Sunday 1 December 2013

'കോയിക്കോട് വിമാനത്താവളങ്കൂടി ഞങ്ങടെ മലപ്രത്താ, പിന്നെല്ലേ.!' വീണ്ടും ചില കൂട്ടുകാര്യങ്ങൾ.!

എന്റെ കോളേജ് അന്ന് ഉച്ചയ്ക്കാണ് വിട്ടത്, വായീനോട്ടത്തിനൊന്നും അധികം നില്ക്കാതെ നേരെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്ന് ചോറും കഴിച്ച് കൈയ്യും വായും കഴുകി ഉമ്മറത്തേക്ക് വന്ന്, റോഡ് സൈഡിലെ പോസ്റ്റിനു മുകളിൽ ആരേലും ഇരിക്കുന്നുണ്ടോ ന്ന് നോക്കി.
ആകെ അതിനായാണല്ലോ കോളേജിൽ 'കമ്പനി'ക്ക് പോലും നിൽക്കാതെ ഓടി വന്നത്.!

'അവടെയൊന്നും ആരും ഇല്ല്യാ, അനീം കുഞ്ഞയമ്മദും എവടേവോ ന്ന് ?
റോഡ് സൈഡ്-ത്തെ പോസ്റ്റ്മ്മീം ആരേനിം കാണാല്ല്യ ,
അല്ലങ്ങ ഏത് സമേത്തും പോസ്റ്റുമ്മെ വായും പൊളിച്ചിരിക്ക്ണ്-ണ്ടാവും, രണ്ടാളും.!'
വർത്തമാനത്തിനൊന്നും ആരേയും കാണാത്തതിനാൽ ഞാനാകെ നിരാശനായി,
ഉമ്മറപ്പടിയിൽ ചാരി നിന്ന് മനസ്സിൽ പറഞ്ഞു.!
 
'ആ...ഹ്...അതെന്തേല്വാട്ടെ, ഞ്ഞ് പ്പ മുത്തൂന്റെ കടേക്കെന്നെ പൂവാ'.!
'അവട പോയാ മുത്തൂം ബാബും ഒറപ്പായിട്ടും ണ്ടാവും, വേറ ആരേലും ണ്ടായാ ഭാഗ്യാവും ചീതു.!
.......വേറാരൊക്ക ഈ സമേത്തവടെ വർത്താനത്തിന്-ണ്ടാവും ?'
ഞാൻ കാര്യമായി തന്നെ ആലോചിച്ചു.
'ആ...എന്തേല്വാട്ടെ അങ്ങ്ട് പോവന്നെ.!
അപ്പവടെള്ളോരേട്ടങ്ങ്ട് വർത്താനം പറയാ ലോ' ന്നും ചിന്തിച്ച്
ഞാൻ മുത്തുവിന്റെ കടയെ ലക്ഷ്യമാക്കി വീട്ടിൽ നിന്ന് ഇറങ്ങി.!
ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുക എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു സംഭവമാണ്.(അത് അവർ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നതായാലും.!)

കടയുടെ മുന്നിൽ എത്തിയ ഞാൻ
വിനീഷും ഷിഹാബും മുത്തുവിന്റെ ഓട്ടോ പാർട്സ് കടയിലിരിരിക്കുന്നത് കണ്ടു.
'ആഹാ..എന്തടാ ങ്ങൾക്കും ന്ന് കോളേജ്വോള് നേർത്തെ വ്ട്ടോ ?'
ഞാൻ കടയിലേക്ക് കയറിയ പാടേ രണ്ടാളോടുമായി ചോദിച്ചു.

അതിന് മറുപടി പറഞ്ഞത് വിനീഷായിരുന്നു,
'ഞാൻ ഉച്ചയ്ക്ക് കോളേജും കഴിഞ്ഞ് വീട്ടില് വന്ന്, അമ്മടട്ത്ത് ന്ന് കൊറച്ച് ചോറും വാങ്ങിത്ത്ന്ന്,
ഞ്ഞ് മുത്തൂനോട് കൊറച്ച് നൊണ പറയാ ന്ന് കെര്തി വ്-ട്ട്ന്ന് ങ്ങ്ട്ട് കേറീതാ,
അപ്പ ണ്ട് ഈ മൊച്ചമോറൻ ബടെ വായിം പൊളിച്ചിരിക്ക്ണു'
വിനീഷ് ഷിഹാബിനെ ചൂണ്ടി ചിരിച്ച്കൊണ്ട് പറഞ്ഞു.!
ഞാൻ ഷിഹാബിനെ നോക്കി.
ഷിഹാബ് ഒന്നും മിണ്ടാതെ, എന്നോട് പല്ല് പുറത്ത് കാണിക്കാതെ ചിരിച്ച് കാണിച്ചു.
(ഞാൻ ഷൊറണൂർ പോളി ടെക്നിക് കോളേജിലും, ഷിഹാബ് പട്ടാമ്പിയിലെ പ്രൈവറ്റ് കോളേജിലും, വിനീഷ് പെരിന്തൽമണ്ണയിലെ പ്രൈവറ്റ് കോളേജിലും പഠിക്കുന്ന സമയമാണ് അത്. മുത്തു, സ്കൂൾ(?) മുഴുവനാക്കാതെ അമ്മാവന്റെ ഓട്ടോ പാർട്സ് കടയിൽ വന്നിരിക്കുന്നു, ബാബുവും സ്കൂൾ മുഴുവനാക്കാതെ അതിനടുത്തുള്ള ഒരു ബാറ്ററി കടയിൽ സേൽസ് മാനായി നിൽക്കുന്നു, രണ്ട് പേരും മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ളവരാണ്.!)

'ഏട മനേഷേ മ്മക്കെല്ലാർക്കും, ചായക്ക് പൂജ്യം വെട്ടി കളിച്ചാലോ ?'
ചോദ്യം നമ്മുടെ ഷിഹാബിന്റെ വകയാണ്.

'ഇവിരൊക്കെണ്ട് ച്ചാ മ്മക്ക് കളിയ്ക്കാ'
ഞാൻ പന്ത് അവരുടെ അടുത്തേക്ക് തന്നെ തട്ടിയിട്ട് ഒഴിഞ്ഞ് മാറി.!

'ന്നാ മ്മക്ക് കളിക്ക്വാ, യ്യ് പൂജ്യങ്ങള്ട് വിന്യേ...'
 മുത്തു വിനീഷിനോട് പറഞ്ഞു.

അത്യന്തം 'വാശി'യേറിയ  കളിയിൽ ഷിഹാബ് ചായ പറയാനായി.!
അതായത് വൃത്തിയായി തോറ്റു.!!!
അങ്ങനെ ഷിഹാബിന്റെ വക, ഞങ്ങൾ ബാലേട്ടന്റെ കടയിലെ ഓരോ സുന്ദരൻ ചായ കുടിച്ചു.!

അപ്പോഴേക്കും അപ്പുറത്തുള്ള കടയിലെ ബാബുവും എത്തി.
'സ്കൂളില്ക്കും കോളേജ്യ്ക്കും പോയിട്ട്-ല്ല്യാ ന്നേ ള്ളൂ,
പന്ന്യോളടെ ഡ്രസ്സിങ്ങ്വണ്ടാ 'വിക്ടോറിയേ'ൽത്തെ ചുള്ളന്മാരാ ന്ന് തോന്നും.'
ബാബുവിനെക്കൂടി ജീൻസ് പാന്റിലും ടീ-ഷർട്ടിലും കണ്ട ഷിഹാബിന്റെ കമന്റ്.!
(നേരത്തെ കണ്ട,അടുത്തിരിക്കുന്ന മുത്തുവും അങ്ങനെയൊക്കെയായിരുന്നു.!!!)

'എടാ ഞങ്ങളീ ജീൻസും ടീ ഷർട്ടും ഇട്ണ് ണ്ട് ന്നല്ലേ ള്ളൂ ?
ങ്ങടെ മായിരി-ള്ള വ്ദ്യാഭ്യാസ-ല്ല്യലോ ?'

മുത്തു ഇത്തിരി കാര്യാമായിട്ടും കുറച്ച് കളിയായിട്ടും കൂടി, ഗൗരവത്തോടെയാണത് പറഞ്ഞത്.!

'ന്ന്ട്ട് ങ്ങൾക്ക് രണ്ടാൾക്കും,
ഇപ്പ വ്ദ്യാഭ്യാസത്തിനെന്താ ഞങ്ങള് ചീദ്വേരണ്ട് ? പറഞ്ഞാണീം ങ്ങള്,
സ്കൂളിൽക്ക് ഞ്ഞും പോണോ ?'
ഷിഹാബിന്റെ ചോദ്യം കാര്യമായിട്ടായിരുന്നു.!

'അതൊന്നും വേണ്ട ഷ്യാബേ,
ഞങ്ങക്ക് കൊറച്ച് ജനറല്നോളജ് പറഞ്ഞേരും, ങ്ങക്കറിയും ച്ചാ.......'
സ്ഥലത്തെത്തിയ ബാബു, മുത്തുവിനേയും കൂട്ടു പിടിച്ച് ഞങ്ങളോട് മൂന്നാളോടുമായി പറഞ്ഞു.

'ആഹാ...മനേഷേ...യ്യെന്താ ച്ചാ ചോയിച്ച ഇവിരോട്,
ഇബിര്-ന്നേങ്ങോണ്ടും വ്നീഷ്-നേങ്ങൊണ്ടും മെര്ങ്ങ്ണ ജാത്യോളല്ല,
മ്മടെ ബാബു പ്പ ചോയിച്ചത് കേട്ട് ലേ യ്യ്, ജനറ...റേല്....ളജ് ന്നോ ?
.......എന്തട ബാബ്വോ അത് ? യ്യൊന്നുംകുടി പറഞ്ഞാ'
ഷിഹാബ് ബാബുവിന്റെ 'ജനറല്നോളജ് ' ഡയലോഗിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.!

'ങ്ങട്ട്വോക്കട മുത്ത്വോ, ഇബിരോട് കാര്യായിട്ട് ഞാനൊര് കാര്യം ചോയിച്ചപ്പഴൂം,
ഇവിര് മ്മളെ കെട്ട്വാണേയ്.......'
ഷിഹാബിന്റെ ആ കളിയാക്കലിൽ വേദനിച്ച ബാബുവിന്റെ പരിഭവം പറച്ചിൽ മുത്തുവിനോടായി.!

'യ്യെന്താ ച്ചാ ചോയിക്ക് ഷ്യാബേ,
കൊറച്ചും കൂടി കഴിഞ്ഞ്ട്ട് ഞാഞ്ചോയിച്ചോളാ, ഇവിര്ക്കൊര് വിവരാവട്ടെ'
ഞാൻ ഷിഹാബിനോട് ചോദ്യം ചോദിക്കൽ തുടങ്ങാനായി കളിയായി പറഞ്ഞു.!

'ന്നാ കേട്ടോളീം ങ്ങള്, വ്നീഷ് മുണ്ടല്ലേ ട്ടോ,
മ്മടെ പ്രസിഡന്റാരാ ? മ്മടെ ന്ന്വറഞ്ഞാ ഇന്ത്യടെ'
ഷിഹാബ് ജനറൽ നോളജിന്റെ ആദ്യ പടി തുടങ്ങി.

ഞങ്ങൾ മൂന്ന് പേരും അവരെ രണ്ട് പേരേയും മാറി മാറി നോക്കി,
അവരാകെ അന്തം വിട്ട് കുന്തം വിഴുങ്ങി മിഴുങ്ങസ്സ്യാ ന്ന് ഇരിക്കുന്നു.
'അവർക്ക് ആ ചോദ്യം മനസ്സിലായില്ലാ' എന്ന് മനസ്സിലായ ഞാൻ
ചോദ്യമൊന്ന് വിശദീകരിക്കാനൊരുങ്ങി, അപ്പോഴേക്കും ബാബു അത് ചോദിച്ചു.!

'അല്ല ഈ പ്രസിഡന്റ് ന്ന് പറഞ്ഞാ എന്താഡാ, ആരാണത് ?'
ബാബു ഇത്തിരി പരുങ്ങലോടെയാണ് അത് ചോദിച്ചത്.!

ബാബുവിന്റെ ചോദ്യം കേട്ടതും മുത്തു ഞങ്ങളോട് പറഞ്ഞു,
'എടാ...ഈ കള്ളനായിക്ക് ഒര് വിവരൂല്ല്യാ ട്ടോ,
ഇബന്റൊപ്പം ഞാ...ല്ല്യ ഈ കിസ്സ്ന് ഉത്തരം പറയാന്.!'
(തരം കിട്ടിയാൽ പരസ്പരം പാര പണിയുന്നതിൽ മിടുക്കരായിരുന്നു അവർ രണ്ട് പേരും.!)

'ന്നാ ജ്ജ് പറഞ്ഞന്നാ, എന്താ ഈ പ്രസിഡന്റ് ന്ന് പറഞ്ഞാ ?'
ബാബു ദേഷ്യത്തോടെ മുത്തുവിന്റെ നേരെ തിരിഞ്ഞു.

'പ്രസിഡന്റ് ന്ന് പറഞ്ഞാ മ്മടെ രാഷ്ട്രപത്യാ,
അല്ലെട മനേഷേ, രാഷ്ട്രപത്യല്ലേ ?'
മുത്തു, ബാബുവിന് ഉത്തരം കൊടുക്കാനായിട്ട് എന്നോട് ചോദിച്ചു.

'അതെ. മുത്തു പറഞ്ഞ പോലെ,
രാഷ്ട്രപതീനേണ് ബാബ്വോ ഈ പ്രസിഡന്റ് ന്ന് പറയ്വാ'
ഞാൻ അതൊന്ന് കൂടി ക്ലിയറാക്കി കൊടുത്തു, രണ്ട് പേർക്കും.

അത് പറഞ്ഞവസാനിപ്പിച്ചതും ബാബു സംശയത്തോടെ ഉത്തരം പറയാനായി തുടങ്ങി,
'എടോ ന്റോർമ്മേല്ണ്ട് ആ പേരെയ്......
ഒര് തലേക്കെട്ടൊക്കെ കെട്ടീട്ട്-ള്ള ആളല്ലേ ?
ഒര് മൊയ്ല്യാരടെ മായിരി......അല്ലേ മൊയ്ല്യാരടെ മായിരിള്ളതല്ലേ ?'
ബാബു സംശയത്തോടെ ഉത്തരത്തിനായി പരുങ്ങാൻ തുടങ്ങി.

 'അന്റെ വാപ്പേവടെ നായേ........
തലേക്കെട്ടൊക്കെ കെട്ടീട്ട് മൊയ്ല്യാരടെ മായിരിള്ളത്...!'
മുത്തു ബാബുവിന്റെ സംശയത്തോടെയുള്ള വിവരണം കേട്ട് വല്ലാതെ വികാരധീനനായിക്കൊണ്ട് അവനെ നന്നായി കളിയാക്കി.
ശേഷം അവർ രണ്ടാളും പൂർവാധികം ശക്തിയോടെ ആലോചനയിൽ മുഴുകി.!

ഞങ്ങൾ മൂന്ന് പേരും അവരുടെ രണ്ടാളുടേയും ഭാവാർദ്രമായ ആലോചന കണ്ട് പരസ്പരം നോക്കി ചെറുതായി പുഞ്ചിരിച്ചു.

'എടാ ങ്ങൾക്കത് അറിയില്ല്യേ, ആരാ ഇന്ത്യടെ പ്രസിഡന്റ് ന്ന്,
ആര്വൊന്നൂം മ്ണ്ടാത്തെന്താ അറിയില്ല്യങ്ങെ ങ്ങള് പറയ് ? മ്മക്ക് അട്ത്ത ചോദ്യം ചോയിക്കാ'
ആരും ഉത്തരമൊന്നും പറയുന്നില്ലാ എന്ന് കണ്ട്, വിനീഷ് ശരിക്കും ക്വിസ്സ് മാസ്റ്ററായി.!

'എടാ വ്ന്യേ, യ്ക്ക് അറിയാര്ന്ന്വെടാ അതേയ്,
മുട്യൊക്കെ നീട്ടി വളർത്ത്യേര്ന്നൊരാളല്ലേ ?'
മുത്തു, ആ പേര് മനസ്സിലുണ്ടായിട്ടും, ഞങ്ങളോട് പറയാൻ
പേര് കിട്ടാതെ, ദേഷ്യം വന്ന്, കൈചുരുട്ടി ഒന്ന് രണ്ട് ഇടി മുന്നിലെ മേശയ്ക്ക് മുകളിൽ ഇടിച്ചു.!

'ആ...മുത്ത്വോ അതന്നെ, മുട്യൊക്കെ നീട്ടി വളർത്ത്യേ ആളന്നേ,
യ്യാ പേര്ങ്ങ്ട് പറയ് വേഗം, ന്ന്ട്ട് ബാബൂനെ തോല്പിക്ക്... '
വിനീഷ് മുത്തുവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു.

മുത്തു ഉത്തരത്തിന് തുടക്കമിട്ടവസാനിപ്പിച്ചതും, അതുവരെ തലചൊറിഞ്ഞു കൊണ്ട് ഗംഭീര ആലോചനയിൽ ആയിരുന്ന ബാബു പെട്ടെന്ന് ചാടിയെഴുന്നേറ്റ് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു,

'യ്ക്ക് ക്ട്ടീ, മ്മടെ അദ്ദുൾകലാം...അദ്ദുൾകലാം,
അല്ലേ മ്മടെ അദ്ദുൾകലാമല്ലേ അത് ? മുടി ന്-ട്ടി വളർത്ത്യേത്.!'

ക്വിസ്സ് മാസ്റ്റർ ബാബുവിന് ശരിയുത്തരത്തിനുള്ള പോയന്റ് കൊടുത്തുകൊണ്ട് പറഞ്ഞു,
'അദ്ദുൾകലാമല്ല ബാബ്വോ അബ്ദുൾകലാം ന്നാ ട്ടോ,
അതെന്തേല്വാട്ടെ അണക്കെന്നേ പോയന്റ് തരാ.!'

'എട പന്നീ, അണക്കൊക്കണ്ടോ വെല്ല വിവരൂം ബുദ്ദീം ?
യ്യാ മലപ്പൊറത്തിന്റെ പേര്വളയാനായിട്ട് ണ്ടായതല്ലേ ?
ആദ്യ ചോദ്യത്തിൽ വിജയിച്ച ബാബു മുത്തുവിനെ കണക്കിന് കളിയാക്കി.
മുൻപൊക്കെ മുത്തു അവനെ പറഞ്ഞതിന് പകരമായി കുറച്ച് ദേഷ്യത്തോടെ, കനത്തിലാണ് അവന്റെ കളിയാക്കൽ.

'യ്യ് പിന്നേത് ജില്ലേട നായേ ?
ഞാ-മലപ്പൊറാ ച്ചാ യ്യെവടേടാ 'നായിബാബ്വോ' ?'
ദേഷ്യം മൂത്ത മുത്തുവിന് സ്വയം നിയന്ത്രിക്കാനാവുന്നില്ല.......
(അവരുടെ രണ്ടു പേരുടേയും വീട് മലപ്പുറം ജില്ലയിലാണ്.!)

'മ്ണ്ടാണ്ടരിക്കും ഞാ-ഞ്ഞ് അട്ത്തത് ചോയിക്കട്ടെ'
വിനീഷ് അടുത്ത ചോദ്യം ചോദിക്കാനായി ഒരുങ്ങി.

'എട വ്നീഷേ, അട്ത്ത ചോദ്യം യ്യ് ചോയിക്കണ്ട,
ഞാഞ്ചോയിക്കാ, ബാബൂനറിയ്വോ നോക്ക്യോക്കാനാ ?'

അതിനെ എതിർത്ത് ഞങ്ങളെന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ,
മുത്തു തന്റേതായ ചോദ്യം ഉറക്കെ ചോദിച്ചു,
'ഈ കോടി ന്ന്-ള്ളേനെന്താ ബാബ്വോ പറയ്വാ ?
ലാക്ക് ന്നാ ലക്ഷത്തിന് പറയ്വാ, അപ്പ കോടിക്കോ ? വേം പറയ് യ്യ് ബാബ്വോ'

അവൻ ഉത്തരത്തിനായി ബാബുവിനെ നോക്കി.

'ഇതാപ്പ അന്റിത്ര വെല്ല്യേ ചോദ്യം ?
ന്നാ കേട്ടോ.......ദാ ഉത്തരം, കോർസ്; കോർസ്...ന്നാ കോടിക്ക് പറയ്വാ....! '

ബാബു ഉത്തരം പറഞ്ഞ്, കളിയാക്കിക്കൊണ്ട് മുത്തുവിനേയും,
ആത്മാഭിമാനത്തോടെ ഞങ്ങളേയും മാറി മാറി നോക്കി.!

'എട പന്ന്യേ ഞാൻ ന്റമ്മാമന്റെ കാറിന്റെ പേരല്ല ചോയിച്ചത്,
ഓൻ പറഞ്ഞത് കേട്ടോ, കോർസേ ത്രെ കോർസേയ്.......!'
മുത്തു കിട്ടിയ കുഞ്ഞവസരത്തിൽ പോലും ബാബുവിനെ നല്ല രീതിയിൽ കളിയാക്കി.

'ന്നാ പിന്നെ യ്യ് പറേ,
കോർസ് ന്നല്ലാണ്ട പിന്നെന്താട മുത്ത്വോ കോടിക്ക് പറയ്വാ ?'

ബാബു ഇത്തിരി ദേഷ്യത്തോടെ മുത്തുവിനോട് ചോദിച്ചു.

'ക്രോർസ്.....ക്രോർസ്.....ന്നാ പറയ്വ ?'
മുത്തു കളിയാക്കിക്കൊണ്ട് സ്വല്പം നീട്ടലോടെ, വലതു കൈവിരലുകൾ കൊണ്ട് വായുവിൽ ആംഗ്യം കാണിച്ച്, പ്രത്യേക രീതിയിൽ പറഞ്ഞു.

'അതേടാ...?'
ബാബു ഇത്തിരി ചമ്മലോടെ ഞങ്ങളെ ചോദ്യഭാവത്തിൽ നോക്കിക്കൊണ്ട് ചോദിച്ചു.

'അതേടാ ബാബ്വോ കോടിക്ക് 'ക്രോർ' ന്നാ പറയ്വാ,
ക്രോർസ് ന്ന്വറഞ്ഞാ കോട്യോളും'
വിനീഷ് തലയാട്ടി ബാബുവിന്റെ പരാജയം സമ്മതിച്ചുകൊണ്ട് ഇത്രയും കൂടി വിശദീകരിച്ചു.

ആ വിഷയത്തിൽ സംസാരം കൂടുതൽ നീണ്ടാൽ അടിയിൽ അവസാനിക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ ഒരു വിഷയമാറ്റത്തിനായി ആലോചിച്ചു.
എന്നിട്ട് ചോദിച്ചു,
'എടാ ബാബ്വോ,മുത്ത്വോ ങ്ങള് രണ്ടാളും എത്ര വരെ സ്കൂളിൽക്ക് പോയണ്ണു ?
ഞ്ഞ് ങ്ങടെ വിദ്യാഭ്യാസ നെലവാരം ഞങ്ങൾക്കൊന്ന് മനസ്സിലാവണ്ടേ ?
ഞങ്ങളൊന്നൂല്ല്യങ്ങീ ങ്ങടെ ക്വിസ് മാസ്റ്റർമ്മാരല്ലേ ?'

ചോദ്യം കേട്ട് ഒന്ന് പരുങ്ങി നിന്ന ബാബു പിന്നീടത് വിശദീകരിക്കാനായി തുടങ്ങി,
'ഞാനേയ് എട്ടില് പഠിക്കുമ്പോ ഞങ്ങടെ സോഷ്യലിന്റെ ടീച്ചറ് വന്ന്ട്ട് ഒരു ചോദ്യം ചോയിച്ചു, അതാച്ചാ കഷ്ടകാലത്തിന് ഇന്നോടാവും ചീതു. ഞാൻ ണീച്ച് ന്ന്ട്ട് യ്ക്കറിയില്ല്യാ ന്ന് പറഞ്ഞു. അയിലാ ടീച്ചറ്-ന്നോട് കയ്യ് നീട്ടാൻ പറഞ്ഞു. ന്ന്ട്ടെടോ നാലഞ്ച് അട്യോളങ്ങ്ട് അടിച്ചു,
അതൂം ഈ വണ്ണള്ള ചൂരല്വോണ്ടേയ്.......!
(അവനാ ചൂരലിന്റെ വണ്ണം വലതുകയ്യിന്റെ തള്ളവിരലും ചൂണ്ടുവിരലും കൂടി വട്ടത്തിൽ മടക്കിക്കാണിച്ചു തന്നു.!)

ബാബു വിവരണം തുടരുന്നു,
'ഒര് രണ്ട് മൂന്നട്യൊക്കെ ഞാന് കയ്യ് ന്...ട്ടി കൊണ്ടു,
പിന്നീം ന്നെ അടിക്കാൻ ടീച്ചറ് വട്യോണ്ടോങ്ങ്യപ്പൊ
ഞാനാ ചൂരല് വാങ്ങീട്ട് ഒടിച്ച് ക്ലാസ്ന്റെ പൊറത്ത്ക്ക്-ട്ടു.!'

ഞങ്ങൾ നാലാളും ഒരു സിനിമാക്കഥ കേട്ടിരിക്കുന്ന രസത്തോടെ ഒരേസമയം ചോദിച്ചു,
'ന്ന്ട്ടോ.......?'

'ന്ന്ട്ടെന്താ ന്നോട് ക്ളാസ്സ്ന്ന് പൊറത്ത്വൊയ്ക്കോളാൻ..പറഞ്ഞു,
നാളെ വരുമ്പോ വാപ്പേനീം കൂട്ടി സ്കൂളിയ്ക്ക് വന്നാ മതീ ന്നും പറഞ്ഞു ആ ടീച്ചറ്.!'

'ന്ന്ട്ട് യ്യ് വാപ്പേന അടുത്തൂസം കൂട്ടിക്കൊണ്ടോയീലേ ?'
കഥയുടെ അതേ ഉദ്വേഗത്തോടെ വിനീഷ് ചോദിച്ചു.!

'ഗൾഫില് ള്ള വാപ്പ,
ന്നെ സ്കൂളിൽയ്ക്കാക്കാനായിട്ട് അവ്ട്ന്ന് ഇങ്ങ്ട്ട് വര്വല്ലേ ?
വാപ്പാക്ക് വേറെ പണ്യൊന്നൂം ഇല്ല്യേ ?'
ബാബു അവന്റെ സ്കൂൾ കാലത്തിന്റെ അവസാനം വിശദീകരിച്ചവസാനിപ്പിച്ചു.

'അപ്പൊ അതാണ് ബാബൂന്റെ സ്കൂൾ കാര്യങ്ങള്,
അപ്പ മുത്ത്വോ യ്യോ ? യ്യെത്ര പോയണ്ണു സ്കൂളിൽയ്ക്ക് ?'
അത് കേട്ടുകൊണ്ടിരുന്ന ഞങ്ങളുടെ അടുത്ത ഇര മുത്തുവായിരുന്നു.!

'ഞാനിതുമായിരി പോക്കിരിത്തരൊന്നും കാണിച്ച്ട്ട് ല്ല്യെടാ ചങ്ങായിമ്മാരേ,
ഞാന് ഒമ്പതില് തോറ്റപ്പൊ ന്റെ മാമൻ പറഞ്ഞു,
ആ പാർട്സ്വടേല്-ള്ള ആള് ഗൾഫിക്ക് പോയ്ക്കണ്ണു,
യ്യ് ന്നാ ഞ്ഞ് അവടെ പോയിരുന്നോ ന്ന്.......! '

'ഞാന്,  ആ.......ന്നാ കടേക്ക് വരാ' ന്നും മാമനോട് പറഞ്ഞു,
'ന്റിമ്മ 'അത് വാണ്ടാ, യ്യ് പോണ്ടാ' ന്നൊന്നും പറഞ്ഞ്-ലാ,
'അങ്ങനെ അട്ത്തൂസം വ്-ട്ട്ന്ന് ചാവിം വാങ്ങീട്ട് ഞാന്ങ്ങ്ട് പോന്നു,
അങ്ങനേണ് ഞാ....ബടെത്ത്യേത് '

രണ്ടാളുടേയും സ്കൂൾ-വീര ചരിതങ്ങൾ ശ്രദ്ധയോടെ കേട്ട്കൊണ്ടിരിക്കുന്ന ഷിഹാബ് ഉറക്കെ ഞങ്ങളോടായി പറഞ്ഞുകൊണ്ട് ശക്തിയായി തല ചൊറിഞ്ഞു.
'ഏടോ ങ്ങടെക്ക പിന്നാലെ വര്ണ
അനിയമ്മാര്ടീം അനിയത്തിമ്മാര്ടീം  പഠിപ്പിന്റെ
കാര്യാലോയിച്ച്ട്ട് യ്ക്ക് തല പെര്ക്ക്ണു.!'


[ഈ കഴിഞ്ഞ കുറേ വർഷങ്ങളായി 'എല്ലാതരം' പരീക്ഷകളിലുമുള്ള, മലപ്പുറം ജില്ലയിലെ കുട്ടികളുടെ വിജയശതമാനത്തിന്റെ കുത്തനെയുള്ള ഉയർച്ച കണ്ട് അവിശ്വസനീയമായ സന്തോഷത്തോടെ ആശ്ചര്യപൂർവം താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു പഴയ പാലക്കാടൻ വിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പിൽ നിന്ന്.]

22 comments:

  1. സ്വന്തം കൂട്ടുകാര്യങ്ങളിലെ രസകരമായെനിക്ക് തോന്നിയ ഒരനുഭവം ഇവിടെ പങ്കു വയ്ക്കുന്നു.!
    നിങ്ങളേവരും വായിച്ചാസ്വദിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്ന വിശ്വാസത്തോടെ.
    മണ്ടൂസൻ.

    ReplyDelete
    Replies
    1. :) onnum vyakthamaayi vaikkuvaan saadichilla...

      Delete
  2. മ്മടെ മല്പ്രം പ്പൊ പയേ മല്പ്രല്ലാ മനേസേ.. :-)

    ReplyDelete
  3. സംഭവം കലക്കീട്ട്ണ്ട്...ഈ ജാതി കഥോള് മിക്കോര്‍ക്കും കാണും.എന്നാലും പണ്ടത്തെ പോലെ തന്നെ ഇവിടെത്തെ പോസ്റ്റ്‌ വായിച്ചു വായിച്ചു മന്‍ഷന്റെ തല പുകഞ്ഞു .ഇതിന്റെ മലയാള പരിഭാഷ താഴെ എഴുതികൂടെ മന്വോ :)

    ReplyDelete
  4. 'മലപ്രം ന്ന് പറഞ്ഞാ, മ്മള് കഥോളിലും തമാശോളിലും കേട്ട കോമാളി മലപ്രമല്ലിപ്പോ,
    മലപ്രം ന്ന് പറഞ്ഞാ കോയിക്കോട് വിമാനത്താവളൂം, കാലിക്കറ്റ് സർവകലാശാലീം ള്ള സ്ഥലാ....'

    ഈ യാഥാർത്ഥ്യം കുറച്ചു വൈകിയാ മലപ്പുറം മനസ്സിലാക്കിയത്.
    ആനക്ക് ആനയുടെ വലിപ്പം അറിഞ്ഞാൽ സ്ഥിതി എന്താവും എന്ന് അറിയുമോ ?
    അങ്ങനൊരു കാര്യം ഉണ്ടായാൽ എന്താവും എന്ന് നമുക്കധികം വൈകാതെയറിയാം.!

    പരിഭാഷയെഴുതാൻ ഞാനെഴുതുന്നത് മലയാളമല്ലേ അനീഷേ ?
    മറ്റു വല്ല ഭാഷകളുമായിരുന്നെങ്കിൽ 'പരിഭാഷ' നോക്കാമായിരുന്നു.!

    ReplyDelete
  5. മനുവും കൂട്ടുകാരും ..രസകരം മനൂ ....
    മലപ്പുറം ഇപ്പൊ ഒരു സംഭാവായി :)
    അസ്രൂസാശംസകള്‍

    ReplyDelete
  6. ശരിയാണ് മലപ്പുറമൊക്കെ ഇപ്പോള്‍ വല്ലാതെ മാറി...എല്ലാം കൊണ്ടും...
    നല്ല ഒരനുഭവം നന്നായി അവതരിപ്പിച്ചു... :)

    ReplyDelete
  7. നാട്ടുവര്‍ത്താനവും ഒരു ക്വിസ്സും. കൊള്ളാട്ടോ! അല്പം ബുദ്ധിമുട്ടിയായാലും ഒക്കെ വായിച്ച് അര്‍ത്ഥം മനസ്സിലാക്കി

    ReplyDelete
  8. നാടന്‍ ഭാഷ വായിച്ചെടുക്കാന്‍ ഇത്തിരി പാടു തന്നെ. എങ്കിലും ഒരുവിധം മനസ്സിലായി.

    ReplyDelete
  9. മലപ്പുറം ഇപ്പൊ പഴയ മലപ്പുറം അല്ല മന്വെ :)

    ReplyDelete
  10. മന്വോ... ഇയ്യ് പിന്നേം മ്മടെ വര്‍ത്താനം എഴുതി ഇവരെയൊക്കെ വട്ടം ചുറ്റിച്ചോ? :)

    ReplyDelete
  11. ഹ.. ഹ.. ക്വിസ് കലക്കി.. അതിലും ഇഷ്ടായത്, പൂജ്യം വെട്ടികളിച്ച് ചായ വാങ്ങിപ്പിക്കുന്ന രസകരമായ പരിപാടിയാണ്.. ആ പരിപാടി മ്മക്ക് മിസ്സായ്ണ്ട്..

    ReplyDelete
  12. ഇത് കലക്കീട്ട്ണ്ട്..

    ReplyDelete
  13. ഇതിനെയാണ് പറയുന്നത്
    ഈ മലപ്പുറം കത്തീ..മലപ്പുറം കത്തീന്ന് ..അല്ലേ ഭായ്

    ReplyDelete
  14. ഞാൻ എന്റെ ബ്ലോഗർ ഡാഷ്ബോർഡിൽ വരുന്ന പുതിയ പോസ്റ്റുകളിൽ ഒന്നുമങ്ങനെ തിരഞ്ഞു പിടിച്ചു വായിക്കാറില്ല, ഇപ്പോൾ.
    വളരെ മുൻപ് അങ്ങനെയെല്ലാതും, ഒരു തല മുതൽ മറ്റേ അറ്റം വരെ വായിച്ച് കമന്റ്സ് ഇടാറുണ്ടായിരുന്നു. അപ്പോൾ ആ കമന്റ്സ് കൊടുത്തതിന് പ്രത്യുപകാരമായി ഒരു ചടങ്ങു പോലെ പലരും വന്ന് എനിക്ക് നല്ല കമന്റ്സ് തരാറുണ്ടായിരുന്നു,വായിച്ചോ അല്ലാതെയോ.!
    പക്ഷെ ഇപ്പോൾ കഴിഞ്ഞ കുറേയധികം പോസ്റ്റുകളായി ഞാൻ മറ്റുള്ള ബ്ലോഗുകൾ വായിക്കാറേയില്ല, അപൂർവത്തിൽ അപൂർവങ്ങളൊഴിച്ച്.! പക്ഷെ ഇപ്പോൾ വരുന്ന കമന്റുകളിൽ നിന്ന്, എന്നിൽ നിന്ന് സ്വന്തം എഴുത്തിന് കമന്റ് പ്രതീക്ഷിക്കാതെ ഞാനെഴുതിയത് വായിക്കാനായി എന്റെ ഭാഷ ഇഷ്ടപ്പെട്ട് വരുന്നവരെ എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്. അങ്ങനെയുള്ള കമന്റ്സ് കാണുമ്പോൾ മനസ്സിൽ വളരെയധികം സന്തോഷം തോന്നുന്നു. വായിച്ചവരിൽ മുക്കാൽ ഭാഗം ആളുകളും അഭിപ്രായമിടാതേയും പോകുന്നുണ്ട്. അവരോടും എനിക്കിതേ നന്ദിയുണ്ട്, പക്ഷെ ഈ അഭിപ്രായമിടുന്നവർ വായിച്ചത് എന്നെ അറിയിക്കുന്നുണ്ടല്ലോ, അതുകൊണ്ട് അവരോട് കൂടുതൽ നന്ദി കലർന്ന സന്തോഷം.!

    ReplyDelete
  15. കുറെ സമയമെടുത്ത്‌ വായിച്ചു... ഹെ ഹെ... ഈ ഭാഷ ഇങ്ങള് പറഞ്ഞു കേള്‍ക്കണം എന്നൊരു പൂതി കൂടിയുണ്ടെനിക്ക്‌ !! സാധിക്കോ.. !! കൂട്ടുകാര്‍ക്കും മ്മടെ ബക ഒരു ബല്യ 'ഹായ്' അറിയിചെക്കണേ.... കൂട്ടത്തില്‍ ഇങ്ങള്‍ക്കും, ഈ പോസ്റ്റിനും ആശംസകളും..

    ReplyDelete
    Replies
    1. അതിനെന്താ ഉണ്ണ്യേട്ടാ ഞാൻ പറയുന്നത് കേക്കാലോ,
      ന്റെ ഫോൺ നമ്പർ Manesh Mann എന്ന ഫേയ്സ് ബുക്ക് ഐഡിയിൽ തപ്പിയാൽ കിട്ടും.
      ന്നെ നേരിട്ട് കണ്ട് കേക്കണമെങ്കിൽ ങ്ങള് ങ്ങ്ട് 'കൊപ്പ'ത്തിക്ക് വരേണ്ടി വരും.!
      ഞാനിപ്പൊ യാത്രയ്ക്ക് പറ്റിയ അവസ്ഥയിലല്ല, അതോണ്ടാ ഉണ്ണ്യേട്ടാ.....
      ഇവിടെ പട്ടാമ്പിക്കടുത്താ കൊപ്പം.

      Delete
  16. മലയാളം വായിക്കാന്‍ ഇത്രേം കഷ്ടപ്പാടുണ്ട് എന്ന് ഇപ്പോഴാ മനസ്സിലായത്‌

    ReplyDelete
  17. ഒരു ഭാഷയും വായിക്കാനും എഴുതാനും പറയാനും യാതൊരു കഷ്ടപ്പാടുമില്ല, അത് ശരിക്കറിയുമെങ്കിൽ.!
    പിന്നെ ഇത് ഞങ്ങൾ പറയുന്ന അതേ സ്ലാങ്ങിൽ എഴുതുന്നതു കൊണ്ടല്ലേ വായിക്കാൻ ബുദ്ധിമുട്ട് ?
    നിങ്ങൾക്ക് വായിക്കാൻ സുഖത്തിനായി ഞാൻ നല്ല സ്ഫുടമലയാളത്തിൽ എഴുതണോ ?
    അതുവേണ്ട.......
    ഇതല്ലേ ഞാനിത്രീം നാള് ഇവ്ട്ണ്ടാക്ക്യേ സ്റ്റൈല്,
    പിന്നിപ്പത് മാറ്റണോ ?

    ReplyDelete
  18. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും എനിക്ക് മനൂന്‍റെ ഈ നാടന്‍ഭാഷാപ്രയോഗം
    ഭയങ്കര ഇഷ്ടാ.. ഇവരുടെയൊക്കെ ബര്‍ത്താനം കേട്ട് ഇജ്ജു എഴുത്ത്മാറ്റിപ്പിടിച്ചാല്‍
    അന്‍റെ പേര് ഞമ്മള് ലിസ്റ്റീന്ന് ബെട്ടും.. ങാ..!! പര്‍ഞ്ഞില്ല്യാന്ന് മാണ്ട.. ;)

    ReplyDelete
  19. 2014 ല് ഇവുടെ അടച്ചിട്ടേക്കണോ.?

    ReplyDelete