Monday, 29 August 2011

ഓർമ്മകൾ ഉണ്ടായിരിക്കണം.....

ഞാൻ മണ്ടൂസൻ,

ഒരു ബ്ലൊഗ് എഴുതാൻ ആഗ്രഹം തൊന്നിയിട്ട് വർഷങ്ങൾ രണ്ട് കഴിയുന്നു. ഇത്രയും വൈകാൻ കാരണം ഞാൻ ഒരു ട്രൈയിൻ അപകടത്തിൽ പെട്ടതാണ്.
ഒരു മനുഷ്യൻ എന്തെങ്കിലും സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിച്ചാൽ, അതു അയാൾക്ക് നേടിക്കൊടുക്കാൻ ഈ ലൊകം മുഴുവൻ അയാളെ സഹായിക്കാൻ കൂടെ ഉണ്ടാകും എന്ന് പൗളോ കൊയ്ലോ 'ആൽക്കെമിസ്റ്റി'ൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഒന്നിലധികം പേർ ഒരേ മനസ്സോടെ ഒരു കാര്യത്തിനു വേണ്ടി തീവ്രമായി ആഗ്രഹിച്ചാൽ അതു ദൈവം നടത്തിക്കൊടുക്കാതിരിക്കുമോ ? ഒരിക്കലുമില്ല.
'ആ ഒരു കാര്യം' അങ്ങിനെയായിരുന്നു.

2009 ഔഗസ്റ്റു 30 നു എറണാംകുളത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ എനിക്കൊരു ട്രൈയിൻ അപകടം പറ്റി. അതിനു ശേഷം എന്നെ ഈ ബ്ലോഗ് എഴുതുന്നതു വരേക്ക് കൊണ്ടെത്തിച്ചത് എന്റെ അമ്മയുടെ മനസ്സുരുകുന്ന പ്രാർഥനയും, ചേട്ടന്മാരുടെ സ്നേഹം കലർന്ന ശ്രദ്ധയും സുഹൃത്തുക്കളുടെ സ്നേഹമാർന്ന പരിചരണങ്ങളുമാണ്. എല്ലാവരോടും എല്ലാവരും വാശിയും വെറുപ്പും കാണിക്കുന്ന തരത്തിലുള്ള കഥകളും സിനിമകളും ഒക്കെയാണ് നമ്മൾ കണ്ടും വായിച്ചും ശീലിച്ചത് എങ്കിലും എനിക്കു അനുഭവിക്കേണ്ടി വന്നത് സ്നേഹം കലർന്ന മറ്റൊരു അനുഭവമായിരുന്നു.
ആശുപത്രിയിൽ നിത്യ സന്ദർശകരായി വന്ന് എനിക്കു വേണ്ടി പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്ത എന്റെ സ്വന്തം അപ്പഛനും മത്യൂസും, ആശുപത്രിയിൽ കൂടെക്കൂടെ വരികയും എനിക്കു സംസാരശേഷി കിട്ടിയതു മുതൽ മാസങ്ങളോളം തുടർച്ചയായി വിളിച്ച് ആശ്വസിപ്പിക്കാറുണ്ടായിരുന്ന എന്റെ അപ്പൂസുട്ടിയും.
ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന സൈദ. റീജോ, പ്രിനി, ഹരിൻ, അരുൺ തുടങ്ങിയ അവളുടെ സുഹൃത്തുക്കളും, പിന്നെ എന്റെ എല്ലാ അവസ്ഥകളിലും എന്റെ കൂടെ ഉണ്ടായിരുന്ന അനു, പ്രസാദ്, ഇല്ല്യാസ് ഇക്ക, പ്രമോദ്, ഷാജു, ഷിജു, രാധു തുടങ്ങിയ എന്റെ പോളി സുഹൃത്തുക്കളും ദിലീപ്,കപിൽ തുടങ്ങിയ മറ്റ് പോളി സുഹൃത്തുക്കളും,  പരിചയപ്പെട്ടതു മുതൽ എന്റെ ജീവിത ഗ്രീഷ്മങ്ങളിലും, വർഷങ്ങളിലും,വസന്തങ്ങളിലും കൂടെ ഉണ്ടായിരുന്ന പാലക്കാട്ട് നിന്നുള്ള ശ്രീനിവാസൻ, അഭിലാഷ് എന്നിവരും..
പിന്നെ എന്റെ നാട്ടിലെ എന്റെ പ്രിയ സുഹൃത്തുക്കളും, എനിക്കിപ്പോൾ ഇന്റെർനെറ്റ് എടുക്കാൻ വേണ്ടി 'എല്ലാ' സഹകരണങ്ങളും ചെയ്തു തന്ന ഗൾഫിലുള്ള മുതുതല രാജീവേട്ടൻ എന്ന സുഹൃത്ത്, എന്നെ ആശുപത്രിയിൽ നിന്നു കൊണ്ടുവന്നതു മുതൽ എന്റെ ഒരോ ചലനങ്ങളിലും സഹായമായി നിന്ന ഫിസിയോ തെറാപ്പിസ്റ്റും കൂട്ടുകാരനുമായ ജയേഷ്, ആശുപത്രിയിൽ എന്നെ ആക്കുമ്പോൾ മുതൽ എട്ടന്റെ കൂടെയുണ്ടായിരുന്ന എന്റെ സുരേട്ടൻ, ഹൈൻസേട്ടൻ തുടങ്ങിയവർ, എന്റെ ശരീരത്തിൽ ഇപ്പോൽ ഓടുന്ന രക്തത്തിന്റെ അവകാശികളായ ജേർണലിസ്റ്റ് ശൈലേഷ്, കിരൺ.
ഇവരെല്ലാം അവരിലെ വിരലില്ലെണ്ണാവുന്നവർ മാത്രം.

മസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി ഇനിയെന്തു ചെയ്യണം എന്നാലോചിച്ചു വീട്ടിലിരിക്കുപ്പോഴാണ്  'നിനക്കു വേണ്ടി ഒരു കമ്പ്യൂട്ടർ ശരിയാക്കുന്നു' എന്നും പറഞ്ഞ് ട്രൈയിനിലെ മുതിർന്ന, എന്റെ  സഹോദര തുല്യ സുഹൃത്തു മണിയേട്ടൻ വിളിക്കുന്നത്. അതു കെട്ടതു മുതൽ എന്റെ ചിന്ത ഒരു ബ്ലൊഗ് എഴുതി തുടങ്ങുന്നതിനെ കുറിച്ചായിരിരുന്നു. എന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുടെ സ്നേഹത്തിനെ കുറിച്ചും ബ്ലൊഗുകൾ എഴുതുകയാണെങ്കിൽ അവരെ കുറിച്ച് തന്നെ ബ്ലൊഗ് പോസ്റ്റുകൾ ഒരുപാട് നിറക്കേണ്ടി വരും!
മണിയേട്ടൻ കമ്പ്യൂട്ടറിനെ പറ്റി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മണിയേട്ടനും 'കൂതറ' ബ്ലൊഗ് എഴുതുന്ന എന്റെ പ്രിയ സുഹൃത്തായ ഹാഷിമും, അഷ്കുവും കൂടി ഈ കമ്പ്യൂട്ടറുമായി വീട്ടിലെത്തി. ഹാഷിം എന്നെ ബ്ലൊഗിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു. വിശാല മനസ്കൻ 'കൊടകര പുരാണ'ത്തിലൂടെ ബ്ലോഗ് എഴുതാനുള്ള ഉത്തേജനം തന്നു. ടൂൺകർമ്മ സുഹൃത്ത് അഭിലാഷ് ഖത്തറിൽ നിന്ന് എഴുത്തിനുള്ള പ്രൊത്സാഹനവും തന്നു.

കടലോളം സ്നേഹം ഉള്ളിലുള്ള അമ്മ,മാതാവിന്റെ സ്നേഹം ഉള്ളിൽ വച്ചു എന്നെ ഇപ്പൊഴും പരിചരിക്കുന്ന വല്ല്യേട്ടൻ, ഭക്ഷണം തന്നെ മരുന്ന് എന്ന രീതിയിൽ എന്റെ ചികിത്സാരീതിയിൽ വിജയത്തോടെ മുന്നേറുന്ന എന്റെ കുട്ട്യേട്ടൻ, ഓമനിക്കാൻ ആണ്മക്കളില്ലാത്ത ദുഖത്തിൽ, എല്ലാ വാത്സല്യവും എനിക്കു തരുന്ന എന്റെ ചെറിയമ്മ, രാവിലെ മുതൽ എന്റെ എല്ലാ കാര്യങ്ങളും നൊക്കി നടത്തുന്ന എന്റെ ചേച്ചി,എട്ടത്തിയമ്മ, എനിക്കൊന്നും സംഭവിച്ചിട്ടില്ലന്ന് എന്നെ വിശ്വസിപ്പിക്കാൻ എന്ന വണ്ണം എന്നൊട് കുറുമ്പ് കാണിക്കുന്ന എന്റെ അപ്പൂസുട്ടി, എനിക്കു എല്ലാ വിധ സഹായ സഹകരണങ്ങളും തരുന്ന എന്റെ ഷാമോനെയും,വക്കീൽ രഷീദിനെയും,രമേഷേട്ടനേയും, രവി ഏട്ടനേയും,വിശ്വേട്ടനേയും,മോഹനേട്ടനേയും, സുധിയേയും, സുരയേയും,ഷാജിയേയും കണ്ണനേയും,ശൈലേഷ് നേയും, കിരണിനേയും, റഫീഖിനേയും,കുട്ടിയേയും, ഹബീബിനേയും, ജയേഷിനേയും,രാജൻ മാഷേയും,സുരേട്ടനേയും പോലുള്ളവർ
എന്റെ കൂടെയില്ലെങ്കിലും എല്ലാ വിധ സന്തോഷങ്ങളും പങ്കു വക്കുന്ന മഞ്ചുവേട്ടൻ, അഭിലാഷ്, രാജീവേട്ടൻ, സുമേട്ടൻ,മുസ്തു,രാജുവേട്ടൻ എന്നിവരേപ്പോലുള്ള നല്ലവരായ സുഹൃത്തുക്കൾ.പിന്നെ എന്റെ എല്ലാമെല്ലാമായ ഷിഹാബ്,  ടൂൺകർമ മഹേഷേട്ടൻ, അരീന മനോജ് സർ തുടങ്ങിയ എന്റെ പ്രിയപ്പെട്ട മുതലാളിമാർ. അരുൺസർ, ഷൈൻ സർ ,അഭിലാഷ് സർ,  എന്നീ അരീനയിലെ സഹപ്രവർത്തകർ.

ഞാനീ കുറിപ്പിൽ ചേർക്കാൻ വിട്ടു പൊയ പ്രമുഖ സുഹ്രുത്തുക്കൾ എല്ലാവരും എന്നോട് ക്ഷമിക്കണം. വളരെ വൈകി ഓർമ്മ വന്ന രണ്ട് പ്രമുഖരാണു എന്റെ മഞ്ജുവേട്ടനും, വിശ്വേട്ടനും. വിശ്വേട്ടൻ പണ്ട് ത്രിശ്ശൂർ ഭ്രാന്താശുപത്രിയിൽ വർക്ക് ചെയ്തിരുന്നതും മഞ്ജുവേട്ടൻ ത്രിശ്ശൂർ എഞ്ചിനീറിങ്ങ് കോളേജിൽ ജോലിയുള്ളതുമായ മുതിർന്ന സുഹ്രുത്തുക്കൾ ആണു. എന്നെ ഇടക്കിടെ വിളിച്ചു ആശ്വസിപ്പിക്കുന്നതിനു പുറമെ മഞ്ജുവേട്ടൻ , ഞാൻ ബോറടിക്കാതെ ഇരിക്കുന്നതിനു വേണ്ടി,എനിക്കു ദുബായിൽ നിന്നും ഒരു i-pod കൊണ്ടു വന്നു തന്നു. അതിൽ കവിതകളുടെ ആശാനായ ഫിസിയോതെറാപ്പിസ്റ്റ് ജയേഷ് എനിക്കു 250 കവിതകൾ കയറ്റി തന്നു. എനിക്ക് അതു ആ സമയത്ത് എത്ര ഉപകാരപ്രദമായി എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.

ഈ ലോകത്ത് ജീവിക്കാൻ അരുടേയും സഹായം വെണ്ട എന്നു വെല്ലുവിളിച്ചു നടക്കുന്ന എല്ലാവരോടും എനിക്കു സഹതാപമുണ്ട്, കാരണം അവർ സ്നേഹത്തിനോട് പുറം തിരിയുമ്പോൾ അവർ അവഗണിക്കുന്നത് സ്നേഹം എന്ന നമുക്കിടയിലുള്ള ദൈവത്തിന്റെ രൂപത്തേയാണു.

ഒരു കുറിപ്പ് എഴുതണമെങ്കിൽ ഏത് സുഹൃത്തിന് ഞാൻ പ്രാധാന്യം കൊടുക്കും?
പരിചയപ്പെട്ട നാൾ മുതൽ എന്റേതു മാത്രമായ എന്റെ മത്യൂസിനോ, അതോ എന്റെ കൂടി അപ്പച്ചനായ മാത്യൂസിന്റെ അപ്പച്ചനോ, അതോ മാസങ്ങളോളം എന്നെ ദിവസവും വിളിച്ച് എനിക്കു ജീവിക്കാനുള്ള പ്രേരണ നൽകിയ എന്റെ സ്വന്തത്തിൽ സ്വന്തമായ അപ്പൂസുട്ടിക്കോ, അതോ വീട്ടിൽ വിശ്രമിക്കുമ്പോൾ ഓണത്തിന് എനിക്ക് പുതു വസ്ത്രങ്ങളുമായി വരാറുള്ള റാം, പ്രമോദ്, ഹരീഷ് എന്നിവർ നയിക്കുന്ന ടൂൺകർമ എന്ന അനിമേഷൻ സ്റ്റുഡിയോയിലെ സഹപ്രവർത്തകർക്കോ, എന്നെ സുഹൃത്തുക്കൾക്കിടയിൽ സജീവമാക്കി നിർത്തുവാൻ വേണ്ടി ഇടക്കിടെ എന്റെ ഫോൺ ചാർജ്ജ് ചെയ്തു തരാറുള്ള എന്റെ സ്വന്തം കോഴിക്കോട് രാജുവേട്ടനോ, വടക്കഞ്ചേരി പ്രസാദിനോ, ഞങ്ങളുടെ സ്വന്തം സാമി ശ്രീനിവാസനോ, അതോ ഇടക്കിടെ ഫോൺ ചർജ്ജ് ചെയ്യുകയും ഓണത്തിനു ഡ്രസ്സുകൾ എടുത്തുവരികയും ചെയ്യുന്ന സിന്റപ്പനോ, എന്റെ ജോലിയുമായി സജീവ ബന്ധം നിലനിർത്താൻ വേണ്ടി എനിക്കു ഈ കമ്പ്യൂട്ടർ നൽകിയ മണിയേട്ടനും ടീമിനുമോ, അതോ പട്ടാമ്പിയുടെ സ്വന്തം മുത്തുകളായ ഷാമോൻ, മച്ചാൻ, വക്കീൽ, ഷെമിൽ തുടങ്ങിയ വീര കേസരികൾക്കോ ?

ഇവരെല്ലാം എന്റെ സ്വന്തം തന്നെയാണ് ഇപ്പോഴും.. എപ്പോഴും...!

ഇവരുടെയെല്ലാം സ്നേഹത്തണലിൽ സാധാരണ ജീവിതത്തിലെക്കു തിരിച്ചു വന്നുകൊണ്ടിരിക്കുന്ന എനിക്ക്  ഈ ലോകത്ത് കൂടുതൽ ആളുകളിലും ചതിയും, വഞ്ചനയും ആണെന്ന് എങ്ങിനെ പറയാൻ കഴിയും? വിശ്വസിക്കാൻ കഴിയും ? ഉണ്ടായിരിക്കാം 'ഈ നാട്ടിൽ ചതിയും വഞ്ചനയും എല്ലാം'! പക്ഷെ അതു മാത്രമേ ഈ ലൊകത്തുള്ളൂ എന്നു പറഞ്ഞാൽ സമ്മതിക്കുക എനിക്കിത്തിരി പ്രയാസമാകും.

നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ സുധി,ഷിഹാബ് എന്നിവർ അടക്കം ഒരുപാട് സുഹൃത്തുക്കളെ എനിക്കു ഈ കുറിപ്പിൽ അപ്രധാനമാക്കേണ്ടി വന്നിട്ടുണ്ട്. ഇതുവരെ എന്നൊടു ക്ഷമിച്ച പോലെ ഈ കാര്യത്തിലും എന്നോട് എല്ലാ പ്രിയപ്പെട്ടവരും ക്ഷമിക്കുമെന്നു ഞാൻ കരുതുന്നു. എന്റെ തിരിച്ചുവരവിനു വേണ്ടി ദൈവത്തോട് അപേക്ഷിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഞാൻ നിസ്സീമമായ നന്ദിയും കടപ്പാടും നേരുന്നു.

എന്റെ തെറ്റുകൾക്ക്  എന്റെ എല്ലാ പ്രിയപ്പെപ്പെട്ടവരും എന്നൊട് ക്ഷമിക്കുന്ന പോലെ  ലോകത്ത് എല്ലാവരും എല്ലാവരോടും ക്ഷമിച്ചിരുന്നു എങ്കിൽ ഈ ലോകം എന്നേ സ്വർഗ്ഗമായേനെ............!

66 comments:

  1. പ്രിയ സുഹൃത്തേ..
    ബൂലോകത്തേക്ക് ഹാർദ്ധവമായ സ്വാഗതം..!!

    മച്ചാ തകർക്കെടാ ഇവിടെ
    കളിയും ചിരിയും ഇത്തിരി കുറുമ്പും ഒക്കെ ആയി... :)

    ReplyDelete
  2. KOLLAM MANESH...ANUBAVANGALUDE IRUNDA AA 2 VARSHAM ORU PAADU KAIPERIYATHAAYIRUNNU ENIKKARIYAAM ENIKKARIYAAM MATTAREKKAALUM..

    EE THIRICHUVARAVIL ORU PAADU SANTHOSHAM UNDU...KOODUTHAL PRATHEEKSHKALODE

    ReplyDelete
  3. കമന്റ്സുകൾക്ക് എല്ലാം വിലയേറിയ നന്ദി

    ReplyDelete
  4. Post from Manjuettan

    Gr8 Job,, Try to be active in the world thru blog,

    Congrats for holding such a gr8 friends circle and becoming so active in their mind.

    I am not so good in bloging but will surely try to follow you.

    Wish you all the best..

    ReplyDelete
  5. മഞ്ജുവേട്ടാ ഇതു മഞ്ജുവെട്ടനെ പോലുള്ള എക്സ്പെർട്ടുകൾക്ക് ഇതു 10 മിനിറ്റ് കൊണ്ട് മനസ്സിലാക്കാവുന്നതേ ഉള്ളൂ. വൈകാതെ ഞാൻ ഏട്ടനേയും ഇവിടെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. From manjueattan
    As you said read the refreshed one and Also the joke " asukamal haseme sukam aani " ennathom ha ha ha nOw I remember the guy and laughed a lot. There is lot more to come ... I am sure.. Thanks for remembering...

    ReplyDelete
  7. thudakkam ushaarayiiiii... athi bheekara prostukal pratheekhichukondu, Abhilash

    ReplyDelete
  8. If one falls... it is to rise, to rise and rise again, Now rise and shine. Wishing you good luck and great success, Keep writing.

    ReplyDelete
  9. "Our greatest glory is not in never falling, but in rising every time we fall" ഏതോ ഒരാൾ എപ്പഴോ പറഞ്ഞതാണ്. എന്ന് കരുതി വീണൊണ്ടിരിക്കേണ്ട..!haha, anyway, great job man!

    ReplyDelete
  10. kannu niranju pooyi manesh

    ReplyDelete
  11. തകര്‍ക്കു ചേട്ടാ.. എല്ലാ കഴിവുകളും പുറത്തു വരട്ടെ.. ഞങ്ങള്‍ ഉണ്ട് കൂടെ.. ഞാന്‍ അന്ന് പിന്നെ വായിക്കാം എന്ന് പറഞ്ഞത് വേദനിച്ചോ..സോറി.. ഞാന്‍ തുടക്കം കണ്ടപ്പോള്‍ ഒരു കഥയായാണ് വിചാരിച്ചത്.. പെട്ടന്ന് ഒരു ആവശ്യം വന്നപ്പോള്‍ ബുക്ക്‌ മാര്‍ക്ക്‌ ചെയ്തു പോയി. പിന്നെ ഇപ്പോഴാ വായിക്കണേ.. സോറി ചേട്ടാ.. സത്യമായിട്ടും ഞാന്‍ ഇപ്പോഴാ ഇത് വായിക്കണേ..അത് കൊണ്ടാ.. എനിക്കറിയില്ലായിരുന്നു.. സോറി..സോറി...സോറി...

    ReplyDelete
  12. ഞാനും ഇന്നാണ് വായിക്കുന്നത് ....പിണക്കങ്ങള്‍ ഒക്കെ മറന്നു സന്തോഷമായിരിക്കു മനീഷേ ...സംഭവം എന്താണെന്ന് ഒന്നും എനിക്കറിയില്ല.പോസ്റ്റില്‍ കൊടുത്തത് കണ്ടാണ് ഞാന്‍ ഇത് നോക്കാന്‍ ഇട ആയത് തന്നെ.എല്ലാരും സ്നേഹത്തോടെ ഇരിക്കണം അതാണ്‌ എന്ടെ ഇഷ്ടം .എല്ലാരും അങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാന്‍ ചിന്ടിക്കുന്നു

    ReplyDelete
  13. നമുക്ക് ചിലനിമിത്തങ്ങളാണ് നമ്മളിളിലുള്ള കഴിവുകളെ പുറംലോകത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ നല്ല സുഹ്ര്‍ത്തുക്കള്‍,തീഷ്ണമായഅനുഭവങ്ങള്‍ അതല്ലാം നമ്മുടെമുന്നില്‍ കടന്നുവരാറുണ്ട് അതുതന്നെയാണ് നമ്മുടെ മുന്നോട്ടുള്ളയാത്രയിലും നമുക്ക് വഴികാട്ടിയാകുന്നത്.മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  14. ഇവിടെ വന്ന് എന്റെ ചെറിയ അനുഭവം വായിച്ചുകമന്റിയ എല്ലാ സഹൃദയർക്കും ഒരായിരം നന്ദി. ഉപദേശങ്ങൾ എല്ലാം എന്റെ നന്മക്കാണെന്ന് എനിക്കറിയാം,അതെല്ലാം ഞാൻ ഉൾക്കൊള്ളും എന്ന് ഞാൻ വാക്ക് തരുന്നു.
    പേരെല്ലാം കൂടി ഇവിടെ ഉൾപ്പെടുത്താൻ ഒരു ശ്രമം നടത്തി, പരാജയപ്പെട്ടു.ക്ഷമിക്കുക.

    ReplyDelete
  15. ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്... ആദ്യമേ സോറി...

    മന്ദൂസന് ഇങ്ങനെയൊരു ചുറ്റുപാട് ഉണ്ടെന്നു ഇന്നാണ് അറിയുന്നത്..എന്തായാലും തുടങ്ങിയ സ്ഥിതിക്ക് നിറുത്തേണ്ട.. എഴുതുക ഇനിയും ഒരുപാട്.. ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും..

    എല്ലാ നന്മകളും പ്രാര്‍ത്ഥനകളും...

    ReplyDelete
  16. ഓർമ്മകൾ ഉണ്ടായിരിക്കണം.....

    ReplyDelete
  17. അപ്പൊ എങ്ങനാ ഇവിടൊക്കെത്തന്നെ കാണില്ലേ........

    ReplyDelete
  18. അതി ജീവനത്തിന്റെ ഊര്‍ജ്ജം എന്നൊക്കെ പറയുന്നത് ഇതാണ് മനെഷ്ജീ......

    ReplyDelete
  19. ഞാനും ഇന്നാണ് ഇത് വായിച്ചതു.സൌഹൃദം ഇന്ന് ഒരു രക്ഷാകവചമായി നമ്മെ പൊതിയുന്നുണ്ട്... എല്ലകഴിവുകളും പുറത്തേക്കു വരട്ടെ.ഒരു പാട് എഴുതുക.എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  20. ipozha kaanunne..
    Orupaadu vaayikkuka..
    Nallathu Kurachezhuthuka..
    Valichuvaari ezhuthaathirikkuka..
    Appol uyarum..
    Ellaa aashamsakalum nerunnu...

    Mubashir

    ReplyDelete
  21. Ithu vaayichappol oru kaaryathil enikkotu aashwasam. Neeyottakkalla. Dhaivam manushyante roopathil ninne sahayikkunnundu! Pala vidhathil.. Avarootokke njaanum nanni parayanagrahikkunnu.. :)

    ReplyDelete
  22. വായിച്ചു, കൂടുതല്‍ മനസിലായി ,അനുഭവങ്ങള്‍ ഇന്ധനമാക്കി മുന്നേറുക

    ReplyDelete
  23. ഇപ്പോഴാണ്‌ കണ്ടത്. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  24. മോനെ മനൂ ഇത്ര വലിയ ഒരു ജീവിതാനുഭവം ഉണ്ടായ ആളാണെന്ന് അറിയില്ലായിരുന്നു... വായിച്ചപ്പോള്‍ വളരെ ദുഃഖം തോന്നുന്നു. തീര്‍ച്ചയായും മനസ്സിന്റെ കരുത്താണ് നമ്മെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാക്കുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. ദൈവം അനുഗ്രഹിക്കട്ടെ!

    എനിക്ക് ഒരു നല്ല സുഹൃത്തിനെ കൂടി കിട്ടി.

    പ്രാര്‍ഥനകളോടെ....

    ReplyDelete
  25. എന്റെ തെറ്റുകൾക്ക് എന്റെ എല്ലാ പ്രിയപ്പെപ്പെട്ടവരും എന്നൊട് ക്ഷമിക്കുന്ന പോലെ ലോകത്ത് എല്ലാവരും എല്ലാവരോടും ക്ഷമിച്ചിരുന്നു എങ്കിൽ ഈ ലോകം എന്നേ സ്വർഗ്ഗമായേനെ............!

    ഈ വാക്കുകള്‍ ഞാന്‍ എടുക്കുന്നു.....

    സത്യം ചില വീഴ്ചകളില്‍ നിന്നാണ് നാം ജീവിതം പഠിക്കുന്നത്......

    എല്ലാ ഭാവുകങ്ങളും അനിയനുണ്ടാവട്ടെ എന്നാശംസിക്കുന്നു..... എഴുതൂ..... :)

    ReplyDelete
  26. >>> എന്റെ ഓർമ്മകളെല്ലാം നശിക്കും എന്ന് 'വല്ല്യേ' ഡോക്ടർമാർ പറഞ്ഞതാണ്.>>>> ഇവിടെ എല്ലാം ഡോക്ടര്‍ മാര്‍ പറഞ്ഞത് പോലെ നടന്നിരുന്നെങ്കില്‍ എന്തായിരുന്നു .. ബ്ലോഗ്‌ വായിച്ചു ബഹുമാനം തോന്നുന്നു താങ്കളോട് ... ഇത്രയും നല്ല ആളുകള്‍ ചുറ്റിനും ഉണ്ടാകണം എങ്കില്‍ അവര്‍ക്ക് മുന്നേ നിങ്ങള്‍ കൊടുത്ത സ്നേഹം നിസ്സരമാകില്ല .... എഴുതി എഴുതി ഈ ബൂലോകത്ത് നിങ്ങള്‍ ഒരു പ്രസ്ഥാനമായി വളരട്ടെ എന്ന് ആശംസിക്കുന്നു ...

    ReplyDelete
  27. അപ്പൊ അങ്ങട് തുടങ്ങാ ... അങ്ങനെ അല്ലെ

    ReplyDelete
  28. All the best. Be Brave. Be Bold. Be Optimistic.
    God Bless You.

    ReplyDelete
  29. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകും.ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുന്നവര്‍ക്ക് മുന്നേറ്റം മാത്രമേയുണ്ടാകൂ..എല്ലാ സങ്കടങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പാറിപ്പറക്കൂ...ഈ ലോകം വിശാലമല്ലേ..എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്......

    ReplyDelete
  30. പ്രിയപ്പെട്ട മനേഷ് - ഇത് ഇപ്പോഴാണ് വായിച്ചത്. മനേഷ് എന്ന വ്യക്തിയെ കൂടുതല്‍ അറിഞ്ഞതും ഇപ്പോഴാണ്.
    അപകടവും തുടര്‍ന്നുള്ള ദിവസങ്ങളിലെ ആശുപത്രിവാസവും തരണം ചെയ്ത് മനേഷ് ഇന്ന് ഞങ്ങളുടെ ഒക്കെ പ്രിയ സുഹൃത്തായി മാറിയിരിക്കുന്നു... - എല്ലാവരും കൂടെയുണ്ട്.

    ധീരമായി മുന്നേറുക .ഞങ്ങളുടെ എല്ലാം പ്രര്‍ത്ഥനകള്‍.....

    ReplyDelete
  31. എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ..!
    പ്രാർത്ഥനയോടെ....

    ReplyDelete
  32. ഈ അനുഭവക്കുറിപ്പ് വായിച്ചു. അനുഭവങ്ങൾ അക്ഷരങ്ങളാകുമ്പോൾ അതൊരാശ്വാസം കൂടിയാണ്. അക്ഷരസ്നേഹത്തിന്റെ ലോകത്തെ ആത്മാർത്ഥസുഹൃത്തുക്കൾക്കു എന്റെയും സ്നേഹം; താങ്കൾക്ക് ക്ഷേമാശംസകളും.

    ReplyDelete
  33. മനേഷ് , മാങ്ങ വേണ്ടേ ? ഓര്‍മ്മയുണ്ടോ ? മാങ്ങ മുറിച്ചു ഉപ്പും മുളകും മിശ്രിതത്തില്‍ മുക്കി കഴിക്കുവാന്‍ കൊതിപ്പിച്ച എഫ്.ബി ? ഇപ്പോഴാണ് ഞാന്‍ അരിഞ്ഞത് കേട്ടോ .. താന്‍ ഭയങ്കര ധൈര്യവാന്‍ ആണ് .ഇത് വരെ ഞാന്‍ വിചാരിച്ചത് ഞാന്‍ ആണ് ഭയങ്കര ധൈര്യവാന്‍ എന്ന്. പക്ഷെ മനു , താങ്കളുടെ മുന്നില്‍ എന്റെ ധൈര്യം ഒന്നുമല്ല . കാരണം എന്റെ ധൈര്യം ഒരു പനി വന്നാല്‍ തളരുന്ന ഈ ശരീരത്തില്‍ അധിഷ്ഠിതം.... പക്ഷെ തന്റെയോ ...ഒരികലും തളരാത്ത കലര്‍പ്പില്ലാ സ്നേഹത്തില്‍ പടുതത് ... അത് വളര സ്ട്രോങ്ങ്‌ ആണ്. അക്ഷരങ്ങള്‍ കൊണ്ട് അതിനെ ഇനിയും ദൃഡമാക്കൂ.... കലര്‍പ്പില്ലാത്ത സ്നേഹം കാട്ടുന്ന സുഹൃത്തുക്കളെ ലഭിച്ച താന്‍ വളരെ ഭാഗ്യവാന്‍ ആണ് ... ഒരുപാടു ഒരുപാടു സൃഷ്ടികള്‍ പോരെട്ടെന്നു....!കാത്തിരിക്കുന്നു....!

    ReplyDelete
  34. പ്രിയ മനേഷ്. എപ്പോഴും കളിതമാശകളുമായി ഫേസ് ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്ന നിഷ്കളങ്കനായ മനേഷിനെ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. വലിയൊരു ദുരന്തത്തെ അതിജീവിച്ച കഥ ഇപ്പോഴാണ് അറിയുന്നത്. എല്ലാം പെട്ടെന്ന് സുഖപ്പെടട്ടെ. പ്രാര്‍ഥനയോടെ. സസ്നേഹം

    ReplyDelete
  35. മനൂ...
    ഇപ്പോഴാണ് ഈ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുന്നത്.
    ഈ പ്രശ്നങ്ങള്‍ ഉള്ള വിവരമൊന്നും എനിക്കറിയില്ലായിരുന്നു...
    ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉള്ള പ്രതിസന്ധികളെ മനുഷ്യന്‍ നേര്ടെണ്ടി വരും.
    അതിനെല്ലാം ഒരു അവസാനവും, ഓരോ കയറ്റത്തിനും ഓരോ ഇറക്കവും ഉണ്ടാവും.
    മനുവിനു എല്ലാം വേഗത്തില്‍ സുഖപ്പെടും.
    പ്രാര്‍ഥനയോടെ.....

    ReplyDelete
  36. ഞാനിതു ഇപ്പോഴാ വായിക്കുന്നേ മനേഷേ...
    അതിനു മുന്‍പേ അടുത്തറിയാനായി നിന്റെ സ്നേഹം...
    സന്തോഷം...

    ReplyDelete
  37. പോസ്റ്റൊക്കെ അവിടിരിക്കട്ടെ.ഈയൊരവസ്ഥയിലാണു മണ്ടൂസൻ എന്ന് ഒറിജിനൽ മണ്ടൂസനായ എനിക്കിപ്പോഴാണു മനസ്സിലായത്.വേഗം സുഖം പ്രാപിക്കട്ടെ. ആശംസകൾ

    ReplyDelete
  38. മനു,തന്റെ മനശക്തിക്ക് മുന്നില്‍ ഞാന്‍ തകര്‍ന്നുപോയടാ...

    ReplyDelete
  39. എന്റമ്മേ.... എനിക്കസൂയ...
    ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി മണ്ടൂസന് ഇത്രേം ആളുകളോ? ഞാന്‍ ഒന്ന് ആലോചിച്ചു നോക്കിയാല്‍ ഒരു എട്ടോ പത്തോ ആളുകള്‍ കാണും... നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിതത്തെ ഒരിക്കല്‍ പൊരുതി തോല്‍പ്പിക്കുന്നവര്‍ പിന്നീട് എവിടെയും തോല്‍ക്കില്ലെന്നാണ്. എന്നും എവിടെയും, വിജയീഭവ :

    ReplyDelete
  40. മനൂ നീ പറയുന്നത് വളരെ ശെരിയാണ് ഇവിടെ നന്മ നശിച്ചിട്ടില്ല
    നന്മയുള്ളവര്‍ക്ക് മാത്രമേ നന്മയെ കാണാന്‍ കഴിയൂ ഈ പോസ്റ്റ് വായിക്കാനും മനൂനെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കാനും വൈകിയതില്‍ ഖേദിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ......

    ReplyDelete
  41. ഇവിടെ ആരും ദുഷ്ടരല്ല മാഷേ! ചിലര്‍ സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടു ദുഷ്ടരാകുന്നു എന്ന് മാത്രം.

    പിന്നെ ആരോ പറഞ്ഞതുപോലെ, ബന്ധുക്കള്‍ സ്വര്‍ണം പോലെയാണ്. എത്രയേറെ ഉണ്ടോ, അത്രയേറെ നല്ലത്!

    വലിയൊരു സ്നേഹവലയത്തിന്റെ ഉള്ളില്‍ ആണ് നിങ്ങള്‍ :-)

    അത് മാത്രമല്ല, തീയില്‍ കുരുത്ത നിങ്ങള് ഇനി വെയിലത്തൊന്നും വാടില്ല! അത്രക്കും സ്നേഹവും അനുഭവങ്ങളും തന്നു ദൈവത്തിന്‍റെ ഉലയില്‍ ഊതിക്കാച്ചി വാര്‍ത്തെടുത്തതാണ് നിങ്ങളെ എന്ന് വിശ്വസിക്കുക!

    ആശംസകള്‍ !!!

    ReplyDelete
  42. ഞാന്‍ ഒരു തല തിരിഞ്ഞവനായത് കൊണ്ടാകാം നിന്‍റെ ബ്ലോഗിലെ അവസാനം എഴുതിയ കഥകള്‍ തൊട്ട്, അവിടുന്ന് പിറകോട്ടാണ് വായിക്കാന്‍ തുടങ്ങിയത്..അങ്ങനെ പിന്നോട്ട് പിന്നോട്ട്.. നടന്നു നടന്നു..ഇതാ ഇവിടെ നീ ആദ്യം എഴുതിയ ഈ ആമുഖ കുറിപ്പ് വരെ ഞാന്‍ എത്തിയപ്പോഴേക്കും നീ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നല്ലൊരു സുഹൃത്തും, കൂടപ്പിറപ്പും മറ്റെന്തൊക്കെയോ ആയി മാറിയിരിക്കുന്നു.

    എനിക്ക് നിന്നോട് സഹതാപം തോന്നുന്നില്ല, അസൂയ തോന്നുന്നില്ല , ആരാധന തോന്നുന്നില്ല ...നിന്‍റെ മന ശക്തിയില്‍ ഞാന്‍ അതിശയിക്കുന്നില്ല. നീ ഭാഗ്യവാനാണ്, കരുത്തനാണ് , പുലിയാണ് എന്നൊന്നും പറയാനും തോന്നുന്നില്ല. കാരണം എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ഈ പറയുന്നതിനും ഒക്കെ അപ്പുറമായിരിക്കും നിന്‍റെ ചിന്താഗതികളും പറയുന്ന എന്‍റെ മനോഭാവവും തമ്മിലുള്ള അന്തരം..അത് കൊണ്ട് മാത്രം അത്തരം നാടകീയമായ ഒരു ആശംസക്കോ , അഭിനന്ദനത്തിനോ ഞാന്‍ മുതിരുന്നില്ല.

    മന്വാ. .എനിക്കിപ്പോള്‍ നിന്നെ കുറെ ചീത്ത വിളിക്കാന്‍ തോന്നുന്നു.. നുള്ളാന്‍ തോന്നുന്നു..പിന്നെ തെറി പറയാന്‍ തോന്നുന്നു.. പിന്നെ, അങ്ങനെ അങ്ങനെ കുറെ സംസാരിക്കാന്‍ തോന്നുന്നു.. അല്ലാതെ ഞാന്‍ ഇപ്പൊ ന്താ അന്നോട്‌ പറയ്വാ ..

    നീ എഴുതട ..ഇനീം ഒരുപാട് എഴുത്..നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ എഴുത്.. അതൊക്കെ തന്നെയല്ലടാ നമ്മുടെ ഇപ്പോഴത്തെ ഒരു സുഖോം സന്തോഷോം എല്ലാം..

    ഞാന്‍ വരുന്നുണ്ട് നിന്നെ കണ്ടു നേരിട്ട് ചീത്ത വിളിക്കാന്‍....,...അപ്പൊ ഇയ്യ് പറയും "'ഇമ്മാ....ന്നിപ്പ കൊല്ല്യേയ്.... " ന്നൊക്കെ.. അന്നെരത്തു ഇക്ക് പവുത്താങ്ങ തന്നാല്‍ അന്നേ ഞാന്‍ വെറുതെ വിടും..

    പ്രാര്‍ഥനകളോടെ...
    സ്വന്തം,
    പ്രവീണ്‍ ..

    ReplyDelete
  43. ഞാന്‍ വായിക്കാന്‍ വൈകി. ദുരന്തങ്ങളെ അതിജീവിക്കുന്നവരോട് ബഹുമാനമല്ലേ തോന്നൂ. അതുകൊണ്ട് സ്നേഹ ബഹുമാനങ്ങളോടെ........

    ReplyDelete
  44. ഞാനിവിടെ ഒരിക്കല്‍ വന്നിട്ടുണ്ട് .ഓര്‍മ്മയാണ്.പിന്നെയിതാ ഇപ്പോള്‍ !'ബൂലോക'ത്തില്‍ അലഞ്ഞു നടക്കാറില്ല.അത്രയേ എനിക്ക് സാധിക്കൂവെന്നതാണ് പരിമിതി....
    കുട്ടിയുടെ 'കഥ'വല്ലാത്ത ഒരനുഭവമായി.വേദനിക്കരുത് ഒന്നിനും!എല്ലാവരുടെ ജീവിതത്തിലും ഇതിലും ഇതിലപ്പുറവും തിക്താനുഭവങ്ങലളുണ്ടാവും....ദൈവം എല്ലാ വൈഷമ്യങ്ങളും മാററി നല്ലൊരു ജീവിതം പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.(ഇതാ ,ഇത്രയും Type ചെയ്തപ്പോഴേക്കും എന്‍റെ വേദന ഫണമുയര്‍ത്തി..)ആയുരാരോഗ്യസൗഭാഗ്യങ്ങല്‍ക്കായി വീണ്ടും പ്രാര്‍ഥിച്ചുകൊണ്ട് -മുഹമ്മദ്‌ കുട്ടി,ഇരിമ്പിളിയം.

    ReplyDelete
  45. കുട്ടീ ..ഞാനിപ്പോഴാണ് മുകളിലെ comment-കള്‍ നോക്കിയത് ...sorry..ട്ടൊ ഒരുപാടു വൈകി !

    ReplyDelete
  46. ഞാനെപ്പോഴും അങ്ങിനെയാണ് എല്ലാം വൈകിയേ അറിയൂ ക്ഷമി .അപകടം പറ്റിയത് അറിയാം അതിന്‍റെ ആഴം ഇപ്പോഴാണ് മനസ്സിലായത്
    ഇനി എല്ലാരും കൂടെയുണ്ട് .പെടികേണ്ട എല്ലാം മാറും

    ReplyDelete
  47. ഒരു ഫീനിക്സ് പക്ഷിയെ പോലെ മനേഷ് ഇനിയും ഉയർത്തെഴുന്നേറ്റ് പുതിയ അധ്യായങ്ങൾ രചിക്കട്ടെ. മുഹമ്മദ് കുട്ടിക്കയുടെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. പരീക്ഷണങ്ങൾ നേരിട്ട ജീവിതങ്ങൾക്ക് പിൽക്കാലത്ത് വിജയങ്ങളുണ്ടാവും മനൂ...

    ReplyDelete
  48. Ellaa vidha aasamsakalum nerunnu. Facebookkiloodeyulla parichayamaanutto.

    ReplyDelete
  49. Ellaa vidha aasamsakalum nerunnu. Facebookkiloodeyulla parichayamaanutto.

    ReplyDelete
  50. ഇനി എഴുതുമ്പോള്‍ എന്റെ പേരും കൂടെ ചേര്‍ത്തോളൂ :)

    ReplyDelete
  51. Dear Manesh, I never knew you had written such a blog post! I never knew you had an accident, I never knew you are still recovering...Dear Brother...May the Almighty pour all his blessings on you and on all those who were behind you and with you...

    ReplyDelete
  52. മനേഷ്.... ക്ഷമിക്കുക. മുഹമ്മദ്‌കുട്ടി മാഷടെ പോസ്റ്റിലൂടെ ഇപ്പോഴാണ് ഇവിടെ എത്തിയത്. ഇനി നാട്ടില്‍ വരുമ്പോള്‍ മനേഷിനെ കണ്ടേ മടങ്ങൂ. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

    ReplyDelete
  53. Very Very good dear Manesh... Today only i saw the blog. It's excellent. Write more & more. Always with u.

    ReplyDelete
  54. "ഒരു മനുഷ്യൻ എന്തെങ്കിലും സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിച്ചാൽ, അതു അയാൾക്ക് നേടിക്കൊടുക്കാൻ ഈ ലൊകം മുഴുവൻ അയാളെ സഹായിക്കാൻ കൂടെ ഉണ്ടാകും" .
    ആത്മവിശ്വാസത്തിന്റെ പുസ്തകത്തിലെ വരികളില്‍ നിന്നും തുടങ്ങി.. ആല്‍കെമിസ്റ്റും സാന്റിയാഗോയും എന്നെ വളരെ സ്വാധീനിച്ച കഥാപാത്രങ്ങളാണ്.

    "എന്റെ തെറ്റുകൾക്ക് എന്റെ എല്ലാ പ്രിയപ്പെപ്പെട്ടവരും എന്നൊട് ക്ഷമിക്കുന്ന പോലെ ലോകത്ത് എല്ലാവരും എല്ലാവരോടും ക്ഷമിച്ചിരുന്നു എങ്കിൽ ഈ ലോകം എന്നേ സ്വർഗ്ഗമായേനെ ..." പ്രസക്തമായ വരികള്, സുന്ദരമായ ചിന്ത ..!


    ഇത് വായിക്കാവാന്‍ ഇത്രയും വൈകിയതില്‍ ഖേദമുണ്ട് മനേഷ്..

    ReplyDelete
  55. മനോ നീ .........സോറിയില്‍ തീരില്ല എന്നറിയാം അന്ന് നീ ലിങ്ക് തന്നപ്പോള്‍ ഞാന്‍ വൈകി പൊയിരുന്നൂ വായന പിന്നത്തേക്ക് മാറ്റി ഇന്നു ഞാന്‍ നോക്കിയത് നിന്‍റെ ലിങ്ക് മറന്നു എന്ന് അപ്പോള്‍ തന്നെ നിന്‍റെ പി എം തപ്പി എടുത്തു കൊണ്ട് ആണ് ഇതിലേക്ക് ചാടിയത് ,നീ ഒരു കുസ്ര്ധി കുടുക്ക തന്നെ ,,,,,,ഇപ്പൊ നീ തുള്ളിച്ചാടി നടക്കുന്നു എന്നറി ഞ്ഞതില്‍ സന്തോഷം ,,,ലേബല്‍ .ക്ഷമിക്കുമല്ലോ

    ReplyDelete
  56. ഇതും വായിച്ചിരിക്കുന്നു..

    ReplyDelete
  57. ഇത് പോലെ ഒരുപാട് മനേഷ് മാരെ ദിവസവും ഞാന്‍ കാണുന്നുണ്ട്.. ജീവിതദുരന്തങ്ങളില്‍ നിന്ന് ചിറകടിച്ചു പറന്നു പുതിയ ജീവിതത്തിലേക്ക് വരുന്നവര്‍....,.. പുതിയ ജീവിതത്തില്‍ ആയിരിക്കും അവര്‍ യഥാര്‍ഥ മനുഷ്യസ്നേഹികള്‍ ആയി മാറുന്നത്.. നല്ലൊരു മനസ്സിന്റെ ഉടമയാണ് മനേഷ് എന്ന് മനസ്സിലായി.. എല്ലാ ദൈവനുഗ്രഹങ്ങളും ഉണ്ടാകും..

    ReplyDelete
  58. ഭാവുകങ്ങള്‍ മനേഷ്.... ദൈവം എന്നും കൂട്ടായിരിക്കട്ടെ.....

    ReplyDelete
  59. വായിക്കാൻ തുടങ്ങുവാണേ.

    ReplyDelete
  60. ഇന്ന് വീണ്ടും വായിച്ചു..
    അവിടുന്നിങ്ങോട്ടുള്ള നിന്റെ വരവ് ആലോചിച്ചു.
    കണ്ണു നിറഞ്ഞെടാ മന്വെ.
    നിന്റെ എഴുത്തിലെ നന്മയും വിശുദ്ധിയും ആവോളം അനുഭവിച്ചറിഞ്ഞ ഒരു വായനക്കാരനാണ് ഞാന്‍.;
    അല്ലാതെ എഴുത്തുകാരനല്ല.
    നിന്റെ യാച്ചു.

    ReplyDelete
    Replies
    1. കണ്ണൂ, ഞാൻ വന്ന കാലം മുതൽ അതായത് ആദ്യ പോസ്റ്റ് മുതൽക്ക് തന്നെ എന്നെ അടുത്തറിയുന്ന ആളാണ് യാച്ചു എന്ന് ഒരുപാട് സുഹൃത്തുക്കൾ സ്നേഹത്തോടെ വിളിക്കുന്ന എന്റെ കണ്ണു. ഞാൻ ഇപ്പോൾ ഇട്ട ഈ കമന്റിനും മറ്റെന്ത് പറയാൻ ?
      നിറഞ്ഞ സ്നേഹവും നന്ദിയും മാത്രം.....

      Delete