Tuesday, 1 July 2014

'ആനക്കുട്ടീം അണ്ണാങ്കുട്ടീം'; ഒരു തക്കുടു കഥ.!

വളരെ കാലമായുള്ള എന്റെ മോഹമാണ് 'എന്റെ തക്കുടു'വിന്റെ ഒരു കഥ പറയൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കണം എന്ന്.! ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇതാ 'തക്കുടു'വിലൂടെ മണ്ടൂസൻ നിങ്ങൾക്കായി ഒരു കഥ പറയുന്നു.......


                                                                         *******************************
                                
                                                                            'ആനക്കുട്ടീം അണ്ണാങ്കുട്ടീം'
 


 കഥനം: പ്രിയംവദ (4)

ആനക്കുട്ടീം അണ്ണാങ്കുട്ടീം കാട്ട്ക്കൂടെ നടക്കുമ്പോ രണ്ടാൾക്കും ഓരോ ചക്കക്കുരു ക്ട്ടി. രണ്ടാളും അത് കൊണ്ടോയ് കുഴിച്ച്ട്ടു. കൊറേ കഴിഞ്ഞപ്പൊ ആനക്കുട്ടിടെ ചക്കക്കുരു വെല്താവും ചീതു, അണ്ണാങ്കുട്ടിടെ ചക്കക്കുരു കരിഞ്ഞുമ്പോയി. ആനക്കുട്ടി അതൊന്നും അറ്ഞ്ഞില ട്ടോ, ഒരൂസം നോക്ക്യപ്പൊ കാണാ, അണ്ണാങ്കുട്ടി ത്-ന്ന ബാക്കി ചക്ക അവ്ടെ കെടക്ക്ണു.!


അപ്പ ആനക്കുട്ടിക്ക് ദേസ്യം വന്ന്ട്ട് അണ്ണാങ്കുട്ടീനെ ഇട്ത്ത് വടക്കോട്ടെറ്-ഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി പോയി എണ്ണക്കൊടത്തില് വീണു. അവ്ട്ന്ന് അണ്ണാങ്കുട്ടി വന്ന്ട്ട് ആനോട്, 'ചിൽ ചിൽ ഞാനെണ്ണേച്ചലോ, ചിൽ ചിൽ ഞാനെണ്ണേച്ചലോ' ന്ന് പറഞ്ഞു.


അപ്പൊ ആനക്കുട്ടി അണ്ണാങ്കുട്ട്യേ എട്ത്ത്ട്ട് തെക്കോട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് താളിക്കൊടത്തില് ചെന്ന് വ്ണു. ന്ന്ട്ട് അണ്ണാങ്കുട്ടി അവ്ട്ന്ന് ണീട്ട് വന്ന്ട്ട് ആനക്കുട്ട്യോട്, 'ചിൽ ചിൽ ഞാന്താള്യേച്ചലോ, ചിൽ ചിൽ ഞാൻ താള്യേച്ചലോ' ന്ന് പറഞ്ഞു.


അപ്പൊ ദേസ്യം വന്ന ആനക്കുട്ടി അണ്ണാങ്കുട്ട്യേ എട്ത്ത്ട്ട് കെഴക്കോട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് കൊളത്ത്ന്റെട്ത്ത് പോയി വ്ണു. ന്ന്ട്ട് അവ്ട്ന്ന് അണ്ണാങ്കുട്ടി വന്ന്ട്ട് ആനോട്, 'ചിൽ ചിൽ ന്റെ കുള്യഴിഞ്ഞലോ, ചിൽ ചിൽ ന്റെ കുള്യഴിഞ്ഞലോ' ന്ന് പറഞ്ഞു.


അപ്പൊ ദേസ്യം പ്ന്നീം വന്ന ആനക്കുട്ടി അണ്ണാങ്കുട്ട്യേ ഇട്ത്ത്ട്ട് പടിഞ്ഞാട്ടെറിഞ്ഞു. അപ്പൊ അണ്ണാങ്കുട്ടി ഒര് അമ്പലത്ത്ന്റെ നടേ പോയി വ്ണു, അവ്ട്ന്ന് അണ്ണാങ്കുട്ടി ണീച്ച്വെന്ന്ട്ട് ആനക്കുട്ട്യോട്, 'ചിൽ ചിൽ ന്റെ പ്രാർത്ഥനീം കഴിഞ്ഞലോ, ചിൽ ചിൽ ന്റെ പ്രാർത്ഥനീം കഴിഞ്ഞലോ' ന്ന് പറഞ്ഞു.


അപ്പ ആനക്കുട്ടിക്ക് ദേഷ്യം വന്നു, ന്ന്ട്ട് അണ്ണാങ്കുട്ടീനെ പൊന്തം കാലോണ്ട് ചവ്ട്ടാൻ തൊടങ്ങി. അപ്പൊ അണ്ണാങ്കുട്ടി ആനക്കുട്ട്യോട് പറഞ്ഞു, 'ഞാനൊര് പാവാണേയ്, ഇന്നൊന്നും കാട്ടല്ലേ'ന്ന്. അപ്പൊ ആനക്കുട്ടി അണ്ണാങ്കുട്ട്യേ ഇട്ത്ത്ട്ട് പ്ലാവ്മ്മ വെച്ച്ട്ട്, 'ഞ്ഞ് താഴക്കൂടെ യ്യ് നടക്കണ്ട, മരത്ത്ന്റെ മോള്ക്കൂടെ നടന്നാ മതി' ന്ന് പറഞ്ഞു. അങ്ങന മരത്ത്മ്മ ക്കൂട നടക്ക്ണ അണ്ണാങ്കുട്ടീം അടീക്കൂട നടക്ക്ണ ആനക്കുട്ടീം കൂട്ടായി.!!!!!!!

                                                                                                               (തുടരും)