വീട്ടിൽ ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമ്മയും ചേച്ചിയും ഏട്ടത്തിയമ്മയും അവസാനവട്ട കലാശക്കൊട്ടിന്റെ തിരക്കിലാണ്.
'ആ ചെറിയ സാധനം' ഇനിയും ങ്ങട്ട് വരാള്ള ഒരുക്കല്ല്യേ ആവോ' ?
അമ്മ ലേശം അരിശത്തിൽ ആയിരുന്നു.
'ന്ന് ഊണ് കഴിയ്ക്കാരാവുമ്പഴക്ക് എത്ത്വായിരിക്കും അമ്മാ'
ചേച്ചി അമ്മയെ സമാധാനിപ്പിച്ചു.
'ഇന്നലെ ഞാൻ വിളിച്ചപ്പോ ഓന് ഇത്തിരി പനി ണ്ട് ന്ന് പറഞ്ഞേര്ന്നു. ഓനെ ഒന്നു വിളിച്ച് നോക്കട്ടെ' -വല്ല്യേട്ടൻ എല്ലാവരോടുമായി എന്നാൽ ആരോടുമല്ലാതെ ഉറക്കെ പറഞ്ഞു.
രണ്ട് മൂന്ന് കല്ല്യാണത്തിന് പോയി വന്ന ക്ഷീണത്തിലായിരുന്നു വല്ല്യേട്ടൻ. കുടുംബങ്ങളിലും മറ്റു രണ്ട് സ്ഥലങ്ങളിലുമായി ഉള്ള കല്ല്യാണങ്ങളായിരുന്നു. നിർബന്ധമായും പങ്കെടുക്കേണ്ടവ. അങ്ങനെ അതിന് വേണ്ടി ഓടിയ തിരക്കിനിടയിലും അഛൻ 'ചെറിയ ആളെ' വിളിച്ച് നോക്കാൻ ചേട്ടനെ നിർബന്ധിച്ചു.
'ഓൻ ങ്ങട്ടന്നെല്ലേ വരാമ്പോണ് ? പിന്നെന്തിനാ വിളിക്കണ് ?' 'ഇയ്ക്ക്ബട്ന്ന് അനങ്ങാൻ വയ്യ..... ന്നാലും അഛൻ പറഞ്ഞതല്ലേ, ഒന്ന് വിളിച്ച് നോക്കാ' ഏട്ടൻ സ്വയം സമാധാനിച്ചുകൊണ്ട് വിളിച്ചു. 9..8..9..5..7..9..7..5..5..7 ഏട്ടൻ മൊബൈലിൽ വിളിച്ച് നോക്കി. റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല.
'ഓൻ ങ്ങട് എത്താരായിട്ട്ണ്ടാവും അതാവും ഇട്ക്കാത്തേ!'
ഏട്ടൻ സ്വയം സമാധാനിച്ചു കൊണ്ട് എല്ലാരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു. വീട്ടിലെത്തേണ്ട സമയം കഴിഞ്ഞു. എത്തിക്കാണുന്നില്ല! ഏട്ടൻ വീണ്ടും വീണ്ടും അതിൽ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ ഫോണെടുത്തു. സംസാരിച്ച് തുടങ്ങിയപ്പോൾ ഏട്ടന് ഒരു കാര്യം മനസ്സിലായി. ഫോൺ എടുത്തത് അനിയനല്ല. ഏട്ടന്റെ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ മറുതലക്കൽ ഫോണെടുത്ത ആൾ പറഞ്ഞ് തുടങ്ങി.
'ങ്ങള് വിളിച്ച ആള് ഇവടെ ട്രൈനീന്ന് തെറിച്ച് വീണ് ചോരയൊലിപ്പിച്ച്ട്ട് കെടക്ക്വാണ്, ഞാ പ്പോ ഈ വഴി നടന്നു പോക് ണ ആളാ'.
ആൾ പറഞ്ഞവസാനിപ്പിച്ചതും ഏട്ടൻ ഒന്നു ഞെട്ടി. പക്ഷെ ആ ഞെട്ടൽ പുറത്ത് കാണിച്ചാൽ അമ്മയും അഛനും വീട്ടിലുള്ളവരെല്ലാവരും ആകെ പരിഭ്രാന്തരാവും. അതിനിട വരുത്താതെ ഏട്ടൻ, വീടിന് പുറത്തേക്ക് ഫോണെടുത്തോണ്ട് പോയി എന്നിട്ട് അയാളോട്, 'പട്ടാമ്പി ഹോസ്പിറ്റലിലേക്കൊന്ന് എത്തിക്കാൻ കഴിയ്വോ' ന്ന് ചോദിച്ചു. അങ്ങനെ ഏട്ടൻ ഫോൺ വച്ചു.
അപ്പോൾ സുരേട്ടനും(എൽ.ഐ.സി) ക.ക.ജു.ക.ഗു കുട്ട്യേട്ടനും(ന്റിമ്മാ കള്ളം കള്ളം) പട്ടാമ്പിയിൽ ഉണ്ട്. അവർ 'സുരേട്ടൻ' പറഞ്ഞ 'ആരെയോ' ആസ്പത്രിയിൽ എത്തിക്കാൻ വേണ്ടി ഒരു കല്ല്യാണത്തിരക്കിൽ നിന്ന് മെല്ലെ മുങ്ങിയതാണ്. അങ്ങനെ അവർ പട്ടാമ്പി 'സേവന'യിൽ എത്തി. അവിടുന്ന് അപകടം സംഭവിച്ച് ഗുരുതരാവസ്ഥയിലുള്ള ആ രോഗിയെ തങ്ങൾ എടുക്കില്ലാ ന്ന് പറഞ്ഞ് 'സേവനക്കാർ', പ്രാഥമിക ശുശ്രൂഷകൾ നൽകി തൃശ്ശൂരിലേക്ക് അയച്ചു. അങ്ങനെ ആംബുലൻസിൽ രോഗിയോടൊപ്പം കയറി തൃശ്ശൂരിലേക്ക് പോകുന്നതിന്നിടയിൽ മാത്രമാണ് കുട്ട്യേട്ടൻ ആ അപകടം പറ്റിയ 'ആളി'ന്റെ ചോര പുരണ്ട വസ്ത്രങ്ങൾ ശ്രദ്ധിക്കുന്നത്. നല്ല പരിചയമുള്ള പാന്റും ഷർട്ടും! ഇതാരുടേയാ ഇപ്പൊ ഇങ്ങനെ പരിചയം തോന്നാൻ. അധികം ആലോചിക്കേണ്ടി വന്നില്ല, തന്റെ അനുജനാണ് ആ ആംബുലൻസിൽ മരണാസന്നനായി രക്തത്തിൽ കുളിച്ച് കിടക്കുന്നത് എന്ന സത്യം മനസ്സിലാക്കിയതും കുട്ട്യേട്ടൻ ആകെ മനസ്സും ശരീരവും തളർന്ന്, തലക്ക് കയ്യും കൊടുത്ത് ആ ആംബുലൻസിലിരുന്നു. അപ്പോഴേക്കും ഇതൊന്നുമറിയാതെ, ഏട്ടൻ വിളിച്ചു. തൃശ്ശൂരിലേക്ക് പോവ്വാണ് എന്ന് കുട്ട്യേട്ടൻ ഏട്ടനോട് എങ്ങനേയോ പറഞ്ഞൊപ്പിച്ചു. കുട്ട്യേട്ടനോട് എങ്ങോട്ടാണ്,ആരാണ്, എന്തിനാണ് എന്നൊന്നും വിശദീകരിക്കാതെയാണ്,സുരേട്ടൻ കുട്ട്യേട്ടനെ കല്യാണത്തിരക്കിനിടയിൽ നിന്നും 'സേവനയിൽ' എത്തിച്ചത്.
ആങ്ങനെ ബോധമുള്ള സുരേട്ടനും പകുതി ബോധത്തോടെ കുട്ട്യേട്ടനും, തൃശ്ശൂരിൽ അശ്വിനിയിൽ ആ നിശ്ചല ശരീരം എത്തിച്ചു. പ്രാഥമികശുശ്രൂഷകൾ നൽകിയ ശേഷം ഡൊക്ടർമാർ ഒന്നടങ്കം പറഞ്ഞു.
'ഒക്കെ ദൈവത്തിന്റെ കയ്യിലാ, നന്നായി പ്രാർത്ഥിച്ചോളൂ, ഞങ്ങൾ ഞങ്ങളുടെ പരമാവധി നോക്കിക്കോളാം.'
ഇത് കൂടി കേട്ടതും കുട്ട്യേട്ടനിൽ അവശേഷിച്ചിരുന്ന നല്ല ജീവനും പോയി, ആസ്പത്രി വരാന്തയിൽ ആകെ തളർന്നിരുന്നു. അപ്പോഴേക്കും നേരം ഒരുപാട് വൈകിത്തുടങ്ങിയിരുന്നു. സുരേട്ടൻ,ഏട്ടനെ അതുവരെ കാണാത്തതിനാൽ, വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു. ഏട്ടനാകട്ടെ, അപ്പോൾ തെറ്റിദ്ധാരണകൾ നിമിത്തം പെരിന്തൽമണ്ണയിലേയും പട്ടാമ്പിയിലേയും മറ്റും ആസ്പത്രികൾ ഒരുപാട് കയറിയിറങ്ങിക്കഴിഞ്ഞിരുന്നു. അവസാനം തൃശ്ശൂരിലെ അശ്വിനിയിൽ എത്തിയപ്പോഴേക്കും സുരേട്ടൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ഏട്ടൻ വന്നപാടെ,സുരേട്ടൻ ഏട്ടനോട് ഒരുപാട് ദേഷ്യപ്പെട്ടു. അങ്ങനെ സുരേട്ടൻ ഏട്ടനെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് പോന്നു.
വീട്ടിൽ 'സംഭവങ്ങൾ' ഒന്നുമറിയാതെ അമ്മയും അഛനും ചേച്ചിയും ഏട്ടത്തിയമ്മയും ഒക്കെ ഇരിക്കുകയാണ്. ഏട്ടന്റെ ഉച്ചത്തിലുള്ള ഫോൺ സംസാരം ഉച്ചയ്ക്ക്, ഒരുപാടുതവണ കേട്ട് കഴിഞ്ഞ എല്ലാവർക്കും ഒരുകാര്യം ഉറപ്പായിരുന്നു. 'ചെറിയവന്' എന്തോ കാര്യമായ അപകടം പറ്റിയിരിക്കുന്നു. അവരൊന്നും വിവരങ്ങളറിയാതെ അങ്ങനെ നീറി നീറി കഴിച്ചുകൂട്ടുകയാണ്. ഏട്ടൻ അവരോടൊന്നും വിശദീകരിക്കാതെയാണ് വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് വന്നത്. ഹോസ്പിറ്റലിൽ, പലയിടത്ത് നിന്നായി എന്റെ കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞു, അവരെല്ലാം എന്നെ കണ്ട് വീട്ടിലേക്ക് തിരിച്ചു പോന്നു. കൂട്ടത്തിൽ രണ്ട് പേർക്ക് മാത്രമേ രക്തദാനത്തിന് പറ്റിയുള്ളൂ. അതിലൊരാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു കൂട്ടുകാരനോടൊപ്പം വീട്ടിൽ ഹോസ്പിറ്റൽ വർത്തമാനങ്ങൾ അറിയിക്കാൻ വേണ്ടി ധൈര്യം സംഭരിച്ച് പോയി. അവർക്ക് എന്ത് പറയണം എങ്ങനെ പറയണം എന്ന് ഒരു രൂപവും ഇല്ല. അനക്കമില്ലാത്ത, ചോരയിൽ കുളിച്ച, ശരീരത്തിലെ രക്തം മുഴുവൻ വാർന്ന് പോയ ഒരസ്ഥികൂടത്തെ ആസ്പത്രിയിൽ കണ്ടിട്ടാണ് അവർ നാട്ടിലും, 'വിവരങ്ങൾ' അറിയിക്കാൻ എന്റെ വീട്ടിലും എത്തിയിരിക്കുന്നത്.
അമ്മ രക്തം വാർന്ന മുഖത്തോടെ അവരോട് ചോദിച്ചു. ''എന്തായി ?'
നിശ്ചലശരീരമായി,ചോര മുഴുവൻ വാർന്നു പോയി, എല്ലും തോലുമായി ആസ്പത്രിയിൽ കിടക്കുന്ന എന്നെ കണ്ടുവന്നിട്ടാണ് അവർ അമ്മയുടെ മുന്നിൽ ആ ചോദ്യത്തെ നേരിട്ടുകൊണ്ട് നിൽക്കുന്നത്. എന്ത് പറയണം എന്നറിയാതെ പേടിച്ചരണ്ട് നിൽക്കുന്ന അവരിൽ ഒരാൾ മുന്നോട്ട് കയറി പറഞ്ഞു.
'അമ്മേ കുഴപ്പമൊന്നുമില്ല, ഞങ്ങൾ കയറി കണ്ടു,ഒന്നും മണ്ണ്ട്ണില്ല്യാ, കെടക്ക്വാ,ഏട്ടന്മാരൊക്കെ അവടണ്ടല്ലോ അടുത്ത് ന്നെ'
മുന്നോട്ട് കയറിയ,ഏറ്റവും പേടിയുള്ളതും,എനിക്ക് രക്തം തന്നതുമായ ശൈലേഷ് എന്ന ആളാണ് അമ്മയോട് ഇത്രയും പറഞ്ഞത്.
ഞാൻ ആസ്പത്രിക്കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് കിടക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളും(അതൊക്കെ വെറുതെയാണ് എന്ന് പറയുമെങ്കിലും, വെറുതേയല്ലാ ന്ന് എനിക്ക് വിശ്വാസം ണ്ട്) പ്രതീക്ഷകളുമായി എറണാംകുളത്തേക്ക് ജോലിക്ക് പോയതാണ്. പാലക്കാടിലെ ജോലിയവസാനിപ്പിച്ച് പുതിയ തട്ടകമായ എറണാംകുളത്തേക്ക് പോന്നതാണ്. നല്ല കൂട്ടുകാരെയാണ് അവിടങ്ങളിലൊക്കെ (പാലക്കാടും,എറണാംകുളത്തും) എനിക്ക് കൂട്ടായിട്ട് കിട്ടിയിട്ടുള്ളത്. വളരെ നല്ല ഒരു അന്തരീക്ഷത്തിൽ നിന്നും ജോലി മാറി വേറൊരു സ്ഥലത്തെത്തിയിട്ട് അധികകാലമായിട്ടില്ല. അപ്പോഴേക്കും, ജീവിതത്തിൽ പല തിരിച്ചടികളേയും നേരിട്ട് കഴിഞ്ഞ എനിക്ക് കൂനിന്മേൽ കുരു പോലെ ഒരു പ്രണയ പരാജയവും കൂടി നേരിടേണ്ടി വന്നിരുന്നു. ആ പ്രണയ പരാജയത്തിന് ശേഷം ഇനി ഒരിക്കലും അത്തരം നാടകങ്ങൾക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തിരുന്ന എന്റെ ജീവിതത്തിലേക്ക് എല്ലാം മനസ്സിലാക്കി കൊണ്ടാണ് 'അവൾ' കടന്നു വന്നത്. അവളെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നിൽ ഒരുതരം പുതിയൊരുണർവ്വ് സമ്മാനിക്കുകയായിരുന്നു. എന്റെ സ്വന്തം പെണ്ണിനെ പറ്റിയുള്ള സ്വപ്നങ്ങൾ, വീട്ടിൽ അഛനിൽ നിന്ന് ഞാൻ ചോദിച്ചു വാങ്ങിയ മതിലു പണിയുടെ ഉത്തരവാദിത്തങ്ങൾ എല്ലാം കൂടി മനസ്സ് ആകെ ചിന്തകളാൽ കലങ്ങി മറിയുകയാണ്.
ഇങ്ങനെ ചിന്തകൾ കൂടിയുള്ള കുഴച്ച് മറിക്കലാണ്, എന്നെ മനോഹരമായ ജീവിതത്തെ നേരിടുന്നതിൽ നിന്നും പിറകോട്ട് വലിക്കുന്നത്, ഞാൻ ചിന്തിച്ചു. എന്റെ സ്വന്തം പെണ്ണിനെ ഒന്നു ചേർത്ത് പിടിക്കാൻ എന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു. ഞാൻ ചുറ്റുപാടൊന്നും നോക്കുന്നില്ല അവളെ ചേർത്ത് പിടിക്കാൻ വേണ്ടി കൈകളുയർത്തി. എന്തോ എന്റെ വലതു കൈ പൊങ്ങുന്നില്ല, ഞാൻ ഇടതുകൈ പൊക്കി നോക്കി, ഇല്ല അതും പൊങ്ങുന്നില്ല. എന്റെ ദൈവമേ എനിക്ക് കൈകളനക്കാൻ കഴിയുന്നില്ല.! ഞാൻ ഉറക്കെ ഏട്ടനെ വിളിച്ചു നോക്കി. ഇല്ല എന്റെ ശബ്ദവും പുറത്ത് വരുന്നില്ല. ഞാൻ മിണ്ടാനും അനങ്ങാനും കഴിയാത്ത ഒരു നിശ്ചല വസ്തുവായി ആസ്പത്രിക്കട്ടിലിൽ മലർന്ന് കിടക്കുകയാണ്. ഞാൻ ഇതുവരെ കണ്ട എന്റെ പ്രണയിനിയേക്കുറിച്ചുള്ള സുന്ദരമായ ചിന്തകളും, മതിലുപണി ഞാൻ തിരിച്ചു വന്ന് നോക്കിക്കൊള്ളാം എന്നു പറഞ്ഞു എറണാംകുളത്തേക്ക് ജോലിക്ക് വന്നതും എല്ലാം എന്റെ സ്വപ്നങ്ങൾ ആയിരുന്നോ ?
ഈശ്വരാ ഞാൻ ചലനശേഷിയില്ലാത്ത രൂപമായി ഒരു വെറും നിശ്ചലശരീരമായി കിടക്കുകയാണോ ? അവസാനം ഞാനാ സത്യത്തെ അംഗീകരിക്കേണ്ടതായി വന്നു. എന്നിലെ ചലനശേഷിയും ജീവസ്സും ഇനിയും തിരിച്ചുവരേണ്ടിയിരിക്കുന്നു.
ദിവസങ്ങൾ മാസങ്ങളായി കലണ്ടറിനെ അനക്കുന്നു. പക്ഷെ എന്റെ ശരീരത്തിന് മാത്രം ഒരുവിധ അനക്കങ്ങളും സംഭവിക്കുന്നില്ല.! അതിനിടയിൽ ഡോക്ടെഴ്സ് എന്നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി (അനക്കമില്ലാതെ കിടക്കുന്ന ശരീരത്തിനെന്ത് തീവ്രപരിചരണം?). മരുന്നുകളും മറ്റും നഴ്സുമാർ നേരിട്ട് കൊടുക്കുന്നത് നിർത്തി, എല്ലാം റൂമിലെ ചേട്ടന്മാരെ ഏൽപ്പിക്കും. അങ്ങനെ എന്റെ ഒരു അനക്കത്തിനായി ഏട്ടന്മാർ കാത്തിരിക്കുമ്പോഴും, കുട്ട്യേട്ടൻ മറ്റൊരു ശ്രമത്തിലും ആലോചനയിലും ആയിരുന്നു. കുട്ട്യേട്ടൻ ഡോക്ടറോട് എനിക്കിപ്പോൾ അത്യാവശ്യം കൊടുക്കുന്ന മരുന്നുകൾ എന്തിനായുള്ളതാ ന്ന് അന്വേഷിച്ചു. അങ്ങനെ ഡോക്ടറുടെ അനുമതിയോടെ എനിക്കുള്ള മരുന്നുകളിൽ ഗണ്യമായ കുറവ് വരുത്തുകയും 'മറ്റൊരാളുടെ' നിർദ്ദേശാനുസരണം വെറും പഴച്ചാറുകളും മറ്റുമാക്കി എന്റെ ഭക്ഷണം കുറക്കുകയും ചെയ്തു.മാറ്റങ്ങൾ ഫലം കണ്ടു, അധികം വൈകിയില്ല കുട്ട്യേട്ടൻ അതീവ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ചു.
'അമ്മാ ഓന്റെ ചെറുവിരൽ അനങ്ങി ട്ടോ'
അത്യാഹ്ലാദത്തോടെ അമ്മയോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. '
'എന്റെ ഒരു വിരൽ അനങ്ങുന്നതിന് ഇത്രയും സന്തോഷമോ !'
വീട്ടുകാരുടെ ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കാണിപ്പിച്ച് തരുവാൻ ഞാൻ ദൈവത്തോട് ശക്തിയായി പ്രാർത്ഥിച്ചു
ദൈവം അപ്പോൾ വേറൊരു ചിന്തയിൽ ആയിരുന്നിരിക്കണം.
'താൻ ജാഗരൂകനായി കണ്ണിമ ചിമ്മാതെ ലോകത്തെ പരിപാലിച്ചോണ്ട് ഇരിക്കുന്നതിന്നിടയിൽ ഒന്നു കണ്ണ് ചിമ്മിത്തുറന്നപ്പോഴേക്കും എന്തെല്ലാം പ്രശ്നങ്ങളാണ് ഈ പ്രകൃതി, കാട്ടിക്കൂട്ടിയത് ?
ഒരു കണ്ണ് ചിമ്മി തുറന്ന നേരം കൊണ്ട് പ്രകൃതി കാട്ടിക്കൂട്ടിയ ഈ വികൃതികളെ ഞാൻ ഏത് രീതിയിൽ നന്നാക്കും?'
അപ്പോഴേക്കും ദൈവത്തിന്റെ മുൻപിൽ എന്നോട് സ്നേഹമുള്ള ഒരുപാടാൾക്കാരുടെ, നിവേദനങ്ങൾ പ്രാർത്ഥനാരൂപത്തിൽ എത്തിയിരിക്കുന്നു. ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്നേഹനിർഭരമായ ഒരാവശ്യം നടത്തിക്കൊടുക്കാതിരിക്കുന്നതെങ്ങനെ ?
*************************************
എനിക്ക് എന്റെ പ്രണയിനിയോടൊന്നിച്ച് ഇനിയും ഒരുപാട് കാലം ഈ ലോകത്ത് തന്നെ സന്തോഷമായി ജീവിക്കണം. എനിക്ക് ശക്തമായ പ്രചോദനങ്ങൾ തന്നതും, എന്നിൽ വല്ലാത്തൊരു ആകർഷണീയത ഉണ്ടാക്കിയതുമായ ബ്ലോഗ് എന്ന ബൂലോകത്തേക്ക് എനിക്കും തലയുയർത്തി കടന്ന് ചെല്ലണം. ശരീരം നമ്മുടെ ആവശ്യത്തിനൊത്ത് വഴങ്ങാതിരിക്കുമ്പോഴും എന്നിൽ ആ ആഗ്രഹത്തിന് സഫലീകരണം നൽകിക്കൊണ്ട് എന്റെ വീട്ടുകാരും, സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി എന്റെ ചുറ്റും നിൽക്കുന്നു. പിന്നെ ഞാൻ എന്തിന് എന്റെ ശരീരം ഒന്നിനും വഴങ്ങുന്നില്ല എന്ന് കുറ്റപ്പെടുത്തി എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നിൽക്കണം?
എന്റെ ശരീരവും മനസ്സും ഓർമ്മകളും ഒന്നും കൂടെയില്ലാതെ ഞാൻ കണ്ട ഒരുപാട് സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനായി ദൈവം എന്നെ പുനരുജ്ജീവിപ്പിച്ചു എന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ ഇന്നും നിങ്ങളുടെയിടയിൽ ഒരാളായി ജീവിക്കുന്നു.
ആസ്പത്രിയിൽ ഞാനനങ്ങാതെ കിടക്കുന്ന നേരത്തും,ശരീരം പുറംതള്ളുന്ന ഖര-ദ്രവ മാലിന്യങ്ങളെ വൃത്തിയാക്കി ശരീരം വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുകയും, വീട്ടിലെത്തി ഇന്നുവരെ എന്റെ ഒരു ചെറുവിരലനക്കത്തിന് പോലും സഹായവുമായി വരുന്ന,വന്നിട്ടുള്ള എന്റെ വല്ല്യേട്ടനെ ഞാൻ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്നു. പക്ഷെ എന്നിട്ടും ഞാൻ പല സമയങ്ങളിലും പല കാര്യങ്ങളിലും ഏട്ടനോട് വഴക്കിടുകയും മറ്റും ചെയ്യുന്നു. ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു, ചെയ്തതും ഇനി അറിവില്ലാതെ വല്ലതും ചെയ്തു പോയാലോ എന്ന പേടിയിൽ അതിനും. എന്നെക്കൊണ്ടുള്ള. എന്റെ ഏട്ടന്മാരുടെ സമയോചിതമായ, വീട്ടിലേക്കുള്ള മാറ്റമാണ് എന്നെ, ഇപ്പോൾ ഈ അവസ്ഥയിലെങ്കിലും നിങ്ങളുടെ മുന്നിൽ നിൽക്കാൻ പ്രാപ്തമാക്കിയത്. അല്ലെങ്കിൽ മാസങ്ങളോളം ആ ആസ്പത്രിയിൽ കിടന്ന്, ഇംഗ്ലീഷ് മരുന്നുകളുടേയും അവിടുത്തെ ജൂനിയേഴ്സിന്റേയും കയ്യിലെ പരീക്ഷണ വസ്തുവായി മാറി പോവേണ്ടിയിരുന്ന ഞാൻ ഇന്നീ ചുറുചുറുക്കോടെ നടക്കുന്നതിന് കാരണം ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നുള്ള സമയോചിതമായ മാറ്റമാണെന്ന് ഞാൻ ഗാഢമായി ഇപ്പോഴും വിശ്വസിക്കുന്നു.
എന്തോ തെറ്റിദ്ധാരണയാൽ എന്നോട് പിരിഞ്ഞ് പോയ എന്റെ പ്രിയപ്പെട്ട 'അപ്പൂസുട്ടി'യെ വളരെ പ്രതീക്ഷയോടെ, ആഗ്രഹത്തോടെ,സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു. ഈയൊരവസ്ഥയിൽ ഞാനവളോട് എന്നെ വിട്ടു പോകാൻ പറഞ്ഞിട്ടും,സ്നേഹത്തിന്റെ ശക്തി തെളിയിച്ച് എനിക്ക് കരുത്ത് പകർന്ന് കൊണ്ട് എന്നോട് ഇണങ്ങി നിന്ന അവൾ,കുഞ്ഞ് തെറ്റിദ്ധാരണയാൽ എന്നിൽ നിന്ന് വന്ന ചില തെറ്റുകളിൽ എന്നോടകന്ന് മിഥ്യാ ലോകത്തിന്റെ സ്വപ്നഭാവനകളിൽ ലയിച്ച് അകന്ന് ജീവിക്കുകയാണ്.അവളെ പിഴവുകളില്ലാതെ സ്നേഹിക്കാൻ തടസ്സമായി നിന്നിരുന്ന എല്ലാത്തിൽ നിന്നും ഞാനെന്റെ മനസ്സിനെ സ്വതന്ത്രമാക്കിയിരിക്കുന്നു, അവൾ വരുമെന്ന ദൃഢമായ വിശ്വാസത്തോടെ.!
ഞാൻ ബ്ലോഗ്ഗെഴുത്തിൽ നിന്നും ചെറിയൊരു അവധി എടുത്ത്കൊണ്ടിരിക്കുകയാണ് . മൂന്ന് മാസത്തിലധികമായി പുതിയത് വല്ലതും എഴുതിയിട്ട്. അതിന് കാരണങ്ങൾ പലതാണ്...............
ഞാനെന്തായാലും എന്റെ നാട്ടുവിശേഷങ്ങൾ തുടരും എന്നുറപ്പാണ്.
അപ്പൂസുട്ടി പിണക്കം മാറി പെട്ടെന്ന് തിരിച്ചെത്തുകയാണെങ്കിൽ ഞാനെന്റെ രസകരമായ പാലക്കാട് ജോലി വിശേഷങ്ങളും പങ്ക് വയ്ക്കാം. നല്ല രീതിയിൽ ജീവിക്കാനുള്ള അതീവമായ ആഗ്രഹത്തോടെ നിർത്തുന്നു.
'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'
'നിങ്ങളോർക്കുക ഞാനെങ്ങനെ ഞാനായെന്ന് ?'
ഞാൻ വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനൊരു കുറിപ്പെഴുതാനൊരുങ്ങിയത്. പലരും പല അഭിപ്രായങ്ങൾ പറഞ്ഞ കൂട്ടത്തിൽ, അധികമാളുകളും പറഞ്ഞ അഭിപ്രായം, ആരെന്ത് പറഞ്ഞാലും നമ്മളെഴുതേണ്ടത് നമ്മളാ തീരുമാനിക്കുന്നത് എന്നാണ്.! ആ അഭിപ്രായത്തോട് പൂർണ്ണമായും ഞാൻ യോജിക്കുന്നില്ലെങ്കിലും ഈ അനുഭവം ഞാനെഴുതണം എന്ന നിശ്ചയത്തിൽ തന്നെയായിരുന്നു.എന്റെ അനുഭവം എഴുതാൻ എന്നെക്കാളും അർഹത മറ്റാർക്കാണ് ? ഞാനൊരു സഹതാപ തരംഗമുണ്ടാക്കാനോ അതിലൂടെ എല്ലാവരുടേയും പരിഗണന കിട്ടാനോ വേണ്ടിയല്ല ഇതെഴുതുന്നത്. എനിക്കുണ്ടായ സ്വന്തം അനുഭവം,മറ്റാർക്കും ഉണ്ടാവാനാഗ്രഹിക്കാത്ത ഒരനുഭവം ഞാനല്ലാതെ പിന്നെ മറ്റാരാണ് ഈ ഒരു കുറിപ്പായി ചേർക്കുക.?
ReplyDeleteഅങ്ങനെ ഞാൻ അനുഭവിച്ചതും.ഏട്ടനും അമ്മയും കൂട്ടുകാരും മറ്റും പറഞ്ഞു കേട്ടതുമായ കാര്യങ്ങളിൽ നിന്ന് ഞാൻ ഒരു ചെറിയ കുറിപ്പുണ്ടാക്കാൻ ശ്രമിച്ചതാണ്. അതെത്രകണ്ട് വിജയിച്ചൂ എന്ന് നിങ്ങൾ വായിച്ച് തീരുമാനിക്കുക.! സ്നേഹത്തോടെ.....
പ്രാര്‍ത്ഥന ഒന്ന് മാത്രം മനു, എല്ലാ നന്മകളോടും വീണ്ടും അപ്പൂസുട്ടിയോടൊപ്പം മനുവിനെ കാണട്ടെ എന്ന്..പൂര്‍വാധികം ഭംഗിയായി നാട്ടുവിശേഷങ്ങളോടെ ഇവിടെ കത്തി നില്‍ക്കട്ടെ എന്ന്....!
ReplyDeleteവായിച്ചു..
ReplyDeleteഗോഡ് ബ്ലെസ് യു..
താങ്കൾ സ്വായത്തമാക്കിയ ആത്മ വിശ്വാസം തന്നെ താങ്കളുടെ കൈമുതൽ..... ജീവിതത്തിൽ ഇത്തരം കടുത്ത പരീക്ഷണങ്ങൾ നേരിട്ടപ്പോഴും ഇനിയും ഒരു പാട് നേടാനുണ്ട് എന്ന ബോധം എല്ലാവർക്കും സാധ്യമല്ല. ദൈവം അനുഗ്രഹിക്കട്ടെ.... പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ.....
ReplyDeleteതുടരുകയിനിയും ഈ യാത്ര ആ ആത്മവിശ്വാസത്തോടെ തന്നെ.
ReplyDeleteഎല്ലാം നന്നായി വരട്ടെ.
ReplyDeleteകരുത്തോടെ പടപൊരുതാൻ നൂറാശംസകൾ!
മ്മ്.. എല്ലാം ഒരു നെടുവീർപ്പായി ഓർമയിലുണ്ട്.
ReplyDeleteമനു ട്രൈനീന്ന് വെണു എന്നു മുസ്തഫ നെഞ്ചു പിളരുമാറ് വിളിച്ചു പറഞ്ഞതു മുതൽ ലാസ്റ്റ് നിന്നെ കണാൻ വന്നതും ഒന്നിച്ചു കുറേ ചിരിച്ചതും എല്ലാം.
കൂടുതൽക് ഒന്നും ടൈപ്പാൻ കിട്ടുന്നില്ലാ. നീ ചുള്ളനാടാ ആ പഴയ മനു തന്നെയാ
വീണ്ടും നമുക്ക് ഒന്നിച്ചു കൂടണം എക്സിക്യൂട്ടീവ് ട്രൈനിൽ, നാടൻ പാട്ടുകളും വായീ നോട്ടവും ഒക്കെ ആയി തകർക്കണം നമുക്ക്.
ഓർക്കുന്നോ നീ
♪♫.. എന്നെ മറക്കരുതേ........... എന്നെ വെറുക്കരുതേ.... കണമണി ഒരു നാളും.....♫♪
എനിക്ക്, എന്റെ മനസ്സ് ദുർബലമായ സമയത്ത് കൂടെ നിന്ന് സഹായങ്ങൾ ചെയ്ത് തരികയും,സുഹൃത്തുക്കളെ സംഘടിപ്പിച്ച് എനിക്കൊരു കമ്പ്യൂട്ടർ വാങ്ങിത്തന്ന്,അതിൽ എന്റെ സ്വപ്നമായിരുന്ന ബ്ലോഗ്ഗ് എന്ന മായിക ലോകത്തേക്ക്, ബ്ലോഗ്ഗെഴുത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്ന് എന്നെ കൈപിടിച്ച് ഉയർത്തുകയും ചെയ്ത എന്റെ പ്രിയ സ്നേഹിതാ,താങ്കളുടെ ഈ അഭിപ്രായത്തിന് നന്ദി.
Deleteമനൂ ആദ്യമേ തന്നെ ഒരു മാപ്പ് ചോദിക്കട്ടെ.ഇത്രയൊക്കെ അനുഭവങ്ങളില്‍ പതറാതെ കടന്നു വന്ന നിന്നെ ഒരല്പം ഞാനും മനസ്സുകൊണ്ട് മുറിവേല്‍പ്പിചിടുണ്ട്.ക്ഷമിക്കുക എന്നോട് കഴിയുമെങ്കില്‍...എന്നെന്നും നന്മകള്‍ മാത്രം ഉണ്ടാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ..
ReplyDeleteഎന്റെ അത്തരം വികാരങ്ങൾ ഞാൻ അധികം മനസ്സിലേറ്റി നടക്കാറില്ല അനൂ(അനാമിക),അത്രയധികം വേദനിപ്പിച്ചാൽ മാത്രമേ ദിവസങ്ങളോളം പോലും ഞാനത് കൊണ്ടു നടക്കൂ. എന്നാലും കുറച്ച് ദിവസങ്ങൾ മാത്രം.! പേടിക്കണ്ട അനൂ.!മാപ്പൊന്നും വേണ്ട.
Deleteസന്തോഷം .നിറഞ്ഞ മനസ്സിന്റെ സ്നേഹവും പ്രാര്‍ത്ഥനയും മാത്രം..
Deleteആശംസകൾ മനൂ..
ReplyDeleteനിനക്കതൊക്കെ പറ്റും..
ഇനി ഞാനെന്താ വേണ്ടത് എന്നു ചോദിച്ച് ജീവിതം നിന്റെ വിരൽത്തുമ്പുകളിൽ തന്നെയുണ്ട്..
നീ ഇതൊന്നുമല്ല അവുക, നീ ഇതിലും വലിയവനാകും, ഇപ്പോൾ തന്നെ നീ ഞങ്ങളുടെ മനസിൽ വലിയവനാണെട,
ReplyDeleteകൂൾ മാൻ, നീ മണ്ടൂസനല്ല, മണ്ടനാശാനാ........................
പ്രാർത്ഥനകൾ
മനെഷേട്ടാ..ഇങ്ങക്ക് തന്നെ ഇങ്ങനെയൊക്കെ ആവാന്‍ പറ്റൂ..ദൈവം എന്നും കൂടെ ണ്ടാവട്ടെ..ആരോഗ്യവും സന്തോഷവും ഒക്കെ തന്നുകൊണ്ട്..
ReplyDeleteആത്മവിശ്വാസം കൈവിടാതെ എഴുത്ത് തുടരുക,ഒപ്പം ഫിസിയോയും...
ReplyDeleteമനു ഏട്ടാ.. കാത്തിരിക്കുന്നു പുതിയ രചനകള്‍ക്കായി..
ReplyDeleteപ്രാര്‍ഥനകള്‍...
ReplyDeleteആശംസകള്‍
ജീവിതാനുഭവത്തിന്റെ ഈ പകര്‍ത്തെഴുത്തു മനു അനുഭവിച്ചതിന്റെ തീവ്രത ബോധ്യമാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തെ അതിജീവിചില്ലേ. ഇനി ആത്മ ധൈര്യത്തോടെ മുന്നോട്ടു പോവുക. സസ്നേഹം
ReplyDeleteഞാന്‍ പറഞ്ഞിട്ടില്ലേ.. ” നീ തങ്കപ്പനല്ലടാ..പൊന്നപ്പനാ” ണെന്ന്..!
ReplyDeleteനിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും മനൂ.
എല്ലാ നന്മകളും നേരുന്നു.
മന്വാ...അപ്പൂസുട്ടി പിണക്കം മാറി വരും. ആത്മാര്‍ഥമായ സ്നേഹം അവള്‍ക്കുണ്ടായിരുന്നു എങ്കില്‍ അവള്‍ തീര്‍ച്ചയായും വരും. നീ കാത്തിരിക്കുക. നമ്മള്‍ സ്നേഹിക്കുന്നവരെ നമുക്ക് കാത്തിരിക്കാന്‍ തന്നെ ഒരു സുഖമല്ലേ. ...കാത്തിരിപ്പ് തുടരുക ...അതിന്‍റെ മധുരം നുണയുക...
ReplyDeleteനിന്റെ നാട്ടിന്‍ പുറത്തെ കഥകള്‍ ഇനിയും തുടരുക. ഒക്കെ ശരിയാകുമെടാ...നിന്റെ മനോധൈര്യത്തെ ഞാന്‍ നമിക്കുന്നു... അത് പലപ്പോഴും ആലോചിക്കുന്ന സമയത്ത് വല്ലാത്തൊരു പോസിടിവ് എനര്‍ജി ഞാന്‍ അനുഭവിക്കാറുണ്ട് ... നീ ഉഷാറായി വാടാ.... മന്വാ...സുഖോണ്ടോ വല്ല തോയിരോം ...
നിറകണ്ണുകളോടെയാണിത് വായിച്ച് തീര്‍ത്തത്... മനുവിന്‍റെ ഏട്ടന്മാരുടെയും വീട്ടുകാരുടേയും കൂട്ടുകാരുടെയും സ്നേഹവും കരുതലും മുതല്‍ക്കൂട്ടായുള്ള ഈ ജീവിതത്തില്‍ മനു ആശിയ്ക്കുന്നത് പോലെ ആ പെണ്‍കുട്ടി നിങ്ങളുടെ ജീവിത സഖിയായി വരട്ടെ, എന്നാശംസിയ്ക്കുന്നു... ഇത്രയും സ്നേഹവും ഒരുമയും ഉള്ള ഒരു കുടുംബത്തിന്‍റെ ഭാഗമാവാന്‍ മനൂന്‍റെ അപ്പൂസുട്ടി വേഗം തന്നെ എത്തട്ടെ!
ReplyDeleteചെറിയ ചെറിയ തിരിച്ചടികള്‍ വരുമ്പോഴേയ്ക്കും തളര്‍ന്നു പോകുന്ന മനസ്സുകള്‍ക്ക് മനൂന്‍റെ ജീവിതം ഒരു പ്രചോദനമാവും ...സ്നേഹത്തിനു വില കല്പിയ്ക്കാത്ത ഈ കാലത്ത് സ്നേഹത്തിന്‍റെ വറ്റാത്ത നീരുറവകളായ വല്ല്യേട്ടനെയും കുട്ട്യേട്ടനെയും സാദരം പ്രണമിക്കുന്നു!!!നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ വിധ നന്മകളും നേരുന്നു...
മന്വേട്ടാ, തളര്‍ന്നു കിടന്ന കട്ടിലില്‍ നിന്നും ആത്മധൈര്യം സംഭരിച്ചു മുഴുവന്‍ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് തിരികെ വന്ന ആ കരുത്തുറ്റ ചിന്തയുണ്ടല്ലോ, അതിനു എന്റെ ഒരു വലിയ കയ്യടി...!
ReplyDeleteഇതുപോലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആത്മധൈര്യം പകരും എന്നതില്‍ തര്‍ക്കമില്ല.
അപ്പൂസൂട്ടിയുടെ കാര്യം നമുക്ക് പ്രാര്‍ഥിക്കാം, ജീവിതത്തില്‍ ഇത്രയും വലിയൊരു മടങ്ങിവരവ് നടത്തിയ മന്വേട്ടന് അപ്പൂസൂട്ടിയേം തിരികെ കിട്ടണമല്ലോ! അതാണ് പ്രകൃതിനിയമം.
ഇനിയും മുന്നോട്ടു മമുന്നോട്ട്...!
ഇനിയും മുന്നോട്ടു മമുന്നോട്ട്...!
മനക്കരുത്തും മനം നിറഞ്ഞ അനേകായിരം പ്രാർത്ഥനകളും മനുവിനെ വീണ്ടും സ്ജീവമാക്കുന്നു. എനിക്ക് ഏട്ടന്മാരില്ല, അനിയന്മാരും. ഇത് വായിച്ചപ്പോൾ കൊതിച്ചുപോയി, ഇതുപോലെയുള്ള ഏട്ടന്മാർ ഭാഗ്യമാണ്. എല്ലാ ഭാവുകങ്ങളും.
ReplyDeleteഏട്ടന്റെ നല്ല മനസ്സിനു തന്നെ എന്റെ സലാം..
ReplyDeleteപിന്നെ മനൂന്റെ മനക്കരുത്തിനും..... ഫിനീക്സ് പക്ഷിയെ ഞാനോർമിക്കാൻ അഗ്രഹിക്കുന്നു..
എല്ലാ വിധ ആശംസകളും., പ്രാർഥനകളും...
നമുക്കടിച്ചു പൊളിക്കാന്നേ...ഹല്ല പിന്നെ...
സന്തോഷം.. വിജയം.. ആത്മവിശ്വാസം ..എല്ലാം നിറയട്ടെ ജീവിതത്തില്‍ .
ReplyDeleteഎന്‍റെ സഹോദരന് സ്നേഹം അറിയിക്കുന്നു
rejo aanu ennodu ee vivaram parayunnathu. oru cheriya accident enne njan karuthiyollu.... pineedannu serious annennu ariyunnathu. Enne appooos vilichirunnu..aval karayunundayirunnu
ReplyDeletemanesh sir ney kaannanam ennu paranju hospitalil pokan koodey varumo ennu chodichu pakhe entho prasnam kaaranam eniku pokaan saadichilla... pineed njan vilichapol karachilaayirunnu marupadi hospitaliley aa kazhacha avale orupad vedhanipichirunnu.
മനുവിനെ നേരിട്ട്കണ്ടപ്പോള്‍ കൂടുതല്‍ അറിയണമെന്ന് തോന്നിയിരുന്നു ..ഒരു പരിധി വരെ അറിയാനും കഴിഞ്ഞു.
ReplyDeleteതാങ്കളുടെ മുഖത്ത് നിഴലിക്കുന്ന നിശ്ചയദാര്‍ഢ്യത്തെ വിലമതിക്കുന്നു ..
(ഇതിലെ 'ഞാന്‍' എന്ന കഥാപാത്രത്തെ അവസാനം വെളിപ്പെടുത്തുകയായിരുന്നു നല്ലത്.പാതി വായനവരെ കഥാപാത്രം ആരെന്നു അറിയാനുള്ള ത്വര പാതി ആയപ്പോഴേക്കും വെളിപ്പെട്ടു. ഒന്ന് കൂടി വായിച്ചു തിരുത്തിയാല്‍ കൂടുതല്‍ നന്നാവും)
നന്മക്കായി പ്രാര്‍ഥിക്കുന്നു
prarthanayode...
ReplyDeleteന്റെ ചെങ്ങായി എന്തൂട്ടാ ഇപ്പ പറയ്ക, കാര്യങ്ങൾ നേരത്തെ തന്നെ അറിയാമായിരുന്നു, എന്നിരുന്നാലും നിന്റെ മനസ്സ് കുറച്ച് കൂടി കാണാൻ കഴിഞ്ഞു.. ഇത്ര വലിയ ഒരു സന്നിഗ്ദ്ധഘട്ടത്തിലൂടെ കടന്ന് വന്ന നെനക്ക് എന്തും പുല്ലാടാ പുല്ല്... നീ ബ്ലോഗിൽ കഥകളും അനുഭവങ്ങളും അങ്ങട് തേക്ക്.. വായിക്കാനും ഇഷ്ടത്തോടെ കമന്റാനും ആരെങ്കിലുമൊക്കെ ഉണ്ടാകും sure..
ReplyDeletewith lub
kannan
" തനിച്ചല്ല
ReplyDeleteകൂടെയുണ്ടിരുട്ടും
വെളിച്ചവും...
തണുപ്പിൻ തലോടലും
താന്തമാം വേനലും...
തകർക്കുന്ന വർഷവും...സ്നേഹമഴയായ്...!
ഹെലൻ കെല്ലറുടെ ആത്മകഥ The Story of my life വായിച്ചത് ഓർക്കുന്നു മനു.
ReplyDelete"എന്തോ എന്റെ വലതു കൈ പൊങ്ങുന്നില്ല, ഞാൻ ഇടതുകൈ പൊക്കി നോക്കി, ഇല്ല അതും പൊങ്ങുന്നില്ല. എന്റെ ദൈവമേ എനിക്ക് കൈകളനക്കാൻ കഴിയുന്നില്ല.! ഞാൻ ഉറക്കെ ഏട്ടനെ വിളിച്ചു നോക്കി. ഇല്ല എന്റെ ശബ്ദവും പുറത്ത് വരുന്നില്ല. ഞാൻ മിണ്ടാനും അനങ്ങാനും കഴിയാത്ത ഒരു നിശ്ചല വസ്തുവായി ആസ്പത്രിക്കട്ടിലിൽ മലർന്ന് കിടക്കുകയാണ്" - സമാനമായ ഒരവസ്ഥ ഹെലൻകെല്ലറും വിവരിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് തന്റെ ജീവിതംകൊണ്ട് മാനവരാശിക്ക് മഹത്തായ സന്ദേശം നൽകിയ ആ മഹതിയെപ്പോലെ, മനുവിന്റെ ജീവിതവും ഒരു പ്രതീകമാണ്. നിസ്സാരമായ വൈയക്തികദുഃഖങ്ങളിലും, കാൽപ്പനിക സങ്കടങ്ങളിലും എല്ലാം നഷ്ടമായി എന്നു വിലപിച്ചു കഴിയുന്ന നമ്മുടെ തലമുറയിലേക്ക് ജീവിതാഭിനിവേശത്തിന്റെ പോസിറ്റീവ് എനർജി നൽകാൻ മനുവിനു കഴിയും.....
എഴുത്തിലും, സൗഹൃദങ്ങളിലും വിശുദ്ധിയുടെ പൊൻവെളിച്ചവുമായി മനു ഞങ്ങളോടൊപ്പമുള്ളത് വലിയൊരു അനുഗ്രഹമായി കാണുന്നു....
മനുവിന് എല്ലാ നന്മകളും നേരുന്നു.
മനൂ നീ വീണ്ടും എന്‍റെ മനസ്സില്‍ കുടിയേറി ആശംസകള്‍
ReplyDeleteഈ ഓണസമ്മാനം ആസ്വാദകരം തന്നെ..
ReplyDeleteസസന്തോഷം സ്വീകരിച്ചിരിക്കുന്നു
എല്ലാ നന്മകളും നേരുന്നു..
എന്തോ അപകടം പറ്റി എന്ന് കേട്ടിരുന്നു ,ഇപ്പോഴാണ് മനസിലായത് .
ReplyDelete*ആത്മാര്‍ഥമായ സ്നേഹം തിരിച്ചരിയപ്പെടുക തന്നെ ചെയ്യും ...താങ്കളുടെ "അപ്പൂസ് "തിരിച്ചെത്തുക തന്നെ ചെയ്യും ....
ഇത്രയും വലിയ ഒരു പരീക്ഷണത്തിലൂടെയാണോ മനു നീ കടന്നു പോയത് ? ..വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഒന്നും പറയാന്‍ കഴിയുന്നില്ല ,,കൂടുതല്‍ പോസിറ്റിവ് ചിന്തകളോടെ മുന്നോട്ട് പോവാന്‍ ദൈവം അനുഗ്രഹിക്കട്ടെ !!
ReplyDeleteമനുവിനെ പറ്റി ഹാഷിം പറഞ്ഞ് മുന്നേതന്നെ അറിയാമായിരുന്നു എല്ലാം... ഫേസ്ബുക്ക് ചര്‍ച്ചകളില്‍ മിനുറ്റിനു മിനുറ്റിന് കമന്റുകള്‍ ഇടുന്ന മണ്ടൂസനെ തന്നെയാണോ ഹാഷിം പറഞ്ഞതെന്ന് സംശയിച്ചു. നീ നിന്റെ തമാശകളുമായി ഇറങ്ങളിയാ... നീ ആഗ്രഹിച്ചവരൊക്കെ നിന്റെ ജീവിതത്തില്‍ തിരിച്ചെത്തും... പ്രാര്‍ഥിക്കാം...
ReplyDeleteമനൂ ,ഒക്കെ നന്നായി വരും ..എല്ലാ നന്മകളും ഐശ്വര്യവും ആശംസിക്കുന്നു
ReplyDeleteമനേഷേ....!
ReplyDeleteഎല്ലാം മനു ആഗ്രഹിക്കുന്നതുപോലെ ഇതുവരെ കൂടെയുണ്ടായിരുന്ന ദൈവം തന്നെ സാധിച്ചുതരും. അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ അനിയാ..
മനൂ, നിനക്ക് ചേരുന്നത് മറ്റുള്ളവരെകൂടി ടെന്‍ഷനടിക്കാന്‍ സമ്മതിക്കാതെയുള്ള ആ ചിരിപ്പിക്കുന്ന കമന്‍റുകളുടേയും പോസ്റ്റുകളുടേയും മുഖം തന്നെയാ കേട്ടൊ..
'മനൂ, നിനക്ക് ചേരുന്നത് മറ്റുള്ളവരെകൂടി ടെന്‍ഷനടിക്കാന്‍ സമ്മതിക്കാതെയുള്ള ആ ചിരിപ്പിക്കുന്ന കമന്‍റുകളുടേയും പോസ്റ്റുകളുടേയും മുഖം തന്നെയാ കേട്ടൊ..'
Deleteഇലഞ്ഞിപൂക്കൾ ചേച്ചീ, ഞാൻ 'ആ' മുഖത്തിൽ നിന്ന് ഒരു മാറ്റം വരുത്താനും,നിങ്ങളുടെ മുന്നിൽ ഒരു സങ്കടമുഖവുമായി നിൽക്കാനുള്ള ആഗ്രഹം കൊണ്ടും എഴുതിയതല്ല ഈ കുറിപ്പ്, എന്റെ അനുഭവം വ്യക്തമായി ഇതുവരെ നിങ്ങളെയാരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല,ഇപ്പോൾ ബൂലോകത്ത് ഒരു വർഷമായപ്പോൾ ഇനി ഒന്ന് അറിയിച്ചേക്കാം എന്ന് തോന്നി. അതുകൊണ്ടാ ഇങ്ങനൊരു അനുഭവക്കുറിപ്പ് ഇട്ടത്. ഞാനാ പഴയ മണ്ടൻ കമന്റുകളുമായി വരുന്ന മണ്ടൂസൻ തന്നെയാ ട്ടോ ചേച്ചീ.
അപ്പൂസുട്ടി വരട്ടെ.. എല്ലാ നന്മകളും നേരുന്നു പ്രിയമണ്ടൂസാ...
ReplyDeleteഇങ്ങിനെയൊക്കെ ഉണ്ടായത് അറിഞ്ഞിരുന്നില്ല മനു, ശെരിക്കും അറിഞ്ഞിരുന്നില്ല..!!ധൈര്യമായി മുന്നോട്ട് പോകുക.. എല്ലാ പിന്തുണയുമായി എന്നും എപ്പോഴും കൂടെ ഉണ്ടാകും..!! പ്രാർത്ഥനകളോടെ..!!
ReplyDeleteമനുഭായ്...എന്തു പറയണം എന്നറിയുന്നില്ല... വായിച്ചപ്പോള്‍ വിഷമായി...
ReplyDeleteഇനിയുള്ള നാളുകള്‍ നന്‍മകള്‍ നിറഞ്ഞതാകട്ടെ എന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു...
ഇപ്പോഴാണ് അറിയുന്നത് എല്ലാം....ആത്മാര്‍ഥമായ പ്രാർത്ഥനകളോടെ.
ReplyDeleteമനൂ നിനക്ക് എല്ലാറ്റിനേയും മറി കടക്കാൻ കഴിയും. പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ബൂലോകത്തും അതിലുപരി ഭൂലോകത്തും ജൈത്രയാത്ര നടത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
ReplyDeleteഏത് പ്രതിസന്ധിയേയും മറികടക്കാൻ മനുവിന് കഴിയും, അപ്പൂസൂട്ടിയും ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ
ആശംസകൾ പ്രാർത്ഥനകൾ
(നീയും ഞാനുമൊക്കെ മാസത്തിൽ ഓരോ പോസ്റ്റിട്ടിരുന്നു മുമ്പ്, ഇപ്പോൾ 3 മാസത്തിൽ ഒന്ന് എന്നായി മാറിയല്ലോ? ഈയാഴ്ച എന്റെ വകയും ഒന്നുണ്ട് , ചില്ലറ എഡിറ്റിംഗിന് ശേഷം ഇടാം)
ഇത് വായിച്ചു കമന്റ് എഴുതാന്‍ ഒരു വല്ലായ്ക. കേവലം ജീവന്‍ തുടിക്കുന്ന ചലനമറ്റ ശരീരത്തില്‍ നിന്നും ഇന്നത്തെ മനുവിലേക്കുള്ള നിന്റെ യാത്ര... അത് നിന്റെ മനക്കരുത്തിന്റെ വിജയം തന്നെയാണ്. നിന്നെ നേരില്‍ കണ്ടപ്പോഴും ആ മനസ്സ് ഞാന്‍ വായിച്ചെടുത്തതാണ്..
ReplyDeleteനിന്റെ നിശ്ചയദാര്‍ഡ്യം നിന്നെ ജീവിതത്തില്‍ പല മേഖലകളിലേക്കും കൈപിടിച്ച് നടത്തും. അവിടെയെല്ലാം നിനക്ക് വിജയം പ്രാപ്തമാകട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു.
ദൈവം നിന്റെ ഒപ്പമുണ്ട്. കിടക്കയില്‍തന്നെ കിടത്തിയില്ലല്ലോ......... എന്റെ അടുത്തവരവിന് നിന്നെ കണ്ടുമുട്ടാന്‍ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാ നന്മകളും .............
ReplyDeleteഅതെ..മനു . വേണുവേട്ടന്‍ പറഞ്ഞത് പോലെ കമന്റ് ഒന്നും വരുന്നില്ല...ഇന്നലെയെ വായിച്ചതാ...ഈ പോസ്റ്റ് വായിച്ചു എന്നറിയിക്കാന്‍ മാത്രമാ ഈ കമന്റ് . മനു ആശിക്കും പോലെ എല്ലാം നന്നായി വരും ..ഈ നല്ല മനസ്സ് കാണാതിരിക്കാന്‍ അപ്പൂസൂട്ടിക്ക് കഴിയില്ല...എല്ലാ നന്മകളും ഐശ്വര്യവും ആശംസിക്കുന്നു.
ReplyDeleteപ്രിയപ്പെട്ട മനൂ ...മൂന്നു ദിവസമായി കമ്പ്യൂട്ടര്‍ തുറന്നിട്ട്.അല്ലറ ചില്ലറ വേദനകള്‍.പിന്നെയൊരു യാത്ര.വൈകി അല്ലേ?
ReplyDeleteഏതായാലും പോസ്റ്റിട്ടത്തില്‍ വളരെ സന്തോഷം.എല്ലാം നല്ലതിനെന്ന് കരുതുക.പുതിയ രചനകള്‍ ഇനിയുമിനിയും പിറക്കട്ടെ.ആരുടേയും സഹതാപം യാജിക്കലല്ല സ്വാനുഭവങ്ങള്‍ക്ക് വെളിച്ചം പകരല്‍.എല്ലാ നന്മകളും നേരുന്നു.
ജീവിതത്തില്‍ വിജയിച്ചവരെല്ലാം പ്രതിസന്ധികളെ അതിജീവിച്ചവരാണ്. മനെഷിനതിനു കഴിയുമെന്നെനിക്കുറപ്പുണ്ട്. ഈശ്വരന്‍ നല്ലത് വരുത്തട്ടെ ..
ReplyDeleteമനൂ നിനക്ക് ആയുരാരോഗ്യസൌഖ്യങ്ങള്‍ നേരുന്നു.
ReplyDeleteമണ്ടൂന്റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ എല്ലാരുടെയും പ്രാര്‍ഥന ഉണ്ടാകും ..
ReplyDeleteഎല്ലാ നന്മകളും നേരുന്നു..
മനേഷിന്റെ വില്‍പവര്‍ സമ്മതിച്ചിരിക്കുന്നു. പ്രാര്‍ഥനയോടെ..
ReplyDeleteമനസ്സു പതറുന്ന നിമിഷത്തിൽ ഒരാൾക്കെങ്കിലും ഇക്കഥ പിടിവള്ളിയാവും മനൂ...
ReplyDeleteപ്രതിസന്ധികളെ തരണം ചെയ്തു കടന്നു പോകുമ്പോളാണ് ജീവിതത്തിനു മികവും ഉറപ്പും ലഭിക്കുന്നത്. ഒന്നല്ലെങ്കില്‍ ഒന്നായി നമ്മെ കാതിരിക്കുണ്ട് പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും വിഷമങ്ങളും ഇനിയും ഇനിയും.
ReplyDeleteഎന്നാല്‍ നമ്മെ ഒരുപാട് വിഷമിപ്പിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ ...!
മനസ്സില്‍ വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടാക്കുന്നു ഈ കുറിപ്പ്..
"ഏതൊരു ദുഖത്തിനും ഒരു സന്തോഷമുണ്ട്"
ReplyDeleteഎന്ന വിശുദ്ധ ഖുര്‍ആനിലെ ഒരു വചനമാണ് എനിക്കിവിടെ ഓര്‍ക്കാനുള്ളത്.
നിന്നെ കുറിച്ച് എനിക്ക് ഇത്രക്കൊന്നും അറിയില്ലായിരുന്നു.
അപ്പൂസുട്ടിയുടെ പിണക്കം മാറി ഉടനെ തിരിച്ചുവന്നു
സന്തോഷകരമായിട്ടുള്ള ഒരു നല്ല നാളയെ ഞാന്‍ ആശംസിക്കുന്നു.
പ്രാര്‍ഥനകള്‍...ആശംസകള്‍.
ReplyDeleteമനെഷിന്റെ ബ്ലോഗില്‍ കമ്മെന്റ് ഇട്ടിട്ടു കുറെ നാളായി. എല്ലാ പോസ്റ്റും വായിക്കാറുണ്ട് എന്നാല്‍ എന്തോ അഭിപ്രായം പറയാന്‍ തോന്നാറില്ല. വെറുതെ സൂപ്പര്‍ എന്നോകെ അടിച്ചു പോകാന്‍ ഒരു നാണക്കേട്. എനിക്ക് തോന്നിയത് കൊപ്പം എന്ന സ്ഥലം ഭാവിയില്‍ അറിയപെടുക ചിലപ്പോള്‍ മനെഷിന്റെ ബ്ലോഗിലൂടെ ആയിരിക്കും. നമ്മുടെ എല്ലാം കൈവിട്ടു പോകുന്ന നാടന്‍ ശീലുകളും, ഭാഷാ പ്രയോഗങ്ങളും എല്ലാം നാളേക്ക് ആയി കരുതി വയ്ക്കുകയാണ് ഈ ബ്ലോഗിലൂടെ. പക്ഷെ റീഡബിലിട്ടി ഇല്ല എന്നൊരു കുഴപ്പം ഉണ്ട് , പലതും വീണ്ടും വായിക്കേണ്ടി വരുന്നു കാര്യം മനസിലാകാന്‍ (എഴുതുന്ന ആളിന്റെ പ്രോബ്ലം അല്ല ട്ടോ.).
ജീവിതത്തിലെ പ്രതിസന്ധികളെ പുല്ലു പോലെ നേരിട്ടില്ലേ, ഒരു കുന്നിനു ഒരു കുഴി ഉണ്ട് എന്ന് പഴമക്കാര്‍ പറയുന്നത് പോലെ ഇനി തന്റെ നല്ല കാലം ആണ് വരാന്‍ പോകുന്നത്.
ജീവിതത്തിലെ ഇരുണ്ട പാതി കഴിഞ്ഞു, ഇനി വരുന്നത് നന്മയുടെ വെളിച്ചം വിതറുന്ന മറുപാതി. ധൈര്യമായിട്ടിരിക്കൂ.
ജീവിതം മിക്കപ്പോഴും അങ്ങിനെയാണ് മനു, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോയവരാണ് ജീവിത വിജയം നേടിയവര്‍., മനു ഒരു വിജയിയായതില്‍ അഭിമാനിക്കുക. കാരണം ഒരാളുടെ വിജയം നൂറു പേര്‍ക്ക് പോരാടാനുള്ള കരുത്ത് നല്‍കും.
ReplyDeleteഅപ്പൂസുട്ടി പിണക്കം മാറി പെട്ടെന്ന് തിരിചെത്തട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
:എന്റെ ഒരു വിരൽ അനങ്ങുന്നതിന് ഇത്രയും സന്തോഷമോ !'... അതാണ് രക്ത ബന്ധം... പ്രാര്‍ഥനകള്‍...ആശംസകള്‍.
ReplyDeleteArif
ജീവിതത്തിലേക്ക് ദൈവം നിന്നെ തിരിച്ചു കൊണ്ടുവന്നതിനു നല്ല ഉദ്ദേശം മാത്രമല്ലേയുള്ളൂ മനേഷ്!.
ReplyDeleteഒരു ബ്രേക്ക് എല്ലാവരുടെ ലൈഫിലും ഉണ്ട്. അത് പല രൂപത്തിലാവം എന്ന് മാത്രം. നമുക്ക് ചുറ്റുമുള്ള പലരും രോഗം, അപകടം, ഉറ്റവരുടെ വേര്‍പാട്, ജോലി നഷ്ടപ്പെടല്‍, പരാജയം, ബന്ധങ്ങളുടെ തകര്‍ച്ച, അത്യാവശ്യ സമയത്ത് വിലപ്പെട്ട സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയവ നഷ്ടപ്പെടുക തുടങ്ങി വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് നിത്യവും കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ ചിലര്‍ അവയൊക്കെ തരണം ചെയ്യുന്നു മറ്റു ചിലര്‍ വേദനനകളുടെ കാലം, നിത്യ നിരാശയിലും ലഹരിക്ക് അടിമപ്പെട്ടും മോശം കൂട്ടുകെട്ടിലും ചെന്ന് പെട്ട് ബാക്കിയുള്ള ഭാവി തുലച്ചുകളയുന്നു. നിന്‍റെ കഴിഞ്ഞ കാലം എനിക്കറിയില്ല, എങ്കിലും ഈ ചുരുങ്ങിയ നാളുകളില്‍ എഴുത്തിന്റെയും വായനയുടെയും പുതിയ സൌഹൃദങ്ങളുടെയും ലോകത്തുനിന്നും നീ നേടിയതില്‍ ഏറയും നല്ല ഫലങ്ങള്‍ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സംഭവിച്ചതെല്ലാം നല്ലതിന്. നല്ല ഭാവി നിന്നെ കാത്തിരിക്കുന്നു. നന്മകള്‍ നേരുന്നു.
ജോസെലെറ്റ്.
മനൂ സധൈര്യം മുന്നോട്ട് പോകൂ.... വിധിയെ കീഴ്പ്പെടുത്തിയ എത്രയോ ആളുകളുടെ ജീവിത വിജയം നമ്മള്‍ കണ്ടിട്ടുണ്ട്...
ReplyDeleteനേരത്തേ തന്നെ എന്നോട് ഇങ്ങനെ ഒരു അപകടം കഴിഞ്ഞു വിശ്രമത്തില്‍ ആണെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ആണ് അറിയുന്നത്.
എല്ലാ ഭാവുകങ്ങളും നേരുന്നു... പ്രാര്‍ഥനകളോടെ...
മനുവിന്‍റെ ബ്ലോഗിലൂടെ തന്നെയാണ് വിവരങ്ങള്‍ അറിഞ്ഞത്. മുന്‍പ് അറിയില്ലായിരുന്നു ഇത്തരം ഒരു അനുഭവം കഴിഞ്ഞാണ് ഈ തമാശകള്‍ എല്ലാം പറയുന്നത് എന്ന്. എല്ലാം ദൈവത്തിന്‍റെ ചലനങ്ങള്‍ ആണ്, അപകടവും അതില്‍നിന്നും ഉള്ള ഉയര്തെഴുനെല്പ്പും എല്ലാം. മോഹിക്കുന്നതെല്ലാം നേടിത്തരാന്‍ അനുഗ്രഹം ഉണ്ടാവട്ടെ.
ReplyDeleteതരിച്ചു കിട്ടിയ ജീവന്‍.. അത് തന്നെ ഓണ സമ്മാനം.
ReplyDeleteഈ ആത്മ വിശ്വാസത്തിനു സല്യൂട്ട്
മനേഷ്, മരണത്തിന്റെ കയ്യില്‍ നിന്ന് നുള്ളിയെടുത്ത് ജീവിതത്തിലേക്ക് തിരിച്ചു വിട്ട ആ പരമകാരുണികനെ എല്ലായ്പോഴും ഓര്‍ക്കുക. ദാനമായിക്കിട്ടിയ ജീവനെ എല്ലാ അര്‍ഥത്തിലും സാര്ധകമാക്കാന്‍ ശ്രമിക്കുക. അത്രയേ പറയാനാവുന്നുള്ളൂ.
ReplyDeleteഒരു ചലനത്തിന്റെ, അത് മനസ്സിലാകണമെങ്കില്‍ ചലിക്കാതെ ആകണം. ഇപ്പോള്‍ ഈ വാക്കുകള്‍ ടൈപ്പ് ചെയ്യുന്ന എന്റെ വിരലുകളെ ബഹുമാനത്തോടെ കരുതലോടെ ഞാന്‍ നോക്കുന്നുണ്ടെങ്കില്‍ അത് നീ പഠിപ്പിച്ചു തന്ന ജീവിതപാഠം ഒന്ന് കൊണ്ട് മാത്രമാണ് മനൂ.. ഈ തിരിച്ചു വരവ് നീ ഒരു പാട് ആസ്വദിക്കുന്നു എന്നറിയാം. അതിനാല്‍ തന്നെ കണ്ണീരും സഹതാപവും ഇല്ല. പകരം ജീവനെ തിരിച്ചു പിടിച്ച കരുത്തുറ്റ മനസ്സിനോട് തികഞ്ഞ ആദരവ്. ഇനിയും നേട്ടങ്ങള്‍ കാത്തിരിക്കുന്നു
ReplyDeleteമനുവിന്റെ കഥ കുറെയൊക്കെ ബ്ലോഗ്ഗിലൂടെ തന്നെ അറിഞ്ഞിരുന്നു, സുഖം പ്രാപിച്ചു വരുന്നു എന്നറിയുന്നതില്‍ സന്തോഷം.. !
ReplyDeleteഈ ആത്മവിശ്വാസം മാത്രം മതി താങ്കളുടെ വിജയത്തിന്, ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍,.. എല്ലാം എല്ലാം..!
എല്ലാ നന്മകളും നേരുന്നു..
ഇന്നാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. മനുവിന് എല്ലാ ആശംസകളും നേരുന്നു. അപ്പൂസുട്ടിയും തിരിച്ചെത്തും.
ReplyDeleteഎല്ലാം നന്നായി ഭവിക്കും.
ReplyDeleteകരുത്തോടെ മുന്നോട്ട്.
സംഭവിച്ചുപോയ ദുരന്തത്തില്‍ പതറാതെ പിടിച്ചു നില്‍ക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തല്ലോ. ധൈര്യമായി മുന്നോട്ട് പോകുക. നന്മകള്‍ ഉണ്ടാകട്ടെ...
ReplyDeleteഇടക്കെന്നോ ചാറ്റിലൂടെയാണ്.ഞാൻ മനുവിനെ അറിഞ്ഞത്.അതുവരെ ഇദ്ദേഹത്തിന്റെ രചനകളെ കീറിമുറിക്കുകയും. കുറെയൊക്കെ അക്ഷരപ്പിശാചിനെ ആട്ടിയോടിക്കാൻ കൽപ്പിക്കുകയും,ദ്വേക്ഷ്യപ്പെടുകയും ഒക്കെ ചെയ്തിരുന്നൂ.പിന്നെ മണ്ടൂസിനോടൊരു അടുപ്പം തോന്നി.ആ നെഞ്ചുറപ്പ് കണ്ട്. മനൂ.... ഇത് പോലെ രണ്ട് പരീക്ഷണഘട്ടങ്ങൾ താണ്ടി ജീവിതത്തിൽ പിടിച്ച് നിൽക്കുന്ന ഒരു വ്യക്തിയണ് ഞാനും...38 വയസ്സിലാണ് എനിക്ക് ആദ്യത്തെ ഹാർട്ട് അറ്റാക്കുണ്ടാകുന്നത്.വിവാഹം കഴിഞ്ഞ് എട്ട് വർഷം കഴിഞ്ഞപ്പോൾ... ജീവിക്കില്ലാ എന്ന് ഡോക്ക്ടർമാർ വിധി എഴുതി.പക്ഷേ ഞാൻ ഉയർത്തെഴുന്നേറ്റു. ജീവിതം വേദനിക്കാനുള്ളതല്ലാ എന്ന് മനസ്സിലാക്കി ഞാൻ വളരെ ആക്റ്റീവായി എല്ലാ കാര്യത്തിലും...മറുന്നുകളുടെ അകമ്പടിയോടെ 53 വയസ്സ് വരെ പിടിച്ച് നിന്നു.മൂന്ന് വർഷങ്ങൾക്ക് മുൻപ് വീണ്ടും രണ്ടാമത്തെ അറ്റാക്ക്....അവിടെ ഞാൻ അടിതെറ്റി. ഹാർട്ട് ഓപ്പറേഷൻ നടന്നൂ.അപ്പോഴും ഡോക്ടർമാർ പറഞ്ഞ് സൂക്ഷിക്കണം.ഒരു ബ്ലോക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ലാ 50% പമ്പിങ്ങേ നടക്കുന്നുള്ളൂ എന്ന്. ഞാൻ അവയേയും അവഗണിച്ചു.ദൈവം നേരിട്ട് വിളിക്കുന്നത് വരെ ജീവിക്കാം എന്ന് മനസ്സിനെ പറാഞ്ഞ ബോദ്ധ്യപ്പെടുത്തി.മനു പറഞ്ഞത്പോലെ എന്നെ ഇക്കാലമ്മൊക്കെയും സംരക്ഷിച്ചതും,മനസ്സിന് ധൈര്യം പകർന്ന് തന്നതും എന്റെ ചേട്ടനും,ചേച്ചിയും,അനിയനും,അനിയത്തിയും,അമ്മയും..പിന്നെ എന്റെ പ്രീയ ഭാര്യയുമാണ്.പലയിടത്തായി ചിതറിക്കിടക്കുന്ന സാഹോദരങ്ങൾ ദിവസത്തിൽ ഒരു നേരമെങ്കിൽഉം എന്നെ ഫോണിൽ വിളിച്ചിരിക്കും...സത്യത്തിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരാണ്.അതുകൊണ്ട് തന്നെ താങ്കളുടെ സഹോദരങ്ള്ള്ക്ക് എന്റെ ഒരു വലിയ നമ്സ്കാരം.....കൂടെ മകനെപ്പോലെ സ്നഹിക്കുന്ന താങ്കൾക്കും.......
ReplyDeleteഈ അനുഭവം വായിച്ച് ഉത്തേജനം പകരുന്ന വിധത്തിൽ അഭിപ്രായപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദി. ഈ അനുഭവത്തിൽ നിന്നും കരകയറാൻ എന്നെ സഹായിച്ച എല്ലാവരും,എന്റെ കൺകണ്ട ദൈവങ്ങളാണ്. അവരോടെല്ലാം ഞാൻ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.....'അമ്മയും അച്ഛനും ഏട്ടനും കുട്ട്യേട്ടനും ചേച്ചിയും വീട്ടുകാരും സുഹൃത്തുക്കളും ബൂലോകവും എനിക്ക് തന്ന,തരുന്ന ഈ സ്നേഹം എനിക്ക് തിരിച്ച് കൊടുക്കാൻ കഴിയണേ' എന്ന് ഞാൻ അത്മാർത്ഥമായി ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു.
ReplyDeleteനന്ദി എല്ലാവർക്കും.
പ്രിയപ്പെട്ട മന്വേട്ടാ... ശാരീരികമായും മാനസികമായും ഒരുപാട് വീഴ്ചകൾ അനുഭവിച്ചവനാണ് ഞാനും. മനേഷേട്ടനെ വായിച്ചപ്പോൾ.. ശരിക്കും കണ്ണു നിറഞ്ഞു. കൂടുതലൊന്നും പറയുന്നില്ല എളുപ്പം സുഖമാവട്ടെ.... പ്രണയത്തിന്റെ കാല്പനിതകളിൽ നിങ്ങൾ കണ്ട സ്വപ്നങ്ങളെ സത്യമാക്കാൻ അവളും ഉടനെ വരും...
ReplyDeleteമരണത്തിന്‍റെ പിളര്‍ന്ന വായില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരാ, എങ്ങനെയാണൊരു തിരിച്ചുവരവ് (ഒരു ചെറുവിരലനക്കം ) പ്രതീക്ഷയുടെ ഓളങ്ങള്‍ തീര്‍ക്കുകയെന്നു വരച്ചിട്ടു തന്നു. മരിച്ചു ജീവിക്കുക എങ്ങനെയെന്നു ഇപ്പോള്‍ ശരിക്കും മനസ്സിലാക്കാന്‍ എനിക്ക് സാധിക്കും. അത്ര നന്നായി എഴുതി. ഞാനീ പോസ്റ്റ് കാണാന്‍ ഇത്ര വൈകിയതെന്തേ എന്നെനിക്കരിഞ്ഞു കൂടാ. ഒരു പക്ഷെ ഇനി പോസ്റ്റൊന്നും ഉണ്ടാകില്ല എന്ന കഴിഞ്ഞ പോസ്റ്റിനു ശേഷമുള്ള മനുവിന്‍റെ അനാവശ്യ പ്രസ്താവനയാകാം. ഈ പോസ്റ്റിലുമുണ്ട് അനാവശ്യമായ ആ പ്രസ്താവനയുടെ ആവര്‍ത്തനം . ഒരിക്കല്‍ കൂടി പറയട്ടെ. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകര്‍ന്ന വികാരം വളരെ നന്നായി.
ReplyDeleteഒന്നും പറയാന്‍ ഇല്ല... കണ്ണീരും കുറച്ച് സ്നേഹവും മാത്രം
ReplyDeleteപ്രാര്‍ത്ഥിക്കുന്നു എല്ലാ നന്മകളും ഉണ്ടാകും.
ReplyDeleteപ്രാര്‍ഥനകള്‍....... ...
ReplyDelete. മനെശേട്ടാ ..ആദ്യമേ ക്ഷമ ചോദിക്കുന്നു . ഒരിക്കല്‍ വന്നു വായിച്ചിട്ടും കമന്റിടാന്‍ മറന്നതിന്...
ReplyDeleteനാട്ടു വിശേഷങ്ങള്‍ ഇനിയും പകര്‍ത്തൂ... എത്ര വായിച്ചാലും മനസ്സ് മടുക്കാത്തതാണവ...
വേറൊന്നും പറയാനില്ല ..
മനസ്സില്‍ മുഴങ്ങുന്നത് .. ആ വാക്കുകളാണ്
'അമ്മാ ഓന്റെ ചെറുവിരൽ അനങ്ങി ട്ടോ' എന്ന് ..
ഏതൊക്കെ വിരലുകള്‍ എപ്പോഴൊക്കെ ചലിക്കുമെന്നും...നിശ്ചല മാവുമെന്നും .. ഇവിടാറരിയുന്നു..
മനെശേട്ടനെ ഈ തൂലികയും വിരലുകളും ഇനിയും ചലിച്ചു കൊണ്ടെയിരിക്കട്ടെ എന്നാ ആത്മാര്‍ത്ഥ പ്രാര്‍ഥനയോടെ .... സസ്നേഹം....
മനീഷ് ഞാന്‍ ഇതു രണ്ടുദിവസം മുമ്പ് മൊബൈലില്‍ വായിച്ചു അന്ന് കമ്മെന്റ് എഴുതാന്‍ പറ്റിയില്ല :) സംഭവം മുമ്പ് അറിഞ്ഞിരുന്നു പക്ഷെ ഇത്രഭീകരമായിരുന്നു എന്നരിഞ്ഞിരുന്നില്ല.താങ്കളുടെ ആത്മ വിശ്വാസവും,കുടുംബത്തിന്റെ പ്രര്തനകൊണ്ടും വീണ്ടും ജീവിതത്തിലേക്ക്വന്നു ദൈവത്തിനു സ്തുതി.എത്രയും പെട്ടന്നു പാലക്കാട് ജോലിചെയ്തിരുന്ന ആ പഴയ മണ്ടൂസന്‍(പൂര്‍വ്വാതികം ആരോഗ്യത്തോടെ)തിരിച്ചു വരട്ടെ ....എല്ലാ വിധ നന്മകളും നേരുന്നു
ReplyDeleteതീയില്‍ കുരുത്ത പോലെ അനുഭവങ്ങള്‍.ഇതെല്ലാം മറികടന്നു മനോഹരമായ ഒരു ജീവിതം ,മനേഷ് ആഗ്രഹിക്കുന്ന പോലെ, ഉണ്ടാവട്ടെ.
ReplyDeleteപ്രീയ മനൂ , വായിക്കുവാന്‍ വൈകി ..
ReplyDeleteഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥ്നകള്‍ സഖേ ..
ആദ്യമായി അറിയുന്നു , എങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്
ഒരു നിമിഷം കൊണ്ടു പൊലും തളര്‍ന്നു പൊകാതെ
ഒരു കൂട്ടം സഹയാത്രികരുടെ കൂടെ , ഒരുപറ്റം
സ്നേഹ ഹൃദയങ്ങള്‍ക്ക് നടുവില്‍ , നീ സമ്പന്നനാണ് ..
വിധിയുടെ കരുത്തില്‍ തളരുന്നവര്‍ക്ക് എവിടെയാണ് ഈ ലോകം
നിന്റെഉള്ളിലേ അഗ്നി കെടാതെ കാക്കുക ..
നിന്നൊടുള്ള കുറുമ്പുകള്‍ എല്ലാം
മാറ്റി വച്ച് , നീ എന്ന പൂര്‍ണതയിലേക്ക്
അവള്‍ എത്തിചേരും തിരികേ . എത്രയും പെട്ടെന്ന് ..
വായിക്കുമ്പൊള്‍ എവിടെയോ കൊരുക്കുന്ന ചിലതുണ്ട് ..
അതിനപ്പുറം കൂടെയുണ്ടെന്നും പ്രീയ അനുജാ .. സ്നേഹത്തൊടെ ..
പ്രാര്‍ത്ഥനകള്‍.....മന്ന്വെ......
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ.....
ആത്മവിശ്വാസം....കൂടെ നില്‍ക്കാന്‍....വേണ്ടപ്പെട്ടവര്‍....എന്നിവ ഉണ്ടെങ്കില്‍ നമുക്ക് ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കഴിയും എന്ന് മനു തെളിയിച്ചു....
മനേഷ്,നിന്റെ ചങ്കുറപ്പും ഇച്ഛാശക്തിയും അപാരമാണ്. എല്ലാം കഴിവുകളും സൌകര്യങ്ങളും ഉണ്ടായിട്ടും സ്വയം വിശ്വാസമില്ലാതെ നൈരാശ്യത്തില്‍ ജീവിക്കുന്ന ഏവര്‍ക്കും നിന്റെ ജീവിതം ഒരു പാഠമാണ്. നിന്റെ അപ്പൂസുട്ടി വരുമെടാ ചെക്കാ. വരാതെ എവിടെപ്പോകാന്‍?
ReplyDeleteസന്തോഷം നിറഞ്ഞ ഭാവി ആശംസിക്കുന്നു..അവള്‍ വരും, വരാതിരിക്കാനാവില്ല അവള്‍ക്കു..
ReplyDeleteവേറൊന്നും എഴുതാനില്ല.. പ്രാര്‍ത്ഥനകള്‍ എന്നുമുണ്ടാവും..
Ninte appus ninnodulla pinakkamokke marannu varaanum ninte ayurarogyasoukyathinumente prarthana ennumundavum..... Annu hospitalil njan kanda maneshil ninnu ithra valiya oru mattamundayille... Iniyum daivam albudangal kanikkum theercha....
ReplyDeleteManesh....!!...Prayers...
ReplyDeleteHats off to your confidence & will power ..Things will get better..God Bless U!!!
ReplyDeleteപ്രാര്‍ത്തിക്കുന്നൂ സുഹ്രുത്തേ .. ഈയുള്ളവനും നിനക്ക് വേണ്ടി ....
ReplyDeleteഇവരോടൊപ്പം .ഒരല്‍പം ആരാധനയോടെ ..
ജീവിതവഴിയില്‍ വിധിയെ പഴിച്ചു കഴിയാതെ അതിനോട് പൊരുതി ജീവിക്കുന്നത് കാണുബോള്‍ ...
നീ നിന്റെ അപ്പൂസുട്ടിയെ തീര്‍ച്ചയായും കാണും ..ദൈവം അനുഗ്രഹിക്കട്ടെ ....
മണ്ടൂസാ ഇജ്ജ് ആളൊരു ഒന്നൊന്നര മൊതലാണല്ലോഡാ,,,നെന്റെ മൊഞ്ചത്തി അപ്പൂസുട്ടി ബെക്കം ബരട്ടേന്നു നമ്മ പടച്ചോനോട് പറയണണ്ട്ട്ടാ കുട്ട്യേ...
ReplyDeleteപ്രാര്‍ത്ഥനകളും ആശംസകളുമായി എന്നും ഒപ്പം ഉണ്ട്.
ReplyDeleteഅപ്പൂസുട്ടി പിണക്കം മാറി പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് മാത്രം ആശംസിക്കുന്നു
ReplyDeleteNo more commentz:)
ReplyDeleteമനുവിന്റെ എല്ലാ ആഗ്രഹങ്ങങ്ങളും നിറവേറട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteസുഹൃത്തേ, ഇത് വായിച്ചപ്പോള്‍ സഹതാപമല്ല, മറിച്ചു് ഇനിയും ജീവിക്കാനുള്ള പ്രചോദനമാണ് കിട്ടിയത്. ഇതൊക്കെ ആര്‍ക്കും എവിടെ വച്ചും സംഭവിക്കാവുന്ന കാര്യങ്ങള്‍ തന്നെ. ചിലരുടെ അവസരം കുറച്ചു നേരത്തെ ആയിപ്പോകുന്നു എന്ന് മാത്രം. ഇനിയും കുറേ ദൂരം താണ്ടുവാനുണ്ട് , അതിനിടയില്‍ അല്പം വേദനയോടെയാണെങ്കിലും ഒരു ചെറിയ വിശ്രമം. താങ്കള്‍ക്ക് നാളെ കിട്ടാന്‍ പോകുന്ന എതൊ ഒരു മഹാഭാഗ്യത്തിന് വേണ്ടിയുള്ള ഒരു ചെറു വീഴ്ച മാത്രമായിരുന്നു അത്.
ReplyDeleteഇനിയും എഴുതുക.. ഞങ്ങളെല്ലാവരും ഉണ്ട് കൂടെ.
മനുവിനെ അനിയനായാണ് കണ്ടിരുന്നത് പക്ഷേ,ഒരു ജ്യേഷ്ഠനാകുകയെന്നതിലേക്കുള്ള അളവുകളും ദൂരങ്ങളും
ReplyDeleteഇതോടെ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. എന്‍റെ അയോഗ്യത കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരിക്കുന്നു.
അതിജീവനം സഹനശക്തി ധാരാളമാവശ്യമുള്ള ഒരു കലയാണ്. മനുവതില്‍ മികവിലേക്കുയരുകയാണ്.
ജീവിക്കാനിനി പ്രചോദനമാവശ്യമില്ലാത്തവിധം മനു കടപ്പെട്ടിരിക്കുന്നു. സ്നേഹിക്കുന്നവരോട്.
അപ്പൂസുട്ടി മിഥ്യയോ മായയോ എന്തെകിലും ആവട്ടെ.
പ്രായോഗികതയുടെ പാഠങ്ങള്‍ തിരിച്ചറിഞ്ഞു മുന്നേറുക.നീട്ടിക്കിട്ടിയ ജീവിതം പഠിപ്പിക്കുന്നതും അതാണ്.
ആശംസകള്‍.
പുതിയ പോസ്റ്റുമായി പെട്ടെന്ന് വരുമല്ലോ.
ReplyDeleteവായിച്ചു...മനേഷ് എന്റെ അഭിവാദ്യങ്ങള്‍ .... ജീവിതത്തിന്റെ സത്ത മനസ്സിലാക്കിയതിനു....വായിച്ചു കൊണ്ടിരുന്നപ്പോള്‍ എവിടെയോ മനസ്സ് നിറഞ്ഞു തൊണ്ട വിക്കി !!! സത്യം വായിക്കുന്നത് മനസ്സുകൊണ്ടാണ് എന്ന് പറയുന്നതില്‍ അത്ര സത്യമില്ല എന്ന് തോന്നുന്നു... എപ്പോഴും അങ്ങനെയാണ് തിരിച്ചരിവുകല്‍ക്കായി നമ്മള്‍ നിരന്തരം പ്രാര്ധിക്കുന്നുണ്ട്...പക്ഷെ മുന്നില്‍ സന്ദര്‍ഭങ്ങള്‍ ഉള്ളപ്പോള്‍ ആ തിരിച്ചറിവുകള്‍ നമ്മള്‍ കാണിക്കാറില്ല...അപ്പോള്‍ ദൈവം ചോദികുമായിരിക്കും.." വിഡ്ഢീ....നീ എന്നോട് കരുണയും ധൈര്യവും, ശാന്തിയും സമാധാനവും ഒക്കെ ചോദിച്ചു...എന്നിട്ട് അവയൊക്കെ കാണിക്കാന്‍ ഞാന്‍ അവസരം തന്നപ്പോള്‍ വിഡ്ഢീ .. അപ്പോഴും നീ എന്നോട് പ്രാര്‍ഥിക്കുന്നു !!! " തിരിച്ചു കയറുക മനേഷ് ഈ പ്രപന്ച്ചതിലേക്ക് കാരണം പ്രപഞ്ചത്തെ കാണാന്‍ ഏറ്റവും നല്ല കണ്ണുകള്‍ നിനക്കിപ്പോള്‍ കിട്ടി കഴിഞ്ഞു..!!!!.അധികം ആളുകള്‍ക്കും കിട്ടാത്ത ആ കണ്ണുകള്‍ , കാരണം ചിലര്‍ക്ക് അത് കിട്ടുമ്പോഴേക്കും കാലം ഒരുപാട് വൈകിയിരിക്കും..ഭാഗ്യവാന്‍ ... നിന്റെ കാഴ്ചയും ഭാഷണവും ഞങ്ങള്‍ക്ക് ആഹ്ലാദം പകരുന്നു,...തുടരുക..പ്രകൃതിയുടെ മാറിലേക്ക് ഉണരുക....അത്രക്കും സുന്ദരമാണ് ഈ ഭൂമി എന്ന് നമുക് പറയാം..അപ്പോഴും ഏതെന്കിലും മണ്ടൂസന്മാര്‍ നമ്മുടെ കൌതുകതാലുള്ള ഒച്ചയെടുക്കല്‍ കേട്ടിട്ട് ചോദിക്കട്ടെ.." ന്താപ്പോ കൂത്ത് ആദ്യായിട്ട മഴ കാണണെ !!! : :)))))
ReplyDeleteമനുവിന്റെ എല്ലാ ആഗ്രഹങ്ങങ്ങളും നിറവേറട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteനിന്‍റെ കറുത്ത ആ ദിവസഗളുടെ ഈ ബ്ലോഗിലും നിന്‍റെ ആ നര്‍മത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ടെന്നാണ് ഈ ബ്ലോഗില്‍ എനിക്കിഷ്ടായത്
ReplyDeleteമുത്തി മണത്തൊരായിരം ഉമ്മകള്‍.!
ReplyDeleteവൈകിവന്നതാണ്,,,, ആശംസകള്‍.....,,,
ReplyDelete,
ReplyDeleteദൈവം ചിലപ്പോള്‍ നമ്മളോട് ചില വികൃതികള്‍ കാണിക്കും, ചിലപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി തലോടും. താന്‍ അനുഭവിച്ച വേദന ഞാന്‍ മനസ്സിലാക്കുന്നു. ആ വേദനയില്‍ ഇപ്പോഴെങ്കിലും ഞാന്‍ പങ്കു ചേരുന്നു. തന്റെ മൈന്‍ഡ് പവര്‍, വീട്ടുകാരുടെ, കൂട്ടുകാരുടെ ഇച്ഛശക്തി, താന്‍ വീണ്ടും ജീവിതത്തിലേക്ക് വന്നു. എന്റെ അമ്മയുടെ വേദന ഞാന്‍ കണ്ടറിഞ്ഞു, പിന്നെ പലരുടെയും. സ്നേഹത്തിനു വലിയൊരു ശക്തിയുണ്ട്, അത് താന്‍ മനസ്സിലാക്കിയല്ലോ. നമ്മുടെ മനസ്സു തന്നെ ആണ് നമ്മുടെ ദൈവം, അവിടെ എപ്പോഴും നന്മയും സ്നേഹവും ഉണ്ടാകട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.വിശ്വാസം അതാണെല്ലാം, ഇന്നലെ വന്നതെല്ലാം സ്വപ്‌നങ്ങള്‍, നാളെ എന്താണെന്നു നമുക്കറിയില്ല, ഇന്നിനായി ജീവിക്കുക, സന്തോഷത്തോടെ, ഒപ്പം ഞങ്ങളൊക്കെ ഉണ്ട്.
വായിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി മനേഷ്. എല്ലാം ഒരു പരീക്ഷണം. ഇത് നീ അതിജീവിച്ചു എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം തോന്നുന്നു!
ReplyDeleteഒന്നും പറയുന്നില്ല . പ്രാര്‍ഥനകള്‍ എല്ലായ്പ്പോഴും
ReplyDeleteവളരെ ഹൃദയസ്പര്‍ശിയായി ഈ കുറിപ്പ്.
ReplyDeleteജീവിതത്തില്‍ വിജയങ്ങള്‍ മാത്രം ഈ രണ്ടാം ജന്മത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥക്കുന്നു .എല്ലാ പ്രതിസന്ധികളോടും പടവെട്ടി നേടിയെടുത്ത ഈ ജീവിതം ദൈവത്തിന്റെ വരദാനം തന്നെ എന്ന് മാത്രം ഓര്‍ക്കുക ..
മന്വോ ഇയ്യ് വെഷ്മിക്കണ്ട ....മ്മളെ ആപ്പോസ്വോട്ടി വരും .....ഓട്യലെത്രാന്ന വേലി വരെന്നെ.
ReplyDeleteമനു ...നമ്മളിൽ ഒരാളായി കൂടെ ഉള്ളതിന് ഒരുപാട് സ്നേഹം ...! വിധിയെ തോല്പ്പിക്കുന്ന ധൈര്യം ഞങ്ങളിലേക്കും പകര്ന്നതിനു നന്ദി !
ഒന്നും പറയാനില്ല ... വലിയ വാക്കുകള മൂകമാവുന്നു .ചിലപ്പോഴെങ്കിലും .. കൊപത്താണ് അല്ലെ .. എപോഴെങ്കിലും കാണാം എന്ന് കരുതുന്നു .
ReplyDeletemanesh is not a mandoosan .you are ,in all means ,a human being with a great heart.
ReplyDeleteഒന്നും പറയാനില്ല... ഒരു വാക്കും കിട്ടുന്നില്ല..
ReplyDeleteഎല്ലാ സന്തോഷങ്ങളും ജീവിതത്തില്‍ ഉണ്ടാവട്ടെ..
പ്രതിസന്ധികളില്‍ പതറാത്ത മനസ്സ് എന്നും കാത്തുസൂക്ഷിക്കുക...
ReplyDeleteപ്രാര്‍ത്ഥനകള്‍ എന്നും കൂടെ ഉണ്ടാകും.
പുതിയ മണ്ടൂസന്‍ കഥകള്‍ വീണ്ടും എഴുതുക..
മനേഷ്............................
ReplyDeleteപ്രിയ സുഹൃത്തേ ...........അപ്പൂസൂട്ടി വന്നുവോ.....വരും..............തീര്‍ച്ച...............
മനസ്സ് പതറുന്ന നിമിഷത്തിൽ, ഇനിയെന്തെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്ന സമയങ്ങളിൽ ഞാൻ ഈ പോസ്റ്റിലെ കമന്റ്സിലൂടെ ഒന്ന് കണ്ണോടിക്കാറുണ്ട്. അവ എനിക്ക് തരുന്ന ഊർജവും പ്രചോദനവും കുറച്ചല്ല.
ReplyDeleteഎന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഇതിൽ അഭിപ്രായമിട്ട എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ഹൃദയപൂർവം നന്ദിയറിയിക്കുന്നു.
സ്നേഹത്തോടെ മണ്ടൂസൻ,
മനേഷ് മൻ.