Wednesday 19 October 2011

മുഖം മൂടികൾ

ഞാൻ സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു കഥയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. അതുകൊണ്ട് ഇതിന് ഒരു കഥയുടെ കെട്ടും മട്ടും ലാളിത്യവും ഒന്നും പ്രതീക്ഷിക്കരുത്. തെറ്റുകൾ നിങ്ങൾ ഈ മണ്ടൂസനോട് ചൂണ്ടി കാട്ടുക. ഒരു മുനറിയിപ്പ് കൂടി നിങ്ങൾ എത്ര പ്രായമുള്ളവരായാലും ശരി, സ്ത്രീകളാണെങ്കിൽ ഇത് വായിക്കരുത്. ഇനി വായിച്ചുകഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ വല്ല സംശയം മൂലമുള്ള താളപ്പിഴകൾ ഉണ്ടാവുന്നതിന് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.ഇതിന് അനുയോജ്യമായ പേര് നിങ്ങൾ നിർദ്ദേശിക്കുക. ഞാൻ വെറുതെ മൂന്ന് പേരുകൾ കൊടുത്തിട്ടുണ്ട്.





അവൻ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. കാരണം കോളേജ്  വീടിനടുത്താണ്. അതു കാരണം എപ്പോൾ അവിടെയെത്തിയാലും കുഴപ്പമില്ല. പക്ഷെ ആ ഗംഭീര ഉറക്കത്തിനിടയിലും പെട്ടെന്നവൻ  ഉത്സാഹത്തോടെ ഞെട്ടിയുണർന്നു. എന്നിട്ട് കോലായിലിരുന്ന് പത്രം വായിക്കുന്ന സഹോദരിയിൽ നിന്ന് അവനാ പത്രം നിന്ന് തട്ടിപ്പറിച്ചെടുത്തു.
'അല്ലേലീ സമയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ആളിനെന്താ ഇന്നൊരു തിരക്ക്, അതും പത്രവായനക്ക് ? ' അവൾ സ്വല്പം ദേഷ്യത്തോടെ പരിഭവപൂർവ്വം ചോദിച്ചു. അവൾ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നു.
അവൾ ഒരു ദിവസവും പത്രം വായന മുടക്കാറില്ല. (ഉള്ള ദിവസങ്ങളിൽ ട്ടോ). പക്ഷെ അന്നത്തെ ദിവസം അവളുടെ വായന തന്റെ എല്ലാമെല്ലാമായ ചേട്ടൻ തകർത്തിരിക്കുന്നു. അരിശത്തോടെ അവൾ വീടിനകത്തേയ്ക്ക് നടന്നു, നടക്കുമ്പോഴും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
'അല്ലെങ്കിൽ തേങ്ങ പറിക്കാനായിട്ട്, ഏട്ടൻ കൂർക്കം വലിച്ച് കിടന്നുറങ്ങുകയാവും, ഇന്നിപ്പെന്താണാവോ ഇതയധികം വിശേഷം പത്രത്തിൽ?
ഇനി നമുക്ക് ആരാണീ വാൽസല്യനിധിയായ ഏട്ടനെന്ന് നോക്കാം.
വീടിനടുത്തുതന്നേയുള്ള കോളേജിൽ എഞിനീറിംഗ് ഫൈനൽ ഇയറിന് പഠിക്കുന്ന, ഏതോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ നേതാക്കളിൽ പ്രമുഖനായ, സുന്ദരനും സുമുഖനുമായ, സർവ്വോപരി അന്യമതസ്ഥയായ ഒരു കുട്ടിയെ മനസ്സിൽ കൊണ്ട് നടക്കുന്നവനും(അവളിങ്ങോട്ടും), നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായ ഒരാളാണ് ഇത് വരെ വിവരിച്ചു പറഞ്ഞ ഈ ഏട്ടൻ.

പത്രത്തിൽ ആ വാർത്ത വന്നതുമുതൽ അവൻ അസ്വസ്ഥനാണ്. ആ വാർത്ത എന്നു പറഞ്ഞാൽ ട്രൈനിലെ അപകടത്തിൽ സൗമ്യ മരിച്ച ആ ഭീകര സംഭവം. അതിന്റെ വിശദാംശങ്ങൾ എത്ര വിവരിച്ച് പറഞ്ഞിട്ടും പത്രങ്ങൾക്ക് മതിവരുന്നില്ല. അതാണ് കുട്ടിനേതാവ് ഇത്ര തിരക്കോടെ വായിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ സമൂഹത്തോട് വളരെ നല്ലരീതിയിൽ പ്രതികരിക്കാൻ അവനിഷ്ടമാണ്. അവന്റെ ഒരു തീപാറുന്ന ഒരു പ്രസംഗം ഈയടുത്താണ്. അതിനുവേണ്ടി എല്ലാം തയ്യാറാക്കുന്നത് ഒരു സുഹൃത്താണ്. അതിനുവേണ്ടി സുഹൃത്ത് നല്ലൊരു വേദി കെട്ടിയുണ്ടാക്കി. എന്നിട്ട് സ്വന്തം ചിലവിൽ നല്ലൊരു അനൗൺസ്മെന്റും അതിന് വേണ്ടി ഏർപ്പാടാക്കി. എന്നിട്ട് നമ്മുടെ കുട്ടിനേതാവിനെ ഇടക്കിടെ വിളിച്ച് പറയാറുണ്ട്, 'ഡാ നീ എന്നെ നാറ്റിക്കരുത് ട്ടോ, നന്നായി പ്രിപ്പയർ ചെയ്തോ.'അപ്പോഴൊക്കെ അവൻ പറയും,'നീ പേടിക്കണ്ടടാ, ഞാൻ നന്നാക്കാം ആ പരിപാടി,കാരണം എന്റെ രാഷ്ട്രീയ ഭാവിയും അതിലാണല്ലോ ?'
അവൻ അങ്ങിനെയൊരു വേദി സ്വന്തമായി കിട്ടിയതിൽ നല്ല സന്തോഷത്തിലാണ്. കാരണം തന്റെ രാഷ്ട്രീയ ഭാവി അതിലൂടെ പച്ച പിടിക്കുന്നത് മനസ്സിൽ കണ്ടു.
'തനിക്കു വേണ്ടി തന്റെ കൂട്ടുകാരൻ രാപ്പകലില്ലാതെ അധ്വാനിക്കുന്നു.' അവന് ആ കൂട്ടുകാരനിൽ മതിപ്പ് തോന്നി.

കാര്യങ്ങൾ ഇങ്ങനേയൊക്കെയാണെങ്കിലും ആ പ്രസംഗത്തിനു വേണ്ടി തയ്യാറാകുന്നതിനിടയിൽ അവനെ കോളേജിലെ മറ്റൊരു കൂട്ടുകാരൻ വിളിച്ച് ഒരു സന്തോഷവാർത്ത അറിയിച്ചു. അതു കേട്ടതും അവൻ പറഞ്ഞു, 'ഞാനും കുറെ ദിവസങ്ങളായി അത് കാത്തിരിക്കുന്നു. എന്താ അത് ഇറങ്ങാത്തത് എന്ന് എന്റെ മനസ്സിലും ഉണ്ട്, നീ വീട്ടിൽ നിൽക്ക് ഞാനിപ്പങ്ങ്ട്ട് വരാം, എന്കറ്യ്തായാലും അത് നമ്മടെ കിട്ടീലോ ഇനിയതൊന്ന് ആസ്വദിച്ച് കാണട്ടെ!'
കുട്ടിനേതാവ് ആ പ്രസംഗത്തിനു വേണ്ടി തയ്യാറാക്കുന്ന കുറിപ്പുകളെല്ലാം മടക്കി വച്ച് പുറത്തേക്ക് പോകാൻ റെഡിയായി.
പ്രസംഗം ഇത്തിരി പിഴച്ചാലും കുഴപ്പല്ല്യ ,പക്ഷെ അതിനേക്കാൾ വലുതാ ഇപ്പോ കാണാൻ പോണേ, അവൻ  വളരേയധികം സന്തോഷത്തോടെ മനസ്സിലോർത്തു.

'എങ്ങട്ടാ ?' അമ്മയുടെ സ്ഥിരം ചോദ്യം.

'വല്ല കളിക്കുമായിരിക്കും' അനിയത്തി സംശയം കൂടാതെ പറഞ്ഞു.

'ഞാനിപ്പോ വരാ, എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ അടുത്ത് നിന്ന് കുറച്ച് നോട്സ് വാങ്ങിക്കണം.' അമ്മയോട് പറഞ്ഞു.

'എന്താ നിന്റെ കൂട്ടുകാരൻ ഒരുക്കിയ പ്രസംഗത്തിനുള്ള വല്ലതും ആണോ ?  അവൻ അതിന് വേണ്ടി രാവും പകലുമില്ലാതെ ഓട്ടത്തിലാ, കൂട്ടുകാരന്റെ ഓട്ടം കണ്ടാ തോന്നും അവനാ പ്രസംഗിക്കണേ   ന്ന് .' അമ്മ തമാശരൂപേണ പറഞ്ഞു.

'അതൊന്നുമല്ലമ്മാ, ഇതു ക്ലാസ്സിലെ  നോട്സാ, അവൻ ഇന്റെ കോളേജിലല്ലല്ലോ പഠിക്കണേ.'
അതും പറഞ്ഞ് അവൻ വളരെ ധൃതിയിൽ അവിടെ നിന്ന് ഇറങ്ങി.

'ഏട്ടന് എന്തോ കാര്യായത് വാങ്ങണം ന്ന് തോന്ന്ണു അമ്മാ, കണ്ടില്ലേ ഭയങ്കര തെരക്കിലാ പോക്ക്, കൊറച്ച് ദിവസായിട്ട് ഭയങ്കരമായ നിരാശയിലാ, എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെ.' അനിയത്തി ഏട്ടന്റെ സങ്കടങ്ങൾ മനസ്സിലാക്കിയെന്ന വണ്ണം ന്യായീകരിച്ചു..

'ഒരുപാട് ദിവസമായി കാത്തിരിക്കുന്നു, അതിന്ന് തന്റെ കയ്യിൽ വരാൻ പോകുകയാണ്.' അത് ഓർത്ത്കൊണ്ട് അവൻ നടത്തത്തിന് സ്പീഡ് കൂട്ടി.

ഇത്തിരിയങ്ങോട്ട് നടന്നപ്പോഴേക്കും, പ്രസംഗത്തിന് വേണ്ടിയുള്ള കാര്യങ്ങൾ തയ്യാറാക്കാനായി, എന്തിനോ വേണ്ടി ഓടുന്ന തന്റെ സുഹൃത്തിനെ കണ്ടു. തന്റെ രാഷ്ട്രീയ ഭാവിയുടെ പോക്ക് ആ പ്രസംഗം നിർണ്ണയിക്കും, അതുറപ്പാ.

ആ രാഷ്ട്രീയ ഭാവി നിർണ്ണയം നടത്തുന്ന തന്റെ സുഹൃത്താണ് ബൈക്കിൽ വരുന്നതെന്നറിയാമെങ്കിലും അവന്റെ മുഖം അപ്പോൾ അത്രക്ക് പ്രസന്നമായില്ല. മെല്ലെ അവനോട് ചിരിച്ചെന്ന് വരുത്തി, എന്നിട്ട് ചോദിച്ചു, 'എങ്ങോട്ടാ ?'

കൂട്ടുകാരൻ പതിവു പോലെ തന്നെ നല്ല തിരക്കിലാണ്. 'ഞാൻ നമ്മടെ മാഷെ കാണാൻ പോവ്വ്വാ, എന്തേ നീ വരുന്നോ ?' അവൻ ചോദിച്ചു. കുട്ടിനേതാവിന് അവന്റെ കൂടെ പോകാൻ മടിയായിരുന്നെങ്കിലും തനിക്ക് കാണേണ്ട സുഹൃത്തിന്റെ വീടും മാഷിന്റെ വീടിനടുത്താണല്ലോ എന്നാലോചിച്ചപ്പോൾ തീരുമാനം മാറ്റി.'ആ ഞാനും ണ്ട്, ന്റെ കൂട്ടുകാരനേയൊന്നു കാണണം'.

'ആ ഇനിക്ക് അറിയാ നിന്റെ ഫ്രന്റിനെ അതവിടെ അടുത്തെന്നെ അല്ലേ ? ' അവനേയും ഇരുത്തി ബൈക്കിൽ പോവുന്നതിനിടയിൽ കൂട്ടുകാരൻ പറഞ്ഞു. പുറകിൽ നിന്ന് ശബ്ദമൊന്നും വന്നില്ല.

അങ്ങനെ കൂട്ടുകാരന്റെ വീടിനു മുൻപിൽ തന്റെ സുഹൃത്തിനെ ഇറക്കി.
രാവിലെ, തന്നെ വീട്ടിലേക്ക് തിരക്കി വരുന്നത് കണ്ട് കൂട്ടുകാരൻ ചോദിച്ചു.
'എന്തേടാ പെട്ടെന്ന് ങ്ങ്ട് പോന്നേ ? അത് കയ്യിൽ കിട്ടീ ന്നറിഞ്ഞപ്പോ പിന്നെ കണ്ട്രോൾ കിട്ടീല്ല അല്ലേ ?'

ബൈക്കുമായി വന്ന സുഹൃത്ത് അതൊന്നും ശ്രദ്ധിക്കാതെ അവനെ അവിടെ ഇറക്കി,മാഷിന്റെ വീട്ടിലേക്ക് പോയി.

അങ്ങനെ മാഷെ കണ്ട് തിരിച്ച് വരുമ്പോഴും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരുന്നില്ല. രണ്ട് മൊബൈലുകളും ഇരുകയ്യിലുമായി പിടിച്ച് നില്ല്കുന്ന കൂട്ടുകാരൻ പറഞ്ഞു. 'ഡാ ഇപ്പ വരാ ട്ടോ, ഇതിപ്പൊ കണ്ടു കഴിയും'

കൂട്ടുകാരൻ ശരി എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി, അതിനിടയിലെപ്പൊഴോ അവന്റെ ശ്രദ്ധ കൂട്ടുകാരന്റെ കയ്യിലെ മൊബൈലുകളിലേക്ക് തിരിഞ്ഞു. അതിലതാ താൻ എവിടെയോ കണ്ടുമറന്ന മുഖം മിന്നിമറയുന്നു. അതെ അതവൾ തന്നെ, കേരളത്തിലെ എല്ലാവരുടേയും കണ്ണീരിന്റെ ഒരംശമായി മാറിയ സൗമ്യ.അവളെ ആ കാമഭ്രാന്തൻ പൈശാചികമായി പീഢിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് തന്റെ പ്രിയ സുഹൃത്ത്, നാളത്തെ കേരളം നയിക്കേണ്ട രാഷ്ട്രീയനായകൻ, 'കണ്ടാസ്വദിക്കുന്നത്.'

അവൻ അതിൽനിന്ന് കണ്ണെടുത്ത് താഴേക്കു നോക്കി, താഴെയതാ തന്റെ പ്രിയ സുഹൃത്തിന്റെ കാൽച്ചുവട്ടിൽ കുറെ മുഖം മൂടികൾ വീണ് കിടക്കുന്നു.
"ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ, കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ, രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."

'അങ്ങനെ അവസാനം അതും കണ്ടു ഷ്ടാ, സമാധാനായി,വിചാരിച്ച മാതിരിയല്ലട്ടാ അടിപൊളിയായിരിക്ക്ണു.' ബൈക്കിൽ കയറുന്നതിനിടയിൽ കുട്ടിനേതാവ് കൂട്ടുകാരനൊട് സ്വല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ അത് തന്റെ മൊബൈലിന്റെ അകപ്പെട്ടിയിൽ(ഫോൾഡർ) വയ്ക്കാനും നമ്പർ വച്ച് പൂട്ടി ഭദ്രമാക്കി അത് പോക്കറ്റിലിടാനും, തന്റെ മുഖം മൂടികൾ വീണ്ടും എടുത്തണിയാനും മറന്നില്ല. പ്രത്യേകിച്ച് ഒന്നും ഉരിയാടാതെ കൂട്ടുകാരൻ ബൈക്കോടിച്ച് വീട്ടിലേക്ക് പോയി, അവന് നാളെ ഇവൻ നയിക്കുന്ന കേരളത്തിന്റെ അവസ്ഥയാലോചിച്ച് ലജ്ജ തോന്നിക്കാണണം.

43 comments:

  1. സത്യത്തില്‍ എനിക്ക് അത്രയ്ക്ക് വ്യക്തമായി ഒന്നും മനസ്സിലായിട്ടില്ല.പിന്നെ ഇതിലെ പല ഭാഗത്തും അവ്യക്തതയുണ്ട്.വാചകങ്ങള്‍ക്കൊന്നും ഒരു ചേര്‍ച്ചയുമില്ലാത്തതുപോലെ..പിന്നെ അവന്‍ എന്ന വാക്ക് ഇത്രയേറെ ഉപയോഗിച്ചത് എന്തിനാണ്...പിന്നെ സൌമ്യയുടെ ദുരന്തത്തെ ഈ രീതിയില്‍ കാണണോ...

    ReplyDelete
  2. നന്നായിരിക്കുന്നു എഴുത്ത്....ആശംസകള്‍

    ReplyDelete
  3. ഈ കഥയ്ക്ക് 'അവന്‍' എന്ന് പേരിടുന്നതാ നല്ലത്... അത്രയുമധികം 'അവന്‍' ഉപയോഗിച്ചിട്ടുണ്ട് കഥയില്‍... കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയാല്‍ ഈ അവന്‍ പ്രയോഗം ഒഴിവാക്കാം... ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത കഥാപാത്രം പെട്ടെന്ന് കേന്ദ്രകഥാപാത്രമായി മാറി... സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല.

    ഒരു കഥ പോസ്റ്റ് ചെയ്യുംബോള്‍ ആദ്യം ഒന്ന് വായിച്ചുനോക്കി സിറ്റുവേഷന്‍സ് മാച്ചാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി മാത്രം പോസ്റ്റ് ചെയ്യുക.

    ReplyDelete
  4. സ്വല്പം ധൃതി കൂടിപ്പോയി അല്ലെ പോസ്റ്റ്‌ ചെയ്യാന്‍.. ആശംസകള്‍..

    ReplyDelete
  5. ഷബീർക്കാന്റെ ആരോപണം ഞാൻ പരിഹരിച്ചു എന്ന് വിചാരിക്കുന്നു. പരമാവധി 'അവനെ' ഞാൻ ഒഴിവാക്കി. എവിടഎയാണ് അവ്യക്തത എന്നു പറഞ്ഞാൽ തിരുത്താമായിരുന്നു. ജെഫു പറഞ്ഞ പോലെ സ്വല്പം ധൃതി കൂടിപ്പോയി.

    ReplyDelete
  6. e kadhakku mukhammoodikal enna pere yojikkunnullu.
    idea kollam ,bt writing style improve cheyyanam.
    pinne sthreekal vaayikkaruthennu paranjathenthinaanennu manasilayilla.

    ReplyDelete
  7. വായിച്ചു വായിച്ചു എഡിറ്റു ചെയ്തു എഡിറ്റു ചെയ്തു ...പോസ്ട്ടിയാലെ തെറ്റുകള്‍ നമുക്കും പിടി കിട്ടൂ കേട്ടാ..ശ്രമം നന്നായി കുറച്ചു കൂടി എഡിറ്റു ചെയ്തു ചെയ്‌താല്‍ ഒന്ന് കൂടി നന്നാകും ..

    ReplyDelete
  8. കഥയുടെ ട്വിസ്റ്റ്‌ മുന്‍കൂട്ടി വായനക്കാരന് (എനിക്ക്) കാണാനായില്ല എന്നത് കഥാകാരന്‍റെ വിജയമാണ്; അതല്ലെങ്കില്‍ എന്‍റെ പരാജയമാണ്. നല്ല കഥാ തന്തുവുണ്ട്, വേണ്ട കഥാ പാത്രങ്ങളുമുണ്ട്. പക്ഷെ വെറും ഒരു റിപോര്‍ട്ടിംഗ് പോലെ ആയോ എന്ന് തോന്നുന്നു. വേവുന്നതിനു മുന്‍പ് അടുപ്പത്ത്‌ നിന്ന് എടുത്തത്‌ പോലെ. ഏതായാലും ആദ്യ സംഭവമല്ലേ? പിന്നെ കൂട്ടുകാരന്‍ അവന്‍ നേതാവ് എന്നൊക്കെ മനസ്സില്‍ കണ്ഫ്യൂഷന്‍ സൃഷ്ടിക്കുന്നു. പിന്നെയും വായിക്കേണ്ടി വന്നു കഥാപാത്രങ്ങളെ മുഴുവന്‍ അവരുടെ സ്ഥാനത്ത് തന്നെ നിര്‍ത്താന്‍. തുടരുക. പിന്നെ പേര്: "മുഖം മൂടികള്‍ക്കായുള്ള കാത്തിരിപ്പുമായി ഒരു നാള്‍" എന്നാ ആരെയും പിണക്കെണ്ടല്ലോ.

    ReplyDelete
  9. 'അങ്ങനെ അവസാനം അതും കണ്ടു ഷ്ടാ, സമാധാനായി' ബൈക്കിൽ കയറുന്നതിനിടയിൽ കുട്ടിനേതാവ് കൂട്ടുകാരനൊട് സ്വല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

    ReplyDelete
  10. കഥയുടെ ക്ലൈമാക്സ്‌ ആദ്യമേ പിടി കിട്ടി... പിന്നെ എല്ലാവരും പറഞ്ഞത് പോലെ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.... ഒരു പാട് നന്നാക്കാംആയിരുന്നു...

    എനിക്കിഷ്ടമായ വരികള്‍ അവസാനം എഴുതിയതായിരുന്നു....

    "ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ, കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ, രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."


    ആശംസകള്‍...

    ReplyDelete
  11. എന്നാലും കഥയുടെ ഇതിവൃത്തം കുറച്ചു കടന്നു പോയി സൌമ്യ കഥാപാത്രം ആയതു കൊണ്ട്

    ReplyDelete
  12. കഥയല്ലിതു...നമ്മുടെ ചുറ്റിനും നടക്കുന്ന, മനസ്സാക്ഷി മരവിച്ച തലമുറയുടെ വിക്രിയകളുടെ നേര്‍ചിത്രം..പക്ഷെ സൌമ്യ..അത് വേണ്ടാരുന്നു..ദയവു ചെയ്തു ആ പേര് മാറ്റൂ....

    ReplyDelete
  13. As others said keep reading before posting. It will improve the writing skill.. I would suggest to read the story the next day rather than reading on the same day so you mind set will be fresh and new.

    ReplyDelete
  14. വായന കുറവ് ഉണ്ട് കേട്ടോ......എല്ലാ നന്മകളും നേരുന്നു ......ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  15. നല്ല ആശയം ..

    ഇത് തന്നെയാണ് സമൂഹത്തിനെ നന്നാക്കാന്‍ നടക്കുന്ന പലരുടെയും തനിനിറം..

    പോരട്ടെ കൂടുതല്‍ ... ആശംസകള്‍

    ReplyDelete
  16. വളരെ നല്ല ശ്രമം ! അഭിനന്ദങ്ങള്‍ ! ഇനിയും വായിക്കൂ , എഴുതൂ ...

    ReplyDelete
  17. ഇത്തിരികൂടി സാഹിത്യാഭിമുഖ്യം കഥകള്‍ക്ക് നിറം പകരും ..
    ബഷീര്‍ കഥാപാത്രം പറഞ്ഞ 'ആഖ്യയും ആഖ്യാതവും' ചിന്തിക്കണം എന്നല്ല!
    ബഷീര്‍ കഥാതന്തുക്കളുടെ സൂക്ഷ്മമായ മര്‍മ്മം കൊണ്ടു നാടകീയത സൃഷ്ട്ടിച്ചു പുതുലോകം നമുക്ക് ചുറ്റും പടക്കുകയായിരുന്നു...
    അവ സാഹിത്യ ഗുണ പരിസരങ്ങളിളല്ല മധ്യ വര്‍ഗ്ഗ സമൂഹ മനസ്സിന്റെ ഓരങ്ങളില്‍ ആണ് ചേര്‍ന്ന് നടന്നതെന്നും വിസ്മരിക്കുന്നില്ല..
    എന്നാലും സാഹിത്യ ഗുണം കൊണ്ടു തൊങ്ങലു ചാര്‍ത്തിയ ശില്‍പ്പ ചാതുരിയില്‍, ആകര്‍ഷണീയ രൂപ ലാവണ്യത്തിലാകണം പുതു തലമുറ എഴുതി വളരേണ്ടത്...
    പരന്ന വായനയുടെ കയ്യെത്തും ലോകം ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്...
    (സാഹിത്യ ബാഹ്യം..)
    കൊപ്പത്ത് എവിടെയാ വീട്...
    ഞാന്‍ ആ വഴി എപ്പൊഴും വരാറുണ്ട്.... പട്ടാമ്പിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ....

    ReplyDelete
  18. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ ഇനിയും മെച്ചപ്പെടാന്‍ കഴിയട്ടെ ആശംസകള്‍

    ReplyDelete
  19. മുകളില്‍ പറഞ്ഞതൊക്കെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ആണ് ... അതില്‍ നിന്നും വേണ്ടത് സ്വീകരിച്ചു തെറ്റുകള്‍ തിരുത്തി എഴുത്തിന്റെ വീഥിയില്‍ മുന്നേറൂ.... ആശംസകള്‍

    ReplyDelete
  20. കഥയുടെ ആശയം വളരെ ഇഷ്ടമായി.അല്ലെങ്കിലും മനുഷ്യന് ഇപ്പോള്‍ മനസ്സാക്ഷി ഇല്ലല്ലോ.എല്ലാം പൊയ്മുഖങ്ങള്‍.

    ReplyDelete
  21. കൂടുതല്‍ വായനകളിലൂടെ എഴുത്ത് ഇനിയും മനോഹരമാകട്ടെ... ആശംസകള്‍

    ReplyDelete
  22. പോസ്റ്റ്‌ കൊള്ളാം..ആശംസകള്‍...!

    ReplyDelete
  23. പ്രമേയത്തിലെ വ്യത്യസ്ഥത ഇഷ്ടമായി.ഇനിയും മികച്ച കഥകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

    ReplyDelete
  24. വായിച്ചു ഇഷ്ട്ടായി ഇനിയുംവരാം താങ്കള്‍ എഴുതു എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  25. വായിച്ചു..ഇനീം നല്ല കഥകള്‍ എഴുതുക..

    ReplyDelete
  26. ആശയം കുറിക്കു കൊള്ളുന്ന വിധത്തില്‍ തന്നെ അവതരിപ്പിച്ചു.. മാന്യതയുടെ മുഖംമൂടികള്‍ പക്ഷെ അഴിഞ്ഞു വീഴേണ്ടത് ഇങ്ങനെയല്ല.. നമ്മുടെ സമൂഹം ആകെ വിഷമയമാണ്.. എന്താണ് ഇതിനൊരു പരിഹാരം ?

    ReplyDelete
  27. kollam manndoosanu ella vidha ashamsakalum :)

    ReplyDelete
  28. ചുമ്മാ സമയം കളഞ്ഞു. ഇതുവായിക്കാന്‍ ചിലവഴിച്ച സമയമുണ്ടായിരുന്നുവെങ്കില്‍ രണ്ടു മാള്‍ബറോവലിച്ചു പുകവിടാമായിരുന്നു എന്നൊന്നും പറയുന്നില്ല.
    ശ്രമം പരാജയപ്പെട്ടില്ല. കഥയിലെ അടക്കവും ഒതുക്കവും ഒന്നുകൂടി ശരിയാക്കാമായിരുന്നു എന്ന് തോന്നുന്നത് ആഖ്യാനരീതിയില്‍ സംഭവിച്ച പിഴവ് കൊണ്ടാണ്.
    ഇനിയും എഴുതൂ. ആശംസകള്‍

    ReplyDelete
  29. നല്ല തീം ആയിരുന്നു ... ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍ ..എങ്കിലും
    ഒരുപാടിടത്ത് കല്ലുകടി തോന്നി. വ്യക്തത കുറഞ്ഞ പോലെ .. ചിലത് ഞാന്‍ ഇവിടെ പറയാം ..
    "ഏതോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ' എന്നതിന് പകരം "ഒരു പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ" എന്ന്
    പറയുന്നതാവും നല്ലത് .. നമ്മുടെ കഥാപാത്രത്തെ അവതരിപ്പിക്കുകയല്ലേ .. അപ്പോള്‍
    വ്യക്തത വരുതുന്നതാവും നല്ലത് ..
    സുഹൃത്ത് കൂട്ടുകാരന്‍ അവന്‍ .. ഇതൊക്കെ ഒരുപാടു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി..
    മനസിലാക്കി എടുക്കാന്‍ പാടായിരുന്നു .. വായനയുടെ ഒഴുക്ക് നഷ്ടപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത...
    പേരുകള്‍ നല്‍കിയിരുന്നെങ്കില്‍ ഈ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നല്‍ ..

    "ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ,
    കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ,
    രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."
    ഈ ഭാഗം.. മനോഹരം .. പറയാതിരിക്കാന്‍ വയ്യ... അഭിനന്ദനങ്ങള്‍ ...

    സൗമ്യ എന്നാ പേര് എന്തിനു ഉപയോഗിച്ച് എന്ന് ഇനിയും മനസിലാവുന്നില്ല..
    അത് കുറച്ചല്ല. കുറച്ചധികം തന്നെ കൂടിപ്പോയി .. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു ..
    എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമപ്പുറം ആയിപ്പോയി അത് .. അത് ഇനി എങ്കിലും
    ഒഴിവാക്കുക ...

    ഏതായാലും ചിന്തിക്കാനും പ്രതികരിക്കാനും ഉള്ള മനസിന്‌ എല്ലാ ആശംസകളും ..
    നന്ദി .. ഓര്‍മകളിലേക്ക് നമ്മള്‍ തള്ളി വിട്ടുകൊണ്ടിരിക്കുന്ന ഒരു സംഭവത്തെ
    വീണ്ടും ഓര്‍മിപ്പിച്ചതിനു .. ആശംസകള്‍ ...ഇനിയും എഴുതുക,,, വീണ്ടും വരാം ...

    ReplyDelete
  30. നിരാശപ്പെടേണ്ട എഴുത്ത് തുടരുക..
    ആശംസകള്‍ ..

    ReplyDelete
  31. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എഴുതാനുള്ള താങ്കളുടെ ആര്‍ജവത്തെ മാത്രം അഭിനന്ദിക്കുന്നു.
    ആര്‍ജവം, അതല്ലേ എല്ലാം :-)

    ReplyDelete
  32. ചില വിപ്ലവങ്ങൾ നമ്മൾ സ്രിഷ്ടിക്കണം എന്ന് തീരുമാനിക്കുമ്പം അത് കടുംകൈ ആയി പോവും! ഉദാഹരണത്തിന്, ശുംഭൻ പറഞ്ഞ സഖാവിന്റെ അവസ്ഥ; നിയമസഭാപീഡനപരമ്പര വിശദീകരിച്ച ചീപ് വിപ്പിന്റെ അവസ്ഥ! എന്ന് പറഞ്ഞ പോലെ ധാർമ്മീകരോഷം ചിലപ്പോ റിവേഴ്സ് ഇഫക്ട് ചെയ്ത് പോവും. സൌമ്യ ഒരു നൊമ്പരം ആണ്. കുട്ടി നേതാവിന്റെ കൂതറത്തരം കാണിക്കാൻ സൌമ്യയെ തിരഞ്ഞെടുത്തപ്പൊ പീഡനം ഏറ്റത് ആർക്ക് എന്ന് കൺഫ്യൂഷൻ ആയി

    ReplyDelete
  33. വ്യത്യസ്തമായ ആശയം; മുകളിലെ പുലികളൊക്കെ പറഞ്ഞത് ശ്രദ്ധിക്കുക.. ആശംസകൾ..!!

    ReplyDelete
  34. mandoosan ee kadhayude anukali psakthi nhan ulkollunnu ennal ithine kkal upari aa pavam penkuttiye pichi cheenthiya dushtaneyum athinu sesham niyamathinte munnil ninnum rakshapedan choottu pidichukodutha doctor thendiyeyum advocate thendiyeyum kurichum ezhuthan thankalkku bhavana valaran aasamsikkunnu.. mukalil suhruthukkal paranhathu thanne yanu enikkum thonnunnathu apakathakal ozhivaakkan sramikooo ABHIVADYANGAL

    ReplyDelete
  35. കഥ വായിച്ചു ഇഷ്ടമായില്ല.. (തീം കൊള്ളാം)..

    ReplyDelete
  36. എന്തൊക്കെയോ എവിടെ ഒക്കെയോ ആ.....അവതരണ രീതിയാണോ പ്രശ്നം..? എന്തായാലും ഉദേശിച്ച സംഗതി കൊള്ളാം

    ReplyDelete
  37. Kathayude aashayam kollam pakshe avatharanam kurachu mechapeduthanam pinne factum fictionum kooti kalarthumbo oru controversy eppozhum undaakum like DAVINCI CODE. Athil author chila karyangal factum chila karyangal ayalude bhavanayil ninnumanu ezhuthiyathu, athukondu thanne athu oru controversy undaaki. Neeyum oru controversikulla shramam nadathiyathu pole thoni. Pinne Soumyaye ozhivakan nokuka karanam ee article bychance aa kuttiyude vendapetavar vayikan idavannal athu avarku thaanganakilla. So change the name.

    ReplyDelete
  38. ഈ ശ്രമം ഒട്ടും പാഴ്ശ്രമമായിട്ടില്ല കേട്ടൊ മനീഷെ

    ReplyDelete
  39. തീം.നല്ലത്.അവതരണ രീതി കുറച്ചു കൂടെ മെച്ചപ്പെടുത്താല്‍ ശ്രമിച്ചാല്‍ മതി.

    ReplyDelete
  40. മനേഷേ , നിന്‍റെ സ്ഥിരം കഥകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയില്‍ എഴുതാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍. പക്ഷേങ്കില് ...ഞാന്‍ പറയട്ടെ..എനിക്കൊന്നു വിമര്‍ശിക്കാന്‍ തോന്നുന്ന ചില കാര്യങ്ങളുണ്ട്.
    1. കഥയില്‍ സൌമ്യ എന്ന പേര് ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്തിനാണ് ആ കുട്ടിയുടെ പേര് തന്നെ ഈ കഥയില്‍ ഉപയോഗിക്കണം എന്ന നിര്‍ബന്ധം ഉണ്ടായി പോയതെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെയോ നിന്റെയോ ഒരു പെങ്ങള്‍ തന്നെയാണ് ആ കുട്ടിയെങ്കില്‍ , ഈ കഥയില്‍ ആ പേര് വായിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കും ?
    2. കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അവന്‍ എന്ന വാക്കിനു മുകളില്‍ അമിതഭാരം ചുമത്തിയ പോലെ തോന്നിപ്പോയി. കൂട്ടുകാരനും കൂടി രംഗ പ്രവേശനം നടത്തിയപ്പോള്‍ അത് കൂടുതല്‍ ദുഷ്കരമായി. വായിക്കുന്നയാള്‍ വീണ്ടും വീണ്ടും ഒരു വാചകം വായിക്കുമ്പോള്‍ മാത്രമേ സംഗതി മനസിലാകുന്നുള്ളൂ.

    ഇനി ഈ കഥയുടെ നല്ല വശങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.
    1. വളരെ സാമൂഹിക പ്രസക്തമായ ഒരു ചിന്ത ഒരു നാടന്‍ ചുറ്റുപാടില്‍ അവതരിപ്പിക്കാന്‍ സാധിച്ചു.
    2. മുഖം മൂടികള്‍ എന്ന ശീര്‍ഷകം വളരെ യോജിക്കുന്ന തരത്തില്‍ പ്രയോഗിച്ചു.
    3. ആദ്യത്തെ ഖണ്ഡികയില്‍ മനേഷ് ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തത് ഇഷ്ടമായി.
    4. അവസാനം വളരെ നന്നായി..പ്രത്യേകിച്ചു ഈ വാക്കുകള്‍ "ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ അത് തന്റെ മൊബൈലിന്റെ അകപ്പെട്ടിയിൽ(ഫോൾഡർ) വയ്ക്കാനും നമ്പർ വച്ച് പൂട്ടി ഭദ്രമാക്കി അത് പോക്കറ്റിലിടാനും, തന്റെ മുഖം മൂടികൾ വീണ്ടും എടുത്തണിയാനും മറന്നില്ല"

    ഇനിയും നന്നായി എഴുതുക..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  41. പ്രവീണിന്‍റെ കമന്റിനുതാഴെ എന്റെയും ഒരു കയ്യൊപ്പ്‌. (സൗമ്യ എന്ന പേര്, അവന്‍ എന്ന പ്രയോഗത്തിന്‍റെ ആധിക്യം).
    അവസാനഭാഗം അവ്യക്തത നിറഞ്ഞതായി, ആശയവശാല്‍. എന്നാല്‍ അവതരണരീതിയില്‍ നന്നായി. അഴിഞ്ഞുവീണ മുഖംമൂടികളും, ഒപ്പം ആ അവസാനവരികളും.

    ReplyDelete