ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് നടന്ന സംഭവമായതുകൊണ്ട് ഈയടുത്തു, ഏതോ കല്ല്യാണവീട്ടിൽ വച്ച്, ആരോ പറഞ്ഞു കേട്ട സംഭവമാണ്. ഞാൻ നേരത്തെ സെപ്റ്റംബറിലെ 'അന്താക്ഷരി അന്തമുള്ളവരുടെ പാട്ട് ' എന്ന പോസ്റ്റിൽ വിവരിക്കാതെ പറഞ്ഞ നായകൻ സൈഫുദ്ദീൻ എന്ന, ഞങ്ങളുടെ സൈഫുവിന്റെ കുട്ടിക്കാലമാണ് ഇവിടെ പറയുന്നത്.
അവന്റെ ഉമ്മായ്ക്ക് മൂന്ന് പെണ്മക്കൾക്ക് ശേഷം പിറന്ന ആൺതരിയാണ്. താഴത്ത് വച്ചാ പേനരിക്ക്വോ, തലയിൽ വച്ചാ ഉറുമ്പരിക്ക്വോ ന്ന് വച്ചാണ് ഉമ്മയും ചേച്ചിമാരും അവനെ നോക്കിയിരുന്നത്. ഇത് നടക്കുന്നത് അവൻ യു,പി സ്കൂളിൽ പഠിക്കുമ്പഴാണ്.
സ്കൂൾ വിട്ട് അവൻ വരേണ്ട നേരം കഴിഞ്ഞ് ഒരുപാടായി,പക്ഷെ അവനെ കാണുന്നില്ല. കുറെ നേരം അവന്റെ ഉമ്മ അടുത്ത വീടുകളിൽ ഒക്കെ പോയി പരിഭവങ്ങളും പരാതികളും പറഞ്ഞ് നേരം കളഞ്ഞ് 'ആ' വിഷയത്തിൽ നിന്ന് സ്വന്തം ശ്രദ്ധ തിരിക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി. പക്ഷെ നേരം കുറെ കഴിഞ്ഞിട്ടും അവൻ എത്തിക്കാണുന്നില്ല. അപ്പോഴേക്കും അടുത്തവീട്ടിലെ കുട്ടികളൊക്കെ സ്ക്കൂൾ വിട്ട് എത്തി. തൊട്ട് അടുത്തുള്ള വീട്ടിൽ രണ്ട് ആണ്മക്കളാണ്.അവിടെയാണ് അവരപ്പോൾ നിൽക്കുന്നത്. കുട്ടികൾ അതിലൂടെ ഓടിച്ചാടി നടക്കുന്നുണ്ട്. അവരുടെ 'തകർക്കൽ' കാണുമ്പോൾ സൈഫൂന്റെ ഉമ്മായ്ക്ക് സങ്കടം ഇരട്ടിക്കുകന്നുണ്ട്. 'ഇവരുടെ കൂടെയൊക്കെ ഓടിച്ചാടി നടക്കേണ്ട ന്റെ കുട്ടീനെ ഇങ്ങ്ട് കാണിണ് ല്ല്യല്ലൊ ? ' ഉമ്മയുടെ ചിന്തകൾ കാടുകയറിയതൊന്നുമില്ല പക്ഷെ, അടുത്ത വീട്ടിലെ അടുക്കളയിൽ ഇടക്കിടെ കയറിക്കൊണ്ടിരുന്നു.
'എവടെ പോയി കെടക്ക്വാ ഓൻ, ങ്ങളെങ്ങാനും കണ്ടോ ?' അവസാനം ഉമ്മ ആ ചോദ്യം സ്ക്കൂളിൽ നിന്ന് വന്ന് കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു.
'ഓൻ പ്പ ങ്ങ്ട് വരും മ്മാ' വേണമെങ്കിൽ സമാധാനിച്ചോട്ടെ എന്ന മട്ടിൽ അവർ ഒന്നിച്ച് മറുപടി പറഞ്ഞു.
ഇവരുടെ അമ്മ വീട്ടിൽ തിരക്കിട്ട പണികളിലാണ്. അതിനിടയിൽ ഉമ്മയെ ഓരോന്ന് പറഞ്ഞ് സൈഫൂന്റെ ഉമ്മയെ സമാധാനിപ്പിക്കുന്നുമുണ്ട്.
സാധാരണ സൈഫു വരാറുള്ള ബസ് പോയി കുറെ നേരമായിരിക്കുന്നു. പക്ഷെ അവനെ കാണുന്നില്ല. അവസാനം ഉമ്മ, മനസ്സിലെ ബദ്ധപ്പാട് സഹിക്കവയ്യാതെ തന്റെ പുന്നാര മകനെ തേടി റോഡിലേക്ക് നടന്നു. അവിടുന്ന് ഇടവഴിയിലൂടെ ഒരു കിലോമീറ്ററോളം ഉണ്ടാവും റോഡിലേക്ക്. ഉമ്മയുടെ ബദ്ധപ്പാട് കണ്ട് പേടിച്ച അടുത്ത വീട്ടിലെ അമ്മയും, സൈഫൂന്റെ ഉമ്മയുടെ കൂടെ റോഡിലേക്ക് പോയി.ഇതെല്ലാം ഒരു രസമായിക്കണ്ട് അമ്മയുടെ കുട്ടികളും കളിച്ചുകൊണ്ട് ഒപ്പം കൂടി. റോഡിലെത്തിയിട്ടും ഉമ്മ പായ്യ്യാരം (സ്വയം പരിഭവം പറച്ചിൽ) നിർത്തിയിട്ടില്ല.
'ഓന് ബടെ കുടീൽ ഇരിക്ക്ണോരടെ ബെശമൊന്നും നോക്കണ്ടലോ, ഇങ്ങ്ട്ട് ബരട്ടേ ഓൻ,ഓന ഞാൻ കാണിച്ചൊട്ക്കാ'. ഇങ്ങനെയൊക്കെ പറയുന്നുണ്ടേലും ഉമ്മയുടെ മനസ്സ് നീറുകയാണ്. അതും ഇടക്കിടെ പുറത്ത് വരുന്നുണ്ട്. ആ നീറ്റൽ ഇടക്കിടെ അടുത്തുള്ള അമ്മയോട് കാണിക്കുന്നുമുണ്ട്. 'അല്ലാ ങ്ങളൊന്ന് ആലോയിച്ചോക്കിം, ക്ക് ബട് ആകെ ഒന്നേ ള്ളൂ 'ആണായിട്ട് ' ന്ന ചിന്ത ഓന്ണ്ടെങ്കീ ഓൻ ബെക്കം ങ്ങ്ട് ബരൂലേ?'
'ഊം.....' അമ്മ ഉമ്മയെ സമാധാനപ്പെടുത്താൻ വേണ്ടി ഒരു നീളമുള്ള മൂളൽ കൊടുത്തു.
ആ അമ്മയുടെ സമാധാനപ്പെടുത്താനുള്ള മൂളലൊന്നും ഉമ്മായ്ക്ക് ഏറ്റില്ല. അവസാനം ഉമ്മ ആ കുട്ടികളോട് ചോദിച്ചു. 'ഓൻ എവടക്ക് പോയതാ ? ങ്ങളോട് വല്ലതും പറഞ്ഞ്ക്കണോ ?'
അവർ അവരുടെ അറിവിന്റെ പരിധിയിൽ ഉള്ള സത്യം അവസാനം തുറന്നു പറഞ്ഞു.
'ഓൻ ചെലപ്പോ 'സിൽമയ്ക്ക് ' പോയിട്ടുണ്ടാവും മ്മാ' കൂട്ടത്തിൽ മൂത്തവൻ പറഞ്ഞു.
'ഇവടെ പ്പൊ അട്ത്ത് പട്ടാമ്പിയ്ക്ക് പോണ്ടെ സിനിമ കാണാൻ,അതാവും ത്ര വൈകണ് '
അപ്പോഴേക്കും സൈഫൂന്റെ ഉമ്മയുടെ ബേജാറിൽ(പരിഭ്രമം) രസം പിടിച്ചിരുന്ന അവന്റെ അനിയൻ ഉമ്മയുടെ ബേജാറ് കൂട്ടാൻ വേണ്ടി ഇത്രയും കൂടി പറഞ്ഞുചേർത്തു.
അത് കേട്ടതും ഉമ്മയ്ക്ക് കൂടുതൽ പരിഭ്രമമായി. കാരണം അവിടെ അടുത്ത് 2 കിലോമീറ്റർ പോയാലുള്ള കൊപ്പം ഒരു ഭേദപ്പെട്ട ടൗൺ ആണ്. അവിടേക്ക് പോലും അവനെ ഒരാവശ്യത്തിനും വിടാതെ ഇരിക്കുമ്പോഴാണ്,ഒരുപാട് ദൂരത്തുള്ള പട്ടാമ്പിയിൽ തന്റെ പുന്നാരക്കുരുന്ന് പോയിരിക്കുന്നതായി അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിരിക്കണത്.
'ഏയ്..ഓൻ....അങ്ങനേങ്ങ്ട് പട്ടാമ്പിക്ക് പോവ്വൊന്നൂല്ല' ഉമ്മ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
അപ്പോൾ അടുത്ത വീട്ടിലെ അമ്മ സമാധാനിപ്പിക്കുവാൻ എന്നവണ്ണം പറഞ്ഞു.
'ങ്ങള് പേടിക്കാണിരിക്കും നബീസുമ്മാ,ഓൻ പട്ടാമ്പീ പോയതാണെങ്കിലും വേഗങ്ങ്ട് വന്നോളും ന്ന് '.
കുട്ടികൾ പറഞ്ഞത് പോട്ടെ,ഇപ്പൊ അവരുടെ അമ്മയും അത് തന്നെ ഉറപ്പിച്ച് പറയുന്നത് കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച ദേഷ്യവും സങ്കടവും ഒക്കെ സൈഫൂന്റെ ഉമ്മായിൽ നിന്ന് കടുത്ത വാക്കുകളായി പുറത്ത് ചാടി,
'ങ്ങക്ക് ഒന്നുപോയാലും കൊയപ്പല്ല്യേരിക്കും, കാരണം ങ്ങക്ക് രണ്ടെണ്ണാണേയ്, ഇക്കതല്ല ആണായിട്ട് ആക ഈ ഒന്നേ ള്ളൂ,അതറിയ്വോ ങ്ങക്ക് '.
അമ്മ പിന്നെ അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഒന്നും പറഞ്ഞില്ല.
അന്താക്ഷരിയുടെ അന്തമുള്ള കഥ.