Wednesday 8 February 2012

വീണ്ടും ചില നാട്ടുകാര്യങ്ങൾ...(മാളുമ്മടെ തൗദാരം)

പട്ടാമ്പി വളാഞ്ചേരി റൂട്ടിൽ കൊപ്പം കഴിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ഒരു എ.എം.എൽ.പി സ്ക്കൂളുണ്ട്. അതിന്റെ എതിരായി ഒരിടവഴിയിലൂടെ അമ്പത് മീറ്ററോളം പോയാൽ നമ്മുടെ വീടായി. വീട്ടിലേക്കുള്ള ഇടവഴിയോട് ചാരി ഒരു പഞ്ചായത്ത് റോഡും അനേകം ഇടവഴികളും വേറേയുമുണ്ട്. അതിലൂടേയൊക്കെ പൊയാൽ പാടത്തേക്കും, വിടുകളിലേക്കും അമ്പലത്തിലേക്കും എത്തും. അങ്ങനേയുള്ള, വീട്ടിലേക്ക് വരുന്ന ഇടവഴിയോട് ചാരി ഒരു ഇടവഴിയിലൂടെ പോയാൽ കാളപൂട്ട് കണ്ടത്തിലെട്ടും. അതാണ് ഞങ്ങളുടെ പ്രധാന കളിസ്ഥലം. പക്ഷെ മഴക്കാലമായാൽ ഞങ്ങൾക്കവിടെ കളിക്കാൻ പറ്റില്ല, ഗ്രൗണ്ടിൽ നിറയെ വെള്ളമാവും. ആ സമയങ്ങളിൽ ഞങ്ങൾ അടുത്തടുത്തുള്ള മറ്റു ചെറിയ, വെള്ളമില്ലാത്ത പാടങ്ങളിലേക്ക് ഞങ്ങളുടെ കളിസ്ഥലം മാറ്റും. മെയിൻ റോഡിൽ നിന്നും പോകുന്ന ഇടവഴികളും പഞ്ചായത്ത് റോഡുകളും എല്ലാം ഈ പാടങ്ങൾക്ക് അരികിലൂടെയാണ് പോകുന്നത്.


അങ്ങനെ ഞങ്ങൾ കളിക്കാൻ കാളപൂട്ട് കണ്ടത്തിലേക്ക് സ്ഥിരമായി പോകാറുള്ള ഒരു ഇടവഴിയുടെ അവസാന ഭാഗത്തായി ഒരു വീട് നിൽക്കുന്നുണ്ട്. അതിന്റെ അടുത്തായി പാടങ്ങളും ഉണ്ട്. ആ പാടത്തിന്റെ തുടക്കസ്ഥലത്ത് ഒരു ഇലക്ട്രിക് പോസ്റ്റും, അവിടുന്നാണ് ആ വീട്ടിലേക്കുള്ള കണക്ഷൻ.ഞങ്ങൾ ബാറ്റിനും സ്റ്റംബിനും മരങ്ങൾ എടുക്കാറുള്ള  വീടാണ് അത്.  മഴയുള്ള സമയങ്ങളിൽ ഇവിടേയുള്ള പാടത്തേക്കാണ് ഞങ്ങൾ കളിസ്ഥലം മാറ്റുക. അവിടേക്ക് വൈദ്യുത കണക്ഷൻ പോകുന്ന ആ പോസ്റ്റാണ് ഞങ്ങളുടെ മഴക്കാലത്തെ വിക്കറ്റ്. അവിടെ കളിക്കുമ്പോൾ ആ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്യാം. അതാണ് അവിടുത്തെ കളിക്കുള്ള ഒരു ഗുണം. അവിടെ രണ്ട് പേരേ, ഈ സംഭവം നടക്കുന്ന സമയത്ത് താമസിക്കുന്നുള്ളൂ. ഞങ്ങളുടെ പ്രിയപ്പെട്ട അയമുക്കയും ഭാര്യ മാളുമ്മയും. ഞാൻ മുൻപ് പറഞ്ഞിരുന്ന ജാൻസീറാണി മാളുമ്മയും, ഈ മാളുമ്മയും വേറെയാണുട്ടോ(ഇത് കുറേക്കൂടി വയസ്സുണ്ട്). അവർക്കാകെ രണ്ട് മക്കളെ ഉള്ളൂ. മകളെ കല്യാണം കഴിപ്പിച്ച് അയച്ചിരിക്കുന്നു. മകൻ ദുബായിലും ആണ്. മാളുമ്മ കറ്റ മെതിക്കാനും മറ്റു പലവിധ കൂലിപണികൾക്കും പോവുന്നത് കൊണ്ട്, വയ്യാതെ(ആസ്ത്മ) വീട്ടിലിരിക്കുന്ന, അയമുക്കക്ക് വല്ലതും കഴിച്ച് കഴിഞ്ഞ് കൂടാം. അങ്ങിനെയാണ് ആ വീടിന്റെ ഒരു അവസ്ഥ. അയമുക്ക ഒരു ചെയിൻ സ്മോക്കറാണ് (സിഗറരല്ല, ബീഡി). പല്ലില്ലാത്ത ആ വായകൊണ്ട്, ബീഡിയിൽ ചുണ്ടുകൾ അമർത്തി, ആഞ്ഞാഞ്ഞു വലിക്കുന്നത് കാണാൻ നല്ല രസമാണ്.

ഞങ്ങൾ കളി തുടങ്ങുമ്പോഴേക്ക് മാളുമ്മ പണി കഴിഞ്ഞെത്തും. പിന്നെ ആ വീട്ടിലെ ഓരോ പണികൾ ചെയ്ത്,വീടിന്റെ ചുറ്റും നടന്നു കൊണ്ട്, ഞങ്ങളോടുള്ള ചീത്തപറച്ചിൽ ആരംഭിക്കുകയായി. പ്രധാനമായും കാര്യമില്ലാതെയാവുമെങ്കിലും, അന്ന് അതിനുള്ള കാരണം ഞങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. മാളുമ്മ വിറകാവശ്യത്തിന് എടുത്ത്, വീടിന്റെ പിന്നിൽ ചാരി വച്ചിരുന്ന ഒരു മടയ്ക്കന ഞങ്ങൾ ബാറ്റ് ഉണ്ടാക്കാൻ എടുത്തിരിയ്ക്കുന്നു. മാളുമ്മ പണി മാറ്റി വന്ന് പതിവ് പോലെ വീടിന്റെ നാലുപുറവും ഓരോ കാര്യങ്ങൾക്കായി നടക്കുന്നതിനിടയിൽ ആ മടയ്ക്കനയുടെ അസാന്നിധ്യം ശ്രദ്ധയിൽ പെട്ടു. മാളുമ്മ വന്നു നോക്കുമ്പോൾ കണ്ണിൽ പെടാൻ പാകത്തിലാണ് ആ വീടിന്റെ അരികിൽ നിന്നും ഞങ്ങളുടെ ബാറ്റ്സ്മാനിലേക്കുള്ള ദൂരം. 'വെറുംരണ്ട് മീറ്റർ'. കീപ്പർ നിൽക്കുതിന് ചാരിയാണ് അതിലൂടെ ആളുകൾ നടക്കുന്ന ഇടവഴി(നടവഴി).

നേരത്തെ, ഞങ്ങൾ ബാറ്റിന് വേണ്ടി തിരയുന്നതിനിടയിൽ ആ പ്രധാന വസ്തു, 'മടയ്ക്കന', കണ്ടിരുന്നു. അപ്പോൾ ആ നടവഴി(ഇടവഴി)യോട് ചാരിയുള്ളതും,ആ വീടിന്റെ അതിർത്തിയുമായ മതിലിൽ,അതൊരു കിണറിന്റെ ആൾമറ കൂടിയാണ്, ബീഡി വലിച്ച് സ്വസ്ഥായി ഇരിക്കുകയായിരുന്ന അയമുക്കയോട് ഞങ്ങൾ ചോദിച്ചു.
                                     
                                         
                                       'അയമുക്കാ ഞങ്ങളീ മയ്ക്കന ഇടുക്കട്ടെ ?'

ബീഡി ആഞ്ഞു വലിച്ച്, പുക പുറത്ത്  വ്ട്ട് കൊണ്ട്, അയമുക്ക നിർവികാരമായി ഇങ്ങനെ പറഞ്ഞു.

                             'ങ്ങള് ഇടുക്ക്വക്കെ ചീതോളീൻ, പച്ചേങ്കില് ആ മാളു വന്നാൽ പറയുന്നതൊക്കെ ങ്ങളെന്നെ കേട്ടോളുണ്ടൂ'.

          'അത് കൊഴപ്പല്ല്യ അയമുക്കാ അതൊക്കെ ഞങ്ങള് നോക്കിക്കോളാ'.
ഞങ്ങളുടെ എല്ലാവരുടേയും മറുപടി ഒരേസമയത്തും, ഉച്ചത്തിലും ആയിരുന്നു.

അങ്ങനെ മാളുമ്മ വന്ന്, ഓരൊ കാര്യങ്ങൾക്കായി വീടിനെ ചുറ്റി നടക്കൽ ആരംഭിച്ചു. മടയ്ക്കനയുടെ അസാന്നിധ്യം കണ്ടപ്പോൾ മുതൽ ഞങ്ങളോടുള്ള ശകാരവും തുടങ്ങി. അത് കേട്ട് ഗതികെട്ട് ഞങ്ങളുടെ കൂട്ടത്തിലെ അനി പറഞ്ഞു.

              'മാളുമ്മാ അയമുക്കോട്  ഞങ്ങൾ ചോദിച്ചപ്പോ കൊഴപ്പല്ല്യാ ങ്ങള് ഇട്ത്തോളീം പറഞ്ഞു, അപ്പ ഇടുത്തതാ ങ്ങട ഈ മടയ്ക്കന.

                  'ഓര് അതോക്കെ പറയും അതും കേട്ട് ങ്ങളത് ഇടുത്തപ്പളോ ?'
         
മാളുമ്മയുടെ മറുപടി കുറച്ചു കനത്തിലായിരുന്നു. ഒരു വാക്പയറ്റിന്റെ രസം മണത്ത അനി മാളുമ്മയുടെ സംസാരം അയമുക്കയുടെ അടുത്തെത്തിച്ചത് ഇങ്ങനെ. (സംഗതി രണ്ട് പേരും പരസ്പര പറയുന്നതൊക്കേയും കേൾക്കുന്നുണ്ട്,എന്നാലും ഇങ്ങനെ എത്തിക്കുന്നതല്ലേ ഒരു രസം.)

                            'മാളുമ്മ പറേണത് കേട്ട അയമുക്ക, ങ്ങളൊടൊന്നും ചോയിക്കണ്ടാ ന്ന് '.

അത് കേട്ട് ബീഡി ആഞ്ഞു വലിച്ച് മതിലിൽ ഇരിക്ക്വായിരുന്ന അയമുക്ക കുറച്ചുറക്കെ പറഞ്ഞു.
         
                           'ഓളതോക്കെ പറയും..ഓള്ക്ക് എന്താ പറയാൻ പറ്റാത്തേ '?
                                           
ഇത് കേട്ട അനി അത് മാളുമ്മയോടും പറഞ്ഞു.
                       
                                  'അയമുക്ക പറേണത്  കേട്ട മാളുമ്മ, ങ്ങള്ക്ക്.... എന്തും.... പറയാന്ന് '

ഇത് കേട്ടതും, കളങ്കമില്ലാത്ത മാളുമ്മയുടെ മനസ്സിൽ നിന്നും ശാന്തരൂപത്തിൽ,താളത്തിൽ ഒരു നീട്ടിയ മറുപടി ഒഴുകി വന്നു.
                          'ആ.....നായി..... അ....തോ...ക്ക പറയും മക്കളേ, ആ നായി അതോക്ക പറയും, ങ്ങള്...... ഇപ്പ അവടെ കളിച്ചാണീം ചെറ്ക്കന്മാരേ......!'

ആ കളി അവസാനിച്ചാൽ ഞങ്ങൾ എല്ലാവരും കുളിക്കാനും നീന്തിക്കളിക്കാനുമായി അടുത്തുള്ള കുളത്തിലേക്ക് പോകും. അടുത്തുതന്നെ വളരെ മനോഹരമായ ഒരു കുളമുണ്ട്. അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ അഴകാണ് അതിലെ വെള്ളത്തിന്, (കാര്യായിട്ടാ ട്ടോ). അത്കൊണ്ട് തന്നെ അതിൽ ഞങ്ങൾ എത്ര ചാടിത്തിമിർത്ത് നീന്തിക്കളിച്ചാലും വെള്ളം കലങ്ങില്ല. അടിയിൽ വെട്ട്കല്ലിന്റെ കനത്ത പാറയും, നാല് പുറത്തും നല്ല കരിങ്കൽപ്പടവുകളുമുള്ളതാണത്.  രണ്ട് കടവുകളുണ്ട് അവിടെ, അവ തമ്മിൽ മറവുകളൊന്നുമില്ല, രണ്ട് കരകളിലുമായാണ് അവ . ഞങ്ങൾ ഇപ്പുറത്ത് പടവുകളില്ലാത്ത കടവിൽ ചാടിക്കളിച്ച് കുളിക്കുമ്പോൾ അപ്പുറത്തെ കടവിൽ സ്ത്രീകൾ അലക്കി,കുളിക്കുന്നുണ്ടാവും.

ഞങ്ങളങ്ങനെ നീന്തിത്തിമർത്ത് ആഘോഷിച്ച് കളിച്ച് കുളിക്കുന്നതിനിടയിൽ മാളുമ്മ. വീട്ടിലെ അലക്കാനുള്ളതുമായി അങ്ങോട്ട് കുളിക്കാൻ വരും. അവിടെ അപ്പൊ അടുത്തുള്ള ആരേലും അലക്കുന്നും, കുളിക്കുന്നുണ്ടാവും. പക്ഷെ അതൊന്നും മാളുമ്മയ്ക്ക് പ്രശ്നമല്ല, അവിടെത്തിയാൽ തുടങ്ങും ഞങ്ങൾക്കുള്ള ശകാരം,
   
                       'സൊകണ്ടോ.........പടച്ചോനേ........തൊയിരം'
           
          'കള്ള ജാത്യോള് അത് വരെ അവടെ ന്റെ മടക്കനീം ഇട്ത്ത് കളിക്ക്വാവും, ഞാ ഇങ്ങട് എറങ്ങാരായാ ഒക്കെ ഇബടേവും, ന്റെ പടച്ചോനേ ഇബിറ്റങ്ങളേങ്ങൊണ്ട് ഒരു തൊയിരൂല്ല്യലോ.'

ശകാരം മൂർദ്ധന്യത്തിലെത്തിയാ അനി പറയും

                  'ന്താ....... പറീണത് ..ങ്ങ്ട് കേട്ടാ...തോന്നും... ങ്ങള്.... സിൽക്ക് സ്മിതേ ന്ന്. '

ഇത് കേട്ടാലൊന്നും മാളുമ്മ വിടില്ല, അപ്പോ പറയും,(മാളുമ്മയ്ക്ക് എന്ത് സിൽക്ക് സ്മിത?, ചാത്തപ്പനെന്ത് മജിസ്ട്രേട്ട് ? )        
       
      'സിൽക്കായാലും, ദുബായിത്തുണ്യായാലും ങ്ങള് ഞാൻ കുളി തൊടങ്ങ്യാലല്ലേ ബടക്ക് ബരൂ.'

മാളുമ്മയുടെ ശകാരം കേട്ട്കൊണ്ട്, അങ്ങോട്ടും എന്തേലും കൊസ്രാക്കൊള്ളി പറഞ്ഞ്, ഞങ്ങളുടെ കുളിയും കളിയും  എല്ലാം കഴിഞ്ഞ് വീട്ടിൽ പോവാൻ നേരം മാളുമ്മ വിളിച്ച് പറയും,

         'ടാ ചെറ്ക്കന്മാരേ നാളീം ങ്ങള് ങ്ങ്ട് ഈ നെരത്തെന്നെ പോന്നോളോണ്ട് ട്ടോ'

അപ്പൊ അനി ഗൗരവത്തിൽ പറയും,

         ' നാളെ ഞങ്ങള് ണ്ടാവില്ല്യാ മാളുമ്മാ, ഞങ്ങക്ക് ഒരീസം കൊണ്ടെന്നെ ങ്ങളെ മട്ടിച്ചു.'

അതും പറഞ്ഞ് ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോയി, അടുത്ത ദിവസത്തേക്കുള്ള കുറെ 'കടുത്ത' തീരുമാനങ്ങളുമായി.
                                                                                                                                      [തുടരും...]

104 comments:

  1. എന്റെ ഓർമ്മകൾ എല്ലാം നഷ്ടപ്പെടുമോ എന്നുള്ള ഭയത്തെത്തുടർന്ന് ഞാനെന്റെ ഓർമ്മയുടെ അറകളിലൂടെയുള്ള ഒരു ചെറുസഞ്ചാരമാണ് പോസ്റ്റുകളിലൂടെ നടത്തുന്നത്. മാന്യസുഹൃത്തുക്കൾക്ക് ഇഷ്ടമാവുന്നില്ലെങ്കിൽ അറിയിക്കുക. സ്നേഹത്തോടെ, മണ്ടൂസൻ.

    ReplyDelete
  2. മണ്ടൂസ്... രസായി എഴുതി.. പക്ഷെ പറഞ്ഞത് തന്നെ പിന്നെയും ആവര്‍ത്തിക്കുന്നുണ്ട് ചിലയിടങ്ങിളില്‍. അതൊന്നു ശ്രദ്ദിക്കുക.. രസമുള്ള ഓര്‍മ്മകള്‍ ഇനിയും പോരട്ടെ....

    നന്മകള്‍....

    ReplyDelete
  3. മോനേ,
    കാദു പറഞ്ഞത് തന്നെ ഒരു പ്രധാന കാര്യമാണ്. ഒരേ വാക്കുകള്‍ അടുത്തടുത്ത വരികളിലും ഖണ്നികയിലും വരാതെ നോക്കിയാല്‍ തന്നെ വായനയ്ക്ക് സുഖമുണ്ടാവും.ഇനി ഇഷ്ടമുള്ള മറ്റു പലരുടെയും പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അവരുടെ ശൈലി ഒന്ന് ശ്രദ്ധിച്ചേ....ഒത്തിരി നീട്ടനായി ആവര്‍ത്തിക്കനമെന്നില്ല. ഉള്ളത് നനായി അങ്ങട് കൊടുക്യാ....ഒക്കെ നല്ലതിനാന്നു നിരീച്ച്.... എന്നെ മനസ്സില്‍ ധ്യാനിച്ച്‌ അങ്ങോട് കാച്ച്......പൂത്ത തെറി മറ്റാരെങ്കിലും വിളിച്ചാല്‍ വേറെ ആരെയെങ്കിലും ധ്യാനിക്കൂ.....
    നന്നായി വരും.
    സ്നേഹത്തോടെ,
    ജോസെലെറ്റ്‌.

    ReplyDelete
  4. വയസ്സായോരെ കൊരങ്ങു കളിപ്പിക്കല് അല്ലെ..

    ReplyDelete
  5. നന്നായി വരുന്നുണ്ട് .... :)

    ReplyDelete
  6. ചിലത്തൊക്കെ എന്റേയും ഓര്‍മകളിലേക്ക് കൊണ്ട് പോയി ട്ടൊ, തോടും പാടവും കളികഴിഞ്ഞുള്ള നീന്തലും നീരടലും ശൊ ഓര്‍ക്കാന്‍ വയ്യ അതൊന്നും
    കുഴപ്പമില്ലാതെ ഒരു ലളിത അവതരണം

    ReplyDelete
  7. മനേഷ്,

    ഓര്‍മ്മകള്‍ ഇനിയും പൂത്തു വിടരട്ടെ.ഭാഷ പിടിച്ചെടുക്കുവാന്‍ ഒരല്‍പ്പം പണിപ്പെട്ടു. പല വാക്കുകളും ഒരേ പാരഗ്രാഫില്‍തന്നെ നിരവധി തവണ ആവര്‍ത്തിച്ചിരിക്കുന്നു. അതെല്ലാം ഒന്നുകൂടി കറക്ടാക്കാമോ..പിന്നെ അയമുട്ടിക്കായോടും മാളോമ്മയ്യോടുമൊക്കെ അന്യോഷണമറിയിച്ചേക്കുക..

    ReplyDelete
  8. പട്ടാമ്പി വളാഞ്ചേരി റൂട്ടിൽ കൊപ്പം കഴിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ഒരു എ.എം.എൽ.പി സ്ക്കൂളുണ്ട്. അതിന്റെ എതിരായി ഒരിടവഴിയിലൂടെ അമ്പത് മീറ്ററോളം പോയാൽ നമ്മുടെ വീടായി.

    @@@@@

    കല്യാണ ബ്രോക്കര്മാര്‍ക്ക് വഴി പറഞ്ഞു കൊടുക്കാനുള്ള ഒരു സൂത്ര പണിയാണോ....

    ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കുന്നത് ഒരു സുഖമാണ്....
    ഞാനും അറിയാതെ ആ കുട്ടിക്കാലത്തേക്ക് പോയി...
    ആശംസകള്‍...:)

    ReplyDelete
  9. മാസംതോറും ചുരുങ്ങിയത് രണ്ട് തവണയെങ്കിലും കടന്നു പോവുന്ന വഴിയാണ്. അതുകൊണ്ടൊരു പ്രത്യേക മമത തോന്നുന്നു. മാളൂമ്മാനെ തൊയിരം കെടുത്തരുത്, അയമുക്കാനെ ചീത്ത കേള്‍പ്പിക്കുകയും അരുത്. പാവങ്ങള്‍ സന്തോഷമായി കഴിയട്ടെ. കഥാപാത്രങ്ങള്‍ പരിചിതരെപ്പോലെ തോന്നുന്നു.

    ReplyDelete
  10. മനേഷ് ഇനിയും എഴുതൂ, ചില വാക്കുകളില്‍ അക്ഷര തെറ്റ് ആണോ.. അതോ അവിടുത്തെ ഭാഷാ ശൈലി ആണോ എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല.
    ഇനി ഒരു ഉപദേശം ആണ്, നിറയെ വായിക്കണം.. അത് താങ്കളുടെ എഴുത്തിനു സഹായമാകും.

    ReplyDelete
  11. നല്ല ബാല്യകാല ഓര്‍മ്മകള്‍ .. ആശംസകള്‍

    ReplyDelete
  12. ഒരു പൂര്‍ണത ഇല്ല അടുത്ത പോസ്റ്റില്‍ നോക്കാം ഞമ്മക്ക്
    തുടക്കം ഒക്കെ കൊള്ളാം പക്ഷെ അവസാനം ആയപ്പോള്‍ ഒന്നും ഉണ്ടായില്ല
    ചുരുങ്ങിയ പക്ഷം ഇങ്ങനെ എങ്കിലും എയുതി ചേര്‍ക്കാമായിരുന്നു

    "അനി വരില്ലാന്ന് പറഞ്ഞപ്പോ മാളുമ്മ കൊടുത്ത മറുപടി കേട്ടപ്പോള്‍ അല്ലെ നാളെയും വരാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഞങ്ങള്‍ക്ക് മനസ്സിലായത് നെറയെ നീര്‍ക്കോലി ഉള്ള ആകൊളത്തില് ആ മയിപ്[ നേരത്ത് മാളുംമാക് ഒറ്റക്ക് കുളിക്കാന്‍ പേടിയാണെന്ന് "

    ReplyDelete
    Replies
    1. നല്ല കോമഡിയാ മൂസാക്ക പറഞ്ഞേ, പക്ഷെ ആ അനുഭവങ്ങളുടെ ഇടയ്ക്ക് 'ഭാവന'യോട് ഞാൻ പോയി പണി നോക്കാൻ പറഞ്ഞു. അത് വേണ്ടായിരുന്നൂ ന്ന് എനിക്കിപ്പൊ തോന്നുന്നു.

      Delete
  13. കൊള്ളാം ഓർമകൾ പങ്കു വച്ചത്.

    പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിച്ചാൽ വേഗം വന്നു വായിക്കാം. അല്ലേൽ ബൂലോകം മുഴുവൻ തപ്പി വരുമ്പോഴ്ക്കും വല്ലാതെ വൈകും

    ReplyDelete
  14. അസ്സല്‍ മലപ്പുറമായിട്ടും എന്തേ എനിക്ക് ചിലത് സം‌വദിക്കാനാവാതെ നില്‍ക്കുന്നപോലെ തോന്നുന്നു..നല്ല എഡിറ്റിംഗിന്റെ പോരായ്മ ഉണ്ട്.
    പിന്നെ ഭാഷ എവിടെയോ ഒന്നു കൂടെ തേച്ചു മിനുക്കിയാല്‍ ഒന്നു കൂടെ പാരായണ സുഖം കിട്ടും.
    പിന്നെ പറയാനൊരു കഥയുണ്ടാവുക.പറയേണ്ടത് എന്താണെന്നറിയുക.പറയേണ്ടത് പറയുക.
    പറയേണ്ടത് മാത്രം പറയുക.പറയേണ്ട രീതിയില്‍ പറയുക.
    എഴുതിയത് അപ്പടി അപ്പാടെ പോസ്റ്റ് ചെയ്യാതെ അല്പദിവസം മാറ്റിവെച്ച് ഒന്നൂടെ വായിച്ചാല്‍
    ഒഴുക്കില്ലായ്മയും വാക്യങ്ങളുടെ ഘടനാ വ്യത്യാസവുമൊക്കെ നമുക്ക് തന്നെ അനുഭപ്പെടും.അപ്പോള്‍ സ്വയം എഡിറ്റ് ചെയ്യാന്‍ എളുപ്പമാണ്.

    തുറന്ന് പറഞ്ഞാല്‍ ഫേസ്ബുക്കിലെ ചില പോസ്റ്റുകളില്‍ മനേഷ് പൊട്ടിക്കുന്ന ചില സൂപ്പര്‍ നമ്പരുകള്‍ പലപ്പോഴും പൊട്ടിച്ചിരിക്ക് വക നല്‍കിയിട്ടുണ്ട്.
    ആ സര്‍ഗ്ഗ ശേഷി ഇവിടേയും കാണിക്കണം...
    നല്ല ഹ്യൂമര്‍ സെന്‍സ് വര്‍ക്കൗട്ട് ആക്കണം...

    കമന്റ് കോളം ഒരു പരിശീലനക്കളരിയാനെന്ന് കൂട്ടൂ...
    ഫലം കാണിക്കേണ്ടത് ഇങ്ങനെ പൊസ്റ്റെഴുതുമ്പോഴാണ്.

    തീര്‍ച്ചയായും മനേഷിനു മികച്ച രീതിയില്‍ എഴുതാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
    എല്ലാ വിധ ആശംസകളും നേരുന്നു......

    ReplyDelete
    Replies
    1. എന്നിലുള്ള ആ ഉറപ്പ് പാലിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.

      Delete
  15. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം .. മനു
    നന്നായി പറഞ്ഞു.എന്നാലും അകമ്പാടം കുറിച്ചിട്ട പൊയന്റ്സ് .
    അതൊന്നു മനസ്സിരുത്തിക്കോ....
    നന്നായി വരും

    ReplyDelete
  16. മനേഷ് നന്നായി തുടങ്ങി. അതു അവസാനം വരെ എത്തിയില്ല. എന്നാലും ഓർമ്മകൾ പങ്കുവെക്കുമ്പോൾ അതിലൂടെ പലതും വായനയിൽതെളിഞ്ഞു വരുന്നു. ആശംസകൾ..

    ReplyDelete
  17. മനേഷ്.... ഭംഗിയായി എഴുതി. ബാല്യകാലവും... ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായമുണ്ട്.

    ReplyDelete
    Replies
    1. നന്നാക്കാൻ എന്നാലാവത് ഞാൻ ശ്രമിച്ച്കൊണ്ടിരിക്കും പ്രദീപേട്ടാ.

      Delete
  18. എന്തായിരുന്നു ആ കടുത്ത തീരുമാനങ്ങള്‍? ആകാംക്ഷയുടെ കുളക്കരയില്‍ ഞങ്ങള്‍ പാവം വായനക്കാരെ നിര്‍ത്തിയാണല്ലോ മനേഷ് നിങ്ങള്‍ ഇറങ്ങിപ്പോയത്‌? ഇനീപ്പോ ഒര് മാസം കാത്തിരിക്കേണ്ടി വരുമോ ബാക്കിക്ക്? സാരല്യ കാതിരിക്ക്വന്നെ അല്ലാതെന്താല്ലേ? മാളുമ്മയും അയമുക്കയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചക്ക്‌ കിസിന്ജറായി നിന്ന അനുവിനെ ഏതെങ്കിലും ക്രൈസിസ് മാനേജ്മെന്‍റ് ടീം തട്ടിയെടുത്തുകാണും എന്ന് വിചാരിക്കട്ടെ. അഭിനന്ദനങ്ങള്‍ മനൂ. ഫേയ്സ്ബുക്കിലും പോസ്റ്റിലും കാണുന്ന നര്‍മബോധമാണ് എന്നെ നിങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌. അത് തുടരട്ടെ.

    ReplyDelete
  19. മനേഷ് ,
    വെര്‍ബല്‍ ജോക്സ് വരമൊഴിയില്‍ വേണ്ടത്ര ശോഭിക്കണം എന്നില്ല ,രണ്ടും രണ്ടും മാധ്യമം ആണല്ലോ ,ഏതായാലും സ്മരണകള്‍ ഇനിയും പങ്കു വെക്കൂ ,ഞങ്ങള്‍ കേള്‍ക്കാന്‍ റെഡി ..

    ReplyDelete
  20. മനൂ,., തൌദാരം വായിച്ചു. കുഴപ്പമില്ലാതെ വിവരിച്ചിട്ടുണ്‌ട്‌. പക്ഷെ പല പ്രയോഗങ്ങളിം ഞമ്മടെ നാട്ടിലെ ആ ശൈലിയില്‍ കാച്ചിയത്‌ ചില വായനക്കാര്‍ക്കെങ്കിലും അലോസരമുണ്‌ടാക്കിയിട്ടുണ്‌ടാകുമെന്ന് തോന്നുന്നു. മാളുമ്മാനേയും കെട്ടിയോനേം തമ്മിലടിപ്പിക്കാന്‍ നോക്കിയ ഇങ്ങള്‌ കള്ള സുവറീങ്ങള്‌ തന്നെ. മടക്കന തണ്‌ട്‌ കൊണ്‌ടുണ്‌ടാക്കിയ ബാറ്റിലായിരുന്നു എന്‌റേയും ക്രിക്കറ്റ്‌ അരങ്ങേറ്റം. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ ബിഡിയെമ്മിന്‌റെ ബാറ്റ്‌ വാങ്ങി പിന്നീട്‌ അതിലായി കളി എന്ന് കൂടെ പറയട്ടെ,. ഈ അനുഭവക്കുറിപ്പിനെ കുറിച്ച്‌, ചില ഭാഗങ്ങളില്‍ വളരെ നന്നായി ചില ഭാഗങ്ങള്‍ അത്രക്ക്‌ ചിരിപ്പിക്കുന്നില്ല. എങ്കിലും അതിഭാവുകത്വങ്ങളൊന്നും തന്നെയില്ലാതെ തന്‍മയത്തത്തോടെ എഴുതിയ ഈ കുറിപ്പിന്‌ എന്‌റെ ഭാവുകങ്ങള്‍.

    ReplyDelete
  21. എടാ.. എന്റെ വീണ്ടും ചില നാട്ടു വിശേഷങ്ങള്‍ എന്ന ലേബല്‍ നീ അടിച്ചുമാറ്റിയല്ലേ ...ഹഹ ..
    നന്നായി എഴുതിയെടെ ..ഒര്മഗല്‍ നന്നായി വരച്ചു കാണിച്ചു .. കൊപ്പം കഴിഞ്ഞാല്‍ പിന്നെ
    വിയറ്റ്നാം പടിയല്ലേ അത് നീ വിട്ടോ ..?

    ReplyDelete
  22. തുടക്കത്തിലേ ഒരു മാന്ദ്യം ഒഴിവാക്കാമായിരുന്നു ......നല്ല ഓര്‍മകളിലേക്ക് കൂടികൊണ്ട് പോയ മണ്ടൂസന് നന്ദി

    ReplyDelete
  23. Nerathe paranjathu thanne manoharamaaya naattubhaashayude manam..Malappurathinte jeevatthudippayaa vaakkukal..sailiyile thani graameenetha..Enkilum ormakale edit cheyyuvan anaavshyamaaayoru drithi vannille ennu samshayam..anyante vaakkukale marakku ninte aathmaavu ninnodu parayunnathu ezhuthooo...

    ReplyDelete
  24. അതെ മണ്ടൂ,കുട്ടികാലത്ത് ആരെല്ലാം ബാറ്റെടുത്തതിനും മറ്റും ചീത്തവിളിച്ചിരിക്കുന്നു.മണ്ടൂസന്റെ അനുഭവങ്ങള്യെല്ലാം ഏവരുടെയുമ്പ്പോലെയെന്റെയും .ആശംസകൾ..

    ReplyDelete
  25. മഴവില്ലുപോലെ തെളിയുന്ന ഒ‍ാർമ്മകൾ

    ReplyDelete
  26. ഈ "പയം പുരാണം" ഇഷ്ട്ടപ്പെട്ടു ട്ടോ, ഇനിയും വരാം ,കൂടെ കൂടിരുക്കുന്നു.

    ReplyDelete
  27. മനൂ കഥയുടെ ഉള്ളുകള്ളികളില്‍ ഉപരി ഈ സ്ലാങ്ങ് അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു! ഇനിയും ഇനിയും ഒരുപാട് എഴുതുക....

    ഭാവുകങ്ങള്‍!

    ReplyDelete
  28. മനേഷ്, ഇത്തവണ തുടക്കം വളരെ ശ്രദ്ധിച്ചാണെഴുതിയതെന്ന് തോന്നി. ശ്രദ്ധ കൂടുതായിപ്പോയോ എന്ന് അടുത്ത സംശയം. കളിയാക്കിയതല്ല
    .. ഇടവഴിയും, പഞ്ചായത്ത് റോഡും, പാടത്തേയ്ക്ക് പോകനുള്ള രണ്ടുവഴികളും വായനക്കാരനു അത്ര താല്പര്യമുണ്ടാകാനിടയില്ല. ഇനി അഥവാ, അതെഴുതിയാലേ കഥ മുന്നോട്ട് പോകൂ എന്നുണ്ടെങ്കിൽ, വെറുതെ ഒരു സംഭാഷണാത്തിൽ നിന്നു തുടങ്ങി നോക്കാം..

    'അയമുക്കാ ഞങ്ങളീ മയ്ക്കന ഇടുക്കട്ടെ ?'
    ബീഡി ആഞ്ഞു വലിച്ച്, പുക പുറത്ത് വ്ട്ട് കൊണ്ട്, അയമുക്ക നിർവികാരമായി ഇങ്ങനെ പറഞ്ഞു.

    'ങ്ങള് ഇടുക്ക്വക്കെ ചീതോളീൻ, പച്ചേങ്കില് ആ മാളു വന്നാൽ പറയുന്നതൊക്കെ ങ്ങളെന്നെ കേട്ടോളുണ്ടൂ'

    ഇതിൽ നിന്ന് ആരംഭിച്ച്, വായനക്കരനിൽ ഒരു ജിജ്ഞാസയുണർത്തി, കിട്ടുന്ന തക്കത്തിനു, ഇടവഴിയൊക്കെ വിശദീകരിയ്ക്കാം...

    (എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയത്. അല്പം പ്രാകൃതരീതിയാണെങ്കിലും, മുഷിവ് തോന്നിയ്ക്കാതെ നോക്കാം. )

    എങ്കിലും ആദ്യപോസ്റ്റുകളെക്കാൾ വളരെ മുന്നോട്ട് പോയിട്ടുണ്ടെന്ന് സന്തോഷത്തോടെ അഭിപ്രായപ്പെടട്ടെ! ആശംസകൾ!

    ReplyDelete
    Replies
    1. മാളുമ്മ ജോറായീട്ടോ.അവതരണവും ജോർ ജോർ....

      Delete
  29. അപ്പൊ ഇത്യാദി അനുഫവോം കഴിഞ്ഞാണ് ഈ നിലയിലെത്തിയത് ല്ലേ..

    ഗമണ്ടനായിട്ടുണ്ട്...

    ഫ്രയോഗങ്ങള്‍ ക്ഷ പുടിച്ചു...

    ReplyDelete
  30. ബാല്യകാല സ്മരണയില്‍ കൂടിയൊരു ഓട്ടപ്രദക്ഷിണം ..പറഞ്ഞത് പോലെ മറവിയില്‍ ക്ലാവ് പിടിച്ചു പോവാതിരിക്കാന്‍ ഒരു ഡയറി ക്കുറിപ്പ് പോലെ കുറിച്ചിടുന്നു ,,നല്ല ശ്രമം അടുത്ത പോസ്റ്റില്‍ പോരായ്മകള്‍ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു കഴിയും ,,ആശംസകള്‍

    ReplyDelete
  31. Nannayyeendu Maneshettaa..nammale pole ulla thudakkakaarkku ithokke thanne dhaaraalam...shramikkunthorum iniyum nannaavum..ingakku aynu kazhiyum..my prayers n wishes..

    ReplyDelete
  32. maaloomma cheethaparayunnundenkilum maalummayude alakkum kuliyum kaanaan prakshaka kutyolu veanamennu manassil maalummakku undalle..? madoosu kure kulavum kuliyum kandu alleaa... he he hhee...

    ReplyDelete
  33. അങ്ങനെ ഓര്‍മ്മകള്‍ തേച്ചു മിനുക്കി ഒരു നിലവിളക്ക് പോലെ കത്തിച്ചു വയ്ക്കൂ ..മനേഷ് :)

    ReplyDelete
  34. നന്നാക്കാം ആയിരുന്നു. . . .ഭാഷ മാത്രം കൊണ്ട് വായിചിരിക്കാന്‍ പറ്റണില്ല. . .ന്നാലും കേക്കാനും മറ്റും ഒരു രസണ്ടീനിം. . ഏതായാലും ങ്ങള് എഴിതീം. . ഞമ്മക്ക് നോക്കാ

    ReplyDelete
  35. ഹേയ് നന്നായിട്ടുണ്ട് മണ്ടൂസ് ....!!!

    ReplyDelete
  36. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലൊ...നന്നയിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!

    ReplyDelete
  37. നന്നയിരിയ്ക്കുന്നു....ആശംസകള്‍...!

    ReplyDelete
  38. ഈ ഓര്മ കുറിപ്പ് നന്നായിട്ടുണ്ട് മനേഷ് ....ഒന്നൂടെ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു..മനെഷിനു അത് പറ്റും..

    ReplyDelete
  39. വീണ്ടും വീണ്ടും എഴുതൂ.. ആശംസകൾ...!!

    ReplyDelete
  40. ഇത്തിരി തിരക്ക് പിടിച്ചിട്ട പോസ്റ്റ്‌ ആണോ എന്തായാലും അടുത്ത ഭാഗം കൂടി വായിച്ചിട്ട് മൊത്തത്തില്‍ ഒരഭിപ്രായം പറയാം

    ReplyDelete
  41. അടുത്ത ദിവസത്തെ പരിപാടിയെന്താ തുടങ്ങാത്തത്‌ ?

    ReplyDelete
  42. എഴുത്ത് ഇനിയും നന്നാവാനുണ്ട്

    ReplyDelete
  43. ചെറുപ്പകാലത്തെ പല പല അനുഭവങ്ങള്‍ ബാക്കി കൂടി പോരട്ടെ ....

    ReplyDelete
  44. അടുത്തത് ആയില്ലേ? :)

    ReplyDelete
  45. ഈ ഭാഷ തന്നയാണ് മണ്ടൂസന്റെ ഹൈലൈറ്റ് എനിക്ക് വല്ല്യ പിടിയില്ലാത്തതും അത് തന്നെ... ഏതായാലും കൊള്ളാം... 50മത്തെ കമന്റ്‌ എന്റെ വക... ഇനി ആ കീബോര്‍ഡ്‌ ഒന്ന് പൊക്കി കാണിച്ചോ... :)

    ReplyDelete
  46. മനേഷ്..

    സമയമെടുത്തു വായിക്കാന്‍ വേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നു...
    ഇപ്പോളാ അതിനു തരമായെ...

    സംഭവങ്ങള്‍ രസായിട്ടുണ്ട്...
    എന്റെ തന്നെ പഴയ ഓര്‍മ്മകള്‍ പലതും ഓടിയെത്തി കൂട്ടിന്...
    എഴുത്തിനെ കുറിച്ച് പറഞ്ഞാല്‍ .. ലളിതമായുള്ള അവതരണം ഭംഗിയുള്ളതാണ്...
    കുറഞ്ഞ വാക്കില്‍ കാര്യങ്ങള്‍ പറഞ്ഞു ശീലിക്കൂ മനേഷ്... ആറ്റി കുറുക്കിയ വാക്കുകള്‍ എന്നൊക്കെ പറയാറില്ലേ.. അതാണ്‌...,...
    നാട്ടുഭാഷയൊക്കെ ഇഷ്ടായി....
    ഓര്‍മ്മകളില്‍ അതെല്ലാം നാടിന്റെ തനിമയായി നിലനിര്‍ത്തുന്നത് ഉചിതം...
    എഴുത്ത് തുടരൂ... വായിക്കാം ട്ടാ...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  47. കൊള്ളാം ... തുടരട്ടെ .

    ReplyDelete
  48. പ്രാദേശിക ഭാഷ ഉപയോഗിച്ചത് വളരെ നന്നായിരിക്കുന്നു..
    ആശംസകള്‍.

    ReplyDelete
  49. പഴയകാലം അയവിറക്കല്‍ നന്നായി രസിച്ചു, കടുത്ത തീരുമാനത്തിന്റെ അടുത്ത ഭാഗം പോന്നോട്ടെ,
    ആശംസകളോടെ..

    ReplyDelete
  50. നന്നായിട്ടുണ്ട് മനേഷ് .
    കളിയും ചിരിയും കൂടെ ഗ്രാമത്തിലെ മനുഷ്യരും അവരുടെ പരാതികളും മറ്റും.
    തുടരട്ടെ.

    ReplyDelete
  51. മണ്ടൂസാ.. നന്നായിട്ടുണ്ട് ട്ടോ ..
    ഇനിയും നന്നാക്കുക

    ReplyDelete
  52. നീ ഇനി മണ്ടപ്പനല്ല.. പൊന്നപ്പനാ പൊന്നപ്പന്‍ !
    ആകെമൊത്തം ബോറടിപ്പിക്കാതെ വായിപ്പിച്ചു.
    ന്നാലും എഡിറ്റിംഗ് ഒന്നൂടെ..!
    ഇല്ല. മോശായില്ല. നന്നായിരിക്കുന്നു ഈ പുരാണം!

    ReplyDelete
  53. ബാല്യത്തിന്റെ കുസൃതി തരങ്ങളിലേക്ക് ഒരിക്കല്‍ കൂടെ തിരിച്ചു കൊണ്ട് പോയി ... സ്റ്റമ്പും മടല്‍ ബാറ്റും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ ...നന്നായി എഴുതി ഇനിയും ഇനിയും എഴുതുക ആശംസകള്‍ ...:))

    ReplyDelete
  54. നാട്ടുവഴികളിലെ കളിമൈതാനങ്ങളില്‍ ഇങ്ങനെ കൊസ്രാന്കൊള്ളികളായ പലരെയും കാണാനാകും. ബാല്യങ്ങളിലെ കുസൃതിക്കളികളില്‍ ഇവരൊക്കെ സ്ഥിരം കഥാപാത്രങ്ങളുമാകും, ഓര്‍മ്മകളില്‍ ആ മട്ടല്‍ ബാറ്റും, റബ്ബര്‍ പന്തും, ഒരിക്കലും തെറിച്ചു വീഴാത്ത വിക്കറ്റ് പോസ്റ്റും ഒക്കെ വന്നു മിന്നി മറഞ്ഞു പോയി..ബാക്കി കൂടി വരട്ടെ..ആശംസകള്‍ ( കുറച്ചു ദിവസം എഫ് ബിയിലും, ബ്ലോഗിലും ഒന്നും സജീവമായിരുന്നില്ല, വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ )

    ReplyDelete
  55. പുതിയതായി ഒരുപാട് പേർ വന്ന് കമന്റിയിട്ടുണ്ട്,ആ സുഹൃത്തുക്കൾക്കും എന്നെ സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദി അറിയിക്കുനു.

    ReplyDelete
  56. ആദ്യായിട്ട് വര്വാണ്.നന്നായീട്ടോ.ബാക്കി കേള്‍ക്കാന്‍ പിന്നീം വരാം.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  57. ഇത് പോലെ ഒരു പാടവും , കുളവും എന്നെ കുട്ടിക്കാലത്തേക്ക് വലിച്ചു കൊണ്ട് പോകുന്നു മനേഷേ .... യ്യോ .. :) )
    ബാകി വരട്ടെ .....

    ReplyDelete
  58. അടുത്ത ഭാഗത്തിനായി
    കാത്തിരിക്കുന്നു ഒന്നിച്ചു അപിപ്രായം പറയാം
    ഓക്കേ ഡാ മണ്ടൂസ്സാ

    ReplyDelete
  59. othiri nannayi..... adutha bhagathinayi kathirikkunnu.......... aashamsakal.. pinne blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY......... vayikkane...........

    ReplyDelete
  60. ചെറിയ കുട്ടികളു കാണിക്കുന്ന വികൃതിത്തരങ്ങള്. വയസ്സായവരു് ചീത്ത പറഞ്ഞാലും അവരുടെയുള്ളിലെപ്പോഴും ഒരു വാത്സല്യം ഉണ്ടാകും.

    ReplyDelete
  61. ഓര്‍മ്മക്കുറിപ്പ് വായിച്ചു. ഒരു ഭാഗം മാത്രമല്ലെ ഇവിടെ പോസ്റ്റിയത്..അപ്പോള്‍ ആ ഭാഗത്ത് സംശയങ്ങള്‍ വരാത്ത വിധം പോസ്റ്റ് അവസാനിപ്പിക്കാരുന്നു എന്ന് തോന്നി. ഇനി മാളുവമ്മ നാളേം വരാന്‍ പറഞ്ഞതിന്റെ കാരണമൊക്കെ അടുത്ത പോസ്റ്റില്‍ വരുത്തുന്നത് ..അത്...സീരിയലിലെ ആ ശൈലി ചേരൂ..
    എഴുത്തില്‍ ബോറടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല..രസായിട്ട് വായിച്ചു...

    ReplyDelete
  62. ഇനി ഞാന്‍ എന്താ പറയാ മനു.. എനിക്ക് നിന്നെ ഇഷ്ടാണെന്ന് പറയട്ടെ..?

    ReplyDelete
  63. 'ന്താ....... പറീണത് ..ങ്ങ്ട് കേട്ടാ...തോന്നും... ങ്ങള്.... സിൽക്ക് സ്മിതേ ന്ന്. '

    ഇത് കേട്ടാലൊന്നും മാളുമ്മ വിടില്ല, അപ്പോ പറയും,(മാളുമ്മയ്ക്ക് എന്ത് സിൽക്ക് സ്മിത?, ചാത്തപ്പനെന്ത് മജിസ്ട്രേട്ട് ? )

    :))

    ReplyDelete
  64. രസകരമായി തോന്നി...
    ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ അവ സ്വയം മിനുക്കപ്പെടുന്നതോടൊപ്പം വര്‍ത്തമാനകാലവുമായി (യോജിപ്പിക്കാനവാത്ത) ഒരു താരതമ്യവും സാധ്യമാകുന്നു...
    ഘടനാപരമായൊരു ചേര്‍ച്ച കാണപ്പെടുന്നില്ല എന്നത് ന്യൂനത തന്നെ...
    വായനക്കാരന് പരിചിതമല്ലാത്ത പശ്ചാത്തലം,ഭാഷ എന്നിവ വായനയുടെ തുടര്‍ച്ചകള്‍ ദുര്‍ഘടമാക്കുന്നു...ഇവിടെ ഒരു മിതത്വം കാണിക്കാമായിരുന്നല്ലോ... രണ്ടു തനിനാടന്‍ കഥാപാത്രങ്ങളിലൂടെ ചേര്‍ന്നു വികസിക്കുന്ന വിവരണങ്ങള്‍ കൌതുകകരമായി തോന്നി...
    ഓരോന്നും ഓരോന്നിലും അവസാനിക്കുന്ന അദ്ധ്യായങ്ങളാണെന്നെങ്കില്‍ കൂടുതല്‍ ഭംഗിയാക്കാമെന്നു തോന്നുന്നു...തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പവും ഒഴിവാക്കാം...(ഇതൊരൊറ്റ പുസ്തകമല്ലല്ലോ...)

    തികച്ചും സാങ്കേതികമായ ഇത്തരം ന്യൂനതകള്‍ സമാനകൃതികളുടെ വായനയിലൂടെ പരിഹരിക്കവുന്നതെയുള്ളൂ...

    ഇനി കൂടുതല്‍ മിനുക്കപ്പെട്ട സ്മരണകള്‍ പ്രതീക്ഷിക്കാമല്ലോ,അല്ലേ...
    ആശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായും പ്രതീക്ഷിക്കാം ഇക്കാ.

      Delete
  65. പ്രിയപ്പെട്ട സുഹൃത്തേ,
    നര്‍മത്തില്‍ ചാലിച്ച പോസ്റ്റ്‌ നന്നായി...!ഈ ഭാഷ പക്ഷെ, മനസ്സിലാക്കാന്‍ വിഷമം.
    രസിച്ചു,ഈ ഓര്‍മ്മക്കുറിപ്പുകള്‍‍.
    സസ്നേഹം,
    അനു

    ReplyDelete
  66. മണ്ടൂസാ....ഹ..ഹ..എനിക്കാ പേര് ഇഷ്ടമായി..

    ReplyDelete
  67. വായ്മൊഴിയുടെ വഴക്കത്തില്‍ രസകരമായ (ഒപ്പം അപൂര്‍ണമായ) വായന സമ്മാനിച്ചു.
    ഇനിയും ഈവഴിയില്‍ നിസങ്കോചം സഞ്ചരിക്കാനുള്ള കഴിവ് തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്.
    അഭിനന്ദനങ്ങള്‍

    ReplyDelete
  68. നന്നായിനു പറയാന്നു വച്ചാ.. എനിക്ക് പാതിയെ അങ്ങട് ദാഹിച്ചുള്ളൂ....
    എന്നാല്‍ വഴക്ക് പറയാന്നു വച്ചാല്‍ ... അതിനും തോന്നിണില്ല കാരണം സംഗതി കലക്കീട്ടുണ്ട്...
    ഇനി ഇപ്പൊ പറയും നീ എന്നെ കുറ്റം പറയാനും ആയോന്ന്..
    അതോണ്ട് ഞാന്‍ എന്ത് പറയാനാ...
    എഴുതി എഴുതി തെളിയട്ടെ
    ആര് ??

    ഞാന്‍

    ReplyDelete
  69. അടുത്ത ഭാഗം പെട്ടെന്നു ആവണം കേട്ടോ..

    ReplyDelete
  70. നല്ല രസമുള്ള വായന...നന്ദി വീണ്ടും വരാം..ആശംസകള്‍.

    ReplyDelete
  71. രസകരം.
    തേച്ചുമിനുക്കി അടുത്ത ഭാഗം ഇതിലും മെച്ചമാക്കാൻ ആശംസകൾ!

    ReplyDelete
  72. രസകരമായി അവതരിപ്പിച്ചു . മനേഷേ അടുത്ത ഭാഗം വന്നോട്ടെ.. :-)

    ReplyDelete
  73. കുറച്ച് ആ‍വർത്തന വിരസത ഒഴിച്ചുനിറുത്തിയാൽ ,
    തീരെ ബോറഡിക്കാതെ മനോഹരമായി എഴുതിയിരിക്കുന്നൂ...
    ഒട്ടും മണ്ടൂസനല്ലാത്ത മനീഷെ ,നിനക്ക് എഴുത്തിന്റെ വരമുണ്ട് കേട്ടൊ ഭായ്,

    ReplyDelete
  74. ആദ്യാ ഇവിടെ..നന്നായിട്ടുണ്ട് ഓര്‍മ്മപുരാണം, ഇനിയും വരാട്ടൊ.. പോസ്റ്റിടുമ്പോള്‍ അറിയിക്കണേ..

    ReplyDelete
  75. മനീഷ്. വരികളിലൂടെ കുട്ടിക്കാലത്തിലെക്കുള്ള തിരിഞ്ഞു നടത്തം ഇഷ്ടമായി. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അവതരണം ഇനിയും കുറെ മെച്ചപ്പെടാനുണ്ട്. ഞാന്‍ പറയാന്‍ വന്നത് ഖാദു മുകളില്‍ പറഞ്ഞു. എങ്കിലും വരികള്‍ക്കിടയില്‍ നിന്നും ഓരോരുത്തര്‍ക്കും സ്വന്തം ബാല്യം ഓര്‍ത്തെടുക്കാനുള്ള വകകള്‍ മനു ഒരുക്കിയിട്ടുണ്ട്.

    ReplyDelete
  76. രസകരമായ അവതരണം ബാക്കി വരട്ടെ

    ReplyDelete
  77. ബാക്കികൂടെ വായിക്കട്ടെ, എന്നിട്ട് ബാക്കി പറയാം

    ReplyDelete
  78. വായിച്ചു.. തുടരും ..!!

    ReplyDelete
  79. ഇജ്ജ് അതൊക്കെ പറയും പഹയാ......കിടു ആയിട്ട് ഉണ്ട്...

    ReplyDelete
  80. എന്റെ ഈ ചെറിയ നാട്ടുവിശേഷം ഇഷ്ടപ്പെട്ട് അഭിപ്രായം പറഞ്ഞവർക്കെല്ലാം ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  81. maneshe i like the malabar slang in your blogs , now i think you deserve the royalty of the character MALUMMA.

    ReplyDelete
    Replies
    1. ഹ ഹ ഹാ അതിന്റെ റോയൽറ്റി ഞാൻ മറ്റാർക്കും കൊടുക്കില്ലാ.

      Delete
  82. ഞാൻ മാള്മ്മടടുത്തിക്ക് പൊവുമ്പൊ ഞാൻ പറഞ്ഞൊട്ക്ക്ണ് ണ്ട് ട്ടൊ യ്യ്ങ്ങനെ ഓരെ കളിപ്പിച്ച്ട്ട് ഓരോന്ന് എഴുത്ണത്. മാളുമ്മോട് പറഞ്ഞാലുമിപ്പൊ ഓരെന്താ പ്പൊ പറയാ. ന്നാലും ഒന്ന് മൂപ്പിച്ചോക്കട്ടെ. ചെലപ്പൊ അണക്ക് വെല്ല അടീം കിട്ട്യാലോ.നന്നായിക്കുണു ബാക്കിം കൂടി വെരട്ടെ.

    ReplyDelete
  83. പഴയ കാര്യങ്ങൾ ഓർക്കാൻ സുഖം...ആശംസകൾ

    ReplyDelete
  84. "ടാ ചെറ്ക്കന്മാരേ നാളീം ങ്ങള് ങ്ങ്ട് ഈ നെരത്തെന്നെ പോന്നോളോണ്ട് ട്ടോ".. അത് വളരെ 'ഹൃദയസ്പര്‍ശി' ആയി! "ഞങ്ങക്ക് ഒരീസം കൊണ്ടെന്നെ ങ്ങളെ മട്ടിച്ചു".. അത് കേമമായി... :)

    ReplyDelete
  85. ഓര്‍മ്മകള്‍ വ്യക്തതയോടെ തിരിച്ചെടുക്കാനുള്ള നിന്റെ പ്രയത്നത്തിനു മുന്‍പില്‍ ഞാന്‍ നമിക്കുന്നു, ഇവിടെ അതിന്റെ ആവശ്യകത എന്താണെന്ന് പലര്‍ക്കും അറിയില്ലായിരിക്കും. അതിനു പിന്നില്‍ എല്ലാം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നു cricket matches ജയിപ്പിക്കുന്ന നിന്നിലെ സ്ഥായിയായ പോരാളിയെ ഞാന്‍ കാണുന്നു.

    ReplyDelete
  86. ഹി. ഹി .. എന്നാലും എന്‍റെ മനേഷേ ..നിങ്ങളാ അയമുക്കാനേം മാളുമ്മേനേം കൂടെ തല്ലു കൂടിപ്പിച്ചില്ലേ ? രണ്ടു പേരേം തല്ലു കൂടിപ്പിക്കാന്‍ നല്ല കഴിവ് വേണം..ആ അനീനെ സമ്മതിക്കണം ട്ടോ. ഹി ഹി..എന്‍റെ മനസ്സില്‍ ആ നാട്ടിന്‍പുറവും നിങ്ങളും ആ പാടവും കളിയും ഒക്കെ കാണാന്‍ പറ്റി. എല്ലാ ഭാഗവും എനിക്കിഷ്ടമായി. അതില്‍ ഏറ്റവും കൂടുതല്‍ ചിരിച്ചത് താഴെ പറയുന്ന ഭാഗത്താണ്..

    " 'സൊകണ്ടോ.........പടച്ചോനേ........തൊയിരം'

    'കള്ള ജാത്യോള് അത് വരെ അവടെ ന്റെ മടക്കനീം ഇട്ത്ത് കളിക്ക്വാവും, ഞാ ഇങ്ങട് എറങ്ങാരായാ ഒക്കെ ഇബടേവും, ന്റെ പടച്ചോനേ ഇബിറ്റങ്ങളേങ്ങൊണ്ട് ഒരു തൊയിരൂല്ല്യലോ.'

    ശകാരം മൂർദ്ധന്യത്തിലെത്തിയാ അനി പറയും

    'ന്താ....... പറീണത് ..ങ്ങ്ട് കേട്ടാ...തോന്നും... ങ്ങള്.... സിൽക്ക് സ്മിതേ ന്ന്. '"

    ..
    ...
    ഹി ..ഹി..പിന്നെ , അനി അവസാനം പറഞ്ഞ ആ dialogue കലക്കി ട്ടോ..സൂപ്പര്‍ ക്ലൈമാക്സ്‌..ഈ അനീനെ സമ്മതിച്ചു ട്ടോ. പിന്നെ, ആ കുളം അത്രക്കും അടിപോളിയാണോ..അതോ ചുമ്മാ പറഞ്ഞതാണോ..

    മനേഷേ.. എഴുത്തിലൂടെ പലരെയും ചിന്തിപ്പിക്കാം, പക്ഷെ ചിരിപ്പിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്..ആ കഴിവ് നിനക്കുണ്ട്‌. പണ്ട് ചാറ്റിങ്ങില്‍ ഇടക്കൊക്കെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു , ഇതെന്താണ് ഇവന്‍ ഈ ഭാഷയില്‍ ചാറ്റ് ചെയ്യുന്നതെന്ന് ,, അന്ന് ഞാന്‍ കരുതി ഇതൊരു നേരമ്പോക്കിന് ടൈപ്പ് ചെയ്യുന്ന ഭാഷയാണെന്ന്..പക്ഷെ ഇപ്പോള്‍ മനസിലായി അത് നിന്‍റെ സ്ഥിരം ശൈലിയാണെന്ന് ..മറ്റൊരു ബ്ലോഗര്‍ക്കുമില്ലാത്ത ഒരു പ്രത്യേക ശൈലി. അത് എഴുത്തിലൂടെ നല്ല രീതിയില്‍ അവതരിക്കുകയും കൂടി ചെയ്യുമ്പോള്‍ ആ ശൈലിക്ക് പത്തരമാറ്റിന്റെ തിളക്കവും കൂടി കിട്ടുന്നു. .ഇനീം എഴുതുക. ആശംസകള്‍..അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. പ്രവീണേ നിന്റെയീ അഭിപ്രായത്തിന് എന്താണ് ഞാൻ പകരം നൽകുക ? സ്നേഹം മാത്രമേ എന്റെ കൈവശമുള്ളൂ. പിന്നെ, ഞാനാ കുളത്തിനെ കുറിച്ച് പറഞ്ഞത് സത്യമാണ് ട്ടോ. കഥകൾക്ക് വേണ്ടിയുള്ള ഭാവന കൊണ്ടുള്ള ഏച്ചുകെട്ടൽ എനിക്കറിയില്ല പ്രവ്യേ. നന്ദിയുണ്ട് നിനക്കും അഭിപ്രായമറിയിച്ച എല്ലാവർക്കും.

      Delete
  87. മുന്‍പ് എഴുതിയ പോസ്റ്റുകളെ വച്ച് നോക്കുമ്പോള്‍ എഴുത്തില്‍ ഒരുപാടു മുന്നോട്ടുവന്നിരിക്കുന്നു. എഴുത്തിന് ഒരു ഒഴുക്കും അനായാസതയും ഒക്കെ കൈവന്നുതുടങ്ങിയിട്ടുണ്ട്. പോസ്റ്റുകളുടെ എണ്ണം കുറച്ച് ക്വാളിറ്റിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിന്റെ ഗുണം കണ്ടറിയാനുണ്ട്.

    നാട്ടുമ്പുറത്തെ ഭാഷയുടെ രൂപാന്തരങ്ങള്‍ എല്ലാ പോസ്റ്റിലും കാണുന്നുണ്ടല്ലോ.

    പിന്നെ, ആ കുളത്തെ പറ്റി പറഞ്ഞുകൊതിപ്പിച്ചു. എത്ര സോപ്പും അഴുക്കും കലങ്ങിയാലും തനിയെ ശുദ്ധിയാവുന്ന അത്ഭുതമാണ് ഈ കുളം എന്ന് പറയുന്ന ലോകം.

    ReplyDelete
  88. എനിക്ക് തന്റെ നാട്ടില്‍ വന്നു ഈ മാളു ഉമ്മമാരെ എല്ലാം കാണാന്‍ കൊതിയാകുന്നു മനേഷ്

    ReplyDelete
  89. Vayichu Nalla Naattu Bashayude sukham...!

    ReplyDelete
  90. മനെഷേ നന്നാവുന്നുണ്ട് നാട്ടു വര്‍ത്തമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു വെടിക്കെട്ടുകള്‍

    ReplyDelete
  91. മന്വെ........ഇതും കൊള്ളാട്ടോ. ഈ നാടന്‍ ഭാഷ പറഞ്ഞു ഫലിപ്പിക്കുന്നത് സമ്മതിച്ചിരിക്കുന്നു... ആശംസകള്‍ !!!

    ReplyDelete
  92. ഈ പാന്റും കുപ്പായോം ടൈയും ഊറി വെച്ചങ്ങട്റ്റ്‌ ബായിക്കുമ്പ നല്ല രസാ -
    നാട് നമ്മുടെ നാട്

    ReplyDelete