ്ഞ പോലെയായി...ഉം...അടുത്ത പന്തിയില്‍ വിളബുമോ എന്ന്‌ നോക്കാം...
    ഹിഹിഹിഹി...

    www.ettavattam.blogspot.com

    ReplyDelete
  49. ha ha.... maneesh maan kalakkii, friends nte swabavikamaaya oru aagrahamayirunnu, pramodinteyum, ha ha :)

    ReplyDelete
  50. നിക്ക് ഞാന്‍ ബെച്ചിട്ടുണ്ട്...അന്റെ കളി, ഞമ്മള് കാണിച്യേരാ ട്ടാ..

    ReplyDelete
  51. ഹ ഹ മണ്ടൂ കൊള്ളാല്ലോഡോ...പെട്ടെന്ന് പോരട്ടെ അടുത്തതു..



    ന്റെ കമന്റ്‌ ഇവിടെ തന്നെ കാണണം ട്ടോ ...:)

    ReplyDelete
  52. >> 'അവളെ' പ്രണയ ദാഹത്തോടെ 'നോക്കൽ' ആരംഭിച്ചു. നിങ്ങൾക്കിപ്പോ സംശയം ണ്ടാവും ഇവനെന്താ ഇങ്ങനെ നോക്കുന്നേ ഉള്ളൂ ന്ന്. അവൾക്ക് അറിയണ്ടേ, അവളെ 'ഒരാൾ' ഇങ്ങനെ 'ഭയങ്കരമായി' സ്നേഹിക്കുന്നുണ്ടെന്ന്.! ഹാ...ഹാ...ഹാ ....! <<

    ഇവിടംവരെ സസ്പെന്‍സ് നിലനിര്‍ത്തി.
    എന്നെപ്പോലുള്ള വായിനോക്കികളെ തെറ്റിദ്ധരിപ്പിച്ചതിനു കോടതിയില്‍വെച്ചു കാണാം!

    ReplyDelete
  53. മനേഷ് സര്‍, നല്ല രസമുണ്ട് ട്ടോ വായിക്കാന്‍, ഇനിയും ഒരുപാട് രസകരമായ ജീവിതാനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  54. എന്നെ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ മാന്യ വായനക്കാർക്കും,സുഹൃത്തുക്കൾക്കും ഞാൻ വളരേയധികം നന്ദി പറയുന്നൂ.

    ReplyDelete
  55. അപ്പം വെറും മണ്ടൂസല്ല!
    :D

    ReplyDelete
  56. :)) ആശംസകള്‍..

    എഴുതി, പോസ്റ്റാനുള്ള ധൃതിയൊന്ന് കുറച്ചാല്‍ ഒരുപാട് നന്നാവും ട്ടൊ.

    ReplyDelete
  57. അപ്പൊ മണ്ടൂസ് തന്നെ...

    ReplyDelete
  58. മണ്ടൂസേ ............നന്നായി ...........എങ്കിലും ഒന്ന് കാച്ചി കുറുക്കിയിരുന്നെങ്കില്‍ ഒന്ന് കൂടി മധുരിച്ചേനെ........ആശംസകള്‍ .............

    ReplyDelete
  59. ഹ,,ഹ,,മനേഷേ,,,നന്നായി അവതരിപ്പിച്ചു,,,, ഇതു പോലെയുള്ള കൊച്ചു കൊച്ചു അനുഭവങ്ങള്‍ എന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കും,,,,ഇനിയും എഴുതുക,,,ഭാവുകങ്ങള്‍,,,

    ReplyDelete
  60. മനൂ .... ഇത് പോലെ ഒരു കഥ ഞാന്‍ പറയട്ടെ , , ,(ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് )
    പണ്ട് പണ്ട് പണ്ട് ഒരു കൊച്ചുണ്ടായിരുന്നു ... ഒരു 15 വയസുള്ള കൊച്ച് .... ഒരു പതിനാറു വയസുള്ള ചെക്കനും ണ്ടായിരുന്നു ... അനഗ്നെ ഈ ചെക്കന് , കൊച്ചിനോട് ഒരു ഇഷ്ടം തോന്നി . . ചെക്കന്റെ ചെങ്ങായി പറഞ്ഞു ഡാ നീ പോയി അവള്‍ടെ അടുത്ത പറയ്‌ ഡാ , എത്രെ കാലം വായി നോക്കി നടക്കുന്ന്നു ... അങ്ങനെ ചെക്കന്‍ ചെങ്ങായിനെ ആ ജോലി ഏല്പിച്ചു . . . ചെങ്ങായി പോയി കൊച്ചിനോട് കാര്യം പറഞ്ഞു തിരിച്ചു വന്നു ... എന്നിട്ട് ചെക്കനോട് പറഞ്ഞു , ചെക്കാ ചെക്കാ നിനക്ക് നീളം കുറവാണ് ... പെണ്ണിന്റെ കയുത്തിനെ ഒള്ളൂ നിന്റെ നീളം ന്നു പറഞ്ഞു .... അനഗ്നെ ചെക്കന്‍ ആ പദ്ധതി ഉപേക്ഷിച്ചു . . ഒരു രണ്ടു മാസത്തിനു ശേഷം അറിഞ്ഞു ചെക്കന്റെ ചെങ്ങായിയും , കോച്ചും ഒടുക്കത്തെ പ്രേമത്തില്‍ ആണെന്ന് . . . പക്ഷെ തമാശ എന്താണെന്ന് വെച്ചാല്‍ ചെങ്ങായി ന്റെ നീളം ചെക്കന്റെ കയുത്ത് വരെയേ ഒള്ളൂ . . . ശുഭം : അവരുടെ കല്യാണം കയിഞ്ഞു .

    ReplyDelete
  61. മനെഷേട്ടാ..എന്നെയും കലാലയത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.ബസ്‌ സ്റ്റോപ്പിലെ വായ്നോട്ടവും മറ്റും ഇപ്പളും നല്ല നല്ല ഓര്‍മ്മകള്‍ തന്നെ.ഇതുപോലെയൊക്കെ എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും കെട്ട്യോന്റെ ഇടയില്‍ ഇമേജ് പോവെണ്ടല്ലോ എന്ന് കരുതി എഴുതുന്നില്ല :) മനെഷേട്ടന്റെ എഴുത്തില്‍ ശരിക്കും ഒരു ഗ്രാമീണ നിഷ്ക്കളങ്കത ഉണ്ട്.അതെനിക്ക് പെരുത്തിഷ്ട്ടായി

    ReplyDelete
  62. ഡാ മനേഷേ .......നിന്റെ കുറ്റിയും കുളത്തും ആരും എടുക്കാതെ നോക്ക്. ബാക്കി കൂടെ എഴുതൂ .....

    ReplyDelete
  63. നന്നായിരിക്കുന്നു.. വായിച്ചു രസിച്ചു... അടുത്ത വിശേഷവുമായി വേഗം വരൂ...

    ReplyDelete
  64. ബാക്കി എന്തായി ?

    ReplyDelete
  65. പോയതു പോട്ടെടാ മനേഷേ...നിനക്കുമൊരുത്തി കിഴക്കുദിക്കും...ആദ്യഭാഗമൊന്നും എനിക്ക് മനസ്സിലായില്ല ...തുടര്‍ച്ചകള്‍ വരട്ടെ..മിക്കവാറും അപ്പോള്‍ ക്ലിയറാവും..

    ReplyDelete
    Replies
    1. ഇതിന്റെ തുടർച്ച എന്ന രീതിയിൽ ഒന്നും വരാനില്ല. ഇതൊരനുഭവം അത്രേയുള്ളൂ. അങ്ങനെയുള്ള മറ്റ് അനുഭവങ്ങൾ 'നാട്ടുകാര്യങ്ങളായും' കോളേജ് വിശേഷങ്ങളായും അടുത്തുള്ള പോസ്റ്റുകളിൽ വരും. ഈ കോളേജ് വിശേഷത്തിനൊരു തുടർച്ച ഉണ്ടാവില്ല ട്ടോ (കുട്ടേട്ടാ). ഇനി മറ്റ് പല അനുഭവക്കുറിപ്പുകൾ വരും.

      Delete
  66. ഹ ഹ്ഹാ....മണ്ടൂസിന്റെഅനുഭവങ്ങളും മണ്ടത്തരങ്ങളും..വളരെ രസകരമായ് തുറന്നുകാട്ടുന്നു എന്നതു പ്രശംസനീയം തന്നെ..പൊടിപ്പും തൊങ്ങലുകലൊന്നുമില്ലാതെ വളച്ചു കെട്ടില്ലാതെ എഴുതുന്ന ശൈലി നന്നായിട്ടുണ്ടു..ഇനിയും ബാക്കി ഭാഗങ്ങൾക്കായ് ...ഭാവുകങ്ങളോടെ..!!

    ReplyDelete
  67. പഠനകാല അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ കയ്പ്പും മധുരവും കാണും.ഇനിയും എഴുതുക മനേഷ്‌.ആശംസകള്‍ !

    ReplyDelete
  68. മനു,

    നല്ല എഴുത്ത്!

    പാലക്കാട് എഞ്ചി. കോളേജ് ദിനങ്ങള്‍ ഓര്‍ത്തുപോയി.

    താഴെയുള്ള രണ്ടു വാചകങ്ങള്‍ നോക്കൂ.

    >>>അപ്പോൾ ചില ഐ.സി കളുടെ വിത്യസ്ത റീഡിംഗ് നോക്കലാണ് ലാബിൽ ചെയ്യുന്നത്>>>>
    >>>ഐ.സി കൾ കൊണ്ടുള്ള പല തരം സർക്ക്യൂട്ട് ഗേയ്റ്റുകളുടെ റീഡിംഗ് ആണ് നോക്കാനുള്ളത്>>

    രണ്ടും ഈ പോസ്റ്റില്‍ അടുത്തടുത്തായി മനു എഴുതിയിട്ടുള്ളതാണ്. ഇത്തരം ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ നന്നായിരിയ്ക്കില്ലേ?

    ഒരു ഹോം വര്‍ക്ക് ആയി, ഇതേ പോസ്റ്റ് ഒരു 100 വാക്കുകള്‍ കുറച്ചു, അര്‍ത്ഥ വ്യത്യാസം വരാതെ എഴുതി നോക്കിയാലോ? :)

    (ഞാന്‍ ഓടി )

    ReplyDelete
  69. ന്നാ പ്പിന്നെ ബാക്കീം പോരട്ടെ...

    ReplyDelete
  70. കൊളളാം.. ഏതു വര്‍ഷമായിരുന്നു ഐ.പി.ടി യില്‍. ഞാനും ഒരു ഐ.പി.ടി പ്രോഡക്ടാണ്..

    ReplyDelete
    Replies
    1. ഞാൻ 1999-2002 വർഷത്തിലാണ് അവിടെയുണ്ടായിരുന്നത്. ചേച്ചിയൊക്കെ ഒരുപാട് സീനിയറല്ലേ ?

      Delete
  71. വായിചൂട്ടോ. മണ്ടൂസന്‍ വെറുമൊരു മണ്ടൂസന്‍ അല്ലല്ലേ.

    ReplyDelete
  72. മനേഷ്, നന്നായി എഴുതിയിരിയ്ക്കുന്നു..എങ്കിലും അല്പം കൂടി ശ്രമിച്ചിരുന്നുവെങ്കിൽ കൂടുതൽ ആകർഷകമായിരുന്നു എന്ന് തോന്നുന്നു..( മോശമെന്നല്ല കേട്ടോ അതിനർത്ഥം...)താങ്കൾക്ക് നന്നായി എഴുതുവാനുള്ള കഴിവുണ്ട്..കാര്യമായി ഹോംവർക്ക് ചെയ്താൽ അതിമനോഹരമായ രചനകൾ വായനക്കാർക്ക് സമ്മാനിയ്ക്കാം..ബാക്കി അനുഭവങ്ങൾക്കായി കാത്തിരിയ്ക്കുന്നു. ഒപ്പ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  73. നന്നായിട്ടുണ്ട് വായനക്കാരെ രസിപ്പിക്കാന്‍ കുഴിയുന്ന എഴുത്താണ് മനിഷിന്‍റേത്
    ഇനിയും നന്നായി എഴുതാന്‍ മനീഷിന് കഴിയും .. ഫൈസല്‍ ബാബു പറഞ്ഞത് പോലെ അല്പം ചുരുക്കുന്നത് നല്ലതാണ് ...
    ആശംസകള്‍

    ReplyDelete
  74. ഹ ഹ ഹ അത് കൊള്ളാം ..... അടുത്ത ഭാഗം ഉടന്‍ വരും ആയിരിക്കും അല്ലെ കാണാം

    ReplyDelete
  75. Kollam Maneshe ... IPT orupadu miss cheyyunnu ....

    ReplyDelete
  76. സംഭവം കൊള്ളാം.

    ഇലക്ട്രോണിക്സ് കാരായിരുന്നതിനാല്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഇത്തരം ലാബ് പരീക്ഷണങ്ങളൊക്കെ... ആ നാളുകള്‍ ഓര്‍മ്മിപ്പിച്ചു.


    വിഷു ആശംസകള്‍!

    ReplyDelete
  77. അടുത്ത ഭാഗം കൂടി വരട്ടെ... :)

    ReplyDelete
  78. ഐ സീ യും റീടിങ്ങും പിന്നെ സൈഡും ബാക്കും ഹും കൊള്ളാം ...

    ReplyDelete
  79. മനു , കലാലയ സ്മരണകള്‍ ഉണര്‍ത്തിയ പോസ്റ്റ്
    കൂടെ സ്ഥല പേരുകള്‍ കൂടുതല്‍ നോവ് നല്‍കി ..
    ആദ്യമായിട്ടാണ് ഇവിടെ , കമന്റുകള്‍ വഴി
    ഒരുപാട് കണ്ടിട്ടുണ്ട് അനിയന്റെ മുഖം
    ഇന്നാണ് എന്റേ സ്പാമില്‍ അനിയന്റെ
    വരികള്‍ എനിക്കുള്ള കമന്റായി കിടക്കുന്നത്
    കണ്ടത് , അതു കാണാന്‍ വൈകിയതിനും
    ഇവിടെ വരാന്‍ വൈകിയതിനും ആദ്യം തന്നെ മാപ്പ് ..
    ലളിതമായി , ഓര്‍മകളുടെ തുണ്ടുകള്‍ പകര്‍ത്തി
    വയ്ക്കുമ്പൊള്‍ നമ്മുടെ മനസ്സിന് തന്നെയൊരു
    തൃപ്തി തൊന്നും , അതു തന്നെയാണ് നമ്മളൊക്കെ
    വെറുതെ കുറിക്കുമ്പൊള്‍ കിട്ടുന്ന നിര്‍വൃതിയും..
    ശരിയാണ് , നമ്മുടെ പ്രണയമൊക്കെ ഇത്തിരി നന്മ
    ഉണ്ടായിരുന്നൊരു കാലം ഉണ്ടായിരുന്നു ..
    ഇന്നതൊക്കെ ആരൊക്കെയൊ കട്ടെടുത്തിരിക്കുന്നു ..
    ചെറിയ ചെറിയ കാര്യങ്ങളും , കുറുമ്പുകളും , തമാശകളും
    ഒക്കെയായ് നമ്മുടെ കലാലയ ജീവിതം എത്ര പെട്ടെന്നാണല്ലെ
    കൊഴിഞ്ഞു പൊയത് , ഒന്നു തൊട്ടുണര്‍ത്താന്‍ ഇതുപൊലെയുള്ള
    വരികള്‍ കൊണ്ടാവട്ടെ .. ആശംസ്കളൊടെ ..
    കൂടെ ഈ വിഷുക്കാലം ഐശ്യര്യസമ്പൂര്‍ണമാകട്ടെ !
    കൂടെ കൂടി കേട്ടൊ .. ഇനിയുണ്ടാവും എന്നും ..

    ReplyDelete
  80. സംഭവം കലക്കീട്ട ...ഇങ്ങനത്തെ കഥകള്‍ ഇനീം പോരട്ടെ !! ഫോളോ ചെയ്യാത്തത് കൊണ്ട് ഞാന്‍ ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നു...ഇപ്പോള്‍ ഫോളോ ചെയ്തിട്ടുണ്ട്!!

    ReplyDelete
  81. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും..
    ആശംസകൾ

    ReplyDelete
  82. 'ങ്ങൾക്കൊന്നും രസല്ല്യെങ്കിലെന്താ ? ......യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ..... ,അല്ലപിന്നെ', ഞാൻ അവരോടുള്ള വാശിക്കായെങ്കിലും, സ്വയം സമാധാനിപ്പിച്ചു.

    അങ്ങനെ തന്നെ ആശ്വസിക്കണം.
    ആശംസകളോടെ.

    ReplyDelete
  83. ആശംസകള്‍ ........
    ഇങ്ങനെ എത്ര അനുഭവങ്ങള്‍

    ReplyDelete
  84. ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമാണ്. മനേഷിന്റെ ഭാഷ വായിച്ചപ്പോള്‍ രസികനും ഇതേ രീതിയില്‍ സംസരിക്കുന്നവനുമായ ഒരു സഹപാഠിയെ ഓര്‍മ്മ വന്നു, കൂടെ പഠിക്കുന്ന സമയത്തെ ഒത്തിരി രസകരമായ ദിനങ്ങളും, നന്ദി മനേഷ്, പോസ്റ്റ്‌ നന്നായിട്ടുണ്ട്.ട്ടോ, കഴമ്പുള്ള വിഷയം അല്ലെങ്കിലും വായനാസുഖം ഉണ്ട്.

    ReplyDelete
  85. പോസ്റ്റ്‌ നന്നായി...എനിക്കും ഇത് പോലുള്ള അനുഭവം ഉണ്ടായി ലാബില്‍ ...ഇവിടെ വായിക്കാം...http://viralsparsham.blogspot.com/2009/10/blog-post.html

    ReplyDelete
  86. ഹമ്പട!!
    നൂറാമത്തെ കമെന്റ്റ്‌ അടിക്കാന്‍ ഭ്ഹാഗ്യം സിദ്ധിച്ച ഞാന്‍ സച്ചിനേക്കാള്‍ ഹാപ്പിയാടാ മോനേ, മനേഷേ..........
    സംഗതി കൊള്ളാം...അനുഭവമായ എഴുത്തും ഇഷ്ടമായി!

    ReplyDelete
  87. ശരി ഞാന്‍ നൂറ്റൊന്നു വച്ച് നമസ്കരിക്കുന്നു ..ബാക്കി കൂടി പറയൂ ..:)

    ReplyDelete
  88. അടുത്തതില്‍ ഇതുപോലെ സസ്പെന്‍സ് ഇട്ടു നിര്‍ത്തിക്കളഞ്ഞാല്‍ അടികൊള്ളും... :)

    ReplyDelete
  89. ഈശ്വരാ....കൊളേജും, ബസ് സ്റ്റാന്‍റും വായ്നോട്ടവുമെല്ലാം ഇച്ചിരി പിറകോട്ട് വലിച്ചു കൊണ്ടു പോയി..
    പ്രത്യേകിച്ചും ഇപ്പോള്‍ നാട്ടില്‍ ആയതു കൊണ്ട് വല്ലാത്തൊരു ഉത്സാഹം..
    പണ്ടത്തെ കൂട്ടുകാരെയൊക്കെ ഒന്നു തപ്പട്ടെ...അന്നത്തെ റൂട്ട് ബസ്സുകള്‍ സമയം മാറ്റിയോ എന്നൊന്ന് അറിഞ്ഞു വെയ്ക്കാലോ... :)
    കലാലയ രസങ്ങള്‍, കൂട്ടുകാര്‍....എത്ര പറഞ്ഞാലും മതി വരാത്ത രസങ്ങള്‍...
    ഇഷ്ടായി ട്ടൊ....ആശംസകള്‍...!

    ReplyDelete
  90. പുറകിനു നോക്കിയാല്‍ multiplicity മുന്നിന് നോക്കിയാലോ muncipality
    ആശംസകള്‍ !!

    ReplyDelete
  91. നല്ല കഥ...ആശംസകള്‍...

    ReplyDelete
  92. അവസാനം വരെ വായനക്കാരെ കൂടി വായ നോക്കികളാക്കി...:)

    ReplyDelete
  93. നല്ല അവതരണം , രസകരം , ഇഷ്ടമായി

    ReplyDelete
  94. kollaam ketta kadha aanengilum.. avatharanam kollaam..

    ReplyDelete
  95. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സു:മനസ്സുകൾക്കും നന്ദി പറയുന്നൂ ഈ മണ്ടൂസൻ.!

    ReplyDelete
  96. മണ്ടൂസൻ ആളൊരു ബല്ലാത്ത പഹയൻ തന്നെ!
    ഇപ്പൊ പ്രമോദ് ആരായി!?

    ReplyDelete
  97. എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുക...ചിലരങ്ങനെയാണ്.കാര്യമാത്രപ്രസക്തമൊന്നുമല്ലെങ്കിലും
    ഇവരെ കേട്ടുനില്‍ക്കാന്‍ ഒരു സുഖമാണ്. അവതരണത്തിലെ തികഞ്ഞ മികവു തന്നെയാണ് ഒരു "കൂട്ടത്തെ" തന്‍റെ നാവിന്‍ത്തുമ്പില്‍ കെട്ടിയിടാന്‍ ഇവരെ സഹായിക്കുന്നത്...
    ഇവിടെ പരസ്പര ബന്ധമില്ലാത്തതും അതിസാധാരണവുമായ രണ്ടു കൊച്ചനുഭവങ്ങളെ "പറച്ചിലിലെ" ലാളിത്യവും നിയന്ത്രണം വിട്ടു പോകാത്ത അച്ചടക്കവും കൊണ്ട് ആസ്വാദ്യകരമായ (ചുരുങ്ങിയപക്ഷം വിരസരഹിതമെങ്കിലുമായ) ഒരു വായനാനുഭവമാക്കിയിരിക്കുന്നു ഈ മണ്ടൂസന്‍....പ്രത്യേകിച്ചും ആദ്യഭാഗത്തെ ലാബ'നുഭവങ്ങള്‍....

    തന്‍റെ തുടര്‍ന്നുള്ള എഴുത്തില്‍ ഗൌരവപൂര്‍വ്വമായ ഒരു ഗതിമാറ്റത്തിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു എന്ന ബോധവും എഴുത്തുകാരന്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു....

    ആശംസകള്‍.....

    ReplyDelete
    Replies
    1. തുടർന്നുള്ള എഴുത്തിൽ ഒരു ഗതിമാറ്റം പ്രതീക്ഷിക്കാം. അതെന്തായാലും വലുതൊന്നുമാകില്ല, എങ്കിലും ചെറിയ തോതിൽ, എന്റെ കഴിവ് പോലെ.

      Delete
  98. ഓർമ്മകൾ ഓടികളിക്കുന്ന ഈ പോസ്റ്റ് അസ്സലായി. ഭാഷ രസമാണേ.

    പെണ്ണുകാണാൻ കൂടെപ്പോയ കൂട്ടുകാരൻ ആ പെണ്ണിനെ വളച്ച് കല്യാണം കഴിച്ച ഒരു കഥെവിടെയോ വായിച്ചതായി ഓർക്കുന്നു,. നല്ല അവതരണം

    ReplyDelete
  99. കോളേജ് ജീവിതത്തിലേക്കും വിവാഹ പൂര്‍വ്വ പ്രണയ ജീവിതത്തിലേക്കും കൊണ്ടു പോയ പ്രിയ സുഹ്രുത്ത് മനേഷിനു നന്ദി

    ReplyDelete
  100. ശൊഹ്...ഞാനിവിടെ വരാന്‍ വൈകീലോ...?
    എന്നാലും മനേഷേ...ആ കുട്ടീനെ ഇത്ര വേഗം ഒഴിവാക്കണ്ടായിരുന്നു...
    ഒന്നുകൂടി ചുരുക്കി എഴുതാമായിരുന്നു എന്നെനിക്കും തോന്നി...

    ReplyDelete
  101. പ്രതീക്ഷിച്ചതോന്നും നടന്നില്ല ...എവിടെയും എത്താതെ അവസാനിച്ചു

    ReplyDelete
  102. പോസ്റ്റ്‌ വളെരെ നന്നായിരിക്കുന്നു.

    എന്നാല്‍,

    ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര്‍ മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?

    പേര് അറം പറ്റും അല്ലെ? ( ശെരിക്കും മണ്ടൂസന്‍ ആകും )

    മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..

    http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form

    ReplyDelete
  103. വല്ലാത്ത മണ്ടൂസൻ...........

    ReplyDelete
  104. എന്നാലും ഇത്രയ്ക്കും ഉദാരമനസ്കനോ? വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇഷ്ടപ്പെട്ടുമോഹിച്ചുകൊതിച്ച പെണ്ണിനെ വേറെ ഒരുത്തന്‍ ചോദിക്കുമ്പോഴേ അങ്ങ്.... ഹേയ്, ഇത് വെറും കഥ, അല്ലെ?
    എന്തായിരുന്നാലും മണ്ടൂസന്‍ പറയുമ്പോള്‍, അടുത്തിരുന്ന് ഒരാള്‍ പഴയ കാര്യങ്ങള്‍ ഒക്കെ വെറുതെ ഓര്‍മ്മ വരുന്നതുപോലെ പറഞ്ഞുപോകുന്നത് കേള്‍ക്കുന്ന ഒരു സുഖം.

    ReplyDelete
  105. കുറച്ചൂടെ കോമഡി കയറ്റിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു... അങ്ങനെ ആ പ്രണയം അവിടെ തീര്‍ന്നോ? ആശംസകള്‍.....

    ReplyDelete
  106. മരമണ്ടൂസൻ!
    ഓളിപ്പം വേറെ ആരുടെയെങ്കിലും ഓളായിട്ടുണ്ടാവും അല്ലേ?
    പോസ്റ്റിൽ അൽ‌പ്പം കൂടി സംഗതികൾ കയറ്റാമായിരുന്നു,കാരണം ഇതിൽ കാര്യത്തേക്കാളും കളിയാണല്ലോ വിഷയമായി വരുന്നത്. ആ നിലക്ക്........ “ എല്ലാവരും അത്തിപ്പൊത്തിൽ നിന്ന് മൂങ്ങ നോക്കും പൊലെ അവളെ തന്നെ സൂക്ഷിച്ച് നോക്കി” എന്നതു പോലെയുള്ള കുറച്ച് ഐറ്റംസ് കൂടി ആവാമായിരുന്നു. ആ നോട്ടം മലയാളിയുടെ തനത് പെൺ നോട്ടമാണെന്ന് തോന്നിപ്പിക്കുന്നുണ്ട്.ഹഹഹഹ
    കൊഴപ്പില്ല. ആശംസോള്.

    ReplyDelete
    Replies
    1. നന്ദിയുണ്ട് കമന്റിയ എല്ലാവർക്കും. വിഗ്നേഷിന്റെ അഭിപ്രായം പോലെ ഇതിൽ എന്റെ ഭാവനാ പ്രകാരം ആരുടേയും സംസാര-കോമഡികൾ കയറ്റിയിട്ടില്ല. പറഞ്ഞതെല്ലാം സംഭവിച്ചതാ, ഇതിലെന്റെ പാർട്ട് ന്ന് പറഞ്ഞാൽ അതൊക്കെ ഓർത്തു വയ്ക്കുന്നു എന്നുള്ളതാ. നന്ദിയുണ്ട് അഭിപ്രായങ്ങൾക്കെല്ലാം.

      Delete
  107. മനൂ ഇത് വായിച്ചപ്പോള്‍ പഴയ കലാലയ സ്മൃതികള്‍ ഓരോന്നായി മനസ്സില്‍ തികട്ടി വരുന്നു. അനുഭവത്തിന്റെ
    ഭണ്ടാര കെട്ടുകള്‍ തുറന്നു ഇനിയും നര്‍മ്മം കലര്‍ത്തി ഹൃദയ സ്പര്‍ശിയായി അവതരിപിക്കൂ.ഭാവുകങ്ങള്‍....

    ReplyDelete
  108. ഒന്നുമറിയാത്ത പാവം കുട്ടി...മണ്ടുസാ ...എന്റെ പഴയ ലാബ് ഓര്മ വന്നു....ഇതിനെക്കാള്‍ അതിക്രമങ്ങള്‍ അവിടെ ഉണ്ടായിടുണ്ട്.....ആശംസകള്‍.....

    ReplyDelete
  109. മന്വോ നീയും ഒരു കള്ളകാമുകനാണല്ലേ..ഉദാരമനസ്കനും..!

    ReplyDelete
  110. സംഭവം കൊള്ളാം പക്ഷെ അല്‍പ്പം
    നീട്ടിപ്പറഞ്ഞത്‌ പോലെ ഒരു തോന്നല്‍
    പിന്ന ആ കൊപ്പം ഭാഷ പിടിച്ചെടുക്കാന്‍
    ഇമ്മിണി പാടു പെട്ടൂട്ടോ,
    എഴുതുക അറിയിക്കുക
    വീണ്ടും കാണാം

    ReplyDelete
    Replies
    1. ചവിട്ടിക്കൂട്ടിയിട്ടാ ഇത്രയെങ്കിലും ചുരുങ്ങിയത്.! ഇതും നീണ്ടു പോയോ ? അയ്യോ, വായനയ്ക്ക് നന്ദി പറയുകയല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

      Delete
  111. 'ങ്ങൾക്കൊന്നും രസല്ല്യെങ്കിലെന്താ ? ......യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ..... ,അല്ലപിന്നെ',അതന്നേ !!!!! രസമുണ്ട് വായിക്കാന്‍...

    ReplyDelete
  112. ആദ്യ പ്രണയം തുറന്നു പറഞ്ഞതിനാല്‍ നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍ ..............

    ReplyDelete
  113. ബായ്ക്കീന്ന്‍ ഉള്ള നോട്ടം എന്ന്‍ കേട്ടപ്പോ പലതും പ്രതീക്ഷിച്ചു..ഒന്നും നടന്നില്ല ലേ..
    ആ ഏതായാലും വായിച്ചു ഇഷ്ടപ്പെട്ടു കമന്റിട്ടു..കലക്കന്‍ പോസ്റ്റ്‌..

    ReplyDelete
  114. ഇങ്ങനെ എന്തൊക്കെ തരികിട കാനിചിട്ടാ ലാബില്‍ നിന്നൊന്നു പുരതിരങ്ങുന്നെ... ഭാഗ്യത്തിന് പോളി കഴിഞ്ഞിരങ്ങിയപ്പോള്‍ സപ്പ്ലി ചേട്ടന്‍ ഇല്ലാരുന്നു....

    ReplyDelete
  115. .യ്ക്ക്.... ന്റെ പെണ്ണ് ഐശ്വര്യ റായാ..... ,അല്ലപിന്നെ',
    അത്താണ് കാര്യം.. അല്ല പിന്നെ.

    ReplyDelete
  116. ഹഹഹഹ, എന്നിട്ടാര് പ്രണയിച്ചു അവളെ? ഒരു സസ്പെന്‍സ് ആണല്ലേ?

    ReplyDelete