Saturday, 1 October 2011

ഞാൻ കപ്പക്കിഴങ്ങ് വാങ്ങാൻ കൊപ്പത്തേക്ക് പോവ്വാ..!

എന്റെ നാട് മലപ്പുറത്തിനും പാലക്കാടിനും ഇടയിലുള്ള 'കൊപ്പം' ആണ്. പാലക്കാടിന്റെ  അതിർത്തിഗ്രാമമാണ് അത്.ഏകദേശം രണ്ട് കിലോമീറ്റർ പോയാൽ പുലാമന്തോൾ ആയി. അതായത് മലപ്പുറം ജില്ല. ഞങ്ങളുടെ നാട്ടിലെ സംസാരരീതിയ്ക്കും ആചാരങ്ങൾക്കും ഒരു മലപ്പുറം ടച്ചുണ്ട്. അതിനാൽ തന്നെ വളരെ രസകരമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്(ജഗതി താളവട്ടത്തിൽ സോമനോട് പറയുമ്പോലെ 'ഞങ്ങളുടെ രസകരം ചിലപ്പോൾ നിങ്ങൾക്ക് അരസികത്തരമാവും). ഞാൻ ജോലിക്കായി എറണാംകുളത്തും പാലക്കാടുമൊക്കെ പോവുമ്പോൾ, ആ സംസാരരീതി കൂട്ടുകാരൊക്കെ വളരെ നന്നായി 'ആസ്വദിക്കുകയും' 'കളിയാക്കുകയും' ഒക്കെ ചെയ്യാറുണ്ട്. ഞാൻ പറയാൻ പോകുന്ന കഥയുടെ വിഷയം ഇതൊന്നുമല്ല.നമ്മുടെ വീടിന്റെ ഏകദേശം അടുത്തായിട്ടാണ് അമ്മയുടെ കൂട്ടുകാരിയും അവരുടെ മകൻ എന്റെ കൂട്ടുകാരനും ഒക്കെ താമസിക്കുന്ന വീട്. എന്റെ കൂട്ടുകാരൻ നസീർ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.സംഗതി എന്നേക്കാൾ മൂന്നു നാല് വയസ്സിന്റെ മൂപ്പുണ്ട്. പക്ഷെ എന്തോ 'വിധിവിളയാട്ടം' കൊണ്ട് അവൻ എന്റെ കൂട്ടുകാരനായി.

നസീർ അപ്പോൾ നാട്ടിൽ, തക്കിട തരികിട ഡ്രൈവിംഗ് പരിപാടികളൊക്കെ ചെയ്ത് നടക്കുന്ന സമയമാണ്. അവന് നല്ലവണ്ണം ഡ്രൈവിംഗ് അറിയാമായിരുന്നു. ആ ഒരു ബലത്തിലാണ് അവന്റെ തരികിട കളികളെല്ലാം, കാരണം ജ്യേഷ്ഠന്മാർ ഒന്നു രണ്ട് പേർ ഗൾഫിലുണ്ട് അവരിലാരെങ്കിലും അവനെ അങ്ങോട്ട് കൊണ്ട് പോകും. അതാണ് അവന്റെ ഒരു ധൈര്യം. അങ്ങനെ അവൻ ഞങ്ങളുടെ ഇടയിൽ ഒരു 'ആവാൻ പോകുന്ന ഗൾഫ് കാരന്റെ ഗമയോടെ' ചെത്തി നടക്കുന്നതിന്നിടയിലാണ്, അവനെ ഡ്രൈവറായി എറണാംകുളത്തെ ഒരു കമ്പനി വിളിക്കുന്നത്. അവന് ഭയങ്കര സന്തോഷമായി. കാരണം ഞങ്ങൾ കൂട്ടുകാർക്കിടയിൽ അന്ന് എറണാംകുളത്തൊക്കെ പോവ്വാ ന്ന് പറഞ്ഞാൽ വല്ല്യേ സംഭവമാണ്. ഞങ്ങൾ കൂട്ടുകാർക്കൊക്കെ കുറച്ചെങ്കിലും അസൂയ തോന്നിയിട്ടുണ്ടാകും, കാരണം ഞങ്ങളിലൊരുത്തൻ എറണാംകുളത്തേക്ക്  ജോലിക്ക് പോവുകയാണ്. എന്തായാലും ആ അസൂയയൊക്കെ മാറ്റിവച്ച് അവനെ ഞങ്ങളെല്ലാവരും എറണാംകുളത്തേക്ക് യാത്രയാക്കി. അങ്ങനേ അവനില്ലാതെ ഞങ്ങളുടെ കളികളെല്ലാം കുറച്ച് ദിവസം മുന്നോട്ട് പോയി. അവന്റെ എറണാംകുളത്ത് നിന്നുള്ള വരവും കാത്ത് ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി.

അങ്ങനെ ഒരു സുപ്രഭാതം ഞങ്ങളെ തഴുകിയുണർത്തിയത് നസീർ എറണാംകുളത്ത് നിന്ന് വന്നു എന്ന വാർത്തയുമായാണ്. ഞങ്ങൾക്കെല്ലാവർക്കും അവനെ കാണാൻ പോകാൻ ധൃതിയായി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അനി,ഷെരീഫ്,ഷംസു,കുഞ്ഞുമുഹമ്മദ് അങ്ങനെ ഒരുപാട് പേരുണ്ട്.ഞങ്ങൾ അവനെ വീട്ടിൽ ചെന്നു കണ്ടു. അവൻ ഒരു ഗൾഫുകാരന്റെ ഗമയോടെ ഞങ്ങളെയെല്ലാവരേയും അകത്തേക്ക് വിളിച്ച് കുശല പ്രശ്നം നടത്തി. കുറേ നേരം സംസാരിച്ചു, പക്ഷെ ഞങ്ങൾക്കൊന്നും ഞങ്ങളുടെ ആ 'പഴയ' നസീറിനെ കിട്ടുന്നില്ല. ഞങ്ങൾ കൂട്ടുകാർ ആകെ ചിന്താകുഴപ്പത്തിലായി. 'ഞങ്ങളുടെ'  ഒഴുക്കൻ മട്ടിലുള്ള മലയാളം ഏറ്റവും 'വഴുക്കലോടെ' സംസാരിക്കാറുണ്ടായിരുന്ന ആ പഴയ നസീറിനെ മാത്രം അവിടെയൊന്നും കണ്ടില്ല.അല്ലെങ്കിലേ ഞങ്ങളുടെ മലയാളം കേട്ടാൽ എല്ലാർക്കും ചിരിയാ. അതിനിടക്കാണ് ഒരാൾ(അവന്റെ മലയാളം കേട്ടാൽ ഞങ്ങൾക്കേ കലിയാ) ഞങ്ങളുടെ ഇടയിൽ നിന്നും പോയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും നല്ല സ്ഫുടമായ മലയാളം പറഞ്ഞോണ്ട് വരുന്നത്. ഞങ്ങൾക്ക് സ്വല്പം ദേഷ്യമൊക്കെ ഉണ്ടായെങ്കിലും ഞങ്ങളാരും അത് പുറത്ത് കാണിച്ചില്ല.

ഞങ്ങൾ എല്ലാവരും(ഇതിൽ പേര് പറയാത്തതായ ഒരുപാട് ആളുകൾ ഉണ്ടേ !) അവനില്ലാത്ത ഒരു ദിവസം പാടത്ത് കൂടിയിരുന്ന്, നസീറിന്റെ ഈ പെട്ടെന്നുള്ള 'സ്റ്റാൻഡേർഡ് ' ആവലിൽ കടുത്ത അമർഷം രേഖപ്പെടുത്തി. അതിന് ശേഷം ഒരു ഗംഭീര ചർച്ച ആരംഭിച്ചു.

കുറച്ച് നേരത്തെ കടുത്ത നിശബ്ദതയ്ക്ക് ശേഷം ഞങ്ങൾ ചർച്ച ആരംഭിച്ചു.
'ന്താമ്മടെ നസീറിന് പറ്റിയേ ?, ഓന്റെ വർത്താനം ഒക്കെ ആകെ മാറീക്കണ്ണു. വർത്താനൊന്നും പ്പൊ മ്മക്ക് തിരിയണില്ല.'  ഞങ്ങങ്ങളുടെ എല്ലാവരുടെയും ചിന്ത ഒരേ ദിശയിലായിരുന്നു.

'അത്.... പ്പോ.... നോക്കീട്ട് കാര്യല്ല്യടാ എറണാംകുളത്തൊക്കെ പോയി വന്നതല്ലേ അപ്പ അങ്ങനെക്കെ ണ്ടാവും' ഷെരീഫ് അതിന്റെ കാരണം പറഞ്ഞു.

ഞങ്ങളെല്ലാവരും 'അത് ' മനസ്സിലാക്കി അവനോട് ക്ഷമിക്കാൻ കൂട്ടായ തീരുമാനമെടുത്തു.
കൂട്ടത്തിൽ എല്ലാവരും സ്വയം ഇങ്ങനെ സമാധാനിച്ചു,

     'മ്മളൊക്കെ സ്റ്റാൻഡേർഡ് ആവുമ്പോ, ങ്ങനെ സംസാരൊക്കെ മാറുമായിരിക്കും !'.

അങ്ങനെ കൂട്ടത്തിലൊരാൾ സ്റ്റാൻഡേർഡ് ആയ സന്തോഷത്തിൽ ഞങ്ങളെല്ലാവരും അന്ന് സു:ഖമായി കിടന്നുറങ്ങി. അടുത്ത ദിവസം ഉച്ചവരെ ആരും തമ്മിൽ കാണുകയോ, ഒന്നും സംസാരിക്കുകയോ ഉണ്ടായില്ല (ശ്രദ്ധിക്കുക അന്നു മൊബൈൽ ഇത്രയ്ക്ക് പ്രചാരമായിട്ടില്ല). വൈകുന്നേരമായപ്പോൾ ഞാൻ പുറത്തിറങ്ങി,നസീറിന്റെ വീടിന്റെ ഭാഗത്തേക്കു  പോയി,അപ്പോളുണ്ട് അവിടെ അനിയും ഷെരീഫും കൂടി നസീറുമായി അപാരമായ സംസാരത്തിലാണ്.നസീർ കൊപ്പത്തേക്കാണെന്ന് തോന്നുന്നു പോകാൻ വേണ്ടി റെഡിയായി നിൽക്കുകയാണ്.അപ്പോൾ ഞാനും അവരോടൊപ്പം സംസാരത്തിൽ പങ്കുചേർന്നു.

നസീർ ഭയങ്കര തിരക്കിലാണ്. അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഒരു തിരക്കു പിടിച്ച മനുഷ്യന്റെ പ്രകൃതം മയങ്ങി കിടക്കുന്നുണ്ട്. പക്ഷെ അനിയും ഷെരീഫും ഞാനുമൊന്നും അവനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. കാരണം അവൻ തിരിച്ച് എറണാംകുളത്തേക്ക് പോയാലും അവനെക്കുറിച്ച് ഓർത്തിരിക്കാനും സംസാരിച്ച് ചിരിക്കാനും എന്തെങ്കിലും വേണം. അതിനു വേണ്ടിയാണ് അവനെ ഞങ്ങളെല്ലാവരും അങ്ങനെ സംസാരിച്ച് പിടിച്ച് വച്ചിരിക്കുന്നത്.
അപ്പോഴും അവൻ ധൃതിയിൽ തന്നെയാണ്.
എന്തെങ്കിലും ഒരു 'വെള്ളി' അവന്റെ നാവിൽ നിന്ന് വീണ് കിട്ടാൻ വേണ്ടി എല്ലാവരും ചെവി കൂർപ്പിച്ചിരിക്കുകയാണ്.
'എട നസീറെ, അന്റെ സംസാരൊക്കെ ആകെ മാറിണ്ണു ട്ടോ' അനി പറഞ്ഞു.

അപ്പൊ നസീർ അതിനെ ന്യായീകരിച്ചു,'നിങ്ങൾക്ക് വെറുതെ തോന്നുന്നതാടാ, എനിക്ക് ഒരു മാറ്റവും ഇല്ല'.

ഇത് കേട്ടതും അനി പറഞ്ഞു, 'ഇപ്പത്തന്നെ നോക്ക്, യ്യ് പറേണതൊന്നും ഞങ്ങക്ക് പെട്ടെന്ന് മനസ്സിലാവണില്ല്യ , അന്റെ സംസാരം ഭയങ്കര സ്റ്റാൻഡേർഡ് ആയഡാ '

'അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ' നസീർ വിട്ടില്ല. 'ഞാൻ കൊപ്പത്തേക്ക് പോകട്ടെ' അവൻ കൂട്ടിച്ചേർത്തു.

'എന്തിനാടാ ഇപ്പൊ യ്യ് കൊപ്പത്തിയ്ക്ക് പോണ് ?' അനി നസീറിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു.

'കുറച്ച് കപ്പക്കിഴങ്ങ് വാങ്ങണം, അതിനാ ഞാൻ കൊപ്പത്തിയ്ക്ക് പോവുന്നത് ' നസീർ വളരെ സ്റ്റാൻഡേർഡ് ആയിത്തന്നെ കാര്യം വിശദീകരിച്ച് പറഞ്ഞു.

എന്തിനാടാ ഇപ്പൊ അണക്ക് പൂളക്കെഴങ്ങ് ? ഷെരീഫ് ചോദിച്ചു.

'കൊറീസണ്ട് കെര്ത്ണു പൂളക്കെയങ്ങ് ഒന്ന് പിയ്ങ്ങി തിന്നണം ന്ന്. അയിന് കെയങ്ങ് വാങ്ങാൻ പോവ്വ്വാ' അതും പറഞ്ഞ് നസീർ അപ്പൊൾ അവിടേക്ക് വന്ന ഓട്ടോയിൽ കയറി കൊപ്പത്തേക്ക് പോയി.

അവൻ അതും പറഞ്ഞ് പോയ ഉടനെ ഞങ്ങൾ മൂവരും കൂടി നിന്ന് അവന്റെ ആ സംസാരമോർത്ത് കുറേയേറെ ചിരിച്ചു. പേട്ടെന്നുള്ള നസീറിന്റെ പഴയ സ്റ്റൈലിലുള്ള പറച്ചിൽ കേട്ട് അന്തം വിട്ട അനി ഇങ്ങനെ പറഞ്ഞു.
                 'ഓനൊക്കെ എത്ര മാറാൻ പറ്റും ?,ഈ കൊപ്പം മാറണ്ടി വരും, ഓൻ മാറാൻ '
ഞങ്ങൾ എല്ലാവരും അനി പറഞ്ഞത് ശരിവച്ചു.



(പൂള, കപ്പ എന്നൊക്കെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നത് മരച്ചീനിയാണ്
വെള്ളി എന്നു പറഞ്ഞാൽ സംസാരത്തിനിടെ വരുന്ന അബദ്ധം.)

33 comments:

  1. ഹി ഹി ഹി നന്നായിരിക്കുന്നു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. കപ്പ കലക്കി.
    കൊപ്പം അവിടെയുണ്ടെങ്കില്‍ കുപ്പം കണ്ണൂര്‍ ജില്ലയിലാ.


    അറിയാമെലാഞ്ഞിട്ടു ചോദിക്കുവാ.
    (അറിയുന്ന കാര്യം ചോദിക്കില്ലല്ലോ. ഈ കണ്ണൂരാന്റെ ഒരു കാര്യം)

    ആഴ്ചയില്‍ മൂന്നും നാലും പോസ്റ്റ്‌ ഇടണം എന്ന് പരുമല പള്ളീല്‍ നേര്‍ന്ന നേര്ച്ചയാണോ? അതോ എന്നെപ്പോലെ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്ത പാവങ്ങളെ ദ്രോഹിക്കാനുള്ള ഏര്‍പ്പാടോ.!

    **

    ReplyDelete
  3. kollam kollam koppam eppol oru metropolitan city ayyee alley ?

    ReplyDelete
  4. oro desathum oro bhazhayanu.mattuchiladethe bhazha kettal chilappo nammukku thanne chiri varum.kappayum koppavum oppam naseerum kalakki tto.pinne adiyil vakkukalude artham koduthathu nannayi karanam pala sthalathum oru vakkinu pala arthamanu.(poola TVMil yheri vakkanu)
    bst wishes

    ReplyDelete
  5. മനേഷ് മാന്‍ ..... "സംഗതി കലക്കി, കൊപ്പവും, കപ്പയും, നസീറും "....ഓരോ പോസ്റ്റ്‌ കഴിയുമ്പോഴും .. കൊപ്പതു നിന്നും ഏറണാകുളം പോയവരെപോലെ, സ്റ്റാൻഡേർഡ് ആവുനുണ്ട് ................... ആശംസകള്‍ :)

    ReplyDelete
  6. ഈ കൊപ്പത്തിന്റെ ഒരു പൊക്കമേ!! കോളേജില്‍ പഠിക്കുന്ന കാലത്ത് കൊപ്പതു ധാരാളം വന്നിട്ടുണ്ട്!! അവിടെ കുറെ സുഹൃത്തുക്കള്‍ ഉണ്ട്!

    ReplyDelete
  7. ഈ വെള്ളിക്കു പാലക്കാട് നഗര ഭാഗത്തൊക്കെ 'വല്ട്ടാപ്പു' എന്നോ മറ്റോ പറയാറുണ്ടെന്നു തോന്നുന്നു.. എനിക്കിവിടെ ചില പാലക്കാടന്‍ അണ്ണന്‍ മലയാളീസ് കൂട്ടുണ്ട്.. പെരുച്ചായികള്‍ രാവിലെ എഴുനെല്‍ക്കുന്നത് തന്നെ ഇന്ന് ആരുടെ എങ്കിലും വായില്‍ നിന്നും വല്ല വെള്ളിയോ പിച്ചളയോ കിട്ടുമോ എന്ന് നോക്കാനാണ്.. പോസ്റ്റ് നന്നായിരുന്നു.. :)

    ReplyDelete
  8. കൊള്ളാം, കൊപ്പത്തുകാരാ..

    ReplyDelete
  9. paavam naseer ithuvallathum ariyunnundo?

    ReplyDelete
  10. കലക്കി ചങ്ങായീ, സന്ദേശമൊക്കെ മ്മടെ ഹിതം പോലെ മാന്തിയെടുത്തോളാം

    ReplyDelete
  11. nazeerinu panikitty ayal vaasikale viswasikkaruthu

    ReplyDelete
  12. mandoosan mattullavare mandan marakkunnu

    ReplyDelete
  13. എന്ത് കഥയാണ്‌ മുള്ളണം എങ്കില്‍ മുള്ളൂര്‍ക്കരക്ക് പോണോ ഹ്മ്മ

    ReplyDelete
  14. ഇത് പോലെ കൊച്ചിയിലേക്ക് വണ്ടി കയറിയ ഒരുത്തനെ എനിക്കറിയാം.... നെവിയിലെ കൊന്ദ്രക്ടരുടെ ഡ്രൈവര്‍ ആയ അവന്‍ നാട്ടിലെത്തിയാല്‍ "ഞാന്‍ നെവിക്കരനാന്" എന്നാണു...സ്വയം പരിജയപെടുതുന്നത്...

    ReplyDelete
  15. ഹഹ ഇത് കലക്കി. നല്ലൊരു നുറുങ്ങു നര്‍മ്മം
    എത്ര മാറിയാലും മ്മളെ ഭാഷ വിട്ടു കളിക്ക്യര്ത് ലെ എന്തെ..:)

    ReplyDelete
  16. നമ്മുടെ നാട്ടിന്‍പുറത്തിന്റെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റ്‌....... ഇഷ്ട്ടായി.... :)

    ReplyDelete
  17. കൊള്ളാം ... നന്നായിട്ടുണ്ട്...
    കണ്ണൂരാന്‍ ചോദിച്ചത് കേട്ടില്ലേ.. നേര്ച്ച ഉണ്ടോന്നു... പക്ഷെ ഞാന്‍ അങ്ങിനെ ചോദിക്കൂലാട്ടോ..
    എന്നാലും പോസ്റ്റ്‌ കുറച്ചു എഴുത്ത് നന്നാക്കാന്‍ നോക്കൂ..

    ReplyDelete
  18. കൊള്ളാം ... :) നന്നായി..

    ReplyDelete
  19. ഇവിടെ വന്ന് എന്റെ ചെറിയ തമാശയനുഭവം വായിച്ചുകമന്റിയ എല്ലാ സഹൃദയർക്കും ഒരായിരം നന്ദി. ഉപദേശങ്ങൾ എല്ലാം എന്റെ നന്മക്കാണെന്ന് എനിക്കറിയാം,അതെല്ലാം ഞാൻ ഉൾക്കൊള്ളും എന്ന് ഞാൻ വാക്ക് തരുന്നു.
    പേരെല്ലാം കൂടി ഇവിടെ ഉൾപ്പെടുത്താൻ ഒരു ശ്രമം നടത്തി, പരാജയപ്പെട്ടു.ക്ഷമിക്കുക.

    ReplyDelete
  20. കൊള്ളാം കെട്ടോ......കൊപ്പം പഴയ കൊപ്പമല്ലായിരിക്കും പക്ഷെ നസീറ് പഴേ നസീറാ...!!

    ReplyDelete
  21. കൊപ്പക്കാരന്റെ കപ്പക്കഥ കൊയപ്പമില്ല ട്ടോ.. :)

    ReplyDelete
  22. "Koppathe kappa katha" nannayitundu. Nasiru enitu gulfinu poyo alla neeyoke avane avide pidichu vecho. hahahah

    ReplyDelete
  23. കൊള്ളാട്ടോ മനൂ ഈ പൂള പുരാണം...

    ReplyDelete
  24. ഓന്‍ ഞമ്മളെ ആളാ .."ചെമ്മീന്‍ തുള്ളിയാല്‍ അയിനൊരു കണക്കൊക്കെ ഇല്യേ? " ഇഷ്ട്ടായി ട്ടോ

    ReplyDelete
  25. ഈ രചന നന്നായിട്ടുണ്ട്. മറ്റുള്ളത് പോലെ മനസിലാവാന്‍ പ്രയാസമില്ലാത്ത ഭാഷ. ലളിതമായ വിവരണങ്ങള്‍..

    ReplyDelete
  26. ഹ ..ഹ ..മനേഷേ..ഇതും കലക്കി ട്ടോ. നമ്മടെ അനി ഇതിലും ഉണ്ടല്ലോ..നസീറിനെ പോലെ ഭാഷ മാറ്റി സംസാരിക്കാന്‍ തുടങ്ങിയ ആളുകളെ എനിക്കും പരിചയമുണ്ട്. ആകെ മൊത്തം എഴുത്തിനു നല്ല ഒഴുക്കുണ്ടായിരുന്നു. ആസ്വദിക്കാന്‍ പറ്റി. നല്ല നിരീക്ഷണം എഴുത്തില്‍ മുഴുവന്‍ പ്രതിധ്വനിച്ചു. അത് പോലെ തന്നെ ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്..ആദ്യമായി വായിക്കുന്ന ആര്‍ക്കും മനസിലാകുന്ന തരത്തില്‍ അതെല്ലാം കൂട്ടിയിണക്കി പറഞ്ഞത് വളരെ നന്നായി.

    അഭിനന്ദനങ്ങള്‍ ...ആശംസകള്‍..

    ReplyDelete
  27. ഭാഷയും ഭാഷാഭേദങ്ങളും സ്ഥിരം വിഷയമായി വരുന്നുണ്ടല്ലോ.
    നിങ്ങള്‍ കൊപ്പംകാര്‍ക്ക് മുലപ്പാല്‍ പോലെ ആയിട്ടുണ്ടാവുമല്ലേ ഇത്.
    ഇനി ഞാനെങ്ങാന്‍ അവിടെ വന്നാല്‍...
    എന്നെ കേള്‍ക്കാതെ എന്തെങ്കിലും പറയണം എങ്കില്‍ നിങ്ങള്‍ അല്പം സ്പീഡില്‍ നിങ്ങടെ ഭാഷേല് പറഞ്ഞാല്‍ മതി, ഒന്നും പുടികിട്ടൂലാ...

    ReplyDelete
  28. കളിക്കളത്തില്‍ മമ്മൂട്ടി പറയും പോലെ ആര്‍ക്കും ആരുടേം ഭാഷ മറക്കാന്‍ ആവില്ല... ആശംസകള്‍

    ReplyDelete
  29. ഇഷ്ടപ്പെട്ടു ......നന്നായി.....മനേഷ്

    ReplyDelete
  30. koppathinte katha nannayittund...njanum oru koppam karananu,ashamsakalu..

    ReplyDelete