Wednesday 7 March 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ..(..ന്റിമ്മാ....കള്ളം...കള്ളം.)

അങ്ങനെ ഞങ്ങളുടെ ഓരോ ദിവസവും ഉല്ലാസമായങ്ങനെ കടന്ന് പോകുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവർക്കും വൈകുന്നേരമായാൽ ഗ്രൗണ്ടിലേക്കിറങ്ങി മാളുമ്മയുടെ തൗദാരം കേൾക്കൽ ഒരു ശീലമായിരിക്കുന്നു. അങ്ങനെ ദിവസങ്ങൾ ആഴ്ചകളായും, മാസങ്ങളായും,വർഷങ്ങളായും കലണ്ടറിനെ മാറ്റിക്കൊണ്ടിരുന്നു. ഞാൻ യു.പി സ്ക്കൂളിൽ പഠിക്കുന്ന സമയം, അപ്പോഴുള്ള ആ കൂട്ടത്തിൽ ഏറ്റവും ചേറുത് ഞാനാണ്. ആ സമയങ്ങളിൽ മാത്രമാണ് ട്ടോ, പിന്നീട് എന്റെ പിന്മുറക്കാർ വന്ന് തുടങ്ങി, ഞാനും ഇമ്മിണി വല്ല്യേ സീനിയറായി മാറി. ആ സമയത്ത് എന്റെ ചെറിയ ഏട്ടന്റെ കൂടെ മാത്രമേ ഞാൻ പുറത്ത് പോകാറുള്ളൂ, എന്നെ വീട്ടിൽനിന്ന് വിടാറുള്ളൂ. അങ്ങനെയുള്ള ഒരു ദിവസം, എല്ലാ കൂട്ടുകാരും സമീപത്തുള്ള, എൽ.പി സ്കൂളിന്റെ പുറത്തുള്ള കളിസ്ഥലമായ ഗ്രൗണ്ടിൽ ഒത്ത് കൂടിയിരിക്കുന്നു. നമ്മുടെ, 'മാളുമ്മയുടെ തൗദാരം' ഫേയിം അനി,'കപ്പക്കിഴങ്ങ് ' ഫേയിം നസീർ, പിന്നെ ഷംസു, ഷെരീഫ് അങ്ങനെ ഒരുപാട് പേരുണ്ട്. അവരൊക്കെയുള്ള കൂട്ടത്തിലേക്ക് എന്നെയും കൊണ്ട് വരാൻ കുട്ട്യേട്ടന്(ചെറിയ ഏട്ടന്) ഇഷ്ടമല്ലെങ്കിലും, ഞാൻ തുള്ളിക്കളിച്ച് പിന്നാലെ പോകും. .....................അങ്ങനെ ഗ്രൗണ്ടിലെത്തി, 'എല്ലാവരും' കൂടി കൂലങ്കഷമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതങ്ങനെ പുരോഗമിക്കുന്നതിനിടയിൽ, 'ഒന്നും,രണ്ടും' പറഞ്ഞ് നസീറും എന്റെ ഏട്ടനും ഒന്ന് കോർത്തു. ( ആ പ്രായത്തിൽ അതൊക്കെ സ്വാഭാവികമല്ലേ ? ). കൂട്ടത്തിൽ വലിയ ആളുകളായ, ഏട്ടനും നസീറും തമ്മിലാണ് 'കശപിശ'. ആർക്കും ആരുടേയും പക്ഷം ചേരാൻ വയ്യ.

ആ സമയത്ത് ഏട്ടന്റെ കാൽമുട്ടിന്റെ പിൻഭാഗത്ത് ഇരുകൈകൾ കൊണ്ടും വിരലുകൾ കോർത്ത്, വട്ടമിട്ട് പിടിച്ച്, മറ്റൊന്നും ഏട്ടനെ ചെയ്യാനനുവദിക്കാതെ 'പുട്ടി'പിടിച്ചിരിക്കുകയാണ് നസീർ. ഇടത് കാൽ നസീറിന്റെ പിടിയിലാണെങ്കിലും 'നാക്ക് ' ആരും കുരുക്കിട്ട് പിടിക്കാത്തത് കൊണ്ട് അതുകൊണ്ട് നന്നായി അവനെ പ്രകോപിപ്പിക്കുണ്ട് (മൂപ്പിക്കുന്നുണ്ട്) കുട്ട്യേട്ടൻ. അങ്ങനെ അവനോട് ചൂടാകുന്നുമുണ്ട്,

'ഡാ നസീറേ..അവ്ട്ന്ന് പിടി...യ്യ് വിട്ടോ ട്ടോ  .വെറ്തേ തല്ല്   ണ്ടാക്കണ്ട.'

കുട്ട്യേട്ടന്റെ സ്വരത്തിൽ അൽപ്പം ഭീഷണിയുണ്ടോ എന്ന്ാർക്കും സംശയം ഇല്ലാതില്ല.

അമ്മാതിരി ഭീഷണിയിലൊന്നും വിറക്കാത്ത നസീർ, ഏട്ടനെ വിടാനുള്ള ഒരുക്കത്തിലുമല്ല,

'ഇയ്യേയ്.....കൊറേ ദീസായീ  ഇന്നങ്ങനെ ഒരുമായിരി ആക്കാൻ തൊടത്തീട്ട്,അതങ്ങനെ വിട്ടാ ജ്ജ് തലേ കേറും...'

അവസാനം, എന്ത് പറഞ്ഞാലും നസീർ ഇനി പിടി വിടില്ല്യാ ന്ന് മനസ്സിലാക്കിയ ഏട്ടൻ,പെട്ടെന്ന്, ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ പ്രതികരിച്ചു. ക.കു.ജൂ,ക.ഗു വിദഗ്ധനായ കുട്ട്യേട്ടൻ, രണ്ട് കൈകളും നസീറിന്റെ തോളിൽ ഊന്നി മുകളിലേക്ക് കുതിച്ച് ചാടി, വലത് കാലിന്റെ മുട്ട് കൊണ്ട്, അവന്റെ നെഞ്ചിനിട്ട്  ഒന്ന് കൊടുത്തു. ഇതെല്ലാം ഞങ്ങൾക്കെന്തേലും ചെയ്യാൻ കഴിയാത്ത വിധം വളരെ പെട്ടെന്ന് കഴിഞ്ഞിരുന്നു. കാൽമുട്ടുകൊണ്ടുള്ള ഇടി നെഞ്ചിൽ കൊണ്ടതും, നസീർ പെട്ടെന്ന് ഏട്ടന്റെ കാലിലെ പിടി വിട്ട്, വലത് കൈ കൊണ്ട് മൂക്കും അമർത്തി പൊത്തി പിടിച്ച് അവൻ നിലത്ത് അമർന്നിരുന്നു. വലത് കൈവിരലുകൾ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചുള്ള, അവന്റെ നിലവിളി അടുത്തുള്ള അവന്റെ വീട്ടിലേക്ക് കേൾക്കാൻ പാകത്തിൽ ഉച്ഛത്തിലായിരുന്നൂ.

'ഇമ്മാ....ക്ക് സാസം കിട്ട്ണില്ലാ...ഇമ്മാ...ക്ക്...സാസം'

ഞങ്ങളാകെ പേടിച്ച് അവന്റെ ചുറ്റും കൂടിയിരുന്നു. ഷംസു അവനെ ഓരോന്ന്പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്,
                       
                          'എട, നസീറേ യ്യ് ങ്ങനെ നെലോളിക്കല്ലേ...ത് കേട്ടാ....അന്റിപ്പ... ഇപ്പ വെരും...'

പേടിക്കുള്ള കാരണം ഷംസു തുറന്ന് പറഞ്ഞ്, അവനെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

നസീർ പക്ഷെ അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

'ന്റിമ്മാ ക്ക് സാസം കിട്ട്ണില്ലാ....ന്റിമ്മാ....ക്ക്..സാസം....സാ....സം...'

വലത് കൈവിരലുകൾ കൊണ്ട് മൂക്കിൽ പൊത്തിപ്പിടിച്ച്, അവൻ വലിയ വായിൽ അലറുകയാണ്.

എത്ര നേരം, എന്ത് പറഞ്ഞിട്ടും അവൻ നിലവിളി അവസാനിപ്പിക്കുന്നില്ലെന്ന് കണ്ട ഷംസു അവനോട് സഹികെട്ട രീതിയിൽ പറഞ്ഞു,

'യ്യ് ന്റെ പൊന്നാര നസീറേ,....ആ മൂക്ക്മ്മന്നൊന്ന് കയ്യ് ഇട്ക്കേയ്...അപ്പണക്ക് ശാസൊക്കെ ക്ട്ടും.'

അത് കേട്ട നസീർ മൂക്കിൽ നിന്ന് പിടി മെല്ലെ അയച്ചു, എന്നിട്ട്, 'മായാവി വന്നത് കണ്ട രാജൂനെ' പോലെ തുള്ളിച്ചാടി ഞങ്ങളോട്  പറഞ്ഞു,

'ആ.....!...ഇപ്പ ക്ക് സാസം കിട്ട്ണ്ണ്ട് ട്ടോ.....ഇപ്പ കിട്ട്ണ്ണ്ട്.....'


ഉച്ചയ്ക്ക് മുൻപുള്ള സമയം അങ്ങിനെ തീർന്നു പോയി. ഞങ്ങൾ വൈകുന്നേരം, കുളി(കളി) കഴിഞ്ഞ്, അടുത്തുള്ള ഒരു വീട്ടിൽ കല്ല്യാണത്തലേന്നുള്ള 'ഒരുക്കലിന് ' പൊയി. ആ കല്ല്യാണ വീട് നമ്മുടെ 'ഝാൻസീറാണി' ഫേയിം മാളുമ്മയുടെ വീടിനടുത്താണ്. കൂട്ടുകാരെല്ലാരും കൂടി തലേന്നത്തെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സമയം ഏറെയായി, എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് നിശബ്ദരായി ഓരോ കാര്യങ്ങളിലും വ്യാപൃതരായി, കാര്യങ്ങൾക്ക് ധൃതി കൂട്ടിക്കൊണ്ടിരികുകയാണ്. ഞാനും അനിയും തലേന്നത്തെ ആസൂത്രണപ്രകാരമുള്ള 'പദ്ധതികൾ' നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.  അപ്പോഴാണ് നമ്മുടെ 'ഝാൻസീറാണി' മാളുമ്മയുടെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഒരു നിലവിളി,
                                                                                         
                                                              'ഇമ്മാ....കള്ളം...കള്ളം....ന്റിമ്മാ കള്ളം...കള്ളം...'

അല്ലെങ്കിലേ ഉറക്കമില്ലാതിരിക്കുന്ന ഞങ്ങളെല്ലാവരും അടുത്ത് തന്നേയുള്ള 'ആ' വീട്ടിലേക്ക് കുതിച്ചു.

'എന്താ മാളുമ്മാ കൊഴപ്പം ?'   ഞങ്ങളിലൊരാൾ ചോദിച്ചു.

പതുക്കെ പറയാനറിയാത്ത മാളുമ്മയുടെ മറുപടി, കൊപ്പം മുഴുവൻ കേൾക്കുന്ന തരത്തിൽ 'ശാന്ത'മായായിരുന്നു.

'അതീ  അസറപ്പേയ് (അഷറഫ്, മകൻ)  ഇമ്മറത്താ കെടക്ക്വ...ഓനീ....ജനലിന്റപ്രത്ത് .ന്തോ....നെയല്.. കണ്ട് പേടിച്ചതാ...കൊയപ്പൊന്നൂല്ല്യാ.....ങ്ങള്...പൊയി...കെടന്നാളീം....'

ഞങ്ങൾ കല്യാണവീട്ടിൽ തിരിച്ചെത്തി ഓരോരോ കാര്യങ്ങളിൽ മുഴുകി. ആ 'കള്ളൻ' കാര്യങ്ങളുടെ വർത്തമാനത്തിനിടയ്ക്ക് അനി പറഞ്ഞു,

         'മ്മടെ വീട്ടിലൊക്കെ...മ്മളാ ഇങ്ങനെ പേടിച്ചണ്ണെങ്കീ...മ്മടെ...അമ്മ മ്മളെ...എങ്ങനേലും.. സമാധാനിപ്പിക്ക്വൊലോ... ?...പൊറത്ത് കൊട്ടീട്ടൊക്കെ ല്ലേ ?....ഈ മാളുമ്മ അതും ചീയ്യിണി ല്ല്യാ....ല്ലേ ഡാ... മനേഷേ...?'

ആലോചിച്ചപ്പോൾ എനിക്കും തോന്നി,

'അത് ശര്യാ.. ല്ലോ..
ഒന്ന് സമാധാനിപ്പിക്ക്ണൂം കൂടില്ല്യാ ആ ചെക്കനെ...വെല്ലാത്തൊരിമ്മെന്നെ അന്യേ... !'

എന്റെ അനിയോടുള്ള മറുപടി അവസാനിച്ചപ്പോഴേക്കും, അടുത്തുള്ള 'ആ' വീട്ടിൽ നിന്നും, മാളുമ്മ മകനെ സമാധാനിപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ എല്ലാവരുടേയും ചെവിയിൽ മുഴങ്ങിക്കേട്ടു.

                  'ഇന്റസറപ്പേ....എബടേ....കള്ളം,....എബടേ...കള്ളം...ന്റസറപ്പേ....'



ആ സമാധാനിപ്പിക്കൽ  ഒരു താരാട്ടായി ഉൾക്കൊണ്ട് കൊണ്ട് ഞങ്ങളെല്ലാവരും ആ കല്ല്യാണ വീട്ടിൽ ഉറങ്ങി.

                                                 [ഇനിയേതെങ്കിലും നാട്ടു വിശേഷങ്ങളുമായി എപ്പോഴേലും വരാം]

110 comments:

  1. 'അതും പറഞ്ഞ് ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോയി, അടുത്ത ദിവസത്തേക്കുള്ള കുറെ 'കടുത്ത' തീരുമാനങ്ങളുമായി.'

    ഇങ്ങനെയായിരുന്നു 'മാളുമ്മയുടെ തൗദാരം' എന്ന നാട്ടുകാര്യങ്ങൾ അവസാനിപ്പിച്ചത്.

    1.കല്ല്യാണത്തലേന്ന് രാത്രി 'ഉപ്പിൻ കല്ല്' നൂലിൻ തുമ്പത്ത് കെട്ടി, വെള്ളം നനച്ച്, ഉറങ്ങുന്നവരുടെ ചുണ്ടിൽ വച്ച് ആസ്വദിപ്പിക്കുക. തല 'എത്ര' പൊങ്ങുന്നുണ്ടെന്ന് നിരീക്ഷിക്കുക.

    2. ഗാഢമായ ഉറക്കത്തിലുള്ളവരെ വിളിച്ചുണർത്തി, എപ്പഴാണവരെ എണീപ്പിക്കേണ്ടത് എന്ന് ചോദിച്ച് മനസ്സിലാക്കുക.

    ഇവയൊക്കെ ആയിരുന്നു പാടത്ത് വച്ച് ഞങ്ങളെടുത്ത ആ കടുത്ത തീരുമാനങ്ങൾ.

    ReplyDelete
  2. കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍ ,,കുറ്റീം കൊളുത്തും ഇട്ടിട്ടില്ലെങ്കിലും മനസ്സില്‍ നന്മയുള്ളവരുടെ ഭാഷണം ..നന്നായിരിക്കുന്നു മനേഷ് ..നല്ല ഒഴുക്ക് ,,കുഞ്ഞു കുഞ്ഞു നര്‍മ്മങ്ങള്‍ ...ആശംസകള്‍

    ReplyDelete
  3. ഞാന്‍ ആദി ആണല്ലേ ...വായിച്ചില്ല ,വായിച്ചു പിന്നെ അഭിപ്രായം പറയാം ട്ടോ ..

    ReplyDelete
  4. മനേഷ് കൊള്ളാം നന്നായിടുണ്ട് എല്ലാവിധ ആശസംകളും നേരുന്നു

    ReplyDelete
  5. മനു... കഴിഞ്ഞ പോസ്റ്റില്‍ നിന്ന് ഒരു പാട് മാറി... നല്ല പുരോഗതിയുണ്ട്... ഭാഷയിലും, ശൈലിയിലും...
    കൊച്ചു കൊച്ചു നാട്ടു വിശേഷങ്ങള്‍ നര്‍മത്തില്‍ ചലിച്ചു ഇനിയും എഴുതുക...എഴുതി എഴുതി തെളിയട്ടെ...
    നന്മകള്‍ നേരുന്നു...സുഹൃത്തെ..

    ReplyDelete
  6. മനേഷിന്റെ കുട്ടിക്കുറുമ്പുകൾ!

    നന്നായി വരുന്നുണ്ട്. ആശംസകൾ!

    ReplyDelete
  7. നന്നായിട്ടുണ്ട് മനേഷ്.. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. ക.കു.ജൂ,ക.ഗു വിദഗ്ധനായ കുട്ട്യേട്ടൻ, രണ്ട് കൈകളും നസീറിന്റെ തോളിൽ ഊന്നി മുകളിലേക്ക് കുതിച്ച് ചാടി, വലത് കാലിന്റെ മുട്ട് കൊണ്ട്, അവന്റെ നെഞ്ചിനിട്ട് ഒന്ന് കൊടുത്തു. !!!!!

    ഇങ്ങനെ ഒരേട്ടന്‍ ഉള്ള വിവരം ആദ്യം പറയണ്ടേ മനൂ ?
    വെറുതെ മനുവിനോട് അതുമിതും പറഞ്ഞു പുള്ളിയുടെ അഭ്യാസം ഒന്ന് കാണായിരുന്നു ...

    എഴുത്ത് നനായി ടോ ... അടുത്ത വിശേഷം അധികം താമസിപ്പിക്കണ്ട

    ReplyDelete
  9. നല്ല പുരോഗതി ഉണ്ട്, ഇപ്പോള്‍ ഭാഷക്ക് ഒരു ഒഴുക്ക് വന്നിട്ടുണ്ട്. മനെഷിന്റെ മുന്‍പത്തെ പോസ്റ്റുകളില്‍ എനിക്ക് തോന്നിയ ഒരു പ്രശ്നം അതായിരുന്നു. പറയുന്ന കാര്യം എത്ര കാമ്പ് ഉള്ളതായാലും വായനാസുഖം അഥവാ റീഡബിലിട്ടി ഇല്ല എങ്കില്‍ വായനക്കാര്‍ പോസ്റ്റില്‍ നിന്നും അകലും. ഈ പറഞ്ഞ സംഭവം ഉണ്ട് എങ്കില്‍ ഒരു തവണ വായിച്ചവര്‍ വീണ്ടും വരും, ഒപ്പം കൂടെ ആളെ കൂട്ടുകയും ചെയ്യും.
    പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നത് റിസ്ക്‌ ഉള്ള കാര്യം ആണ്. ചിലപോസ്റ്റില്‍ പോകുമ്പോള്‍ തോന്നാറുണ്ട് "പടച്ചോനെ ഇത് ഏതാ ഭാഷ" എന്ന്. താങ്കള്‍ അതില്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഇനിയും നല്ല പോസ്റ്റുകള്‍ വരട്ടെ, എഴുതി എഴുതി തെളിയട്ടെ, കമന്റുകള്‍ പിന്നാലെ വരും.

    ReplyDelete
  10. നാട്ടു വിശേഷങ്ങള്‍ ഇതൊരുപാടുണ്ടല്ലോ.. കൊച്ചാര്‍ന്നപ്പോ തൊട്ടു ഇങ്ങളൊരു സംഭവം തന്നെ ആര്‍ന്നല്ലേ...

    ReplyDelete
    Replies
    1. ലുട്ടൂ, ഇനി നീയായിട്ടത് പറഞ്ഞ് പബ്ലിക്കിറ്റി ആക്കല്ലേ.

      Delete
  11. നന്നായിട്ടുണ്ട്.ആശംസകള്‍.

    പിന്നെ കള്ളന്‍ കള്ളന്‍ എന്നല്ലേ നിലവിളിക്കുക..കള്ളം കള്ളം എന്നാണോ...

    ReplyDelete
    Replies
    1. കള്ളനെ കണ്ട് പേടിച്ച് നിലവിളിക്കുമ്പോ, 'പ്രൊനൗൺസിയേഷൻ' എല്ലാവരും വിളിക്ക്വാ.? എങ്ങ്നേലും ഇമ്മ ങ്ങ്ട് വന്നാ മതീ എന്ന് വച്ച് അലറുമ്പോ. എന്താ മുല്ല ചേച്ചീ......

      Delete
    2. നല്ല ചോദ്യവും നല്ല ഉത്തരവും. മണ്ടൂസന്‍ അത്ര മണ്ടൂസനല്ല അല്ലേ മുല്ലേ?

      Delete
  12. കുട്ടിക്കാലത്തെ നാട്ടിന്‍ പുറത്തെ ഓര്‍മകളിലേക്ക് എത്തിച്ചു....നന്നായി

    ReplyDelete
  13. രണ്ടുമൂന്ന് വട്ടം വായിച്ചിട്ടാ എന്താ സംഭവം എന്നു മനസ്സിലായത്‌...
    ഈ ഭാഷ ഒരു വല്ലാത്ത ഭാഷ തന്നെ. ഇങ്ങനെയൊക്കെ സംസാരിക്കുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം! ഇതൊക്കെ അവിടെ എല്ലാർക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലേ ?

    ReplyDelete
  14. നല്ല ഒഴുക്കൻ എഴുത്ത്
    ആശംസകൾ

    ReplyDelete
  15. നന്നായിട്ടുണ്ട് !

    ReplyDelete
  16. ക.കു.ജൂ,ക.ഗു...

    ഇതില്‍ അവസാനത്തെ ഗു നു തൊട്ടു മുന്‍പിലുള്ള ക....എന്താണ് മണ്ടൂസാ.....

    ReplyDelete
    Replies
    1. കരാട്ടേ,കുങ്ങ്ഫൂ,ജൂഡോ,കളരിപ്പയറ്റ്,ഗുസ്തി.ഇതൊക്കെയാണാ ക,കു,ജൂ,ക,ഗു.

      Delete
  17. രണ്ടുവട്ടം വായിച്ചിട്ടാണ്‌ മനസ്സിലായത്. വ്യത്യസ്ഥതയെ അഭിനന്ദിക്കുന്നു.

    ReplyDelete
  18. മണ്ടൂസാ ഇതിനെക്ക് ഇഷ്ടായീട്ടോ.......... സിമ്പിൾ, മനസ്സിലേക്കൊരു കുളിർമ്മ കൊണ്ട് വരാൻ കഴിഞ്ഞിരിക്കുന്നു.. ഇനിയും പോരട്ടേ.. :)

    ReplyDelete
  19. നല്ല നാട്ടു വിശേഷങ്ങള്‍ പല നാടുകളിലും ഇത്തരം പല ഭാഷകളും ഉണ്ട് നമുക്ക് അറിയാത്തത് ഇനിയും ഇങ്ങനെ എഴുതുക ആശംസകള്‍ കേട്ടാ അതെന്നെ

    ReplyDelete
  20. മണ്ടൂസാ, സങ്ങതി കലക്കീറ്റ്ണ്ട് ട്ടാ..

    ReplyDelete
  21. നല്ല വിവരണം , നന്നായി പറഞ്ഞു ആശംസകള്‍...
    ഓര്‍മകള്‍ ഇനിയു ഉണ്ടാകും വരട്ടെ

    ReplyDelete
  22. മനൂ സംഗതി ഒക്കെ കൊള്ളാം പക്ഷെ ഈ ഭാഷ വായിച്ചെടുക്കാന്‍ ഞങ്ങള്‍ ചിലരെങ്കിലും വല്ലാതെ പാടുപെടുന്നുണ്ട് കേട്ടോ എന്നാലും ആ നാടന്‍ പ്രയോഗങ്ങള്‍ നല്ല വശ്യമാണ്...

    ആശംസകള്‍!

    ReplyDelete
  23. ക.കു.ജൂ,ക.ഗു എന്നാല്‍ എന്താ മാനെ??? പിന്നെ, ഈ ഝാന്‍സിറാണി ഫെയിം, കപ്പക്കിഴങ്ങു ഫെയിം എന്നൊക്കെ പറഞ്ഞത് ആ പോസ്ടുകളിലുള്ള കഥാപാത്രങ്ങളെ ആണോ?? അങ്ങനെ ആണേല്‍ ലിങ്കു കൊടുക്കണമായിരുന്നു.

    ReplyDelete
  24. മനേഷ്...തികച്ചും വ്യത്യസ്തമായ ഒരു ശൈലി താങ്കൾ കാത്തുസൂക്ഷിയ്ക്കുന്നുണ്ട്.. കൂടുതൽ എഴുതിവരുമ്പോൾ അതിന് തെളിച്ചവും ഏറുന്നു. നാട്ടുഭാഷകളുടെ ചുവടുപിടിച്ച് അവതരിപ്പിച്ച ബാല്യകാല ഓർമ്മകൾക്ക് ഏറെ അഭിനന്ദനങ്ങൾ.

    ReplyDelete
  25. പ്രിയപ്പെട്ട മനേഷ്,
    ഇത്തവണ ഈ നാട്ടുഭാഷ വിഷമിപ്പിച്ചില്ല,കേട്ടോ! നാട്ടു വിശേഷങ്ങള്‍ കൌതുകം ചോര്‍ന്നു പോകാതെ തന്നെ എഴുതി!
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  26. മനേഷ് നനായിരിക്കുന്നു

    ReplyDelete
  27. കുട്ടിക്കാല പോക്രിത്തരങ്ങള്‍ എന്ന പേരില്‍ ഒരു പരമ്പര തന്നെ തുടങ്ങാമല്ലോ....

    സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത ഭാഷയെക്കാള്‍ വായിക്കാനും ഉള്‍കൊള്ളാനും സുഖം നാടന്‍ ഭാഷക്ക്‌ തന്നെയാണ്...അതുകൊണ്ട് തന്നെ വായിക്കുമ്പോള്‍ ഒരു സുഖം ഉണ്ട്....
    നന്നായി അവതരിപ്പിച്ചു മനൂ....ആശംസകള്‍...
    ഇനിയും പോരട്ടെ കുട്ടിക്കാലത്തെ പോക്രിത്തരങ്ങള്‍.....

    ReplyDelete
  28. 'ആ.....!...ഇപ്പ ക്ക് സാസം കിട്ട്ണ്ണ്ട് ട്ടോ.....ഇപ്പ കിട്ട്ണ്ണ്ട്.....'

    തകർപ്പൻ!
    അമറൻ!!

    ReplyDelete
  29. മനേഷേ,

    നല്ല രസകരമായിരുന്നു..നീ ആളു കൊച്ചിലേ തന്നെ പുലിയായിരുന്നല്ലേ..രണ്ടുമൂന്നാവര്‍ത്തി വായിച്ചിട്ടാ ഞാന്‍ ആ ഭാഷ ഒന്നു മനസ്സിലാക്കിയെടുത്തത്..എന്തു ചെയ്യാം ഞാന്‍ അച്ചടിഭാഷമാത്രം സംസാരിക്കുന്ന തിരുവനന്തപുരം ജില്ലക്കാരനായിപ്പോയില്ലേ..സഹിക്കുക തന്നെ..

    ReplyDelete
    Replies
    1. ഹൗ...ന്റെ കുട്ടേട്ടാ...!

      Delete
  30. നാട്ടിൻപുറ വിശേഷങ്ങൾ...

    ReplyDelete
  31. എയുത് നന്നായി ഇഷ്ടായി..തീരെ മണ്ടൂസന്‍ അല്ലാട്ടോ.. അതീവരസകരം.. ഞാന്‍ കൊപ്പം സൈടിലൊക്കെ വരാറുണ്ടേ...ആശംസകളോടെ..ഇനിയും വരാം..

    ReplyDelete
  32. നന്നായി ട്ടോ മനേഷ്.
    ഓര്‍ക്കാനും പറയാനും ഇങ്ങിനെ കുട്ടിത്തരങ്ങള്‍ എല്ലാര്‍ക്കും കാണും.
    അതൊക്കെ ഓര്‍ക്കുന്നതും പറയുന്നതും രസകരം.
    ആശംസകള്‍

    ReplyDelete
  33. മനേഷേ , ഈ നാട്ടു വിശേഷം ഇഷ്ടായി. ഇപ്പോള്‍ ഭാഷയ്ക്ക് ഒരു ഒഴുക്കൊക്കെ വന്നു തുടങ്ങി...ആശംസകള്‍ !

    ReplyDelete
  34. കൊള്ളാം ട്ടോ.. ഭാഷ ഇത്തിരി പാടായി ന്നാലും ഇപ്പൊ ഞാനും അതൊക്കെ പഠിച്ച് വരാണ്‌ു..അങ്ങനെ എഴുതി തെളിയട്ടെ...ഇനിയും പോരട്ടെ നാട്ടു വിശേഷങ്ങള്‍ ...

    ReplyDelete
  35. നാടന്‍ ഭാഷയില്‍ നല്ല ഒഴുക്കോടെ എഴുതി. കള്ളന്റെ നിഴല് കണ്ടിട്ടും മാളുമ്മ താത്ത എന്തേ പേടിക്കാതിരുന്നത്?

    നാടന്‍ ആശംസകളോടെ..

    ReplyDelete
  36. എടാ മണ്ടൂസാ, മരങ്ങോടാ... ഇജ്ജ് ഈ അനുഭവക്കുറിപ്പ് വളരെ തന്മയത്തത്തോടെ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ മാളുമ്മയുടെ അടുത്ത് വല്ല കള്ള പൂശുകാരും വന്നിരുന്നോ? കള്ളനെ മോൻ മാത്രേ കണ്ടൊള്ളൂ. ആശംസകൾ !

    ഇമ്മാതിരി വിവരണങ്ങൾ ഇനിയും പോന്നോട്ടെ.

    ReplyDelete
  37. ഒരു ഒന്ന് ഒന്നര രണ്ടു രണ്ടേകാല്‍ മൂന്നു മൂന്നേ മുക്കാല്‍ സംഭവമായി മനൂ നിന്റെയീ വിവരണം.
    എഴുത്ത് പുരോഗമിക്കുമ്പോള്‍ മണ്ടൂസന്‍ എന്ന പേര് അറബിക്കടലില്‍ ഒഴുക്കിയേര്.

    ReplyDelete
  38. നല്ല ഒരു കഥപോലെ ഒഴുക്കോടെ വായിക്കാന്‍ പറ്റുന്നുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  39. നാടന്‍ ശൈലിയും നാടന്‍ ഭാഷാ പ്രയോഗങ്ങളും നന്നായി അവതരിപ്പിച്ചു ...
    ആശംസകള്‍ മനൂ

    ReplyDelete
  40. ടോപ്‌ ആയെടാ അവതരണം
    ആ പഴയ ശൈലി എനിക്ക് നന്നായി ബോധിച്ചു ..
    തുടരുക കാത്തിരിക്കുന്നു അടുത്ത ബ്ലോഗിനായ്‌
    ബൈ എം ആര്‍ കെ .

    ReplyDelete
  41. നിങ്ങളുടെ ഈ പ്രോത്സാഹനങ്ങൾ വായിക്കുമ്പോ എനിക്ക് തോന്നുന്ന സന്തോഷം ഒരു കമന്റിലൊന്നും അറിയിക്കാൻ പറ്റുന്നതല്ല. എന്നിരുന്നാലും എല്ലാവർക്കും ഒരുപാട് നന്ദി ട്ടോ. ഞാൻ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ് ഇത്തിരി വലുതാണ്.(വെറുതെ എല്ലാം വാരി വലിച്ച് കേറ്റിയിട്ടുണ്ട്) അതുകൊണ്ട് നിങ്ങളുടെ എല്ലാവരുടേയും അടുത്ത് ഞാനെത്തും എന്ന പ്രതീക്ഷയോടെ, നിങ്ങൾക്കെല്ലാവർക്കും നന്ദി അറിയിച്ച്കൊണ്ട് നിർത്തുന്നു.

    ReplyDelete
  42. മാളുമ്മയെക്കാലും ഒരുപാട് നന്നായിട്ടുണ്ട് സാസം സാ...സം വല്ലാതെ
    ചിരിപ്പിച്ചു ഇതുപോലെ രസകരമായ കൊപ്പം ഓര്‍മകളൊക്കെ ഇങ്ങു
    പോരട്ടെ ,..വാഴ്ത്തുക്കള്‍ ...

    ReplyDelete
  43. ഇന്റെ ഭാഷ എനിക്ക് ഇത്തിരി പാടാ മനേഷ്, പിന്നെ നിന്നോടുള്ള സ്നേഹത്തില്‍ കടിച്ചുപിടിച്ച് ഞാന്‍ വായിക്കുവാ....
    നന്നായി വരുന്നുണ്ട്,
    ഇനി കുട്ടിക്കാലം വിട്ടു കാര്യമായ എന്തിലെങ്കിലും പിടിക്കാന്‍ സമയമായിരിക്കുന്നു.(പെണ്ണ് അല്ല)
    വളരട്ടെ.......

    സ്നേഹപൂര്‍വ്വം,
    ജോസെലെറ്റ്‌

    ReplyDelete
  44. ഉം... പുരോഗമനം പുരോഗമനം...

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....

    ReplyDelete
  45. kalakki sir... aduthathu varatteeee.........

    ReplyDelete
  46. നാട്ടു വിശേഷം ഇഷ്ടായി മനേഷേ

    ReplyDelete
  47. നന്നായി എഴുതി മനേഷ്..... ഇനിയും എഴുതണം...

    ReplyDelete
  48. മനേഷ് //..... ഓരോ പ്രാവശ്യവും എഴുതി എഴുതി തെളിഞ്ഞു വരുന്നുണ്ടല്ലോ ... ആദ്യത്തെ എഴുത്തില്‍ നിന്നും ഒരുപാട് മുന്നേറി . ഇപ്പോള്‍ ഇവിടെ എന്തേലും പറയാതെ പോരാന്‍ പറ്റാറില .... വിഷയം അത്രേ പ്രസക്തമല്ലേലും എഴുത്തില്‍ അത് മാറി കടന്നു മനൂ ... കീപ്‌ ഗോഇന്ഗ് .

    ReplyDelete
    Replies
    1. നന്ദി കൂളേ....ഒരുപാട് നന്ദി ഈ അഭിപ്രായത്തിനും, ഇതുവരെ പ്ഭിപ്രായം പറഞ്ഞ എല്ലാവർക്കും. എല്ലാവർക്കും ഒരുപാട് നന്ദി.

      Delete
  49. ആഹാ .... ഇത് കൊള്ളാട്ടോ ! ഒരു ഇളം കാറ്റാടിച്ചത് പോലെ !

    ReplyDelete
  50. പൊരട്ടെ....ഇമ്മാതിരി...ഐട്ടെംസ്...

    ReplyDelete
  51. ന്റുംമോ ക്ക് സാസം കിട്ടിനില്ല ....ഏറെ ചിരിച്ചു ...പഴയ കാല ഒര്മഗല്‍ നന്നായി പറഞ്ഞു ..എത്താന്‍ വൈകിയതില്‍ ക്ഷമ ...അസലായി ഞമ്മളെ നാട്ടു ബര്ത്തനങ്ങള്‍ ..

    ReplyDelete
  52. ക.കു.ജൂ,ക.ഗു വിദഗ്ധനായ കുട്ട്യേട്ടൻ,ഇത് എന്താണ് .കാരാട്ടെ കുങ്ങ്ഭു.ജൂ ?ആ ,കളരി ,ഗുസ്തി ഇതാണോ ? ആ ജൂ -കൂടി പറഞ്ഞു തരണേ.നല്ല രസമുണ്ട് ആശംസകള്‍ .ഞാന്‍ ഇവിടെ പുതിയതാ എല്ലാം വായിച്ചു വരുന്നു .

    ReplyDelete
  53. ഡാ മനേഷേ, നമ്മളുടെ മാപ്പിള സ്ക്കൂളിൽ നമ്മളൊക്കെ കൂടി വർത്താനം പറഞ്ഞിരുന്ന സമയത്തെ ഒരുപാട് തമാശകൾ ഇനിയും ഉണ്ടല്ലോ. അതൊക്കെയിങ്ങ് പോരട്ടേ ട്ടോ. മാളുമ്മേനെ കണ്ടാൽ ഞാൻ അന്വേഷണം പറയാം. ഇന്ന് ഞാൻ റോഡിലേക്ക് വരുമ്പോ മാളുമ്മയെ കണ്ടു ട്ടോ. ഇതൊക്കെ വായിക്കുമ്പോ ഇയ്ക്ക് നല്ല രസം. ന്റെ സൈക്കിൾ യാത്ര യ്യ് ചേർത്ത് ന്നെ കളിയാക്കല്ലേ ട്ടോ.ഇത് നല്ലം നന്നായണ്ണു. ബാക്കി കൂടി വരട്ടെ.

    ReplyDelete
    Replies
    1. അതൊക്കെ ഈ വരും കുഞ്ഞൂ. ക്ഷമിക്ക്.

      Delete
  54. ഡാ മണ്ടൂസാ,

    വളരെ നല്ല നര്‍മ്മം.
    നല്ല പുതുമ.
    നല്ല ഭാഷ.
    നിഷ്കളങ്കത.

    മണ്ടൂസാ, നല്ല റേഞ്ച് ഉണ്ടെന്നു തെളിയിച്ചു.

    Keep it up young boy!!!!

    ReplyDelete
  55. ഓര്‍മ്മക്കുറിപ്പ് നന്നായി.

    ReplyDelete
  56. ശൈലി ഇഷ്ടപ്പെട്ടു ..ആശംസകള്‍ ...

    ReplyDelete
  57. nannayitundu ...oru basheer manam undo ennu samshyam!! ezhuthu tudaruka...

    ReplyDelete
    Replies
    1. സംശയിക്ക്വൊന്നും വേണ്ട എനിക്കദ്ദേഹത്തെ നല്ല ഇഷ്ടമാ. അങ്ങനെ സംശയിക്കുന്നെങ്കിൽ അതെനിക്കുള്ള പ്രശംസയായി ഞാനെടുക്കും. നന്ദി ട്ടോ.

      Delete
  58. നർമ്മവും കഥയുടെ മർമ്മവും ചോർത്താതെ ഗ്രാമീണ ഭാഷയെ അസ്സലായി പകർത്തിയിരിക്കുന്നു. കഥകളുടെ അനുബന്ധമാണെങ്കിലും ലിങ്കിൽ പോകാതെ തന്നെ ആസ്വദിക്കാൻ പറ്റി ആ 'ആ' ഇടയ്ക്കിടെ മുഴച്ച് നിന്നെങ്കിലും... ഭാവുകങ്ങൾ.

    ReplyDelete
  59. Good writing da!.. excellent... However few words in native slang are really difficult to understand..For example, I didn't understand the word 'kallom' in the sentence initially,after reading twice only I got that. ... readability of contents loosing somewhere.. make it more understandable. rest of all is fine.

    You have a good future man.Keep up the good work! All the best!.

    ReplyDelete
  60. നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍.

    ReplyDelete
  61. നാട്ടുവിശെഷങ്ങൾ തനി നാട്ടുഭാഷയിൽ
    നർമ്മം കലർത്തി മർമ്മത്തിൽ കൊള്ളുന്ന വിധത്തിൽ അവതരിപ്പിച്ച് ഇത്തവണ ഏവരുടേയും കൈയ്യടി നേടിയിരിക്കുകയാണല്ലോ മനേഷ്.
    അഭിനന്ദനങ്ങൾ...

    ReplyDelete
  62. ക.കു.ജൂ,ക.ഗു എന്താ സംഭവം എന്നായിരുന്നു ചോദിക്കാൻ വന്നത്.. അപ്പോ അവിടെ ഇതെ ചോദ്യവും ഉത്തരവും കിട്ടി.. എന്തായാലും ഈ അനുഭവ നുറുങ്ങുകൾ ഇഷ്ടപ്പെട്ടു..!! ആശംസകൾ മനേഷ്... (ഈ മലബാർ ഭാഷ ഇച്ചിരി പ്രച്നം ആണ്..പക്ഷെ അതാണ് അതിന്റെ ഒരു ഗിമ്മിക്..യേത്..)

    ReplyDelete
  63. വിശേഷങ്ങള്‍ രസായിട്ടുണ്ട്[ചില നാടന്‍ പ്രയോഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ കൂടി..}. മൂക്കില്‍ പിടിച്ച് ശ്വാസം കിട്ടാതെ കരഞ്ഞതൊക്കെ വായിച്ചപ്പൊ ചിരിച്ചുപോയി..
    "ഫേയിം അനി"," ഫേയിം നസീര്‍",...... "ആ കല്ല്യാണ വീട് നമ്മുടെ 'ഝാൻസീറാണി' ഫേയിം മാളുമ്മയുടെ വീടിനടുത്താണ്". ..ഫേയിം എന്നത് പേരാണോ?

    ReplyDelete
    Replies
    1. അതൊക്കെ കഴിഞ്ഞ കൊല്ലം എഴുതിയ പൊസ്റ്റുകളുടെ പേരാ ട്ടോ. വേണമെങ്കിൽ വായിച്ച് നോക്കാം.

      Delete
  64. നന്നായി എഴുതി മലപ്പുറത്ത്‌ പഠിച്ചത് കൊണ്ട് ഞാന്‍ വായിച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ

    ആശംസകള്‍ ... ഒരു കഥാംശം ഒക്കെ കലര്‍ത്തി കൂടെ ഈ എഴുത്തില്‍ ... വിവരണം സ്റ്റൈല്‍ അല്ലാതെ ??? ഒരു ക്ലൈമാക്സ്‌ ഒക്കെ വെച്ച് .. അനുഭവങ്ങളെ അങ്ങനെ തന്നെ എഴുതുമ്പോള്‍ അല്ലല്ലോ അതില്‍ ഒരല്‍പം അധികപട്ടു കൂടി കൂട്ടി എഴുതി ഒരു കഥാ രൂപത്തില്‍ ആക്കുംപോലല്ലേ അതിനു മനോഹാരിത വരുന്നത് .

    ReplyDelete
  65. ഗ്രാമ്യ ഭാഷയിലെ നല്ല അസ്സല്‍ നാട്ടുവിശേഷം ട്ടോ......!
    മനേഷ്... sarath sankar paranjathu pole കുറച്ചൂടെ പൊടിപ്പും തൊങ്ങലും വെച്ചാല്‍ നല്ല കഥ തന്നെ ആക്കിയെടുക്കം ന്നു തോന്നി.
    ഭാവുകങ്ങള്‍..

    ReplyDelete
  66. ഏട്ടന്‍ ഏതാണ്ടൊക്കെ പഠിച്ചു എന്ന് പറയുന്നു. അനിയനും അതിന്റെ വല്ല ശാഖയുമുണ്ടോ? ശാസ്വം കിട്ടാതെ ബേജറായ സാധു ഇതൊക്കെ വായിക്കുന്നുണ്ടാകുമോ ആവൊ. നല്ല രസമുള്ള കൊച്ചു കൊച്ചു അനുഭവങ്ങള്‍. ഇങ്ങനെ പോസ്ടാക്കുമ്പോള്‍ നമ്മുടെ എഴുതാനുള്ള കഴിവ് വര്‍ധിക്കും. ആശംസകള്‍

    ReplyDelete
  67. നാടന്‍ കഥയ്ക്ക് നാടന്‍ ഭാഷ. അവതരണത്തിലെ ഈ നിഷ്കളങ്കത വ്യക്തമാക്കുന്നത് കുട്ടിക്കാലത്തിലേക്ക് ഇറങ്ങി വന്നു എഴുതാന്‍ കഴിഞ്ഞു എന്നതാണ്. ആശംസകള്‍ ഈ നല്ല സമര്‍പ്പനത്തിനും നല്ല നര്‍മ്മത്തിനും.

    ReplyDelete
  68. കൊള്ളാം.ഞങ്ങള് പറഞ്ഞത്‌ മാളുമ്മ കേട്ടു അല്ലേ.

    ReplyDelete
  69. ജൂ -എന്താണ് പറഞ്ഞു തന്നതില്‍ അതിയായ സന്തോഷം .എത്ര ശ്രമിച്ചട്ടും കിട്ടിയില്ല .ഞാന്‍ ഒരു പൊട്ടി .ആശംസകള്‍

    ReplyDelete
  70. haha..ആ.....!...ഇപ്പ ക്ക് സാസം കിട്ട്ണ്ണ്ട് ട്ടോ.....ഇപ്പ കിട്ട്ണ്ണ്ട്.....'...nannaayittund..

    ReplyDelete
  71. അവതരണം ലളിതസുന്ദരമായി..എങ്കിലും,
    കുറച്ച്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു.
    അതുപോലെ, സാസം കിട്ടാന്‍ മൂക്കില്‍നിന്ന് വിരല്‍ എടുത്തപ്പോ അവിടെവച്ച് കഥയും നിര്‍ത്തിയിരുന്നെങ്കില്‍ നല്ല ഒരു ക്ലൈമാക്സ് ആയേനെ എന്ന് എന്റെ അഭിപ്രായം.

    ReplyDelete
  72. നല്ല വായന നല്ല നര്‍മ്മം,,,ആശംസകള്‍ മഹേഷ്‌

    ReplyDelete
  73. 'ഇമ്മാ....ക്ക് സാസം കിട്ട്ണില്ലാ...ഇമ്മാ...ക്ക്...സാസം'
    കലക്കീട്ടോ ഇങ്ങള് ....... നര്‍മ്മം തുളുമ്പുന്ന നാടന്‍ പ്രയോഗങ്ങളുടെ ആശാന്‍ തന്നെ.....ആശംസകള്‍ ......

    ReplyDelete
  74. നസീറിന് ശ്വാസം കിട്ടിയപ്പോഴാ നമ്മക്കും ശ്വാസം കിട്ടീത്..

    ലെവനങ്ങാനും മയ്യത്തായാല്‍ ദതോടെ തീര്‍ന്നില്ലേ..
    സംഗതി ഗമണ്ടനായിട്ടോ..

    ReplyDelete
  75. നര്‍മ്മം
    ഇഷ്ട്ടമായി ....

    ReplyDelete
    Replies
    1. rasakaramayi....... blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI...... vayikkane..........

      Delete
  76. ഇമ്മാതിരി കഥകൾ കാണുമ്പോൾ സത്യത്തിൽ എനിക്കും എഴുതണം എന്നുണ്ട്...

    ReplyDelete
    Replies
    1. ങ്ങടെ ഒക്കെ എഴുത്ത് കണ്ടിട്ടല്ലേ ഷബീറിക്കാ ഞാനോരോന്ന് കുത്തിക്കുറിക്കണേ ?

      Delete
  77. കഥ ഇഷ്ട്ടായി ,മലപുറം ഭാഷ പറഞ്ഞാല്‍ തന്നെ മനസിലക്കാന്‍ ഇത്തിരി കാട്ടിയാ ,അപ്പോള്‍ പിന്നെ എഴുതിയത് വായിച്ചാലോ ...എന്നാലും ഞാന ഒപ്പിച്ചു ...:)

    ReplyDelete
  78. അവസാനഭാഗമൊഴിച്ചെല്ലാം ഇഷ്ടമായി.

    ReplyDelete
  79. കൊറേ ദീസായീ മനേഷേ ബായിച്ചിട്ട്‌...നല്ല രസം ഉണ്ട് ട്ടോ

    ReplyDelete
  80. 'ഇമ്മാ....ക്ക് സാസം കിട്ട്ണില്ലാ...ഇമ്മാ...ക്ക്...സാസം' ഒത്തിരി ഇഷ്ട്ടപെട്ടു ... . വീണ്ടും വരാം ...

    സസ്നേഹം ..

    ReplyDelete
    Replies
    1. ഇഷ്ടായീട്ടോ... എങ്ങിന്യായാലും മ്മളെ ബാഷേല് കത ബായിക്കുമ്പം ഒരു പ്രത്യേക സുഗാ...

      Delete
  81. 100 തികച്ചു..ഞാന്‍ മുന്‍പ് വായിച്ചതാട്ടോ...

    ReplyDelete
  82. 'വാസ്തവത്തിലെനിക്ക് 100 കമന്റ്സ് കിട്ടുന്ന പോസ്റ്റില്‍ കമന്ടിടാനാ പ്ലാനുണ്ടായിരുന്നേ ...
    സാരമില്ല.ഞാന്‍ നൂറ്റൊന്ന്‍ ആയിക്കൊള്ളട്ടെ!

    ReplyDelete
  83. ന്നാലും ന്‍റെ മണ്ടൂസാ ങ്ങനെ എയുതാനും മാണം ഒരു കയിവ് .........ച്ച് നല്ലോം പറ്റീക്ക്‌ണ് ...

    ReplyDelete
  84. Manuettaa...nallonam ishtaayi tto.cherupppathil ellarkkum undaavum oro anubhavngal.but ingane narrate cheyyan pattanam ennilla..manuettan nannayi ezhuthiyirikkunnu..best wishes!

    ReplyDelete
  85. 'ന്റിമ്മാ ക്ക് സാസം കിട്ട്ണില്ലാ....“


    ങ്ങക്ക് പറ്റൂങ്കില്‍ ഒരു ഡിക്ഷ്ണറി ഉണ്ടാക്ക്..
    പാവം വായനക്കാരെ രച്ചിക്കാന്‍ ഒരു “മലബാര്‍ ഡിക്ഷ്ണറി”...!!!

    നാട്ടുവഴിയോരത്തെ ക്കാഴ്ചകളുമായി കുത്തിയൊഴുകുന്ന എഴുത്ത്...!
    നന്നായിട്ട്ണ്ട് ട്ടോ..ഇഷ്ട്ടായി.
    ആശംസകളോടെ..പുലരി

    ReplyDelete
  86. 'ന്റിമ്മാ ക്ക് സാസം കിട്ട്ണില്ലാ....ന്റിമ്മാ....ക്ക്..സാസം....സാ....സം...'
    ഹി ഹി ..
    നല്ല എഴുത്ത് ..ഇഷ്ടായി ..:D

    ReplyDelete
  87. "വീണ്ടും ചില നാട്ടുകാര്യങ്ങൾ" നന്നായി-ട്ടാ... :)

    ReplyDelete
  88. മനേഷേ..ഇന്ന് രാവിലെ നിന്‍റെ നാട്ടു വിശേഷങ്ങള്‍ വായിച്ച ശേഷം മനസ്സില്‍ മുഴുവന്‍ എന്തോ ആ കഥ തന്നെയായിരുന്നു..ആ ഭാഷ കസര്‍ത്ത് എന്നെ ഒരുപാടങ്ങ്‌ ആകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഈ കഥ വായിച്ചപ്പോള്‍ അതൊന്നും കൂടിയങ്ങ്‌ കൂടി എന്ന് പറയാം..

    ഞാന്‍ വായിക്കുമ്പോള്‍ ചിരിക്കുന്നത് ചുരുക്കമാണ്..ഈ ഭാഷ നന്നായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് കൊണ്ടാകാം ..അഷറഫും മാളു അമ്മയും , സമീറും , അനിയും, നീയും എല്ലാവരും തിമിര്‍ത്താടുന്ന ഒരു സിനിമ കണ്ട പോലെ..ഹി ..ഹി..പല സ്ഥലങ്ങളിലും ഞാന്‍ അറിയാതെ ഊറി ചിരിച്ചു. കൊള്ളാം..രസകരം.. എല്ലാവരെയും നേരില്‍ കണ്ട പോലെ തന്നെ.

    ഒരു സംശയം കൂടി ...ഈ "ക.കു.ജൂ,ക.ഗു " എന്താണ് ? വിശദമാക്കു .

    എങ്ങനെയാ ഇത്രേം നല്ല രീതിയില്‍ അക്ഷര തെറ്റൊന്നുമില്ലാതെ ഈ നാട്ടുഭാഷ ഇങ്ങനെ പകര്‍ത്തുന്നതെന്ന് ആലോചിക്കുകയാ ഞാന്‍.. You are great there.. അഭിനന്ദനങ്ങള്‍ ...ആശംസകള്‍...ഇനിയും നാട്ടു വിശേഷങ്ങള്‍ എഴുതണം..

    ReplyDelete
  89. സാസം കിട്ടാൻ ഒരു വഴീമില്ല......ഇഷ്ടമായി എഴുത്ത്.

    ReplyDelete
  90. പോസ്റ്റിനേക്കാള്‍ ഇഷ്ടമായത് അതിനു തൊട്ടുതാഴെ മണ്ടൂസന്‍ ഇട്ട കമന്റാണ്. ഇക്കണക്കിനു പോയാല്‍ ആ നാട്ടില്‍ വരുന്നവരൊക്കെ ഓരോരുത്തരെ കാണുമ്പോള്‍ ഇത് ആ ആളല്ലേ എന്ന് പേര് പറഞ്ഞു ചോദിക്കുന്ന അവസ്ഥ വരുമല്ലോ...

    ReplyDelete
  91. വായിച്ചു. നാട്ടുവിശേഷവും അനുഭവങ്ങളുമല്ലേ :)
    ഇഷ്ടായി.
    പിന്നെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ
    പറയാനുള്ളൂ.
    ആശംസകള്‍ :)

    ReplyDelete
  92. വളരെ രസകരം ഈ നാട്ടിന്‍പുറ കഥകള്‍. ശരിക്കും നൈര്‍മല്യം മനസ്സില്‍ സൂക്ഷിക്കുന്നവര്‍, അതിര്‍ വരമ്പുകള്‍ ഇല്ലാത്തതാണ് അമ്മമാരുടെ സ്നേഹം. ഈ നല്ല എഴുത്തിനു സ്തുതി

    ReplyDelete