ഞാനിനി ആരെ പറ്റി,എന്തുകാര്യത്തെ പറ്റി ഈ 'കൂട്ടുകാര്യത്തിലെ'ഴുതുമെന്ന് ആലോചിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിലേക്ക് ഫുൾസ്റ്റോപ്പില്ലാതെ കടന്നു വന്നു. പക്ഷെ അവയൊക്കെ ഓരോരുത്തരേയും പറ്റിയുള്ള ഒറ്റയ്ക്കൊറ്റക്കുള്ള സംഭവങ്ങളാണ്. അത് ഓരോന്നും 'ഒരോ' പോസ്റ്റാക്കാനുള്ള വലിപ്പമുണ്ടാകില്ല. അങ്ങനേയങ്ങനെ ആ ആലോചന മാറിപ്പോവുമ്പോഴാണ്, നാട്ടിലുള്ള 'കുഞ്ഞുട്ടനെ' പറ്റി ഓർമ്മ വന്നത്. ഞങ്ങളുടെ സ്വന്തം 'കുഞ്ഞുട്ടൻ', നാട്ടിലെ കൊച്ചു കുട്ടികൾക്കും വലിയവർക്കുമെല്ലാം ഇയാൾ 'കുഞ്ഞുട്ടനാ'ണ്. എന്താ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ,.........അതങ്ങനെയാണ്,
അത്രേ പറയാനാവൂ.!
അദ്ദേഹത്തിനിത്തിരി ബുദ്ധി,സാധാരണ ജനങ്ങൾക്കുള്ളതിനേക്കാൾ കൂടുതലുണ്ട്, അത് കൂടാതെ ഇത്തിരി അന്തർ മുഖനുമാണ് എന്നിവ മാത്രമാണ് ഞാൻ കുഞ്ഞുട്ടനിൽ കാണുന്ന ഒരു കുറവ്. പക്ഷെ സമൂഹം അത്തരത്തിലുള്ള ആൾക്കാരെ സാധാരണ അവഗണിക്കുന്ന അതേ പോലെ തന്നെ കുഞ്ഞുട്ടനേയും, 'മാനസിക-ബുദ്ധിമുട്ടുള്ളവൻ' എന്ന് പറഞ്ഞ് മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു, അദ്ദേഹത്തിന്റെ വീട്ടുകാരും അതിൽ നിന്നും വ്യത്യസ്തരായിരുന്നില്ല.! ചുരുക്കത്തിൽ,പ്രായം നാല്പതുകളുടെ മധ്യത്തോടടുത്തിട്ടും(അന്നല്ല,ഇന്ന്) അവിവാഹിതനായ 'ചെറുപ്പക്കാരനാണ് ' കുഞ്ഞുട്ടൻ. അതിനും കാരണമെന്താ ന്ന് ചോദിച്ചാൽ, 'അതങ്ങനെയൊക്കെയാണ് ' ന്നേ പറയാനാവൂ.!
സമൂഹത്തിലെ ഒരു ബഹുമാന്യവ്യക്തിയായ 'സ:കുഞ്ഞേട്ടന് ' ഈ കുഞ്ഞുട്ടനെ കണ്ണെടുത്താൽ കണ്ടുകൂടാ. അതിന് കാരണം പലതാണ്. 'നിഷ്ക്രിയനായൊരു പൗരനും, സക്രിയനായ ഒരു സാമൂഹ്യവിരുദ്ധനും' ആണ് കുഞ്ഞേട്ടന്റെ കാഴ്ചയിൽ, കുഞ്ഞുട്ടൻ. കുഞ്ഞേട്ടൻ ചില സമയത്ത് രാത്രികാലങ്ങളിൽ, തന്റെ അച്ഛന്റെ അനുജനായ ചിന്നക്കുട്ടേട്ടന്റെ വീട്ടിൽ ശീട്ട് കളിക്കാനായി പോകാറുണ്ട്. അപൂർവ്വം ദിവസങ്ങളിൽ രാവിലെയായേ മടങ്ങൂ എങ്കിൽ ചില ദിവസങ്ങളിൽ അർദ്ധരാത്രിക്കാവും വീട്ടിലേക്കുള്ള മടക്കം,അതും ടോർച്ചില്ലാതെ.! അങ്ങനെ, കണ്ണിൽ സൂചി വന്ന് തറച്ചാൽ അറിയാത്ത ചില രാത്രി കാലങ്ങളിൽ നടന്ന് വരുമ്പോൾ, ചെരിപ്പിട്ട കാൽകൊണ്ട് 'ആരൊക്കെയോ' ഓടുന്ന പോലെ നിലത്തമർത്തി ചവിട്ടി ശബ്ദമുണ്ടാക്കുക, ചപ്പെടുത്ത് ദേഹത്തേക്കെറിയുക തുടങ്ങീ, കുഞ്ഞേട്ടന് പേടിയുണ്ടാക്കുന്ന വിധം ചില കലാ പരിപാടികൾ കുഞ്ഞുട്ടൻ നടത്താറുണ്ടായിരുന്നു. ഇതൊക്കെയാണ് കുഞ്ഞേട്ടൻ, കുഞ്ഞുട്ടനെ വിരുദ്ധ ചേരിയിൽ നിർത്താൻ കാരണം എന്ന് എനിക്ക് തോന്നുന്നു.
അങ്ങനെയുള്ള സംഭവങ്ങൾ നോക്കിയാൽ ഞങ്ങളും കുഞ്ഞുട്ടനെ ബഹിഷ്കരിക്കണമായിരുന്നു.! കാരണം,ചിലപ്പോൾ നന്നായി സംസാരിക്കാൻ ഞങ്ങളോടൊപ്പം കൂടുന്ന കുഞ്ഞുട്ടൻ, അവന് പറ്റാത്ത രീതിയിൽ ആരുടേയെങ്കിലും അടുത്ത് നിന്ന് സംസാരമുണ്ടായാൽ, ആരെങ്കിലും അവനെ കളിയാക്കിയാൽ, അടുത്ത ദിവസം ഞങ്ങളുടെ കളിസ്ഥലമായ കാളപൂട്ട് കണ്ടത്തിലെ മനോഹരമായ 'പിച്ചിന് ' നടുക്ക് അവൻ പുലർച്ചയാവുമ്പഴേക്ക് 'അപ്പി'യിട്ട് വച്ചിട്ടുണ്ടായിരിക്കും. പക്ഷെ സഹൃദയരായ ഞങ്ങൾ കൂട്ടുകാരെല്ലാം അവനോടുള്ള കോപം അല്പനേരത്തെ ദേഷ്യപ്പെടലിൽ ഒതുക്കുമായിരുന്നു, എന്നിട്ട് ഞങ്ങൾ തന്നെ 'അത് ' വൃത്തിയാക്കി കളി തുടങ്ങും. ഇതെല്ലാം അവൻ എപ്പോഴാ ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. കാരണം ഞങ്ങൾ കൂട്ടുകാരുടെ കാഴ്ചയിൽ,'കുഞ്ഞുട്ടൻ' രാത്രിയൊന്നും ഉറക്കം തീരെയില്ലാത്ത ഒരപൂർവ്വയിനം ജീവിയായിരുന്നു.
ഞങ്ങളുടെ ആ സമയത്തുള്ള സൗഹൃദക്കൂട്ടങ്ങളിൽ പലപ്പോഴും കുഞ്ഞുട്ടൻ കൂടാറുണ്ടെങ്കിലും അധികമൊന്നും അങ്ങനെ സജീവമായി കാണാറില്ല എന്നതാണ് സത്യം. നന്നായി അധ്വാനിക്കുന്ന ആളായ കുഞ്ഞുട്ടൻ, നാട്ടിലുള്ള വല്ല അറിയുന്ന ആളുകളും,വീട്ടുകാരും 'പണി'ക്ക് വിളിച്ചാൽ പോകാറുണ്ടായിരുന്നു. അങ്ങനെ ഇടക്കിടെ ഞങ്ങളുടെ ഇടയിൽ നിന്ന് മുങ്ങാറുണ്ടെങ്കിലും, നാട്ടിൽ വല്ല കല്ല്യാണമോ മറ്റ് വിശേഷങ്ങളോ ഉണ്ടാവുമ്പോൾ ഞങ്ങളുടെ കൂടെ സജീവമായി കൂടാറുണ്ടായിരുന്നു. അങ്ങനെ നാട്ടിലൊരു കല്ല്യാണത്തിന് പോവാനായി 'അന്നെല്ലാവരും' റോഡ് സൈഡിൽ ഇരിക്കാനായി സജ്ജീകരിച്ച ഇലക്ട്രിക് പോസ്റ്റിൽ സമ്മേളിച്ചു. അവിടെ അടുത്തുതന്നെയുള്ള എന്നെ അവർ കല്ല്യാണത്തിന് പോവുന്ന കാര്യം അറിയിച്ചു.ഞാൻ റെഡിയായി വന്നു. ആ സമയത്ത് അവിടെ അനി,കുഞ്ഞുമുഹമ്മദ്,സനു, കുഞ്ഞുട്ടൻ അങ്ങനെ പലരുമുണ്ട്.
ആ സമയത്ത് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഓടുന്ന ഒരേ ഒരു ബസ്സേ ഉണ്ടായിരുന്നുള്ളൂ,'കുഞ്ഞുമോൾ'. ബാക്കിയെല്ലാം പട്ടാമ്പി-വളാഞ്ചേരി ആയിരുന്നു. ഞങ്ങൾ കൊപ്പത്തിന് വളരെ അടുത്തായതിനാൽ ഈ 'കുഞ്ഞുമോൾ' എന്ന മിനിബസ് വളാഞ്ചേരിയിൽ നിന്ന് കൊപ്പത്തേക്ക് വരുന്നതും കാണാം, അപ്പോൾ തന്നെ അതവിടുന്ന് തിരിച്ച് വളാഞ്ചേരിക്ക് പോവുന്നതും കാണാം. അങ്ങനെ അന്നും ആ ബസ് കൊപ്പത്തേക്ക് വന്ന ഉടനെ തിരിച്ച് ഞങ്ങളുടെ മുന്നിലൂടെ വളാഞ്ചേരിക്ക് പോയി. ഇങ്ങനെ 'കുഞ്ഞുമോളി'ന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർച്ചയായുള്ള വരവും പോക്കും കണ്ട കുഞ്ഞുട്ടൻ പറഞ്ഞു,
'ഈ സാധനം വെല്ല നൊച്ചക്കനും* പപ്പടം കൊണ്ടോണ പോലേണ്,
അങ്ങട്ടൊന്ന് പോയാ അപ്പത്തന്നെ ഇങ്ങട്ടും വെര്ണ്വാണാ....'
ഞങ്ങൾ ഇതും, പിന്നീട് കുഞ്ഞുട്ടൻ പറഞ്ഞതുമായ തകർപ്പൻ കമന്റുകളും ആസ്വദിച്ച്, പഞ്ചായത്ത് റോഡിലൂടെ, കുറച്ചകലെയുള്ള കല്ല്യാണ വീട്ടിലേക്ക് പരസ്പരം പാരകൾ പണിത് നടന്നു തുടങ്ങി. അങ്ങനെ നടക്കുമ്പോൾ, ഝാൻസീറാണി മാളുമ്മയുടെ വീടും, കുഞ്ഞേട്ടന്റെ വീടും, തൗദാരം മാളുമ്മയുടെ വീടും, ചിന്നക്കുട്ടേട്ടന്റെ വീടും എല്ലാം മറി-കടന്ന് പാടത്ത് കൂടെ കുറച്ച് ദൂരം അങ്ങ് പോവേണ്ടതുണ്ട്. അങ്ങനെ നടന്ന് ചിന്നക്കുട്ടേട്ടന്റെ വീടിനു മുന്നിലുള്ള ഞാൻ 'തൗദാര'ത്തിൽ പറഞ്ഞ ആ സുന്ദരമായ കുളത്തിനടുത്തെത്തി. അതിനടുത്തായി ചിന്നക്കുട്ടേട്ടൻ കായ്ക്കറികൾ കൃഷി ചെയ്യുന്നുണ്ട്. അദ്ദേഹം ഞങ്ങൾ വരുന്ന സമയത്തും* ആ കായ്ക്കറി തോട്ടത്തിനെ തൊട്ടും തലോടിയും, പരിപാലിച്ചും അതിന്റെ നാലു പുറവുമായി നടക്കുന്നുണ്ടാകും. അങ്ങനെ ഞങ്ങൾ കല്ല്യാണത്തിന് പോകുന്ന ആ ഞായറാഴ്ചയും അദ്ദേഹം ആ കായ്ക്കറി തോട്ടത്തിന് ചുറ്റുപുറവുമായി നടക്കുന്നത് കണ്ടു. വൈകിയില്ല മഹാനായ കുഞ്ഞുട്ടൻ മൊഴിഞ്ഞു,
'ചൂട് ള്ള കഞ്ഞിടെ വെള്ളം* വെല്ല നായക്കൾക്ക് വെച്ചൊട്ത്ത പോലേ ഇയാള്,
അയിറ്റങ്ങള് അയിന്റെ നാല് പൊറൂം ങ്ങനെ നക്കി നടക്ക്ണ പോലേ ണ്-
ഇയാളീ കായ്ക്കറിടെ നാലൊറൂം ങ്ങനെ നടക്ക്വാ'
അങ്ങനെ ആ നടത്തം നല്ല രസകരമായ ഇത്തരം കൊച്ചു കുഞ്ഞുട്ടൻ കമന്റുകളാസ്വദിച്ച് നീങ്ങുകയാണ്. അങ്ങനെ ഞങ്ങളാ കല്ല്യാണ വീടെത്തി. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് സദ്യ ആസ്വദിച്ച് കഴിച്ച ശേഷം ഓരോരുത്തരായി 'പൈസ' എഴുതുന്ന ഭാഗത്തേക്ക് നടന്നു. പണ്ടൊക്കെ നാട്ടിൻ പുറത്ത് കല്ല്യാണങ്ങളിൽ പോയാൽ, നമ്മൾ നമ്മുടെ 'സംഭാവന-പൈസ' എഴുതുന്നത് ഒരു ശീലമായിരുന്നു. ആ സംഭവങ്ങളൊക്കെ, ഇപ്പോൾ 'കവറുകൾ' കയ്യടക്കിയല്ലോ ? അങ്ങനെ ചുറ്റുപാടുള്ള ഏത് വീട്ടിലെ കല്ല്യാണത്തിന് പോയാലും,അവിടെയെല്ലാം നമ്മുടെ താരം 'കുഞ്ഞേട്ടനാ'വും പണമെഴുതാനായി മേശയിട്ടിരിപ്പുണ്ടാവുക. അത് ആരും അദ്ദേഹത്തെ അവിടെ നിയമിക്കുന്നതല്ല, അദ്ദേഹത്തിന് അടുത്തറിയുന്ന വീട്ടിൽ കല്ല്യാണത്തിന് പോയാൽ,ഭക്ഷണം കഴിച്ച് അദ്ദേഹം തന്നെ മേശയും കസേരയുമിട്ട് ഇരിക്കുകയാണ് പതിവ്. 'ആയാ തെങ്ങ്, പോയാ പൊങ്ങ് ' എന്ന് കരുതി വീട്ടുകാരാരും അതിനെ എതിർക്കാറുമില്ലായിരുന്നു. അങ്ങനെ സമീപത്തെ ഒട്ടുമിക്ക വീടുകളിലും കുഞ്ഞേട്ടനാവും 'ആ' പ്രമുഖ സ്ഥാനം.!
ഞങ്ങൾ പോയ ഒരു വിധം പേരും പൈസകളെഴുതാനായി അങ്ങോട്ട് നീങ്ങുമ്പോൾ കുഞ്ഞുട്ടന്റെ കമന്റ് ദാ വന്നു,
'ഇയാളീ ചകിരിത്തൊണ്ടില് നായ തൂറിര്ക്കണ പോലേണ്,
എത്ര തട്ട്യാലും പോവൂലാ,എവടീം ണ്ടാവും ഇയാള് ങ്ങനെ പറ്റിപ്പിട്ച്ചിരിക്ക്ണു..'
അങ്ങനെ ഞങ്ങളെല്ലാവരും സദ്യ കഴിച്ച്,പൈസയും എഴുതിക്കഴിഞ്ഞ്, പതുക്കെ വർത്തമാനങ്ങൾ പറഞ്ഞ് തിരികെ നടന്ന്, റോഡ് സൈഡിലുള്ള ആ പോസ്റ്റിൽ തന്നെയെത്തി. അവിടെ സദ്യ കഴിച്ചത് ഒന്ന് ദഹിക്കാനായി ഗംഭീര നുണപറയൽ നടക്കുന്നു. അപ്പോഴാണ് സമീപത്തെ ഒരു പുതുപ്പണക്കാരന്റെ മകൻ കാറിൽ അതിലൂടെ കൊപ്പം ഭാഗത്തേക്ക് പോകുന്നത്. അദ്ദേഹത്തിന് കല്ല്യാണത്തിന് സ്ത്രീധനമായി കിട്ടിയ ഒരു മാറ്റിസ് കാറിലായിരുന്നു ആ പോക്ക്. അത് കണ്ട വശം കുഞ്ഞുട്ടന്റെ കമന്റ് വന്നു,
'ഈ സാധനണ്ടലോ-ഈ വണ്ടി,(മാറ്റിസ്) വെല്ല ബ്ലേയ്ഡ് വെള്ളത്തിലിട്ട പോലേണ്,
റോട്ട്ക്കൂടി ങ്ങനെ ഒഴ് കീട്ടാ നീങ്ങ്വാ.....!'
ഇങ്ങനെ അപാര ഫോമിലുള്ള കുഞ്ഞുട്ടൻ കമന്റുകൾ കൊണ്ട്, റോഡ് സൈഡിൽ തകർത്ത് മുന്നേറിയിരുന്ന ആ സംസാരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത് കുഞ്ഞുട്ടന്റെ ക്ഷണനേരത്തിലുള്ള പിൻമാറ്റമായിരുന്നു.'ആരോ' ഒരുവൻ സാധാരണ പോലെ കുഞ്ഞുട്ടനോട് ചോദിച്ചു,
'ഡാ കുഞ്ഞുട്ടാ, യ്യാ നോക്ക്യേര്ന്ന കുട്ടിടെ കാര്യെന്തായീ ?'
കുഞ്ഞുട്ടൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു,
'ഏതുട്ടി ? ഞാനെപ്പ നോക്ക്യേത് ?'
ഒന്നുമറിയാത്ത പോലെയുള്ള കുഞ്ഞുട്ടന്റെ ചോദ്യത്തിലും, അവൻ കുഞ്ഞുട്ടനെ വിടാനുള്ള ഒരുക്കമില്ലായിരുന്നു, അവൻ കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരുന്നു,
'യ്യാ പാട്ടും പാടി ഒര് പെണ്ണിന്റൊപ്പം നടന്നേര്ന്ന് ലേ ?
"കറുത്ത പെണ്ണേ അന്നെ കാണാഞ്ഞ്ട്ടൊര് നാള്ണ്ട് ന്നും പറഞ്ഞ്ട്ട് "
ആ 'പടിഞ്ഞാറ്റ് മുക്കിലെ'* പെണ്ണിന്റെ പിന്നാലെ ? അതെന്തായീ ന്നേ ചോയിച്ച്. '
'എല്ലാ' കാര്യങ്ങളും അവൻ അറിഞ്ഞെന്ന് മനസ്സിലായ കുഞ്ഞുട്ടൻ വിശദീകരിച്ചു,
'ഞാനതൊക്കെ വിട്ട്വെടാ,
ഞാ ന്നാള് പടിഞ്ഞാറ്റ് മുക്കിലൊരാള് പണിക്ക് വിളിച്ച് പോയതേര്ന്നു, കറ്റ ഏറ്റാൻ'
'അയില്' ആകാംക്ഷയോടെ ഞങ്ങൾ ബാലൻസ് കേൾക്കാനായി ചോദിച്ചു.
'അയിലെന്താ....അങ്ങനെ ഞാ...നാ...കറ്റേറ്റി പോവുമ്പോ ആ പെണ്ണിന്റെ തന്ത ന്നെ പിടിച്ചു, കാലങ്കൊടേങ്ങൊണ്ട് പിന്ന്ന്ന് ന്റെ കോളറില് കുട്ക്കിട്ട്ട്ട്.....ന്ന്ട്ട് 'യ്യ് ന്റെ കുട്ടിടെ പിന്നാല നടക്ക്ണ്ണ്ട് ല്ലേ' ന്ന് ചോയിച്ചപ്പൊ, ഞാ...ഓന്നും പറഞ്ഞിലാ.....'
ഇത്രീം പറഞ്ഞുകൊണ്ട് പഞ്ചായത്ത് റോഡിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ കുഞ്ഞുട്ടനോട് ഞങ്ങൾ ഉറക്കെ വിളിച്ച് ചോദിച്ചു,
'അപ്പ അണക്കാ പെണ്ണിനെ ഇഷ്ടാ ന്ന് പറഞ്ഞൂടാര്ന്ന് ലെ കുഞ്ഞുട്ടാ ?'
അവൻ നടന്നു കൊണ്ട് തന്നെ അതിന് മറുപടി കുറച്ചുറക്കെ പറഞ്ഞു,
'ആ ന്ന്ട്ട് വേണം ആ കറ്റേറ്റ്ണ പണീം കൂടി കല്ലത്താവാൻ.!
പടിഞ്ഞാറ്റ് മുക്കിലാൾക്കാര് പണിക്ക് വിളിക്കലും കൂടി നിർത്ത്യാ പിന്നെ ങ്ങളാരും യ്ക്ക് കായി കൊടന്നേര്.....ല്ല്യേയ്..............വീട്ട്യ്ക്ക്.......!'
ഇതും ഉറക്കെ പറഞ്ഞ് കൊണ്ടവൻ പഞ്ചായത്ത് റോഡിലൂടെ ധൃതിയിൽ വീട്ടിലേക്ക് നടക്കുന്നത് ഞങ്ങൾ പോസ്റ്റിലിരുന്ന് കണ്ടു.
പണിക്കും കൂലിക്കും വേണ്ടി,'തന്റെ കറുത്ത' പെണ്ണിന്റെ സ്നേഹത്തെ ബലികഴിച്ച കുഞ്ഞുട്ടന്റെ ആ മനസ്സിനെ പറ്റി പറഞ്ഞു കൊണ്ടും, നാട്ടിലുള്ള ആളുകലുടെ കുറ്റവും കുറവുമൊക്കെ വിശദീകരിച്ച് കൊണ്ടും, ഞങ്ങളവിടെ ആ പൊസ്റ്റിൽ പിന്നെയും കുറച്ച് നേരം കൂടി ഇരുന്നു.
*******************************************
നൊച്ചക്കൻ = കുഞ്ഞെലി.
നൊച്ചക്കൻ പപ്പടം കൊണ്ട് പോണ പോലേ = എന്ന് പറഞ്ഞാൽ എലികൾ പപ്പടപ്പൊട്ട് കടിച്ചെടുത്ത് ഒരിടത്തേക്ക് തുടർച്ചയായി പോവില്ല, കുറച്ച് മുന്നോട്ട് നീങ്ങുമ്പോഴേക്കും പപ്പടം അവിടെ എവിടെയെങ്കിലും മുട്ടും,അപ്പോൾ അവിടെ നിന്ന് വേഗത്തിൽ തിരിഞ്ഞ് പോരും,എന്നിട്ട് കുറച്ചിങ്ങോട്ട് തിരിച്ച് പോന്നാൽ അവിടേയും തട്ടും അപ്പൊ വീണ്ടും അവ തിരിഞ്ഞോടും, അങ്ങനെ വന്നും പോയും വന്നും പോയും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കും എലികൾ.!
എല്ലാ സമയത്തും = ഞങ്ങൾ കളിക്കാനായി വരുമ്പോഴും, കുളിക്കാനായി വരുമ്പോഴും, ചുമ്മാ കത്തിയടിച്ച് പാടത്ത് കൂടെ നടക്കാൻ വരുമ്പോഴുമെല്ലാം ചിന്നക്കുട്ടേട്ടൻ ആ കായ്ക്കറിയുടെ നാലുപുറവുമായി നടക്കുന്നുണ്ടാവും.!
ചൂട് ള്ള കഞ്ഞി വെള്ളം നായ്ക്കൾക്ക് വച്ച് കൊടുത്താൽ = അത് ഒരിടത്ത് നിന്ന് നായ കുടിക്കില്ല, അത് എവിടേയെങ്കിലും ഒന്ന് നക്കും അപ്പോ ചൂട് തോന്ന്യാ ഒന്ന് വട്ടം ചുറ്റി നടന്ന് കുറച്ച് അപ്പുറത്ത് നക്കും,അവടേയും ചൂടാവും, അപ്പൊ ഒന്ന് കൂടി വട്ടം ചുറ്റി നടന്ന് കുറച്ചപ്പുറത്ത് ഒന്ന് കൂടി നക്കും,അങ്ങനെ ഒരിടത്ത് നിന്ന് സ്വസ്ഥമായി നായക്കൾ ചൂടുള്ള കഞ്ഞി കുടിക്കാറില്ല എന്ന് കാണുന്നു. ഒരു പാത്രത്തിലുള്ള കഞ്ഞിയുടെ എല്ലായിടത്തും ഒരുപോലെ ചൂടാവും എന്ന് മനസ്സിലാക്കാൻ അതിന് തിരിച്ചറിവില്ലല്ലോ ?
പടിഞ്ഞാറ്റ് മുക്കിലെ = പുലാശ്ശേരിയിലെ ഒരു സ്ഥലം,'പടിഞ്ഞാറ്റ് മുക്ക്'.
കറ്റ = നെൽച്ചെടി കൊയ്ത് കെട്ടാക്കിയത്.(അതാണ് ഞാനുദ്ദേശിച്ചത്,മാറ്റമുണ്ടോ ന്ന് അറിയില്ല.)

മ്മടെ നാട്ടിലുണ്ട് മന്വേട്ടാ ഇദു പോലൊരാള്... ജയിംസ്.. കല്യാണവീടുകളിൽ ഡാൻസ് കളിക്കലാണ് മൂപ്പരുടെ സ്ഥിരം പരിപാടി അതിനായി അദ്ദേഹത്തിനുമാത്രമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നു കണക്കാക്കുന്ന ഒരു പാട്ടുമുണ്ട്... (പാവാട വേണോ മേലാട വേണോ പഞ്ചാര പനങ്കിളിക്ക്)..
ReplyDeleteനാട്ടുവിശേഷങ്ങളും നാടിന്റെ നിഷ്കളങ്കതയും ഇനിയും മനോഹരമായി എഴുതാൻ സാധിക്കട്ടെ..
രസകരമായ അനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചെഴുതുന്നതില്‍ മന്ടൂസന്‍ മികവ് കാട്ടുന്നു ..എങ്കിലും ചപ്പാത്തി പരത്തുന്നപോലെയുള്ള പരത്തി പറയുന്നത് ഒന്നു ചിക്കന്‍ റോള് പോലെ ഒന്ന് ചുരുട്ടിയാക്കരുതോ?:)
ReplyDeleteഅദ്ദെന്നെ എന്നേപ്പോലെ ക്ഷമയില്ലാത്തോർക്ക് വേൺറ്റിയെങ്കിലും ഒന്ന് ചുരുക്കിപ്പറഞ്ഞൂടേ മണ്ടൂസാ?
ReplyDeleteഒന്നൂടെ വായിച്ചിട്ടു കമന്റിടാം.
ReplyDeleteഇപ്പോളൊരു തേങ്ങ ഉടച്ചു പോകുന്നു.
നര്‍മത്തില്‍ ചാലിച്ചെടുത്ത നാട്ടുവിഷേശങ്ങള്‍ നന്നായിട്ടുണ്ട് ,,
ReplyDelete'ആ ന്ന്ട്ട് വേണം ആ കറ്റേറ്റ്ണ പണീം കൂടി കല്ലത്താവാൻ.!
പടിഞ്ഞാറ്റ് മുക്കിലാൾക്കാര് പണിക്ക് വിളിക്കലും കൂടി നിർത്ത്യാ പിന്നെ ങ്ങളാരും യ്ക്ക് കായി കൊടന്നേര്.....ല്ല്യേയ്..............വീട്ട്യ്ക്ക്.......!'
ഇത് കലക്കി ...
നാടന്‍ കഥാപാത്രങ്ങളും നാട്ടുഭാഷയും എല്ലാം രസമായി വായിച്ചു. ശ്രമിച്ചാല്‍ ഇനിയും ഭംഗിയായി എഴുതാന്‍ കഴിയും..... അഭിനന്ദനങ്ങള്‍
ReplyDeleteനന്നായി ,ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇമ്മാതിരി പല കുഞ്ഞുട്ടന്മാരും ..
ReplyDeleteനാടന്‍ ഭാഷയുടെ സൌന്ദര്യം ഈ എഴുത്തിന് മികവേകുന്നു.
ReplyDelete" നിയ്യ് നാട് പറയിപ്പിക്കും ല്ലേ.." ഇത് സാധാരണ നെഗറ്റീവ് ആയാണ് പറയാറ്. ഇവിടെ നേരെ തിരിച്ചാണ്, തനി നാടന്‍ .. ആശംസകള്‍ മനേഷ്..
ReplyDeleteകുഞ്ഞുട്ടനമാര്‍ നാടിന്റെ ഐശ്വര്യം.. :)
നാട്ടിന്‍പുറത്തിന്റെ നന്മകള്‍ ഒന്നൊന്നായി പെയ്തിറങ്ങട്ടെ..കുഞ്ഞൂട്ടന്‍ ചരിതം നന്നായിരുന്നു.
ReplyDeleteകൊള്ളാം .
ReplyDeleteഇടക്ക് വല്ലാതെ പരത്തി പറയുന്നുണ്ട്.
അത് ഒഴിവാക്കണം.
ഹൊ ഗ്രാമത്തിന്റെ നല്ല വശങ്ങൾ നീ പകർത്തിയെടുത്ത് സമ്മാനിക്കുന്നതിന്ന് നന്ദി..........
ReplyDeleteഒരു നാലുമണി നേരത്ത് എന്റെ നട്ടിലൂടെ നടന്ന ഒരു ഫീല് കിട്ടി ഇത് വായിച്ചപ്പോൾ
ആശംസകൾ , തുഅടരുക
നാടന്‍ കഥകള്‍ നാടനായി തന്നെ പറഞ്ഞു ഈ പോസ്റ്റിന്‍ മേല്‍ ഇരുത്തം ഞമ്മളെ ഒരു വീക്നെസ് ആയിരുന്നു ട്ടോ അതൊരു രസാ ഒരു കാര്യം ഇല്ലെങ്കിലും ചുമ്മാ നുണയും പറഞ്ഞു ആരേലും കുറ്റോം പറഞ്ഞു അങ്ങനെ ഇരിക്കുക
ReplyDeleteഅദ്ദേഹത്തിനിത്തിരി ബുദ്ധി,സാധാരണ ജനങ്ങൾക്കുള്ളതിനേക്കാൾ കൂടുതലുണ്ട്, അത് കൂടാതെ ഇത്തിരി അന്തർ മുഖനുമാണ് എന്നതു മാത്രമാണ് ഞാൻ കുഞ്ഞുട്ടനിൽ കാണുന്ന ഒരു കുറവ്.
ReplyDeleteഅതാണ് പോയിന്റ് ....
ബുദ്ധി കൂടുതലുള്ളവര്‍ക്ക് ജീവിക്കാന്‍ പാടാ ...
രാത്രിലത്തെ ചപ്പു വാരിയിടലും കല്ലെറിയലും
കൂടിയാകുമ്പോള്‍ കുഞ്ഞൂട്ടന്‍ ആള് ഫോമിലാകും ...
ആശംസകള്‍
നന്നായിട്ടുണ്ട് !
ReplyDeleteനന്നായിരിക്കുന്നു ,,,,,,,,,,,,
ReplyDeleteആശംസകള്‍..................,,,,,,,,,,,
എല്ലാ നാട്ടിലും ഇത് പോലെ ഒരാളെ കാണാന്‍ പറ്റും,ഞങ്ങടെ നാട്ടില്‍ ഇംഗ്ലീഷ് പോക്കെര്‍ എന്നോരാലുണ്ടായിരുന്നു ഇത് പോലെ..
ReplyDeleteനാടന്‍ ഭാഷയും പ്രയോഗങ്ങളും തന്നെയാണ് ഇവിടുത്തെ പോസ്റ്റുകളുടെ പ്രത്യേകത. ആശംസകള്‍
ReplyDeleteഇങ്ങടെ ഈ കഥയൊക്കെ കേട്ടിട്ട് ഇയ്ക്ക് ഇന്‍റെ നാട്ടില്‍പ്പൂവാന്‍ തോന്ന്ണ്ട്...
ReplyDeleteനന്നായി മന്വോ... അടിയിലായി വിശദീകരണം കൂടി കൊടുത്തതിനാല്‍ മനസ്സിലാക്കാന്‍ എളുപ്പം ഉണ്ടാര്‍ന്നൂ. :) ഗ്രാമീണ നന്മകള്‍ ആണ് നിന്റെ ബ്ലോഗ് നിറയെ..
ReplyDeleteശുദ്ധ ഗ്രാമീണരുടെ നിഷ്കളങ്കമായ ഭാഷയും മനസും അവരിലൊരാള്‍തന്നെ ഭംഗിയായി വിവരിച്ചിരിക്കുന്നു.
ReplyDeleteനന്നായി മനേഷ്,
സ്നേഹാശംസകള്‍!!!,!!
കുഞ്ഞുട്ടന്മാരിലെ സ്നേഹവും നന്മയും സത്യവുമാണ് ഒരു ഗ്രാമത്തിന്റെ ഐശ്വര്യം എന്ന് തോന്നുന്നു.
ReplyDeleteഗ്രാമത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങി തിരിച്ചെത്തി.
ഭാഷ കടുപ്പച്ചാലും വിശദീകരണം ഉണ്ടായോണ്ട് രസിച്ചു.. നന്നായി.. :)
ReplyDeleteഒട്ടും പരത്തിപ്പറഞ്ഞതായി തോന്നിയില്ല.....
ReplyDeleteമനേഷിന്റെ ഗ്രാമീണശൈലി ഇഷ്ടമായി....
കഥാപാത്രങ്ങളേയും, പരിസരത്തേയും വായനക്കാരിലേക്ക് അതിന്റെ തനിമയിൽ അടുപ്പിക്കുവാൻ ഈ ശൈലി ഉപകരിക്കുന്നു...
യഥാതഥമായ ജീവിതാനുഭവവിവരണം ആവുമ്പോഴും ,ലളിതമായ ഒരു ചെറുകഥപോലെ ആസ്വദിക്കാനാവുന്നു.....
ഒരു സംശയവുമില്ല., മനേഷ്പോലും അറിയാതെ എഴുത്ത് കൂടുതൽ പക്വതയാർജിക്കുന്നു....
കൂട്ടുകാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു
ReplyDeleteമന്ദൂസാ ഒട്ട് പഴക്കമുണ്ട് ഈ കഥാ പാത്രത്തിന്?
ReplyDeleteമനേഷ് മന്‍ എന്ന് കേട്ടപ്പോള്‍ ആദ്യം വിചാരിച്ചത് തോമസ് മന്‍ എന്ന വിഖ്യാത എഴുത്തുകാരന്റെ ആരെങ്കിലുമാണോ ഇദ്ദേഹം എന്നായിരുന്നു.
ReplyDeleteബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുകയും വരികള്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്.
ആദ്യമായിട്ടാ ഒരഭിപ്രായം കുറിക്കുന്നത്.
തനത് ഗ്രാമീണശൈലിയില്‍ ഒരുക്കുന്ന അനുഭവകഥകള്‍ ഒന്നിനൊന്നു മെച്ചം തന്നെ.
ഭാവുകങ്ങള്‍ നേരുന്നു.
പ്രിയപ്പെട്ട മനേഷ്,
ReplyDeleteനാട്ടുകാര്യങ്ങള്‍ നാട്ടുഭാഷയിലൂടെ അവതരിപ്പിക്കുന്ന ഈ രീതി മനോഹരം !
എല്ലാ ഗ്രാമങ്ങളിലും ഇങ്ങിനെ ഒരു കഥാപാത്രം ഉണ്ടാകും.
ആശംസകള്‍ !
സസ്നേഹം,
അനു
നാട്ടുകാര്യങ്ങള്‍ നല്ല ഗ്രാമീണ ശൈലിയില്‍ പറഞ്ഞു. കൃത്രിമത്വമില്ലാത്ത ഈ എഴുത്ത് ഇനിയും തുടരുക.
ReplyDeleteനാടിന്റെ നന്മയും, നാട്ടാരുടെ നന്മയും, തനി നാടന്‍ ഭാഷയില്‍ തന്നെ എഴുതി സ്വന്തം മനസ്സിലെ നന്മകള്‍ കാണിക്കുന്ന മനീഷ് അഭിനന്ദനങ്ങള്‍. ബാല്യകൌമാരങ്ങളിലെ അടിപൊളി കഥകള്‍ പറയുമ്പോള്‍ അങ്ങനൊരു കഥ പറയാനില്ലാത്ത പുതിയ തലമുറയെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. കുഞ്ഞൂട്ടന്മാര്‍ എല്ലാ കാലത്തും, എല്ലായിടത്തും കാണും, എങ്കിലും വളരെ സൂക്ഷ്മതയോട് അവരെ നിരീക്ഷിക്കുന്ന തന്റെ ബുദ്ധിയും അപാരം തന്നെ. എല്ലാ ഭാവുകങ്ങളും
ReplyDeleteഅല്ലെടാ മന്വെ, നീ കോട്ടക്കലില്‍ പോയി സുഖചികിത്സ കഴിഞ്ഞാലുടന്‍ പോസ്റ്റും വരുന്നുണ്ടല്ലോ. ഇടക്കൊരു കൊട്ട് കിട്ടിയാലേ നീ എഴുതൂ എന്നുണ്ടോ?
ReplyDeleteഎന്നെപ്പോലുള്ള തലക്കു സുഖമില്ലാത്തവര്‍ക്ക് ഒരു റീ-ഫ്രെഷ്മെന്റാണ് നിന്റെയീ നാടന്‍ വര്‍ത്തമാനം.
നീട്ടിപ്പറഞ്ഞതായി തോന്നിയില്ല. ഈ രീതിയില്‍ തന്നെ പോട്ടെ.
എന്നെപ്പോലുള്ള തലക്കു സുഖമില്ലാത്തവര്‍ക്ക് ഒരു റീ-ഫ്രെഷ്മെന്റാണ് നിന്റെയീ നാടന്‍ വര്‍ത്തമാനം.
Deleteഅപ്പൊ തലയ്ക്ക് സുഖല്ല്യാത്ത ഞാനെഴുതുന്നതും ങ്ങൾക്കൊക്കെ റീ-ഫ്രഷ്മെന്റാവുമല്ലേ കണ്ണൂ ?
എന്തായാലും,ബൂലോകമാകെ മണ്ടൂസന്മാരും പൊട്ടന്മാരും ഭ്രാന്തന്മാരും വിഡ്ഢ്യോളുമാണലോ ദൈവേ.!
ആ...എന്തേലുമാട്ടെ.!
തിരിച്ചു വരവുകള്‍, :) കുഞ്ഞികുട്ടനല്ല വല്ല്യ കുട്ടനാല്ലോ...ആശംസകള്‍
ReplyDeleteകുഞ്ഞൂട്ടനെ ഇഷ്ടായി
ReplyDeleteമനോഹരമായി അവതരിപ്പിച്ചു
ആശംസകള്‍
കുഞ്ഞൂട്ടന്‍ കലക്കി ട്ടാ!!
ReplyDeleteബ്ലോഗ്ഗിൽ കമന്റ് തരുന്നവരോട് നന്ദി പറഞ്ഞ് കൊണ്ട് മറുപടി അയക്കുന്നത് ആദ്യകാലം മുതലേ എനിക്കുള്ള ശീലമാണ്.
ReplyDeleteഎന്നാൽ ഈയിടെയായി എന്താ ന്ന് അറിയില്ല റിപ്ലേയ്ക്കായി ക്ലിക്കുമ്പോൾ തന്നെ,
ചില ആളുകൾക്കായുള്ള മെയിൽ ഐ ഡീസ്,
noreply-comment@blogger.com എന്നും പിന്നെന്തോ ബൗൺസ്.ബ്ലോഗ്ഗറും കാണുന്നു.
ഞാനത് ശ്രദ്ധിക്കാതെ എല്ലാ കമന്റിനും മറുപടി അയക്കാറുണ്ട്.
പക്ഷെ കിട്ടാറുണ്ടോ എന്നറിയില്ല. അതുകൊണ്ട് ഇവിടെ വന്ന് അഭിപ്രായം പറയുന്ന എല്ലാവർക്കുമുള്ള നന്ദി,
അതീവസന്തോഷത്തോടെ ഞാൻ അറിയിക്കുന്നു.
മറ്റൊരു മണ്ടൂസന്‍ കഥ. മണ്ടൂസന്‍ എഴുതുന്നത് വായിക്കുമ്പോള്‍ നേരിട്ട് കഥ കേള്‍ക്കുകയാണെന്നേ തോന്നൂ. ഹൃദ്യമായ ആ ഗ്രാമീണ ജീവിതം ആ ഭാഷ, എല്ലാം ഇവിടെയും നില നിര്‍ത്തി. ഒരു കാര്യം പ്രത്യേകം ഉണര്‍ത്തട്ടെ. എഴുത്ത് പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ ആയിട്ടുണ്ട്., ഇരുത്തം വന്ന ആഖ്യാനവും ശൈലിയും കൊച്ചു കൊച്ചു കാര്യങ്ങളില്‍ നിന്ന് വലിയ വിഷയങ്ങളിലേക്ക് കടക്കട്ടെ. ആശംസകള്‍..,,,
ReplyDeleteഒരീസ്സം ഞാനൊരു വരവുണ്ട് ട്ടൊ..
ReplyDeleteമണ്ടൂനേം കുഞ്ഞൂട്ടനേയുമൊക്കെ ഓടിച്ചിട്ട് പിടിക്കുന്നുണ്ട്..
ഇവിടം വന്നു പോകുന്നത് മനസ്സിനു ഒരു സന്തോഷാണു ട്ടൊ..നന്ദി...!
'ഇയാളീ ചകിരിത്തൊണ്ടില് നായ തൂറിര്ക്കണ പോലേണ്,
ReplyDeleteഎത്ര തട്ട്യാലും പോവൂലാ,എവടീം ണ്ടാവും ഇയാള് ങ്ങനെ പറ്റിപ്പിട്ച്ചിരിക്ക്ണു..'
കൊള്ളാം മനേഷ്..
ഇഷ്ടപ്പെട്ടു..
പരത്തിപ്പറഞ്ഞതായൊന്നും തോന്നിയില്ല..
മനൂട്ടാ...വരാന്‍ ശ്ശി വൈകി ല്ലേ ...നീയങ്ങു ക്ഷമി !
ReplyDeleteനിന്റെ നാടുപ്പോ.. എനിക്കും ഒത്തിരി ഇഷ്ടാ ..നല്ല നാടന്‍ പുട്ട് എന്ന് പറയില്ലേ ...
അത് പോലെ നല്ല നാടന്‍ കഥാപാത്രങ്ങള്‍ !
കൊള്ളാംട്ടോ ..അസ്സലായി ! ന്റെ മണ്ട ഇച്ചിരി മോശം ആയതുകൊണ്ട് മനസ്സില്‍ കേറാന്‍
രണ്ടാവര്‍ത്തി വയിക്കുനുണ്ടുട്ടോ ...പ്രശ്ന്യോം ഇല്ല്യല്ലോ .....
ആശംസകളോടെ
നിന്റെ സ്വന്തം ചക്കര
അസ്രുസ്
>>>'ഈ സാധനം വെല്ല നൊച്ചക്കനും* പപ്പടം കൊണ്ടോണ പോലേണ്,
ReplyDeleteഅങ്ങട്ടൊന്ന് പോയാ അപ്പത്തന്നെ ഇങ്ങട്ടും വെര്ണ്വാണാ....'<<<
മണ്ടൂ ഇതുവായിച്ചു അന്തം വിട്ടു ഒരു കുന്തോം മനസ്സിലാകാതെ ഇരിക്കുകയായിരുന്നു ഞാന്‍ ...!
അവസാന വിശദീകരണം വായിച്ചപ്പോള്‍ മാത്രാണ് സമാധാനം ആയതു ട്ടോ ..
കൊള്ളാം ഈ നാട്ടു ഭാഷ !
മനേഷ് ..കുഞ്ഞൂട്ടനെ സമ്മതിക്കണം ട്ടോ ,മനേഷ് പറഞ്ഞ പോലെ ബുദ്ധി കൂടിയത് തന്നെ ,അസാമാന്യ കമെന്റുകള്‍ അല്ലെ അടിച്ചു വിടുന്നത് ..ഇഷ്ടായി ട്ടോ ആശംസകള്‍ ..
ReplyDeleteഈ പോസ്റ്റിന്റെ ക്രഡിറ്റ് മണ്ടൂസനാനോ കുഞ്ഞൂട്ടനാണോ ? രണ്ടാളും വീതിച്ചെടുത്തോളൂ.:)
ReplyDeleteകുഞ്ഞൂട്ടന്‍ ചരിതം, അല്പം കൂടി കുറുക്കാമായിരുന്നു, എങ്കിലും ആസ്വദിച്ചു :) :)(യ)
ReplyDeleteനാട്യപ്രധാനം നഗരം ദാരിദ്രം,നാട്ടിന്‍ പുറം നന്മകളാല്‍ സമര്ദ്ദം എന്നാണല്ലോ ....കുഞ്ഞൂട്ടനും കുഞ്ഞാണിയു മോക്കെയായി മനുവിന്‍റെ കൂട്ടുകാരും ഗ്രാമവിശുദ്ധിയും എന്നും ഇത് പോലെ നില്‍ക്കട്ടെ !!!
ReplyDeleteമനേഷേ കുഞ്ഞുട്ടന്റെ തീറ്റ റപ്പായി മാതിരി ഉള്ള തീറ്റയും അവന്റെ കരിനാക്കും കൂടി ഒരു കഥയായി ഇടാമായിരുന്നു
ReplyDeleteനാട്ടുഭാഷയാണ് മനുവിന്റെ ഒരു ഹൈലൈറ്റ്.. പ്രദീപ് മാഷ് പറഞ്ഞപോലെ എഴുത്തിന്റെ ഗ്രാഫ് ഉയരുന്നു.. അഭിനന്ദനം..!
ReplyDeleteഇഷ്ടമായി മനേഷ്.
ReplyDeleteനന്നായിട്ടോ നാട്ടുവിശേഷങ്ങള്‍...
ReplyDeleteഈ പോസ്റ്റിന്റെ ക്രഡിറ്റ് മനൂനും കുഞ്ഞൂട്ടനും ഒരുപോലെ.ചില പുതിയ വാക്കുകളും കിട്ടി.(എന്റെ ആദ്യത്തെ കമന്റ് വിഴുങ്ങിയ കുട്ടിച്ചാത്തന്‍ ഇപ്പോഴും ഇവിടെയുണ്ടോ ആവോ :( )
ReplyDeleteആ കുട്ടിച്ചാത്തനെ ഞാൻ പൊക്കിയെടുത്തു,നാലിടി കൊടുത്ത് പഴയ കമന്റ് വാങ്ങിച്ചു,
Deleteഅതു കിട്ടി,മുകളിലുണ്ട്.!
ന്റെ മന്വെ.....നൊച്ചക്കന്‍ ന്നു കേട്ടപ്പോ....ഞാന്‍ ആദ്യം വിചാരിച്ചു കാക്ക യെ ആയിരിക്കും അങ്ങനെ വിളിക്കുന്നത് എന്ന്...ഭാഗ്യം ....എന്തായാലും...അര്‍ഥം അവസാനം കൊടുത്തത്...
ReplyDeleteകുഞ്ഞൂട്ടനെ ന്റെ അന്വേഷണം അറിയിക്കുക!!!!
അല്പം ബുദ്ധി കൂടിയത് കാരണമുള്ള നിഷ്കളങ്കത ആണ്.... ആ ബുദ്ധി കുറഞ്ഞാല്‍ നേരെ ആയിക്കോളും.... ആശംകള്‍
ReplyDeleteകൊള്ളാം മണ്ടൂസ് മൻ!
ReplyDeleteപതിവുപോലെ നല്ല രസകരമായ നാടൻ ഭാഷ!!
നന്നായിട്ടോ. രസകരം. എല്ലാ ആശംസകളും...
ReplyDeleteകുറച്ചു നീണ്ടു പോയോ മനു ഏട്ടാ ?
ReplyDeleteഇതിനൊരു ലൈകു ബട്ടണും , ഷെയര്‍ ബട്ടണും വെയ്ക്കൊ? ക്ളിക്കാനാ :)
ReplyDelete'ചൂട് ള്ള കഞ്ഞിടെ വെള്ളം* വെല്ല നായക്കൾക്ക് വെച്ചൊട്ത്ത പോലേ ഇയാള്,
ReplyDeleteഅയിറ്റങ്ങള് അയിന്റെ നാല് പൊറൂം ങ്ങനെ നക്കി നടക്ക്ണ പോലേ ണ്-
ഇയാളീ കായ്ക്കറിടെ നാലൊറൂം ങ്ങനെ നടക്ക്വാ'
വീണ്ടും വീണ്ടും വായിക്കും തോറും .. കുറെ ചിത്രങ്ങള്‍ തരും മനെശേട്ടന്റെ എഴുത്തുകള്‍.. (ബഷീര്‍ കഥകള്‍ പോലെ ) ഇപ്പൊ ആ റോഡു വക്കിലെ പോസ്റ്റും
അവിടെ ഇരിക്കുന്ന കുറെ സുഹൃത്തുക്കളും. അത്ഭുതപ്പെടുത്തുന്ന ഉപമകലുമായി കളം നിറയുന്ന കുഞ്ഞുട്ടനും ഒരു പാടവും പാട വരംബുമൊക്കെ മനസ്സിലങ്ങനെ കുളിര്‍ നിറച്ചു നില്‍ക്കുകയാണ് ... നന്ദി ഒരു നന്മ നിറഞ്ഞ വായന തന്നതിന് ... വൈകിയതില്‍ ക്ഷമയും ....
ഇടക്കിടക്ക് ഇയ്യ് കൊട്ടക്കല്‍ പോണത് ഇതിനാ അല്ലെ പഹയാ ?? ഇയ്യ് പാവം കുഞ്ഞൂട്ടനെ തിരുമ്മി തിരുമ്മി ഒരു പരുവത്തില്‍ ആക്കും ,.,.,അഭിനന്ദനങ്ങള്‍ ,.,.,
ReplyDeleteമനുവിന്റെ ഭാഷ മനുവിനോട് സംസാരിക്കുമ്പോള്‍ മനസ്സിലാകും. ആ ഭാഷ തന്നെ എഴുത്തിലും. നാട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വരെ കഥകളാക്കി എഴുതാനുള്ള ഈ കഴിവ് തന്നെയാണ് മനുവിന്റെ ഏറ്റവും വലിയ പുണ്യം. ഓരോന്ന് വായിക്കുമ്പോഴും നമ്മുടെ നാട്ടിലെ ആരെയെങ്കിലും ഓര്‍മ്മയില്‍ കൊണ്ട് വരും. തുടരുക ഈ എഴുത്ത്
ReplyDeleteമനു... ഹരേ വാ... കൊള്ളാം ട്ടാ.. എന്തോരം നാട്ട് ചൊല്ലുകളാ ഇതില് നെറച്ചും... വളരെ രസകരമായ അനുഭവങ്ങളെ രസകരമായ നാടൻ ഭാഷയിൽ വരച്ചിട്ടിരിക്കുന്നു. ഓരോ വരികളും അടുത്ത വരികൾ വായിക്കാനുള്ള പ്രേരണ നൽകുന്നു. ഇല്ലെങ്കിൽ തന്നെ മനുവിന്റെ പോസ്റ്റുകൾ വായിക്കുമ്പോൾ നാട്ടിലെ കനോലി കനാലിന്റെ തീരത്ത് കൂട്ടം കൂടിയിരുന്നു വൈകീട്ടത്തെ കത്തി വെക്കലിന്റെ ഒരു സുഖമാണ്... തുടരുക ഈ പ്രയാണം...
ReplyDeleteസ്നേഹാശംസകളോടെ....
രസമായി വായിച്ചു. പക്ഷെ ഇഴച്ചില്‍ അനുഭവപ്പെട്ടു. രണ്ട് കഥാപാത്രങ്ങള്‍ക്കും അല്‍പ്പം വ്യത്യസ്തമായ പേര് നല്‍കാമായിരുന്നു.അനായാസമായ വായനയ്ക്കതൊരു തടസ്സമായി. മണ്ടൂസന് ചിരപരിതരായവര്‍ വായനക്കാര്‍ക്കപരിചിതരാണല്ലോ..
ReplyDeleteഅത് കൊണ്ട് ഞാനവരുടെ പേര് മാറ്റി കഥയിട്ടാൽ,എന്നെ നാട്ടുകാർ തല്ലില്ലേ ?
Deleteനീ, കുഞ്ഞുട്ടന്റെ ഡയലോഗുകൾ മറ്റൊരാളുടെ പേരിലാക്കി എഴുതീ ന്ന് പറഞ്ഞിട്ട്.!
തല്ലീലെങ്കിലും,ചീത്ത വിളിക്കില്ലേ ?
മനുവേ, വാർഷിക കണക്കെടുപ്പും മറ്റുമായി ബിസിയായതിനാലാണ് വായന വൈകിയേ
ReplyDeleteനമ്മുടെ വള്ളുവനാടൻ ഭാഷയുടെ ഭംഗി ഗ്രാമീണ ഭാഷയിലേക്ക് സമന്വയിപ്പിച്ചെഴുതിയത് ആർക്കും മനസ്സിലായില്ലെങ്കിലും നമുക്കൊക്കെ പെട്ടെന്ന് മനസ്സിലാകുമല്ലോ?
കുഞ്ഞൂട്ടന്റെ പ്രണയ നൊമ്പരം ആ വരമ്പിലടി വെക്കുന്ന അവന്റെ ഓരോ പാദത്തിലുമുണ്ടാവും അല്ലേ... അതിഭാവുകത്വമില്ലാതെ രസകരമായി പറഞ്ഞിരിക്കുന്നു. ആശംസകൾ
മനൂ ഇത്തരം കഥാപാത്രങ്ങള്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും കാണാറുണ്ട്. നാടന്‍ ശൈലിയിലുള്ള മനുവിന്റെ അവതരണം തികച്ചും ഹൃദ്യമായി..
ReplyDeleteഇനിയും എഴുതുക. ഭാവുകങ്ങള്‍!
മനു... വളരെ മനോഹരമായി എഴുതി... ഇത് ശരിയ്ക്കും മലപ്പുറം ഭാഷയല്ലേ..? ആ ഭാഷയെ അതേപടി അവതരിപ്പിയ്ക്കുന്നതാണ് ( ഇടുക്കിക്കാരായ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ അല്പം ബുദ്ധിമുട്ടാണേയ്... :)) മനുവിന്റെ എഴുത്തിന്റെ വലിയ പ്രത്യേകത.... ഒപ്പം ഏതൊരു നാട്ടിലും കാണുവാൻ ചില പ്രത്യേകതകളൊക്കെയുള്ള വെറും സാധാരണക്കാരായ ആളുകളെ നിരീക്ഷിയ്ക്കുവാനും, അത് ആകർഷകമായി അവതരിപ്പിയ്ക്കുവാനുള്ള കഴിവും... അത് പ്രത്യേകം അഭിനന്ദനമർഹിയ്ക്കുന്നു...
ReplyDeleteഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു ആൾ.. ഇസ്മായേൽ ചേട്ടൻ എന്നാണ് പേർ... അല്പം കള്ളുകുടിച്ചാൽ പിന്നെ ഇംഗ്ലീഷിലാണ് ആളുടെ പ്രസംഗം.. അതും നല്ല ഒന്നാം തരം ഇംഗ്ലീഷ്... രാഷ്ട്രീയക്കാരേക്കാൾ ആവേശത്തോടെയാണ് പ്രസംഗം ആരംഭിയ്ക്കുന്നത്.. അവസാനിയ്ക്കുന്നത് ഒരു നല്ല കുടിയന്റെ പ്രസംഗമായും.... അതൊക്കെയാണ് ഈ പോസ്റ്റ് വായിയ്ക്കുമ്പോൾ ഓർമ വരുന്നത്, ആശംസകൾ മനു.. സ്നേഹപൂർവ്വം ഷിബു തോവാള.
നല്ല ഒരു വായനാനുഭവം തന്നു .....ഇത് പോലുള്ള വേറിട്ട കഥാപാത്രങ്ങള്‍ എല്ലാ നാട്ടിലും ഉണ്ടാകും ....ആ കഥാപാത്രത്തെ അതി മനോഹരമായി തന്നെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി അഭിനന്ദനങ്ങള്‍
ReplyDeleteവായിക്കാന്‍ ഒരല്പം വൈകിയെന്നത് 'അവസ്ഥ'കളുടെ പിരിമുറുക്കമെന്നു കരുതുക.ഒരു ബഷീറിയന്‍ 'ടെച്ചു' പോലുള്ള മനുവിന്റെ'നാടന്‍ശീല്'ഏറെ ഇഷ്ടമാണ്.ആശംസകള്‍ മനൂ ...
ReplyDeleteനാട്ടിന്‍പുറത്തെ ജീവിതത്തിന്റെ ഒരേട്. മനോഹരമായി പറഞ്ഞു. ഒരുപാട് നാടന്‍ പദങ്ങളും സംഭവങ്ങളും മനെഷിന്റെ ഓര്‍മ്മകളിലുണ്ട്.അത് വലിയൊരു അനുഗ്രഹമാണ്. ഇനിയും ഇതേപോലെ വായിക്കാന്‍ ഇടവരട്ടെ.
ReplyDeleteനൊച്ചക്കന്‍ പപ്പടം കൊണ്ടുപോകുന്നപോലെ... എന്തൊരു വാഗ്മയ ചിത്രം. കണ്മുന്‍പില്‍ കാണുമ്പോലെ തോന്നി. ആ പ്രയോഗത്തിനൊരു സ്പെഷ്യല്‍ കീജെ..
Nanmayude nadan sheelukal...!
ReplyDeleteManoharam, Ashamsakal...!!!
മറ്റൊരു മനേഷ് കഥ കൂടി. കുഞ്ഞൂട്ടന്റെ നാടൻ സംസാരങ്ങൾ ഇഷ്ടപെട്ടു. ഈ ശൈലി സംസാരം കൊപ്പം ഭാഗക്കാർക്ക് മാത്രമാണോ ? അതോ പാലക്കാട് മുഴുവനോ ?
ReplyDeleteഅറിയില്ല ന്റെ സുമൂ.ഞാൻ വളർന്ന കാലം മുതൽ ഇങ്ങനൊക്കെയാ നാട്ടിലെ സംസാരം. ഞാൻ ഒരു വർഷത്തിലധികം പാലക്കാട് ടൗണിലും,ഒന്നര വർഷത്തോളം എറണാംകുളത്തും താമസിച്ചിരുന്നു. അവിടെയെല്ലാം നാട്ടിൽ നിന്നും തികച്ചും വ്യത്യസ്ത ഭാഷാരീതികളാണ് ഉപയോഗിച്ചിരുന്നത്. അവിടങ്ങളിലെല്ലാം എന്റെ സംസാരങ്ങൾ, കൂടെയുള്ളവർക്കും എനിക്കും ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കിയിട്ടില്ലാത്തതിനാൽ ഞാനന്വേഷിച്ചിട്ടും അറിയാൻ ശ്രമിച്ചിട്ടുമില്ല,ഇത് കൊപ്പത്തെ മാത്രം സംസാരമാണോ എന്ന്. പിന്നെ ഇതുവരെ അറിഞ്ഞിടത്തോളം ഇത് ഞങ്ങളുടെ 'പട്ടാമ്പി'ക്കാരുടേത് മാത്രമാണ്.!
Deleteമനു അഗൈന്‍ റോക്ക്സ് ..
ReplyDeleteഎന്റെ പോന്നു മനൂ, നാട്ടു ഭാഷയും ചരിത്രവും ഇത് പോലെ മനോഹരമായി കൈകാര്യം ചെയ്യാന്‍ മനു കഴിഞ്ഞിട്ടേ ഉള്ളൂ വേറാരും .. അത്രയ്ക്ക് മനോഹരമാണ് നാട്ടു വര്‍ത്തമാനങ്ങള്‍.. പിന്നെ കുഞ്ഞേട്ടനെ കുറിച്ച് വായിച്ചപ്പോള്‍ എന്റെ നാട്ടിലെ ഒരു കഥാപാത്രത്തെ ഓര്മ വന്നു... മിക്കവാറും അയാളെ ഞാന്‍ പോസ്ടാക്കും... :)
ഒരു പ്രത്യേക രസമുണ്ട് വായിക്കാന്‍ ..
ReplyDeleteരസിച്ചു വായിച്ചു., കുഞ്ഞൂട്ടനെ ക്ഷ പിടിച്ചു. വയറെരിയുമ്പോ എന്ത് പ്രേമം, വിശപ്പിന്റെ വിളിക്കു തന്നെ മുഖ്യപ്രാധാന്യം..
ReplyDeleteമ്മളെ നാടന്‍ ബര്‍ത്താനം ടൈപ്പ് ചെയ്യാന്‍ ജ്ജ് മ്മിണി പണിട്ത്ത്‌ണ്ടാവൊല്ലോ മണ്ടൂസാ
ReplyDeleteഇനി അടുത്തത് ശൈലിയും ഭാഷയും മാറ്റി തികച്ചും വ്യത്യസ്തമായ ഒരെണ്ണം ഇങ്ങട് പോരട്ടെ
(കമന്റ് ഇടുന്നവരുടെ ബ്ലോഗില്‍ മെയില്‍ ഐഡി enable ആക്കിയാല്‍ മാത്രേ കമന്റിന് റിപ്ലെ പോവൂ എന്നാ എന്റെ അറിവ് )
വരാൻ വൈകി തിരക്കിലെന്തൊരു തിരക്ക്.....മണ്ടൂസൻ കഥകൾ ഞാൻ സ്ഥിരമായി വായിക്കാറുണ്ട്.കൊപ്പത്തെയും(പട്ടാമ്പി)യിലേയും നാടൻ ഭാഷ നന്നായി ഇഷ്ടപ്പെട്ടൂ..ഒപ്പം കുഞ്ഞൂട്ടനേയും.... അനുഭവം മുഴുവനായി ഇന്നാണ് വായിക്കാൻ പറ്റിയത്...അതുകൊണ്ടാണ് കമന്റും വൈകിയത്.........പണ്ട് പാലക്കാട്ട് നിന്ന് നമുക്കൊരു അപ്പുക്കിളിയെ കിട്ടി....ഇപ്പോഴിതാ ഒരു കുഞ്ഞൂട്ടനും.... ഇനിയും പോരട്ടെ അനിയാ.........എല്ലാ ആശംസകളും.....
ReplyDeleteനന്നായിട്ടുണ്ട് മനൂ.ആശംസകള്‍
ReplyDelete(പ്രധാനപ്പെട്ട കുറച്ചാളുകളൂടേയും കമന്റ്സ് കൂടി വരാനുണ്ട് )അതുകൊണ്ട് ദാ ഞാനും കമന്റി ഈ കമന്റു അവസാനത്തെ വിവരണത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു {നൊച്ചക്കൻ = കുഞ്ഞെലി-->> ടു ---->> കറ്റ = നെൽച്ചെടി കൊയ്ത് കെട്ടാക്കിയത്}
ReplyDeleteവരാന്‍ വൈകിയെങ്കിലും മനു ഏട്ടന്‍ നിരാശനാക്കിയില്ല..
ReplyDeleteഎഴുത്ത് കൊള്ളാം, കുഞ്ഞു ചിരി സമ്മാനിച്ചു,
ReplyDeleteഇങ്ങനെയൊരാൾ നമ്മുടെ നാട്ടിലുമുണ്ട്-വിജയൻ. താൻ മോഹൻലാലിന്റെ രൂപമല്ലേ എന്നും ചോദിച്ച് നടക്കും. ആര് പറഞ്ഞാലും ഒരു പാട്ട് ഏത് സമയവും റെഡി. പാവം!
ReplyDeleteഗ്രാമീണനിഷ്കളങ്കതയുള്ള ഇത്തരക്കാർ എല്ലായിടത്തും കാണും
നന്നായിട്ടുണ്ട് മനേഷ്. ആശംസകള്‍
ReplyDeleteകുറച്ചു നീണ്ടു പോയതുപോലെ തോന്നി....എങ്കിലും നന്നായിട്ടുണ്ട്..ആശംസകള്‍
ReplyDeleteപലരും പറയുന്നു,കുറച്ച് നീണ്ടുപോയല്ലോ ന്ന്. അതും കേട്ട് ഞാൻ ഇത് വിശദമായൊന്നുകൂടി വായിച്ചു. എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല അതെവിടാ നീണ്ടു പോയത് ന്നും വലിഞ്ഞത് ന്നും. ഞാനെമ്പാടും വായിച്ചൊരു പരുവാക്കീട്ടാ പോസ്റ്റ് ചെയ്തത്.! എവിടാ എങ്ങാനാ അതനുഭവപ്പെട്ടത് ന്ന് കൂടി പറഞ്ഞാൽ,എനിക്കത് ശ്രദ്ധിക്കാമായിരുന്നു.
Deleteപിന്നൊരു സമാധാനം,ഒരുപാടാളുകൾ പറഞ്ഞിരിക്കുന്നു, അങ്ങനൊരു വലിച്ചു നീട്ടലും ഈ പറച്ചിലിൽ അനുഭവപ്പെട്ടില്ലാ ന്ന്.
ഞാനേത് കൊള്ളും ? ഏത് തള്ളും ? എന്റെ മനസ്സിന് ശല്യമുണ്ടാക്കാത്തത് ഞാൻ കൊള്ളും.!
മുഖപുസ്ത്കത്തില്‍ ഭ്രാന്തന്‍ വല്ല കമന്റും ഇട്ടാല്‍ ഉടന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ തൊട്ടടുത്ത് ഒരു കമന്റ് വീഴും 'മണ്ടൂസന്‍'. പക്ഷെ കഴിഞ്ഞ കുറെയേറെ ദിവസമായിട്ട് ( കോട്ടക്കല്‍ പോയ ദിവസങ്ങള്‍) അവിടെ കാണാന്‍ ഇല്ലാത്തതിനാല്‍ ഭ്രാന്തനും വല്ല്യ കമെന്റ്റ് കസര്‍ത്ത് നടത്തുവാന്‍ തോന്നിയില്ല. കുറെ കഴിഞ്ഞാണ് കുഞ്ഞൂട്ടനെയും കൊണ്ട് ഒരു വരവ് കണ്ടത്. പക്ഷെ, ഭ്രാന്തന്‍ അപ്പോഴേക്കും ചില സൃഷ്ടികളുടെ തിരക്കിലും അതിന്റെ ഒരു മന്ദവസ്ഥയിലും ആയിപ്പോയതിനാല്‍ കുഞ്ഞൂട്ടനെ കാണുവാന്‍ ഇത്രടം വരുവാന്‍ കഴിഞ്ഞില്ല . ഇപോഴാനു വരാന്‍ താരായെ ന്റെ മന്വെ,
ReplyDeleteകുഞ്ഞാണിയേക്കാള്‍ എനിക്ക് കുഞ്ഞൂട്ടനെ ഇഷ്ടായി. ഹാവ് , എന്താണ് ഡയലോഗ്, അതും സന്ദര്‍ഭത്തിനനുസരിച്ച്.'ഞങ്ങടെ നാട്ടില്‍ ഇതിനു കിണ്ണം കാച്ചിയ ഡയലോഗ് ' എന്ന് പറയും. നായ് ചൂടുവെള്ളം , പിന്നെ ചകിരിതൂപ്പയില്‍ ... ഹോ , അതൊക്കെ വായിച്ചു ഓര്‍ത്തോര്‍ത്തു ചിരിച്ചു. ഇതൊക്കെ എങ്ങനെ ഒപ്പിക്കണിഷ്ടാ... ! കുഞ്ഞൂട്ടന്‍ സംഭവമാണിഷ്ടാ, ന്റെ മന്വെ ങ്ങളൊരു സംഭവമാന്നാ ഞാന്‍ കരുത്യെ ങ്ങള് സംഭവമല്ല പഹയാ , ഒരു പ്രസ്ഥാനാ ..... പ്രസ്ഥാനം ....! ;)
ഹി ഹി ന്റെ മനൂ ഇനിക്കാ അന്റെ ആ പ്രയോഗങ്ങള്‍ ഉണ്ടല്ലാ നല്ലം അങ്ങട് പിടിച്ചു ട്ടാ
ReplyDeleteജീവനുള്ള പോസ്റ്റ് കാരണം വായിക്കുമ്പോള്‍ നിങ്ങളെ കൂടെ എല്ലാം കണ്ടു ചിരിചു കൊണ്ട് ഞാനുണ്ടായിരുന്നു
വരാന്‍ വൈകിയാലിപ്പോ`ന്താ നല്ലോണം ഇഷ്ട്ടായല്ലോ
ആശംസകള്‍ ടിയറൂ ..
നാടന്‍ ശൈലികളും ഗ്രാമീണകഥാപാത്രങ്ങളും ഗ്രാമസൗകുമാര്യതയും മനുവെഴുത്തില്‍ വ്യത്യസ്തയും ഗൃഹാതുരത്വവും നല്‍കുന്നു...
ReplyDeleteവായിച്ചുതുടങ്ങിയാല്‍ അവസാനം വരെ ഒറ്റയിരുപ്പിനു വായിച്ചുതീര്‍ക്കാനാവുക എന്നത് എഴുത്തിന്റെ പ്രത്യേകതകൊണ്ടുതന്നെയാണ്.
നര്‍മവും മര്‍മവുമെല്ലാം മനുവെഴുത്തിനു വഴങ്ങാറുണ്ട്.
ഏറെ നന്നായിരിക്കുന്നു ഈ രചനയും. ആശംസകള്‍...
ബ്ലോഗിലെ വ്യത്യസ്ത എഴുത്തുമായി വീണ്ടും ഒരു മന്ദൂസന്‍ കഥ...നല്ലൊരു കഥ ആ വാക്കുകളുടെ അര്‍ഥം കൂടി ഉള്ളത് നന്നായി കാരണം ഓരോ നാട്ടിലും ഓരോ അര്‍ഥങ്ങള്‍ ആണല്ലോ ഏതു അതെന്നെ?...
ReplyDeleteകുഞ്ഞൂട്ടന്‍ കഥകള്‍ വായിക്കാന്‍ വൈകി പോയി മന്വാ... ഓരോ ദിവസവും പല പല പ്രശ്നങ്ങള്‍ , തിരക്കുകള്‍. ഇതിനിടയില്‍ റിലാക്സ് ആകാനാണ് ഫെയ്സ് ബുക്ക് തുറക്കുന്നത്. അവിടെയും അടി പിടികള്‍...,. ഇതിനിടയില്‍ ഇത് വായിച്ചപ്പോള്‍ എന്തോ ഒരു സുഖം .. ഇതിലെ കഥാ പരിസരവും ഭാഷയും എനിക്ക് വശമുള്ളത് കൊണ്ടായിരിക്കാം പൂര്‍ണമായും ആസ്വദിക്കാന്‍ എനിക്ക് സാധിച്ചു. അത് കൊണ്ട് തന്നെ ഭാഷ മനസിലാകാതെ നീ താഴെ നക്ഷത്ര ചിഹ്നം കൊടുത്ത് വിശദീകരിച്ചത് വായിക്കേണ്ട ആവശ്യമേ വന്നില്ല.
ReplyDeleteഇതിപ്പോള്‍ കഥയല്ല, നടന്ന സംഭവമാണ് എന്നറിയാം. അത് കൊണ്ട് തന്നെ ഒറിജിനല്‍ പേരുകള്‍ തന്നെയായിരിക്കും ഇതില്‍ പറഞ്ഞിട്ടുള്ളത് എന്ന് വിശ്വസിക്കുന്നു. വായിക്കുമ്പോള്‍ കന്ഫൂശന്‍ ഉണ്ടാക്കുന്ന ഒരു ഭാഗമാണ് കുഞ്ഞൂട്ടന്‍ -കുഞ്ഞേട്ടന്‍ ചേര്‍ന്ന് വരുന്ന കഥാ ഭാഗം. പിന്നീട് കുഞ്ഞുമോള്‍ എന്ന ബസിന്റെ കാര്യം കൂടി എഴുതി കണ്ടു. അതോടു കൂടി സര്‍വത്ര കുഞ്ഞു മയം ആയ പോലെ തോന്നി. അതൊരു പോരായ്മയല്ല കേട്ടോ . പറഞ്ഞെന്നു മാത്രം.
കുഞ്ഞൂട്ടന്‍ പാസാക്കിയ കമെന്റുകള്‍ ചിരി പടക്കം പൊട്ടിച്ചു എന്ന് മാത്രമല്ല, അല്‍പ്പ നേരം ചിന്തിപ്പികുകയും ചെയ്തു. ഉദാഹരണത്തിന് ബസിനെ നോച്ചക്കനായി ഉപമിച്ചതും , നായ്ക്കു കഞ്ഞി വെള്ളം കുടിക്കാന്‍ കൊടുക്കുന്ന സമയത്തെ ഭാവങ്ങളും എല്ലാം നല്ല നിരീക്ഷണം ആണ്. അതോര്‍ത്തു ചിരിക്കാന്‍ മാത്രം ഉണ്ട് താനും...
ഈ കഥയില്‍ പോരായ്മ ഒന്നും എനിക്ക് തോന്നിയില്ല.. പിന്നെ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം ...അത്ര മാത്രം...
ആശംസകളോടെ ....
കുഞ്ഞൂട്ടന്‍ കസറി ..
ReplyDeleteനിഷ്ക്കളങ്കമാണ് പഴയ ഗ്രാമ ചിന്തകള്‍. അത് ഇത് പോലെ ഓര്‍ത്തെടുക്കാനും ഇഴചേര്‍ത്ത് വായനക്ക് വെക്കാനും മനുവിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. കുഞ്ഞൂട്ടന്റെ കമെന്റുകള്‍ എല്ലാം തന്നെ തകര്‍പ്പന്‍ എങ്കിലും എടുത്തുപറയേണ്ടത്
'ഇയാളീ ചകിരിത്തൊണ്ടില് നായ തൂറിര്ക്കണ പോലേണ്,
എത്ര തട്ട്യാലും പോവൂലാ,എവടീം ണ്ടാവും ഇയാള് ങ്ങനെ പറ്റിപ്പിട്ച്ചിരിക്ക്ണു..' ഇത് തന്നെ
ഇനിയും പോരട്ടെ നിരവധി വിശേഷങ്ങള്‍ ആ സ്വതസിദ്ധമായ ഗ്രാമ്യഭാഷയില്‍ ...
വേണ്വേട്ടാ,ഇപ്രാവശ്യം വേണ്വേട്ടൻ നാട്ടിൽ വന്നപ്പോ,ങ്ങ്ട് വീട്ടിലേക്ക് ഒരു വരവ് ഞാൻ പ്രതീക്ഷിച്ചു.
Deleteവന്നാൽ,ഇതിൽ കുഞ്ഞുട്ടൻ കല്ല്യാണത്തിന് നടന്ന വഴികളിലൂടെ
നമുക്ക് കഥകൾ പറഞ്ഞ് നടക്കാം എന്ന് ഞാനൊന്ന് മോഹിച്ചു.
വേണ്വേട്ടന്റെ തിരക്കുകൾ കാരണം അതിനൊന്നും കഴിഞ്ഞില്ല.അതെന്തായാലും പിന്നീടാവാം.!
പോട്ടെ,ഇനി ആരിഫിക്കയെ കാക്കാം.!
മറന്നും മറഞ്ഞും പൊയ്ക്കൊണ്ടിരിക്കുന്ന ഭാഷയും പ്രയോഗങ്ങളും, അസ്സലായിട്ടുണ്ട്, അക്ഷരപ്പിശക് ശ്രദ്ധിക്കുക, കാരണം ഭാഷ പലര്‍ക്കും പുതിയതാണ്!. നല്ല നന്മയുള്ള എഴുത്ത്, എല്ലാം ആസ്വദിച്ചു വായിക്കുന്ന ഒരു ബ്ലോഗാണ് മനുവിന്റെത് !
ReplyDeleteഞാൻ ഭാഷാ പ്രത്യേകതകളും പ്രയോഗങ്ങളും വിഷയമാക്കിയാണ് കൂടുതലും എഴുതിയിട്ടുള്ളത്.!
Deleteഅതിനാൽ തന്നെ,ഞാൻ അക്ഷരപ്പിശകുകളുടെ കാര്യത്തിൽ വളരേയധികം ശ്രദ്ധിക്കാറുണ്ട്.
ഈ പോസ്റ്റും ഞാൻ വളരേയധികം വായന നടത്തിയാണ് പോസ്റ്റിയിരിക്കുന്നത്,ഇപ്പോഴും ഒന്ന് വായിച്ചു.!
പക്ഷെ, സ്വന്തം എഴുത്തിലെ തെറ്റുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് അറിയാമല്ലോ ?
എന്തെങ്കിലും എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കുമല്ലോ ?
സ്നേഹം,നന്ദി.
ഈ കുഞ്ഞൂട്ടന്‍ ആള് കൊള്ളാമല്ലോ ..............
ReplyDeleteഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ സമ്മാനിക്കാറുള്ള മനുവിന്റെ പുതിയ പോസ്റ്റും നിരാശപ്പെടുത്തിയില്ല.
ReplyDeleteമനൂട്ടാ ഇപ്പൊഴാണു വായിച്ചതു, ക്ഷമിക്കണം :). നാന്നായി ഒഴുക്കൊടെ വായിച്ചു, ആരു പറഞ്ഞു നീട്ടി വലിച്ചെന്ന്?, കൊള്ളാം, നീ പോയ വഴികളിലൂടെ ഞാനും നടന്നതായി തോന്നി.
ReplyDelete>>>>ഈ സാധനം വെല്ല നൊച്ചക്കനും* പപ്പടം കൊണ്ടോണ പോലേണ്,
അങ്ങട്ടൊന്ന് പോയാ അപ്പത്തന്നെ ഇങ്ങട്ടും വെര്ണ്വാണാ....'>>>
ഞങ്ങളുടെ നാട്ടിൽ ഇതു പൊലെ ഒരു കുട്ടി ബസ്സുണ്ട്, ഞങ്ങളതിനെ “പ്രാന്തായി” (പേപ്പട്ടി) എന്നാണു വിളിക്കാറ്.
ആശംസകൾ,
ആരിഫ്, ഞാനും എന്റെ ഒരു ബ്ലോഗും.
മനേഷിനെ പോലെ തന്നെ നന്മ നിറഞ്ഞ എഴുത്ത്...
ReplyDelete'ആയാ തെങ്ങ്, പോയാ പൊങ്ങ് '
ഇത് ഇശ്ശി പിടിച്ചൂ....
ഈ ക്ലാസ് പ്രയോഗം
തരം കിട്ടുമ്പോ ഞാനും എവിടേലും പ്രയോഗിക്കും... :)
nannaayirikkunnu...ishtaayi ee ezhuth...
ReplyDeleteകുഞ്ഞൂട്ടനെ ഇഷ്ടായി... :) എബിടാ വലിഞ്ഞത്.. :( പ്.. കണ്ടെത്തിയാ എനിചും കൂടി പറഞ്ഞു തരണേ മണ്ടൂസാ... :) പിന്നെ ബല്യൊരു നന്ദി എനിക്കും പറഞ്ഞോളൂ..... ഒട്ടും അഹൻകാരമില്ലാത്ത പയ്യനാ...
ReplyDeleteഅത് ഞാനും,അങ്ങനെ കേട്ടത് മുതൽ നോക്കുന്നതാ,
Deleteആ വലിഞ്ഞ ഭാഗം ഇതുവരെ കിട്ടീട്ടില്ല.!
Iniyum varatte, kunjoottan kadhakal
ReplyDeleteAasamsakal!
മനുവേ വായിക്കാന്‍ വൈകിയതില്‍ ക്ഷമി ....നാട്ടുകാര്യങ്ങള്‍ ആ ശൈലിയോടെ തന്നെ പറയുന്ന മനെഷിന്റെ ഈ എഴുത്ത് ഇഷ്ടായി .ഒരു നാടിന്റെ സൌന്ദര്യം ഉണ്ട് ഈ രചനകള്‍ക്ക് .ആത്മവിശ്വാസം അക്ഷരങ്ങള്‍ ഇനിയും തരട്ടെ ഒരു പാട് പ്രാര്‍ത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ ഒരുകുഞ്ഞു മയില്‍പീലി
ReplyDelete"കുഞ്ഞൂട്ടന്‍" കൊള്ളാലോ
ReplyDeleteപേര് കൊണ്ട് മണ്ടൂസനാണ്... എങ്കിലും... എഴുത്തുകൊണ്ട് പ്രിയപ്പെട്ടവനാണ്....
ReplyDeleteബ്ലോഗ്ഗിൽ കമന്റ് തരുന്നവരോട് നന്ദി പറഞ്ഞ് കൊണ്ട് മറുപടി അയക്കുന്നത് ആദ്യകാലം മുതലേ എനിക്കുള്ള ശീലമാണ്.
ReplyDeleteഎന്നാൽ ഈയിടെയായി എന്താ ന്ന് അറിയില്ല റിപ്ലേയ്ക്കായി ക്ലിക്കുമ്പോൾ തന്നെ,
'ചില' ആളുകൾക്കായുള്ള മെയിൽ ഐ ഡീസ്,
noreply-comment@blogger.com എന്നും noreply-comment@blogger.com എന്നും കാണുന്നു.
ഞാനത് ശ്രദ്ധിക്കാതെ എല്ലാ കമന്റിനും മറുപടി അയക്കാറുണ്ട്.അവ കിട്ടാറുണ്ടോ എന്നറിയില്ല.
എല്ലാവരുടേയും അങ്ങനെയല്ല ട്ടോ.ചിലരുടെ ഐ.ഡീ സ് ഉണ്ടാവാറുണ്ട്.!
അതുകൊണ്ട് ഇവിടെ വന്ന് അഭിപ്രായം പറയുന്ന എല്ലാവർക്കുമുള്ള നന്ദി,
അതീവസന്തോഷത്തോടെ ഞാൻ അറിയിക്കുന്നു.
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മനൂനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
മുരളിയേട്ടാ,ഇത്തിരി വൈകിയെങ്കിലും,
Deleteസന്തോഷ പുതുവർഷാശംസകൾ തിരിച്ചും നേരുന്നു.
കടുത്ത പനിയും കഫക്കെട്ടും ശല്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു,
ഡിസംബർ 31 മുതൽ ജനുവരി 6 വരെയുള്ള ദിവസങ്ങളെല്ലാം.
അതാണ് വൈകിയത്. ക്ഷമിക്കുമല്ലോ ?
കട്ട നാടന്‍ ഭാഷ!
ReplyDeleteമനേഷ്... രസമുണ്ടായിരുന്നു നാട്ടുവിശേഷം കേട്ടങ്ങനെ പോകാന്‍... എല്ലാ ഗ്രാമങ്ങളിലുമുണ്ട് ഇതുപോലെ കുഞ്ഞുട്ടനും കുഞ്ഞേട്ടനും ചിന്നുക്കുട്ടേട്ടനുമൊക്കെ... (മൊത്തം ഏട്ടന്മാരാണല്ലോ!) എന്നാലും ഇത്രേം ഗ്രാമ്യമായൊരു ഭാഷ ഞങ്ങള്‍ ചങ്ങനാശേരിക്കാര്‍ക്കില്ല. (എവിടാ നാട്?)
പുതുവത്സരാശംസകള്‍ @PRAVAAHINY
ReplyDeleteമനേഷ് നോക്കുമ്പോ ഈ കൊപ്പം മുഴുവന്‍ കഥാപാത്രങ്ങളാണല്ലോ.
ReplyDeleteഎഴുത്തിന് കൂടുതല്‍ ഫ്ലോ ഉണ്ട് ഇപ്പോള്‍.
എന്നാലും പറഞ്ഞുനിര്‍ത്തിയതില്‍ എന്തോ ഒരു എന്തരോഫിക്കേഷന്‍.
ബ്ലോഗ്ഗിൽ കമന്റ് തരുന്നവരോട് നന്ദി പറഞ്ഞ് കൊണ്ട് മറുപടി അയക്കുന്നത് ആദ്യകാലം മുതലേ എനിക്കുള്ള ശീലമാണ്.
ReplyDeleteഎന്നാൽ ഈയിടെയായി എന്താ ന്ന് അറിയില്ല റിപ്ലേയ്ക്കായി ക്ലിക്കുമ്പോൾ തന്നെ,
'ചില' ആളുകൾക്കായുള്ള മെയിൽ ഐ ഡീസ്,
noreply-comment@blogger.com എന്നും noreply-comment@blogger.com എന്നും കാണുന്നു.
ഞാനത് ശ്രദ്ധിക്കാതെ എല്ലാ കമന്റിനും മറുപടി അയക്കാറുണ്ട്.അവ കിട്ടാറുണ്ടോ എന്നറിയില്ല.
എല്ലാവരുടേയും അങ്ങനെയല്ല ട്ടോ.ചിലരുടെ ഐ.ഡീ സ് ഉണ്ടാവാറുണ്ട്.!
അതുകൊണ്ട് ഇവിടെ വന്ന് അഭിപ്രായം പറയുന്ന എല്ലാവർക്കുമുള്ള നന്ദി,
അതീവസന്തോഷത്തോടെ ഞാൻ അറിയിക്കുന്നു.
നാട്ടിന്‍പുറത്തെ ആളുകള്‍ അവരുടെ നന്മകള്‍ ,രീതികള്‍ എല്ലാം തനതായ ശൈലിയില്‍ പങ്കു വെച്ചിരിക്കുന്നു ,എല്ലാ ഭാവുകങ്ങളും നേരുന്നു .
Deleteഎന്ത് പറ്റി.. പിന്നെ എന്തേ ഒന്നും കണ്ടില്ല.. പേനത്തുമ്പിലെ മഷി വറ്റാതെ നോക്കുക
ReplyDeleteവായിക്കാന്‍ നേരം വൈകി മന്വെ.... യ്യ് പുലിയന്നെ...ഈ നാടന്‍ സംഭാഷണങ്ങള്‍ വച്ചുള്ള ഈ കസര്‍ത്ത്ണ്ടല്ലോ അത് ഒരു സംഭവന്നെ...
ReplyDeleteആ കുഞ്ഞൂട്ടനും കുഞ്ഞേട്ടനും എന്നെ ആദ്യം ഒന്ന് കണ്ഫ്യൂഷന്‍ ആക്കി. :(
ഇനിയും ഒരുപാട് ഗ്രാമീണ കഥാപാത്രങ്ങളുമായി പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങള്‍ !
ഈ കുഞ്ഞുട്ടൻ എന്റേയും കൂടി നാട്ടുകാരനാണ്. തൊടിയിലെ പണിക്കു കുഞ്ഞുട്ടനെ വിളിച്ചാൽ വരാമെന്ന് പറയും, പിന്നെ ആ വഴിക്ക് ആളെ കാണുകയുമില്ല. എന്റെ വീട്ടിൽ ഒരു ദിവസം തെങ്ങിന്റെ ചോട് കളക്കാൻ കുഞ്ഞുട്ടൻ വന്നു. അപ്പോൾ എന്റെ അമ്മ നല്ല മട്ടരിച്ചോറും കുമ്പളങ്ങ കറിയൊക്കെ ഉണ്ടാക്കി കഴിക്കാൻ കൊടുത്തു. കുഞ്ഞുട്ടൻ ഇത് കണ്ടപ്പോൾ അമ്മയോടു പറഞ്ഞു, കൊറച്ചു വെള്ളച്ചോറും പുളിഞ്ചാറും ഇണ്ടെങ്കെ നന്നായേനെ....ഇതാണു കുഞ്ഞുട്ടൻ. എന്തായലും കുഞ്ഞുട്ടനെപ്പറ്റി എഴുതിയതിന് നന്ദി........
ReplyDelete