ഈ തലക്കെട്ട് ആലോചിച്ച് നിങ്ങൾ വളരെയധികം തല പുണ്ണാക്കേണ്ട ഒരാവശ്യവും ഇല്ല. പട്ടി സ്നേഹം കാണിക്കാനാണ് വാൽ ആട്ടുന്നത്. ആരെയും കടിക്കുക തന്നെ ചെയ്യാത്ത ഒരു പട്ടിക്ക് എന്തിനാ സ്നേഹം കാണിക്കാൻ ഒരു വാൽ ? അത് ആരെയും കടിക്കാൻ പോവ്വാതെ തന്നെ അതിന്റെ സ്നേഹം എല്ലാരോടും കാണിക്കുന്നുണ്ടല്ലോ ! ഇനി അടുത്ത വരിയെപ്പറ്റി, എനിയ്ക്ക് ഈ ഡിഗ്രി കഴിഞ്ഞയാളുകളോട്( പിള്ളേരോട്) ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. കാരണം ഞാൻ പത്താം ക്ലാസ്സും പോളിടെക്നിക്കും പിന്നെ കുറച്ച് മൾട്ടീമീഡിയയും ഗുസ്തിയും ആണ്. അത് കൊണ്ട് തന്നെ എനിയ്ക്ക് ഈ ഡിഗ്രി വർഗ്ഗത്തിനോട് എന്തെന്നില്ലാത്ത (ഉള്ളിൽ നിന്ന് വരുന്ന) ഒരു സ്നേഹമാണ്. എന്നാൽ അങ്ങനേയുള്ള ഒരു 'വാലിനേയും' സ്നേഹിക്കണ്ട കാര്യം ഇല്ല, നമ്മളോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന ആളുകളെ നമ്മൾ വില വച്ചാൽ മതി എന്ന് എന്റെ മനസ്സിൽ അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവം എനിക്കുണ്ടായി.
ഞാൻ ആക്സിഡന്റ് കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണല്ലോ ? അപ്പോൾ ഒരു വിധം കൂട്ടുകാരുടെ ഒപ്പം പോയി ഇരുന്ന് വർത്തമാനം പറയാനൊക്കെ തുടങ്ങിയ സമയമാണ്. എന്നെ വൈകുന്നേരങ്ങളിൽ എന്റെ സുഹൃത്തായ ഫിസിയോ ജയേഷോ,സുധിയോ വന്ന് വീട്ടിൽ നിന്ന് പുറത്ത് കൊണ്ടുപോകും. അതാണ് പതിവ്. ആറ് മണി കഴിഞ്ഞാൽ പിന്നെ ഞാൻ അവരോടൊപ്പം വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല. വീട്ടിൽ വിളക്ക്(ദീപം) വച്ചാൽ പിന്നെ ഞാൻ അവരുടെ കൂടെ പോവാറില്ല. ചില സമയങ്ങളിൽ ഉച്ചക്ക് ഞാൻ ചേട്ടന്റെ കൂടെ കടയിൽ പോയിരിക്കും,അപ്പോൾ പിന്നെ ആറുമണീ ന്നോ ഏഴ് മണീ ന്നോ പ്രശ്നമില്ല. കൂട്ടുകാർക്ക് കടയിൽ വന്ന് എന്നെ അവർ കമ്പനി കൂടുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാം. അങ്ങനെ ഒരു ദിവസം ഞാൻ കടയിൽ പോയിരിക്കുകയായിരുന്നു..
സുധി അധികം വൈകാതെ ഗൾഫിൽ പോവ്വാണ്. സോ അവൻ എന്നെ വിളിച്ച് 'എന്റെ പല്ല് ഒന്ന് ഓട്ടയടക്കണം, ഞാൻ ഇപ്പൊ കടയിലേക്ക് വരാം, ന്ന്ട്ട് മ്മക്ക് ഡോക്ടറുടെ അടുത്ത് പോവാം' ന്ന് പറഞ്ഞു. അങ്ങനെ അവൻ വന്ന് കടയിൽ നിന്ന് എന്നെ വിളിച്ച് ബൈക്കിൽ കൊപ്പത്തുതന്നേയുള്ള ഹോസ്പിറ്റലിലേക്ക് പോയി. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെയപ്പോൾ ഞങ്ങളുടെ സുഹൃത്ത് മണ്ണേങ്ങോട് ഷാജിയും ഉണ്ടായിരുന്നു. അവന്റെ അമ്മയ്ക്ക് എന്തിനോ(?) ഡോക്ടറെ കാണാൻ വന്നതാണവൻ.(32 പല്ലുകളല്ലേ ? അതിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും!)
ഞാൻ ഷാജിയോട് സംസാരിച്ച് അവിടേയിരിക്കുമ്പോൾ സുധി ചെന്ന് ഡോക്ടറെ കാണാനുള്ള ടിക്കറ്റ് (സ്ലിപ്) വാങ്ങുകയാണ്.
എതാ പേര് ? റിസപ്ഷനിലെ പയ്യൻ ചോദിച്ചു.(രാത്രിയായില്ലേ..... പയ്യനേ ഉള്ളൂ!)
'സുധീഷ് '. ശബ്ദത്തിന് ഇത്തിരി ബാസ് കൂട്ടി സുധി പറഞ്ഞു.
അല്ലെങ്കീ 'സുധി' ന്ന് എഴുത്യാ മതി. അതാവും ങ്ങൾക്ക് വിളിക്കാൻ സുഖം. അവൻ കാര്യം വിശദീകരിച്ചു.
റിസപ്ഷനിസ്റ്റ് പയ്യൻ പേരെഴുതിയ(?) കടലാസ് സുധിയുടെ കയ്യിൽ കൊടുത്ത്, ഞങ്ങളെ ചൂണ്ടിക്കാണിച്ച്, അവിടിരുന്നോളാൻ പറഞ്ഞു.
പത്താം ക്ലാസ്സും ഗുസ്തിയും മാത്രം വിദ്യാഭ്യാമുള്ള നമ്മുടെ സുധി ആ കടലാസും കയ്യിൽ പിടിച്ച് അതിൽത്തന്നെ നോക്കി ചിരിച്ച് ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് പറഞ്ഞു.
'ഡാ മനേഷേ നീയീ ടിക്കറ്റ് ഒന്നു വായിച്ച് നോക്ക് '. ഞാൻ അവന്റെ കയ്യിലെ അഡ്മിഷൻ ടിക്കറ്റ് വായിച്ചു. ആദ്യം എനിക്ക് അതിലെഴുതിയ ഭാഷയേതാണെന്ന് മനസ്സിലായില്ല. ഞാൻ വീണ്ടും വീണ്ടും വായിച്ചു. 'സെദെ'(sedhe), അങ്ങനെയേ എന്റെ അറിവിൽ ആ വാക്കുകൾ പതിഞ്ഞുള്ളൂ. ഞാൻ അത് ഷാജിക്ക് കാണിച്ചു കൊടുത്തു. അവൻ അത് വായിച്ച ശേഷം പറഞ്ഞു.
'എല്ലാടത്തും ണ്ട്, ഈ റിസപ്ഷനിസ്റ്റ് ന്നും പറഞ്ഞ് ഒരന്തും കുന്തും ഇല്ലാത്തവന്മാരെ പിടിച്ചിരുത്തും, കൊറച്ചെങ്കിലും എഴുത്തും വായനീം അറിയുന്നവരേ കിട്ടീലേ ആവോ മ്മടെ ഡോക്ടറ്ക്ക്.'
'അത് അക്ഷരപിശാചാവും ഷാജ്യേ , പാവല്ലേ ഓൻ'. ഷാജിയോട് ഞാൻ പറഞ്ഞു.
ഏട മനേഷേ അക്ഷര പിശാചാച്ചെങ്കീ ഒരോടത്ത് മ്മക്ക് സഹിക്കാം, ത് നോക്ക് വല്ല ബന്ധൂം ണ്ടോ ഇവന്റെ പേരുമായിട്ട് (sudheesh,sudhi) ? ഷാജി ഇത്തിരി കനത്തിൽ പറഞ്ഞു.
ഞങ്ങൾ അങ്ങനെ സംസാരിച്ച് ചിരിച്ച് ഇരിക്കുന്നതിനിടയിൽ ഡോക്ടർ സുധിയെ വിളിച്ചു. കൂടെ ഞാനും കയറി. അങ്ങനെ അവന്റെ പരിശോധനയും 'പോട് അടക്കലും' കഴിഞ്ഞ് തിരിച്ച് പോരാൻ തുടങ്ങുമ്പോ ഞാൻ സുധിയുടെ സ്ലിപ് ഡോക്ടർക്ക് നേരെ നീട്ടി. എന്നിട്ട് അതൊന്ന് വായിക്കാൻ പറഞ്ഞു.
ഡോക്ടർ കുറെ നേരം ശ്രമിച്ച് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു. 'ഇതാര് എഴുതിയതാ' ന്ന് ഡോക്ടർ ഞങ്ങളോട് ചോദിച്ചില്ല(കാരണം,അതറിയാമല്ലോ). പകരം ഇങ്ങനെ പറഞ്ഞു 'രാവിലത്തെ ഡോക്ടേഴ്സിന്റെ ഒപ്പമുള്ള കുട്ടി പോയാൽ പിന്നെ ആരെയും കിട്ടണില്ല. ഇപ്പൊ എന്റെ കൂടെ എല്ലാ കാര്യത്തിനും കൂടി ഒരു സഹായിയായി കിട്ടിയതാ ഇവനെ, ഡിഗ്രി(?) കഴിഞ്ഞ് ഇപ്പോ എന്തോ ചെയ്യ്വാ ത്രേ ഇവൻ'.
ഡോക്ടറോട് 'ശരി,ഞങ്ങൾ പോട്ടെ' എന്ന് പറഞ്ഞിട്ട് തിരിച്ച് കൂട്ടുകാരുടെ ഇടയിലേക്ക് വരുമ്പോഴും മനസ്സ് നിറയെ ആ 'ഡിഗ്രി'ക്കാരനും അവന്റെ സുധി(sedhe) എന്ന എഴുത്തും ആയിരുന്നു.
സത്യം പറയാമല്ലോ അന്നു മുതൽ ഈ 'ഡിഗ്രി' എന്ന വാലിനെ ബഹുമാനത്തോടെ സ്നേഹിക്കുന്ന പരിപാടി ഞാൻ നിർത്തി.(എല്ലാ ഡിഗ്രിക്കാരും ഇങ്ങനേയല്ല കേട്ടോ!)
ഇത് വായിക്കുന്നവർ ദയവായി തെറ്റിദ്ധരിക്കരുത്. കാരണം ആ വ്യക്തി ഇങ്ങനേയെങ്കിലും തിരുത്തപ്പെടുന്നില്ലെങ്കിൽ ദോഷം അവന് തന്നെയാണ്.
ഒളിയമ്പ് : പാവം അവന് മലയാളത്തിൽ എഴുതിയാൽ മതിയായിരുന്നു.
കമന്റ്(ഒരു മലയാളഭാഷാ സ്നേഹി) :തന്തയില്ലാത്ത ഭാഷ എന്ന് കടുത്ത മലയാളഭാഷാ സ്നേഹികൾ പറയുന്ന ഇംഗ്ലീഷിന്റെ സ്ഥിതി,ഇങ്ങനെ റിസപ്ഷനിൽ മാനഭംഗപ്പെടാനാണെങ്കിൽ പിന്നെ നമ്മുടെ മാതൃഭാഷയുടെ സ്ഥിതി പറയണോ ?

ahaa orampanallo ith ...ella digrikkarum inganayalla mashe... chilr digrikku varunnath padikkanalla marich raashtreeyathiliranganum sports,athilupari onnu adichu polichu rasikkanum mathramanu....avaranu pinne kudungunnath....
ReplyDeleteaasamsakal..
കൊള്ളാം. സെദെ :) സ്വന്തം പേര് കോപ്പിയടിക്കുന്നവരുമുണ്ട് ഈ ഉലകത്തില്‍ !!
ReplyDeleteമനീഷ് മാന്‍ , കലക്കി , ഡിഗ്രി ഉള്ള മണ്ടന്മാര്‍കും, ഡിഗ്രീ ഇല്ലാത്ത ബുദ്ധിജീവികള്‍ക്കും ...... അഭിവാദ്യങ്ങള്‍ :) :)
ReplyDeletepavam sedhe......ee lokathevidayo jeevikkunnu.
ReplyDeletedegree suhruthukalk abhivadyangal
ReplyDeleteadipoli
ReplyDelete"B A R.........beer" Jagathiyude mookilla rajyathu dialogue ormavarunnu. haahahahah
ReplyDeleteമനേഷേ..ഭാഷ കസര്‍ത്ത് ഇതില്‍ കുറവാണല്ലോ..എന്ത് പറ്റി ? എങ്കിലും ഒരു അനുഭവം പങ്കു വക്കുമ്പോള്‍ ചേര്‍ക്കേണ്ട ഫോര്‍മുലകള്‍ എല്ലാം ഇതിലുണ്ട്. പറഞ്ഞത് ശരിയാണ്, ഈ ഡിഗ്രിയും പി ജിയും ഒന്നും വലിയ കാര്യമല്ല..ഞാന്‍ പി ജി കഴിഞ്ഞപ്പോളാണ് അത് എനിക്ക് മനസിലായത്. ..മനുഷ്യന്‍ പഠിക്കേണ്ട വിദ്യാഭ്യാസം ഇതൊന്നുമല്ല എന്നാണു എന്‍റെ പക്ഷം.. ആശംസകള്‍..
ReplyDeleteപിന്നെ, എന്താ വിശ്രമിക്കുകയാഎന്നൊക്കെ പറഞ്ഞത്,..ഇപ്പോള്‍ എങ്ങനെയുണ്ട്..
അതൊക്കെ അവിടേ നില്‍ക്കട്ടെ, ഇതുവരെ കേട്ടതുവച്ചു നോക്കിയാല്‍....
ReplyDeleteതടീടെ വളവും ആശാരീടെ പിഴവും എന്ന് പറഞ്ഞതുപോലെ നിങ്ങടെ ഭാഷയ്ക്കും കാണും ഇതില്‍ ഒരു കടുംകൈ...
മലയാളികൾ മലയാളത്തിൽ എഴുതി ശീലിക്കണം അതും അക്ഷരത്തെറ്റില്ലാതെ..... ഇപ്പോൾ ഈ ഡിഗ്രി എന്ന് പറയുന്ന സാധനം വെറും അലങ്കാര വസ്തുവാ.....
ReplyDeleteഇത് പഴേതല്ലേ. പുതുതെവിടെ?
ReplyDeleteഹഹ കലക്കി... ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള എന്റെ മുത്തശി എന്റെ ചെറുപ്പത്തില്‍ എന്നെ എ ബി സി ടിയും ഗുണന പട്ടികകളും പഠിപ്പിച്ചതാണ്. അന്ന് നാലാം ക്ലാസ് പടിച്ചവര്‍ക്കുള്ള വകതിരിവ് ഇന്നത്തെ എന്ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഉണ്ടോ എന്നത് സംശയം... ഡിഗ്രി ആണത്രേ ഡിഗ്രി... ഹും ഞാനും പത്താം ക്ലാസും പോളിടെക്നിക്കും കുറച്ചതികം മള്‍ട്ടി മീഡിയയും മാണെട്ടോ...
ReplyDeleteടോക്കണ്‍ മതിയായിരുന്നു ..........
ReplyDelete'ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ..' എന്നൊരു ചൊല്ല് ഇല്ലേ മനേഷേ.....
ReplyDeleteഅതുപോലെ ' ഡിഗ്രിക്കാരന് അക്ഷരമറിയില്ലേൽ ഡിഗ്രി കാലിക്കറ്റിന്റേത്..'എന്നും നാട്ടിലൊരു ചൊല്ലുണ്ട്. കുഴപ്പം ഡിഗ്രിക്കല്ല - കാലിക്കറ്റിനാണ്.
Betway casino no deposit bonus codes & bonus offers 2021
ReplyDeleteBetway Casino 경기도 출장샵 is a casino that was founded in 2012. It's owned by the same group of top-tier 여수 출장안마 online bookies that 경기도 출장안마 manage the online betting 통영 출장샵 industry. 천안 출장샵