'അമ്മ ന്നാള്ങ്ങള് പറഞ്ഞ ആ മങ്ങാട്ടച്ഛന്റീം മൊയ്ല്യാരടീം കഥ ഒന്നും കൂടി പറഞ്ഞേര്വോ ?'
വീട്ടിൽ, അച്ഛനൊഴികെ എല്ലാവരും കല്യാണത്തിനും, അച്ഛൻ പുറത്തേക്കും പോയ സമയം ഞാൻ ഏതെങ്കിലും കഥ കേൾക്കാനായി അമ്മയോട് പറ്റിക്കൂടി.
'ഏത് ?' അവയുടെ ഓർമ്മക്കായി ഒന്ന് പരതിയ അമ്മ ചോദിച്ചു,
'അത്ബടെ ഒര്പാട് പറഞ്ഞ്ട്ട് ള്ളതല്ലടാ ?'
'അതെ, പക്ഷെ ന്നാലും യ്ക്കത് കമ്പ്യൂട്ടറില്-ടാനാണേയ്,
ഒന്നുങ്കുടി കേട്ടാലേ അതോർമ്മേ ന്ക്കൂ...അതാ....'
അമ്മ അടുക്കളയിലെ പണികൾ തീർത്ത് വന്ന് കഥപറയാനായി സോഫയിലേക്കിരുന്നു,
'അതേയ് അവിര് രണ്ടാളും നല്ല കൂട്ട്വാരേയിര്ന്നു ട്ടോ,
പക്ഷെ,
ആരാരാ വെല്ല്യേ സൂത്രക്കാര് ന്ന് അവര്ക്കൊര് മത്സരൂം അവിരടുള്ളില് ണ്ടായിര്ന്നു.!'
'ആ....' ഞാൻ ഒപ്പം കൂടണലോ, ല്ലേ ?
'ഒരൂസം രണ്ടാളും കൂടിങ്ങനെ വർത്താനും പറഞ്ഞ് നടക്കുമ്പോ മൊയ്ല്യാര് പറഞ്ഞ്വേയ്,
ന്റെ മങ്ങാട്ടച്ഛാ ഞാനൊരൂസം ഇത്ക്കൂടി വെരുമ്പഴേയ്
ഒര് പാമ്പ്ണ്ട് ഇന്റെ മുന്ന്ക്കൂടി എഴഞ്ഞ് പോണു,
ഒന്നും നോക്കീലാ, ഞാനതിനെ ഒര് വട്യോണ്ട് അങ്ങ്ട് തച്ച്വൊന്നു.'
'ങ്ഹ്....' ഞാൻ ശബ്ദം കൊണ്ട് സപ്പോർട്ട് ചെയ്തു.
'മങ്ങാട്ടച്ഛൻ അത് കേട്ടെങ്കിലും അതിനെ പറ്റി ഒന്നും പറയാണ്ട,
വേറെന്തൊക്കേ കാര്യം പറഞ്ഞ്ട്ട് നടന്ന് ങ്ങനെ പോയി.!
എന്താ മങ്ങാട്ടച്ഛൻ അതിനെ പറ്റ്യൊന്നും ചോയിക്കാത്ത് ന്ന് ചിന്തിച്ച്ട്ടാണെങ്കിലും,
അപ്പ മങ്ങാട്ടച്ഛൻ പറഞ്ഞേന് മറുപടീം പറഞ്ഞ്ട്ട് മൊയ്ല്യാരും ഒപ്പം പോയി.'
'ഊം....'
'അങ്ങനെ കാലം കൊറേ കഴിഞ്ഞു ട്ടോ,
ഈ സംഭവൊക്കെ രണ്ടാളും മറക്കണ്ട സമയൊക്കെ ആയി,
അവിര് ആ സംഭവം പറഞ്ഞ വഴീ കൂടെ തന്നെ പിന്നീം ഒരൂസം നടന്ന് വര്വാർന്നു ട്ടോ.!
അതില് മങ്ങാട്ടച്ഛൻ ചോയിച്ചു, 'ന്ന്ട്ടോ മൊയ്ല്യാരേ' ന്ന്.'
'അപ്പൊ മൊയ്ല്യാര്,
എന്താ ഇപ്പ ഇങ്ങനെ ചോയിക്ക്ണ് ന്ന ഒര് തപ്പും തടേം ഇല്ല്യാണ്ട പറഞ്ഞു,
ഞാനതിനേങ്ങ്ട് അപ്പറത്തിക്ക് തോണ്ടിട്ടു.!'
'മ്മളാണെങ്കീ,
കൊറേസം കഴിഞ്ഞാ ആരേലും ന്ന്ട്ടോ ന്ന് ചോയിച്ചാ ആദ്യം, 'എന്ത് ' ന്ന് ചോയിക്കില്ല്യേ ?
'ആ.......ഒറപ്പായിട്ടും.!'
ഞാൻ പറഞ്ഞു.
കഥ പറഞ്ഞ് കഴിഞ്ഞ അമ്മ എനിക്കായി വിശദീകരണം തന്നു.
'ഇങ്ങനേണ് ഇവിര് രണ്ടാളും,
ആരാരാ നല്ല ബുദ്ധിള്ളോര് കൂടുതലോർമ്മള്ളോര് ന്ന്
എപ്പഴും അങ്ങട്ടും ഇങ്ങട്ടും നോക്കീങ്ങോണ്ടും കള്യാക്കീങ്ങോണ്ടും ഇരിക്കും.!'
'ഞ്ഞ് വേറൊന്നും കൂടി പറഞ്ഞേരും, ന്നാ കമ്പ്യൂട്ടറില് ഒന്നിച്ച് ഇടാലോ ?'
'കമ്പ്യൂട്ടറില് ഇടലൊക്കെ അന്റെ കാര്യം,
ഞാനിപ്പൊ മുത്തച്ഛൻ എപ്പഴും പറയാറ് ള്ളത് പറഞ്ഞേരാ'
'അത് മതി, ങ്ങള് പറഞ്ഞാ മതി, ഞാനോർത്ത് ഇട്ടോണ്ട്.!'
ഞാൻ എന്റെ ഓർമ്മയെ രാകി മിനുക്കിക്കൊണ്ട് കേൾക്കാനിരുന്നു.
'മ്മടെ മൊയ്ല്യാര്ക്ക് ഒര് പച്ചക്കറി തോട്ടണ്ട്,
അവ്ട്ന്ന് നല്ലൊരു കുംബ്ളങ്ങ പറിച്ച്ട്ട് ഒരാളടെ അട്ത്ത് മങ്ങാട്ടച്ഛന് കൊട്ത്തയച്ചു.
ഈ കുംബ്ളങ്ങ പൂവലാവുമ്പ തന്നെ ഒരു പാനീൽയ്ക്ക് എറക്കി വച്ച്ട്ടേ വളർത്ത്യേര്ന്നേയ്,
അത് കാരണം ആ വല്യേ പാനീല് നെറേ ആ കുംബ്ളങ്ങ നെറഞ്ഞ് നിക്ക്വാ ണ് ട്ടോ.!'
'ആ പാനീല് ള്ള കുംബ്ളങ്ങീം ഇട്ത്ത്ട്ട് അയാള് മങ്ങാട്ടച്ഛന്റെ അട്ത്തെത്തി.
ദാ ങ്ങൾക്ക് മൊയ്ല്യാര് തന്നയ്ച്ചതാ ഇത് ആളടെ തോട്ടത്തിൽത്തെ കുംബ്ളങ്ങേ'
ആ പാനിയിലെ കുംബ്ളങ്ങ കൊണ്ടന്നാള് വിശദീകരിച്ച് മങ്ങാട്ടച്ഛനോട് പറഞ്ഞൊടുത്തു.'
'ഹാഹാ..ഹാ മങ്ങാട്ടച്ഛനത് പണ്യാവും.!'
ഞാനാ രംഗമാലോചിച്ച് ചിരിച്ചു.
'എന്ത് പണി ?' കഥയറിയാവുന്ന അമ്മയ്ക്ക് സംശയണ്ടാവില്ല്യല്ലോ ?
'മങ്ങാട്ടച്ഛൻ ആ കുംബ്ളങ്ങ പാന്യോടക്കനെ അട്പ്പത്തിക്ക് വെച്ചു,
അതില് മസാലീം വറവൊക്കെ കൂട്ടി വേവിച്ച്ട്ട്,
അത് പാകായപ്പോ കുത്ത്യൊടച്ച് അതെറക്കി ഒരു പാത്രത്തിൽക്ക് വെളമ്പീട്ട്
ആ പാനി കഴ്കീട്ട് അയാളടെ അട്ത്തന്നേ മൊയ്ല്യാര്ക്ക് കൊട്ത്തയച്ചു.!'
രണ്ടാളുടേയും സൂത്രത്തിന്റെ കഥകൾ പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ എന്നോടായി പറഞ്ഞു,
'ഇപ്പ രണ്ടാൾടീം ഓരോന്നായിലേ ?
ഞ്ഞ് കൊറച്ചൂസം കഴിയട്ടെ ട്ടോ'
'ശരി, ഞാനതൊക്കെ ഒന്നുങ്കൂടി ഓർക്കാള്ള കാര്യങ്ങളൊക്കെ നോക്കട്ടെ'
ഞാനാ കഥകൾ ഓർത്തെടുക്കേണ്ട കാര്യം ആലോചിച്ച് സോഫയിലിരുന്നു,
അമ്മ അടുക്കളയിലേക്കും പോയി. !
ഇതിന് മുൻപ് അമ്മയെനിക്ക് പകർന്നു തന്ന കഥകൾ ഇവിടെ വായിക്കാം,
സ്നേഹത്തിന്റെ അമ്മക്കഥകൾ.......!

സ്നേഹത്തിന്റെ അമ്മക്കഥകള്‍ കൊണ്ട് ഇനിയും ഇനിയും കമ്പ്യൂട്ടര്‍ നിറയട്ടെ.
ReplyDeleteകേട്ട കഥകള്‍ സാധാരണ വാമൊഴിയില്‍ പറയുമ്പോള്‍ അതില്‍ അസാധാരണത്വം കൈവരുന്നു. മാതൃസ്നേഹത്തിന്റെ തൂവല്‍സ്പര്‍ശമറിയുന്നു... ഇതെനിക്ക് നന്നായി ഇഷ്ടമായി മനു.....
ആദ്യത്തെ അഭിപ്രായം തന്നെ മാഷിന്റെ ആയതിൽ വളരെ സന്തോഷം ട്ടോ മാഷേ.
Deleteവളരേയധികം നന്ദിണ്ട് ട്ടോ.
മനൂസേ , ഈ ഭാഷയുടെ രുചി നാവിലേക്ക് കേറുന്നു
ReplyDeleteകൂടെ അമ്മ മണവും , ആദ്യത്തേത് എനിക്കേറെ ഇഷ്ടമായി ..
ഇതെഴുതാന്‍ ഇത്തിരി പാടാണേട്ടൊ .. ആ ശൈലി ..
ഇനിയും അമ്മയുടെ പണികള്‍ കഴിഞ്ഞ് ഇരിക്കുമ്പൊള്‍
ചൂണ്ടി എടുക്കേട്ടൊ " എന്നിട്ട് നമ്മുക്കങ്ങട് വിളമമ്പൂ " മനു ..
ഇഷ്ടം കേട്ടൊ ഒരുപാട് ..!
മന്വോ, അമ്മക്കഥകൾ പറഞ്ഞു പൂതിയാക്കാണല്ലേ? മ് :(
ReplyDeleteഅമ്മ പറഞ്ഞതൊക്കെ പാന്യോട്ക്കനെ കൊണ്ട് വന്ന് കമ്പ്യൂട്ടറില്‍ക്ക് ഇടാ ഇങ്ങള്..!
ReplyDeleteശ്ശെന്താ കഥ..
പണ്ടുപണ്ട് കേട്ട കഥകള്‍ വീണ്ടും വായിച്ചപ്പോള്‍ വായില്‍ കൊതിയുടെ വെള്ളം..ആശംസകള്‍
ReplyDeleteമനേഷിന്റെ എഴുത്ത് വായിച്ച് വായിച്ച് ഇപ്പോ ഈ ഭാഷയും പെട്ടെന്ന് തിരിയുന്നുണ്ട്
ReplyDeleteമനേഷിന്റെ അമ്മ കഥ പറയുന്നത്, ഞങ്ങൾക്കു കൂടി വേണ്ടിയാണ്..
ReplyDeleteഅമ്മയ്ക്കും മനേഷിനും നന്ദി..
അമ്മക്കും മനേഷിനും സ്നേഹം..ആശംസകൾ..!
ReplyDeleteamma kadha kelkkumbozhum vaayikkumbozhum kittunna anubhoothi onnu vere thANNEYAANU
ReplyDeleteനന്മയുടെ സ്നേഹത്തിന്റെ അമ്മക്കഥകൾ..തുടരുക..
ReplyDeleteഇഷ്ടം <3
ReplyDeleteഈ കഥകൾ തീരാതിരിക്കട്ടെ പറയാനും കേൾക്കാനും..
ReplyDeleteKshamikkanam mashe.. pakshe enikkonnum manassilaayilla... oru pakshe vadakkan Malabar bhaashayude athiprasaram kondaano?
ReplyDeletePakshe vaayicha pala kadhakalum nannayittundu... (Mumpu vannappozhonnum njaan abhipraayangal ezhuthiyilla) ...
ഇനിയും ഇനിയും അന്റെ കഥ ഞങ്ങക്ക് വായിക്കണം, യ്യ് എഴുത്
ReplyDeleteഇഷ്ടായി ഈ അമ്മക്കഥ..
ReplyDeleteഅമ്മ പറഞ്ഞു തന്ന കഥകള്‍.,മറക്കാതിരിക്കുക.
ReplyDeleteമണ്ടൂന്റെ അമ്മക്കഥകള്‍ ഇനിയും തുടരട്ടെ ...
ReplyDeleteമന്വെ ലേശം ബുദ്ധിമുട്ടായ്ട്ടോ ഈ ഭാഷ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍. ന്തായാലും അമ്മക്കഥ ജോര്‍ ആയിട്ടോ...
ReplyDeleteപഴം കഥകൾ പറഞ്ഞ് തന്നു തന്ന് ,മകനെ
ReplyDeleteഒരു കഥാകാരനാക്കി മാറ്റിയ ആ അമ്മക്ക് ഒരു നല്ല നമസ്കാരം ..!
അമ്മ പറേണ കേള്‍ക്കാന്‍ തന്നെ സുഖാ
ReplyDeleteകേട്ടതാണെങ്കിലും അമ്മ ശൈലി വളരെ വളരെ ഹൃദ്യം ... ഭാഗ്യവാൻ !
ReplyDeleteനല്ല കഥ. ആ കഥ പറയുന്ന അമ്മക്ക് എന്റെ ആദരം.........
ReplyDeleteഗ്രാമീണ ഭാഷയുടെ ഭംഗി ചോരാതെ....വളരെ ഹൃദ്യമായിരിക്കുന്നു.
ReplyDeleteപെരിന്തല്‍മണ്ണ്‍യ്ക്ക് അടുത്ത് ഒരു പട്ടാമ്പിയും കൊപ്പവും ഇല്ലേ?
ReplyDeleteകഥയോ അതിന്റെ സാരമോ.....അതിനെക്കാളൊക്കെ ഇഷ്ടമായത് ആ ഭാഷയാണ്..
ReplyDeleteഅമ്മ പറഞ്ഞ ഭാഷ എങ്ങനെ കൃത്യമായി എഴുതാന്‍ കഴിയുന്നു..
അഭിനന്ദനങ്ങള്‍
മന്വോ രസായിട്ടുണ്ട്., ഈ കഥകൾ ചെറുപ്പത്തിൽ കേട്ടതാണെങ്കിലും വീണ്ടും കേൾക്കുമ്പോൾ നല്ല സുഖമുണ്ട്. ( പിന്നെ രണ്ടാമത്തെ കഥയിൽ കുഞ്ഞായിൻ മൊല്യാര് കുമ്പളങ്ങ കൊടുത്തു വിട്ടത് പാനിയിലായിലായിരുന്നോ അതോ കുടുക്ക (കലം)യിലായിരുന്നോ?
ReplyDeleteഎനിക്ക് ഈ കുടുക്കയും പാനിയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞൂടാ.......
ReplyDeleteഅമ്മ അതിലേതാ പറഞ്ഞ് ന്ന് കൺഫ്യൂഷനുണ്ടായപ്പോ പാനീ ന്ന് ഇട്ടതാണ് ഞാൻ,
അതാവുമ്പോ കേൾക്കാനൊരു സുഖം തോന്നി, അമ്മയോട് പിന്നീട് അതെപറ്റി ചോദിച്ചില്ല.
അതേതായാലും വായിക്കുന്നോർക്ക് കാര്യം മനസ്സിലാവുന്നുണ്ട് എന്ന് തോന്നുന്നു ഇക്കാ.
:)
Deleteനിന്റെ ഭാഷയിലെ അമ്മ കഥകള്‍ നല്ല രസമുണ്ട്. അമ്മയുടെ വായില്‍ നിന്നും കേള്‍ക്കുന്ന പോലെ..
ReplyDeleteഇത് വരെ എന്റെ എഴുത്തുകൾ വായിച്ച് അഭിപ്രായം പറയാതിരുന്നവരാണ് ഇതിൽ കൂടുതലും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ReplyDeleteഅത് വളരെയധികം സന്തോഷം തരുന്നു.
എന്റെ എഴുത്തുകൾ അങ്ങനെ കൂടുതൽ വായിക്കപ്പെടുന്നതിൽ ഉള്ള സന്തോഷം ഞാൻ നിങ്ങളോട് പങ്കുവയ്ക്കുന്നു.
അഭിപ്രായമറിയിച്ച എല്ലാവർക്കും ഹൃദയഭാഷയിൽ നന്ദി പറയുന്നു.
മനു.... ഇപ്പോൾ ഈ ഭാഷ എനിയ്ക്കും വഴങ്ങിത്തുടങ്ങിയിരിയ്ക്കുന്നു.. പണ്ടൊക്കെ രണ്ടുമൂന്നാവർത്തി വായിയ്ക്കണമായിരുന്നു.... പക്ഷേ ഇപ്പോൾ ഒറ്റ വായനകൊണ്ടുതന്നെ മനസ്സിലായിത്തുടങ്ങി.....
ReplyDeleteനല്ല കഥകൾ... ചെറുപ്പത്തിൽ ധാരാളം മങ്ങാട്ടച്ചൻ കഥകൾ വായിച്ചിട്ടുണ്ട്... അവയിൽ ഈ കഥകളും ഉൾപ്പെടുമെങ്കിലും ഒരു അമ്മമൊഴിയായി, നാട്ടുഭാഷയിൽ വായിച്ചറിയുമ്പോൽ ആ കഥകളുടെ മധുരം ഏറെ വർദ്ധിയ്ക്കുന്നു.... ഇനിയും എഴുതുക...അമ്മമനസ്സിൽനിന്നും ഉതിർന്നുവീഴുന്ന ഏറെ നാട്ടുകഥകൾ.... :)
കഥ വളരെ നല്ല രസായിറ്റ്ണ്ട്..
ReplyDeleteഇതെപ്പോ ഇട്ടു .. ഞാന്‍ കണ്ടില്ല :( വൈകിയതില് ക്ഷമിക്കണം മനെഷേട്ടാ... കുഞായീന്‍ മുസ്ല്യാരുടെയും മങ്ങാട്ടച്ചന്റെയും വ്യത്യസ്തമായ സൌഹൃദത്തിന്റെ ചിരിപ്പിക്കുന്ന കഥകള്‍ ഒരു പാട് വായിച്ചിരിക്കുന്നു പക്ഷെ ഇത് രണ്ടും ആദ്യായിട്ടാണ് കേള്‍ക്കുന്നത്... (ഇവടെ ഒന്നും വായിക്കുകയല്ല ..കേള്‍ക്കുകയാണ് .. കാതോരതിരുന്നു താളത്തിലാരോ ഇങ്ങനെ പറഞ്ഞു തരും പോലെ )
ReplyDeleteഈ അമ്മ കഥ റിലീസ് ആയപ്പോള്‍ ഞാന്‍ നാട്ടില്‍ ആയിരുന്നു. നെറ്റ് ഭയങ്കര സ്പീഡ് ആയതിനാല്‍ വായന നടന്നില്ല. മുംബയില്‍ എത്തി തിരക്കുകള്‍ ഒഴിഞ്ഞു വായനക്കെത്താന്‍ വൈകി.
ReplyDeleteകഥ ഇഷ്ട്ടായി. പക്ഷെ ഇത്തവണ നാടന്‍ ശൈലിയിലുള്ള കഥാകഥനത്തില്‍ വാക്കുകള്‍ കുറച്ചു കടുപ്പമായത് പോലെ തോന്നുന്നു. ഒരേ നാട്ടുകാര്‍ ആയതിനാല്‍ നമുക്ക് ഗ്രഹിക്കാമെങ്കിലും തെക്കന്‍ കേരളക്കാര്‍ അല്‍പ്പം മിനക്കെടും എന്ന് തോന്നുന്നു:)
ഇതുപോലുള്ള ഒരു പാട് കഥകള്‍ ഇനിയും അമ്മ പറയട്ടെ .... മനു അത് ഞങ്ങള്‍ക്കായി എഴുതുക
ആശംസകള്‍
തിരക്കായതിനാല്‍ ഇങ്ങോട്ടൊന്നും വരാന്‍ കഴിഞ്ഞില്ല. കൊള്ളാം കേട്ടോ മനീഷ് . PRAVAAHINY
ReplyDeleteന്‍റെ മന്യേ..
ReplyDeleteഇതോപ്പോ നിന്‍റെ വീട്ടില്‍ വന്നു കുരെസം കുടിയാക്യന്നെ..
അപ്പൊ എനിക്കും കേള്‍ക്കാലോ അമ്മ കഥകള്‍ നേരിട്ട്.
മങ്ങാട്ടച്ചനും കുഞ്ഞായീം മോയല്യാരും,... നന്നായിട്ടോ
ReplyDeleteഅമ്മക്കഥകള്‍.... :)
ReplyDeleteവായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി, എങ്കിലും അമ്മക്കഥ ഇഷ്ടമായി.
ReplyDeleteമണ്ടൂസനും,സ്നേഹനിധിയായ അമ്മയ്ക്കും ആശംസകളുടെ പൂച്ചെണ്ടുകള്‍.
സസ്നേഹം,
ഇതും കേരളത്തിലെ മലയാളമാ ധ്വനീ.
Deleteധ്വനിക്ക് ഈ ധ്വനികൾ മനസ്സിലായില്ലാ ന്ന് പറയുന്നത് കഷ്ടമാ.....
മലയാളം എങ്ങനെ പറഞ്ഞാലും മലയാളിക്ക് മനസ്സിലാവേണ്ടേ ?
ന്‍റെ പൊന്നു ചങ്ങാതീ പാതിയെ മനസ്സിലാകുന്നുള്ളൂ.ന്നാലും കൊള്ളാം
ReplyDeleteഈ കഥ ഇന്യ്ക് ന്റെ അമ്മേം പറഞ്ഞ് തന്നീര്ന്നു . അത് ഓർമപ്പെടുത്യേന് ഒരുപാട് നന്ദി . അവസാന വരി ഞാൻ അമ്മോട് ചോയിച്ച് പറഞ്ഞെരാം ട്ടോ
ReplyDeleteന്റെ മന്വാ ...ഇയ്യ് എഴുതണ കഥ ഇക്ക് മനസിലായി .,ബാക്കി മനസിലാകാത്തൊർക്കു നല്ല പച്ച മലയാളത്തിൽ ഒന്നൂടെ എഴുതാരുന്നില്ലേ ? അല്ലടാ ആദ്യത്തെ കഥ ഇക്ക് നല്ലോം ഇഷ്ടായി ..ഈ രണ്ടാമത്തെ കഥ എന്താ ഇപ്പൊ ഉണ്ടായതെന്ന് ഒരു പിടീം ഇല്ല .. പാന്യോട്ക്കനെ അടുപ്പത്തു വച്ചതിൽ എന്താ ഇപ്പ ഇത്ര വിശേഷിച്ച് ?
ReplyDeleteഅന്റെ എഴുത്ത് ഒന്നൂടെ ഉഷാറാക്കണം ട്ടോ ... കുറച്ചും കൂടെ എഴുതാം .. പെട്ടെന്ന് വായിച്ചു തീരരുത് .. നല്ല രസായി വായിക്കുമ്പോ പെട്ടെന്ന് പിന്നെ ബാക്കി പറയാം ന്നു പറഞ്ഞ പോലെയാ ഇതിപ്പോ ... അമ്മെടെൽ ഇനീം ഉണ്ടാകും കഥകള് ..ഒക്കെ ഇങ്ങട് പോരട്ടെ ട്ടോ ...
ആശംസകളോടെ
അവര് പരസ്പരം ആർക്കാണ് കൂടുതൽ ബുദ്ധി എന്ന് പരീക്ഷിക്കാനായി പരസ്പരം ഓരോ പാരകളും സംഭവങ്ങളും ചെയ്യുന്നതാ. അങ്ങനെ ഒരു മത്തങ്ങ പാനിയിൽ വച്ച് വലുതാക്കി, പാനിയോടെ അങ്ങ്ട് സുഹൃത്തിന് കൊടുത്തയച്ചു. ബുദ്ധിമാനായ അദ്ദേഹം ആ പാനി പൊട്ടാതെ മത്തങ്ങ വയറ്റിലാക്കീലേ പ്രവ്യേ ? അതാണാ ബുദ്ധി, മറ്റു വല്ലവരുമാണേൽ പാനി പൊട്ടിക്കില്ലേ മത്തങ്ങ എടുക്കാൻ.!
Delete