Tuesday 1 July 2014

'ആനക്കുട്ടീം അണ്ണാങ്കുട്ടീം'; ഒരു തക്കുടു കഥ.!

വളരെ കാലമായുള്ള എന്റെ മോഹമാണ് 'എന്റെ തക്കുടു'വിന്റെ ഒരു കഥ പറയൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കണം എന്ന്.! ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇതാ 'തക്കുടു'വിലൂടെ മണ്ടൂസൻ നിങ്ങൾക്കായി ഒരു കഥ പറയുന്നു.......


                                                                         *******************************
                                
                                                                            'ആനക്കുട്ടീം അണ്ണാങ്കുട്ടീം'
 


 കഥനം: പ്രിയംവദ (4)

ആനക്കുട്ടീം അണ്ണാങ്കുട്ടീം കാട്ട്ക്കൂടെ നടക്കുമ്പോ രണ്ടാൾക്കും ഓരോ ചക്കക്കുരു ക്ട്ടി. രണ്ടാളും അത് കൊണ്ടോയ് കുഴിച്ച്ട്ടു. കൊറേ കഴിഞ്ഞപ്പൊ ആനക്കുട്ടിടെ ചക്കക്കുരു വെല്താവും ചീതു, അണ്ണാങ്കുട്ടിടെ ചക്കക്കുരു കരിഞ്ഞുമ്പോയി. ആനക്കുട്ടി അതൊന്നും അറ്ഞ്ഞില ട്ടോ, ഒരൂസം നോക്ക്യപ്പൊ കാണാ, അണ്ണാങ്കുട്ടി ത്-ന്ന ബാക്കി ചക്ക അവ്ടെ കെടക്ക്ണു.!


അപ്പ ആനക്കുട്ടിക്ക് ദേസ്യം വന്ന്ട്ട് അണ്ണാങ്കുട്ടീനെ ഇട്ത്ത് വടക്കോട്ടെറ്-ഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി പോയി എണ്ണക്കൊടത്തില് വീണു. അവ്ട്ന്ന് അണ്ണാങ്കുട്ടി വന്ന്ട്ട് ആനോട്, 'ചിൽ ചിൽ ഞാനെണ്ണേച്ചലോ, ചിൽ ചിൽ ഞാനെണ്ണേച്ചലോ' ന്ന് പറഞ്ഞു.


അപ്പൊ ആനക്കുട്ടി അണ്ണാങ്കുട്ട്യേ എട്ത്ത്ട്ട് തെക്കോട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് താളിക്കൊടത്തില് ചെന്ന് വ്ണു. ന്ന്ട്ട് അണ്ണാങ്കുട്ടി അവ്ട്ന്ന് ണീട്ട് വന്ന്ട്ട് ആനക്കുട്ട്യോട്, 'ചിൽ ചിൽ ഞാന്താള്യേച്ചലോ, ചിൽ ചിൽ ഞാൻ താള്യേച്ചലോ' ന്ന് പറഞ്ഞു.


അപ്പൊ ദേസ്യം വന്ന ആനക്കുട്ടി അണ്ണാങ്കുട്ട്യേ എട്ത്ത്ട്ട് കെഴക്കോട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് കൊളത്ത്ന്റെട്ത്ത് പോയി വ്ണു. ന്ന്ട്ട് അവ്ട്ന്ന് അണ്ണാങ്കുട്ടി വന്ന്ട്ട് ആനോട്, 'ചിൽ ചിൽ ന്റെ കുള്യഴിഞ്ഞലോ, ചിൽ ചിൽ ന്റെ കുള്യഴിഞ്ഞലോ' ന്ന് പറഞ്ഞു.


അപ്പൊ ദേസ്യം പ്ന്നീം വന്ന ആനക്കുട്ടി അണ്ണാങ്കുട്ട്യേ ഇട്ത്ത്ട്ട് പടിഞ്ഞാട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് അമ്പലത്ത്ന്റെ നടേ പോയി വ്ണു, അവ്ട്ന്ന് അണ്ണാങ്കുട്ടി ണീച്ച്വെന്ന്ട്ട് ആനക്കുട്ട്യോട്, 'ചിൽ ചിൽ ന്റെ പ്രാർത്ഥനീം കഴിഞ്ഞലോ, ചിൽ ചിൽ ന്റെ പ്രാർത്ഥനീം കഴിഞ്ഞലോ' ന്ന് പറഞ്ഞു.


അപ്പ ആനക്കുട്ടിക്ക് ദേഷ്യം വന്നു, ന്ന്ട്ട് അണ്ണാങ്കുട്ടീനെ പൊന്തം കാലോണ്ട് ചവ്ട്ടാൻ തൊടങ്ങി. അപ്പൊ അണ്ണാങ്കുട്ടി ആനക്കുട്ട്യോട് പറഞ്ഞു, 'ഞാനൊര് പാവാണേയ്, ഇന്നൊന്നും കാട്ടല്ലേ'ന്ന്. അപ്പൊ ആനക്കുട്ടി അണ്ണാങ്കുട്ട്യേ ഇട്ത്ത്ട്ട് പ്ലാവ്മ്മ വെച്ച്ട്ട്, 'ഞ്ഞ് താഴക്കൂടെ യ്യ് നടക്കണ്ട, മരത്ത്ന്റെ മോള്ക്കൂടെ നടന്നാ മതി' ന്ന് പറഞ്ഞു. അങ്ങന മരത്ത്മ്മ ക്കൂട നടക്ക്ണ അണ്ണാങ്കുട്ടീം അടീക്കൂട നടക്ക്ണ ആനക്കുട്ടീം കൂട്ടായി.!!!!!!!

                                                                                                               (തുടരും)
                                                                                   

32 comments:

  1. നാല് വയസ്സാവാൻ ഇനിയും മാസങ്ങൾ ഉണ്ടെങ്കിലും അതിനു മാത്രം തടിയോ വളർച്ചയോ ഇല്ലാത്ത എന്റെ തക്കുടു അടുത്തിരുന്ന് എനിക്ക് പറഞ്ഞു തന്നതാണ് ഈ കഥ. കഥയിലോ, സംഭാഷണശൈലിയിലോ യാതൊരു വിധ കൈ-കടത്തലും ഇല്ലാതെ അതു ഞാൻ നിങ്ങൾക്കായി പകർത്തിയെഴുതി. വായിക്കൂ.......

    ReplyDelete
  2. അട്ത്ത കഥ പെട്ടന്നു പറയാന്‍ പറ...

    ReplyDelete
  3. പ്രിയംവദയുടെ ഭാഷയിൽ അണ്ണൻ മരത്തിലെത്തിയ കഥ വായിക്കാൻ നല്ല രസം....
    ഇനിയും വരട്ടെ കുഞ്ഞിക്കഥകൾ....

    ReplyDelete
  4. തക്കുടൂന്‍റെ കഥ ഇഷ്ടായീ..

    ReplyDelete
  5. കിടു!! നൂറ്‌ മാർക്ക്!!

    ReplyDelete
  6. ഒരുപാട് ഒരുപാട് ഇഷ്ടായി ..ആ ഭാഷയുടെ ഭംഗി കൈമോശം വരുത്തിയില്ല ..അതിനു നന്ദി ..ശരിക്കും തക്കുടു പറയും പോലെ

    ReplyDelete
  7. നല്ല കഥയാണല്ലോ തക്കുടു.... :)

    ReplyDelete
  8. തക്കുടു കലക്കി..
    കുട്ട്യച്ചന്റെ പാരമ്പര്യം കാക്കും

    ReplyDelete
  9. നല്ല രസം കഥ വായിക്കാന്‍. തക്കുടൂന് ഈ കഥ പറഞ്ഞുകൊടുത്തത് ആരാവും!!

    ReplyDelete
  10. മിടുക്കി മോള്‍ക്ക് എന്‍റെ വക ഒരു നല്ലുമ്മ.. :-*

    ReplyDelete
  11. തക്കുടൂനു ഒരു ചക്കര മുത്തം ,അസ്സല്‍ കഥ

    ReplyDelete
  12. അഹ.. അടിപൊളി കഥ.. തക്കുടു കഥ ഉഷാര്‍..
    അപ്പൊ അങ്ങിനെയാണ് അണ്ണാന്‍ മരം കേറ്റം പഠിച്ചതല്ലേ..

    ReplyDelete
  13. ആഹ കുഞ്ഞിക്കഥ ഏറെ ഇഷ്ടമായി ,,,,,
    തുക്കുടു,,,,, ആശംസകൾ ,,,,,

    ReplyDelete
  14. അവൾ ഒറ്റശ്വാസത്തിലാ ഇത് പറഞ്ഞത്. ഞാൻ പറഞ്ഞു കുറച്ച് കുറച്ചായി പറഞ്ഞാലല്ലേ കുട്ട്യച്ഛക്ക് എഴുതാനാവൂ ന്ന്. അതൊന്നും തക്കുടു കേൾക്കുന്നില്ല, അവൾ കഥ പറയലിന്റെ ലഹരിയിൽ തന്നെ. അവസാനം ഞാൻ പറഞ്ഞു, കുട്ട്യച്ഛക്ക് വയ്യാത്തതല്ലേ അതോണ്ട് മെല്ലെ മെല്ലെ പറയ് എന്ന്. അപ്പോൾ അവൾ കേട്ടു. സാവധാനമായി അത് പറഞ്ഞു.െന്നിട്ട് ഇടക്കിടക്ക്, 'കഴിഞ്ഞോ കുട്ട്യച്ചാ ? ഇനീം പറയട്ടേ' ന്ന് ചോദിക്കും.!

    ReplyDelete
  15. Appo anganeyaanu annan maram kayaran thudangiyath lle? Thakkuduvinte katha usharaayi (Y)

    ReplyDelete
  16. ആദ്യം എഴുതിയ കമ്മന്റ് എന്ത്യേ?

    ReplyDelete
  17. ഇതായിരുന്നു എഴുതിയത്, എന്റെ മോള്‍ക്കീ കഥ വല്യ ഇഷ്ടായി, എനിക്കും, കുട്ടികഥാരീതി തന്നെ എഴുത്തില്‍ തുടര്‍ന്നത് കഥയെ ഗംഭീരമാക്കി..ഇനിയും പോരട്ടെ കഥകള്‍

    ReplyDelete
    Replies
    1. ഒരു തവണ ഇങ്ങോട്ട് വന്ന് ഇത് വായിച്ച് അഭിപ്രായമറിയിച്ച താങ്കൾ പിന്നീടും ഇവിടെ വന്ന് ആദ്യത്തേത് കാണാത്തതിനാൽ വീണ്ടും അഭിപ്രായം ഇട്ടതിലെ ആ സ്നേഹത്തിന്റെ ആഴം ഞാനറിയുന്നു. തക്കുടുവിനോട് ഞാൻ തീർച്ചയായും പറയാം..

      Delete
  18. ആഹ , എന്താ രസമുള്ള സ്ലാംഗ് ..
    കുഞ്ഞുട്ടിയുടെ നാവിന്‍ തുമ്പിലെന്ന പൊലെ ..
    ഈ ആനയും അണ്ണാനും കൂടി മൊത്തം കുറുമ്പത്തരമാണല്ലൊ ..
    ഇത്ര അടി കൊണ്ടിട്ടും മുടിഞ്ഞ സ്റ്റാമിന തന്നെ അണ്ണാന് ..
    തുടരുക മനീ , സ്നേഹം ... തക്കുടു

    ReplyDelete
  19. ബാക്കി പോരട്ടെ !! ആ ആനക്ക് എന്തേലും പണി ഒരുക്കീട്ടുണ്ടാവും ല്ലേ

    ReplyDelete
  20. കൊള്ളാം ട്ടോ

    ReplyDelete
  21. കൊള്ളാം, ഹാ ഹാ

    ReplyDelete
  22. കുട്ടിക്കഥ കൊള്ളാലോ... ആശംസകള്‍.

    ReplyDelete
  23. അടിപൊളി കഥ :) :)

    ReplyDelete
  24. ithroyekke cheithittum koottaaya ivar manushyarkkum maathruka thanney...kunju kadhaakaariykk abhniandhanangal

    ReplyDelete
  25. കുട്ടികഥ കൊള്ളാം . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  26. ആഹാ! തക്കുടു അടുത്ത് വന്നിരുന്ന് പറഞ്ഞ പോലെ! എന്തിനാ നമ്മൾക്കൊക്കെ ഈ അനാവശ്യ ഗൗരവം എന്ന് തോന്നിപ്പോകുന്നു.

    പുതുമുഖമാണ്. കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം.

    ReplyDelete
  27. കുട്ടിക്കഥ കൊള്ളാം.ഇഷ്ടായി.ബാക്കി കൂടെ പോരട്ടേ.

    മടി പിടിച്ചിരിക്കുകയാണോ???

    ReplyDelete
  28. കാണ്ണൂരാന്റെ ഒരു കമന്റിൽ നിന്നും കയറിയതാണു.

    ReplyDelete
  29. ആ അണ്ണാങ്കുട്ടീനെ എട്ത്ത് കുളത്തിലേക്ക് എറിഞ്ഞൂടായിരുന്നോ ? ന്നാ എല്ലാം കഴിഞ്ഞു ഒരു കുളീം പാസാക്കി വരാര്‍ന്നല്ലോ :)
    ഏതായാലും തക്കുടുവിനു ഒരു പൊന്നുമ്മ.

    ReplyDelete
  30. ഇത് തുടരും ന്ന് പറഞ്ഞിട്ട് ?!

    ReplyDelete