Saturday, 29 October 2011

'അന്താക്ഷരി'യുടെ അന്തമുള്ള ഉമ്മ

 ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് നടന്ന സംഭവമായതുകൊണ്ട് ഈയടുത്തു, ഏതോ കല്ല്യാണവീട്ടിൽ വച്ച്,  ആരോ പറഞ്ഞു കേട്ട സംഭവമാണ്. ഞാൻ നേരത്തെ സെപ്റ്റംബറിലെ 'അന്താക്ഷരി അന്തമുള്ളവരുടെ പാട്ട് ' എന്ന പോസ്റ്റിൽ വിവരിക്കാതെ പറഞ്ഞ നായകൻ സൈഫുദ്ദീൻ എന്ന, ഞങ്ങളുടെ സൈഫുവിന്റെ കുട്ടിക്കാലമാണ് ഇവിടെ പറയുന്നത്.
അവന്റെ ഉമ്മായ്ക്ക്  മൂന്ന് പെണ്മക്കൾക്ക് ശേഷം പിറന്ന ആൺതരിയാണ്. താഴത്ത് വച്ചാ പേനരിക്ക്വോ, തലയിൽ വച്ചാ ഉറുമ്പരിക്ക്വോ ന്ന് വച്ചാണ് ഉമ്മയും ചേച്ചിമാരും അവനെ നോക്കിയിരുന്നത്. ഇത് നടക്കുന്നത് അവൻ യു,പി സ്കൂളിൽ പഠിക്കുമ്പഴാണ്.

സ്കൂൾ വിട്ട് അവൻ വരേണ്ട നേരം കഴിഞ്ഞ് ഒരുപാടായി,പക്ഷെ അവനെ കാണുന്നില്ല. കുറെ നേരം അവന്റെ ഉമ്മ അടുത്ത വീടുകളിൽ ഒക്കെ പോയി പരിഭവങ്ങളും പരാതികളും പറഞ്ഞ് നേരം കളഞ്ഞ് 'ആ' വിഷയത്തിൽ നിന്ന് സ്വന്തം ശ്രദ്ധ തിരിക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി. പക്ഷെ നേരം കുറെ കഴിഞ്ഞിട്ടും അവൻ എത്തിക്കാണുന്നില്ല. അപ്പോഴേക്കും അടുത്തവീട്ടിലെ കുട്ടികളൊക്കെ സ്ക്കൂൾ വിട്ട് എത്തി. തൊട്ട് അടുത്തുള്ള വീട്ടിൽ രണ്ട് ആണ്മക്കളാണ്.അവിടെയാണ് അവരപ്പോൾ നിൽക്കുന്നത്. കുട്ടികൾ അതിലൂടെ ഓടിച്ചാടി നടക്കുന്നുണ്ട്. അവരുടെ 'തകർക്കൽ' കാണുമ്പോൾ സൈഫൂന്റെ ഉമ്മായ്ക്ക് സങ്കടം ഇരട്ടിക്കുകന്നുണ്ട്.  'ഇവരുടെ കൂടെയൊക്കെ ഓടിച്ചാടി നടക്കേണ്ട ന്റെ കുട്ടീനെ ഇങ്ങ്ട് കാണിണ് ല്ല്യല്ലൊ ? ' ഉമ്മയുടെ ചിന്തകൾ കാടുകയറിയതൊന്നുമില്ല പക്ഷെ, അടുത്ത വീട്ടിലെ അടുക്കളയിൽ ഇടക്കിടെ കയറിക്കൊണ്ടിരുന്നു.

'എവടെ പോയി കെടക്ക്വാ ഓൻ, ങ്ങളെങ്ങാനും കണ്ടോ ?' അവസാനം ഉമ്മ ആ ചോദ്യം സ്ക്കൂളിൽ നിന്ന് വന്ന് കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു.

'ഓൻ പ്പ ങ്ങ്ട് വരും മ്മാ' വേണമെങ്കിൽ സമാധാനിച്ചോട്ടെ എന്ന മട്ടിൽ അവർ ഒന്നിച്ച് മറുപടി പറഞ്ഞു.

ഇവരുടെ അമ്മ വീട്ടിൽ തിരക്കിട്ട പണികളിലാണ്. അതിനിടയിൽ ഉമ്മയെ ഓരോന്ന് പറഞ്ഞ് സൈഫൂന്റെ ഉമ്മയെ സമാധാനിപ്പിക്കുന്നുമുണ്ട്.

സാധാരണ സൈഫു വരാറുള്ള ബസ് പോയി കുറെ നേരമായിരിക്കുന്നു. പക്ഷെ അവനെ കാണുന്നില്ല. അവസാനം ഉമ്മ, മനസ്സിലെ ബദ്ധപ്പാട് സഹിക്കവയ്യാതെ തന്റെ പുന്നാര മകനെ തേടി റോഡിലേക്ക് നടന്നു. അവിടുന്ന് ഇടവഴിയിലൂടെ ഒരു കിലോമീറ്ററോളം ഉണ്ടാവും റോഡിലേക്ക്. ഉമ്മയുടെ ബദ്ധപ്പാട് കണ്ട് പേടിച്ച അടുത്ത വീട്ടിലെ അമ്മയും, സൈഫൂന്റെ ഉമ്മയുടെ കൂടെ റോഡിലേക്ക് പോയി.ഇതെല്ലാം ഒരു രസമായിക്കണ്ട് അമ്മയുടെ കുട്ടികളും കളിച്ചുകൊണ്ട് ഒപ്പം കൂടി. റോഡിലെത്തിയിട്ടും ഉമ്മ പായ്യ്യാരം (സ്വയം പരിഭവം പറച്ചിൽ) നിർത്തിയിട്ടില്ല.
'ഓന് ബടെ കുടീൽ ഇരിക്ക്ണോരടെ  ബെശമൊന്നും നോക്കണ്ടലോ, ഇങ്ങ്ട്ട് ബരട്ടേ ഓൻ,ഓന ഞാൻ കാണിച്ചൊട്ക്കാ'. ഇങ്ങനെയൊക്കെ പറയുന്നുണ്ടേലും ഉമ്മയുടെ മനസ്സ് നീറുകയാണ്. അതും ഇടക്കിടെ പുറത്ത് വരുന്നുണ്ട്. ആ നീറ്റൽ ഇടക്കിടെ അടുത്തുള്ള അമ്മയോട് കാണിക്കുന്നുമുണ്ട്. 'അല്ലാ ങ്ങളൊന്ന് ആലോയിച്ചോക്കിം, ക്ക് ബട് ആകെ ഒന്നേ ള്ളൂ 'ആണായിട്ട് ' ന്ന ചിന്ത ഓന്ണ്ടെങ്കീ ഓൻ ബെക്കം ങ്ങ്ട് ബരൂലേ?'
'ഊം.....' അമ്മ ഉമ്മയെ സമാധാനപ്പെടുത്താൻ വേണ്ടി ഒരു നീളമുള്ള മൂളൽ കൊടുത്തു.
ആ അമ്മയുടെ സമാധാനപ്പെടുത്താനുള്ള മൂളലൊന്നും ഉമ്മായ്ക്ക് ഏറ്റില്ല. അവസാനം ഉമ്മ ആ കുട്ടികളോട് ചോദിച്ചു. 'ഓൻ എവടക്ക് പോയതാ ? ങ്ങളോട് വല്ലതും പറഞ്ഞ്ക്കണോ ?'
അവർ അവരുടെ അറിവിന്റെ പരിധിയിൽ ഉള്ള സത്യം അവസാനം തുറന്നു പറഞ്ഞു.

'ഓൻ ചെലപ്പോ 'സിൽമയ്ക്ക് ' പോയിട്ടുണ്ടാവും മ്മാ' കൂട്ടത്തിൽ മൂത്തവൻ പറഞ്ഞു.

'ഇവടെ പ്പൊ അട്ത്ത് പട്ടാമ്പിയ്ക്ക് പോണ്ടെ സിനിമ കാണാൻ,അതാവും ത്ര വൈകണ് '
അപ്പോഴേക്കും സൈഫൂന്റെ ഉമ്മയുടെ ബേജാറിൽ(പരിഭ്രമം) രസം പിടിച്ചിരുന്ന അവന്റെ അനിയൻ ഉമ്മയുടെ ബേജാറ് കൂട്ടാൻ വേണ്ടി ഇത്രയും കൂടി പറഞ്ഞുചേർത്തു.

അത് കേട്ടതും ഉമ്മയ്ക്ക് കൂടുതൽ പരിഭ്രമമായി. കാരണം അവിടെ അടുത്ത് 2 കിലോമീറ്റർ പോയാലുള്ള കൊപ്പം ഒരു ഭേദപ്പെട്ട ടൗൺ ആണ്. അവിടേക്ക് പോലും അവനെ ഒരാവശ്യത്തിനും വിടാതെ ഇരിക്കുമ്പോഴാണ്,ഒരുപാട് ദൂരത്തുള്ള പട്ടാമ്പിയിൽ തന്റെ പുന്നാരക്കുരുന്ന് പോയിരിക്കുന്നതായി അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിരിക്കണത്.
'ഏയ്..ഓൻ....അങ്ങനേങ്ങ്ട് പട്ടാമ്പിക്ക് പോവ്വൊന്നൂല്ല' ഉമ്മ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

അപ്പോൾ അടുത്ത വീട്ടിലെ അമ്മ സമാധാനിപ്പിക്കുവാൻ എന്നവണ്ണം പറഞ്ഞു.
'ങ്ങള് പേടിക്കാണിരിക്കും നബീസുമ്മാ,ഓൻ പട്ടാമ്പീ പോയതാണെങ്കിലും വേഗങ്ങ്ട് വന്നോളും ന്ന് '.

കുട്ടികൾ പറഞ്ഞത് പോട്ടെ,ഇപ്പൊ അവരുടെ അമ്മയും അത് തന്നെ ഉറപ്പിച്ച് പറയുന്നത് കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച  ദേഷ്യവും സങ്കടവും ഒക്കെ സൈഫൂന്റെ ഉമ്മായിൽ നിന്ന് കടുത്ത വാക്കുകളായി പുറത്ത് ചാടി,
             'ങ്ങക്ക് ഒന്നുപോയാലും കൊയപ്പല്ല്യേരിക്കും, കാരണം ങ്ങക്ക് രണ്ടെണ്ണാണേയ്, ഇക്കതല്ല ആണായിട്ട് ആക ഈ ഒന്നേ ള്ളൂ,അതറിയ്വോ ങ്ങക്ക് '.

അമ്മ പിന്നെ അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഒന്നും പറഞ്ഞില്ല.





അന്താക്ഷരിയുടെ അന്തമുള്ള കഥ.

42 comments:

  1. Manesh Mann ഒരുപാട് മാനസിക പ്രശ്നങ്ങൾക്കിറ്റയിൽ എഴുതിപ്പൂർത്തിയാക്കിയ പോസ്റ്റാണ്. ഹാസ്യത്തിനൊന്നും മൂർച്ച തോന്നുന്നില്ലെങ്കിൽ ക്ഷമിക്കുക........
    oru ammayude vedanaye hasyam aaki chithreekarikkan poyappol pattiya abadham alle..saramillaa...kuzhappamillaa..:)

    ReplyDelete
  2. വായിച്ചു....
    എഴുതുമല്ലോ
    വഴിയെ ഇനിയും വരാം ...

    ReplyDelete
  3. makane sneahikkunna orammayude vyaakulatha..!!sneahamullorummaa..!!!!amma,,oru punyam thanne..!!

    ReplyDelete
  4. അത് വളരെ സത്യമാണ് സുമ രാജീവ്,സൈദുക്ക. അത് ഒരു വലിയ പുണ്യമാണ്. നിങ്ങളാരും ഇതൊരു സെന്റിമെന്റൽ പ്രോബ്ലമായിട്ട് എടുത്ത് എന്നെ വിഷമിപ്പിക്കരുത്. പ്ലീസ്. ആ ഉമ്മയ്ക്ക് അന്തം(ബുദ്ധി) ഉള്ളോണ്ടാ ഞാൻ ഇതിന് അന്തമുള്ള ഉമ്മ ന്ന് പേരിട്ടത്.

    ReplyDelete
  5. നല്ല പോസ്റ്റാണ് കേട്ടോ..

    ReplyDelete
  6. തീരെ ചെറിയ ഒരു സംഭവം ആയതുകൊണ്ടാകാം കഥ എന്ന് വിളിയ്ക്കാൻ തോന്നുന്നില്ല. ഞാൻ ആദ്യമായതു കൊണ്ട് മുഖമൂടികൾ കൂടി വായിച്ചു. മനേഷിനു പ്രതിഭയുണ്ട്. കുറേ മുന്നോട്ട് പോകാം..എന്നാൽ വളരെ ധൃതിയും, അക്ഷമയും ഉണ്ടെന്നും തോന്നി. മിക്കവാറും സീനിയർ ബ്ളോഗർമാർ ഒരു പ്രമേയം ദിവസങ്ങളോളം മനനം ചെയ്ത്, എഴുതി, വെട്ടിതിരുത്തിയാണു പുറത്തിറക്കുന്നത്..മനേഷിനും അതിനു ശ്രമിയ്ക്കാവുന്നതെ ഉള്ളൂ..ഇത് ഒരിയ്ക്കലും നിരുത്സാഹപ്പെടുത്തലായി പരിഗണിയ്ക്കരുത് എന്ന് അപേക്ഷ..സസ്നേഹം, ബിജു

    ReplyDelete
  7. ബിജു ഡേവിസ് പറഞ്ഞത് ശരിയാണ്... ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  8. മനേഷ് ഞാന്‍ രവില തന്നെ ഇത് വായിച്ചിരുന്നു..സത്യം പറഞ്ഞാല്‍ ഈ പോസ്റ്റ്‌ എനിക്കിഷ്ടായില്ല..അത് പറഞ്ഞാല്‍ മനപ്രയാസം ആവണ്ട എന്ന് കരുതിയാ ഒന്നും പറയാതെ പോയത്..ബിജുവേട്ടന്‍ പറഞ്ഞത് പോലെ ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യാതെ നല്ലോണം എഡിറ്റ്‌ ചെയ്യാതെ ധൃതിയില്‍ പബ്ലിഷ് ചെയ്തതാണ് ഈ പോസ്റ്റെന്നു പെട്ടെന്ന് മനസ്സിലാകും. ഹാസ്യം എഴുതുമ്പോള്‍ വളരെ ഹാര്‍ഡ് വര്‍ക്ക്‌ ചെയ്തു ഒരു പത്തു തവണയെങ്കിലും വായിച്ചു നോക്കി എഡിറ്റ്‌ ചെയ്യണം. പോസ്റ്റിന്റെ എണ്ണത്തില്‍ അല്ല അതിന്റെ നിലവാരത്തില്‍ ആണ് തുടക്കക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.ഞാനും ഒരു തുടക്കക്കാരന്‍ ആണ്. ഇത് എന്റെ ഉപദേശം അല്ല..അനുഭവം പറഞ്ഞു എന്നേയുള്ളൂ.

    ReplyDelete
  9. അതെ, ഇതില്‍ ഒന്നുമില്ല. . . കണ്ണൂരാന്‍ ഒരു കമ്മന്റില്‍ പറഞ്ഞത് ഞാന്‍ കേട്ടിരുന്നു.. . . ആഴ്ചയില്‍ ഇത്ര പോസ്റ്റ്‌ ഇട്ടോളാം എന്ന് നേര്ച്ച ഉണ്ടോ?,. . . . ആലോചിച്ചു എഴുതു. . . കുറച്ചു കൂടി സംഗതികള്‍ ഉണ്ടാവട്ടെ

    പല കഥകളും നല്ല കോമഡി ആണല്ലോ. . . കഴിവൊക്കെ ഉണ്ട്

    ReplyDelete
  10. അമ്മമാര്‍ എല്ലാരും അങ്ങനാണ് മക്കളെ കുറിച്ചു ചിന്ടിച്ച്ചുകൊണ്ടേ ഇരിക്കും അവര്‍ ഒരു കരക്ക്‌ എത്തുന്നത് വരെ .....പിന്നെ യിനിക്കും പറയാനുള്ളത് ഒക്കെ മുകളില്‍ പറഞ്ഞു കഴിഞ്ഞു എല്ലാരും ....നല്ല കഴിവുണ്ടുട്ടോ ...കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ മതീട്ടോ ...

    ReplyDelete
  11. ഇവിടെ പറയാനുള്ള കാര്യങ്ങള്‍ മുകളില്‍ എല്ലാവരും പറഞ്ഞു... അത് ഒന്ന് ശ്രദ്ദിക്കുക...

    എന്റെ അഭിപ്രായത്തില്‍ ഒരു പൂര്‍ണത വന്നിട്ടില്ല ഈ പോസ്റ്റിനു.. കഥ ആയിട്ടില്ല... ഒരു ചെറിയ അനുഭവം... അത്ര തന്നെ...

    പിന്നെ ഫേസ് ബുക്കില്‍ കണ്ടു ..കമ്മന്റ് വായിച്ചു തകര്‍ന്നിരിക്കുകയാണെന്നു... അത് ശരിയല്ല... വിമര്‍ശന കമ്മന്റുകലെയാണ് കൂടുതല്‍ ബഹുമാനിക്കേണ്ടത് എന്നാണു എന്റെ അഭിപ്രായം... വിമര്‍ശനങ്ങള്‍ എന്നും നമ്മുടെ നന്മക്ക് വേണ്ടിയാണെന്ന് കരുതുക...

    മണ്ടൂസന് എന്റെ ആശംസകള്‍...

    ReplyDelete
  12. ഇനിയും പോരട്ടെ നാട്ടു വിശേഷങ്ങള്‍ .....

    ReplyDelete
  13. ഈ ലോകത്തെ എന്തിനെയും നമുക്ക് ഹാസ്യ വല്ക്കരിക്കാം.. പക്ഷെ, അമ്മമാരുടെ ആധി.. നോ രക്ഷ..
    എന്നാലും കുഴപ്പമില്ല.. തുടരുക.. ശുഭാശംസകള്‍

    ReplyDelete
  14. കഥയുടെ ടൈട്ടിലുമായി കഥക്ക് ഒരു ബന്ധവും ഇല്ലാലോ
    പിന്നെ കഥ പൂര്‍ത്തീകരണം ആയിട്ടില്ല ചുരുങ്ങിയ പക്ഷം തുടരും എന്നെങ്കിലും എയുതായിരുന്നു

    അത് കൊണ്ട് ഇനിയും തുടര്‍ന്ന് എയുതൂ

    ReplyDelete
  15. സത്യത്തില്‍ അത്ര പോരായ്മ എനിക്ക് തോന്നിയില്ല. ഇത് നര്‍മ്മം ആക്കെണ്ടതില്ലായിരുന്നെന്നു തോന്നി. ആ ഉമ്മയുടെ ബേജാര്‍ ശരിക്കും അനുഭവപ്പെടുന്നുണ്ട്. നിരാശ തോന്നേണ്ടതില്ല. എഴുതാന്‍ കഴിവുണ്ട്,തീര്‍ച്ചയായും. പ്രമേയം മനസ്സിലിട്ടു പാകപ്പെടുത്തിയ ശേഷം എഴിതിനോക്കൂ. തീര്‍ച്ചയായും വിജയിക്കും.
    ഭാവുകങ്ങള്‍.

    ReplyDelete
  16. ഇവിടെ വന്ന് എന്റെ ചെറിയ തമാശയനുഭവം വായിച്ചുകമന്റിയ എല്ലാ സഹൃദയർക്കും ഒരായിരം നന്ദി. ഉപദേശങ്ങൾ എല്ലാം എന്റെ നന്മക്കാണെന്ന് എനിക്കറിയാം,അതെല്ലാം ഞാൻ ഉൾക്കൊള്ളും എന്ന് ഞാൻ വാക്ക് തരുന്നു.

    ReplyDelete
  17. താങ്കളുടെ രചനയ്ക്ക് നല്ല മൃദുത്വം ഉണ്ട്. എഴുതാന്‍ പറ്റിയ ശൈലി.
    യഥാര്‍ത്ഥ പേര് സ്വീകരിച്ചു മലയാളത്തില്‍ നന്നായി എഴുതി തെളിയൂ. ഈ കഥ നന്നായി എന്ന് പറഞ്ഞാല്‍ പോര.
    ആശംസകള്‍

    ReplyDelete
  18. ആ ഉമ്മയുടെ വ്യാകുലത ശരിക്കും അനുഭവപ്പെട്ടു. വിമര്‍ശനങ്ങളെ പ്രോത്സാഹനമായി ഉള്‍ക്കൊണ്ട് അടുത്ത പോസ്റ്റ്‌ കൂടുതല്‍ മനോഹരമാകട്ടെ..ഇനിയും വരാം.

    ReplyDelete
  19. കാട്ടില്‍ പറഞ്ഞ അഭിപ്രായത്തോടു യോജിപ്പു പ്രകടിപ്പിക്കാനായാണ് വീണ്ടും പോസ്റ്റ്‌.

    പെണ്‍കുട്ടികള്‍ക്ക് നദികളുടെ പേരിടാന്‍ പാടില്ല എന്നൊരു ചൊല്ലുണ്ട്. താഴേക്കു ഒഴുകുന്നവയായതിനാന്‍ അത് കുട്ടികളുടെ ഭാവിയെ ബാധിക്കും എന്ന്.
    അതുപോലെയാണ് മണ്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു മുന്‍ വിധി ഉണ്ടാകും. മാറ്റുമല്ലോ,ഈ പേര്..

    ReplyDelete
  20. ariyaavunnavarkku ee kadha ennum nallathu thanne Mr. Manndoosan

    ReplyDelete
  21. നന്നായി എഴുതാനുള്ള കഴിവുണ്ട്.. ആശംസകൾ..!!

    ReplyDelete
  22. ആശംസകള്‍ ... ഇനിയും വരാം

    ReplyDelete
  23. ഇതൊരു ജനാധിപത്യ രാജ്യമല്ലേ..? കൂടുതല്‍ പേര്‍ എന്ത് പറഞ്ഞു എന്ന് ശ്രദ്ധിക്കുമല്ലോ.. ആശംസകള്‍!

    ReplyDelete
  24. മണ്ടൂസാ,
    എനിക്കിഷ്ടായി.

    ReplyDelete
  25. ഇഷ്ട്ടായി ട്ടോ തുടരൂ.. മണ്ടൂസന്‍ ആശംസകള്‍

    ReplyDelete
  26. ആശംസകൾ..ഇനിയും ഇത് പൊലുള്ള നല്ല പൊസ്റ്റുകൾ പ്രതീക്ഷിക്കുന്നു...

    ReplyDelete
  27. പ്രിയപ്പെട്ട മനേഷ്,
    ഒരമ്മയുടെ ആധിവ്യാധികളില്‍ നര്‍മം ചാലിക്കരുതെ !ഹൃദയം പിടഞ്ഞു പോകും!
    ഇനിയും എഴുതുക...ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  28. ആശംസകള്‍....,, എഴുത്തിലിനിയും ഒരുപാട് മുന്നേറാനാവട്ടെ..

    ReplyDelete
  29. ഇത്‌ കഥയാണോ അനുഭവക്കുറിപ്പാണോ എന്ന് മനസ്സിലായില്ല. പട്ടാമ്പിയും, കൊപ്പവുമെല്ലാം അടുത്ത പ്രദേശങ്ങളായതിനാല്‍ താങ്കള്‍ നമ്മുടെ അയല്‍ വാസിയാണെന്ന് മനസ്സിലായി. ഒറ്റ തരി ആണ്‍കുട്ടിയുള്ള ഉമ്മയുടെ വേവലാതി എഴുത്തില്‍ പ്രതിഫലിച്ച്‌ കണ്‌ടു. ആശംസകള്‍ !

    ReplyDelete
  30. സംഗതി അത്ര ജോറായിട്ടില്ലെങ്കിലും
    സംഭവം കലക്കി എന്നുപറയാവുന്ന തരത്തിൽ
    അവതരിപ്പിച്ചു എന്നതാണിതിന്റെ മേന്മ കേട്ടൊ ഗെഡീ

    ReplyDelete
  31. ഇതും ടച്ചിംഗ് ആയിരിക്കുന്നു.. :)

    ReplyDelete
  32. മനേഷേ..ഇതില്‍ ചിരിക്കാന്‍ അധികം ഉണ്ടായില്ല. പക്ഷെ മോശം എന്ന് പറയാനും പറ്റില്ല. ഭാഷ കസര്‍ത്തില്‍ നീ ഇതിലും വിജയിച്ചു. അവസാനം ഉമ്മ ചോദിച്ച ചോദ്യം പ്രസക്തമായി പോയി..ആരായാലും വായടച്ചു പോകും..നല്ല വിവരണത്തിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍..ഇനിയും എഴുതുക. പലരും ഇന്ന് നടക്കുന്ന സംഭവങ്ങള്‍ വരെ നാളേക്ക് മറന്നു പോകുന്ന ഈ അവസരത്തില്‍ , വളരെ ചെറിയ ഓര്‍മകളെ പോലും വലിയ മനസ്സില്‍ ഓര്‍ത്തു വച്ച് ഇത് പോലെ എഴുതാന്‍ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ് മനേഷേ.

    ReplyDelete
  33. ഇതിപ്പോ... ആകാശത്ത് നിന്നപോലായിപ്പോയല്ലോ....
    രണ്ടാം ഭാഗം ഉണ്ടാവുമോ?
    എഴുതിയ അത്രയും കൊള്ളാം. പക്ഷെ എവിടെയും എത്താതെ....
    അല്പം കൂടി നീട്ടി അതങ്ങു പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍....

    ReplyDelete
  34. നല്ലൊരു അനുഭവക്കുറിപ്പ് തന്നെ ഇതും എന്നതില്‍ സംശയമില്ല. പക്ഷെ സൈഫുദ്ദീന്റെ തിരിച്ചു വരവിനെക്കുറിച്ച് ഒന്നും പറയാത്തതുകൊണ്ട് ഒരു പൂര്‍ണതയുടെ പ്രശ്നം തോന്നി. ഉമ്മയുടെ ആ ഡയലോഗ് സൈഫുദ്ദീന്‍ തിരിച്ചു വന്ന ഉടനെ മാറോടണച്ചു കൊണ്ടായിരുന്നെകില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു. എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. അതിന്റെ ക്രിയാത്മകമായ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete