Thursday, 18 October 2012

ഇനി അല്പം കൂട്ടുകാര്യങ്ങൾ.........'കുഞ്ഞാണി'ക്കഥകൾ.

അമ്മ: 'യ്യ് കൊറേ ദ്‌വസായലോ ഈ കമ്പ്യൂട്ടറുമ്മേ കളിക്കല് തൊടങ്ങീട്ട്, ഇപ്പൊ ഒര് കൊല്ലം കഴിഞ്ഞു. ഇതെന്താ പ്പൊ, അണക്ക് ഒരൊഴ്വൂം ഇല്ല്യാത്ത ഈ പരിപാടി ?

ഞാൻ: 'അമ്മാ അതീ ബ്ലോഗ്ഗെഴുത്വാ ന്ന് പറയണതാ ന്നും, കമ്പ്യൂട്ടറീക്കൂടി കഥെക്ക എഴ്തണ ആ പരിപാടി.! ഇതൊക്കെ വായിച്ച്ട്ട് ഇഷ്ടായിട്ടാ ന്നും, അന്നാ ആരിഫിക്കീം, പിന്നീം വേറീം കൊറേ ആൾക്കാരും ഇങ്ങ്ട് ന്നെ അന്വേഷിച്ച് വന്നത്.!'

അമ്മ: 'അതിപ്പെന്താ ഈ കഥോള് ? ഞാൻ പറഞ്ഞേര്ണ വല്ലതൂം ണ്ടോ ? യ്യീ അട്ക്കളടെ അട്ത്ത്ള്ള മുറീലൂര്ന്ന്ട്ട്, ഞാമ്പറയ്ണതൊക്കെ കോപ്പ്യടിക്കണ്ണ്ടോ ?'

ഞാൻ: 'ങ്ങള് നോക്കിക്കോളും, വേണങ്കി ഇത് വായിച്ചോളും.!'

**************   ***************   *****************

ഞാനിനി എന്റെ കൂട്ടുകാര്യങ്ങളെപ്പറ്റി പറയാം. പത്താം ക്ലാസ്സ് വരെ മാളുമ്മമാരും അനിയും നസീറും കുഞ്ഞേട്ടനും ഒക്കെയായുള്ള,സ്വന്തം നാട്ടിലൂടെയുള്ള തേരോട്ടത്തിന് ശേഷം, പത്ത് കഴിഞ്ഞയുടനെ തൊട്ടടുത്തുള്ള(അര കി.മീ അപ്പുറം) വക്കീൽ പറമ്പിലേക്ക് എന്റെ സൗഹൃദത്തെ പറിച്ച് നട്ടു. പിന്നെ കളിയും കഥ പറച്ചിലും ഒക്കെ അവിടെയായിരുന്നു. രാവിലത്തെ സമയം ഞാൻ വീടിന്റെ ചുറ്റുപാടുള്ളവരുമായി, സംസാരിച്ച് അവരുടെയാരുടെയെങ്കിലും വീട്ടിൽ പോയി കത്തി വച്ച് നേരം കളഞ്ഞ്, ഉച്ചയ്ക്ക് ശേഷം ഞാൻ വക്കീൽ പറമ്പിനടുത്തേയ്ക്ക് പോവും.
ഇങ്ങനെ അങ്ങോട്ട് മാറാനുള്ള പ്രധാന കാരണം, അവിടെ നല്ല ചരൽ വിരിച്ച വിശാലമായ ഗ്രൗണ്ടും,മാർഗ്ഗ നിർദ്ദേശം തരാൻ നല്ല കഴിവുറ്റ(?) കളിക്കാരും ഉണ്ട് എന്നതും കൂടിയാണ്.

ഈ കൂട്ടത്തിലെ, എന്റെ അന്നത്തേയും ഇന്നത്തേയും പ്രധാന സുഹൃത്താണ് കുഞ്ഞാണി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന  ---------------- (പേര്). അവനെക്കുറിച്ചാകട്ടെ ഇനിയത്തെ സംഭവങ്ങൾ. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ കുഞ്ഞാണി,വിനീഷ്,ജയേഷ്,ഷാജീവ്,രവി........... അങ്ങനെ നീളുമത്. അതിൽ ഞാനും ജയേഷും കുഞ്ഞാണിയും ആ കാലത്ത് സ്കൂൾ വിട്ട്  വളാഞ്ചേരി റോഡിലൂടെ ഒരുമിച്ച് വീട്ടിലേക്ക് വരേണ്ടവരാണ്. അന്നത്തെ കൂട്ടത്തിൽ ആ വഴിക്കു വരുന്നവരിൽ പ്രധാനിയായിരുന്ന വിനീഷാകട്ടെ സൈക്കിളിൽ നേരത്തെ വീട്ടിലെത്തുമായിരുന്നു. അപ്പോൾ ദിവസവും കുഞ്ഞാണിയും ഞാനും ജയേഷും ഒരുമിച്ചങ്ങനെ, നല്ല നട്ടാൽ മുളയ്ക്കാത്ത നുണകൾ, വാശിയോടെ തമ്മിൽ പറഞ്ഞ് മത്സരിച്ച് ആടിപ്പാടി നടന്നു വരും.

ആയിടെയായി കുഞ്ഞാണി ഒരു പുതിയ ബാഗ് വാങ്ങി,ഞാൻ ബാഗിലല്ല സ്കൂളിലേക്ക് പുസ്തകങ്ങൾ കൊണ്ട് പോയിരുന്നത്. ജയേഷിനൊന്ന് മുൻപേ ഉണ്ടുതാനും. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ,ജയേഷ് കുഞ്ഞാണിയുടെ പിന്നിലൂടെ ചെന്ന് ബാഗിൽ, പുറകിലത്തെ അറയുടെ  സിബ്ബ്, തുറന്ന് കളിച്ച് കുഞ്ഞാണിയെ ശല്ല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഓരോ തവണയും കുഞ്ഞാണി,ജയേഷ് തുറന്ന സിബ്ബ് അടച്ചുകൊണ്ടും, അപ്പോഴൊക്കെ അവൻ ജയേഷിനോട് ദേഷ്യപ്പെട്ട് പലതും ഉറക്കെ  പറഞ്ഞു കൊണ്ടും ഇരുന്നു. അങ്ങനെ അവസാനം കുഞ്ഞാണിയുടെ വീട്ടിലേക്ക് പോകാനുള്ള വഴിയെത്തി. അവിടുന്ന് കുറച്ച് കൂടി മെയിൻ റോഡിലൂടെ നടക്കണം ഞങ്ങളുടേയൊക്കെ വീട്ടിലേക്കുള്ള വഴികളാവാൻ. കുഞ്ഞാണി,അവന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും,ജയേഷിനെ ഉറക്കെ വിളിച്ചു.

'ഡാ ജയേഷേ ങ്ങ്ട് വായോ'

റോഡിലൂടെ കുറച്ചിങ്ങോട്ട് നടന്നെത്തിയ ജയേഷ് തിരിഞ്ഞ് നിന്ന്, അവനോട് കാര്യമന്വേഷിച്ചു,

'എന്തഡ കുഞ്ഞാണ്യേ ?'  
പാവം വളരെ ജിജ്ഞാസയോടെത്തന്നെയാണ് അന്വേഷിച്ചത്.

കയ്യിലെ ബാഗ് ജയേഷിന് നേരെ നീട്ടി കൊണ്ട് അവൻ ഗൗരവമായി വിളിച്ച് പറഞ്ഞു,

'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!' 

ആ ഇടവഴിയെത്തും വരെ കുഞ്ഞാണിയുടെ, ശാസനാ-വർത്തമാനങ്ങൾ കേട്ട് മനം മടുത്തിരുന്ന ജയേഷ് ഇതുകൂടി കേട്ടതോടെ,ഒന്നും മിണ്ടാതെ തലതാഴ്ത്തി എന്നോടൊപ്പം വീട്ടിലേക്ക് പോന്നു.

ഇതാണ് ഞങ്ങ പറയാൻ പോകുന്ന,'കുഞ്ഞാണി' എന്ന കഥാപാത്രം. എന്തിനും ഏതിനും ക്ഷണനേരം കൊണ്ട് തകർപ്പൻ കമന്റ് പാസ്സാക്കുന്നവൻ.!

ഞാങ്ങൾ വൈകീട്ട് കളിക്കാറുള്ള ഗ്രൗണ്ടിനെ പറ്റി പറഞ്ഞല്ലോ,ഞങ്ങൾ കളിക്ക് വല്ലാതെ ഇന്ററസ്റ്റുള്ള സമയത്ത്, നാട്ടിലെ ഉത്സവമായാലും ഗ്രൗണ്ടിലെ കളി മുടക്കാറില്ല. അങ്ങനെ തട്ടകത്തിലെ ഒരു മണ്ഡല ഉത്സവദിവസം, കളി കഴിഞ്ഞ് ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും പുറത്ത് കയറി റോഡിലെത്തി. റോഡിലെത്തിയ ഉടനെ അതുവഴി ഒരു കാറിൽ വരുന്നവർ, ഞങ്ങളോട് വഴിയന്വേഷിക്കാനായി നിർത്തി. അവർ അന്വേഷിച്ചത് ഏറ്റവും മുന്നിലുള്ള ഹരീഷ്,സുധി,ഞാൻ എന്നിവർക്ക് വ്യക്തമായി കേൾക്കാം. അന്ന് ഉത്സവമുള്ള,ഞങ്ങളുടെ സ്വന്തം തട്ടകമായ, 'കാലടി' അമ്പലത്തിലേക്കുള്ള വഴിയാണവർ അന്വേഷിച്ചത്. കാരണം അന്ന് രാത്രി അവിടെ 'ഡബിൾ തായമ്പക' നടക്കുന്നുണ്ട്, അത് കാണലാണവരുടെ ഉദ്ദേശം എന്ന് വ്യക്തം. അവരോട് മറുപടി പറഞ്ഞ് കൊടുത്ത ഹരീഷ് ഞങ്ങളുടെ കൂട്ടത്തിലെത്തിയ ഉടനെ അടക്കാനാവാത്ത അത്ഭുതത്തോടെ പറഞ്ഞു,  
                                    
                             'എന്താല്ലേ ഓരോ സ്പിരിറ്റ് ? ഇവിരെക്കെ സമ്മയിക്കണം ട്ടോ.!'

പിൻനിരയിലുണ്ടായിരുന്ന കുഞ്ഞാണി,താല്പര്യമുള്ള വിഷയം കേട്ട ഉടനെ, ഇടിച്ചുകയറി ഇടപെട്ടു.

                       'സ്പിരിറ്റോ ? എവടേ ഹരീഷേ, സ്പിരിറ്റെവടെ ? ആ കാറിലോ ?'

'കുഞ്ഞാണി', ഏത് കാര്യത്തിനും ഒരു കമന്റ് അവന്റടുത്ത് നിന്ന് ഉറപ്പാ,അത് പൊട്ടത്തരമായാലും.... പക്ഷെ അവൻ ഇതൊന്നുമല്ല,ഇനിയുമുണ്ട്.!

ഞങ്ങൾ കളിയൊക്കെ കഴിഞ്ഞ്,കയറുമ്പോഴേക്കും ഇബ്രായിക്കയുടെ കട മാത്രമേ തുറന്നതായുണ്ടാവൂ. അവിടുന്ന് വെള്ളമൊക്കെ കുടിച്ച്,ബാലേട്ടന്റെ ഹോട്ടലിന്റെ മുന്നിലുള്ള ടൈൽസ് വിരിച്ച വീതനയിലും, ഇബ്രായിക്കയുടെ കടയുടെ മുന്നിലുള്ള ബഞ്ചിലും ഞങ്ങളിൽ പലരും ഇരിപ്പുറച്ചിരിക്കും. ആ സമയത്ത് ഞങ്ങളുടെ കൂട്ടത്തിലെ ഷിഹാബിന്റെ, വീടിന് മുൻപിലൂടെ ഒരു ക്വാളിസ് വളവും തിരിഞ്ഞ് കുതിച്ച് പാഞ്ഞ് വരുന്നുണ്ട്. അതിന് ഹാലജൻ ഹേഡ് ലൈറ്റായിരുന്നു. നല്ല തൂവെള്ള പ്രകാശം വിതറിക്കൊണ്ട് ആ വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ടതും,കുഞ്ഞാണി പറഞ്ഞു,

                       'എന്ത് ക്ലിയറാ ല്ലേ അയിന്റെ ലൈറ്റ്  ? 
                                 വല്ല സൂചീം റോട്ടില്ണ്ടെങ്ങി കാണാ ല്ലേ ?.......രസാ ട്ടോ.!'

ദൂരെ നിന്നും ചീറി വന്ന ആ ക്വാളിസ് ഞങ്ങളെ മറി കടന്ന് അധികം പോയില്ല, അതവിടെ നിന്നു.
ഞങ്ങൾ കാര്യമന്വേഷിക്കാൻ അതിനടുത്തേക്ക് ഓടിച്ചെന്നു. പ്രശ്നമൊന്നുമില്ല, അതിന്റെ ഹെഡ് ലൈറ്റ് അപ്രതീക്ഷിതമായി പെട്ടെന്ന് ഓഫ് ആയിരിക്കുന്നു. അത് കൊണ്ട് ആ വണ്ടി, ഡ്രൈവർ നിർത്തിയതാണ്, മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമുണ്ടാക്കിയില്ല,കാരണം ഞങ്ങടെ കുഞ്ഞാണ്യല്ലേ പറഞ്ഞിരിക്ക്ണത്.!

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിയവേ,മറ്റൊരു മഴക്കാലം വന്നു. അങ്ങനെ ആ മഴക്കാലത്തും ഞങ്ങൾ പതിവ് പരിപാടികളുമായി കൂടിയിരിക്കുന്നു. കൂട്ടത്തിലൊരുവൻ(നിശാന്ത്) കൊപ്പത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, കുടയും ചൂടി ഞങ്ങളുടെ അടുത്തെത്തി. കുട മുഴുവനായി മടക്കാതെ, ഒന്ന് ചുരുക്കിയെന്ന് വരുത്തി അതിന്റെ പിടിയിലുള്ള വള്ളിയിലൂടെ കൈയ്യിട്ട് താഴേക്ക് തൂക്കിപ്പിടിച്ച് ഞങ്ങളോട് വർത്തമാനത്തിനായി നിന്നു. കാര്യമായി മടക്കിവയ്ക്കാത്തതിനാൽ കുടയുടെ വില്ലുകളൊന്നും കുടയുടെ പിടിയിൽ അവ കയറ്റി വയ്ക്കുന്ന ഭാഗത്ത്,ശരിയായി കയറിയിട്ടില്ല. അതുകൊണ്ട് തന്നെ ആ കുടയാകെ, വില്ലുകളൊക്കെ അലക്ഷ്യമായി വിടർന്ന് നിന്ന് കയ്യിൽ തൂങ്ങിക്കിടക്കുകയാണ്. അതുകണ്ട കുഞ്ഞാണി അവനോട് ചോദിച്ചു.

       'എന്തട നിശാന്തേത് ?  വല്ല 'താമര' വിരിഞ്ഞ മായിരിണ്ടലോ ? അല്ല നോക്കിം ങ്ങള് '

കുഞ്ഞാണിയെ പറ്റി നന്നായറിയാവുന്ന നിശാന്ത് പറഞ്ഞു,

                                                           'എട കുഞ്ഞാണ്യേ, പുത്യേ കൊടേ ണ് ത്, 
                      ഇയിന് വെല്ലതും പറ്റ്യാ അന്ന ഞാൻ കാണിച്ചേര ണ്ട് ട്ടോ....'

അവനങ്ങനെ പറഞ്ഞുവെങ്കിലും,പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കാതെ തന്നെ അവൻ കുട നിവർത്തി,

               "ആ 'പുതിയ' കുടയുടെ രണ്ട് വില്ലുകൾ ഒടിഞ്ഞിരിക്കുന്നു.!"  (കുഞ്ഞാണീസ് ഇഫക്ട്.!)

ഞങ്ങളൊക്കെ അതുകണ്ട് കുറേ നേരം ആർത്തു ചിരിച്ചു.

ഞാങ്ങൾ അടുത്ത ദിവസം തന്നെ അടുത്തുള്ള പുലാമന്തോൾ പുഴയിലേക്ക് പോവാൻ പ്ലാനിട്ടു. മഴയിൽ വെള്ളം നിറഞ്ഞ്, എത്രയായെന്നറിഞ്ഞ്,അതിലൊന്ന് നീന്തി-കുളിക്കാനുമായിട്ടാണാ യാത്ര പ്ലാൻ ചെയ്തത്. കൂട്ടത്തിലുള്ള മൂന്ന് പേർ ബൈക്കുകളുമെടുക്കും,അതിൽ ഞങ്ങൾ അഞ്ചോ ആറോ പേർ പോകും, അങ്ങനാണ് പ്ലാൻ. കൂട്ടുകാരൊക്കെ ബൈക്കുകളുമായെത്തി, പുലാമന്തോളിലേക്കുള്ള വഴിയിലുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് വേണം പോകാൻ. അങ്ങനെ അവിടെയെത്തി എല്ലാവരും നിരന്ന് നിന്ന് 'എണ്ണ'യടിക്കുന്നു. 'യ്ക്കൊരമ്പത് ','യ്ക്ക് നൂറ് ' അങ്ങനെ ഓരോരുത്തരായി 'എണ്ണ', സംഖ്യ പറഞ്ഞ് അടിച്ചു കൊണ്ടിരുന്നു. അവസാനമായുള്ള ഒരുവൻ കൂടി അടിച്ചാൽ ഞങ്ങൾക്ക് പോകാം.

അവൻ 'എണ്ണ' അടിക്കാനായി വണ്ടി റെഡിയാക്കി നിർത്തി കുറച്ച് ധൃതിയോടെ  പറഞ്ഞു,

'ഒരു നൂറിനടിച്ചോളിം.'

ദാ വന്നു, കാത്തിരിക്കുന്നവരുടെ ആരുടേയോ ബൈക്കിന് പിറകിലുള്ള കുഞ്ഞാണിയുടെ കമന്റ്,

 'എന്താ ല്ലേ ഓരോ ടെക്നോളജ്യോള്  ? സംഖ്യ ങ്ങ്ട് അടിച്ചാ മതി, അയിന് മാത്രങ്ങ്ട് ചാടും, കൂടുതലൊരു തുള്ളി മ്മക്ക് ക്ട്ടില്ല്യ ന്നെ.!'

എന്തായാലും ആ കൗണ്ടറിൽ നിന്ന് അവസാനത്തെ കൂട്ടുകാരന് 'എണ്ണ'യടിക്കാൻ കഴിഞ്ഞില്ല.! ആ റീഡറും അതിനോടനുബന്ധമായ യന്ത്രങ്ങളുടേയും പ്രവർത്തനം അപ്രതീക്ഷിതമായി നിന്നുപോയി അവൻ അവിടെയുള്ള മറ്റൊരു കൗണ്ടറിൽ നിന്ന് 'എണ്ണ'യടിച്ച് ഞങ്ങളോടൊപ്പം പുഴയിലേക്ക് പോന്നു.

ഡൽഹീ ന്നോ ബോംബേ ന്നോ മറ്റോ ആള് വന്നിട്ടാ,ആ റീഡർ നന്നാക്കിയെന്ന് പിന്നീട് 'കൂട്ടുകാരാരോ' പറഞ്ഞറിഞ്ഞു.!

**************          **************       ***************
ഞാൻ അമ്മയുടെ അഭിപ്രായമറിയാൻ അമ്മയുടെ വായനയും കണ്ട്, കാത്തിരിക്കുകയാണ്,

അമ്മ: 'വായിച്ചു,ഇതൊക്കെ യ്യ് ഇവടെ ഞങ്ങളോടൊക്കെ പറഞ്ഞ്ട്ട്ള്ളതല്ലേ ?'

ഞാൻ: 'അതേന്നും......ഇവടെ ങ്ങളോടൊക്കെ പറഞ്ഞതന്നേ ഇതുവരെ എഴ്ത്യേതൊക്കെ,
                                          പക്ഷെ ഇതുവരെ ഇങ്ങനെ ചെലതൊന്നും ബ്ലോഗിലെഴുതീട്ടില്ല്യാ.!'

അമ്മ: 'വല്ല്ലോരിം പറ്റി ഓരോന്ന് പറയാൻ തൊടങ്ങ്യാ പിന്നെ,'വെള്ളി്ആഴ്ച കന്ന്വോള് മൂത്രൊഴിക്ക്ണ പോലേ ണ് യ്യ് ' എവ്ട്ന്നാ എപ്പ്ഴാ എങ്ങനേ ഓരോന്ന് ചാട്വാ ന്ന്- അണക്കെന്നെ അറിയ്വണ്ടാവില്ല്യാ.'

104 comments:

  1. സ്കൂളില്‍ നിന്നും വീട്ടിലേക്കു കൂട്ടുകാരോടോത്തുള്ള യാത്രയും ഒക്കെ ഓർമ്മേല് വരുന്നു. ഓരോ ഓർമ്മകളും ഇങ്ങിനെ ഓർത്തെടുത്തു ഞങ്ങളുടെ ഓർമ്മകളെ ഓർമ്മിപ്പിക്കുന്ന മനുവിന്റെ കൂട്ടുവർത്താനത്തിന് ആശംസകള്‍.
    പിന്നെ അവസാനം അമ്മ പറയണ വാക്കില്ലേ ? അത് കലക്കീട്ടാ..... 'വെള്ളിയാഴ്ചകളില്‍ കന്നൂട്ടികള്‍ മൂത്രോഴിക്കണന്തി'.....! നാട്ടു ഭാഷ നാട്ടു ഭാഷ തന്നെയാണ് കേട്ടോ.പിന്നെ എനിക്കും തന്റെ വർത്തമാനം നേരിട്ട് ബോധ്യപ്പെട്ടതല്ലേ...

    ReplyDelete
  2. വ്യാഴാഴ്ചയുള്ള വാണിയംകുളം ചന്തയിലേക്ക് കൊണ്ട് പോകുന്ന പോത്തുകളെ പണ്ടൊക്കെ റോഡിലൂടെ, ഒന്ന് രണ്ടാളുകൾ അവയെ ചാട്ടവറുപയോഗിച്ച് തെളിച്ച് നടത്തിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ അവയെ റോഡിലൂടെ കൊണ്ട് പോകുമ്പോൾ അവ മൂത്രമൊഴിക്കാറുണ്ട്,റോഡിൽ നോക്കിയാൽ അവിടവിടെയായി മൂത്രം പരന്ന് കിടക്കുന്നത് കാണാം.! അത് ആരാണ് ഒഴിച്ചതെന്നോ, എപ്പോഴാ ഒഴിച്ചതെന്നോ എന്നൊന്നും അറിയാറില്ല.! അതാണ് അമ്മ പറഞ്ഞത്.

    ഞാൻ നാട്ടുകാര്യങ്ങൾ വിവരിക്കുന്നത് തൽക്കാലത്തേക്ക് നിർത്തി, കൂട്ടുകാര്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സ്നേഹത്തോടെ കൂടെയുണ്ടാവുമല്ലോ ?

    ReplyDelete
  3. നന്നായിരിക്കുന്നു, ഈ കൂട്ടു വര്‍ത്തമാനവും .. ഭാവുകങ്ങള്‍ മനു. :)

    ReplyDelete
  4. കൊള്ളാം ട്ടാ നാടുകാര്യങ്ങളും കൂട്ടുകാര്യങ്ങളും ഒക്കെ വായിക്കാന്‍ നല്ല രസാ... മനുവിന്റെ നാടന്‍ ഭാഷ വായിക്കുമ്പോ നല്ല സുഖംണ്ട്.
    'വല്ല്ലോരിം പറ്റി ഓരോന്ന് പറയാൻ തൊടങ്ങ്യാ പിന്നെ,'വെള്ളി്ആഴ്ച കന്ന്വോള് മൂത്രൊഴിക്ക്ണ പോലേ ണ് യ്യ് ' എവ്ട്ന്നാ എപ്പ്ഴാ എങ്ങനേ ഓരോന്ന് ചാട്വാ ന്ന്- അണക്കെന്നെ അറിയ്വണ്ടാവില്ല്യാ.

    ReplyDelete
  5. കുഞ്ഞാണി ആളുകൊള്ളാലോ...!!!

    ReplyDelete
  6. നന്നായിട്ടുണ്ട്. അവസാനം അമ്മ പറഞ്ഞതാണ് സത്യം ന്റെ മന്വോ .. പാവം കുഞ്ഞാണി ലെ..

    ReplyDelete
  7. നമ്മുടെ നാട്ടിലെ ഭാഷയും നമ്മുടെ നാട്ടിലെ ആളുകളും... നല്ല രസമുണ്ട് വായിക്കാന്‍...... ഇപ്പൊ ഈ ഭാഷയൊന്നും അധികം കേള്‍ക്കാറില്ല; നാട്ടില്‍ പോയിട്ട് കുറെകാലമായത് പോലെയൊരു തോന്നല്‍!

    കുഞ്ഞാണി കഥ കൊള്ളാംട്ടോ !

    ReplyDelete
  8. കുഞ്ഞാണിക്കഥ കൂട്ടുകാര്യങ്ങളിലെക്കുള്ള നല്ലൊരു തുടക്കമാകട്ടെ മനേഷ് .. ആശംസകള്‍..

    ReplyDelete
  9. ഇതൊക്കെ വായിച്ചപ്പോൾ നിന്റെ കൊപ്പതെത്തിയ പോലെ ഉണ്ട് കെട്ടൊ മനൂ,
    കുഞ്ഞാണി ഇപ്പോഴും അവടൊക്കെ തന്നെ ഉണ്ടോ, ആ വഴിക്കൊന്നും ഞമ്മൾ ബരൂല കോയേ ഹിഹിഹി
    ചുമ്മ അതൊന്നും എനിക്ക് വിശ്വാസം ഇല്ല, എങ്കിലുമ് നീ രസായി പറഞ്ഞു

    ReplyDelete
  10. ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ രണ്ടുപേര്‍. അവരെ നമുക്ക് തല്‍ക്കാലം കരിനാക്കന്‍ ഒന്നാമന്‍, കരിനാക്കന്‍ രണ്ടാമന്‍ എന്നിങ്ങനെ വിളിക്കാം!

    പണ്ട്, പ്രസ്തുത "കരിനാക്കന്‍ ഒന്നാമന്‍" അവന്റെ കൂട്ടുകാരുടെ കൂടെ വാഴത്തോട്ടത്തില്‍ പോയി. ഒരു കൂട്ടുകാരന്‍ പറഞ്ഞു - "അമ്പട, ഒരു എമണ്ടന്‍ കൊല നില്‍ക്കണ കണ്ടാ?" - ഇതുകേട്ട കരിനാക്കന്‍ ഒന്നാമന്‍ വാഴത്തോട്ടം മൊത്തം നോക്കിയിട്ടും ഒരു കുല പോലും കണ്ടില്ല. നിരാശനായ കരിനാക്കന്‍ ഒന്നാമന് മറ്റേ കൂട്ടുകാരന്‍ ദൂരെ നില്‍ക്കുന്ന, പെട്ടെന്ന് കണ്ണില്‍ പെടാത്ത ആ കുല കാണിച്ചുകൊടുത്തു. ഉടനെ ആ കരിനാക്കന്‍ ഒന്നാമന്‍ ഇങ്ങനെ പറഞ്ഞു - "അമ്പമ്പോ! എന്തൊരു കണ്ണാടാ നിനക്ക്?!!!"

    പിറ്റേന്ന് നോക്കുമ്പോള്‍ ആ കൂട്ടുകാരന്‍ എവിടെയ്ക്കോ യാത്ര പോകുന്നു. ചോദിച്ചപ്പോള്‍ - "ഒന്ന് കണ്ണാശുപത്രി വരെ പോകണം, നല്ല തലവേദനയും കണ്ണ് വേദനയും ഉണ്ട് :-("

    =======================

    ഇനി കരിനാക്കന്‍ രണ്ടാമന്റെ ഒരു കഥ. ഒരിക്കല്‍ കരിനാക്കന്‍ രണ്ടാമന്‍ ഒരു ലോറിയുടെ പുറകെ ബൈക്കില്‍ പോവുകയാണ്. ലോറിയില്‍ നിറയെ വയ്ക്കോല്‍ കെട്ടുകള്‍ ആണ്. പെട്ടെന്ന് കരിനാക്കന്‍ രണ്ടാമന്‍ തന്റെ ബൈക്ക് സ്ലോ ചെയ്തു പതിയെ പതിയെ പോകാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ കാരണം ചോദിച്ചപ്പോള്‍ കരിനാക്കന്‍ രണ്ടാമന്‍ പറഞ്ഞു - "അഥവാ അതിലെ കെട്ടു പൊട്ടി വയ്ക്കോല്‍ നമ്മുടെ തലയില്കൂടി വീഴ്നാലോ?!!"

    അല്‍പ ദൂരം കഴിഞ്ഞപ്പോള്‍, യാതൊരു പ്രകോപനവും കൂടാതെ ലോറിയിലെ കെട്ടു പൊട്ടി, വയ്ക്കോല്‍ മുഴുവനും താഴെ! പുറകെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വയ്ക്കൂല്‍ കൂനയ്ക്കുള്ളില്‍ ആകുമായിരുന്നു എന്ന് സാരം!

    ==========================

    പിന്നൊരിക്കല്‍ മറ്റൊരു കരിനാക്കന്‍ സുഹൃത്തുക്കളുടെ കൂടെ റോഡില്‍ നില്‍ക്കുമ്പോള്‍, ഒരുവന്‍ റോഡില്‍ കൂടി പഴയ ടൂ-സ്ട്രോക്ക് ബൈക്കില്‍ ഭീകര ശബ്ദത്തോടെ ചീറിപ്പാഞ്ഞു പോകുന്നു. അതുകണ്ട കരിനാക്കന്‍ - "അവന്റെ ഒരു സ്പീഡ് കണ്ടില്ലേ! ഇവനൊക്കെ എവിടെയാടാ പൊളന്നോണ്ട് പോണത്?!!!" - പറഞ്ഞു തീര്‍ന്നില്ല, ആ പയ്യന്‍ മലര്‍ന്നടിച്ചു റോഡില്‍ വീണു കുറെ മുറിവും ചതവും പറ്റി!!!

    ===========

    ഇനി മണ്ടൂസന്‍ പറഞ്ഞ "കുഞ്ഞാണി" ഈ ബ്ലോഗ്‌ വായിച്ചിട്ട് പറയും - "ടാ മന്വേ എന്തൊരു ബ്ലോഗാടാ ഇത്! എന്തോരം കമ്മന്റുകള്‍ ആണ് നിനക്ക്" - പിന്നെ ഞാന്‍ പറയണ്ടല്ലോ!

    ReplyDelete
  11. 'എന്താ ല്ലേ ഓരോ ടെക്നോളജ്യോള് ? സംഖ്യ ങ്ങ്ട് അടിച്ചാ മതി, അയിന് മാത്രങ്ങ്ട് ചാടും, കൂടുതലൊരു തുള്ളി മ്മക്ക് ക്ട്ടില്ല്യ ന്നെ.!'

    എന്തായാലും ആ കൗണ്ടറിൽ നിന്ന് അവസാനത്തെ കൂട്ടുകാരന് 'എണ്ണ'യടിക്കാൻ കഴിഞ്ഞില്ല.!
    മന്‍, സാധനം അടിപൊളി, ആ കുഞ്ഞാനീനെ ഒന്ന് ങ്ങട്ട്, ജിദേക്കി പറഞ്ഞ് വിടൂ, കൊറച്ച് ആള്‍ക്കാര്‍ക്ക് പണി കൊട്ക്കാനായിര്‍ന്നു!

    ReplyDelete
  12. ഈ കുഞ്ഞാണിയെ ഫേസ്ബുക്ക്‌ കാണിക്കണ്ട കേട്ടോ, പാവം സക്കര്‍ ബെര്‍ഗ് ജീവിച്ചു പൊയ്കോട്ടേ..

    ReplyDelete
  13. ആ നാട്ടുഭാഷ..ഈ പ്രാവശ്യം ഇത്തിരി കുറഞ്ഞു പോയിട്ടോ അന്നാലും ഓര്‍മകള്‍ക്കെന്തു സുഗന്ധം,പിന്നെ ഇരട്ടതായമ്പക അങനെ പറയുന്നതല്ലേ സുഖം..

    ReplyDelete
  14. കുഞ്ഞാണി സിംഗിള്‍ മോള്‍ഡ് ആണോ? അതോ ആ ടൈപ്പ് വേറെക്കുറെ ഉണ്ടോ നാട്ടില്?? ഹി ഹീ..

    ReplyDelete
    Replies
    1. eata undu oru ppadu vazhiye vannolum..... oronnayiii

      Delete
  15. കുഞ്ഞാണി നിന്റെ ബ്ലോഗിനെപറ്റി ഒന്നും പറയാത്തത് നിന്റെ ഫാഗ്യം! അല്ലങ്കില്‍ നിന്റെ ബ്ലോഗു മാത്രമല്ല ഗൂഗിളമ്മച്ചിയുടെ അപ്പീസുതന്നെ പുട്ടിയാനെ

    ReplyDelete
  16. നല്ല രചന ഇഷ്ട്ടപ്പെട്ടു... :)

    ReplyDelete
  17. കൂട്ടുകാര്യങ്ങള്‍ രസമാക്കിയിരിക്കുന്നു.
    എന്തായാലും ആരു പറഞ്ഞായാലും ചറപറാന്നു ഇങ്ങോട്ട് പോന്നോട്ടെ.

    ReplyDelete
  18. നാട്ടു വിശേഷങ്ങള്‍ ഓര്‍ക്കാനും എഴുതാനും വായിക്കാനും രസമുള്ള കാര്യങ്ങള്‍. നന്നായി മനൂ.

    ReplyDelete
  19. കരി നാക്ക് ഇത് നാട്ടിന്‍ പുറത്തിന്റെ ഓരോ വിശ്വാസം ആണ് ഇവിടെ കുഞ്ഞാണി ആള് സുജായിയാ കരിനാക്ക് കുഞ്ഞാണി എന്ന് നമുക്കവനെ ഓമന പേരിട്ടു വിളിക്കാം അല്ലെ മാനെഷ്

    ReplyDelete
  20. ഹഹ നല്ല നാടൻ ശൈലി...കുഞ്ഞാണി അസ്സലായീട്ടാ മണ്ടൂസെ :)

    ReplyDelete
  21. കുഞ്ഞാണി കരിനാക്കനാ? പാവംലെ ...നിന്റെ ബ്ലോഗ്‌ അവന്‍ കാണേണ്ടാട്ടാ . :)ഒരീസം ഞാന്‍ വരണുണ്ട് നിന്റെ നാട്ടുവര്‍ത്തമാനങ്ങള്‍ നേരില്‍ കേള്‍ക്കാന്‍ ...

    ReplyDelete
  22. കളിക്കൂട്ടുകാരും വിദ്യാര്‍ഥി ജീവിതവുമൊക്കെ പറയാന്‍ തുടങ്ങിയാല് നമുക്കൊക്കെ ഉണ്ടാവില്ലേ നൂറു നാക്ക്.ഹാ ആ കാലമെല്ലാം തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍ !മനൂ .....ഒരായിരം ആശംസകള്‍ !!

    ReplyDelete
  23. തമാശകള്‍ ..കൂട്ട് കൂടി നടക്കുന്ന കാലം ..ആസ്വദിക്കുക ..അതൊക്കെ ഞങ്ങളോടും പങ്കു വെക്കുക

    ReplyDelete
  24. 'വല്ല്ലോരിം പറ്റി ഓരോന്ന് പറയാൻ തൊടങ്ങ്യാ പിന്നെ,........... അത് തന്നെ...
    എവിടുന്നാ ഇതൊക്കെ കിട്ടുന്നത്....

    വായിക്കാന്‍ രസമുണ്ട്..
    തുടരട്ടെ എഴുത്ത്..

    ReplyDelete
  25. കൊള്ളാം മനൂ... ഒരുപാടോര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി...

    ReplyDelete
  26. 'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!'
    ഇത് കലക്കി , ചിരിപ്പിച്ചു
    കഥ ഇഷ്ടായി ......... ആശംസകള്‍

    ReplyDelete
  27. നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഉള്ള കഥാപാത്രം എല്ലായിടത്തുംlp കാണാം .രസകരമായ് അവതരപ്പിച്ചു മനു നര്‍മ്മത്തില്‍ പൊതിഞ്ഞ നാട്ടു വിശേഷത്തിനു ഒത്തിരി ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  28. കുഞ്ഞാണി ദ ഗ്രൈറ്റ്..
    അമ്മയുടെ ഡയലോഗ് ക്ഷ പിടിച്ചു- ഹിഹി

    കുട്ടിക്കാലങ്ങളെ മനോഹരമാക്കിയത് ഇത്തരം കുഞ്ഞാണിമാരായിരുന്നു..

    ReplyDelete
  29. നല്ല നാടൻ എഴുത്ത്..ആശംസകള്‍ :)

    ReplyDelete
  30. ഇനി ചില കൂട്ട് വിശേഷങ്ങള്‍ ...

    ഈ കുഞ്ഞാണിയെ പോലെ ചില അവതാരങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ട്. ഇത് പോലെ ചില കഥകള്‍ കേട്ടിട്ടും ഉണ്ട്.
    അതില്‍ ഒന്ന് രണ്ടെണ്ണം ഞാന്‍ നേരില്‍ കാണുമ്പോള്‍ പറഞ്ഞു തരാം.

    'വെള്ളി്ആഴ്ച കന്ന്വോള് മൂത്രൊഴിക്ക്ണ പോലേ ണ് യ്യ് ' അമ്മയുടെ ഈ ഡയലോഗ് കലക്കി ..
    ഇതാണ് മകനെ പഠിച്ച അമ്മ !!!!

    സ്വതസിദ്ധമായ നാടന്‍ ശൈലിയില്‍ മനു പറഞ്ഞ ഈ കുഞ്ഞാണി വിശേഷം ഇഷ്ട്ടപെട്ടു. ആശംസകള്‍

    ReplyDelete
  31. കുഞ്ഞാണി വിശേഷങ്ങൾ നന്നായി ഇഷ്ടപ്പെട്ടൂ...ഇനിയും പോരട്ടേ........ആശംസകൾ

    ReplyDelete
  32. 'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!'

    :P

    ReplyDelete
  33. നാട്ടുഭാഷയുടെ സൗന്ദര്യം.., കൂട്ടുകാരുമായുള്ളോർമ്മകൾ..കുഞ്ഞാണി മനസ്സിലും കയറി, അമ്മയും..
    മനുവിന്റെ പോസ്റ്റ് റിലീസായത് ഇപ്പഴാ അറിഞ്ഞത്..ഒറ്റയിരുപ്പിനു വായിക്കുകയും ചെയ്തു..ആശംസകൾ..തുടരുക..

    ReplyDelete
  34. കുഞ്ഞാണി നാവെടുത്ത് വല്ലതും മൊഴിഞ്ഞാൽ മതി എല്ലാം സലാമത്താവാ‍ൻ !!! :) ഇത് ഒരു വിശ്വസമാണ്, കരിം നാക്കുള്ളവർ എന്നാണ് ഇത്തരത്തിലുള്ളവരെ വിശേഷിപ്പിക്കുക. പുതിയ വീടും കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നിടത്ത് “കരിങ്കണ്ണാ നോക്ക്” എന്ന് എഴുതി വെക്കാറുള്ളത് ഇത്തരക്കാരുടെ കണ്ണ് തട്ടാനാണെന്നും വിശ്വാസമുണ്ട്. എന്നാൽ ഈ കരിം നാക്കിൽ കഴമ്പില്ലെങ്കിലും ആകെ മൊത്തം ഈ വിശ്വാസത്തിൽ കഴമ്പുണ്ട്. കണ്ണ് തട്ടുക എന്നുള്ളത് ഉള്ള ഒന്ന് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്...

    ReplyDelete
  35. പാവം കുഞ്ഞാണി ! മനുന്റെ നാട് എനിക്ക് ഒത്തിരി ഇഷ്ട്ടായി ....അമ്മയോട് എന്‍റെ അന്വഷണം പറയണം...ഒരു പൊട്ടന്‍ അസ്രുസിന്റെ !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  36. കുഞ്ഞാണിയെ ഒരു രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് കിട്ട്വോ..?
    ഒരു കാര്യണ്ടാര്‍ന്ന്.

    'കുഞ്ഞാണി' എന്ന കഥാപാത്രം. എന്തിനും ഏതിനും ക്ഷണനേരം കൊണ്ട് തകർപ്പൻ കമന്റ് പാസ്സാക്കുന്നവൻ.!>>>>ഈ വിശേഷണം മനേഷിനും ചേരും കേട്ടോ

    ReplyDelete
  37. മനേഷേ നന്നായി കുഞ്ഞാണി വിശേഷങ്ങള്‍ പക്ഷെ അവന്റെ സെന്‍സര്‍ ചെയ്ത കഥകള്‍ മാത്രം മതി കേട്ടോ നമ്മുടെ നിശന്തിനോ സുനീഷിനെ മാറൂ അങ്ങനെ ഒരു കഴിവില്ലേ

    ReplyDelete
  38. കുഞ്ഞാണിയെ ഫേസ്ബുക്കും ,ബ്ലോഗുമൊന്നും കാണിക്കല്ലേ മനൂ..... മ്മടെ കഞ്ഞികുടി മുട്ടിപ്പോവും.

    നാട്ടിൻപുറത്തെ കൂട്ടുകാർക്കിടയിലെ സ്നേഹം അതിന്റെ യഥാർത്ഥ ഭാവത്തിൽ ഒട്ടും കലർപ്പില്ലാതെ പകർത്തി.....
    അമ്മയുമായുള്ള സംഭാഷണം അവതരിപ്പിച്ചത് കൂടുതൽ മിഴിവേകുന്നു.....

    ReplyDelete
  39. നന്നായിരിക്കുന്നു മനേഷ്...ഇനിയും പോരട്ടെ.

    ReplyDelete
  40. manesh eata ini aaroyokkeyanavo parayan pokunnathu ellam onninonnu mechappetta aal alleee.... vazhiye vannolum alle

    ReplyDelete
    Replies
    1. വരുമെടാ ഹബീബേ.....വരും,നെജമാ വറും.!

      Delete
  41. കുഞാനിയെ ഒന്ന് വേണം.. എന്നിട്ട് മണ്ടൂസന്റെ ഈ ബ്ലോഗ്‌ കാണിച്ചു കൊടുത്ത നാല് ദയലോഗ് അടിപ്പിക്കണം.

    ReplyDelete
  42. പഹയാ .. വീണ്ടും നാട്ടുഭാഷയുടെ മണമുള്ള നല്ലൊരു പോസ്റ്റാണു.

    എന്റെ നാക്കും ചെറുതായിട്ട് കുഞ്ഞാണീന്റെ നാക്കു പോലാന്ന് പണ്ട് കൂട്ടുകാരു പറയുമാരുന്ന്. അതിനേക്കുറിച്ചുഌഅ ഒരു ബ്ലോഗ് പോസ്റ്റ് ഇപ്പഴും പെൻഡിങ്ങിൽ കിടക്കുവാ, പിന്നീട് എഴുതണം. ഭാവുകങ്ങൾ

    ReplyDelete
  43. കുഞ്ഞാണീസ് ഇഫക്ട്.!
    ന്റമ്മോ ന്റെ മനെശേട്ടോ..കുഞ്ഞാണീസ് ഇഫക്ട്.!
    തരക്കെടില്ലാട്ടോ ...മൂപ്പര്‍ക്ക് ഇപ്പോളൂണ്ടോ ഈ ഇഫെക്റ്റ് ... ! ഉണ്ടെന്കീ ഒരു രസത്തിനീ ബ്ലോഗ്ഗൊന്നും കാണിച്ചു പോകല്ലേ ... എട്ടിന്റെ പണി കിട്ടും...പിന്നെ ഗൂഗിളപ്പൂപ്പനെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യണ്ടാകൂല ..:)
    പതിവ് പോലെ തന്നെ ഇത്തിരി നാട്ടു വര്‍ത്താനം പറഞ്ഞു ഒത്തിരി രസിപ്പിചൂട്ടോ..നന്ദി.... :)

    ReplyDelete
  44. ഈ കുഞാണ്ടിയെ കുറിച്ച് വായിച്ചപ്പോള്‍ എന്റെ ഓട്ടോ ഡ്രൈവര്‍ ആയ ഒരു നാട്ടുകാരനെ ഓര്മ വന്നു .ഒരുദിവസം നടുറോട്ടില്‍ വെച്ച് ഓട്ടോ കേടായി .തള്ളിയിട്ടും നീങ്ങുന്നില്ല ......സ്റ്റാര്‍ട്ട്‌ ആകുന്നുമില്ല .റോഡ്‌ ബ്ലോക്കായി .....ഒരു ബസ്സ്‌ പിറകില്‍ നിന്നും നീട്ടി ഹോണടിക്കാന്‍ തുടങ്ങി ........എന്റെ ചെങ്ങാതി അതൊന്നും ശ്രദ്ധിക്കാതെ ഓട്ടോയുടെ കിക്കര്‍ അടിച്ചു കൊണ്ടെയിരിക്കുകയാണ് ..........ബസ്സിന്റെ ഹോണടി തുടര്‍ന്നു.അവസാനം എന്റെ സുഹൃത്ത്‌ കിക്കര്‍ അടിച്ചു തളര്‍ന്നു .അവന്‍ പുറത്തിറങ്ങി .കലികൊണ്ട് തുള്ളുന്ന ബസ്‌ ഡ്രൈവറോട് അവന്‍ പറയുകയാണ്‌ .........ഡ്രൈവറെ എനി നിങ്ങള്‍ ഇറങ്ങി ഓട്ടോയുടെ കിക്കര്‍ അടിച്ചോളൂ.............ഞാന്‍ ബസ്സിന്റെ ഹോണടിച്ചോളാം എന്ന് ...........ഗ്രാമീണതയുടെ ഗന്ധമുള്ള എഴുത്ത് ഇനിയും തുടരുക ....ആശംസകള്‍ .

    ReplyDelete
  45. ഭാഷയുടെ ചില പ്രശ്നങ്ങളോ,എന്റെ പരിജ്ഞാന കുറവോ ..ഒറ്റവായനയില്‍ മനസിലായില്ല..രണ്ട് ആവര്‍ത്തി വായികേണ്ടി വന്നു എന്നതൊഴിച്ചാല്‍ ...gud 1...:)

    ReplyDelete
  46. ഈ കുഞ്ഞാണിയെ ഒന്ന്‍ എന്‍റെ ബ്ലോഗ് കൊണ്ട് കണിച്ചു കൊടുക്കണം കേട്ടോ കാരണം ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അക്ഷര പിശാച് വരുന്നു അല്ല കുഞ്ഞാണി തെറ്റിനെക്കുറിച്ച് പറഞ്ഞാല്‍ എല്ലാം റെഡി ആകുമല്ലോ അതിനാ..എന്നാലും കുഞ്ഞാണി കഥ നന്നായി ...ആശംസകള്‍

    ReplyDelete
  47. 'കുഞ്ഞാണി', ഏത് കാര്യത്തിനും ഒരു കമന്റ് അവന്റടുത്ത് നിന്ന് ഉറപ്പാ,അത് പൊട്ടത്തരമായാലും.... പക്ഷെ അവൻ ഇതൊന്നുമല്ല,ഇനിയുമുണ്ട്.!

    ReplyDelete
  48. "എന്താല്ലേ ഈ ബ്ലോഗൊക്കെ? ആളോള് ഓരോന്ന് എഴുതാ, ന്നട്ട് വേറെ ആളോള് അദൊക്കെ വായിച്ചിട്ട് ഓരോന്ന് പറയാ !!!"

    ഡിം !!!!

    ReplyDelete
  49. കുഞ്ഞാണി.കഴിഞ്ഞു. എനി വല്യാണിയെപ്പറ്റി എഴുതൂ...

    ReplyDelete
  50. കുഞ്ഞാണി എവടണ്ട്? ഒരു കാര്യണ്ടെനും. ചിലരെ മുന്‍പില്‍ കൊണ്ട് പോയി ചിലതൊക്കെ പറയിപ്പിക്കണം.
    ആശംസകള്‍.

    ReplyDelete
  51. നെഞ്ചിലിറുങ്ങിക്കിടക്കുകയായിരുന്ന ചില ഓര്‍മകള്‍ മെല്ലെയുണര്‍ന്നുപോയി, താങ്കളുടെ ഈ പോസ്റ്റു കണ്ടപ്പോള്‍.. അഭിനന്ദങ്ങള്‍.. ഒപ്പം ഒരായിരം നന്ദിയും...

    ReplyDelete
  52. മനൂന്റെ എല്ലാ പോസ്റ്റുകളും വേറിട്ടൊരു അനുഭവമാണ്...ഭാവുകങ്ങള്‍..

    ReplyDelete
  53. നിന്റീ നാട്ടര്ഥാനം ന്ക്ക് നല്ല ഇഷ്ടായി.
    അന്നെ കാണാന്‍ ഞാന്‍ അട്താസം വരേണ്ട് ട്ടാ...

    ReplyDelete
  54. ന്റെ മണ്ടോ.,നിന്നെ കൊണ്ടു ഞാൻ..സമ്മതിച്ചൂ ട്ടൊ..
    ഇഷ്ടായി ട്ടൊ..അമ്മയെ ഏറെയും..
    ആശംസകൾ ന്റെ അനിയൻ കുട്ട്യേ..!

    ReplyDelete
  55. ഇന്നാണ് വായിക്കാന്‍ തരപ്പെട്ടത് ..ഇത് പോലെ ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു ഒരു കഥാപാത്രം ,,എന്തായാലും കുഞ്ഞാണി ഏ ബ്ലോഗ്‌ കാണേണ്ട ,,വല്ലതും പറഞ്ഞാല്‍ പിന്നെ ചിലപ്പോള്‍ ബ്ലോഗിന് വല്ലതും പറ്റിയാലോ ??

    ReplyDelete
  56. എന്തു രസാ മനൂ നിന്‍റെ നാട്ടുവിശേഷങ്ങള്‍ വായിക്കാന്‍.....

    ReplyDelete
  57. ഞാന്‍ മുഴുവന്‍ വായിച്ചില്ല. വായിച്ചു പിന്നെ അഭിപ്രായം പറയാമേ

    ReplyDelete
  58. ഓര്‍മകള്‍.. ഓര്‍മകള്‍.. വസന്തകാലഓര്‍മകള്‍

    ReplyDelete
  59. മനേഷിന്റെ ഓർമ്മകൾ നമ്മെ അസൂയപ്പെടുത്തുന്നു...
    കുഞ്ഞാണിക്കഥയും....

    തുടരുക മനേഷേ...

    ReplyDelete
  60. കുഞ്ഞാണിയുടേയും സഹകൂട്ടുകാരുടേയും ലീലാവിലാസങ്ങള്‍ അണമുറിയാതെ പെയ്തൊഴിച്ചോ..ആശംസകള്‍..

    ReplyDelete
  61. ഓരോ പോസ്റ്റും മെച്ചപ്പെട്ടുവരുന്നുണ്ട്.
    അഭിമാനിക്കാം.
    നിന്റെ തലയിലും ആള്താമാസം ഉണ്ടല്ലോ.
    ഹഹഹാ...
    നന്നായിട്ടുണ്ടെടാ മന്വെ.

    ReplyDelete
  62. കുഞ്ഞാണീസ് ഇഫക്റ്റ് :) ഈ ബ്ലോഗ്‌ കുഞ്ഞാണി കാണാതെ സൂക്ഷിച്ചോളൂ...ഇനിയും വേണ്ടതല്ലേ? മനുവിന്റെ നാട്ടു ഭാഷയില്‍ വായിക്കാന്‍ നല്ല ഭംഗി.

    ReplyDelete
  63. പൂജയെടുപ്പു കഴിഞ്ഞ് ബ്ലോഗിൽ ആദ്യവായന...
    മണ്ടൂസൻ റോക്സ്!!

    ReplyDelete
  64. കുഞ്ഞാണി ടൈപ്പ് കൊറെയെണ്ണമുണ്ടെങ്ങെ ചൈനേരേം പാകിസ്സ്ഥാന്റേം അതിർത്തീൽ കൊണ്ടു നിർത്താമായിരുന്നു.. അവരെ കൊണ്ടു നാലക്ഷരം പറയിപ്പിച്ചാ പിന്നെ ലവന്മാരൊക്കെ തകർന്നു തരിപ്പണാവൂല്ല്യേ..

    ReplyDelete
  65. ഹാ..ഹാ..മന്വാ ...പോസ്റ്റ്‌ വായിക്കാന്‍ അല്‍പ്പം വൈകിയെടാ ...കലക്കി ...കുഞ്ഞാണി കഥകള്‍ ..ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇതാണ് .

    >>>>ഡാ ജയേഷേ ങ്ങ്ട് വായോ'

    റോഡിലൂടെ കുറച്ചിങ്ങോട്ട് നടന്നെത്തിയ ജയേഷ് തിരിഞ്ഞ് നിന്ന്, അവനോട് കാര്യമന്വേഷിച്ചു,

    'എന്തഡ കുഞ്ഞാണ്യേ ?'
    പാവം വളരെ ജിജ്ഞാസയോടെത്തന്നെയാണ് അന്വേഷിച്ചത്.

    കയ്യിലെ ബാഗ് ജയേഷിന് നേരെ നീട്ടി കൊണ്ട് അവൻ ഗൗരവമായി വിളിച്ച് പറഞ്ഞു,

    'അതേയ്, ന്നാ ഈ ബാഗ് യ്യ് വീട്ടില് കൊണ്ടോയിക്കോ, യ്യന്റെ കളി്ഒക്കെ കഴിഞ്ഞ് നാളെ സ്കളിൽയ്ക്ക് കൊണ്ടന്നാ മതി, ന്നാ ഇട്ത്തോ ന്നാ......!'<<<<<<

    *********************************

    ഹാ ..ഹാ... ഈ കുഞാനിയെ പോലെ ഒരു കഥാപാത്രം പുലമാന്തോളിലും ഉണ്ട് ... ഒരു വാര്യര് ചെക്കന്‍ വിനീഷ് ... ഇദ്ദന്നെ അവസ്ഥ ..വായിച്ചപ്പോള്‍ അതോര്‍ത്തു ..പിന്നെ അവസാനത്തെ ആ മീറ്റര്‍ കഥ പണ്ടെപ്പോഴോ നിന്റെ എഫ് ബി സ്ട്ടട്ടാസ് ആയി വായിച്ചിട്ടുണ്ട് ...

    വായിച്ചു വരുമ്പോള്‍ നല്ല രസമുണ്ട് ...അതിനിടക്ക് ചില നീണ്ട വാചകങ്ങള്‍ എന്തോ ചക്ക കുഴഞ്ഞ പോലെ കിടക്കുന്നുണ്ട് .

    ഉദാ :- "കാര്യമായി മടക്കിവയ്ക്കാത്തതിനാൽ കുടയുടെ വില്ലുകളൊന്നും കുടയുടെ പിടിയിൽ അവ കയറ്റി വയ്ക്കുന്ന ഭാഗത്ത്,ശരിയായി കയറിയിട്ടില്ല."

    ഇവിടെ വളഞ്ഞു മൂക്ക് പിടിച്ചോ എന്ന് തോന്നി പോയി.. ഇങ്ങിനെ ചില നിസാര പ്രശ്നങ്ങള്‍ ഒഴിച്ച് നോക്കിയാല്‍ ബാക്കിയെല്ലാം ഓക്കേ ആണ് .

    ഇനിയും കൂട്ടുകാര്യങ്ങള്‍ , നാട്ടു കാര്യങ്ങള്‍ എല്ലാം പ്രതീക്ഷിക്കുന്നു...

    ആശംസകളോടെ ...

    ReplyDelete
    Replies
    1. "കാര്യമായി മടക്കിവയ്ക്കാത്തതിനാൽ കുടയുടെ വില്ലുകളൊന്നും കുടയുടെ പിടിയിൽ അവ കയറ്റി വയ്ക്കുന്ന ഭാഗത്ത്,ശരിയായി കയറിയിട്ടില്ല."

      അതവിടെ വായിച്ചെത്തുന്നവർക്ക്, 'കുട അങ്ങനെ വിരിഞ്ഞ് നിൽക്കുക' എങ്ങനാ ന്ന് ഒന്ന് വിശദീകരിച്ച് പറഞ്ഞതാ പ്രവ്യേ.
      ആ വരികൊണ്ട് മാത്രം കാര്യം അങ്ങ് വിശദീകരിച്ചതാ.
      അല്ലാതെ കുട എങ്ങനാ ഇപ്പൊ താമര വിരിഞ്ഞ പോലാവുക എന്ന് ചിലർക്ക് സംശയം ഉണ്ടാവും. അതിനായിട്ട് പറഞ്ഞതാ.
      നന്ദി ട്ടോ വിശദമായ അഭിപ്രായത്തിന്.

      Delete
  66. മണ്ടൂന്റെ കുഞ്ഞാണി മോശമല്ലാ ...
    നാടന്‍ ഭാഷ വായിക്കാന്‍ രസമുണ്ട് ട്ടോ ..!

    ഒന്നുരണ്ട് തെങ്ങ് മണ്ടയടച്ച് നില്‍ക്കുന്നു ...
    ആ കുഞ്ഞാണിയെ വിളിച്ചു തെങ്ങ് ഒന്ന് കാട്ടികൊടുത്താല്‍ എന്താന്നാ ഇപ്പൊ ഞാന്‍ ആലോചിക്കണേ...:)

    ReplyDelete
    Replies
    1. ഇപ്പൊ തെങ്ങിന്റെ 'മണ്ടേ' പോയിട്ടുള്ളൂ,
      അവൻ കണ്ട് കമന്റിയാൽ തെങ്ങേ പോകും കൊച്ചൂ.!

      Delete
  67. ഹാ..ഹാ..
    കുഞ്ഞാനിയെ വാത്സ്യായനിഷ്ടായീട്ടോ..
    പേടിക്കണ്ട..
    ഇഷ്ടായീന്നു പറഞ്ഞൂന്നുമാത്രം..

    ReplyDelete
  68. കുഞ്ഞാണിക്കഥകള്‍ പഞ്ഞമില്ലാതെ പോന്നോട്ടെ. രസകരമായ വായന. ഏച്ചുകെട്ടില്ലാത്ത നാട്ടുഭാഷ.
    വളരെ നന്നായി മനു. ഇനിയും ഏഴുതുക. ഇങ്ങിനെയുള്ള ഓരോ കുഞ്ഞാണിമാര്‍ ഓരോ നാട്ടിലും കാണും.
    ഞങ്ങളുടെ നാട്ടിലും സ്വല്പം പ്രായമുള്ള ഒരു കുഞ്ഞാണിയുണ്ടായിരുന്നു. പക്ഷെ ആ കുഞ്ഞാണി ഇത്തരം
    വിശ്വാസങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞു എതിര്‍ക്കുന്ന കൂട്ടത്തിലായിരുന്നു

    ReplyDelete
  69. ഈ കുഞ്ഞാണീ ഒരു സംഭവം തന്നെ അല്ലെ..

    ReplyDelete
  70. നന്നായിട്ടുണ്ട്

    ReplyDelete
  71. കുഞ്ഞാണിയെ ഇഷ്ടായി കൂടെ ഏ മണ്ടൂസനെയും ,.,,കുട്ടികാലം ഒന്ന് ഓര്‍മയിലൂടെ ഓടി മറഞ്ഞു ,.,.,നൈസ് ഡാ മണ്ടൂസേ

    ReplyDelete
  72. സൌഹൃദവും, സ്നേഹവും , വിരഹവും, വാത്സല്യവും നിറഞ്ഞ ചിതളെടുക്കാതെ ഒരുപാട് ഓര്‍മ്മകള്‍,!!! അവ പൊടിതട്ടി വീണ്ടുംവീണ്ടും ഞങ്ങള്‍ക്ക് മുന്നിലേക്ക്‌ തുറക്കുകയാണ് മനേഷ് !!
    അമ്മയുടെ സംഭാഷണത്തോടെ ആദ്യാവസാനം കോര്‍ത്തിണക്കിയ അവതരണം വളരെ നന്നായി.

    ReplyDelete
  73. ഭാക്ഷാപ്രയോഗം അസ്സലായി മാനെ ....കുഞ്ഞാണി കഥകള്‍ക്ക് ആശംസകള്‍

    ReplyDelete
  74. കുഞ്ഞാണി കലക്കി

    ReplyDelete
  75. കൊള്ളം നന്നായിട്ടുണ്ട് ഈ നാട്ടു വിശേഷങ്ങള്‍ ......

    ReplyDelete
  76. കുഞ്ഞോണിയെകൊണ്ട് നാട്ടുകാര്‍ക്ക് ഉപകാരമുള്ള വല്ലതും പറയപ്പിക്കെടോ...നശീകരണം മാത്രമേ ഫലിക്കൂ എന്നുണ്ടോ?

    കഥ കൊള്ളാം,,അമ്മയുടെ അഫിപ്രായം ഓര്‍ക്കുക..:D

    ReplyDelete
  77. സിനിമയില്‍ മാത്രമേ ഇതു പോലെയുളള കഥാപാത്രങ്ങളെ കണ്ടിട്ടുളളൂ... എന്തായാലും കലക്കി..

    ReplyDelete
  78. കുഞ്ഞാണി കിടു.. നല്ല നാടന്‍ ഭാഷ .. ഇഷ്ടപ്പെട്ടു ....

    ReplyDelete
  79. കഥ ഇഷ്ടായി. സുന്ദരമായ ഗ്രാമീണഭാഷ ആസ്വാദ്യകരമായി.അഭിനന്ദനങ്ങൾ

    ReplyDelete
  80. കുഞ്ഞാണി കഥ കലക്കിട്ടോ... അമ്മ പറയുന്നത് കോപ്പി അടിച്ച്‌ എഴുതിക്കോ ഞങ്ങള്‍ക്ക് വായിക്കാലോ..

    ReplyDelete
    Replies
    1. അമ്മയെ ഇന്റെ കളിക്കൊന്നും എപ്പഴും കിട്ടില്ല ഇത്താ,
      ഇതൊര് അപൂർവ്വാവസരത്തിൽ എന്റെ ഭാഗ്യത്തിന് ഒഴിഞ്ഞ് കിട്ടിയതാ.!

      Delete
  81. ഇത് നുമ്മ ഒരു വട്ടം വായിച്ച് മുന്നെ.... എന്തായലും വന്നതല്ലെ ഒരു തെളിവ് ഇവിടെ കെടക്കട്ടെ എന്താ.... ഹ ഹ ഹ

    ReplyDelete
  82. ങേ...ഞാന്‍ എത്താന്‍ വൈകിയോ.......എഴുത്ത് തുടരട്ടേ...കൂടെ ശൈലിയും!!

    ReplyDelete
  83. കുഞ്ഞാണി കലക്കീട്ടോ ...നല്ല നാടന്‍ ഭാഷ.. ഇമ്മാതിരി കഥാപാത്രങ്ങള്‍ എന്റെ നാട്ടിലുമുണ്ട്. ഭാവുകങ്ങള്‍..

    ReplyDelete
  84. കുഞ്ഞാണീസ് ഇഫക്ട്!! ഈ 'രാമന്‍ ഇഫക്ട്' എന്നൊക്കെ പറയുന്ന പോലെ.. ല്ലെ! കുഞ്ഞാണീസ് ഇഫക്ട് നന്നായിട്ടോ.. :)

    ReplyDelete
  85. മുഹമ്മദ്‌ ഷമീം പറഞ്ഞത് പോലെ എന്റെ നാട്ടിലുമുണ്ട് ഇമ്മാതിരി കഥാപാത്രങ്ങള്‍.. :)

    ReplyDelete
  86. പാവം കുഞ്ഞാണി അവന്‍ അറിഞ്ഞു കൊണ്ട് പറയുന്നതല്ലല്ലോ. അതാണ്‌ sixth sense. ayyer the great എന്ന സിനിമയില്‍ മമ്മൂട്ടി പ്രവചിച്ചപ്പോള്‍ നമുക്ക് അത്ഭുതം. പാവം കുഞ്ഞാണി അത് പറഞ്ഞപ്പോള്‍ നര്‍മ്മം ആയി. ശരിക്കും നന്നായി ഈ നര്‍മ്മാനുഭവം. എല്ലാ ഭാവുകങ്ങളും

    ReplyDelete
  87. നല്ല എഴുത്ത്..
    ആശംസകള്‍

    ReplyDelete
  88. ഹോ ഇത്രയും കമന്റുകളോ എന്ന് കുഞ്ഞാണിയെക്കൊണ്ട് പറയിപ്പിച്ച്ചാലോ മണ്ടൂസാ..?

    ReplyDelete
  89. അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫായിയിൽ കഷ്ടപെടുന്ന കുഞ്ഞാണി.. മണ്ടൂസൺ ആണെങ്കിൽ ഓന്റെ കാര്യം പറഞ്ഞു കമന്റ്‌ അടിചെടുക്കുന്നു.. എന്തായാലും കലക്കി............

    ReplyDelete
  90. അറബികളെ യതീംഖാനയിലാക്കാനുള്ള ദൗത്യവുമയി അങ്ങു ദുഫായിയിൽ കഷ്ടപെടുന്ന കുഞ്ഞാണി.. മണ്ടൂസൺ ആണെങ്കിൽ ഓന്റെ കാര്യം പറഞ്ഞു കമന്റ്‌ അടിചെടുക്കുന്നു.. എന്തായാലും കലക്കി............

    ReplyDelete
  91. ന്റെ മന്നെ ...അന്റെ പോക്കിരിത്തരങ്ങള്‍ അറിയാന്‍ ഇപ്പൊ ആരെ ബ്ലോഗ്‌ വായിക്കേണ്ടി വരും. ?
    കുഞ്ഞാണി ഇതിന്റെ സ്വിച്ചും ഒഫാക്കോ? എന്നൊരു പേടി
    കുഞാണിനെ കിട്ടിയാല്‍ നിക്കും ഒരു കാര്യണ്ടായിനു .
    ഇനിയും പോന്നോട്ടെ കേട്ടോ ...എഴുത്തിന്റെ ശൈലിയൊക്കെ ഒരു പാട് മുന്നോട്ടു പോയി ..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ടിക്കാ ഇക്കായുടെ വിശദമായ അഭിപ്രായത്തിന്. ഓരോരോ സംഭവങ്ങൾ എഴുതിയെഴുതി മുന്നേറുവല്ലേ, അപ്പോ എഴുത്തും നന്നാവുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

      Delete
  92. നന്നായി കുഞ്ഞാണീം നാട്ടുവിശേഷങ്ങളും
    ആശംസകള്‍

    ReplyDelete
  93. ഒന്ന് നാട്ടിന്‍ പുറത്തെ ഇടവഴിയിലൂടെ നടന്ന സുഖം..

    ReplyDelete
  94. നമ്മടെ കുഞ്ഞാണിയോട് ഡല്‍ഹി വരെ
    ഒന്ന് പോയിട്ട് വരാന്‍ പറഞ്ഞാലോ ....

    കുഞ്ഞാണീസ് ഇഫക്ട്.!

    കേരളത്തിനു ഒരു കച്ചി തുരുമ്പായാലോ ..?

    ReplyDelete
  95. ((ഞങ്ങളിൽ ആ സംഭവം വലിയൊരു ഞെട്ടലും, അത്ഭുതമൊന്നുമുണ്ടാക്കിയില്ല,കാരണം ഞങ്ങടെ കുഞ്ഞാണ്യല്ലേ പറഞ്ഞിരിക്ക്ണത്.!))കുഞ്ഞാണിയെങ്ങാനും മണ്ടൂസാന്ന് വിളിച്ചാലോന്നാ എനിയ്ക്കിപ്പൊ പേടി.വളരെ നേരത്തെ വായിച്ചിരുന്നു. പക്ഷെ ഒരു പവര്‍കട്ടില്‍ ഒന്നും മിണ്ടാതെയാണ് ഞാന്‍ ഇറങ്ങിപ്പോയതെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നാട്ടുകര്യങ്ങളുമായി ഇനിയും പോന്നോളൂ...

    ReplyDelete
  96. ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.
    ആള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ അതോ ഇതുപോലെ ആളുടെ നാവിന്റെ ഫലമറിഞ്ഞ ആരുടെയെങ്കിലും കയ്യില്‍ പറ്റി തീര്‍ന്നോ?
    മുന്‍പൊന്നും ഇങ്ങനെ ഉള്ള ആളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ വിശ്വാസമില്ലായിരുന്നു.
    എന്നാല്‍ കുറച്ചുകാലമായി അങ്ങനെ ഒന്നുരണ്ടാളുകളെ നേരില്‍ അറിയുന്നതുകൊണ്ട് ഇപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല എന്ന് വന്നിരിക്കുന്നു.
    ഇനിയും പോരട്ടെ ഇങ്ങനെയുള്ള വിശേഷങ്ങള്‍

    ReplyDelete
  97. ഈ കുഞ്ഞാണി ഒറിജിനല്‍ ആണെന്ന് കരുതുന്നു.

    കുഞ്ഞാണി മാത്രമല്ല,എന്റെ ബ്ലോഗ്ഗിലെ ഇതുവരേയുള്ള പോസ്റ്റുകളിൽ
    28ൽ 25ഉം ഒറിജിനൽ കഥാപാത്രങ്ങളുടെ ഒറിജിനൽ സംഭാഷണങ്ങളാ.!
    അതിൽ എന്റേതായൊന്നുമില്ല.ആ ഓർമ്മകളല്ലാതെ.

    916 പ്യൂരിറ്റിയുള്ളവയാ എല്ലാം,അതിൽ സംശയിക്കാനൊന്നുമില്ല ട്ടോ സോണ്യേച്ചീ.

    ReplyDelete